Showing posts with label Health. Show all posts
Showing posts with label Health. Show all posts

Sunday, August 16, 2020

എക്കിൾ കാരണവും പരിഹാരവും

എക്കിൾ* എല്ലാവരിലും ഉണ്ടാവുന്ന സ്വാഭാവിക ശാരീരിക പ്രവർത്തനമാണ് എക്കിൾ. (Hiccups) എന്നാൽ എക്കിൾ അമിതമാവുന്നത് മറ്റ് പല രോഗങ്ങളുടേയും ആദ്യ സൂചനകളായി കണക്കാക്കാം. ചിലർക്ക് ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന എക്കിൾ വരാം. ഒരു മിനിറ്റിൽ 4 മുതൽ 60 തവണവരെ എക്കിൾ വരാം. പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ എക്കിൾ വരും. കുറച്ചു കഴിയുമ്പോൾ അത് താനേ പോകും. അല്പസമയം ശ്വാസം പിടിച്ചിരുന്നാൽ എക്കിൾ പോകും. രണ്ടു ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന എക്കിളുകളും (Present hiccups) ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന എക്കിളുകളും (Interactable hiccups) വന്നാൽ ശ്രദ്ധിക്കണം. എന്തെങ്കിലും പ്രത്യേക രോഗാവസ്ഥകളുടെ സൂചനകളാവാം അവ. സ്ട്രോക്ക്,തലച്ചോറിലെ ട്യൂമര്‍,വാഗ്‌സ് നാഡികളുടെ ക്ഷതം,ചില മരുന്നുകള്‍,ഉത്കണ്ഠ,സമ്മര്‍ദ്ദം,കുട്ടികളില്‍ കരയുമ്ബോഴോ,ചുമയ്ക്കുമ്ബോഴോ അല്ലെങ്കില്‍ ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്ലെക്സ്‌ കാരണമോ എക്കിള്‍ ഉണ്ടാകാം ന്യുമോണിയ, കിഡ്നിക്കുണ്ടാവുന്ന തകരാറുകൾ മൂലം ശരീരത്തിലെ ടോക്സിൻ അളവ് വർധിക്കുക തുടങ്ങിയ രോഗങ്ങളുടെ പ്രാഥമിക സൂചനകളായും എക്കിൾ ഉണ്ടായേക്കാം. വിട്ടുമാറാത്ത എക്കിൾ വന്നാൽ അത് ഭക്ഷണം കഴിക്കുന്നതിനെയും മറ്റുള്ളവരോട് ഇടപെടുന്നതിനെയും ഉറക്കത്തെപ്പോലും ബാധിക്കും. ഡയഫ്രത്തിന്റെ ചുരുങ്ങൽ (contraction) മൂലമാകാം എക്കിൾ വരുന്നത്. വോക്കൽ കോർഡുകൾക്കിടയ്ക്കുള്ള glottis അടഞ്ഞുപോകുന്നതു മൂലം ശ്വസനം പൂർണമാകാത്തതു കൊണ്ടുമാകാം. . ധാരാളം ഭക്ഷണം വയറു നിറയെ കഴിക്കുന്നതു മൂലമോ കാർബണേറ്റഡ് പാനീയങ്ങൾ കുടിക്കുന്നതു മൂലമോ എക്കിൾ വരാം. ഉത്കണ്ഠയോ സമ്മർദ്ദമോ ഉണ്ടെങ്കിലും വരാം. മദ്യപാനം, പുകവലി, എരിവ് കൂടിയ ഭക്ഷണം ഇവ മൂലവും എക്കിൾ വരാം. വിട്ടുമാറാത്ത എക്കിളിന് കാരണം മറ്റു പലതുമാവാം. ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ (pulmonary embolisms) മൂലം എക്കിൾ ഉണ്ടാകാം. ചില മരുന്നുകളും എക്കിൾ വരാൻ കാരണമാകും. ശ്വാസം പിടിച്ചു വെച്ച് പതുക്കെ അയച്ചു വിടുന്ന ബ്രെത്ത് എക്സർസൈസ് ചെയ്യുന്നത് എക്കിൾ മാറാനുള്ള ഏറ്റവും പ്രാഥമികവും വളരെ പൊതുവായതുമായ വഴിയാണ്. എക്കിളിന് ഏറ്റവും നല്ല പരിഹാരം വെള്ളം കുടിക്കുന്നതാണ്. ഒരു ഗ്ലാസ്സ് ഇളം ചൂടുവെള്ളത്തിലേക്ക് ഏലയ്ക്ക പൊടി ചേർത്ത് കുടിച്ചാൽ വളരെ പെട്ടന്ന് എക്കിൾ മാറും. തേനും നെയ്യും ചേർത്ത് കഴിക്കുന്നതും നെയ്യും കായപ്പൊടിയും ചേർത്ത് കഴിക്കുന്നതും എക്കിൾ മാറ്റാനുള്ള പരിഹാരമാണ്. നെയ്യും ഇന്തുപ്പും ചേർത്ത് കഴിക്കുന്നതും അമിതമായ എക്കിൾ നിയന്ത്രിക്കാൻ ഫലപ്രദമാണ്. കുറച്ച് പഞ്ചസാര വായിലിട്ട് അലിച്ചു കഴിച്ചാൽ എക്കിൾ പ്രശ്നം വളരെ പെട്ടന്ന് മാറും. ഹിപ്നോട്ടിസ്, അക്യുപങ്ചർ മുതലായവയും എക്കിളിന് പരിഹാരമാകും.

Friday, May 15, 2020

കടച്ചക്ക -ഔഷധഗുണങ്ങൾ

*കടച്ചക്ക*


വളരെ ഔഷധസമ്പുഷ്ടമായ ഒന്നാണ് കടച്ചക്ക. ഇതില്‍ കൊഴുപ്പിന്റെ അംശം വളരെ കുറവാണ്. നല്ല അളവിൽ വിറ്റാമിന് സി, പൊട്ടാസിയം, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു.

ഇംഗ്ലീഷിൽ ഇതിന് ബ്രെഡ്ഫ്രൂട്ട് എന്നാണ് പറയുക.
ഇതിന്റെ ഫലം മാത്രമല്ല ഇല, മരക്കറ എന്നിവയെല്ലാം ഡയബറ്റിസ്, ത്വക്്രോഗങ്ങൾ, വയറിളക്കം, ആസ്ത്മ, വാതസംബന്ധമായ രോഗങ്ങൾ എന്നിവ ശമിപ്പിക്കാൻ കഴിവുള്ള പ്രകൃതിദത്തമായ ഔഷധമായി കണക്കാക്കി വരുന്നു.

കടച്ചക്കയിൽ ഗ്ലൂക്കോസിന്റെയും കാർബോഹൈഡ്രേറ്റിന്റെയും അളവ് കൂടുതലായതിനാൽ പ്രമേഹരോഗികൾ പലരും ഇതൊഴിവാക്കുകയാണ് പതിവ്. എന്നാൽ ഇതിലുള്ള നാരുകളുടെ സാനിധ്യം നാം കഴിക്കുന്ന ആഹാരത്തിൽ നിന്ന് ഗ്ലൂക്കോസ് വലിച്ചെടുക്കുന്നതിന്റെ അളവ് കുറയ്ക്കും. പ്രഭാതഭക്ഷണത്തിലോ അല്ലെങ്കിൽ പകൽ സമയത്തോ കടച്ചക്ക കഴിക്കുന്നതാണ് ഉത്തമം.

കടച്ചക്ക ശരീരത്തിലെ അപകടകരമായ കൊളസ്ട്രോൾ കുറയ്ക്കുകയും ആരോഗ്യത്തിന് അത്യാവശ്യം വേണ്ട എച്ച് ഡി എൽ കൊളസ്ട്രോളിന്റെ വർധനയ്ക്കു സഹായിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതത്തെ ചെറുക്കാനും ഉത്തമമത്രേ. ഇതിലടങ്ങിയിട്ടുള്ള പോഷകങ്ങൾ കുടൽ കാൻസർ സാധ്യതയും കുറയ്ക്കും.

ശരീരത്തിലെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും അതുവഴി ഉണ്ടാകുന്ന ശാരീരികപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും കടച്ചക്ക കഴിക്കുന്നതിലൂടെ സാധിക്കുന്നു. ആസ്ത്മ രോഗികൾക്ക് കഴിക്കാവുന്ന വളരെ ഫലപ്രദമായ ഒരു ഫലമാണിത്. ആസ്ത്മ ലക്ഷണങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിർത്താൻ ഈ ഫലത്തിനു സാധിക്കും. ചെവിയിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ അകറ്റാൻ ഇതിന്റെ ഇലയുടെ നീരെടുത്ത് ഒന്നു രണ്ടു തുള്ളി ചെവിയിൽ ഒഴിച്ചാൽ മതിയാകും. ഇല ഉണക്കിപ്പൊടിച്ച് ഉപയോഗിക്കുന്നത് ത്വക്്രോഗങ്ങൾ അകറ്റാനും ഉത്തമമാണ്.

കൂടാതെ ഇതിന്റെ കറ നട്ടെല്ലിന്റെ ഭാഗത്തു തേച്ച് ബാൻഡേജ് ചുറ്റുന്നത് വാതരോഗത്തിന് ശമനം ഉണ്ടാക്കും. വയറിളക്കം ശമിപ്പിക്കുന്നതിനും ഇത് ഉത്തമമാണ്.