കഥ,കവിത, സംഗീതം, ആരോഗ്യം ബിസിനസ് .... . malarvadi Malayalam Stories,Music,,Reference ,Health Tips, Buisiness Ideas etc By JP Kalluvazhi.
Sunday, August 16, 2020
എക്കിൾ കാരണവും പരിഹാരവും
എക്കിൾ*
എല്ലാവരിലും ഉണ്ടാവുന്ന സ്വാഭാവിക ശാരീരിക പ്രവർത്തനമാണ് എക്കിൾ. (Hiccups) എന്നാൽ എക്കിൾ അമിതമാവുന്നത് മറ്റ് പല രോഗങ്ങളുടേയും ആദ്യ സൂചനകളായി കണക്കാക്കാം. ചിലർക്ക് ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന എക്കിൾ വരാം.
ഒരു മിനിറ്റിൽ 4 മുതൽ 60 തവണവരെ എക്കിൾ വരാം. പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ എക്കിൾ വരും. കുറച്ചു കഴിയുമ്പോൾ അത് താനേ പോകും. അല്പസമയം ശ്വാസം പിടിച്ചിരുന്നാൽ എക്കിൾ പോകും.
രണ്ടു ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന എക്കിളുകളും (Present hiccups) ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന എക്കിളുകളും (Interactable hiccups) വന്നാൽ ശ്രദ്ധിക്കണം. എന്തെങ്കിലും പ്രത്യേക രോഗാവസ്ഥകളുടെ സൂചനകളാവാം അവ.
സ്ട്രോക്ക്,തലച്ചോറിലെ ട്യൂമര്‍,വാഗ്‌സ് നാഡികളുടെ ക്ഷതം,ചില മരുന്നുകള്‍,ഉത്കണ്ഠ,സമ്മര്‍ദ്ദം,കുട്ടികളില്‍ കരയുമ്ബോഴോ,ചുമയ്ക്കുമ്ബോഴോ അല്ലെങ്കില്‍ ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്ലെക്സ് കാരണമോ എക്കിള്‍ ഉണ്ടാകാം
ന്യുമോണിയ, കിഡ്നിക്കുണ്ടാവുന്ന തകരാറുകൾ മൂലം ശരീരത്തിലെ ടോക്സിൻ അളവ് വർധിക്കുക തുടങ്ങിയ രോഗങ്ങളുടെ പ്രാഥമിക സൂചനകളായും എക്കിൾ ഉണ്ടായേക്കാം.
വിട്ടുമാറാത്ത എക്കിൾ വന്നാൽ അത് ഭക്ഷണം കഴിക്കുന്നതിനെയും മറ്റുള്ളവരോട് ഇടപെടുന്നതിനെയും ഉറക്കത്തെപ്പോലും ബാധിക്കും.
ഡയഫ്രത്തിന്റെ ചുരുങ്ങൽ (contraction) മൂലമാകാം എക്കിൾ വരുന്നത്. വോക്കൽ കോർഡുകൾക്കിടയ്ക്കുള്ള glottis അടഞ്ഞുപോകുന്നതു മൂലം ശ്വസനം പൂർണമാകാത്തതു കൊണ്ടുമാകാം. .
ധാരാളം ഭക്ഷണം വയറു നിറയെ കഴിക്കുന്നതു മൂലമോ കാർബണേറ്റഡ് പാനീയങ്ങൾ കുടിക്കുന്നതു മൂലമോ എക്കിൾ വരാം. ഉത്കണ്ഠയോ സമ്മർദ്ദമോ ഉണ്ടെങ്കിലും വരാം. മദ്യപാനം, പുകവലി, എരിവ് കൂടിയ ഭക്ഷണം ഇവ മൂലവും എക്കിൾ വരാം.
വിട്ടുമാറാത്ത എക്കിളിന് കാരണം മറ്റു പലതുമാവാം. ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ (pulmonary embolisms) മൂലം എക്കിൾ ഉണ്ടാകാം. ചില മരുന്നുകളും എക്കിൾ വരാൻ കാരണമാകും.
ശ്വാസം പിടിച്ചു വെച്ച് പതുക്കെ അയച്ചു വിടുന്ന ബ്രെത്ത് എക്സർസൈസ് ചെയ്യുന്നത് എക്കിൾ മാറാനുള്ള ഏറ്റവും പ്രാഥമികവും വളരെ പൊതുവായതുമായ വഴിയാണ്.
എക്കിളിന് ഏറ്റവും നല്ല പരിഹാരം വെള്ളം കുടിക്കുന്നതാണ്. ഒരു ഗ്ലാസ്സ് ഇളം ചൂടുവെള്ളത്തിലേക്ക് ഏലയ്ക്ക പൊടി ചേർത്ത് കുടിച്ചാൽ വളരെ പെട്ടന്ന് എക്കിൾ മാറും.
തേനും നെയ്യും ചേർത്ത് കഴിക്കുന്നതും നെയ്യും കായപ്പൊടിയും ചേർത്ത് കഴിക്കുന്നതും എക്കിൾ മാറ്റാനുള്ള പരിഹാരമാണ്.
നെയ്യും ഇന്തുപ്പും ചേർത്ത് കഴിക്കുന്നതും അമിതമായ എക്കിൾ നിയന്ത്രിക്കാൻ ഫലപ്രദമാണ്.
കുറച്ച് പഞ്ചസാര വായിലിട്ട് അലിച്ചു കഴിച്ചാൽ എക്കിൾ പ്രശ്നം വളരെ പെട്ടന്ന് മാറും.
ഹിപ്നോട്ടിസ്, അക്യുപങ്ചർ മുതലായവയും എക്കിളിന് പരിഹാരമാകും.
Labels:
Health
Subscribe to:
Post Comments (Atom)
No comments:
Post a Comment