Tuesday, August 18, 2020

തടിയും തൂക്കവും കൂട്ടാം

 തടി വച്ചില്ലെങ്കില്‍ തന്നെയും ഉയരത്തിനു ആനുപാതികമായ ആരോഗ്യകരമായ തൂക്കം വര്‍ദ്ധിപ്പിയ്‌ക്കേണ്ടത് അത്യാവശ്യ

മാണ്. ആവശ്യത്തിനു തൂക്കമില്ലെങ്കിലും ശരീരത്തിന് ദോഷം തന്നെയാണ്. പെട്ടെന്നു തന്നെ പലഅസുഖങ്ങള്‍ വരികയും ചെയ്യും.

തൂക്കവും തടിയും വയ്ക്കാന്‍ ആർക്കും ശ്രമിച്ചു നോക്കാവുന്ന ആരോഗ്യകരമായ ചില പ്രത്യേക വഴികളുണ്ട്. .

കൊഴുപ്പുള്ള
ഒരു ഗ്ലാസ് പാല്‍
നല്ലപോലെ തിളപ്പിച്ച ശേഷം, പാല്‍ ചൂടാറുമ്ബോള്‍
ബദാം
ബദാം 5-6 എണ്ണം, 6-7 ഉണക്ക മുന്തിരിയും ഇതില്‍ ഇടണം. ഇതു നല്ലപോലെ ഇളക്കിയ ശേഷം ഫ്രിഡ്ജില്‍ വയ്ക്കണം. 12-24 മണിക്കൂര്‍ ഇതു ഫ്രിഡ്ജില്‍ വയ്ക്കുക. ചുരുങ്ങിയത് 12 മണിക്കൂര്‍ വച്ചിരിയ്ക്കണം.
പിന്നീട് ഈ പാലും ഇതിലുള്ള ബദാം, ഉണക്ക മുന്തിരി എന്നിവയും ചേര്‍ത്ത് രാവിലെ എഴുന്നേറ്റു കഴിഞ്ഞ് പല്ലു തേച്ചാലുടന്‍ വെറും വയറ്റില്‍ കുടിയ്ക്കുക.
ആഴ്ചയില്‍ 3-4 ദിവസമെങ്കിലും
കുടിയ്ക്കുന്നത് ഗുണം ചെയ്യും. എല്ലാ ദിവസവും ചെയ്യുന്നത് ഏറെ നല്ലതാണ്. കുട്ടികളടക്കം ആര്‍ക്കും ഉപയോഗിയ്ക്കാവുന്ന ഒന്നാണ്.

പാല്‍ തിളപ്പിച്ചതില്‍ നല്ലപോലെ പഴുത്ത നേന്ത്രപ്പഴം ഒന്നോ രണ്ടോ എണ്ണം നുറുക്കി ഇട്ടു വയ്ക്കുക. 30 മിനിററിനു ശേഷം ഇത് കഴിയ്ക്കാം. ഭക്ഷണ ശേഷം ഇത് കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് അടുപ്പിച്ചു രണ്ടാഴ്ച കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.
നേന്ത്രപ്പഴം പുഴുങ്ങിയതില്‍ നെയ്യു ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. നെയ്യു ചേര്‍ത്തില്ലെങ്കില്‍ തന്നെ ദിവസവും ഇതു പുഴുങ്ങിക്കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

ഉലുവ തലേന്നു രാത്രി വെള്ളത്തിലിട്ടു കുതിര്‍ത്തി വയ്ക്കുക. രാവിലെ ഇത് ഇതേ വെള്ളത്തില്‍ നല്ലപോലെ ഞെരടി പിഴിഞ്ഞ് കുടിയ്ക്കാം. കഴിയുമെങ്കില്‍ ഉലുവയും കഴിയ്ക്കാം. പ്രമേഹം അടക്കമുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്.

സവാള കൊത്തിയരിയുക. അതായത് തീരെ ചെറുതായി കഴിയ്ക്കാന്‍ പാകത്തിന്. ഇതില്‍ ശര്‍ക്കര ചേര്‍ത്തിളക്കി കഴിയ്ക്കാം. രാവിലെ വെറുവയറ്റില്‍ കഴിയ്ക്കാം. വേണമെങ്കില്‍ ശര്‍ക്കര ഉര്ുക്കിയും സവാളയ്‌ക്കൊപ്പം ഉപയോഗിയ്ക്കാം.

അമുക്കുരം അഥവാ അശ്വഗന്ധ. ലൈംഗിക പ്രശ്‌നങ്ങള്‍ക്കുപയോഗിയ്ക്കുന്ന ഒരു മരുന്നാണ്. ഇത് ആരോഗ്യകരമായി തൂക്കവും ശരീര പുഷ്ടിയും വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും. അമുക്കുരം പാലില്‍ ഇട്ടു തിളപ്പിച്ചു കഴിയ്ക്കാം. അടുപ്പിച്ചു കഴിച്ചാല്‍ ഗുണം കിട്ടും.

പച്ച നേന്ത്രന്‍ അതായത് നേന്ത്രക്കായ അല്ലെങ്കില്‍ കുന്നന്‍ കായ എന്നിവ കഷ്ണങ്ങളാക്കി ഉണക്കി പൊടിയ്ക്കുക. ഇതില്‍ നെയ്യും അല്‍പം പഞ്ചസാരയും ചേര്‍ത്തു കുറുക്കി കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

കലോറിയുടെ അളവ് കൂടിയതാണ് എന്നത് മാത്രമല്ല പ്രിബയോട്ടിക് ബാക്ടീരീയികളും തൈരിലടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയെ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും പോഷകങ്ങള്‍ ശരീരത്തിലെത്തുന്നത് വര്‍ദ്ധിപ്പിക്കുക വഴി ആരോഗ്യകരമായാണ് ശരീരഭാരം വര്‍ദ്ധിക്കുന്നത് എന്ന് ഉറപ്പ് വുത്താനും സഹായിക്കും.

ഇന്തുപ്പും നെയ്യും ചോറില്‍ മിക്‌സ് ചെയ്തു രാത്രി ചോറുണ്ണതും തടിയും തൂക്കവും വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

ഉരുളയാക്കി ചോറുണ്ണതും ഭക്ഷണം കഴിയ്ക്കുന്ന നേരത്ത് മറ്റു കാര്യങ്ങളില്‍ ശ്രദ്ധ പോകാതെ കഴിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും.


കിടക്കാന്‍ നേരം ബദാം പൊടിച്ചത് പാലില്‍ കലക്കി കുടിയ്ക്കാം.

ചെറിയ കടല വാങ്ങി പൊടിയ്ക്കുക. 8 ഈന്തപ്പഴം എടുക്കുക. ഇതില്‍ കടലപ്പൊടിയും ചേര്‍ത്തിളക്കി പാലില്‍ കലക്കി കുടിയ്ക്കാം.

തടി വയ്ക്കാന്‍ പച്ചമുട്ട കൊണ്ടു ചെയ്യാവുന്ന ഒരു വഴിയുണ്ട്. 2 നാടന്‍ കോഴി മുട്ടയില്‍ 1 ടീസ്പൂണ്‍ നെയ്യ്, തേന്‍ എന്നിവ കലര്‍ത്തി ഇളക്കി രാവിലെ വെറുംവയറ്റില്‍ രണ്ടാഴ്ച അടുപ്പിച്ചു കഴിയ്ക്കാം. ഗുണമുണ്ടാകും.
അന്നജം ധാരാളമുള്ള ഭക്ഷണം കഴിക്കുക. ഉരുളക്കിഴങ്, മധുരക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

.മത്സ്യം, മാംസം, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഓരോദിവസവും കഴിക്കുന്ന ചോറിന്റെ അളവില്‍ ചെറിയ വര്‍ധനവ് വരുത്തുക.

പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുക.

ധാരാളം പഴവര്‍ഗ്ഗങ്ങളും ഉണക്കിയ പഴങ്ങളും കഴിക്കുന്നത് നല്ലതാണ്.

തൈരും ഉപ്പേരിയും ചേര്‍ന്ന വിഭവസമൃദ്ധമായ ഊണ് ഉച്ചയ്ക്ക് കഴിക്കാം.

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുമ്പോള്‍ പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യതയേറെയാണ്. വയറിനുചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാനും ഇത് വഴിവെച്ചേക്കാം. .

ഒരു സുപ്രഭാതത്തില്‍ ഭക്ഷണത്തിന്റെ അളവു കൂട്ടാന്‍ ശ്രമിച്ചാല്‍ വയറു പെട്ടെന്നു നിറഞ്ഞ് അധികം കഴിക്കാന്‍ പറ്റാതെ വരാം. ദിവസം മൂന്നു നേരം വലിയ അളവില്‍ കഴിക്കുന്നതിലും നല്ലത് ചെറിയ അളവില്‍ നാല്, അഞ്ചു നേരമായി കഴിക്കുന്നതാണ്.


ഓരോ ഭക്ഷണനേരത്തിനിടയിലും രണ്ടര മുതല്‍ മൂന്നു മണിക്കൂര്‍ ഇടവേളയെ പാടുള്ളു. ഒരിക്കലും അഞ്ചുമണിക്കൂറില്‍ കൂടുതല്‍ ഇടവേള വരരുത്.



ദിവസവും ഒരേ തരം ഭക്ഷണം തന്നെ കഴിക്കുന്നത് ബോറടിയാകും. പതിയെ കഴിക്കുന്നതിന്റെ അളവ് കുറയും. ഇടയ്‌ക്കൊക്കെ പുതിയ വിഭവങ്ങള്‍ പരീക്ഷിക്കണം. ആദ്യം പ്രോട്ടീനില്‍ നിന്നും തുടങ്ങാം. ചീസ്, അണ്ടിപ്പരിപ്പുകള്‍, ബീഫ്, മീന്‍, യോഗര്‍ട്ട്, ബീന്‍സ്, കോഴിയിറച്ചി, മുട്ട എന്നിവയിലേതെങ്കിലുമൊക്കെ മാറിമാറി പരീക്ഷിക്കാം.

പാചകം ചെയ്ത ഭക്ഷണം ദിവസം നാലഞ്ചു പ്രാവശ്യമായി കഴിക്കല്‍ ജോലിക്കാര്‍ക്കും മറ്റും പ്രായോഗികമാവില്ല. അവര്‍ക്കു പഴങ്ങള്‍ , അണ്ടിപ്പരിപ്പുകള്‍, കുക്കീസ്, ഉണക്ക പഴങ്ങള്‍ എന്നിങ്ങനെ അസൗകര്യമില്ലാതെ കൊണ്ടു നടക്കാവുന്ന സ്‌നാക്കുകള്‍ ഉപയോഗിക്കുക.

പോര്‍ഷന്‍ സൈസ് കൂട്ടിക്കൊണ്ടു വരുക. ഉദാഹരണത്തിന് അഞ്ച് അണ്ടിപ്പരിപ്പു കഴിച്ചിരുന്നത് 10 എണ്ണം ആക്കുക., പുഡ്ഡിങ്ങ് ഒരെണ്ണം കൂടി കഴിക്കുക, ഓട്‌സാണു കഴിക്കുന്നതെങ്കില്‍ ആപ്പിളോ ഏത്തപ്പഴമോ നുറുക്കി ചേര്‍ക്കുക. എപ്പോഴും ഭക്ഷണം കഴിക്കാന്‍ അല്പം വലിയ പ്ലേറ്റ് എടുക്കുക. അങ്ങനെ സ്വാഭാവികമായും കൂടുതല്‍ ഭക്ഷണമെടുക്കും. ആദ്യമെടുത്ത ഭക്ഷണം കൊണ്ട് നിര്‍ത്തരുത്. രണ്ടാമത് ഒരല്പം കൂടി വീണ്ടുമെടുക്കുക.



പെട്ടെന്നു വണ്ണം വയ്ക്കണമെന്നുണ്ടെങ്കില്‍ രാത്രി വൈകി ഊര്‍ജം നിറഞ്ഞ (ഉയര്‍ന്ന കാലറിയുള്ള) എന്തെങ്കിലും ഒരു സ്‌നാക്ക് കഴിക്കുക. രാത്രി ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെല്ലാം മന്ദഗതിയിലാകും. എങ്കിലും അടിസ്ഥാന ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ അളവില്‍ ഊര്‍ജം ചെലവഴിക്കേണ്ടി വരും. ഉറക്കത്തിനായും കുറച്ച് ഊര്‍ജം പോകും. കിടക്കും മുമ്പ് ലഘുവായ സ്‌നാക്ക് കഴിച്ചിട്ടു കിടന്നു നോക്കൂ. ആഴ്ചകള്‍ കൊണ്ടു തന്നെ ശരീരഭാരത്തില്‍ പ്രകടമായ വ്യത്യാസം കാണാം.



കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങള്‍ ശരീരം വണ്ണം വയ്ക്കാന്‍ സഹായിക്കുമെങ്കിലും നല്ല കൊഴുപ്പു തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. പൂരിത കൊഴുപ്പുകളും ( ചുവന്ന മാംസം, കൊഴുപ്പു നീക്കാത്ത പാല്‍, സോയാബീന്‍, മീനെണ്ണ) ട്രാന്‍സ് ഫാറ്റുകളും (ചിപ്‌സ്, പായ്ക്കറ്റ് ഫുഡ്) ഒക്കെ ഒഴിവാക്കുക. ഇവ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാനെ ഇടയാക്കൂ. അപൂരിത കൊഴുപ്പുകള്‍ തിരഞ്ഞെടുക്കുക. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും പേശീഭാരം കൂട്ടുന്ന ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവു വര്‍ദ്ധിപ്പിക്കാനും അപൂരിത കൊഴുപ്പുകള്‍ സഹായിക്കും. ചിക്കന്റെ നെഞ്ച്, കൊഴുപ്പു നീക്കിയ മാംസം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ കൊഴുപ്പുമുള്ള ഭക്ഷണങ്ങളാണ്.

വെള്ളം മാത്രം കുടിക്കാതെ, കാലറി കിട്ടുന്ന തരം പാനീയങ്ങളും കുടിക്കുക. പഴച്ചാറുകള്‍, പാല്‍ എന്നിവ ഉദാഹരണം. ഇടയ്ക്ക് ഒരു സോഡാ കുടിക്കാം.

കാര്‍ഡിയോ വ്യായാമങ്ങള്‍ (നീന്തല്‍, ജോഗിങ്ങ്, വള്ളിച്ചാട്ടം) വിശപ്പുണ്ടാക്കും. ആവശ്യത്തിനു പേശീഭാരവും നല്‍കും. ആഴ്ചയില്‍ 3-5 ദിവസം ഇത്തരം വ്യായാമങ്ങള്‍ ചെയ്താല്‍ മികച്ച ഫലം ലഭിക്കും.

. പുഷ് അപ്പുകള്‍
തോള്‍, നെഞ്ച് കൈകള്‍, വയറ് എന്നിവയ്‌ക്കെല്ലാം ഈ വ്യായാമം ഗുണം ചെയ്യും. ഒരാള്‍ക്ക് വേണ്ടതിലുമധികം ഉള്ളിലെത്തുന്ന ഊര്‍ജത്തെ പേശീഭാരമാക്കി മാറ്റാന്‍ വ്യായാമം വേണം. കൂടുതല്‍ മികച്ച ഫലം കിട്ടാന്‍ വ്യായാമ ശേഷം പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കാം.

നല്ല ഉറക്കം

ആവശ്യത്തിന് ഉറക്കം ലഭിച്ചാലേ മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കൂ. സാധാരണ വ്യക്തിക്ക് ഒരു ദിവസം എട്ടു മണിക്കൂര്‍ ഉറക്കം വേണം. ചിലര്‍ക്ക് ആറു മണിക്കൂര്‍ ഉറക്കം മതിയാകും. ചിലര്‍ക്ക് പത്തൂ മണിക്കൂര്‍ ഉറക്കം വേണ്ടി വരും. രാവിലെ ക്ഷീണമില്ലാതെ എഴുന്നേല്‍ക്കാനും ഉണര്‍വ്വോടെ പ്രവര്‍ത്തിക്കാനും എത്രസമയം ഉറങ്ങണമെന്നു നോക്കുക. അത്രയും സമയം ഉറങ്ങുക.

ഭക്ഷണത്തിന്റെ അളവു കൂട്ടി വ്യായാമം ചെയ്ത് കുറച്ച് കഴിയുന്നതോടെ തന്നെ ശരീരഭാരം കൂടി തുടങ്ങും. ഒരു ഘട്ടമെത്തുന്നതോടെ ശരീരഭാരം കൂടാതാകും. അപ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറച്ചു കൂടി കൂട്ടുക.

ച്യവനപ്രാശത്തില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്. ഇത് പ്രതിരോധശക്തി കൂട്ടും. ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിനും വണ്ണം വയ്ക്കാനും നല്ലതാണ്. പച്ചക്കറി സാലഡുകള്‍ കഴിക്കുമ്പോള്‍ ഒലിവെണ്ണയോ മറ്റോ കൊണ്ട് ഒരു അധിക ഡ്രെസ്സിങ്ങ് കൊടുക്കുക.

ഭക്ഷണം ധാരാളം കഴിച്ചിട്ടും ശരീരഭാരം കൂടുന്നില്ലെന്ന പരാതിക്കാരാണേറെയും. അങ്ങനെയുള്ളവര്‍ താഴെ പറയുന്ന പരിശോധനകള്‍ നടത്തുക:

രക്തത്തിലെ പഞ്ചസാരയുടെ അളവ്: കാരണം പ്രമേഹമുണ്ടെങ്കിലും, തൈറോക്‌സിന്‍ കൂടുതലാണെങ്കിലും
ദേഹം വളരെ മെലിയാം.

. ഇതു രണ്ടും ഇല്ലാത്തപക്ഷം വ്യാകുലപ്പെടേണ്ട ഒരു കാര്യവുമില്ല.
വണ്ണം കൂടുതലാവാന്‍ മരുന്നുകള്‍ ഒന്നും കഴിക്കരുത്. അത്തരം മരുന്നുകളില്‍ അനാബോളിക് സ്റ്റീറോയിഡുകള്‍ (Anaebolic Steroids)അടങ്ങിയിരിക്കും. ഇത് അപകടകാരിയായ ഒരു ഔഷധമാണ്. തടി കൂടുവാന്‍ നല്ല ഭക്ഷണം കഴിക്കുക.

ഉദരരോഗം ശ്രദ്ധിക്കണം
ഗ്യാസ്ട്രബിള്‍, ലൂസ്‌മോഷന്‍ എന്നിവയുള്ളവര്‍ ചിട്ടയായ ഭക്ഷണരീതി പിന്തുടരേണ്ടതുണ്ട്. ഇതിനായി ഉദരരോഗവിദഗ്ധന്റെ ഉപദേശം തേടുക. ഉദരരോഗം മൂലം ശരിയായി ദഹനം നടക്കാതിരുന്നാല്‍ ശരീരം ക്ഷീണിക്കാനിടവരും.

തൈര്

.കലോറിയുടെ അളവ് കൂടിയതാണ് എന്നത് മാത്രമല്ല പ്രിബയോട്ടിക് ബാക്ടീരീയികളും തൈരിലടങ്ങിയിട്ടുണ്ട്. ഇത് ദഹന വ്യവസ്ഥയെ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും പോഷകങ്ങള്‍ ശരീരത്തിലെത്തുന്നത് വര്‍ദ്ധിപ്പിക്കുക വഴി ആരോഗ്യകരമായ ശരീരഭാരം വര്‍ദ്ധിപ്പിക്കാൻ സഹായിക്കും.

Ideal Body Weight Chart
MaleFemale
HeightIdeal WeightHeightIdeal Weight
4' 6"63 - 77 lbs.4' 6"63 - 77 lbs.
4' 7"68 - 84 lbs.4' 7"68 - 83 lbs.
4' 8"74 - 90 lbs.4' 8"72 - 88 lbs.
4' 9"79 - 97 lbs.4' 9"77 - 94 lbs.
4' 10"85 - 103 lbs.4' 10"81 - 99 lbs.
4' 11"90 - 110 lbs.4' 11"86 - 105 lbs.
5' 0"95 - 117 lbs.5' 0"90 - 110 lbs.
5' 1"101 - 123 lbs.5' 1"95 - 116 lbs.
5' 2"106 - 130 lbs.5' 2"99 - 121 lbs.
5' 3"112 - 136 lbs.5' 3"104 - 127 lbs.
5' 4"117 - 143 lbs.5' 4"108 - 132 lbs.
5' 5"122 - 150 lbs.5' 5"113 - 138 lbs.
5' 6"128 - 156 lbs.5' 6"117 - 143 lbs.
5' 7"133 - 163 lbs.5' 7"122 - 149 lbs.
5' 8"139 - 169 lbs.5' 8"126 - 154 lbs.
5' 9"144 - 176 lbs.5' 9"131 - 160 lbs.
5' 10"149 - 183 lbs.5' 10"135 - 165 lbs.
5' 11"155 - 189 lbs.5' 11"140 - 171 lbs.
6' 0"160 - 196 lbs.6' 0"144 - 176 lbs.
6' 1"166 - 202 lbs.6' 1"149 - 182 lbs.
6' 2"171 - 209 lbs.6' 2"153 - 187 lbs.
6' 3"176 - 216 lbs.6' 3"158 - 193 lbs.
6' 4"182 - 222 lbs.6' 4"162 - 198 lbs.
6' 5"187 - 229 lbs.6' 5"167 - 204 lbs.
6' 6"193 - 235 lbs.6' 6"171 - 209 lbs.
6' 7"198 - 242 lbs.6' 7"176 - 215 lbs.
6' 8"203 - 249 lbs.6' 8"180 - 220 lbs.
6' 9"209 - 255 lbs.6' 9"185 - 226 lbs.
6' 10"214 - 262 lbs.6' 10"189 - 231 lbs.
6' 11"220 - 268 lbs.6' 11"194 - 237 lbs.
7' 0"225 - 275 lbs.7' 0"198 - 242 lbs.

No comments:

Post a Comment