കൃത്യതയുള്ള ഓര്‍മശക്തിയുണ്ടായിരിക്കുക എന്നത് ഒരാളുടെ ആരോഗ്യത്തിന്റെയും ജീവിത വിജയത്തിന്റെയും അടയാളമായാണ് കണക്കാക്കുന്നത്.
അടുത്തകാലത്തായി യുവാക്കളും വൃദ്ധന്മാരും ഓര്‍മക്കുറവ് ഒരു പ്രശ്‌നാമായി അവതരിപ്പിക്കാറുണ്ട്. മാനസിക സമ്മർദ്ദം, അശ്രദ്ധ, അശാസ്ത്രീയമായ പഠനരീതികള്‍ തുടങ്ങിയവയൊക്കെ ഓര്‍മക്കുറവിന് കാരണമായേക്കാം.
നിരാശ,സമ്മര്‍ദ്ദം,ആശയക്കുഴപ്പമുള്ള മാനാസികാവസ്ഥ എന്നിവയില്‍ നിന്നാണ് പൊതുവെ ഓര്‍മക്കുറവുണ്ടാകുന്നത്. ആത്മീയധ്യാനങ്ങളും ആരാധനകളും, കലാരംഗത്തെ താല്പര്യവും ശ്രദ്ധയും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാൻ സഹായിക്കും.
ആല്‍ക്കഹോള്‍, പുകയില എന്നിവയുടെ ഉപയോഗം ഓര്‍മശക്തിയെ അതിതീവ്രമായി ബാധിക്കും. നിരാശയുളവാക്കുന്നതും മാനസികസമ്മര്‍ദ്ദമേല്‍പിക്കുന്നതുമായ ജീവിത ശൈലിയാണ് പല ആധുനികകാല മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണം. ചിട്ടയോടെ പഠനകാര്യത്തിലും ജോലികളിലും ഏര്‍പ്പെട്ടാലും മറവിബാധിക്കുന്നതായിക്കാണാം അതിനുപ്രധാനകാരണം ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള മാനസികശേഷി നഷ്ടപ്പെടുന്നതാണ്. ദേഷ്യം,അമിതമായ ഉത്കണ്ഠ തുടങ്ങിയ നെഗറ്റീവായ മനോവികാരങ്ങളെ നിയന്ത്രിക്കുക എന്നതാണ് ഇത്തരത്തിലുള്ള ഓര്‍മ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുവാനുള്ള ഏക മാര്‍ഗം.
ഒരു കാര്യത്തിലും കൃത്യമായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയും ഓര്‍മക്കുറവിന് ഇടയാക്കും. പുതിയ കാലത്ത് നമുക്ക് ആവശ്യമില്ലാത്ത നിരവധി വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.ഇതില്‍ നിന്ന് നമുക്ക് ആവശ്യമുള്ളത് മാത്രം ഓര്‍മിക്കുകയും അനാവശ്യമായവ തള്ളിക്കളയാനും കഴിയാതെ വരുന്ന മാനസികവസ്ഥയുണ്ടായാല്‍ അത് ഓര്‍മക്കുറവിനിടയാക്കും.
. ചില വിവരങ്ങള്‍ പിന്നീട് ആവശ്യമുള്ളതായിരിക്കും പക്ഷേ അതിപ്പോള്‍ സൂക്ഷിച്ചുവെക്കുക എന്നത് നിലവിലുള്ള നമ്മുടെ സ്മൃതിമണ്ഡലത്തെ കൂടുതല്‍ സങ്കീര്‍ണമാക്കും. ആവശ്യമില്ലാത്തവ ഓര്‍മിച്ചുവെക്കുന്ന പ്രതിഭാസം ഉണ്ടാകുന്നതിനെ മനോമലിനീകരണം(mental pollution ) എന്നാണ് ചില മനഃശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. .
തലച്ചോറിന്റെ ഇടതുഭാഗമാണ് യുക്തിപരവും ഗണിതപരവുമായ കാര്യങ്ങള്‍ കണക്കാക്കുന്നതും തീരുമാനമെടുക്കുന്നതും. തലച്ചോറിന്റെ വലതുഭാഗമാണ് കലാപരവും വൈകാരികവുമായ കാര്യങ്ങള്‍ സൂക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും. തലച്ചോറിന്റെ ഇടതും വലുതുമായ ഭാഗങ്ങള്‍ സന്തുലിതമായി ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ മൂന്നുമടങ്ങ് ഓര്‍മശക്തി കൂടുതലായിരിക്കും. കലാപരമായ കാര്യങ്ങളില്‍ താല്‍പര്യമില്ലാത്ത തലച്ചോറിന്റെ ഇടതു അര്‍ദ്ധഗോളം മാത്രം ഉപയോഗിക്കുന്നത് ഓര്‍മ ശക്തി കുറയാനിടയാക്കും. ഉദാഹരണത്തിന് അഞ്ചുപേരുകള്‍ നമുക്ക് ഓര്‍മക്കേണ്ടതുണ്ട് എന്നിരിക്കട്ടെ. ആ അഞ്ച് പേരുകള്‍ യുക്ത്യാധിഷ്ഠിതമായി ഏതെങ്കിലും കഥയുമായി ബന്ധപ്പെടുത്തി നാം മനസ്സിരുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അത് സ്മൃതിപഥത്തില്‍ നിലനില്‍ക്കും.അതേസമയം ആ പേരുകളെ വൈകാരികമായ ഒന്നിനോടും ബന്ധപ്പെടുത്താതിരുന്നാല്‍ ആ പേരുകള്‍ പെട്ടെന്ന് മറന്നുപോകാനിടയുണ്ട്.
നല്ല കൊഴുപ്പും മാംസ്യവും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ശരിയായ രീതിയില്‍ നിയന്ത്രിക്കുന്നതിന് അനിവാര്യമാണ്. പ്രത്യേകിച്ചും ജീവകം ബി 1, ബി 2 എന്നിവ. ഈ ജീവകങ്ങള്‍ ചുവന്ന രക്‌താണുക്കളെയും ആരോഗ്യമുള്ള നാഡീകോശങ്ങളെയും പരിപാലിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇവയുടെ കുറവ് ഓര്‍മ്മശക്‌തിയെ പ്രതികൂലമായി ബാധിക്കും. ഓടുക, നീന്തുക, സൈക്കിൾ ചവിട്ടുക മുതലായ കായിക വിനോദങ്ങള്‍ക്ക് തലച്ചോറിനെയും ഓര്‍മ്മയെയും ശക്‌തിപ്പെടുത്തുന്നതില്‍ നല്ല സ്വാധീനം ഉണ്ട്. ഇവയൊക്കെ തലച്ചോറിലേക്ക് ഓക്‌സിജനും പോഷക ഘടകങ്ങളും വേണ്ടരീതിയില്‍ എത്തിക്കുകയും നാഡികളെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇവ കുട്ടികളില്‍ ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കുന്നു. വാര്‍ധക്യത്തില്‍ പോലും മാനസികാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.
മുട്ട, വെണ്ണ, ആട്ടിറച്ചി, പോത്തിറച്ചി, കക്കയിറച്ചി, ഞണ്ട്, കൊഞ്ച്, കൂന്തല്‍, ട്യൂണ, ഉണങ്ങിയ ബീന്‍സ്, മത്സ്യം, ഗ്രീന്‍പീസ്, പിസ്‌താ, പാല്‍, ഓട്‌സ്, ഓറഞ്ച്, അരി, ഗോതമ്പ്, കടലവര്‍ഗങ്ങള്‍, സോയാബീന്‍, ബദാം പരിപ്പ്, കശുവണ്ടി, നിലക്കടല എന്നിവയിലെല്ലാം മേല്‍പ്പറഞ്ഞ എല്ലാ ഘടകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്.
നെല്ലിക്ക, ബ്രഹ്‌മി, ശംഖുപുഷ്‌പം, വയമ്പ്, സ്വര്‍ണം, വെണ്ണ മുതലായ ബുദ്ധിശക്‌തിയെ വര്‍ധിപ്പിക്കുന്ന ചേരുവകള്‍ അടങ്ങിയ ഔഷധങ്ങള്‍ വിപണിയില്‍ സുലഭമാണ്. ഇവയെല്ലാം നല്ല ഫലം തരുന്നതുമാണ്. ധാര, ശിരോവസ്‌തി, തളം മുതലായ ആയുര്‍വേദ ചികിത്സാക്രമങ്ങളും ഔഷധങ്ങള്‍ ചേര്‍ത്ത് തയാറാക്കുന്ന എണ്ണകള്‍ തലയില്‍ തേയ്‌ക്കുന്നതും ഓര്‍മ്മക്കുറവ് പരിഹരിക്കുന്നതിനും ബുദ്ധിശക്‌തി കൂട്ടാനും സഹായിക്കും. .ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുമെന്നാണ് പഠനം. അതുപോലെ
കാപ്പി, മീന്‍ എണ്ണ എന്നിവ ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കും.
അത്താഴം വൈകിയാൽ ഓർമ്മ ശക്തി കുറയുമെന്ന് പഠനങ്ങൾ പറയുന്നു.
മധുര പാനീയങ്ങള്‍, അമിതവണ്ണം എന്നിവ ഓര്‍മ്മ ശക്തി കുറയുന്നതിനും കാരണമാകുന്നു.
പച്ചനിറത്തിലുള്ള ഇലക്കറികള്‍ എന്നിവ ധാരാളം കഴിക്കുമ്പോള്‍ നമ്മുടെ വായിലെ നല്ല ബാക്ടീരിയകള്‍ നൈട്രൈറ്റിനെ നൈട്രേറ്റ് ആക്കി മാറ്റുന്നു. നൈട്രേറ്റിന് ശരീരത്തിലെ രക്തക്കുഴലുകളെ കൂടുതല്‍ വികസിപ്പിക്കാനും അതുവഴി രക്തയോട്ടം ത്വരിതഗതിയിലാക്കി ഓക്സിജന്‍ കുറവുള്ള സ്ഥലത്ത് അത് എത്തിക്കാനും സാധിക്കുന്നു. .
ദിവസവും ഒരു ഭക്ഷണം തന്നെ കഴിക്കാതെ ഭക്ഷണ ശീലത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുക. ദിവസവും ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലതാണ്. സൂപ്പ് തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍കൊള്ളിക്കണം. ആഹാരത്തില്‍ കൂടുതലായി ഇലക്കറികളും പച്ചകറികളും ഉള്‍കൊള്ളിക്കുക.കാബേജ്, കോളിഫ്ളവര്‍, പയറുവര്‍ഗ്ഗത്തില്‍പെട്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ നമ്മുടെ ഭക്ഷണത്തില്‍ ഉൾപെടുത്തുക. ഇത് ഓര്‍മ്മശക്തിവര്‍ദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് പോഷകാഹാരം കൂടുതലായി ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നമ്മുടെ ആഹാരത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ടത് അത്യാവശ്യമാണ്.
ദിവസവുമുള്ള ധ്യാനവും യോഗയും ഉത്ക്കണ്ഠ, വിഷാദം, ആസക്തി എന്നിവ അകറ്റാൻ സഹായിക്കുന്നു. കൂടാതെ നമ്മുടെ ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ധ്യാനവും യോഗയും സഹായകമാണ്.
ആയുർവേദത്തിലെ വളരെ വിശിഷ്ടമായ ഒരു ഔഷധമാണ് സാരസ്വതാരിഷ്ടം. ബ്രഹ്മിയും സ്വർണ്ണവും മറ്റനേകം മരുന്നുകളും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും ഓർമ്മശക്തി നിലനിർത്തുന്നതിനും നിത്യേന സേവിക്കു ന്നത് നല്ലതാണ്.
.ചെറിയ കുട്ടികൾക്ക് മുതൽ പ്രായമായവർക്ക് വരെ കഴിക്കാൻ പറ്റുന്ന ഒരു ആയുർവേദ ഔഷധമാണിത്. ഓർമക്കുറവ്, മറവിരോഗം (അൾസൈമേഴ്‌സ്) തുടങ്ങിയവയ്ക്കുള്ള ഏറ്റവും നല്ല ഒരു മരുന്നാണിത്. ഇതിനു പുറമെ മറ്റു പല ഗുണങ്ങളും ഈ മരുന്നിനുണ്ട്, ഉറക്കമില്ലാത്തരവർക്ക് ഉറക്കം ലഭിക്കാനും, അമിതമായി ടെൻഷനും ആധിയുമൊക്കെ ഉള്ളവർക്ക് അത് മാറാനും ഇത് കഴിക്കാവുന്നതാണ്. ഒപ്പം വിഷാദ രോഗത്തിനും ഏകാഗ്രതയില്ലാത്തവർക്ക് അത് ലഭിക്കാനും നല്ല ഔഷധമാണിത്.
No comments:
Post a Comment