ചെണ്ടുമല്ലി തോപ്പിലെ സുന്ദരവല്ലി ..(JP.Kalluvazhi)
********************ഏതാണ്ട് 12 വര്ഷമായിക്കാണും ...അന്ന് ചില പ്രത്യേക സാഹചര്യങ്ങളാൽ ..ബാംഗ്ലൂരിലെ ജോലി ഉപേക്ഷിച്ചു ബാംഗ്ലൂരിൽ നിന്നും നാട്ടിൽ എത്തി ..മറ്റു എന്തെങ്കിലുമൊരു ജോലിക്കായുള്ള അന്വേഷണം തുടരുന്നു ....ഒന്നും ശരിയാകുന്നില്ല ..അങ്ങിനെ എന്റെ ഒരു പഴയഫ്രണ്ട് ..മണ്ണാർക്കാടാണ് അവന്റെ വീട് ..അവനെ ഒരുദിവസം കാണാൻ ഇടയായി.. കാര്യങ്ങൾ അറിയിച്ചപ്പോൾ ..അവൻ എന്നോട് ചോദിച്ചു ..നീ ഗുണ്ടല്പേട്ടയിലേക്കു വരുന്നോ ...?
മൈസൂരിനടുത്തുള്ള ഒരു കർഷകപ്രദേശമാണ് ഗുണ്ടൽപേട്ട് ..അവിടെ അവൻ കൃഷിസ്ഥലം ലീസിന് എടുത്തു നടത്തുകയാണ് ..അവന്റെ പേര് മധു ..
തക്കാളി ..ചെണ്ടുമല്ലി ..തുടങ്ങിയവയൊക്കെയാണ് കൃഷി ..അവിടെ പണിക്കാരെ ഒന്ന് സൂപ്പർവൈസ് ചെയ്യണം ...അവിടുന്നു ലോഡ് കയറ്റി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ അവൻ സപ്ലൈ ചെയ്യുന്നുണ്ട് ..എല്ലാറ്റിനും കൂടി അവന് സമയം കിട്ടുന്നില്ല ..ഞാൻ ഓക്കേ പറഞ്ഞു ..അങ്ങിനെ ..ഒരു വെള്ളിയാഴ്ച്ച വൈകീട്ട് അവന്റെ കൂടെ ..Tata estate കാറിൽ ..ചെണ്ടുമല്ലി വിളഞ്ഞുപൂത്തുനിൽക്കുന്ന മനോഹരമായ ഗുണ്ടൽപേട്ടിലേക്ക് ഞാൻ യാത്ര തിരിച്ചു..
അന്ന് ..മണ്ണാർക്കാട് നിന്നും .4 മണിക്ക് ഞങ്ങൾ പുറപ്പെട്ടു .. 😊പെരിന്തൽമണ്ണവഴി ..ഊട്ടി റോഡ് വഴി ഗുണ്ടൽപേട്ടിലേക്ക് ..നിലമ്പൂർ എത്തിയപ്പോൾ ..ഏതാണ്ട് 6മണി ആയിക്കാണും അതുവരെ അവന്റെ Tata safari യിൽ സുഖമായ മയക്കം .. .നിലമ്പൂർ ടൌൺ വിട്ടപ്പോൾ മധു എന്നെ തട്ടിയുണർത്തി ..രണ്ടുവശവും അതിമനോഹരമായ തേക്കിൻ കാടുകൾ ...ഏതോ മഴക്കാടുകൾ പോലെ ..പാതിയിരുണ്ട പ്രദേശങ്ങൾ ..മനോഹരമായ കാഴ്ചകൾ ...കുറച്ചുകൂടി പോയപ്പോൾ ..എടക്കര പാലം ...രണ്ടുവശവും ഇരുമ്പു വലകൊണ്ട് മറച്ചുകെട്ടിയിരിക്കുന്നു ...പുഴയിലെ വെള്ളത്തിന്റെ കുത്തൊഴുക്ക് ..ഇരുമ്പു വലയിലൂടെ ..കാണാം .ആ പതഞ്ഞൊഴുകുന്ന ..വെള്ളത്തിന്റെ ..മനോഹാരിത എന്നെ കാണിക്കാനായി മധു കുറച്ചുനേരം വണ്ടി നിർത്തിച്ചു ..ഞാൻ ഒന്ന് എത്തിനോക്കി ആസ്വദിച്ചു ...അവിടെ നിന്നും കുറച്ചു ദൂരം കൂടിപോയപ്പോൾ ...ഇടതു സൈഡിൽ ..ഒരു ചെറിയ തട്ടുകട.. .അതിനോരംനോക്കി പിടിച്ചു കാർ നിർത്തി ...ചായയും ..ചുടുകടികളും ..പഴംപൊരി ..,പരിപ്പ് വട ,കായബജ്ജി ,മുളക് ബജ്ജി ,മുട്ട ബജ്ജി തുടങ്ങിയവ ..ഞാൻ മുട്ട ബജ്ജിയും ..ചായയും ..ഓർഡർ കൊടുത്തു ..നല്ല തണുപ്പ് കൊണ്ടോ എന്തോ അന്നാദ്യമായി ആ..ചുടുന്നനെയുള്ള മുട്ട ബജ്ജിക്ക് എന്തെന്നില്ലാത്ത രുചി ..അത് പോലെ ..ചായക്ക് നല്ല മണവും രുചിയും ..തേയിലതോട്ട ങ്ങൾക്കടുത്തത്തെത്തിയല്ലോ ..നല്ല..ഒന്നാന്തരം ..ചായ ..പിന്നെ അവിടന്നങ്ങോട്ട് ...അടുത്ത സ്ഥലം വഴിക്കടവ് ..റോഡിന്റെ ..ഇടതു സൈഡിലൂടെ ..വളഞ്ഞു പുഴഞ്ഞൊഴുകുന്ന അരുവി ..അതിനോരത്തു് ..ചെറുമുളങ്കാടുകൾക്കിടയിൽ ചെറുതും വലുതുമായ ..വീടുകൾ .അരുവിയിൽ നീന്തിത്തുടിക്കുന്ന ബാല്യങ്ങൾ ..ചൂണ്ടയൊരുക്കി മീനിനെ കാത്തിരിക്കുന്ന ..ചില കൗതുക ബുദ്ധികൾ .എല്ലാം വളരെമനോഹരം ..ഏതാണ്ട് കേരളത്തിന്റെ അതിർത്തി പങ്കിടാറായി ..
ഇനിയങ്ങോട്ട് ..നാടുകാണി ചുരം കയറുകയായി ..തമിഴ്നാടിന്റെ ഒരു ..അതിർത്തി കേരളവും കർണാടകയും...തുടങ്ങി മൂന്ന് സംസ്ഥാനവും പങ്കിടുന്ന..ചെക്ക്പോസ്റ്റു കടന്നു വേണം ..ഗുണ്ടൽപേട്ട് എത്തുവാൻ ..7 മണി ആവാറായി ..വന്യമൃഗങ്ങൾ ..റോഡിൽ ഇറങ്ങാറായി ...
അവിടെ നിന്നും ചായകുടിച്ചു ഞങ്ങൾ യാത്ര തുടർന്നു ...നാടുകാണി ചുരം ..വളരെ ഇടുങ്ങിയ റോഡ് ..വളവും തിരിവും ..പെട്ടെന്ന് ഒരു വണ്ടി മുൻപിൽ വന്നു പെട്ടാൽ ..ഒന്നുകിൽ അവരോ ഞങ്ങളോ പിന്നോട്ട് എടുത്തു സൈഡ് ഉണ്ടാക്കികൊടുക്കണം ...
ചെറിയ മഞ്ഞുവീഴ്ച്ച തുടങ്ങി ...നല്ല തണുപ്പ് ..എനിക്കാണെങ്കിലോ തണുപ്പ് ഒട്ടും പറ്റില്ല ...Bag തുറന്നു bedsheet എടുത്തു ദേഹം മൂടി കൂനിയിരുന്നു ..മധു എന്നെ നോക്കി ചിരിച്ചു ..എന്താടാ ..തണുക്കാൻ തുടങ്ങിയോ..? ഞങ്ങൾ സാധാരണ എന്തെങ്കിലും കരുതിയെ യാത്ര തുടങ്ങാറുള്ളൂ ...ഒന്ന് ചൂടാക്കാൻ ..ഇന്ന് വാങ്ങാൻ പറ്റിയില്ല ...ഒന്നാം തയ്യതി അല്ലെ ..ബിവെറേജ് അവധി ...ഇന്നലെ സ്റ്റോക് ഉണ്ടായിരുന്നതെല്ലാം ഈ പഹയൻ മാര് തീർത്തു ..അവിടെ എത്തട്ടെ ..നാളെ മുതൽ ..നിന്നെ തണുപ്പിക്കാതെ നോക്കാം ഒന്ന് അഡ്ജസ്റ്റ് ചെയ്യ് ..
ഞാൻ ഒന്നും മിണ്ടിയില്ല പുതപ്പ് ഒന്നുകൂടി ചെവിയോടടുപ്പിച്ചു മുന്നോട്ടു നോക്കിയിരുന്നു ...കാറിന്റെ ഹെഡ്‍ലൈറ്റിന്റെ വെളിച്ചത്തിൽ ..മുളങ്കാടുകൾക്കിടയിൽനിന്നും റോഡിലേക്ക് ചാടിയിറങ്ങുന്ന കുരങ്ങുകൂട്ടം ..രണ്ടുവശവും ആഴമേറിയ കൊക്കകൾ ...ഇടക്ക് ..വണ്ടി sudden ബ്രേക്ക് ഇടുന്നു ..കാട്ടുമുയലുകളും അവക്ക് പിറകെ ഓടുന്ന കാട്ടുപൂച്ചകളെയും കാണുമ്പോൾ ഡ്രൈവർ അറിയാതെ ചവിട്ടുന്നതാണ് ..കൊക്കയിൽ ഉയർന്ന മേട്ടിൽ അങ്ങിങ്ങായി കൂട്ടം കൂടിനിൽക്കുന്ന പുള്ളിമാനുകൾ ..ഇടയ്ക്കു നടുറോഡിൽ ചൂടാറാത്ത ആനപിണ്ഡം ...ചുരം കയറി ഇറക്കമായപ്പോൾ ...തമിഴ് നാടിൻറെ ഒരു ഓരത്തെത്തി ...തേയില തോട്ടങ്ങൾ ..ആ ഇരുട്ടിലും എന്ത് ഭംഗിയായിരിന്നെന്നോ ..തോട്ടത്തിലെ.. .ചെറിയ ചെറിയ കുടിലുകളിൽ നിന്നുമെത്തുന്ന വെളിച്ചത്തിൽ ..തലപ്പ് വെട്ടിയൊതുക്കി ..കൂമ്പി കൂമ്പി നിൽക്കുന്ന തേയില ചെടികൾ ..അതിനടയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ചെറിയ നടപാത ...കുടിലുകളിൽ നിന്നും ..വഴിയോരത്തെ ചെറിയ ചായക്കടകളിൽനിന്നുള്ള റേഡിയോയിൽ നിന്നും ..M.G.R.ന്റെ പഴയ സിനിമാഗാനങ്ങൾ ..ഇതെല്ലാം കണ്ടും കെട്ടും യാത്ര തുടരുമ്പോൾ ഞാൻ വേറെ ഏതോ ലോകത്തു എത്തിപെട്ടപോലെ ....നാടുകാണി ചുരവും കടന്നു ഞങ്ങൾ ബന്ദിപ്പൂർ വനമേഖലയിലെത്തി .
..അവിടെ ..ഒരു ബ്ലോക്ക് വണ്ടികളെല്ലാം നിരനിരയായി നിൽക്കുന്നു ..ഞങ്ങൾ വണ്ടി സ്റ്റോപ്പ് ചെയ്തു പുറത്തിറങ്ങി ..മുന്നിൽ നിൽക്കുന്ന കാറുകാരനോട് കാര്യം ചോദിച്ചു ..അയാൾ മുന്നിലേക്ക് കൈ ചൂണ്ടി ..അവിടെക്ക് നോക്കുമ്പോൾ ..ഒരു കാട്ടുകൊമ്പൻ ..റോഡിന് കുറുകെ നിൽക്കുന്നത് കണ്ടു .ഞങ്ങൾ ഓടി വണ്ടിയിൽ കയറിയിരുന്നു ..കുറെ വണ്ടിക്കാർ നിർത്താതെ ഹോൺ അടിക്കുന്നുണ്ട് ..ഏതാണ്ട് അരമണിക്കൂർ അവിടെ നിന്നു ..അങ്ങിനെ എങ്ങിനെയൊക്കെയോ ആ കൊമ്പൻ ആർക്കും അപകടുണ്ടാക്കാതെ കാട്ടിലേക്ക് ഉൾവലിഞ്ഞു.. ഞങ്ങൾ വീണ്ടും..രണ്ടുവശവും കൂരിരുട്ട് നിറഞ്ഞ ആ കാടിനിടയിലൂടെയുള്ള റോഡിലൂടെ യാത്ര തുടങ്ങി ..അങ്ങിനെ ഏതാണ്ട് ഒമ്പതരമണിയോടെ ...ഗുണ്ടൽപേട്ട് ടൗണിൽ നിന്നും ഏതാണ്ട് 10 kilometer മുൻപുള്ളതും മനഗള്ളിയിൽ നിന്നും 5കിലോമീറ്റർ കഴിഞ്ഞും ഉള്ള ഒരു കാട്ട് പ്രദേശം എന്ന് തോന്നിപ്പിക്കുന്ന ആ കർഷക ഗ്രാമപ്രദേശത് എത്തി ..അവിടെയാണ് മധു കൃഷി ലീസിന് എടുത്ത് നടത്തുന്ന സ്ഥലം ..ഗുണ്ടൽപേട്ടിലെ ആ ചെറിയ ഗ്രാമം ..
അങ്ങിനെ ഏതാണ്ട് ..10 മണി ആയിക്കാണും ..മനഗള്ളിയിലെ ചാമുണ്ഡേശ്വരി temple സ്റ്റോപ്പിൽ എത്തി ..അവിടെ നിന്നും വലത്തോട്ട് ..ഒരു ചെമ്മൺ പാത ...ആ റോട്ടിലേക്ക് വണ്ടി തിരിഞ്ഞു ...
വേറെ ഒരു കാര്യം ...ആളനക്കമില്ലാത്ത ..കാട്ടുപ്രേദേശമാണെങ്കിൽകൂടിയും ...ആ വഴിയിൽ ..ദൂരെ അങ്ങിങ്ങായി ..പച്ചയും നീലയും ചുവപ്പും കലർന്ന ഒട്ടനേകം ബോർഡുകൾ ..K.M.Resorts ,J.K.Resorts ,S.M.Resorts,N.R.Resorts .. എന്നിങ്ങനെ ...പേരുകൾ .
.ഞാൻ മധുവിനോട് ചോദിച്ചു ..എന്താടാ ഇത് ...കുറെ Resorts ..ഈ കാട്ടുമുക്കിൽ ആര് വരാനാ ...അതും ഈ രാത്രിയിൽ ...?
അവൻ ഒന്ന് ചിരിച്ചു ...എന്നിട്ട് പറഞ്ഞു അതാണ് ഇവിടുത്തെ buisiness ...ഒരു ദിവസം നമുക്ക് Resort ൽ പോകാം ...അപ്പൊ നിനക്ക് മനസ്സിലാകും ..
കാർ ആ ചെമ്മൺ പാതയിലൂടെ ഏതാണ്ട് ഒരുകിലോമീറ്ററോളം ഓടി ..ഇരുവശവും തോട്ടങ്ങൾ രാത്രിമഞ്ഞിന്റെ തണുപ്പിൽ നാണംമൂടി കൊണ്ടു നിൽക്കുന്ന എന്തൊക്കെയോ ചെടികൾ ...അങ്ങിനെ ഒരു ഓലമേഞ്ഞ കൊച്ചുപുരയ്ക്കു മുൻപിൽ വണ്ടി നിന്നു .മധു കാറിൽ നിന്നും ഇറങ്ങി ..അപ്പോൾ ആ പുരയുടെ വാതിൽ എന്ന് തോന്നിക്കുന്ന മരപ്പലക തള്ളിത്തുറന്നു കൊണ്ട് ഒരു വൃദ്ധൻ പുറത്തിറങ്ങി ..കയ്യിൽ കത്തിച്ചു പിടിച്ച മണ്ണെണ്ണ വിളക്കുമുണ്ട് ...
എന്നാ സർ ...ഇവളുവനേരം പാത്തുപാത്തിട്ടേ ഇരുന്ത് ...
മധു പറഞ്ഞു
ഇല്ല പെരിയവരെ ..വഴി ബ്ലോക്ക് ..ആനൈ ഇറങ്കിയാച് ...
..അപ്പടിയാ ..സരി ...സരി ..നാളേക്ക് പാക്കലാം ...
..ആ ശരി എന്ന് പറഞ്ഞുകൊണ്ട് മധു വണ്ടിയിൽ കയറി ..ആ ഓലപ്പുരക്ക് അരികിലൂടെ വീണ്ടും ..കുറച്ചുദൂരം കൂടി കാർ മുന്നോട്ട് പോയി ..ഒരു ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ ഒരു ഷെഡിന് അടുത്തെത്തി ...വണ്ടി നിർത്തി ..അതായിരുന്നു ഞങ്ങളുടെ താമസസ്ഥലം ..വാതിൽ തുറന്നു ഉള്ളിൽ കയറി ..മൂന്ന് ഇരുമ്പ് കട്ടിൽ ..ഒരു വശത്തു അടുക്കളപോലെ തോന്നിക്കുന്ന ..Gas stove ..കുറച്ചു പത്രങ്ങൾ എന്നിവയൊക്കെ യുള്ള ഒരു ഭാഗം ..
വഴിയിലെ തട്ടുകടയിൽ നിന്നും വാങ്ങിയ അപ്പവും മുട്ടക്കറിയും ഞങ്ങൾ വട്ടമിട്ടിരുന്നു കഴിച്ചു ...
കൈകഴുകാൻ പുറത്തിറങ്ങി ..നല്ല നിലാവ് ..ചുറ്റോടുചുറ്റും ..പരന്നുകിടക്കുന്ന തോട്ടങ്ങൾ ..ആ കാഴ്ച്ച കണ്ടു ഞാൻ കുറച്ചുനേരം അങ്ങിനെ നിന്നു ...
പിന്നിൽ നിന്നും മധു ..
..എന്താടാ നീ സ്വപ്നം കാണാ ..വേഗം ഉള്ളിൽ കേറി കിടക്കാൻ നോക്ക് ..ആനയും ..കാട്ടുപന്നിയും ചിലപ്പോൾ പുലിയും ഇറങ്ങുന്ന സ്ഥലമാണ് ..
ഞാൻ വേഗം ഉള്ളിൽ കയറി ..മധുവും ഞാനും കൂടി ..ഒരു ഇരുമ്പു കട്ടിലിൽ കിടന്നു ..വല്ലാത്ത തണുപ്പ് ...ഉറങ്ങാനേ പറ്റുന്നില്ല ..മധുവാണെങ്കിലോ ഒടുക്കത്തെ കൂർക്കം വലിയും ..തിരിഞ്ഞും മറിഞ്ഞും എങ്ങിനെയൊക്കെയോ നേരം വെളുപ്പിച്ചു ..രാവിലെ ആറര മണിയോടെ എഴുന്നേറ്റു ..
വാതിൽ തുറന്നു പുറത്തിറങ്ങി ...അവിടെ നിന്നും നേരെ നോക്കിയാൽ ആ ഓലപ്പുര കാണാം ...താഴെ മൺപാതയോരത്തുള്ള ..ഇന്നലെ രാത്രിയിൽ കണ്ട ആ വൃദ്ധന്റെ ...അയാൾ പുറത്തിറങ്ങി ...പുരയോട് ചേർന്ന് മരപ്പലകയിൽ തീർത്ത കോഴിക്കൂട് തുറന്നു ..ഒരു പറ്റം കോഴികൾ ബഹളം കൂട്ടികൊണ്ട് കൂടിൽ നിന്നും പുറത്തുചാടി ...
അപ്പോഴേക്കും ഒരു പ്ലേറ്റിൽ അവക്കുള്ള തീറ്റയുമായി അവൾ എത്തി ...അതെ സുന്ദരവല്ലി .....
ചെണ്ടുമല്ലിതോപ്പിലെ സുന്ദരവല്ലി ..
സുന്ദരവല്ലിയുടെ പ്രായം ഏതാണ്ട് ..16-17 തോന്നിപ്പിച്ചു ...ദാവണിയാണ് വേഷം ..കടും നീലകളറിലുള്ള പാവാടയും ...ചന്ദനനിറത്തിലുള്ള ബ്ലൗസ് ...ഒരു വെള്ള കളറിലുള്ള ഷാൾ ...എല്ലാം നിറം മങ്ങിയതും അവിടവിടെ കീറലുള്ളതും ...Dress അങ്ങനെയാണെങ്കിലും ..പ്രായത്തിന്റെ പ്രസരിപ്പും ...അത് പോലെ ശരീരത്തിന്റെ മനോഹാരിതയും ..അവളുടെ വേഷത്തിന്റെ പോരായ്‌മ ഇല്ലാതാക്കി ...അല്ലെങ്കിലും വേഷത്തിലെന്തിരിക്കുന്നു..
..ഒരുവശം വിളഞ്ഞു നിൽക്കുന്ന തക്കാളിതോട്ടങ്ങൾ ...അതിനിടയിൽ മൂപ്പെത്തിയ പച്ചമുളകും ..മറുവശം ഇടതൂർന്നു വിളഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലി പൂക്കളും ..സൂര്യകാന്തിയും .അതിനിടയിൽ ചിരിച്ചുല്ലസിച്ചു നിൽക്കുന്ന സുന്ദരവല്ലി ...ഒരു കുഞ്ഞുകുട്ടിയുടെ മനോഹരമായ ചിരിയുമായി അവൾ കോഴികൾക്ക് തീറ്റ കൊടുക്കുക്കയാണ്.. അവളെ കണ്ടതും കോഴികൾ അവൾക്കു ചുറ്റും വട്ടമിടാൻ തുടങ്ങി ..കൊക്കോക്കോ ..എന്നിങ്ങനെ പുലമ്പികൊണ്ട് ..പിടക്കോഴികൾ തീറ്റക്കായി പരതുമ്പോൾ ..ചില പൂവൻമാർ ..തീറ്റ മറന്നു പിടക്കോഴികളെ തേടുന്ന തിരക്കിൽ ..അവൾ പല ഭാഗത്തായി തീറ്റ വിതറി ...പിടക്കോഴികൾക്കായി കലഹം കൂടുന്ന ചില പൂവൻ കോഴികളെ ശാസിച്ചു കൊണ്ട് അവൾ പിടിച്ചുമാറ്റുന്നുണ്ട് ....നല്ല രസമുള്ള കാഴ്ച്ച ...എല്ലാം ആസ്വദിച്ചുകൊണ്ട് ഞാൻ ഞങ്ങളുടെ...ആ വരാന്തയിൽ നിൽക്കുന്നു ...തീറ്റ കൊടുക്കുന്ന തിരക്ക് കഴിഞ്ഞപ്പോൾ അവൾ വെറുതെ നാലുപാടും ഒന്ന് കണ്ണോടിച്ചു ..ആ ..നോട്ടം എന്നിലേക്കും എത്തി ..അവൾ ഒന്നുകൂടി നോക്കി ..പരിചയമില്ലാത്ത എന്നെ കണ്ടപ്പോൾ അവൾ എന്തോ ആശയകുഴപ്പത്തിൽ പെട്ടപോലെ ...ഞാൻ വെറുതെ അവളെ നോക്കി ഒന്ന് ചിരിച്ചു . ..അവൾ മറു ചിരി പോലും നൽകാതെ വേഗം വീടിനുളിലേക്ക് കയറി .
എങ്കിലും ഞാൻ അങ്ങോട്ട് ചിരിച്ചിട്ടും എന്തെ ആ സുന്ദരിക്കുട്ടി എനിക്കൊരു മറുചിരി നൽകാതെ പോയി ...എനിക്കാകെകൂടി ഒരുവല്ലായ്‌മ ..ഞാൻ വേഗം മുറിക്കുള്ളിൽ കയറി ..കണ്ണാടിയുടെ മുൻപിൽ എത്തി .. ഒരുമൂല പൊട്ടിയ കണ്ണാടിയാണ് എങ്കിലും ...വേറെ ക്യഴപ്പമൊന്നുമില്ല ..ഞാൻ ആകെമൊത്തം എന്നെ വീക്ഷിച്ചു ...എന്റെ ഡ്രസ്സ് നീല T ഷർട്ടും white കളർ പാന്റ്സും ആണ് ...വലിയ കുഴപ്പമില്ല ..മുഖത്തേക്ക് സൂക്ഷിച്ചുനോക്കി ..പറയാൻ മാത്രം ബോർ അല്ല ..എങ്കിലും മുഖത്തു ഒരു സ്ഥായിയായ ഗൗരവം ..മുന്പേതോ ഒരു friend പറഞ്ഞ കാര്യം ഓർത്തു ..മുഖത്ത് ഗൗരവഭാവമുള്ളവരെ പെൺകുട്ടികൾ അത്രപെട്ടെന്ന് ഇഷ്ടപെടില്ലത്രേ ...ഇനി അതായിരിക്കുമോ കാര്യം ..അതിനും ചാൻസില്ല കാരണം അവൾ കുറച്ചുദൂരെയല്ലേ നിന്നിരുന്നത് ...എന്റെ മുഖഭാവം ഒന്നും കണ്ടിരിക്കാൻ വഴിയില്ല ...അങ്ങിനെ ഓരോന്നാലോചിച്ചുകൊണ്ട് കണ്ണാടിക്കുമുന്പിൽ തന്നെ നിൽക്കുമ്പോൾ പിന്നിൽ നിന്നും മധു തട്ടിവിളിച്ചു ..."എന്താടാ രാവിലെ തന്നെ ചന്തം നോക്കുകയാ ..വേഗം കുളിച്ചു റെഡി ആക് ..തോട്ടത്തിൽ പോകാം ..പണിക്കാർ വരാറായി ...ഞാൻ കുളിക്കാൻ കയറി ..ഇതിനിടയിൽ അവൻ കഞ്ഞിയും തക്കാളികറിയും റെഡി ആക്കി ...ഞങ്ങൾ എല്ലാവരും കുളിച്ചു വസ്ത്രംമാറി ..വട്ടമിട്ടിരുന്നുകൊണ്ട് കഞ്ഞികുടിച്ചു ..ഞങ്ങളുടെ കൂടെയുണ്ടായിരുന്നവർ യാത്രപറഞ്ഞിറങ്ങി ..അവർക്ക് മറ്റെവിടെയോ വേറെ എന്തൊക്കെയോ buisiness ഉണ്ട് ...ഞാനും മധുവും തോട്ടത്തിലേക്കിറങ്ങി .
.ആദ്യം പോയത് ..തക്കാളിത്തോട്ടത്തിലേക്കാണ് ..പോകുന്ന വഴി ആ ഓലപ്പുരമുറ്റത്തു വച്ചു വീണ്ടും സുന്ദരവല്ലിയെ കണ്ടു ..അവൾ അപ്പോൾ പ്രാവിനെ താലോലിക്കുകയായിരുന്നു ..ഏതാനും വെള്ളപ്രാവുകൾ അവർക്കുണ്ടായിരുന്നു ...
അവളെക്കണ്ടപ്പോൾ മധു
"എന്നാ സുന്ദരവല്ലി ...എപ്പിടിയിരുക്ക് "?
നല്ലാ ഇരുക്ക് അണ്ണാ ....
"ഇത് എന്റെ friend ജയൻ ...തോട്ടം സൂപ്പർവൈസർ ആയി വന്തിരുക്ക്‌ത് ...
"സരി അണ്ണാ "
അവൾ എനിക്ക് നേരെ ചെറിയ നോട്ടം ..
"അപ്പാ ..കളംബിയച്ചാ "?
ആമാ ..അണ്ണാ ..ഇപ്പത്താൻ "
പിന്നെയും അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു ...അതിനിടയിൽ ഞാൻ ഒന്ന് ശ്രദ്ധിച്ചു ..മധുവിനോടാണ് സംസാരിക്കുന്നതെങ്കിൽകൂടിയും പലപ്പോഴും സുന്ദരവല്ലിയുടെ നോട്ടം എന്നിലേക്ക് പാളിയെത്തുന്നുണ്ടായിരുന്നു ..ആ നോട്ടം കണ്ടപ്പോൾ എന്നിലും ഒരു കൗതുകം രാവിലത്തെ ആ വേവലാതി മാറിക്കിട്ടി ..
ഞങ്ങൾ നേരെ തക്കാളി തോട്ടത്തിൽ എത്തി ..സുന്ദരവല്ലിയുടെ അച്ഛൻ വേലുച്ചാമി അവിടെ പണിക്കാർക്കൊപ്പം ..കളപറിക്കലും ..വളമിടലുമായി ..തിരക്കിലായിരുന്നു ..വിളഞ്ഞുനിൽക്കുന്ന തക്കാളി ..പച്ചമുളക് ..അതെല്ലാം കണ്ടുനടന്നു ..ശേഷം മറുപുറത്തുള്ള വിശാലമായ ചെണ്ടുമല്ലി ,സൂര്യകാന്തി തോട്ടവും മധു കാണിച്ചു തന്നു ...എന്ത് രാസമായിരുന്നെന്നോ ...പൂത്തുലഞ്ഞുനിൽക്കുന്ന ആ സ്വർണപൂന്തോട്ടം കാണുവാൻ ..എല്ലാദിവസവും വെയിലാറിയതിനുശേഷം 5മണിമുതൽ 7മണി വരെ ..പച്ചക്കറിയും പൂവും പറിച്ചെടുക്കും ..എല്ലാം വണ്ടിയിൽ ലോഡ് ചെയ്തു ...അതി രാവിലെ 4 മണിയോടെ വണ്ടിയുമായി മധു ..പെരിന്തൽമണ്ണ കോഴിക്കോട് മാർക്കറ്റിലേക്ക് തിരിക്കും ...
ഞങ്ങൾ ഉച്ചയോടുകൂടി അവിടെ നിന്നും തിരിച്ചു റൂമിലേക്ക് നടന്നു ...സുന്ദരവല്ലിയുടെ വീട്ടുമുറ്റത്തെത്തിയപ്പോൾ അവിടെ മറ്റൊരു സുന്ദരി ...ഏതാണ്ട് 20 വയസ്സിനുമുകളിൽ പ്രായം ...മുഖത്ത് ഒരു ഉറക്കക്ഷീണവുമായി ..ആ ചെറിയ അരിത്തിണ്ണയിൽ ഇരിക്കുകയായിരുന്നു ..ഞങ്ങളെ കണ്ടപ്പോൾ അവൾ എഴുന്നേറ്റു ..സുന്ദരവല്ലിയുടെ ചേച്ചി ചെമ്പകവല്ലിയായിരുന്നു അത് ..ഏതോ റിസോർട്ടിൽ ആണത്രേ ജോലി ...Duty കഴിഞ്ഞു വന്നതേയുള്ളു ..മധു എന്നെ അവൾക്കും പരിചയപ്പെടുത്തി ...ഞങ്ങൾ റൂമിൽ എത്തി ...അവിടെ ..TVS 50 സ്കൂട്ടർ ഉണ്ടായിരുന്നു ..വാടാ നമുക്കൊന്ന് കറങ്ങിയിട്ട് വരാം എന്ന് പറഞ്ഞു മധു ആ വണ്ടിയിൽ എന്നെയും കയറ്റി ..പുറത്തേക്കിറങ്ങി ..ആ വണ്ടി ചെന്ന് നിന്നത് ഒരു wine ഷോപ്പിൽ ആയിരുന്നു ..ഞങ്ങൾ അവിടെ ഏതാണ്ട് ഒരുമണിക്കൂർ ..ചിലവഴിച്ചു ..കൂട്ടിന് 4ബിയർ ബോട്ടിലും ഉണ്ടായിരുന്നു ..ആ ഒരുമണിക്കൂറിനുള്ളിൽ അവൻ സുന്ദരവല്ലിയുടെ കുടുംബപശ്ചാത്തലം ഏതാണ്ടൊക്കെ എന്നോട് വിവരിച്ചു .
അന്ന് ആ wine ഷോപ്പിൽ ..ബിയറിന്റെ ചാവറപ്പുരസത്തിന് മറു രസവുമായി ..നല്ല എരിവുള്ള പച്ചമുളക് കൂട്ടിയുള്ള ഓംലെറ്റ് ...തുടങ്ങൊയവയും ഉണ്ടായിരുന്നു ..
മധു സുന്ദരവല്ലിയുടെ കുടുംബ കഥ പറയാൻ തുടങ്ങി ഞാൻ ഒരു നല്ല കേൾവിക്കാരനായിരുന്നുകൊടുത്തു ...
സുന്ദരവല്ലിയുടെ അച്ഛൻ വേലുച്ചാമി ..താമിഴ് നാട്ടിലെ കർണാടകയോട് ചേർന്ന് കിടക്കുന്ന ഗൂഡല്ലൂരിൽ നിന്നും ജോലി അന്വേഷിച്ചു..കാലങ്ങൾക്കു മുൻപ് ഗുണ്ടൽപേട്ടിൽ എത്തിയതാണ് ..മനഗളിയിലെ ..ഏറ്റവും വലിയ ..കര്ഷകത്തോട്ടത്തിനുടമ വെങ്കിടേശ്വരഗൗഡയുടെ അടുത്താരോ അദ്ദേഹത്തെ എത്തിച്ചു ..കഠിനാധ്വാനിയായ വേലുച്ചാമി ..ഗൗഡയുടെ വലംകൈയായിമാറി ..എന്നുമാത്രമല്ല അവരുടെ കുടുംബാംഗമായിമാറി എന്നതിലപ്പുറം ഗൗഡയുടെ ഒരേ ഒരുമകൾ ..രാജമല്ലിയുടെ രാജകുമാരനുമായി മാറി ..ഗൗഡ വളരെ സന്തോഷപൂർവം തന്നെ അവരുടെ വിവാഹം നടത്തികൊടുത്തു ...പക്ഷെ ..അവരുടെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല ...ചെമ്പകവല്ലി ജനിച്ചു നാലുവര്ഷത്തിനുശേഷം സുന്ദരവല്ലി ...സുന്ദരവല്ലിയുടെ ഒന്നാം പിറന്നാൾ ..അന്ന് ഏതോ അമ്പലയാത്രക്കിടയിലുണ്ടായ ഒരുകാർ ആക്‌സിഡന്റിൽ ഗൗഡയും അദ്ദേഹത്തിന്റെ പ്രിയതമയും ആരോടും ഒരു വാക്ക്പോലും ഉരിയാടാതെ വിടപറഞ്ഞു ...സുന്ദരവല്ലിയുടെ 'അമ്മ രാജവല്ലിയുടെ നട്ടെല്ല് തകർന്നു ഹോസ്പിറ്റലിൽ ...ഇതെല്ലം കേട്ടപ്പോൾ
എനിക്ക് ..ആകെക്കൂടി ഒരു വല്ലായ്‌മ ..
അതുവരെ എല്ലാം കേട്ടുകൊണ്ടിരുന്ന ഞാൻ .പെട്ടെന്ന് ചാടി ക്കേറി ചോദിച്ചു ...
"എന്നിട്ട് ആ അമ്മ ..അവർക്ക് എന്ത് പറ്റി
പറയാം എന്ന് പറഞ്ഞു കൊണ്ട് അവൻ ബീയർ ബോട്ടിൽ ഒന്നുകൂടി ചുണ്ടോടപ്പിച്ചു ...
മധു വീണ്ടുംതുടർന്നു ...
അങ്ങിനെ നിരവധി ഹോസ്പിറ്റലുകളും ചികിത്സയുമായി ഏതാണ്ട് നാല് വർഷത്തോളം രാജവല്ലിയമ്മ bed rest ൽ ആയിരുന്നുവത്രെ ..4വർഷത്തിനുശേഷം കാൻസർ എന്ന മാരക രോഗവും അവരെ തേടിയെത്തി ..അങ്ങിനെ ഒരുവർഷം ആ വേദനകൂടി അനുഭവിച്ചുകൊണ്ട് അവർ കുടുംബത്തിനോട് വിടപറഞ്ഞു ...സുന്ദരവല്ലി എന്ന ആ കുഞ്ഞുകുട്ടിയെ ..ഒന്നെടുത്തു താലോലിപ്പിക്കാൻപോലുമാകാതെ ..
അഞ്ചു വർഷത്തെ അവരുടെ ചികിത്സക്കും മറ്റുമായി ഇരിക്കുന്ന വീടും കൃഷിസ്ഥലങ്ങളും വിൽക്കേണ്ടി വന്നു എന്ന് മാത്രമല്ല വേലുച്ചാമിക്ക് പലരിൽ നിന്നും കടം വാങ്ങേണ്ടിയും വന്നു ..ഇപ്പൊ അവർ താമസിക്കുന്ന ഓലപ്പുരക്ക് അപ്പുറം താഴെ കാണുന്ന ഓട് മേഞ്ഞ ആ വലിയ വീട് അവരുടേതായിരുന്നു ..ചികിത്സക്ക് മറ്റുമാർഗ്ഗമില്ലാതെയായപ്പോൾ വിറ്റതാണ് .അത് വാങ്ങിയിരിക്കുന്നത് ഇവിടുത്തെ ഒരു വലിയ റിസോർട്ടുടമയായ നാഗേന്ദ്രരാജൻ എന്നയാളാണ് ..അതുകൂടാതെ വേലുച്ചാമി അയാളിൽ നിന്നും എന്തോ ചെറിയ പൈസയും കടം വാങ്ങിയിരുന്നു ..അതിപ്പോ പലിശയും കൂട്ടുപലിശയുമൊക്കെ ആയി ...എത്രയോ ലക്ഷങ്ങൾ ആയിട്ടുണ്ട് ..അയാളുടെ റിസോർട്ടിൽ ആണെന്നുതോന്നുന്നു ചെമ്പകവല്ലി ജോലിക്ക് പോകുന്നത് ..
"അവൾക്ക് അവിടെ എന്താണ് ജോലി .."?
"Roomservice ആണെന്ന് തോന്നുന്നു ..കൃത്യമായി അറിയില്ല ..അവൾ അങ്ങിനെ കൂടുതൽ സംസാരിക്കാറില്ല ...ഒരിക്കൽ വേലുച്ചാമി പറഞ്ഞകാര്യമാണ് ..ഇപ്പൊ അവർ താമസിക്കുന്ന ആ ചെറിയ ഓലപ്പുരയും ഞാൻ ലീസിനെടുത്ത കൃഷിസ്ഥലവും മാത്രമേ അവർക്കുള്ളൂ ..ലീസ് തുകയും ഞാൻ വേലുച്ചാമിക്ക് കൊടുക്കുന്ന ചെറിയ കൂലിയുമാണ് അവരുടെ ആകെ വരുമാനം ..ചെമ്പകവല്ലിക്ക് ശമ്പളം കൊടുക്കാറില്ലത്രേ ..അത് കടത്തിലേക്ക് വരവ് വെക്കുന്നു എന്നാണ് അയാൾ പറയുന്നത് .ആ കുടിലും സ്ഥലവും അടുത്ത് തന്നെ നാഗേന്ദ്രന്റെ കയ്യിൽ എത്തിച്ചേരും ..അയാൾ ഒരു മനുഷ്യപറ്റില്ലാത്തവനാണ് ..
.."ഉം ...അല്ല ഉൾനാട്ടിലുള്ള ഈ റിസോർട്ടുകളിൽ ആരാണ് വരുന്നത് ..എന്താണവിടെ.ഇത്ര പ്രത്യേകത ..?
"
അവിടെ എല്ലാമുണ്ട് ..ബാർഹോട്ടൽ ,A/C rooms, Body മസ്സാജ്,പിന്നെ വേറെ മറ്റുപലതും ഉണ്ടെന്ന് കേൾക്കുന്നു ..ഒരിക്കൽ കോഴിക്കോട് ഉള്ള എന്റെ ഒരു ഫ്രണ്ട് അവിടെ പോയിരുന്നു ..അവൻ പറഞ്ഞ കാര്യമാണ് .അവനു ഗൾഫിൽ എന്തോ buisiness ആണ് .....അടുത്ത് തന്നെ അവൻ വീണ്ടും വരുന്നുണ്ട് എന്ന് എന്നോട് പറഞ്ഞിരുന്നു ...
"അല്ല അങ്ങിനെയൊക്കെ പലതും .. അവിടെ ഉണ്ടെങ്കിൽ പോലീസ് റെയ്ഡ് ഒക്കെ ഉണ്ടാവില്ലേ ...?
അവൻ ഒന്നു ചിരിച്ചു ..എന്ത് പോലീസ് റെയ്ഡ് ..അവരെല്ലാം അവരുടെ പോക്കറ്റിലാണ് ...എല്ലാവര്ക്കും വേണ്ടത് അവിടെ എത്തിക്കും ..പിന്നെ എന്തിനും ഏതിനും തയ്യാറുള്ള ഒരു കൂട്ടം ഗുണ്ടകളെ ഇവർ തീറ്റിപോ റ്റുന്നുണ്ട് ..പല ഭാഗങ്ങളിലും അവർ ചുറ്റി കറങ്ങുന്നുണ്ടാവും ..അതുകൊണ്ട് ആരും ഒന്നും ചോദിക്കാൻ തുനിയില്ല ...
ഞാനിതെല്ലാം ഒരല്പം ഭയാശങ്കയോടെ കേട്ടിരുന്നു അപ്പോഴേക്കും സമയം രണ്ടു മണി കഴിഞ്ഞിരുന്നു ..
വാ എഴുന്നേൽക്..Food
കഴിക്കേണ്ടേ എന്ന് ചോദിച്ചു മധു എഴുന്നേറ്റു .കൂടെ ഞാനും .
അവിടെ നിന്നും തിരികെ വരുമ്പോൾ ഇടവിട്ടിടവിട്ട് നിൽക്കുന്ന വാകമരങ്ങൾ അവയുടെ ചില്ലകൾ പരസ്പരം കൈകോർത്തുപിടിച്ചപോലെ ..അതിനുതാഴെ ഒരു ചെറിയ ഭക്ഷണശാല .. മുളംകമ്പുകൾ ഒരു ചുമരുപോലെ ചേർത്തുവെച്ചുകൊണ്ട് വളരെ ലളിതവും മനോഹരവുമായിരുന്നു ആ "അമ്മാൾ ഹോട്ടൽ "
അവിടുത്തെ സാമ്പാർ എനിക്കത്ര രസിച്ചില്ല ..എങ്കിലും സവാള അച്ചാറും ,ഉരുളക്കിഴങ്ങുകറിയും ,പപ്പടവും മോരുമെല്ലാം ചേർത്തപ്പോൾ വളരെ രുചികരമായി തോന്നി ..
ഭക്ഷണം കഴിഞ്ഞു റൂമിൽ എത്തി കുറച്ചുനേരം ഒന്നുമയങ്ങി ...ആ ഉച്ചസമയത്തും അവിടുത്തെ കാറ്റിന് ചെറിയ ഒരു തണുപ്പുണ്ടായിരുന്നു ...ഏതാണ്ട് 5മണിയോടെ ഞങ്ങൾ തോട്ടത്തിൽ എത്തി ...തക്കാളിയും ചെണ്ടുമല്ലിയും പറിക്കാൻ പണിക്കാർ എത്തിക്കഴിഞ്ഞിരുന്നു ..കുടെ പല പ്രായത്തിലുള്ള ചെറിയ കുട്ടികളുമുണ്ട് ...സ്കൂളിൽ പോകുന്നവരും അല്ലാത്തവരുമായ കുട്ടികൾ .വൈകുന്നേരത്തെ ഈ ജോലി അവർക്കൊരു ചെറിയ വരുമാനമാർഗമാണ് ..
അവ കയറ്റുവാനുള്ള മിനിലോറിയും അവിടെ എത്തിയിരുന്നു ...
മധു ചെറിയ note ബുക്കും പേനയും എന്നെ ഏല്പിച്ചു ..ചെറിയ കുട്ടകളിൽ തക്കാളിയും അത് പോലെ ചെണ്ടുമല്ലിയും തലയിലേറ്റി ഗ്രാമീണ സ്ത്രീകളും കുട്ടികളും വരിവരിയായി നടന്നുവരുന്നത് കാണാൻ തന്നെ നല്ലരസമായിരുന്നു .ഓരോരുത്തരും എത്രകുട്ട ..എന്ന കണക്ക് ഞാൻ ആ note ബുക്കിൽ കുറിച്ചുവെക്കണം ആഴ്ചക്കൊരിക്കൽ ശനിയാഴ്ച്ച അത്പ്രകാരംഅവർക്ക് പൈസ കൊടുക്കണം ..പൂ പറിക്കാനുള്ളവരുടെ കൂട്ടത്തിൽ സുന്ദരവല്ലിയും ഉണ്ടായിരുന്നു ..കുട്ടികളോടും മറ്റും കലഹിച്ചും പിണങ്ങിയും അവൾ വേഗം ..വേഗം പൂ കുട്ടകളുടെ എണ്ണം കൂട്ടി ..ഏതാണ്ട് 7മണിക്ക് മുന്പായിത്തന്നെ അന്നത്തേക്കുള്ള ലോഡ് ആയി .കുളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞു ഞങ്ങൾ ഉറങ്ങാൻ കിടന്നു ...രാവിലെ 4മണിക്ക് മധു ലോഡുമായി യാത്ര തിരിച്ചു ..
എന്നെ സംബന്ധിച്ചിടത്തോളം ഈ ജോലി അത്ര സീരിയസ് ആയി തോന്നിയില്ല .പിന്നെ വെറുതെ ഇരിക്കുന്നതിന് പകരം എന്തെങ്കിലും ...നാലുവർഷം ബാംഗ്ലൂർ നഗരത്തിലെ തിക്കും തിരക്കും ...അനുഭവിച്ചു ..എങ്ങിനെയോ ഈ കാട്ടുമുക്കിൽ എത്തി ..എന്നാലും ..എന്തൊക്കെയോ ..ഒരു രസം ..കാലാവസ്ഥയും സാഹചര്യങ്ങളും ..പിന്നെ സുന്ദരവല്ലിയുടെ കുട്ടിത്തം വിട്ടുമാറാത്ത പെരുമാറ്റങ്ങളും ...ദിവസങ്ങൾ ചെല്ലും തോറും ..ഞങ്ങളുടെ ..അടുപ്പം കൂടി കൂടി വന്നു ..സംസാരത്തിലും പെരുമാറ്റത്തിലും ..
പിന്നെ വല്ലപ്പോഴും ..പറ്റുന്ന അവസരങ്ങളിലൊക്കെ ചില നേരത്തുള്ള എന്റെ ഭക്ഷണം ..അതും അവൾ ചെയ്തു തന്നു .
ശനിയാഴ്ച്ച ദിവസങ്ങളിൽ തോട്ടത്തിൽ പണിയുണ്ടാവാറില്ല ..കാരണം കേരളത്തിലെ മിക്ക പച്ചക്കറിചന്തയും ഞായറാഴ്ച്ച ഉണ്ടാവാറില്ല ...വെള്ളിയാഴ്ച്ച ദിവസം രാവിലെ ലോഡുമായി പോകുന്ന മധു പിന്നെ തിരിച്ചെത്തുന്നത് ഞായറാഴ്ച്ച വൈകീട്ടാണ് ...ശനിയാഴ്ച്ച രാവിലെ എല്ലാ പണിക്കാർക്കും കണക്കു നോക്കി ശമ്പളം കൊടുക്കും ..പൂ പറിച്ച കൂട്ടത്തിൽ ഏറ്റവും കൂടുതൽ കൂലി സുന്ദരവല്ലി വാങ്ങും ..ഒരാഴ്ചയിൽ ഏതാണ്ട് 200 രൂപയോളം ..മറ്റുള്ളവർ 100-150..എന്നിങ്ങനെ ..ആ നാട്ടിൽ വളരെ തുച്ഛമായ കൂലിയെ ഉള്ളൂ എന്തിനും ..
എങ്കിലും 200 രൂപ കൂലി കയ്യിൽ വെച്ച് കൊടുക്കുമ്പോൾ സുന്ദരവല്ലിയുടെ മുഖത്തു ഒരു പ്രത്യേക തിളക്കം കാണാം ..അതുപോലെ 100 രൂപ മുതൽ വാങ്ങുന്നവർക്കും നല്ല സന്തോഷമാണ്‌ട്ടോ ...രാവിലെ 8 മണി കഴിഞ്ഞാൽ ഓരോരുത്തരായി ..ഞങ്ങളുടെ ഷെഡിനു മുൻപിൽ എത്താൻ തുടങ്ങും പാവങ്ങൾ ..തോട്ടത്തിൽ മറ്റു പണിയെടുക്കുന്നവർക്ക് .ആഴ്ചയിൽ ഏതാണ്ട് 1500/-രൂപയോളം കൂലിയുണ്ടാകും ..എല്ലാ ഇടപാടുകളും തീർക്കുമ്പോഴേക്കും ..ഉച്ചയാകും ..പിന്നെ ഞാൻ food വെക്കാനൊന്നും മിനക്കെടില്ല ..നേരെ അമ്മാൾ ഹോട്ടലിലേക്ക് വിടും ...ഒന്ന് രണ്ടാഴ്ച്ച അങ്ങിനെ പോയി ...ഒരു ദിവസം ..ശനിയാഴ്ച്ച അമ്മാൾ ഹോട്ടലിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ വേലുച്ചാമി എന്റെ അടുത്ത് വന്നു ..എന്നിട്ട് ഒരുമാതിരി ..പേടിച്ചു പേടിച്ച പോലെ എന്നോട് ...
"തമ്പി ..ഒന്നും തപ്പാ നിനക്കാതിങ്കെ ..ഇന്നേക്ക് ..നമ്മ വീട്ടീന്ന് ശാപ്പിടലാം ...സുന്ദരവല്ലി കോളികറി ..വച്ചിരിക്ക് ..വാങ്കോ "
ഓക്കേ ..പെരിയവരെ ..ഇന്നേക്ക് ഉങ്ക വീട്ടിൽ ശാപ്പാട്...എന്ന് പറഞ്ഞു കൊണ്ട് ഞാൻ അയാളുടെ കൂടെയിറങ്ങി ...ഓലപ്പുരക്കുള്ളിലെ ചാണകം മെഴുകിയ നിലത്തു അയാളോടൊപ്പം ഞാനും ചമ്രം പിടഞ്ഞിരുന്നു ..
കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു വെള്ളപിഞ്ഞാണത്തിൽ ചോറും അതിന്റെ ഒരരികിൽ കോഴിക്കറിയുമായി സുന്ദരവല്ലി എത്തി ..മുഖത്ത് നല്ല സന്തോഷം ..ഒരു പക്ഷെ അവരുടെ വീട്ടിൽ ആദ്യമായി എത്തുന്ന ഒരു അതിഥി ..ഞാനായിരിക്കും എന്ന് തോന്നുന്നു ..അതിന്റെ സന്തോഷമാകാം.
സത്യം പറയാല്ലോ നല്ല രുചി ..ചിക്കൻ കറിക്കൊപ്പം ..പച്ചമുളകും മല്ലിയിലയും ..പിന്നെ എന്തൊക്കെയോ കൂട്ടി..നമ്മുടെ നാട്ടിലെ ചമ്മന്തിപൊലത്തെ എന്തോ ഒന്ന് ...പിന്നെ ..പപ്പടവും ..പച്ചമുളക് വാട്ടിയെടുത്തതും ..കുറെകാലങ്ങൾക്കു ശേഷം അന്നാണ് അത്രയും രുചിയുള്ള ഭക്ഷണം
ഭക്ഷണം കഴിച്ചു കൈകഴുകാൻ ഇറങ്ങിയപ്പോൾ അവൾ ..കൈതുടക്കാനുള്ള ടൗവ്വലുമായി എന്റെ അരികിൽ എത്തി ..അതുവാങ്ങി കൈയ്യും മുഖവും തുടക്കുമ്പോൾ അവൾ ..പതുക്കെ ചോദിച്ചു ..
"ഉങ്കളുക്ക് ഇന്തമാതിരി ..Food എല്ലാം പുടിക്കുമോ ....
അതെന്നാ ...സുന്ദരവല്ലി ..നല്ല taste ഇരുക്ക് ...എന്നമ്മശെയ്യണ ..ശമയൽ മാതിരി ...നല്ല..ശാപ്പാട് ...
അത് കേട്ടപ്പോൾ അവൾ ഒന്ന് കുണുങ്ങിച്ചിരിച്ചു കൊണ്ട് പറഞ്ഞു ..ചുമ്മാ ..നീങ്കഎല്ലാം ..പെരിയവർ ..
നീങ്ക ...ശാപ്പിട വന്തതേ ..എനക്ക് റൊമ്പ സന്തോഷം ..ഇങ്കെ ..വേറെ ആരും ..ഇന്ത വരേയ്ക്കും വെന്തതില്ലെ ...
അപ്പടിയാ ..എന്നാ നാൻ ..മറുപടിയും വരും ..എന്ന് പറഞ്ഞു ചിരിച്ചപ്പോൾ അവളും കൂടെ ചിരിച്ചു ...
പിന്നീട് പല ശനിയാഴ്ചകളിലും അവിടെ നിന്നായി എന്റെ ഭക്ഷണം ..
ഭക്ഷണം കഴിഞ്ഞു അൽപനേരം മുറ്റത്തു പടർന്ന് പന്തലിച്ച മുല്ല പടർപ്പിനു താഴെ എന്തെങ്കിലും കളിതമാശ ..പറഞ്ഞിരിക്കും ...അങ്ങിനെ അവിടുത്തെ നാളുകൾ കൂടുതൽ മനോഹരമായി തോന്നി ...
ഒരുദിവസം അവൾ എന്നോട് ചോദിച്ചു ..നീങ്ക ചാമുണ്ഡികോവിൽ പാത്തിരിക്കാ . ..
ഇല്ലെ ...
Saturday evening പോകലാം ..എന്ന ..വരമുടിയുമാ ....?
ഞാൻ ..Ok പറഞ്ഞു ...
ആ ..ശനിയാഴ്ച് ..ഉച്ചമയക്കത്തിനുശേഷം ..ഏതാണ്ട് 4മണിയോടെ ..
കുളിച്ചു Dress മാറി ..അവളുടെ മുറ്റത്തെത്തി ..ആരെയും കാണുന്നില്ല ...വാതിൽ തുറന്നിട്ടിരിക്കുന്നു ..ഞാൻ ..സുന്ദരവല്ലി ..എന്ന് വിളിച്ചു ..അവൾ ..അണ്ണാ നാൻ കുളിച്ചിട്ടിരിക്കുത് ..ഇപ്പൊ വരാം ..ഉള്ളെ ഉക്കാറുങ്കോ ..എന്ന് പറഞ്ഞു ..ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി ..മുറ്റത്തിന്റെ മറ്റൊരു ഭാഗത്തു ഓലകൊണ്ട് രണ്ടുവശം മാത്രമായി മറച്ച ഒരു അരമറപ്പുര ..അതാണ് കുളിമുറി ..സൂക്ഷിച്ചു നോക്കിയാൽ ..ഓലയുടെ ദാരിദ്ര്യം ..മറപുരക്ക് വലിയ വിടവുകൾ ഉണ്ടാക്കിയിട്ടുണ്ട് ...
കുളിമുറിയിലെക്കുള്ള നോട്ടം മതിയാക്കി
ഞാൻ വേഗം ഉള്ളിലേക്ക് കയറി ..അവിടെ plastic വള്ളിയിൽ തീർത്ത ഒരു കസേര ഉണ്ടായിരുന്നു ..അതിൽ നല്ല നീളത്തിൽ കോർത്തെടുത്ത ഒരു മുല്ല മാലയും
ആ മാലഎടുത്ത് എന്റെ മടിയിൽ വച്ചു ..ഞാൻ ആ കസേരയിൽ ഇരുപ്പുറപ്പിച്ചു ..എന്തൊരു സുഗന്ധം ആ മുല്ലമാലക്ക് ...പണ്ട് പളനിയിൽ പോകുമ്പോൾ ..അവിടുത്തെ മുല്ലമാലക്കും ഇതേ ഗന്ധമായിരുന്നു ...ഞാൻ ആ മാല തിരിച്ചും മറിച്ചും ..ചന്തവും മണവും ആസ്വദിച്ചിരിക്കവേ ..സുന്ദരവല്ലി ..പിൻവാതിൽ തള്ളി മാറ്റിക്കൊണ്ട് ഉള്ളിലെത്തി ...Sorry അണ്ണാ കൊഞ്ചം ലേറ്റ് ആച് ..ഞാൻ അവളെ ഒന്ന് നോക്കി ...മഞ്ഞൾകുഴമ്പ് തേച്ചുപിടിപ്പിച്ച മുഖത്തിന്റെ മഞ്ഞപ്പ് വിട്ടുമാറിയിട്ടില്ല ...നനഞ്ഞൊട്ടിയ അടിപ്പാവാട മാറിന്മുകളിൽ വച്ചുകെട്ടിയിരിക്കുന്നു ..അതിനുമുകളിലായി ഒരു തോർത്തുമുണ്ടും പുതച്ചിരിക്കുന്നു ..എനിക്കരികിലൂടെ..ചെറിയ പുരയിലെ ഇടവഴിയിലൂടെ .. അവൾ വേഗം അവളുടെ ..കുഞ്ഞുമുറിയെ ലക്ഷ്യമാക്കി നടന്നു ...നീളമുള്ള മുടിയിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നു ...സോപ്പിന്റെയോ മഞ്ഞളിന്റെയോ ...ഒരു മാസ്മരികഗന്ധം ..അനുസരണയില്ലാത്തപോലെ തോന്നിക്കുന്ന..വീർപ്പുമുട്ടുന്ന ..മേനിയഴകും ..ഞാൻ ആകെക്കൂടി വല്ലാതായി ..അവൾ dress മാറാനായി അവളുടെ മുറിയിൽ കയറി ..വാതിൽ എന്ന് തോന്നിപ്പിക്കുന്ന പലകകഷണങ്ങൾ ചേർത്തുണ്ടാക്കിയ ..അവളുടെ ആ വാതിൽ പതിയെ ചാരി ..ഞാൻ ഇരിക്കുന്നിടത്തുനിന്നും നോക്കിയാൽ നേരെ അവളുടെ മുറിയിലേക്ക്
നോട്ടം എത്തും ..മരവിടവുകൾ അവളുടെ മുറിയുടെ സ്വകാര്യത നഷ്ടപെടുത്തുന്ന പോലെ ..ഞാനിരിക്കുന്ന വള്ളികസേരക്ക് ചൂട് കൂടുന്ന പോലെ ..എന്റെ മടിയിലെ മുല്ലമാലക്കു ജീവൻ വെച്ചപോലെ ...എനിക്കിരുപ്പുറച്ചില്ല ..ഞാൻ.. ഞാനറിയാതെ തന്നെ പതുക്കെ എഴുന്നേറ്റു .....
ഞാൻ എഴുന്നേറ്റതും ..ഒരു സീൽക്കാരശബ്ദം മുറ്റത്തുനിന്നും ...നോക്കുമ്പോൾ ...ഒരു മയിൽ പീലിവിടർത്തി നിറഞ്ഞാടുന്നു ...ഞാൻ അങ്ങോട്ട് നടന്നു ...ആൺ മയിലിനു ചുറ്റും ഏതാനും പെൺമയിലുകളും ഉണ്ട് ...അവന്റെ സൗന്ദര്യം..ആസ്വദിച്ചികൊണ്ട് അവന്റെ ശ്രദ്ധ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ് പെണ്മയിലുകൾ ...മയിലിന്റെ കാര്യം അങ്ങിനെയത്രേ ...ഒരിണയിൽ ഒതുങ്ങുന്നതല്ല അവരുടെ ജീവിതം ...ആണ്മയിലുകൾ നല്ല പെൺമയിലുകളെ തേടിക്കൊണ്ടേ നടക്കും ...പെൺമയിലുകളോ ..നല്ല പീലികെട്ടുള്ള ആണ്മയിലുകൾക്കു ചുറ്റും പ്രണയാർദ്ര ഭാവത്തോടെ വട്ടമിട്ടു നടക്കും ...ഇണചേർന്ന് മുട്ടയിട്ടാൽ ..പിന്നെ അത് വിരിയിക്കുന്നതും മക്കളെ വളർത്തുന്നതും പെൺമയിലിന്റെ മാത്രം ഉത്തരവാദിത്തം ..ആണ്മയിൽ പിന്നെയും പാറിപ്പറന്നു ..മറ്റൊരു പെൺമയിലിനായി ..നൃത്തവും സീൽക്കാരശബ്ദവുമായി ..പാറിപറക്കും .
ഞാൻ ആ മയിലിന്റെ ..വിടർന്നു നിൽക്കുന്ന മയിൽപീലി ...പീലികണ്ണുകളുടെ മനോഹാരിത എല്ലാം അൽപനേരം ആസ്വദിച്ചു നിന്നു ..
പണ്ട് ഏതോ ഒരു യാത്രയിൽ മയിലിനെ കാണാൻ ഇടവന്നപ്പോൾ എന്റെ friend ..മയിലിനെ കണ്ടപ്പോൾ എന്നോട് പങ്കു വെച്ച ആ കഥ ഓർമ്മവന്നു ...
മയിൽ ദേവേന്ദ്രനാണത്രേ ....
ഗൗതമമുനിയുടെ ശാപം കൊണ്ട് ..മയിലായി ജീവിക്കേണ്ടി വന്ന ദേവേന്ദ്രൻ ....
ഗൗതമ മുനിയുടെ ഭാര്യ അതിസുന്ദരിയായ അഹല്യ ...അവളുടെ സൗന്ദര്യത്തിൽ കാമ പൂർത്തിക്കായി ...മുനി ഇല്ലാത്ത നേരം മുനിയുടെ വേഷത്തിൽ വന്നു അഹല്യയെ പ്രാപിച്ചു ..വേഷം മുനിയുടേതെങ്കിലും പെരുമാറ്റം കൊണ്ട് മുനിയല്ല എന്നറിഞ്ഞിട്ടും ..അഹല്യ ആ സംഗമത്തിന് വഴങ്ങി കൊടുത്തു ...ഈ കാഴ്ച്ച കാണാനിടയായ മുനി രണ്ടുപേരെയും ശപിച്ചു ..അഹല്യ ശിലയായി .
സഹസ്രയോനിഭവ ..
മുനിയുടെ ശാപത്താൽ ..ദേവന്ദ്രന്റെ ശരീരമാസകലം ..ആയിരം യോനി നിറഞ്ഞു ...ദേവേന്ദ്രന് നാണക്കേടുകൊണ്ട് ദേവലോകത്തിലേക്ക് തിരിച്ചു പോകാൻ പറ്റാത്ത അവസ്ഥ ...അങ്ങിനെ വനത്തിന്റെ ഏതോ കോണിൽ ഒളിച്ചിരുപ്പായി ..അവസാനം ബ്രഹ്മാവ് ഇടപെട്ട് ..മുനിയുടെ കോപം തണുപ്പിച്ചു ..യോനി കണ്ണായി മാറ്റി ..മയിലായി ...ആ കണ്ണുകളത്രെ ..മയിൽപീലികണ്ണ് ...
ദേവേന്ദ്രന്റെ കാര്യമൊക്കെ ആലോചിച്ചപ്പോൾ ഒരു വല്ലായ്ക ..ഞാൻ തിരിച്ചു കസേരയിലേക്ക് തന്നെ ..ഒന്നിരിക്കാൻ വരുമ്പോൾ അതാ ചുമരിൽ ഹനുമാൻ സ്വാമിയുടെ ഫോട്ടോ ...ഞാൻ ആഫോട്ടോ ക്കുമുന്പിൽ പോയി ...കൈകൂപ്പി ..സ്വാമീ ആത്മബലം തരേണമേ ...
കണ്ണുതുറന്നു നോക്കുമ്പോൾ അതിനടുത്തു തന്നെ മറ്റൊരു ഫോട്ടോ ...സുന്ദരവല്ലി എന്തോ സമ്മാനം ആരുടെയോ കയ്യിൽ നിന്നും വാങ്ങുന്നതാണ് ...ഒരു സ്കൂൾമുറ്റത്തുവെച്ചാണ് ...ഈ സമയം..വേലുച്ചാമി വീടിനുളിലേക്ക് എത്തി ..
പതിവില്ലാതെ എന്നെ അവിടെ കണ്ടത്കൊണ്ട് അയാളുടെ മുഖത്തു ഒരു അന്ധാളിപ്പ് ..എങ്ങിനെ ..തുടങ്ങണം എന്നറിയാതെ ഞാനും ..
വേലുച്ചാമി ചോദിച്ചു ..
"ആ തമ്പി എപ്പ വന്തീങ്കെ ..."
ഇപ്പൊ താൻ ....സുന്ദരവല്ലി ..ചാമുണ്ഡികോവിൽ പോകാലം സൊന്നെ ..."
അപ്പടിയാ പോയിട്ട് വാങ്കെ ...നല്ലാരുക്കു കോവിൽ ..പാത്തിട്ടു വാങ്കെ ...
ഒരു കുഞ്ഞുകുട്ടിയെപോൽ ചിരിച്ചു കൊണ്ട് അയാൾ എന്നോട് പറഞ്ഞു ..എന്നിട്ട് കയ്യിലുള്ള സഞ്ചി അകത്തേക്ക് വച്ച് വീണ്ടും വന്നു ...
സുന്ദരവല്ലിയുടെ ഫോട്ടോ ചൂണ്ടികാണിച്ചുകൊണ്ട് ഞാൻ ചോദിച്ചു ..
"ഇതെന്നാ പെരിയവരെ ...?
ഓ ..അത് സുന്ദരവല്ലിക്ക്..പത്താവതു ക്ലാസ്സുക്ക് ഒന്നാമത് റാങ്ക് ...കെടച്ചപ്പോൾ ഗ്രാമ തലൈവർ ..കൊടുത്ത prize...
"അപ്പടിയാ ...Good..അപ്പുറം ഏൻ ..സുന്ദരവല്ലി..കോളേജിൽ ...പഠിക്കവിടലെ ...?
തമ്പി ..ഒന്നുമേ സൊല്ലമുടിയിലെ ...കടവുൾ ..എതുക്ക് ഇന്തമാതിര് ..എനക്ക് .ഓരോരോ ...വേല തെരിയിലെ .."
പിന്നീട് ഞാൻ ഒന്നും ചോദിക്കാൻ മിനക്കെട്ടില്ല ..പാവം ആവൃദ്ധൻ ..ഇപ്പൊ കരയുമോ ..എന്നെനിക്കു തോന്നിപോയി ...
ഞാൻ പതുക്കെ മുറ്റത്തേക്കിറങ്ങി ..കൂടെ അയാളും ...പടിഞ്ഞാറൻ മാനത്തു സൂര്യൻ വിടപറയാൻ വെമ്പുന്നു ..അതുവരെ ചിരിച്ചുല്ലസിച്ചു നിന്ന സൂര്യ കാന്തിപ്പൂക്കൾ ...വിരഹദുഃഖത്താൽ ..വിഷമിച്ചുവാടിയ പോലെ ..ചെണ്ടുമല്ലിപ്പൂക്കൾ അപ്പോഴും ഉന്മേഷം കൈവിട്ടിരുന്നില്ല ...ആ മുറ്റത്തുനിന്നും അതെല്ലാം നോക്കികാണുന്നതിനിടക്ക് സുന്ദരവല്ലി അണിഞ്ഞൊരുങ്ങി വന്നു .ഞാൻ ആദ്യവും അവസാനവും ആയി അന്നാണ് സുന്ദരവല്ലിയുടെ മനോഹാരിത കാണുന്നത് ...
...പച്ച നിറത്തിലുള്ള ബ്ലൗസും പാവാടയും ...വാടാമല്ലി പൂവിൻ നിറമുള്ള ഷാൾ ..മുടിയിൽ നീളമുള്ള മുല്ലപ്പൂമാല ..പോക്കുവെയിലിൽ തിളങ്ങുന്ന നീല നിറത്തിലുള്ള ആ കുഞ്ഞു മൂക്കുത്തി കല്ല് ...എനിക്കാ സൗന്ദര്യം അങ്ങിനെ ആസ്വദിച്ചു കുറച്ചുനേരം നിൽക്കണമെന്ന് മോഹമുണ്ടായെങ്കിലും ..വേലുച്ചാമി അടുത്ത് നിൽപ്പുണ്ടല്ലോ ...ഞാൻ വീണ്ടും ചെണ്ടുമല്ലിപ്പൂവിന്റെ മനോഹാരിതയിലേക്ക് എന്റെ ശ്രദ്ധ മാറ്റി ...അണ്ണാ പോകലാം ..എന്ന് പറഞ്ഞപ്പോൾ യാന്ത്രികമായി ..ഞാൻ..ഉമ്മറവാതിൽക്കൽ ഊരിയിട്ടിരുന്ന എന്റെ ചെരിപ്പിട്ടു ..അവളോടൊപ്പം ..ആ മണ്പാതയിലൂടെ ..പലതും പറഞ്ഞും ചിരിച്ചും മെയിൻ റോഡിലെത്തി അവിടെ കന്നടയിൽ എഴുതിയ ബോർഡും വലിയ ഒരു ആർച്ചും കാണാം ..അതാണ് ചാമുണ്ടികോവിലിലേക്കുള്ള വഴി ..ആ വഴിയും ..കോവിലും ..പരിസരവും ..അവളുമൊത്തുള്ള അന്നത്തെ ആ നിമിഷങ്ങളും ..എന്റെ ജീവിതത്തിൽ എന്നെന്നും ഓർമിക്കുന്ന മനോഹരമായ ഒരു അനുഭവമാണ് .
അങ്ങിനെ ആ ആർച്ചു വഴി ഞങ്ങൾ നടന്നു തുടങ്ങി ..കഷ്ടിച്ച് ഒരു ജീപ്പിന് കടന്നു പോകുവാനുള്ള ഇടം ..രണ്ടുവശവും എന്തൊക്കെയോ മുൾച്ചെടികൾ ..വള്ളിപ്പടർപ്പുകൾ ..പേരക്കാമരം ..പേരാൽ .
പൂവാക എന്നിങ്ങനെ ..മരക്കൊമ്പുകളിലും വള്ളിപ്പടർപ്പുകളിലും ...ഊഞ്ഞാലാടുന്ന കുരങ്ങുകൂട്ടങ്ങൾ ....മരച്ചില്ലകളിലും പൊത്തുകളിലും ..കൂടണയാൻ ചലപില കൂട്ടുന്ന കിളിക്കൂട്ടങ്ങൾ ...നല്ല രസമുള്ള യാത്ര ...സുന്ദരവല്ലി ചില കുരങ്ങൻമാരെ അവരുടെ പേര് വിളിച്ചു ലോഹ്യം പറയുന്നു പ്രകൃതിയോടിണങ്ങിയവൾ ..ഏതാണ്ട് ..അര മണിക്കൂർ ആ കാട്ടിടവഴിയിലൂടെ നടന്നു ..ഒരു ചെറിയ അരുവിക്കരുകിൽ എത്തി ..അരുവിക്ക് കുറുകെ ഏതാനും ഉരുളൻ പാറക്കല്ലുകൾ ഇടവിട്ടിടവിട്ട് മറുകരയിലേക്ക് ..അതിലൂടെ ബാലൻസ് ചെയ്തു വേണം അക്കരെയെത്താൻ ..അവൾ ഓടിച്ചാടി അക്കരെയെത്തി ..എനിക്കെന്തോ ഭയപ്പാട് ..ഉരുളൻകല്ലുകൾക്ക് മീതെയും വെള്ളം ഒഴുകുന്നുണ്ട് ..എന്റെ പേടി കണ്ടപ്പോൾ അവൾക്കു തമാശ ..അവൾ തിരികെ വീണ്ടും വന്നു ...എനിക്ക് നേരെ കൈ നീട്ടി ..ആ കയ്യിൽ ഞാൻ മുറുകെ പിടിച്ചു ...തണുത്തു മൃദുലമായിരുന്നു അവളുടെ കൈ എങ്കിലും ആ സമയത്തു അവളുടെ കൈ എനിക്ക് ഒരു ബലമായി തോന്നി ..എങ്ങിനെയൊക്കെയോ അക്കരെ എത്തി ..അവിടെ നിന്നും ഒരു ചെറിയഅധികം ഉയരമില്ലാത്ത വട്ടത്തിൽ പരന്നു കിടക്കുന്ന ഒരു പാറക്കൂട്ടം ..കാലടി വെക്കാനായി ചെറിയ പടവുകൾ ..അത് കയറി നിരപ്പായ ആ പാറക്കൂട്ടത്തിനു മുകളിൽ എത്തി അവിടെ ഒരു ചെറിയ ക്ഷേത്രമണ്ഡപം അതാണ് ചാമുണ്ടിക്കോവിൽ ...അധികം തിരക്കൊന്നുമില്ല ..ഏതാനും പേർ അങ്ങിങ്ങായി ...ഞങ്ങൾ ചാമുണ്ഡിയെ തൊഴുതു ....അവൾ എന്തൊക്കെയോ കണ്ണടച്ചു പ്രാര്ഥിക്കുന്നുണ്ടായിരുന്നു ..അത് കഴിഞ്ഞു ...കോവിലിനു ചുറ്റും ഞങ്ങൾ ഒന്ന് പ്രദക്ഷിണം വച്ചു ...തിരികെ മടങ്ങുമ്പോൾ ..ആ പാറക്കെട്ടിറങ്ങുമ്പോൾ ..ഞാൻ ചോദിച്ചു നമുക്ക് കുറച്ചു നേരം ..ഇവിടെ ഇരുന്നാലോ ...അവൾ എന്റെ മുഖത്തേക്ക് നോക്കി
"എതുക്ക് ...?"
ചുമ്മാ ..ഇന്ത ഇടം എനക്ക് നല്ല പുടിച്ചിരിക്..അരുവി പാത്തു കൊഞ്ചനേരം ഇന്ത പാറയിൽ ഉക്കാരലാം
സരി ..ഉക്കാര്ങ്കെ ..എന്ന് പറഞ്ഞു അവൾ എന്നോടൊപ്പം ..ഇരുന്നു ...ഞാൻ ചോദിച്ചു ..
നീ എന്നാ ചാമുണ്ടിക്കിട്ടെ കേട്ടത് "
എന്നാ ..ഒന്നുമില്ലൈ ..അപ്പാവുക്കും ആക്കാവുക്കും നല്ലതു മട്ടും കൊടുക്കവേണ്ടും അമ്മാ ...അവളുതാൻ ..ഒരു ചെറുപുഞ്ചിരിയോടെ അവൾ പറഞ്ഞു ....
അപ്പൊ ഉണക്ക് ..നല്ലതു വേണ്ടാമാ ....ചുമ്മാ ..ഒരുരസത്തിനു ..ഞാൻ ചോദിച്ചു ...
അവൾ ആ ചുവന്ന ചുണ്ടുകൾക്കിടയിലെ കുഞ്ഞുവെളുത്ത പല്ലുകൾ കാട്ടി കരിനീല കണ്ണുകൾ പാതിതുറന്നു കൊണ്ട് എന്നെ ഒരുനോട്ടം നോക്കികൊണ്ട് എന്നോട് പറഞ്ഞു .."നീങ്ക എന്നാ ഇന്തമാതിരി ..അപ്പാവും അക്കാവും നല്ലാ ഇരുന്ത ...നാനും നല്ലാ ഇരുക്കും ...
ജീവിതത്തിൽ ഞാൻ പഠിച്ച അതുവരെ പഠിക്കാത്ത പാഠം ...നമ്മളെ സംരക്ഷിക്കുന്നവർ അവർക്കുനല്ലതു വന്നെങ്കിൽ നമുക്കും നല്ലത്
പിന്നീട് അവൾ എന്റെ കുടുംബവിശേഷം തിരക്കുന്നതിനിടയിൽ ഇങ്ങനെയും ചോദിച്ചു ..ഉങ്കൾക്കു ഏൻ കല്യാണം ആകലെ ..
ഞാൻ വെറുതെ പറഞ്ഞു ...മനസ്സുക്ക് പുടിച്ച പൊണ്ണ്..കെടക്കലെ ..
അപ്പോൾ അവൾക്കൊരു ചിരി ...എന്നിട്ടു ചോദിച്ചു ..
എന്തമാതിരി പെണ്ണ് ..ഉങ്കൾക്കു പിടിക്കും ..
എനിക്കും ഉത്സാഹമായി ..ഞാൻ പറഞ്ഞു ..
അവൾ അളകാ ..ഇരുക്ക ണം ..നല്ല സിരിപ്പുവേണം ചെണ്ടുമല്ലിപ്പോൽ ...
അവൾക്കതു രസിച്ചപ്പോൽ ..അവൾ വീണ്ടും ...അപ്പറം
നല്ല ശെമപ്പാ ഇരുക്കണം ..സൂര്യകാന്തിപോൽ ..എനിക്ക് ചേർന്ത ഒയരം ...കുയിലുമാതിരി പേശണം ..മാൻപേടമാതിരി അരുമയാര്ക്കണം ..ഇതെല്ലം കേട്ടപ്പോൾ അവൾ പിടിവിട്ടു പൊട്ടിചിരിച്ചുകൊണ്ടേഇരുന്നു ..ആ ചിരിയിൽ ആ പാറക്കെട്ടുകൾ ഒന്നാകെ കുലുങ്ങി ചിരിക്കുന്നുവോ.. താഴെ ഒഴുകുന്ന അരുവിയുടെ ഒഴുക്ക് കൂടുന്നുവോ ..എന്നൊക്കെ എനിക്ക് തോന്നിപോയി ..അവസാനം..ചിരി പൊത്തിക്കൊണ്ട് അവൾ എന്നോട് ..അപ്പൊ നീങ്ക കല്യാണം ..Doubt ..അന്ത മാതിരി ..പൊണ്ണ്..എങ്കെ കെടക്കും ...?
ഞാൻ പെട്ടെന്ന് തന്നെ പറഞ്ഞു ...സുന്ദരവല്ലി ..നീ അന്തമാതിരി ഒരു..പൊണ്ണ്..താൻ ..ഉന്നേമാതിരി ..ഒരു പൊണ്ണ്
അത് താൻ ...
ഇത് കേട്ടതും അവൾ വേഗം എഴുന്നേറ്റു ..നീങ്ക ചുമ്മാ ...വാങ്കോ പോലാം ..ഇങ്കെ പന്നി വരും ...
.ഞങ്ങൾ ഇരുട്ട് വരാൻ വെമ്പുന്ന ആ വഴിയിലൂടെ ..അങ്ങിനെ പലതും സംസാരിച്ചും ചിരിച്ചും റൂമിലെത്തി ...ഒന്നും വിഷമിക്കാനില്ലാത്ത കുട്ടിക്കാലജീവിതത്തിനുശേഷം ....അത് പോലെ തന്നെ വളരെസന്തോഷം നൽകിയ ഒരു ദിവസമായിരുന്നു ..അന്നെനിക്ക് സുന്ദരവല്ലി സമ്മാനിച്ചത് .
റൂമിലെത്തിയപ്പോൾ മധു അവിടെയുണ്ട് ..കൂടെ രണ്ടുപേരും ...ചന്ദ്രഹാസനും ,നസ്സീറും ..ഗൾഫിലുള്ള മധുവിന്റെ friends..അവർ Resorts ൽ പോകാനുള്ള ഒരുക്കത്തിലാണ് ..ചുരുങ്ങിയ ചില വാചകങ്ങലൂടെ ഞങ്ങൾ പരിചയപെട്ടു ..എന്നോട് വണ്ടിയിൽ കയറാൻ പറഞ്ഞു ..യാന്ത്രികമായി ഞാൻ വണ്ടിയിൽ കയറി ..റിസോർട്ടിലേക്ക് ..ആദ്യമായ് ......
അവർ ഒരു .TATA Sumo കാറിലായിരുന്നു വന്നത് ...ഞാനും അതിൽ കയറി ..Resort എന്തെന്ന് അറിയില്ല ..ഒന്നുകാണാലോ ..
നേരം ഏതാണ്ട് 7മണി കഴിഞ്ഞു ...വണ്ടി മെയിൻ റോഡിൽ നിന്നും ചെറിയ ഇടവഴിയിലേക്ക് തിരിഞ്ഞു ...അവിടെ നിന്നും കുറച്ചകലെ ..ആ ബോർഡ് കാണാം ..ചുവന്ന ലൈററ്റിൽ തെളിയുന്ന N.R..Resorts ..എന്ന ബോർഡ് ..അതായിരുന്നു അന്ന് പറഞ്ഞ നാഗേന്ദ്രരാജിന്റെ Resorts എന്ന് അവിടെ എത്തിയശേഷം മനസ്സിലാക്കി ..ഏതാണ്ട് 20മിനുട്ടുകളോളം ആ.. റോഡിലൂടെ ..വണ്ടി ഓടി ..ഇരുവശവും കാട്ടുചെടികൾ ..
റിസോർട്ടിന്റെ മുൻപിൽ പാർക്കിംഗ് ഗ്രൗണ്ടിൽ വണ്ടി നിർത്തി ...ഗ്രൗണ്ടിൽ അങ്ങിങ്ങായി ഓലപ്പുരയിൽ തീർത്ത ചെറിയ ..ചെറിയ ...കൂടാരങ്ങൾ ..ഇരിക്കാൻ ചൂരൽ കസേരയും ..നടുവിൽ ഒരു ടീപ്പോയിയും ..ഞങ്ങൾ ആളൊഴിഞ്ഞ ഒരുകൂടാരത്തിൽ ഇരുന്നു ..ഈ ചന്ദ്രഹാസനും നസ്സീറും എപ്പോഴും എന്തെങ്കിലും വീടുവായത്തം പറഞ്ഞു പൊട്ടിച്ചിരിക്കുന്ന കൂട്ടത്തിലാണ് ..
അവരെ കാണുന്നത് വരെ ഞാനാണ് ഏറ്റവും വലിയ വിടുവായത്തം വിളമ്പുന്നവൻ എന്ന ഒരു തോന്നൽ എനിക്കയുണ്ടായിരുന്നു ..അവരെ കണ്ടപ്പോൾ അത് മാറി കിട്ടി ..ഇരുന്ന പാടെ supplier എത്തി ..അവർ ഓർഡർ ചെയ്തത് 8 ബിയർ ..4 ചില്ലിചിക്കൻ ..
ഞാൻ റിസോർട് ആകെ ഒന്നുനോക്കി ..അവിടവിടെയായി വില്ലകൾ പോലെ ..പലനിറത്തിലുള്ള വെളിച്ചത്തിൽ അലങ്കരിച്ച ..കോൺക്രീറ്റ് കൂടാരങ്ങൾ ...കാണാൻ നല്ല രസമുണ്ട് ശാന്തമായ അന്തരീക്ഷം ...
സ്പ്ലയെർ ..ഓർഡർ ചെയ്തതെല്ലാമായി ..പെട്ടെന്ന് തന്നെ എത്തി ഞാനും മധുവും ഒരു ബീയറിൽ ഒതുക്കി ..ബാക്കിയെല്ലാം ആ പഹയൻമാർ ചിരിയും വിശേഷങ്ങളുമായി തീർത്തു ..അവർ തന്നെ ബില്ല് settle ചെയ്തു ..ഏതാണ്ട് 2500/- രൂപ ..സത്യം പറയാലോ ആ ബില്ല് കണ്ടപ്പോൾ എന്റെ കണ്ണ് തള്ളിപ്പോയി ..
അത് കഴിഞ്ഞപ്പോൾ നസീർ ..ചന്ദ്രഹാസനോട് ..
"എടാ ..പുതിയപുഷ്പങ്ങൾ വല്ലതുമുണ്ടോ എന്ന് നോക്കേണ്ടേ "?
പിന്നെ ഉണ്ടെങ്കിൽ നാളേക്ക് റിസേർവ് ചെയ്യാം വാ എന്ന് ചന്ദ്രഹാസനും ...
എനിക്കൊന്നും മനസ്സിലാകുന്നില്ല ..
മധു വാടാ ഒന്നെത്തി നോക്കി വരാം എന്ന് മധുവിനോട് ..
മധു എന്നോടും വാടാ വെറുതെ ഒന്ന് നോക്കീട്ട് വരാം എന്ന് ..
എനിക്കൊരു പിടിയും കിട്ടുന്നില്ല ...
ഞാൻ .. ..എവിടേക്ക് ..എന്തിന് ..എന്ന് ചോദിച്ചപ്പോൾ ..നീ പേടിക്കാതെടാ ..വെറുതെ ഒന്ന് കാണാൻ ..നീ റിസോർട് കണ്ടിട്ടില്ലല്ലോ ..just കണ്ടിട്ടുവരാം ..എന്ന് പറഞ്ഞപ്പോൾ ..എന്തിനെന്നറിയില്ലെങ്കിൽ കൂടി അവരുടെ പിന്നാലെ ഞാനും കൂടി ..നേരെ മെയിൻ റിസപ്ഷനിൽ എത്തി നസീർ ..മാനേജരോട് എന്തോ സ്വകാര്യം പറഞ്ഞു ..അയാൾ തലകുലുക്കി ..അവിടെ നിന്നും ..മങ്ങിയവെളിച്ചമുള്ള ഒരു വഴിയിലൂടെ ഞങ്ങൾ നടന്നു നീങ്ങി ...അവിടെ ഒരു ചെറിയ ടേബിളിനുമുന്നിൽ ഇരിക്കുന്ന മീശക്കാരനോട് നസീർ എന്തോ സംസാരിച്ചു ..ആള്ക്ക് 50 രൂപ ..അവൻ ഞങ്ങൾ നാലുപേർക്കുമായുള്ള 200/-രൂപ അവൻ കൊടുത്തു ..പിന്നീട് മനസ്സിലായി അവൻ നേരത്തെ സൂചിപ്പിച്ച പുഷ്പ്പങ്ങൾ അവയെ ഒന്ന് ദർശിക്കാനുള്ള entry fee...ആണ് ആള്ക്കൊന്നു 50/-രൂപ ..അത് കൊടുത്തു..അവയെ കണ്ട് ഇഷ്ടപ്പെട്ടെങ്കിൽ ..book ചെയ്യാം ..വേണമെങ്കിൽ അന്ന് തന്നെ അവിടെ കൂടാം അല്ലെങ്കിൽ അടുത്തദിവസം വരാം ....
ഞങ്ങളോടൊപ്പം അയാൾ വന്നു ..ഒരു അടച്ചിട്ട റൂം ..അതിന്റെ വാതിൽ ഒന്നുമുട്ടി ..വാതിൽ തുറന്നു ..അതിൽ അഞ്ചോളം പുഷ്പ്പങ്ങൾ ..17 മുതൽ 35 വയസ്സ് വരെ പ്രായം തോന്നിക്കുന്ന സ്ത്രീ പുഷ്പ്പങ്ങൾ ..അണിഞ്ഞൊരുങ്ങി നിൽക്കുന്നു ...ലിപ്സ്റ്റിക് ന്റെയും റോസ് പൗഡറിന്റെയും വല്ലാത്ത ഗന്ധം ..
നസീർ വീണ്ടും ..Next ..പാക്കലാം എന്ന് പറഞ്ഞപ്പോൾ ..ആ കൊമ്പൻമീശക്കാരൻ അടുത്ത റൂമിന്റെ ഡോർ മുട്ടി ..അവിടെ നാലുപേർ ഉണ്ടായിരുന്നു ..ഓരോരുത്തരും ആരെ select ചെയ്യും എന്ന വേവലാതിയോടെ ഞങ്ങളെ നോക്കുന്നു ..
അതിൽ ഒന്ന് ചെമ്പകവല്ലി ആയിരുന്നു ..അതെ സുന്ദരവല്ലിയുടെ ചേച്ചി ..ഞാൻ അന്ധാളിച്ചുകൊണ്ട് അവളെ നോക്കിനിന്നുപോയി എന്നെയും മധുവിനെയും കണ്ടപ്പോൾ അവൾ മുഖം താഴ്ത്തി ...
ഞാൻ പതുക്കെ മധുവിന്റെ കയ്യിൽ പിടിച്ചു ..ഞാൻ പോകുന്നു ..പാർക്കിംഗ് ഗ്രൗണ്ടിൽ ഉണ്ടാകും എന്ന് പറഞ്ഞു നടന്നു ...എന്തോ ..മധുവും എന്നോടൊപ്പം നടന്നു തുടങ്ങി ..മറ്റവർ രണ്ടുപേരും അല്പസമയം കൂടി അവിടെ സമയം ചിലവിട്ടു ...അതിനു ശേഷം മെയിൻ റിസെപ്ഷനിൽ മാനേജരോട് എന്തൊക്കെയോ സംസാരിക്കുന്നത് ..കണ്ടു..നാളത്തേക്കുള്ള ഫ്ലവർ ബുക്കിങ് ....അവർ തിരികെ പോരുമ്പോൾ വീണ്ടും ഒരു ഫുൾ ബോട്ടിൽ വിസ്കി ..പാർസൽ വാങ്ങി ..തിരികെ റൂമിൽ എത്തി വീണ്ടും വട്ടമിട്ടിരുന്നു ..അടുത്ത ആഘോഷം തുടങ്ങി ..എനിക്കെന്തോ അസ്വസ്ഥത പോലെ ..ഞാൻ കമ്പനിക്ക് കൂടെകൂടിയില്ല ..പുറത്തെ ചാരുകസേരയിൽ വന്നിരുന്നു ...നല്ല നിലാവുണ്ട് ..താഴെ തോട്ടത്തിൽ ..പാതിമയങ്ങിയ സൂര്യകാന്തിപ്പൂക്കൾ ...മഞ്ഞിൽകുളിച്ചുനിൽക്കുന്ന ചെണ്ടുമല്ലി പൂക്കൾ ..ആ മനോഹാരിത ആസ്വദിക്കുവാൻ ...ആവുന്നില്ല ...സൂര്യകാന്തിപ്പൂവിനെ നോക്കുമ്പോൾ ..മുഖതാഴ്ത്തി നിൽക്കുന്ന ചെമ്പകവല്ലിയെ ഓർമ്മവരുന്നു ....ചെണ്ടുമല്ലി പൂവിനെ നോക്കുമ്പോൾ ..ഒന്നുമറിയാതെ ഉല്ലസിച്ചുനടക്കുന്ന പാവം സുന്ദരവല്ലിയെയും ...മധു ഇടക്ക് വന്നു ചോദിച്ചു ..എന്താടാ ഒറ്റയ്ക്ക് ..
ഞാൻ "ഒന്നുമില്ലെടാ ..നല്ല സുഖം തോന്നുന്നില്ല ..എന്ന് പറഞ്ഞൊതുക്കി ..
പിറ്റേദിവസം രാവിലെ തന്നെ നസീറും ...ചന്ദ്രഹാസനും യാത്രപറഞ്ഞിറങ്ങി ..സംസാരത്തിൽ നിന്നും ..അവരുടെ യാത്ര റിസോർട്ടിലേക്കാണെന്നു മനസ്സിലായി ..മധു വീണ്ടും ഒന്ന് മയങ്ങാൻ തുടങ്ങി ..ഇന്നലത്തെ ഹാങ്ങോവർ ..
ഞാൻ കുളിയെല്ലാം കഴിഞ്ഞു തോട്ടത്തിലേക്കിറങ്ങി ..സുന്ദരവല്ലിയുടെ പടി കടന്നു ചെമ്മൺ പാതയിൽ എത്തിയപ്പോൾ നേരെ മുൻപിൽ ചെമ്പകവല്ലി ..അവളെ കണ്ടതും ഞാൻ കാണാത്തപോലെ മുഖം തിരിച്ചു ...മുന്നോട്ട് നടന്നു രണ്ടടി വെച്ചപ്പോഴേക്കും അവളുടെ വിളി ..അണ്ണാ ...
ഞാൻ അറിയാതെനിന്നുപോയി ...തിരിഞ്ഞു അവളെ ..ഒന്ന് നോക്കി ..ഉറക്കക്ഷീണം മുഖത്ത് തളം കെട്ടിനിൽക്കുന്നു ...അവൾ എന്നെ ഒന്ന് നോക്കി ..വീണ്ടും തലതാഴ്ത്തികൊണ്ട് ..പറഞ്ഞു "നേത്തു എന്നെ അങ്കെ പാത്ത വിഷയം ദയവു സെയ്‌ഞ്ച് സുന്ദരവല്ലിക്കിട്ടെ സൊല്ലകൂടാത് എന്ന് പറഞ്ഞു ..കൈകൂപ്പി.. അവള്ക്കു നാൻ അക്കമട്ടുമല്ലൈ ....അമ്മാകൂടി ...
എനിക്ക് എന്ത് പറയണം എന്നറിയാത്ത അവസ്ഥ ..എങ്കിലും ഞാൻ ചോദിച്ചു ..
എതുക്ക്..ചെമ്പകവല്ലി ..ഇന്തമാതിരി വേലയ്ക്ക് ...നീ ..?
അണ്ണാ ..ഇത് വേലൈ അല്ല ..എനക്ക് ശമ്പളം കെടയാത് ....എൻ കുടുംബത്തെ കാപ്പാത്താൻ ..നാൻ പോലും തെരിയാതെ അന്ത എടത്തിൽ ....എൻ വാഴ്‌കൈ പോച് ..എന്ന് പറഞ്ഞു അവൾ വിതുമ്പാൻ തുടങ്ങി ..
ഇല്ല നാൻ ..
സൊല്ലമാട്ടേൻ എന്ന് മാത്രം പറഞ്ഞുകൊണ്ട് ഞാൻ തിരിഞ്ഞുനടന്നു ..പിന്നീടുള്ള മൂന്നുദിവസം ചെമ്പകവല്ലി വീട്ടിൽ തന്നെ ആയിരുന്നു ..റിസോർട്ടിലേക്കു പോകുന്നതു കണ്ടില്ല .
..പൂ പറിക്കാൻ സുന്ദരവല്ലി എത്തുമ്പോൾ ഞാൻ പഴയപോലെ കളിതമാശക്കൊന്നും നിന്നില്ല ..രണ്ടുദിവസം കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു ..
എൻ അണ്ണാ ഉങ്ക മൂഞ്ചി ഒരുമാതിരി ..പളയ ..പോലെ സിരിപ്പു കാണാ ...?
ഇല്ല സുന്ദരവല്ലി ..ഒന്നുമേയില്ല ..ഒരു ചിന്ന തലവലി ..
അപ്പടിയാ ..വീട്ടിൽ കൊളംമ്പ് ..ഇരുക്ക് ...
"ഏൻ ..ചെമ്പകവല്ലി രണ്ടുനാളാ വേലയ്ക്കു പോകലെ ..?
"അക്കവുക്കു ഉടമ്പുക്ക് ..ശരില്ലേ ...leave
..ഓ അത് ശരി
..
പക്ഷെ അതിനടുത്ത ദിവസം തന്നെ വൈകുന്നേരം 7മണിയോടെ അവരുടെ കുടിലിനുമുൻപിൽ ഒരു വലിയ കാർ വന്നു നിന്നു ..
N.R.Resort ഉടമ ആജാനുബാഹുവായ ..നാഗേന്ദ്രരാജ് ..കൂടെ മൂന്നു തടിമാടന്മാരും ....
അന്ന് വണ്ടിയിലേക്കുള്ള ലോഡെല്ലാം കയറ്റി കുളിയും കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോഴാണ് ഞാൻ സുന്ദരവല്ലിയുടെ വീട്ടു പടിക്കൽ ഈ വാഹനവും ആ തടിമാടന്മാരെയും കാണുന്നത് ..ആ ആജാനുബാഹു ..വേഗം വീട്ടിനുള്ളിലേക്ക് കയറുന്നു ..എനിക്ക് എന്തോ പന്തി കേടു തോന്നി ..അയാൾ ഉള്ളിലേക്ക് കയറിയതും ..എങ്കെ ..ചെമ്പകവല്ലി ..എന്ന് ചോദിച്ചുകൊണ്ട്.. ഉച്ചത്തിലുള്ള ഒരു ഗർജനം ..
ഞാൻ നാലുപാടും നോക്കി ...
ഭാഗ്യത്തിന് ആ തടിമാടന്മാർ എന്നെ കണ്ടിട്ടില്ല ..ഞാൻ പതുക്കെ സുന്ദരവല്ലിയുടെ ..ഓലപ്പുരയുടെ പിൻ വാ തിലിനടുത്തു..അവരുടെ വിറകുപുരക്ക് സമീപം പതുങ്ങിയിരുന്നു ..
ഓലപ്പുരയുടെ വിടവുകൾ ..മണ്ണെണ്ണ വെളിച്ചത്തിൽ അവരുടെ കുടിലിലെ കാഴ്ചകൾ ...ഞാൻ ശ്വാസമടക്കിപിടിച്ചുകൊണ്ട് കണ്ട് കൊണ്ടിരുന്നു ..
..ആദ്യം വേലുച്ചാമി ..കൈകൂപ്പിക്കൊണ്ടുവന്നു ...അയ്യാ ..നീങ്ക ..ഇങ്കെ ...?
ആമാ ..നാൻ ഇങ്കെ താൻ ..ഉങ്ക കടൻ .എത്ര എന്ന് ഞാപകമിര്ക്കാ .?.3..ലച്ചം ...ഉങ്ക ഇടവും തോട്ടവും . അടുത്തവാരം എൻ പേരിൽ ..എളുതി തരവേണ്ടും ...എങ്കെ അന്ത പൊണ് ...മൂന്ന് നാളായി ..റിസോർട്ടിൽ വരവില്ലൈ .....?
"അയ്യാ ..അവള്ക്കു ഉടംബുക്ക് ..ശരില്ലൈ ...
ഈ സമയം ചെമ്പകവല്ലിയും സ്യന്ദരവല്ലിയും ..അടുക്കളയിൽ നിന്നും ..പുറത്തേക്കു വന്നു..ചെമ്പകവല്ലിയെ കണ്ടതും .അയാൾ അവളുടെ ..പിൻ കഴുത്തിൽ മുറുക്കമിട്ടുകൊണ്ട് ചോദിച്ചു ...
എന്നാടി ..ഉടംബുക്ക് ...ഏവളുവാ കസ്റ്റമേഴ്സ് ..മിസ്സ് ..തെരരിയുമാ ..ഉണക്ക് .?
..ഈ സമയം ..സുന്ദരവല്ലിയും ..പേടിച്ചരണ്ട മുഖത്തോടെ അവിടെ ഓടിയെത്തി ..അവളെ കണ്ടതും ..നാഗേന്ദ്രരാജ് ..ചെമ്പകവല്ലിയുടെ കഴുത്തിലെ പിടിവിട്ടു ..ആർത്തിയോടെ സുന്ദരവല്ലിയെ നോക്കി ...പതുക്കെ അവളുടെ അടുത്തെത്തി ..അവളുടെ ..കവിളുകൾ തലോടി ..
അരുമയാണ് പൊണ്ണ്...അയാളുടെ കൈ ..സുന്ദരവല്ലിയുടെ കവിളിൽ നിന്നും താഴോട്ടിറങ്ങാൻ തുടങ്ങി ...
..പേടിച്ചു വിറക്കുന്നു സുന്ദരവല്ലി.. ഒരു പാവം ..മുയൽകുഞ്ഞിനെ പോലെ ...
അയാൾ അവളുടെ ചെറുചുണ്ടിലൂടെ ...അയാളുടെ നവരത്ന മോതിരമിട്ട നടുവിരൽകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും തടവി തലോടാൻ തുടങ്ങി ...യാര് പാത്താലും ..മുത്തം ..കൊടുക്കാൻ ..ആശൈ വരും ...തേങ്കുടം മാതിരി ഒരു പൊണ്ണാ ..നീ ..
പെരിയവരെ ...തോട്ടം ..നീങ്ക വെച്ചുക്കൊ ...അതോടെ പെരിയ തോട്ടം ...ഇന്ത ...ചിന്ന പൊണ്ണ് ...
ഇത് കേട്ടതും ..വേലുച്ചാമി ..കൈകൾ രണ്ടും കൂപ്പി അയാളുടെ മുൻപിൽ എത്തി ...
ഇതെല്ലം കണ്ടപ്പോൾ ..എന്റെ രക്തത്തിനു ചൂട് പിടിക്കുന്ന പോലെ ...ആ ഓലപ്പുര ..പൊളിച്ചിട്ടു അയാളുടെ കഴുത്തിന് പിടിച്ചാലോ ..എന്ന് ..ഒരു തോന്നൽ എനിക്ക് വന്നു ...പുറത്തു തടിമാടൻമാർ ഉണ്ട് ..എന്റെ ശവം പോലും കാണാത്ത രീതിയിൽ ഒതുക്കും ...അതുകൊണ്ട് ഞാൻ ..വീണ്ടും ...അവിടെ ഒന്നുകൂടി പതുങ്ങി ...
ചെമ്പകവല്ലി ..അയാളുടെ കാലിൽ വീണു കരഞ്ഞു ..വിടുങ്കെ ..നാളേ കളിച്ചു അടുത്ത നാൾ .. നാൻ ..വരാം ..
"ആ സരി ..നീ ..മട്ടുമല്ല ..നീ വരുമ്പോൾ ..ഇന്ത പൊണ്ണ് ..അവളും വരണം ...എങ്കിട്ടെ വിളയാടകൂടാത് ..ഉണക്കു എന്നെ നല്ലാ തെരിയും .....മറുപടി വരവെക്കവേണ്ട എന്ന് പറഞ്ഞു ..അയാൾ പുറത്തിറങ്ങി ..ചെമ്മൺ പാതയിലൂടെ ..മണ്പൊടി പറത്തിക്കൊണ്ട് അയാളുടെ കാർ കുതിച്ചു പാഞ്ഞു ..
ഞാൻ അവിടെ തന്നെ ..ഇരിക്കുകയാണ് ...ചെമ്പകവല്ലി ..വേലുച്ചാമിയുടെ ..രണ്ടുകയ്യും കൂട്ടിപിടിച്ചുകൊണ്ട് ...കരഞ്ഞുകൊണ്ട് .."അപ്പാ ..എതാവത് ..വെഷം ..കൊണ്ടുവാങ്കോ ...ഒന്തായി ശാപ്പിടലാം ..നമ്മ ..പൊണ്ണ്..അവൾ . അവളെ കാപ്പത്തണം ..
അവൾ അങ്കെ ..റിസോർട്ടിൽ ..പോനാൽ ..
..ഒരു നാൾ ..എത്തന പേര് ...യാര് ..എപ്പിഡി ..സൊല്ലമുടിയാത് ..പോണ രണ്ട് വര്ഷമാകെ ..ശമ്പളമില്ലാതെ ...നാൻ ..അങ്കെ ..നമ്മ കടൻ ..ഇനിയും വീടലെ .....എൻ വാഴ്ക പോച്ചു ..നമ്മ സുന്ദരവല്ലി ..അവളെ നാൻ വിട്ടു കൊടുക്കമാട്ടേൻ ...
അപ്പാ ഉങ്കളുക്കു എങ്കിട്ടെ ... അൻപ് ഇരുന്താൽ ....വെഷം ..കൊണ്ട് വാങ്കോ ....
എന്ന് പറഞ്ഞു ..അവൾ പൊട്ടിക്കരയുന്നു ..കടവുളേ ..എതുക്ക് ..എങ്കിട്ടെ ..ഇന്തമാതിരി ..എന്ന് പറഞ്ഞു കൊണ്ട് ..തലയിൽ കൈ വച്ച് കൊണ്ട് വേലുച്ചാമിയും ..
ആ നാട്ടിൽ ..പാവപെട്ട കർഷകർക്ക് ..കടം കൊടുത്തുകൊണ്ടും ..പിന്നീട് ..പലിശയും ..കൂട്ട് പലിശയുമായി ..അവരെ പേടിപ്പിച്ചു ..വീട്ടിലുള്ള അമ്മയെയും പെൺമക്കളെയും ..ഒരുമിച്ചു റിസോർട്ടിൽ എത്തിക്കുക ..അത് പോലെ പല നാടുകളിൽ നിന്നും ..പ്രണയകെണിയിൽ ..വീഴ്ത്തി അനുഭവിച്ചാസ്വദിച്ചു ..റിസോർട്ടിൽ എത്തിക്കുന്നവർക്ക് ..നല്ല പ്രതിഫലം ..റിസോർട് കാർ . കൊടുക്കുന്നുണ്ട് .ഇങ്ങനെ .. മറുനാടുകളിൽ ...എത്തിപ്പെടുന്ന ..പെൺകുട്ടികൾക്ക് ..പിന്നെ പുറം നാട് മായി ..ബന്ധപെടാൻ ..ഒരു മാർഗ്ഗവുമില്ല ...ആ നാട്ടിലുള്ളവർക്കുമാത്രം ..ഇടക്ക് വീട്ടിൽ പോയി വരാൻ അനുവാദം കൊടുക്കും അതിൽ പെട്ട ഒരാളാണ് ചെമ്പകവല്ലി ...
ഇതെല്ലാം മറ്റൊരവസരത്തിൽ ചെമ്പകവല്ലി എന്നോട് പറഞ്ഞകാര്യങ്ങളാണ് ട്ടോ ..
നമുക്ക് അന്നത്തെ വിഷയത്തിലേക്കു വരാം ..അന്ന് ..അയാളുടെ
കാർ കണ്മുന്പിൽനിന്നും മറഞ്ഞതിനുശേഷം ഞാൻ ..പതുക്കെ അവരുടെ മുൻ വാതിൽക്കൽ എത്തി പെരിയവരെ ...എന്ന് വിളിച്ചു ...ആ പാവം വൃദ്ധൻ എന്നെ കണ്ടതും ..ആ വാങ്കോ തമ്പി എന്ന് പറഞ്ഞുകൊണ്ട് കസേരയിൽ ഇരുത്തി ..അന്ന് നടന്ന കാര്യങ്ങൾ എല്ലാം മനസ്സ് തുറന്നു എന്നോട് അവതരിപ്പിച്ചു ..എല്ലാത്തിനും കാഴ്ച്ചക്കാരൻ ..ഞാൻ ..എങ്കിലും ..ഞാൻ ഒന്നുമറിയാത്തവനെ പോലെ എല്ലാം കേട്ട് കൊണ്ടിരുന്നു ..പേടിച്ചുവിറച്ചുകൊണ്ട് സുന്ദരവല്ലിയും ..ചെമ്പകവല്ലിയും ..എന്നെ തന്നെ നോക്കികൊണ്ട് ഒരു മൂലയ്ക്ക് നില്പുണ്ട് ..വേലുച്ചാമി എല്ലാം അവസാനിപ്പിച്ച് കൊണ്ട് ഏങ്ങികരയാൻ തുടങ്ങി ...ഒരു സാന്ത്വനവും കൊടുക്കാൻ പറ്റാതെ ഞാൻ തല ചൊറിഞ്ഞു കൊണ്ടിരിക്കുമ്പോൾ ..പെട്ടെന്ന് ...ചെമ്പകവല്ലി ..ഓടി എന്റെ അരുകിൽ നിലത്തു മുട്ടുകുത്തിയിരുന്നു ..എന്റെ രണ്ടുകാലും കൂട്ടിപ്പിടിച്ചു ..നിറകണ്ണുകളാൽ എന്നോട് ചോദിച്ചു ..അണ്ണാ ..എൻ തങ്കച്ചി ..സുന്ദരവല്ലി ..എൻ മകൾ ...ഇന്ത ചിന്ന പൊണ്ണ് ..അവളെ ഉങ്കളുക്ക് ..കാപ്പാത്തമുടിയുമോ ......?
ഇത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ....ഞാൻ എങ്ങിനെ അവളെ രക്ഷപ്പെടുത്തും ..എന്താണ് ചെമ്പകവല്ലി ഉദ്ദേശിക്കുന്നത് ...ഒരു പിടിയും കിട്ടുന്നില്ല ..ഞാനാകെ വിയർത്തുപോയി ..
ചെമ്പകവല്ലിയോട് എന്ത് മറുപടി കൊടുക്കണം ..എനിക്ക് ഒരു പിടിയും കിട്ടുന്നില്ല ..ഞാൻ തലയുയർത്തി നോക്കി ..സുന്ദരവല്ലിയെ .ആ കുറഞ്ഞ കാലത്തിൽ ...എനിക്കറിയാത്ത ....ആ ഗുണ്ടൽപേട്ടിൽ എത്തിപ്പെട്ട ...എനിക്ക് ...ഓർമയിൽ സൂക്ഷിക്കാൻ ..ഒട്ടനേകം ..സുന്ദരനിമിഷങ്ങൾ സമ്മാനിച്ച ...ആ കുഞ്ഞു സുന്ദരി ...കളിയും ചിരിയുമായി എന്നോടൊപ്പം കൂടിയ ആ കുഞ്ഞുചെണ്ടുമല്ലിപൂ ..വാടികരിഞ്ഞു നിൽക്കുന്നു ..ദൈവമേ ..എന്തെങ്കിലും ഒരു വഴി ...
അവൾക്കുമുണ്ടാകും ...നിറമുള്ള സ്വപ്നങ്ങൾ..പലതും ..ആ കുഞ്ഞുശരീരം കീറിമുറിക്കാതെ ....വന്നുകേറുന്നവർക്കെല്ലാം കളിപ്പാട്ടമായി മാറാതെ..അവൾ ജീവിക്കുവാൻ ...എനിക്കെന്തു ചെയ്യാൻ കഴിയും ..ഒരെത്തും പിടിയുമില്ല ..ഞാൻ പതുക്കെ എഴുന്നേറ്റ് ..പുറത്തിറങ്ങി
...മാനത്തു കാർമേഘങ്ങൾ ..മുട്ടിയുരുമ്മുന്നു ...പിന്നിൽ നിന്നും ചെമ്പകവല്ലിയുടെ വിളി ...
"അണ്ണാ ...ഒന്നുമേ സൊല്ലലെ ....എങ്കളുക്കു വേറെയാരും .കെടയാത് "
എന്റെ ചങ്ക് ഇടറുന്ന പോലെ .ഞാൻ ചോദിച്ചു ...
.ചെമ്പകവല്ലി ..എനക്ക് എന്ന സെയ്യമുടിയും ..എന്റെ കണ്ണിൽ വെള്ളമൂറുന്ന പോലെ ...
അവൾ പറഞ്ഞു ...അണ്ണാ ..കേരളാവിൽ ഉങ്കളുക്ക് തെരിഞ്ച യതാവത് ...വീട്ടിൽ വീട്ടുവേലക്ക് ..അറേഞ്ച് സെയ്യമുടിയുമോ ....അവൾ വരും ....
സത്യത്തിൽ അത്തരം ഒരു ചിന്ത എനിക്ക് പോയതേ യില്ല ......അത് നല്ല ഒരു വഴിയാണെന്ന് എനിക്കും തോന്നി ...
സരി ..ചെമ്പകവല്ലി ..നാളെ കാലേൽ സൊല്ലലാം എന്ന് പറഞ്ഞു കൊണ്ട് ഞാൻ ..റൂമിൽ തിരികെ എത്തി ....
വയനാട്
സുൽത്താൻ ബത്തേരിയിൽ എന്റെ ഒരു ഫ്രണ്ട് ഉണ്ട് ..മനോജ് ..അവന്റെ അമ്മാവന് ..Home nurse &placement ..Buisiness ആണെന്ന് പണ്ട് പറഞ്ഞ ഓർമയുണ്ട് ..അവനെ വിളിച്ചു കാര്യങ്ങൾ അതരിപ്പിച്ചു ..കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ അമ്മാവൻ ..ശ്രീരാജ് ..എന്നെ വിളിച്ചു ..രക്ഷകർത്താക്കളുടെ സമ്മതപത്രവും ...ID.പ്രൂഫ്..എന്നിവയുമായി വന്നാൽ ..എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു ...
പിറ്റേദിവസം രാവിലെ ...സമ്മതപത്രം എഴുതിച്ചു ..ചെമ്പകവല്ലിയും വേലുച്ചാമിയും അതിൽ ..ഒപ്പിട്ടു ..Dress എല്ലാം റെഡി ആക്കിവെക്കാൻ പറഞ്ഞു ..ഇത് കേട്ടതും ..പാവം സുന്ദരവല്ലി അച്ഛനെയും ചേച്ചിയെയും കെട്ടിപിടിച്ചുകരയാൻ തുടങ്ങി ..
.തള്ളയെ കാണാതെ നിർത്താതെ കരയുന്ന പാവം പശുക്കിടാവ്‌നെ പോൽ ..
എനിക്കതൊന്നും കാണാൻ ശേഷിയുണ്ടായില്ല ...ഒപ്പം നെഞ്ചിനകത്തു ഭീതിയും ..നാഗേന്ദ്രരാജ് ..വീണ്ടും വന്നാൽ . എന്താകും ..
വൈകീട്ട് അഞ്ച് മണിക്ക് മധു എത്തി ...മധുവിനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ ...അവൻ ..ആകെ പരിഭ്രമിച്ചു ..നീ ..വേഗം നാട്ടിലേക്കു വിട്ടോ ..
നിനക്കറിയില്ല ..ഇവിടുത്തെ ഗുണ്ടായിസം ...നാഗേന്ദ്രരാജ് ....നിന്നെ ചുട്ടുകരിക്കും ...
സുന്ദരവല്ലിയെകൂടെകൂട്ടി മാത്രമേ ..ഞാൻ തിരിച്ചു കേറൂ ...അതെന്റെ തീരുമാനം ..എന്റെ ജീവൻപോയാലും ...എന്ന് ഞാൻ ..
അവസാനം അവൻ എന്റെ വാശിക്കുമുന്പിൽ കീഴടങ്ങി ..പെട്ടെന്ന് തന്നെ വണ്ടിയിൽ ലോഡ് കയറ്റി ..പിറ്റേദിവസം പുലർച്ചെ നാലുമണിക്ക് ..ആ മിനി ലോറിയിൽ അവനോടൊപ്പം ഞാനും അത്യാവശ്യത്തിനുള്ള ...ഡ്രസ്സ് അടങ്ങുന്ന ബാഗുമായി ..സുന്ദരവല്ലിയും ...
മഞ്ഞും തണുപ്പും ഉള്ളിലെ പേടിയും ഞങ്ങളുടെ വിറയലിനു ശക്തികൂട്ടി ..ഏതാണ്ട് .6 മണി കഴിഞ്ഞു കാണും ..ഞങ്ങൾ നാട്കാണിയിലെത്തി ..അവിടെനിന്നും മധുവിന് പെരിന്തൽമണ്ണയിലേക്കു പോകണം ...ഞാനും സുന്ദരവല്ലിയും അവിടെ ഇറങ്ങി ...മധു എന്റെ കയ്യിൽ കുറച്ചു100 ന്റെയും 500 ന്റെയുംനോട്ടുകൾ വെച്ചുതന്നു ..എന്നിട്ട് പറഞ്ഞു ..എടാ ഇവളെ എത്തിക്കേണ്ടിടത്തു എത്തിച്ചാൽ നിന്റെ ഫോണിലെ സിം ഊരികളഞ്ഞോ അവർ പിന്നാലെ ഉണ്ടാകും ...
വീണ്ടും ഭയം ...ഒരു തമിഴ്നാട് ബസ് വരുന്നു ..ഊട്ടിയിൽ നിന്നും കോഴികോട്ടേക്കുള്ളതാണ് ഞാൻ അവളെയും പിടിച്ചുകൊണ്ട് അതിൽ ഓടിക്കയറി ..അധികം തിരക്കൊന്നുമില്ല ...ഒഴിഞ്ഞ സീറ്റ് നോക്കി ഞങ്ങൾ ഇരുന്നു ..അവൾ എന്നെ ...ഒന്ന് നോക്കി ..ഭീതി മാറി ആശ്വാസം കണ്ടപോലെ ഒരു തരം നോട്ടം ..ഞാൻ ഒരു ചെറുമന്ദഹാസം നൽകി പേടിക്കേണ്ട എന്നർത്ഥത്തിൽ ....അവൾ..ഒന്ന് മയങ്ങി ....രണ്ടുദിവസമായി ഉറക്കം പോയിട്ട് ..പാവം ...അവൾ എന്റെ നെഞ്ചിലേക്ക് പതുക്കെ ചാഞ്ഞു ....അവളുടെ ഷാൾ ഞാൻ ..കാറ്റ് തട്ടാതിരിരിക്കാൻ അവളുടെ ചെവി അടയുന്ന പോലെ പുതപ്പിച്ചു ...എന്നോട് ചേർത്തണപ്പിച്ചു ...എന്റെ നെഞ്ചിൻ ചൂട് അവൾക്ക് കിട്ടാൻ വേണ്ടി ആ ചെണ്ടുമല്ലിപ്പൂവിനെ എന്റെ വലംകൈക്കുള്ളിൽ ഒതുക്കി ...ഏതാണ്ട് രണ്ടുമണിക്കൂർ നേരം അവൾ എല്ലാം മറന്നു മയങ്ങി ....
രാവിലെ
9മണിയോടടുത്തു ഞങ്ങൾ സുൽത്താൻ ബത്തേരി എത്തി ..ചെറിയ ഒരു ലോഡ്ജിൽ മുറിയെടുത്തു ഞങ്ങൾ ഫ്രഷ് ആയി ഡ്രസ്സ് മാറുമ്പോഴേക്കും ..
അയാൾ ..ശ്രീരാജ് എത്തി ..അവിടുന്ന് നേരെ മാനന്തവാടിയിലേക്ക് ...അവിടെ വലിയ ഒരു ബംഗ്ലാവ് ..
മക്കൾ അമേരിക്കയിൽ settled ആയ വർഗീസിന്റെയും ത്രേസ്സ്യാമ്മയുടെയും അടുക്കൽ ആണ് അവൾ എത്തിപ്പെട്ടത് ..അവർക്ക് ഒരു കൂട്ട് ..സഹായം അത്രേ വേണ്ടൂ ...അവളെ അവരെ ഏല്പിച്ചു അവരുടെ ഫോൺ നമ്പറും വാങ്ങി ..മധുവിനെ അറിയിച്ചു ...ചെമ്പകവല്ലിക്ക് നമ്പർ കൊടുക്കാൻ പറഞ്ഞു ..
ഞാൻ വേഗം ...കോഴിക്കെട്ടുള്ള ബസ് പിടിച്ചു ...എന്റെ ഫോണിലെ സിം ഊരി കടിച്ചുപൊട്ടിച്ചു ..താമരശ്ശേരിചുരത്തിൽ തുപ്പിക്കളഞ്ഞു ....
കുറച്ചു ദിവസങ്ങൾ കോഴിക്കോട് വെള്ളിമാട് കുന്നിൽ എന്റെ ഫ്രണ്ട്നൊപ്പം കൂടി ...
STD ബൂത്തിൽ നിന്നും ഇടക്കൊരു ദിവസം മധുവിനെ വിളിച്ചു ...നാഗേന്ദ്രരാജ് ഗുണ്ടകളോടൊപ്പം വന്നു ..പ്രശനം ഉണ്ടാക്കുന്നുണ്ട് ...ഒരു ദിവസം മധുവിനെയും ഭീഷണിപെടുത്തി ...സുന്ദരവല്ലി എന്നോടൊപ്പം ഒളിച്ചോടി ..എന്ന കഥയിൽ ..പതുക്കെ ആ പ്രശ്നം തീർന്നു ....
ഏതാണ്ട് 6 മാസങ്ങൾക്കു ശേഷം ഞാൻ മാന്തവാടിയിലേക്ക് വിളിച്ചു ...
അന്ന് നല്ല ഒരു വാർത്തയാണ് എനിക്ക് കിട്ടിയത് ...
സുന്ദരവല്ലിയുടെ വിവാഹം തീരുമാനമായി ....വർഗീസിനെകൊണ്ട് ഹോസ്പിറ്റലിൽ പോയപ്പോൾ ..അവിടെ വെച്ച് ഇവളെ ..കണ്ടു ഇഷ്ടപെട്ട ഗൂഡല്ലൂർ ക്കാരൻ ശക്തിവേൽ ...ഒരു തേയില കമ്പനിയിലെ സൂപ്പർവൈസർ ...അവളുടെ ഭർത്താവാവാൻ തയ്യാറായി ..ചെമ്പകവല്ലിയും ..വേലുച്ചാമിയും മാനന്തവാടി വന്നു ..എല്ലാം തീരുമാനമായി ...സുന്ദരവല്ലി എന്നോട് ..ഇടറുന്ന സ്വരത്തോടെയാണെങ്കിലും ...സ്നേഹത്തോടെ തന്നെ .. വിവാഹത്തിന് എത്താൻ പറഞ്ഞു എങ്കിലും ..മറ്റു ചില അസൗകര്യങ്ങൾ കാരണം എനിക്കന്ന് പോകാൻ പറ്റിയില്ല ...
ഇന്നിപ്പോ ..വേലുചാമിയും ..ചെമ്പകവല്ലിയും ..
മാനന്തവാടിയിൽ ഉണ്ട്. ശക്തിവേൽ ജോലി ചെയ്യുന്ന തേയില കമ്പനിയിലെ ജോലിക്കാരാണ് അവർ രണ്ടുപേരും ..
..താമസം കമ്പനി ക്വാർട്ടേഴ്സിൽ ...സുന്ദരവല്ലിക്കടുത്തുതന്നെ ..
ഇപ്പോഴും എന്നെങ്കിലും
വയനാട് പോകുമ്പോൾ ഇടയ്ക്കു ഞാൻ അവിടെ ഒന്ന് കേറും .
സുന്ദരവല്ലിക്ക് രണ്ട് ഇരട്ടക്കുഞ്ഞുങ്ങൾ ആണ് ..രാജറാണി ,രാധറാണി ..എന്നീ പേരുകളിലുള്ള ചെണ്ടുമല്ലിയെക്കാൾ മനോഹരികളായ കുസൃതികൾ ...
എന്നെ കണ്ടാൽ ആ നിമിഷം ..Uncle ..എന്ന വിളിയുമായി ..അവർ രണ്ടും ഓടിയെത്തും ...അവർക്കിഷ്ടമുള്ള ചോക്കലേറ്റ് ..കളിപ്പാട്ടങ്ങൾ എന്തെങ്കിലും ഞാൻ കരുതും ....
കുറച്ചുനേരം അവർക്കൊപ്പം ഞാൻ കൂടും ...
പക്ഷെ സുന്ദരവല്ലി ..അവൾ എന്നെ കണ്ടാൽ ...ചിരിക്കാറില്ല .തല മുഴുവനും ഉയർത്താതെ .....പാതി തുറന്ന..ഒരു മിഴിയോടെ ..എന്നെ നോക്കിയങ്ങനെ നിൽക്കും ....
എനിക്കറിയാം ..ആ നോട്ടം ....
അതെ നന്ദിയോടെ ..കൃതാര്ഥതയോടെ ..സ്നേഹത്തോടെയുള്ള ആ നോട്ടം ..
കഥ അവസാനിച്ചു .
JP Kalluvazhi