Friday, August 30, 2019

Shalini (Story)ശാലിനി (സാഹചര്യസമ്മർദ്ദം ഒരു പെണ്ണിന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ -നീണ്ടകഥ)






ശാലിനി
********
അന്ന് ഒരു പുതുവർഷദിനം ജനുവരി ഒന്ന് രാവിലെ 10മണി ആയിക്കാണും. തലേദിവസം ആഘോഷമെല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയതേ 12മണികഴിഞ്ഞാണ്. നല്ല ഫോമിലായിരുന്നു അതിന്റെ ഹാങ്ങോവർ വിട്ടിരുന്നില്ല.. ഫോൺ ഒരു തവണ ഫുൾ റിങ്  അടിച്ചപ്പോൾ എടുത്തില്ല.. വീണ്ടും അടിച്ചപ്പോൾ കൈയെത്തിപിടിച്ചു കിടന്നകിടപ്പിൽ തന്നെ നോക്കി..
അവനാണ് മുകുന്ദൻ..
..ആ എന്താടാ.. നീ നാട്ടിലെത്തിയോ..
ഉം .. ഞാൻ രണ്ടുദിവസമായെടാ..വേറെ  കുറച്ചു buisy ആയി അതാ ഇന്നലെ വിളിക്കാഞ്ഞേ..

ഉം ..

എന്താടാ കെട്ട് ഇറങ്ങീല്ലേ.. ഇന്നലെ നന്നായി ആഘോഷിച്ചു എന്ന് തോന്നുന്നു..

ഉം  കുറച്ചു ഓവറായി..

  എന്നാൽ വേഗം എഴുന്നേറ്റ് റെഡി ആയി ഇങ്ങോട്ടു വാ.. ഞാൻ waiting..
ഓ ഇന്ന് വയ്യെടാ.. ഇന്നലത്തോടെ ഇനി കുറച്ചു ബ്രേക്ക് ഇടാം എന്ന് തീരുമാനിച്ചു..

ഓ പിന്നെ ബ്രേക്ക്.. നീ ഇങ്ങോട്ട് വരുന്നോ അതോ നിന്നെ ഞാൻ അവിടെ വന്ന് പൊക്കണോ..
നീ വാടാ വേറെ കുറച്ചു serious കാര്യങ്ങൾ പറയാനുണ്ട് വന്നേ പറ്റൂ..
ഉം ..നോക്കാം.. വൈകീട്ട്.
.
ആ വല്ലാതെ വൈകിക്കരുത്.. കുറച്ചു കൂടുതൽ സംസാരിക്കാനുണ്ട്.. ഒരു 4 മണിയോടെയെങ്കിലും എത്തണം..
  ഉം ..എന്താടാ..
വാടാ.. വന്നിട്ട് പറയാം ok
.. Ok..

ഞാൻ പതുക്കെ എഴുന്നേറ്റ് ഒരു കട്ടൻചായ കുടിക്കാനിരുന്നപ്പോൾ ആലോചിച്ചു.. എന്താവും ഇവന്  ഇത്ര serious... Wife മായി ചില്ലറ issues ഉണ്ട്.. അത് കൂടിയിരിക്കുമോ...
ഞാനും അവനും എട്ടാം  ക്ലാസ് മുതലുള്ള കൂട്ട്കേട്ടാണ്. ഞങ്ങൾക്കിടയിൽ മറച്ചു വെക്കാനായി ഒന്നുമില്ല
സന്തോഷമായാലും സങ്കടമായാലും ആദ്യം ഞങ്ങൾ  പരസ്പരം അറിയിയിച്ചേ മൂന്നാമതൊരാളെ അറിയിക്കൂ. ഏഴാം ക്ലാസ് വരെ അവൻ ആന്ധ്രയിലായിരുന്നു പഠിച്ചത്. അവിടെ ഗുണ്ടൂരിൽ അവന്റെ അച്ഛന് സ്വന്തമായി ഹോട്ടൽ ഉണ്ടായിരുന്നു.
അവന്റെ ഏഴാം ക്ലാസ്സ് കഴിഞ്ഞപ്പോൾ അവന്റെ അച്ഛൻ തീരുമാനിച്ചു.. ഇനി നിങ്ങൾ നാട്ടിൽ നില്ക്കു.. ഒരു മൂന്നോ നാലോ വര്ഷംകൂടി ഇവിടെ ഞാൻ മാത്രം.  അതിനു ശേഷം എല്ലാം അവസാനിപ്പിച്ച് ഞാനും നാട്ടിൽ തന്നെ.. മടുത്തു അന്യദേശവാസം.. അങ്ങിനെ അവനും അമ്മയും അനുജത്തി മേഘയും.. കൂടി നാട്ടിൽ settle ചെയ്യാൻ എത്തി.. മേഘ അന്ന് നാലാം ക്ലാസ്സ് കഴിഞ്ഞേ ഉള്ളു.. എന്റെ വീട്ടിൽ നിന്നും ഒരു നാലഞ്ച് വീട് കഴിഞ്ഞാണ് അന്നവരുടെ കുടുംബ വീടുണ്ടായിരുന്നത്.. ഒരുദിവസം ഞാൻ കടയിൽ പഞ്ചസാര വാങ്ങാൻ പോയപ്പോഴാണ് ഇവനെ കണ്ടുമുട്ടുന്നത്..
ഒരു വലിയ ട്രൗസർ ഇട്ട്.. എന്തൊക്കെയോ.. പറയുന്നു.. മലയാളം അല്ല.. കടക്കാരൻ അന്ധം വിട്ടു നോക്കുന്നുണ്ട്.. ഇവൻ പറയുന്നതൊന്നും അയാൾക്ക്‌ പിടികിട്ടുന്നില്ല.. അങ്ങിനെ പലരീതിയിൽ ഞാനും help ചെയ്ത്.. എന്തൊക്കെയോ വാങ്ങിപോയി.. അങ്ങിനെ..അതിനു ശേഷം..  ഞാനും മുകുന്ദനും.. പലസ്ഥലത്തും കണ്ടുമുട്ടി.. ഞങ്ങൾ നല്ല friends ആയി.. എട്ടാം ക്ലാസ്സിൽ അവൻ ഒറ്റപ്പാലം ഹൈസ്കൂളിൽ ആണ് ചേർന്നത്.. മലയാളം ഒട്ടും പിടികിട്ടുന്നില്ല പാവത്തിന്. അങ്ങിനെ അവന്റെ ആദ്യ  മലയാളം മാഷ് ഞാൻ ആയി.. അവനെ പതുക്കെ പതുക്കെ മലയാളം പഠിപ്പിച്ചു തുടങ്ങി.. വേറൊരു വിഷമം എന്താന്ന് വെച്ചാൽ.. ഞാൻ മംഗളത്തിലേയും മനോരമയിലെയും നോവൽ വായിച്ചു ഹരം കൊള്ളുന്ന time ൽ ആകും ഇവൻ വരുക.. ആദ്യമൊന്നുമില്ലെങ്കിലും.. പിന്നീട് പതുക്കെ പതുക്കെ ഇവൻ ചോദിക്കാൻ തുടങ്ങി എന്താ വായിക്കുന്നത്.  എന്ത് കഥ എന്നിങ്ങനെ.. പിന്നെ കഥ വിവരിക്കണം.. സന്ദർഭം പറയണം.. അത് മംഗളവും മനോരമയും വിട്ട്.. മലയാറ്റൂർ രാമകൃഷ്ണന്റെ യന്ത്രവും, യക്ഷിയും, എം. ടി യുടെ പല നോവലുകളും, മാധവിക്കുട്ടിയുടെ പ്രണയകാലവും കൽക്ക  ട്ടയിലെ മറ്റു ജീവിതാനുഭവകഥകളും എനിക്ക്  വിവരിച്ചു കൊടുക്കേണ്ടി വന്നു പത്താം ക്ലാസ്  വരേയ്ക്കും. അവൻ കഥയുടെ ചുരുക്കം ചോദിക്കും.. അതിൽ പ്രണയഭാഗങ്ങളോ മറ്റു വൈകാരിക നിമിഷങ്ങളോ ഉണ്ടെങ്കിൽ ഒരു മൂന്നാവർത്തി എന്നെകൊണ്ട് ആ ഭാഗങ്ങൾ വായിപ്പിക്കും.. എന്നിട്ട് അവന് മനസ്സിലാകാത്ത.. ചില വാക്കുകളുടെ അർഥം ഞാൻ വിശദീകരിക്കണം.. യാദൃശ്ചികം, സാങ്കല്പികം, ആലിംഗനം, ചുംബനം, നിർവൃതി എന്നിങ്ങനെ..ചില വാക്കുകൾ അവന് മനസ്സിലായിരുന്നില്ല  ..പാവം മലയാളം അറിയില്ലല്ലോ.. എല്ലാം ഞാൻ  പറഞ്ഞുവിശദീകരിക്കും.. അങ്ങിനെ ഞങ്ങൾ ആത്മാർത്ഥമിത്രങ്ങളായി മാറി..നാട്ടിൽ settle ചെയ്യാൻ വന്ന അവനു..പ്രീഡിഗ്രി ക്കുശേഷം  വീണ്ടും ആന്ധ്രയിലേക്കുതന്നെ കുടിയേറേണ്ടി വന്നു.. കാരണം വഴിയേ പറയാം..അവൻ marine engineering കോഴ്സ് കഴിഞ്ഞു ഒരു shipping കമ്പനിയിലാ ജോലി 6 മാസം കടലിലും പിന്നെ 6 മാസം കരയിലും .
ഇപ്പൊ അവൻ ഒറ്റപ്പാലം പാലാട്ട് റോഡിൽ സ്വന്തമായി.. വീടുവച്ചു.. അവനും ഭാര്യയും മോളും   മാത്രം ആ വീട്ടിൽ..എങ്കിലും എന്താവും അവന് ഇത്ര serious ആയി എന്നോട് പറയാനുള്ളത്.. ഒരെത്തും പിടിയും കിട്ടുന്നില്ല.. പോകാതിരിക്കാൻ പറ്റില്ല.. പ്രത്യകിച്ചു കാരണമില്ലാതെ അവൻ വിളിക്കില്ല.. ഒന്ന് കുളിച്ചു റെഡി ആകാം.. ഞാൻ അവനെ കാണാനുള്ള ഒരുക്കുമാനം തുടങ്ങി


അങ്ങിനെ കുളിയും കുറിയുമെല്ലാം കഴിഞ്ഞപ്പോഴേക്കും.. മണി 12 കഴിഞ്ഞു.. ബ്രേക്ഫാസ്റ്റും ലഞ്ചും ഒരുമിച്ചു 12:30നു കഴിച്ചു.. കുത്തരിചോറിൽ കടുമാങ്ങ അച്ചാറും തൈരും ഉപ്പും ചേർത്തിളക്കി..കൂടെ പപ്പടവും മുളക് വറുത്തതും..  നന്നായി കഴിച്ചു.. ഹാളിൽ പുല്പായ വിരിച്ചു  ഫാൻ  ഓൺ ചെയ്തു . കയ്യും കാലും നീട്ടി.. വിശാലമായി കിടന്നു.. നല്ല ഉറക്കം കിട്ടി . ഇടയ്ക്കെപ്പോഴോ കണ്ണ് തുറന്ന് ക്ലോക്കിലേക്ക് നോക്കിയപ്പോൾ മണി മൂന്നര.. വേഗം ചാടിപിടഞ്ഞെഴുന്നേറ്റു... ഭാര്യയോട് ചായ വെക്കാൻ പറഞ്ഞു വീണ്ടും ഒരു കാക്കകുളി പാസ്സാക്കി... Dress change ചെയ്തു.. ചായ കുടിച്ചു.. ബൈക്  എടുക്കുമ്പോൾ ഭാര്യ ചോദിച്ചു..
  എവിടെക്കാണാവോ... ?

ഒറ്റപ്പാലം മുകു വിളിച്ചിരുന്നു..
ഓ അടുത്ത കൂട്ടുകാരൻ എത്തിയോ.. ഇന്നലെ എഴുന്നള്ളിയപ്പോൾ മണി 1 കഴിഞ്ഞു.. ഇന്നിനി എപ്പോഴാണാവോ.... ?

ഞാൻ മറുപടി കൊടുക്കാൻ പോയില്ല.. കേട്ടില്ല എന്നറിയിക്കാൻ ബെക്കിന്റെ ആക്‌സിലേറ്റർ വെറുതെ റൈസ് ആക്കി ശബ്ദം കൂട്ടികൊണ്ടിരുന്നു.. വേഗം പുറത്തിറങ്ങി..
മുകു വിളിച്ചാൽ എനിക്ക് പോകാതിരിക്കാൻ പറ്റില്ല... അവന് എന്തോ വിഷയമുണ്ട്.. അതിനുള്ള solution നു വേണ്ടിയായിരിക്കും വിളിച്ചത് അല്ലാതെ വെറുതെ വെള്ളമടിക്കാൻ മാത്രമുള്ള വിളിയല്ല എന്നെന്റെ മനസ്സ് പറയുന്നു.. എങ്കിലും ഒരെത്തും പിടിയും കിട്ടുന്നില്ല. Wife മായി കുറെ issue ഉണ്ട്.. Diverse ന്റെ വക്കിൽ എത്തിയതാണ്.. ..  എങ്ങിനെയെങ്കിലും മാനേജ് ചെയ്യണം എന്ന് ഞാൻ  നിരന്തരം ഉപദേശിച്ചിരുന്നു.. അവന്റെ വൈഫ് ഒരു പ്രത്യേക സ്വഭാവക്കാരി ആണ്. അച്ഛൻ Retired Military  ക്യാപ്റ്റൻ. ഒറ്റ മോൾ. സുനന്ദ.. L. L. B കഴിഞ്ഞതാ.... അവന്റെ ജോലി മാത്രം  കണ്ടുകൊണ്ടാണ് അവർ ഈ ബന്ധത്തിന് തുനിഞ്ഞത് എന്നതാണ് സത്യം.അവന്റെ അച്ഛനും അമ്മയും ഇവന്റെ വീട്ടിൽ തന്നെയായിരുന്നു ആദ്യകാലങ്ങളിൽ... ഇവൾ ആരെയും care ചെയ്യില്ല രാവിലെ breakefast കഴിഞ്ഞാൽ പിന്നെ അവരുടെ റൂമിൽ തന്നെ... First ഫ്ലോറിൽ ആണ് ഇവരുടെ Bedroom.. അവിടെ പോയി എന്തെങ്കിലും വായന, സിനിമ അല്ലെങ്കിൽ പാട്ടുകേൾക്കൽ.. പിന്നെ ഉച്ചഭക്ഷണത്തിനു വരും.. അതുകഴിഞ്ഞാൽ നല്ല ഉറക്കം. സത്യം പറഞ്ഞാൽ അവന്റെ അമ്മയാണ് അവന്റെ മോളുടെ എല്ലാകാര്യങ്ങളും നോക്കിയിരുന്നത്.വീട്ടുകാരുമായി യോജിച്ചുപോകുന്നില്ല ഒരു തരത്തിലും. അവൻ നാട്ടിൽ  ഇല്ലാത്ത സമയങ്ങളിൽ അവൾക്ക് അവളുടെ വീട്ടിൽ അമ്മയോടൊത്തു കഴിയണം. അച്ഛനോ അമ്മക്കോ എന്തെങ്കിലും അസുഖം വന്നാൽ അവന്റെ പെങ്ങൾ മേഘ എത്തണം.. അറിയിച്ചാലും ഇവൾ വന്നാൽ വന്നു. അവൻ നാട്ടിൽ എത്തിയാലോ അച്ഛന്റെയും അമ്മയുടെയും കുറ്റങ്ങളും കുറവുകളും ഒരു കഥപോലെ വിവരിക്കും.. എല്ലാം കേട്ട് കൊണ്ട് അവൻ തല കുലുക്കണം. എന്തെങ്കിലും No എന്ന് പറഞ്ഞാൽ കലഹം തുടങ്ങും. അവൻ ആകെ പൊറുതിമുട്ടി. മേഘയുടെ ഹുസ്ബന്റിന് സൗദിയിൽ ഓട്ടോമൊബൈൽ spare parts സ്വന്തം shop ആണ്. ഏതായാലും മേഘയും മോനും  ഒറ്റക്കല്ലേ അച്ഛനോടും അമ്മയോടും അവിടെ കഴിയാൻ പറഞ്ഞു. അങ്ങിനെ ഏതാണ്ടൊക്കെ അഡ്ജസ്റ്റ് ചെയ്തു മുന്നോട്ട് പോകുന്നു വലിയ കുഴപ്പമില്ല എന്ന് കഴിഞ്ഞതവണ പറഞ്ഞിരുന്നു. അവന്റെ പെണ്ണ് കാണലിന് എന്നെയും വിളിച്ചിരുന്നു. ഒരു ഇരുനില ബംഗ്ലാവ് തന്നെയായിരുന്നു സുനന്ദയുടെ വീട്. ആകാംക്ഷയോടെ ഞങ്ങൾ ഇരിക്കുമ്പോൾ ചായക്കപ്പുമായി സുനന്ദ വന്നു.. ഒത്ത ഉയരവും അതിനൊത്ത തടിയുമുള്ള ഒരു വെണ്ണക്കൽ ശില്പം പോലെ അഴകൊത്തവൾ. തിരികെ പോരുമ്പോൾ കാറിന്റെ പിൻസീറ്റിൽ ഇരുന്നുകൊണ്ട് അവൻ എന്നോട് ചോദിച്ചു.. എങ്ങിനെയുണ്ടെടാ.. ?

  സൂപ്പർ ഡാ.. Lucky man.. ..എടാ കല്യാണം കഴിഞ്ഞും ജോലിക്ക് പോണം ട്ടോ.. അതോ വീട്ടിൽ തന്നെ കൂടോ.. ?
അവൻ നാണത്താൽ ഒന്ന് ചിരിച്ചു.. പിന്നെ അവന്റെ ചെവിയിൽ പതുക്കെ ഞാൻ പറഞ്ഞു.. എടാ എന്നാലും.. നിന്റെ ആ ശാലിനി ആ ചന്തം.. അത്രക്ക് ഇതുണ്ടോ.. ?
ഇത് കേട്ടതും അവൻ എന്റെ തുടയിൽ അമർത്തിനുള്ളികൊണ്ട്..കണ്ണുരുട്ടിമിഴിച്ചു  പറഞ്ഞു എടാ അച്ഛൻ മുന്നിൽ..
മുകുന്ദനും ഗ്ലാമറിന്റെ കാര്യത്തിൽ ഒട്ടും മോശമായിരുന്നില്ല.. നല്ല വെളുത്തശരീരം ആറടി ഉയരം ,വിടർന്ന നെഞ്ച്.. അവന്റെ ചുണ്ടുകൾക്ക് നല്ല ചുവപ്പുനിറമായിരുന്നു. പണ്ട് പത്താം ക്ലാസ് മുതലേ  അവനോട് ഒരു അസൂയ എന്റെയുള്ളിൽ ഉണ്ടായിരുന്നു. കാരണം അന്നേ ഇവന് മീശയും താടിയും നല്ലപോലെ വന്നിരുന്നു. എനിക്കാണെങ്കിലോ അവിടെയും ഇവിടെയും ഒന്നോ രണ്ടോ തുമ്പ്.. മുളക്കണോ വേണ്ടയോ എന്ന് സംശയിച്ചു നിൽക്കുന്നു. ഇടക്ക് അവനെ തേടി രാവിലെ അവന്റെ  വീട്ടിൽ എത്തുമ്പോൾ അവൻ ഷേവിങ്ങ് ക്രീം എല്ലാം തേച്ചു പതപ്പിച്ചു ഷേവ്  ചെയ്യുന്നത് കാണാം. വിങ്ങുന്ന ഹൃദയത്തോടെ ഞാനത് നോക്കിനിൽക്കും. ഷേവിങ്ങ് കഴിഞ്ഞാൽ അവൻ  Old spice എന്ന After shave lotion തേച്ചു വരും.. അതിന്റെ ഒരു പ്രത്യേക ഗന്ധമുണ്ട്.. ഒരു വല്ലാത്ത ഹരം കൊള്ളിപ്പിക്കുന്ന ഗന്ധം..
എനിക്കാണെങ്കിൽ ഷേവ് ചെയ്യാൻ ഒന്നുമില്ല ..
എന്നോട്  ആരോ പറഞ്ഞു നിത്യവും ഷേവ്  ചെയ്താൽ.. മീശയും താടിയും വേഗം വളരുമെന്ന്. അത് കേട്ട് മുകുവിനെ പോലെ യാവാൻ.. ഒന്നുമില്ലെങ്കിലും ഞാനും നിത്യവും ഷേവിങ്  തുടങ്ങി.. ചുണ്ടിലും താടിയിലും പലപ്പോഴും മുറിവുപറ്റി ചോരയൊലിച്ചു എന്നല്ലാതെ.. ഒന്ന് തെളിഞ്ഞു കാണുവാൻ ഞാൻ കാലം കുറെ കാത്തിരുന്നു .
ഒരു കണക്കിന് ഇവൻ എന്റെ സ്കൂളിൽ ചേരാഞ്ഞത് നന്നായി എന്ന് ഞാൻ പലവട്ടം ചിന്തിച്ചിട്ടുണ്ട്.. ഇവന്റെ കനമുള്ള മീശയും ചുവന്ന ചുണ്ടുകളും കണ്ടാൽ ഒരു പക്ഷെ അവൻ എന്റെ ക്ലാസ്സിൽ ആണെങ്കിൽ കുടുങ്ങിയത് തന്നെ.  എവിടെയോ ഞാൻ വായിച്ചിട്ടുണ്ട്.. മീശയോടും അതുപോലെ ചുവന്ന ചുണ്ടുള്ള ആണ്കുട്ടികളോടും പെൺകുട്ടികൾക്ക് ഒരു പ്രത്യേക ആരാധനതോന്നുമത്രെ. ഇവനെ എന്റെ മുന്നിൽവച്ചു..ഏതെങ്കിലും  പെൺകുട്ടികൾ പ്രത്യേക താല്പര്യം കാണിച്ചാൽ ഒരു പക്ഷെ എന്റെ മനസ്സിൽ വൈരാഗ്യബുദ്ധി ഉണ്ടായേനെ..

അങ്ങിനെ ഏതാണ്ട് നാലര മണിയോടെ ഞാനവന്റെ വീട്ടുമുറ്റത് എത്തി. അവൻ എന്നെയും കാത്തു സിറ്റ്ഔട്ടിൽ തന്നെ ഉണ്ടായിരുന്നു. എന്നെക്കണ്ടതും അവൻ വേഗം പുറത്തിറങ്ങി പതിവുപോലെ ഒരു കൈ കൊണ്ട് എന്റെ അരക്കെട്ടിൽ ചുറ്റി.. ഡാ എന്ന് വിളിച്ചു കൊണ്ട് ദേഹത്തോടടുപ്പിച്ചു.. ഞാൻ തിരിച്ചും
ഞങ്ങൾ പതുക്കെ ഹാളിലേക്ക് നടന്നു.. അവിടെ ടീപ്പോയിൽ രണ്ടു ഫുൾ ബോട്ടിൽ Magic moment.. പിന്നെ കുറച്ചു ചിപ്സ് , കാരറ്റ് തുടങ്ങിയവ. അവന്റെ സ്ഥിരം ബ്രാൻഡ് Magic moment ആണ്.

സുനന്ദ എവിടെ ഞാൻ ചോദിച്ചു..
അവൾ വീട്ടിൽ പോയി.. ഒരു ചെറിയ functiion.. എന്ന് പറഞ്ഞുകൊണ്ട് അവൻ രണ്ടു ഗ്ലാസ്സിലേക്ക് പകർന്നു.. chears.. എന്ന് പറഞ്ഞു അത് തീർത്തു അടുത്തത് ഒഴിക്കുന്നതിനിടയിലും.. അത് തീർക്കുന്നതിനിടയിലും ചുരുങ്ങിയ വാക്കുകളിലൂടെ  ഞങ്ങൾ.പരസ്പരം കുടുംബന്വേഷണങ്ങൾ  നടത്തി. അവന്റെ മുഖത്തെന്തോ പഴയഉത്സാഹം കണ്ടില്ല..

എന്താടാ.. Something wrong.. ?

അവൻ മറുപടി ഒന്നും പറയാതെ മൂന്നാമതും ഒഴിക്കുകയാണ്. സാധാരണ പതിവുള്ളതല്ല.. രണ്ടെണ്ണം ഒഴിച്ചു പിന്നെ കുറച്ചെന്തെങ്കിലും സംസാരിച്ചതിനുശേഷമാണ് അടുത്തത് പതിവ്..
ഞാൻ വീണ്ടും...
എന്താടാ സീരിയസ്.. പറ.
അവൻ ഒരു സിപ് അടിച്ചതിനുശേഷം.. പറഞ്ഞു..
ഇന്ന് പുലർച്ചെ 2മണിക്ക് അമ്മാവൻ വിളിച്ചിരുന്നു.. ഞാൻ അവിടെ പോയി അവളെ കണ്ടു..

ആരെ... ?

അവൻ വീണ്ടും ഒരു സിപ് കൂടി എന്നിട്ട്..
ശാലിനി.. അവളെ..
ചുണ്ടോടുപ്പിച്ച ഗ്ലാസ് ഞാൻ തിരികെ ടീപ്പോയിൽ വച്ചു...

ശാലിനിയെയോ... എന്നിട്ട്... ?

അവൾ ജയിലിലായി..

അത് കേട്ടതും എനിക്ക് ഷോക്ക് ആയി..
What..ജയിൽ.. എന്തിന്.. ?
അവൻ last sip എടുത്തു

എന്നിട്ട്.. ?

"കൊലപാതകം "

ഞാൻ എഴുന്നേറ്റു..
എന്താടാ നീ പറയുന്നേ.. ശാലിനി കൊലപാതകിയോ.. ?

അവൻ ഒരു സിഗരറ്റിനു തീ കൊളുത്തി ജനലിനരികിലേക്ക് നടന്നു..
എനിക്ക്  കഴിച്ചതെല്ലാം ഇറങ്ങിയ പോലെ.. ബാക്കി എന്തെന്നറിയാൻ ഞാൻ അവനരികിലേക്കെത്തി..


തുറന്നിട്ട ജാലകത്തിലൂടെ അവൻ ഊതിവിടുന്ന പുകച്ചുരുളുകൾ മുറ്റത്തെ വേപ്പിൻമരത്തിൽ ചുറ്റിയ  മുല്ലപടർപ്പുകളിൽ പോയൊളിക്കുന്നു. ചിന്തകളുടെ വേലിയേറ്റം അവന്റെ മുഖത്തുനിന്നും വായിച്ചെടുക്കാം. അവൻ സമയമെടുക്കട്ടെ എന്ന് ഞാനും കരുതി.. ആ കാലത്തിലേക്ക് എന്റെ ചിന്തകളും പോയിത്തുടങ്ങി..

അവന്റെ അമ്മവീട് കോതകുറുശ്ശി ആണ്. റോഡിനിരുവശവും മനോഹരമായി പരന്നുകിടക്കുന്ന  നെൽപ്പാടങ്ങൾ. ഒരു വശത്തെ നെൽപ്പാടം അനങ്ങൻമലയുടെ താഴ്‌വാരം വരെ എത്തിനിൽക്കുന്നു. ആ ഒരറ്റത്തു കൂടി ഒരു ചെറുതോട് ഒഴുകുന്നുണ്ട്. അതിനോട് ചേർന്ന് ചെറിയ ഒരു മൺപാത. തോട്ടിൻകരയിലെ കാട്ടുപൂക്കളെയും കൈത ചെടികളെയും കണ്ടുകൊണ്ട് കുറെ ദൂരം പിന്നിട്ടാൽ അനങ്ങൻമലയുടെ അടിവാരത്തെത്താം. അവിടെ തെങ്ങും കവുങ്ങും വാഴയും നിറഞ്ഞ വിശാലമായ കൃഷിത്തോട്ടം കാണാം. അതിന്റെ ഒരറ്റത്തായി ഓടുമേഞ്ഞ ഒരു ഇരുനില വീട്. അതാണ് മുകുന്ദന്റെ അമ്മവീട്. അതിനോട് ചേർന്ന് ആ പ്രദേശത്തു ആറോ ഏഴോ മറ്റു ചെറിയ വീടുകളും ഉണ്ട്. അവിടെ പ്രായമായ അമ്മമ്മയും, അമ്മാവനും അമ്മായിയും അവരുടെ രണ്ടുമക്കളും. അമ്മാവൻ നല്ല ഒരു കൃഷിക്കാരനാണ്. കപ്പ, തേങ്ങ, മാങ്ങ, അടക്ക എന്ന് വേണ്ട ഒട്ടുമിക്ക എല്ലാ തരവും ആ പറമ്പിൽ ഉണ്ട്. നല്ല പ്രകൃതിസുന്ദരമായ സ്ഥലം. മുകുന്ദന് സ്കൂളില്ലാത്ത മിക്ക  ദിവസങ്ങളിലും അവന്റെ B. S. A. സൈക്കിളിൽ അവിടേക്ക് പോകും. പോയാൽ പിന്നെ ഒന്നോ രണ്ടുദിവസം കഴിഞ്ഞേ തിരികെ വരൂ. പാടത്തും പറമ്പിലും അമ്മാവന്റെ കൂടെ ആസ്വദിച്ചു നടക്കും.
ഒരിക്കൽ അവൻ ഒരു മരപ്പൊത്തിൽ നിന്നും പിടിച്ച തത്തമ്മ കുഞ്ഞുമായി വീട്ടിൽ എത്തി. അതിനെ വളർത്താൻ അവന്റെ അമ്മ സമ്മതിച്ചില്ല. അതിനെ അവൻ എനിക്ക് തന്നു. ഞാൻ അതിനെ വളർത്തി വലുതാക്കി. രാജാമണി എന്നാണ് ഞാനതിനെ വിളിച്ചിരുന്നത്. നായകരിമ്പിന്റെ ഓല കടിക്കാൻ കൊടുത്തു അവൾ സംസാരിക്കാൻ തുടങ്ങി. വീട്ടിൽ എല്ലാവരും വിളിക്കുന്നത് കേട്ട് അവളും "ബാബൂ "ബാബൂ, രാജാമണിക്ക് ചോറ്... എന്നൊക്കെ പറയാൻ തുടങ്ങി. ഒരു ദിവസം സ്കൂൾ വിട്ട് വന്നപ്പോൾ കൂടിന് താഴെ അവളുടെ തൂവലുകൾ മാത്രം.രാവിലെ  കൂടടക്കാൻ മറന്നോ എന്തോ.. ഏതോ പൂച്ച അവളുടെ കഥ കഴിച്ചു. ആ വിഷമം മാറാൻ ഞാൻ കുറെ നാളുകൾ എടുത്തു .

അവന്റെ അമ്മമ്മയുടെ വീടിന്റെ തൊട്ടടുത്തുള്ള ള്ള ചെറിയ വീടാണ് ശാലിനിയുടേത്. അവളുടെ അച്ഛനും അമ്മയും മുകുന്ദന്റെ അമ്മാവന്റെ കൂടെ തോട്ടം പണിക്ക് വരുന്നവരാണ്. വീടുമായി നല്ല അടുപ്പം. ശാലിനി മിക്കപ്പോഴും ഇവിടെ തന്നെ ആകും.അവൾ അനങ്ങനടി സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. മുകുന്ദൻ ഒമ്പതാം  ക്ലാസ്സിൽ എത്തിയപ്പോൾ അവൾ എട്ടിലായിരുന്നു.  ആദ്യമൊക്കെ മുകുന്ദൻ അവിടെ എത്തുമ്പോൾ അവൾ വേഗം അവളുടെ വീട്ടിലേക്കു ഓടിപോകുമായിരുന്നു.രണ്ടുപേർക്കും  നാണം .. പിന്നെ പിന്നെ പതുക്കെ ദൂരെ നിന്ന് നോക്കിയും കണ്ടുംനാണിച്ചും . ചിരിച്ചും.. അടുക്കാൻ തുടങ്ങി.. പത്താം ക്ലാസ്സിൽ എത്തിയപ്പോഴേക്കും പരസ്പരം മിണ്ടാനും പറയാനും തുടങ്ങി.. സ്കൂൾ വിഷയങ്ങളും.. മറ്റു തമാശകളും പരസ്പരം പങ്കിടാൻ തുടങ്ങി. English,Maths മുകുന്ദന് നന്നായറിയാമായിരുന്നു... ശാലിനിക്ക് അത്യാവശ്യം ട്യൂഷൻ കൊടുക്കാനും അവൻ ശ്രമിച്ചിരുന്നു.

ഇവൻ എപ്പോ അമ്മമ്മയുടെ വീട്ടിൽ പോയിവന്നാലും ശാലിനിയുടെ കഥ കേൾക്കാനേ എനിക്ക് സമയമുണ്ടായിരുന്നുള്ളൂ.. അവളുടെ ചന്തം.. തമാശകൾ തുടങ്ങി ശാലിനി.. ശാലിനി... ഇടക്ക് എനിക്ക് ദേഷ്യം വരും.. അപ്പൊ ഞാൻ ചോദിക്കും..
ഇത്രകാലം ആന്ധ്രയിൽ പഠിച്ചു, ഇപ്പൊ ഒറ്റപ്പാലം ഹൈസ്കൂളിൽ.. അവിടെ എത്രയോ അടിപൊളി പെൺകുട്ടികൾ വരും. അവർക്കില്ലാത്ത എന്ത് ചന്തമാണെടാ ആ കുഗ്രാമത്തിലെ പെണ്ണിന്..
നിന്നെ ഞാൻ ഒരുദിവസം അവളെ കാണിക്കാടാ എന്ന് പറഞ്ഞുകൊണ്ടവൻഒരു കള്ളച്ചിരി ...

എടാ വെറുതെ വേണ്ടാത്തതിനൊന്നും പോകണ്ടട്ടോ നിന്റെ അച്ഛൻ അറിഞ്ഞാൽ.. അറിയാല്ലോ..

  അച്ഛന്റെ കാര്യം പറഞ്ഞപ്പോൾ അവന്റെ മുഖത്തൊരു പരിഭ്രമമൊക്കെ വന്നു..
അവന്റെ അച്ഛൻ നല്ല ചൂരൽ പ്രയോഗക്കാരനാണ്. അവൻ കുറെ അച്ഛന്റെ കയ്യിൽനിന്നും  വാങ്ങിയിട്ടുണ്ട്.

പത്താം ക്ലാസ്exam കഴിഞ്ഞ സമയത്തു കുറച്ചുദിവസം അവൻ അമമ്മയുടെ വീട്ടിൽ  നിൽക്കുകയുണ്ടായി.

ഒരു ദിവസം   അവർ എല്ലാവരുകൂടി വാണിയംകുളത്തുള്ള വൃന്ദാവൻ തിയേറ്ററിൽ അമരം  സിനിമ കാണാൻ പോയ കാര്യം പറയുകയുണ്ടായി.കൂടെ ശാലിനിയെയും അവർ കൂട്ടിയിരുന്നു. First show ക്കാണ് പോയത്. അവിടെ ആ റൂട്ടിൽ അധികം ബസ് service ഇല്ലായിരുന്നു. അങ്ങോട്ട് ഓട്ടോ പിടിച്ചു പോയി. അമ്മാവനും അമ്മായിയും മക്കളും പിന്നെ ശാലിനിയും അവനും. ഒരു ഓലമേഞ്ഞ തീയേറ്റർ. അവനും ശാലിനിയും അടുത്തടുത്ത സീറ്റിൽ ആണ് ഇരുന്നത്. അമരത്തിലെ മാതു വിന്റെ മുത്ത് എന്നവേഷവും അശോകന്റെ രാഘവൻ എന്ന വേഷവും കഥയും രണ്ടുപേർക്കും വല്ലാതെ ഇഷ്ടപ്പെട്ടുവത്രെ. എങ്കിലും അവളോട് ചേർന്നിരിക്കുമ്പോൾ അവന് എന്തോ വല്ലാത്ത ഉഷ്ണം പോലെ തോന്നിയത്രെ.  അവന്റെ കൈ  അറിയാതെ തട്ടി പലപ്പോഴും അവളുടെ കുപ്പിവളകൾ കിലുങ്ങിയത്രേ.
സിനിമ കഴിഞ്ഞു വീട്ടിലേക്കുള്ള മടക്കം ഏതൊക്കെയോ കുറുക്കുവഴിയിലൂടെ കാല്നടയായിട്ടായിരുന്നു. നല്ല നിലാവുള്ള രാത്രിയിൽ അവനും ശാലിനിയും പലകഥകളും  തമാശകളും പങ്കുവെച്ചു എല്ലാവര്ക്കും മുൻപിലായി നടന്നു. ഒരു വേള അമരത്തിലെ രാഘവനും മുത്തുവുമാണോ തങ്ങളെന്ന് അവന് തോന്നിപോയത്രെ. എന്നാൽ പിന്നിൽ നടന്നിരുന്ന അമ്മാവനും അമ്മായിക്കും സമപ്രായക്കാരുടെ കൂട്ടുകെട്ട് എന്നതിനപ്പുറം മറ്റൊന്നും തോന്നിയിരുന്നില്ല..

പ്രീഡിഗ്രി ഒന്നാം വർഷ exam കഴിഞ്ഞ സമയത്തു അവിടെ ഒരു ദേവീക്ഷേത്രത്തിലെ ഉത്സവം ഉണ്ടായിരുന്നു. അന്ന് അവൻ എന്നോടും കൂടെ വരാൻ പറഞ്ഞു. അങ്ങിനെ അന്ന് ഞാൻ ആദ്യമായി അവിടെ എത്തി. ഉത്സവം മാത്രമല്ല അതോടൊപ്പം അവന്റെ ശാലീന സുന്ദരി ശാലിനിയെക്കൂടി ഒന്ന് കാണാലോ എന്ന ആഗ്രഹവും എന്റെ മനസ്സിൽ ഉണ്ടായിരുന്നു.ഞങ്ങൾ ഭക്ഷണമെല്ലാം കഴിച്ചു  അമ്പലത്തിലേക്ക് പോകാനായി തയ്യാറാവുമ്പോൾ അവളും അച്ഛനും അമ്മയും ആ വഴി എത്തി..

ഞങ്ങൾ രണ്ടുപേരും ഉമ്മറകോലായിലെ  കസേരയിൽ ഇരിക്കുകയായിരുന്നു. തൊട്ടടുത്ത വാഴത്തോപ്പിലൂടെ അവൾ നടന്നെത്തുന്നത് കണ്ടതേ മുകു എന്നെ തോണ്ടി.. കൗതുകപൂർവം ഞാനവളെ നോക്കി.ഞാൻ അവളെ ആദ്യമായി കണ്ടത് അന്നാണ് .  ചമഞ്ഞൊരുങ്ങിയ ഒരു  ഗ്രാമീണ സുന്ദരിതന്നെ യായിരുന്നു  ശാലിനി....

ആദ്യകാഴ്ചയിൽ തന്നെ എനിക്കും ഏതാണ്ട് ആ സാമ്യം തോന്നി. അവൻ പറഞ്ഞപോലെ അമരം സിനിമയിലെ മുത്ത്..ഒരു ഇരുനിറമുള്ള സുന്ദരി..   ആ വട്ടമുഖത്തിലെ വലിപ്പ മുള്ള കവിളുകളുടെ സംഗമത്തിലെ ചെറുചുണ്ടുകൾ. നീണ്ടമുഖം നീളമുള്ള കണ്ണുകൾ. വിടർന്ന നെറ്റി യിൽ  രണ്ടുപുരികത്തിനും നടുവിൽ വരുന്നപോലെ വെളുത്ത നിറത്തിൽ ചെറിയ കുറി.. അതിനു താഴെ കറുപ്പ് നിറത്തിലുള്ള ഒരു കുഞ്ഞുപൊട്ട്.  അരക്കൊപ്പം എത്തിനിൽക്കുന്ന പരത്തി യിട്ട തലമുടി. ചെവിക്കരികിൽ നിന്നും ഏതാനും ഇഴകൾ പിന്നിലേക്കിട്ട് ക്ലിപ്പിൽ കുടുക്കിയിരിക്കുന്നു.രണ്ടു വശവും  കവിളിൽ ചെവിക്കു താഴെ വരെ യെത്തുന്ന ഏതാനും മുടിയിഴകൾ...
പച്ചനിറത്തിലുള്ള പട്ടുപാവാടയും ചുവന്ന ബ്ലൗസും.നൈപുണ്യമുള്ള ഒരു  ശില്പിചെയ്ത കൊത്തുപണിയെപോൽ  പ്രായത്തിനുചേർന്ന അവളുടെ അംഗലാവണ്യം  അന്ന് ധരിച്ചിരുന്ന ആ  പട്ടുവസ്ത്രത്തിന്റെ അഴകിന് മാറ്റ് കൂട്ടിയിരുന്നു.മുകുവിനെ കുറ്റം പറയാൻ പറ്റില്ല. ഒറ്റനോട്ടത്തിൽതന്നെ ആരുടേയും മനം കവരും സുന്ദരി തന്നെ അവൾ .

മുകുവിനെ കണ്ടപ്പോൾ അവൾ.. ഒന്നുചിരിച്ചു.. മുകുവേട്ടൻ രാവിലെ എത്തിയോ.. ?

മുകുപറഞ്ഞു
ആ.. പിന്നെ ശാലിനി ഇതെന്റെ friend.. പറയാറില്ലേ.. ജയൻ..
അവൾ എന്നെ ഒന്നു നോക്കി ചിരിച്ചു.. എന്നിട്ട് അകത്തേക്ക്.. സുമേച്ചി എന്ന് വിളിച്ചുകൊണ്ട് അടുക്കളയിലേക്ക് കയറി.. ഞാൻ ഇരിക്കുന്ന കസേരയുടെ  അരികിലൂടെയാണ് ഉള്ളിലേക്ക് കയറിയത്.. മുടിയിൽ നിന്നും മനം മയക്കുന്ന ഗനല്ല നാടൻ കാച്ചെണ്ണയുടെ...ഗന്ധം

അവളുടെ അച്ഛനും അമ്മയും മുറ്റത്തെ മൂവാണ്ടൻ മാവിന്റെ തണലിൽ ചേർന്ന് നിന്നു. അച്ഛൻ കാഴ്ചയിൽ നല്ല ആരോഗ്യവാനാണ്. അമ്മ  കുറച്ചു മെലിഞ്ഞിട്ട് അധ്വാനത്തിന്റെ ക്ഷീണം ശരീരത്തിൽ പ്രകടമാണ്. കുറച്ചു കഴിഞ്ഞപ്പോൾ അമ്മാവനും അമ്മായിയും കുട്ടികളും ഒരുങ്ങിയിറങ്ങി. കൂടെ ശാലിനിയും.. ഞങൾ ഒരുമിച്ചു ക്ഷേത്രത്തിലേക്ക്.. വയൽവരമ്പ് താണ്ടി പാത ക്രോസ്സ് ചെയ്ത് മറ്റൊരു ഇടവഴിയിലൂടെ ഞങ്ങൾ നടന്നു..
ഒരു പാടത്തു ആല്മരങ്ങൾക്ക് നടുവിലെ ആക്ഷേത്ര പരിസരത്തു എത്തിച്ചേർന്നു. ഞാനും മുകുവും ഏറ്റവും പിന്നിലായിരുന്നു നടന്നിരുന്നത്. അവൾ അമ്മായിയോട് സുമേച്ചി.. സുമേച്ചി എന്ന് വിളിച്ചുകൊണ്ട് എന്തൊക്കെ കളിതമാശകൾ പങ്കിട്ടിരുന്നു.ക്ഷേത്രത്തിൽ തൊഴുതതിന് ശേഷം ഉത്സവകാഴ്ചകൾ കാണാനായി അവർ ഒരാൽത്തറയിൽ സ്ഥാനമുറപ്പിച്ചു. ഉത്സവപറമ്പിൽ വാദ്യമേളങ്ങൾക്കൊപ്പം നൃത്തംചവിട്ടുന്ന തിറയും പൂതനും, ആരവങ്ങളോടെ എഴുന്നള്ളിക്കുന്ന കാള കോലങ്ങൾ, ഗജവീരന്മാർ നല്ല രസമുള്ള കാഴ്ചകൾ.. ശാലിനി എല്ലാം കൗതുകത്തോടെ കണ്ടാസ്വദിക്കുന്നുണ്ടായിരുന്നു. പോക്കുവെയിലിൽ അവൾ പൊന്നുപോലെ തിളങ്ങി. ഇടയ്ക്കിടെ മുകുവും ശാലിനിയും ഒളിനോട്ടം നടത്തുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നേരം ഇരുട്ടിയപ്പോൾ അവരോട് യാത്രപറഞ്ഞു ഞാനും മുകുവും വീട്ടിലേക്ക് തിരിച്ചു.യാത്രക്കിടയിൽ മുകു എന്നോട് ചോദിച്ചു
എങ്ങിനെയുണ്ടെടാ ശാലിനി.. ?

ഉം കൊള്ളാം.. സുന്ദരിക്കുട്ടി തന്നെ.. എന്നാലും.. വേണ്ടെടാ... പ്രണയം അത് ശരിയാവില്ല.. പല വിഷയങ്ങളും ഉണ്ട് നിന്റെ പ്രായം.. പിന്നെ നിന്റെ വീട്ടുകാർ ഇതെല്ലാം അറിഞ്ഞാൽ എന്താവുമെന്ന് ഊഹിക്കാലോ....

അതിന് അവനൊന്നും മറുപടി പറഞ്ഞില്ല...എങ്കിലും അവന്റെ മനസ്സിൽ എന്തെല്ലാമോ കാര്യമായി കുടിയേറിയിട്ടുണ്ടോന്നൊരു  സംശയംഎനിക്കുണ്ടായിരുന്നു. .

പ്രീഡിഗ്രി second year exam കഴിഞ്ഞു കുറെ ദിവസം അവൻ അവിടെ നിൽക്കുകയുണ്ടായി.

ശാലിനിക്ക് കാർത്തു എന്നൊരു കറുത്ത ആടും അതിന്റെ രണ്ടു കുഞ്ഞുങ്ങളും ഉണ്ട്. വൈകുന്നേരങ്ങളിൽ അവറ്റയെയും കൊണ്ട് അവൾ പറമ്പിന്റെ ഒരറ്റത്തുള്ള ധാരാളം പുല്ലുനിറഞ്ഞ സ്ഥലത്തേക്ക് വരും. എന്തെങ്കിലും കളിതമാശയുമായി മുകുന്ദനും ഒപ്പം കൂടും. അവിടെയുള്ള ചെറിയ  കശുമാവിൻ മരങ്ങളിൽ എത്തിവലിഞ്ഞു കയറി കശുമാങ്ങ ശാലിനിക്ക് പറിച്ചുകൊടുക്കുമായിരുന്നു. ഒരു ദിവസം എങ്ങിനെയോ അവൻ മരത്തിൽനിന്നും തെന്നിവീണു കാൽമുട്ടിലെ തൊലിയുരഞ്ഞു ചോരവന്നു. ശാലിനി ഓടിയെത്തി. വേഗം കമ്മ്യൂണിസ്റ് പച്ചില പിഴിഞ്ഞ് മുറിഭാഗത്തു പുരട്ടി. നീറ്റൽ സഹിക്കാൻ പറ്റാതെ അവൻ പുളയുമ്പോൾ അവൾ കുടുകുടാ ചിരിച്ചത്രേ...
മറ്റൊരു ദിവസം വൈകുന്നേരം അവിടെയുള്ള കുന്നിക്കുരുമര ചുവട്ടിൽ നിന്നും രണ്ടുപേരുംകൂടി  കുന്നിക്കുരു പെറുക്കി കൂട്ടുകയായിരുന്നു. ഓർക്കാപ്പുറത്താണ് ആ  മഴവന്നത്...
അവർ ഓടി ഒരു മാവിൻ കൊമ്പിന്റെ മറപറ്റിനിന്നു.. പക്ഷെ മഴത്തുള്ളികൾക്ക് കനം കൂടിവരുന്നു.. ചുറ്റുപാടും നോക്കി.. കുറച്ചകലെ ഒരു ഓലപ്പുരയുണ്ട്..തോട്ടത്തിൽ  പണിക്കുവരുന്നവർക്ക് വസ്ത്രം മാറാനും ഭക്ഷണം കഴിക്കാനും ഉള്ളതാണ്.. അവർ അത് ലക്ഷ്യമാക്കി ഓടി..കൂടെ ശാലിനിയുടെ ആട്ടിൻകുഞ്ഞുങ്ങളും..  അവിടെ എത്തിയപ്പോഴേക്കും രണ്ടുപേരും വല്ലാതെ നനഞ്ഞുപോയിരുന്നു.. ശാലിനിയുടെമെറൂൺ കളറിലുള്ള മിഡിയിലും   ക്രീം കളർ ടോപ്പിലും മഴവെള്ളം ആലിംഗനം ചെയ്തുകൊണ്ടൊഴുകുകയായിരുന്നു....

അവർ ആ ഓലപ്പുരക്കുള്ളിൽ എത്തി.  പുറത്തു ആർത്തലച്ചുപെയ്യുന്ന മഴ.. ഓലയുടെ വിടവുനോക്കി മഴത്തുള്ളികൾ പുരയുടെ  ഉള്ളിലേക്കും പെയ്തിറങ്ങുന്നുണ്ടായിരുന്നു.. ചോർച്ച ഇല്ലാത്ത ഒരു ഭാഗം നോക്കി ശാലിനിയും മുകുന്ദനും ചേർന്നു നിന്നു.കൂടെ ആട്ടിൻകുട്ടികളും.. പറ്റാവുന്ന പോലെ രണ്ടുപേരും വസ്ത്രത്തിലെ വെള്ളം പിഴിഞ്ഞുകളഞ്ഞു. അവിടെ ഒരു ചെറിയ ബെഞ്ച് ഉണ്ടായിരുന്നു. ശാലിനി അതിന്മേൽ ഇരുന്നു. അപ്പോൾ അവളുടെ ആട്ടിന്കുട്ടികളിലൊന്ന് ഓടിവന്ന് അവളുടെ മടിയിൽ കയറി.. ശാലിനി അതിനെ ഒന്ന് ചുംബിച്ചു. എന്നിട്ട് മുകുവിനോട് പറഞ്ഞു.. ഇവളെന്നെ വിട്ടുമാറില്ല.. കാന്താരി..

ആണോ.. ?എന്നാ ഈ കാന്താരിയെ ഞാനും ഒന്നുമ്മവെക്കട്ടെ എന്ന് പറഞ്ഞു ആ ആട്ടിൻകുഞ്ഞിനെ മുകുവും ചുംബിച്ചു ...
മുകു ശാലിനിയുടെ മടിത്തട്ടിലെ ആട്ടിൻകുഞ്ഞിനെ ചുംബിച്ചു തലയുയർത്തുമ്പോൾ.. ശാലിനിയുടെ ടോപ്പിൽ.. കഴുത്തിനെ താഴെ മുകളിൽ നിന്നും താഴേക്ക്  കറുത്ത നിറത്തിലുള്ള രണ്ട് ബട്ടൺസിൽ   അറിയാതെ .. മുകുവിന്റെ മുഖം തട്ടിയത്രെ ... അപ്പോൾ എന്തോ... ശാലിനി ഒന്നു ഞെട്ടിയുണർന്നപോലെ.. മുകുവും വല്ലാതായി.. രണ്ടുപേരും പരസ്പരം നോക്കി.. ശാലിനിയുടെ കണ്ണുകളിൽ.. ഒരു പിടച്ചിൽ.. ശ്വാസത്തിന് വേഗവും ചൂടും കൂടുന്ന പോലെ.. മുകുവിന്റെ.. കൈകകൾക്ക് വിറയൽ.. തണുത്ത കാറ്റിലും നെഞ്ചകം ചുട്ടുപൊള്ളുന്നപോലെ.. അവന്റെ കൈ പതുക്കെ..അവനറിയാതെ .. മേലോട്ടുയർന്നു... ആ കൈകൾ ചെന്നു നിന്നത്.. അവളുടെ ആ തുടുത്ത.. വലിപ്പമുള്ള കവിളിലാണ്.. രണ്ടുകൈകൊണ്ടും അവളുടെ ഇരുകവിളും ചേർത്ത് പിടിച്ചുകൊണ്ട്.. അവൻ അവളുടെ കണ്ണിലേക്കുനോക്കികൊണ്ട്.. ചേർത്തടുപ്പിക്കുവാൻ തുടങ്ങി... അവളുടെ കൺപോളകൾ പതിയെയടഞ്ഞു കൊണ്ടിരുന്നു.. അടയുന്ന കൺപോളകളിൽ അവനൊരു മൃദുചുംബനം നൽകി.... അവർ മറ്റേതോ ലോകത്തെത്തുന്ന ആ നിമിഷം.... ഉച്ചത്തിൽ ഒരു വിളികേട്ട് രണ്ടു പേരും. ഞെട്ടിയുണർന്നു...

എടാ.... മുകുന്ദാ.....

ആ പെരുമഴയിൽ..
അവനെ തേടി എത്തിയ അമ്മാവന്റെ വിളി ആയിരുന്നു അത്..
ആ മഴയും.. ഓലപ്പുരയും.. അമ്മാവന്റെ വിളിയും..
മുകുവിന്റെയും ശാലിനിയുടെയും ജീവിതത്തിൽ ഒരു  വഴിത്തിരിവായി മാറി....

അന്ന് രാത്രി തന്നെ മുകുവിനെ അമ്മാവൻ അവന്റെ  വീട്ടിൽ എത്തിച്ചു.. പിറ്റേദിവസം തന്നെ അവന്റെ അച്ഛൻ ആന്ധ്രയിൽ നിന്നും വീട്ടിൽ എത്തി.. വന്നദിവസം അത്യാവശ്യം ചൂരൽപ്രയോഗം. അതിനടുത്ത ദിവസം അവൻ വീണ്ടും ആന്ധ്രയിലേക്ക്.. എന്റെ പ്രിയകൂട്ടുകാരന്റെ ആ യാത്ര എന്നിലും നൊമ്പരം തീർത്തു .

മുകുന്ദൻ ആന്ധ്രയിൽ പോയതിനുശേഷം ശാലിനിയെ കുറിച്ച് അധികമൊന്നും അറിയാൻ കഴിഞ്ഞിരുന്നില്ല. അവൻ മൂന്നോ നാലോ മാസം കൂടുമ്പോഴേ നാട്ടിൽ വന്നിരുന്നുള്ളൂ. വന്നാലും രണ്ടോമൂന്നോ ദിവസം മാത്രം ഉണ്ടാകും. അമ്മമ്മയുടെ വീട്ടിൽ പോയാലും അധികം നേരം നിൽക്കില്ല. അതിനു ശേഷമുള്ള രണ്ടു വര്ഷത്തിനിടക്ക് ആകെ കൂടി  ഒന്നോ രണ്ടോ തവണ മാത്രമേ അവനു ശാലിനിയെ കാണാൻ സാധിച്ചുള്ളൂ. അതും കൂടുതൽ ഒന്നും സംസാരിക്കാൻ  പറ്റാത്ത സാഹചര്യത്തിൽ.
അവൻ ആന്ധ്രയിൽ മറൈൻ എഞ്ചിനീയറിംഗ് കോഴ്‌സിന് ചേർന്ന് serious പഠനത്തിൽ ആയിരുന്നു.. ഏതാണ്ട് രണ്ടു വര്ഷം കഴിഞ്ഞപ്പോൾ മറ്റൊരു ദുരന്തം അറിയാനിടയായി. ശാലിനിയുടെ അച്ഛൻ തെങ്ങിൽ നിന്നും വീണ് മരണപ്പെട്ടു. ആ സമയവും അവൻ നാട്ടിൽ ഉണ്ടായിരുന്നില്ല. പിന്നൊരിക്കൽ നാട്ടിൽ വന്നപ്പോൾ അവളെ കണ്ടു. ഭയങ്കര കഷ്ടത്തിലാണ് അമ്മക്ക് എന്തോ അസുഖമാണ് എന്നൊക്കെ അറിയിച്ചു എന്ന് പറഞ്ഞു. പിന്നീട് ഒരു വർഷത്തിനുള്ളിൽ അവളുടെ കല്യാണം നിശ്ച്ചയിച്ചു എന്നും വാണിയംകുളത്തേക്കാണ് എന്നും അവൻ പറയുകയുണ്ടായി. അതൊരു മറന്ന അധ്യായമായതുകൊണ്ടു ഞാൻ കൂടുതലൊന്നും ചോദിക്കാൻ നിന്നില്ല. പക്ഷെ അവളുടെ വിവാഹം സത്യത്തിൽ എന്നെ അതിശയിപ്പിച്ച ഒന്നായി മാറി.

വാണിയംകുളത്തു എന്റെ ഒരു വല്യമ്മ ഉണ്ടായിരുന്നു. ഭർത്താവു മരിച്ചതാണ്. ഒറ്റ മോളേ ഉള്ളൂ. സമയമുള്ളപ്പോഴെല്ലാം ഞാൻ അവിടെ എത്തി അവരുടെ കാര്യങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു.
ആയിടെ ഒരു ദിവസം അവിടെ എത്തിയപ്പോൾ അവർക്ക് ഒരു കോഴിക്കൂട് ഉണ്ടാക്കണം എന്ന് ആഗ്രഹം. അങ്ങിനെ ഒരാളെ തപ്പി ഇറങ്ങി. അങ്ങിനെയാണ് ഞാൻ അവനെ കണ്ടുമുട്ടുന്നത്. മണികണ്ഠൻ. കണ്ണൻ എന്നാണ് എല്ലാവരും വിളിക്കുക. ഒരു സാധു. ഒറ്റത്തവണ പരിചയപ്പെട്ടാൽ മതി. പിന്നെ വിടില്ല. എല്ലാവരെയും ഉള്ളറിഞ്ഞു  സ്നേഹിക്കും.  കപടത എന്നത് എന്തെന്നുപോലും അറിയില്ല. ഒരു വിധം എല്ലാ തൊഴിലും വശമുണ്ട്. കാർപെന്റർ, welding, പ്ലംബിംഗ് തുടങ്ങി ഒട്ടുമിക്കതും. അവൻ വന്നു കോഴിക്കൂടിന്റെ
പണി വളരെ വേഗം നല്ല വൃത്തിയായിതന്നെ ചെയ്തു തീർത്തു. കൂലിചോദിച്ചപ്പോൾ പറയാൻ മടി. അവസാനം ചോദിച്ചതിലും കുറച്ചു കൂടുതൽ കൊടുത്തു. അവൻ നല്ല ഹാപ്പി ആയി.

വേറൊരിക്കൽ എന്റെ ഒരു freiend ന്റെ വീട്ടിൽ ഒരു ഷെഡ്‌ഡിന്റെ work ഉണ്ടായിരുന്നു. ഞാനിടപെട്ട് അത് ഇവനെ ഏല്പിച്ചു. അതോട് കൂടി അവൻ വല്ലാതെ അടുത്തു. ഒരു ദിവസം അവൻ എന്നെ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അന്ന് മനസ്സിലായി അവൻ നല്ല ഒരു സൽക്കാരപ്രിയൻ കൂടി ആണെന്ന്. ഒരു full bottle MC യും chicken fry.. ഫിഷ് തുടങ്ങി പലതും റെഡി ആക്കി വെച്ചിരുന്നു. പ്രായമായ അമ്മ മാത്രമാണ് അവന് ഉള്ളത്. ഒരു മൂന്ന് പെഗ്  കഴിഞ്ഞാൽ പിന്നെ കഥപറയാനും കരയാനും തുടങ്ങും. അങ്ങിനെ ഒരു ഭാഗത്തു സൈഡ് ആകും. അന്ന് ഞാൻ അവിടെനിന്നും ഒന്ന് പോന്നുകിട്ടാൻ കുറച്ചു കഷ്ടപ്പെട്ടു. കാരണം ഇവന്റെ ബോധമൊന്നു തെളിഞ്ഞു കിട്ടേണ്ടേ.. അതിനു ശേഷം പലപ്പോഴും അവൻ ഫോണിലൂടെ വിളിക്കാറുണ്ട്. ഒരു ദിവസം വിളിച്ചിട്ടു പറഞ്ഞു. ജയേട്ടാ എന്റെ കല്യാണം റെഡി ആയി. ഞാൻ വിളിക്കാൻ വീട്ടിലേക്ക് വരുന്നുണ്ട് എന്ന്. അവന് എന്നേക്കാൾ മൂന്നോ നാലോ വയസ്സ് കൂടുതലാണ് എന്നാലും ഏട്ടാ എന്നാണ് എന്നെ വിളിക്കുക. അങ്ങിനെ ഒരു ഞായറാഴ്‌ച അവൻ വീട്ടിൽ വന്ന് ക്ഷണക്കത്തു നൽകി. Date ഏതെന്ന് നോക്കി. ഒരു sunday ആണ്. കൂടുതൽ ഒന്നും വായിക്കാൻ നിന്നില്ല. കലണ്ടറിൽ  date mark ചെയ്തുവെച്ചു. എന്തായാലും പോകണം പാവമാണ് അവൻ .

അങ്ങിനെ അന്ന് കല്യാണത്തിന് എത്തിയപ്പോഴാണ് എന്നെ അതിശയിപ്പിച്ച ആ കാര്യം. കല്യാണപെണ്ണ്... ശാലിനി ആണ്. അതെ മുകുന്ദന്റെ കൂട്ടുകാരി ശാലിനി .
ശാലിനി

അന്ന് ഞാൻ മുകുവിന്റെ കൂടെ ഉത്സവം കാണാൻ പോയി എന്ന് പറഞ്ഞില്ലേ..അതിനു ശേഷം അന്നാണ് അവളെ.. ശാലിനിയെ കാണുന്നത്.. വാണിയംകുളം -കൊതുകുറുശ്ശി റോഡിലുള്ള ഒരു ചെറിയ സുബ്രമണ്യൻ കോവിൽ അവിടെ വെച്ചായിരുന്നു വിവാഹം.    ഏകദേശം 200 പേരിൽ കൂടില്ല.. ചെറിയ ഒരു function.. അന്നത്തെ.. ആ ഉത്സവത്തിന് ശേഷം ശാലിനിയെ കാണുന്നത് ആ സന്ദർഭത്തിലാണ്.. പക്ഷെ അന്നവളിൽ കണ്ട ആ പ്രസരിപ്പും ഊർജവും എവിടെയൊക്കെയോ നഷ്ടപെട്ടപോലെ എനിക്ക് തോന്നി.. അന്ന് ഞാൻ കണ്ട അവളുടെ തിളക്കമുള്ള ആ കണ്ണുകളിൽ ഒരു വിഷാദഭാവം തളം കെട്ടിയപോലെ..ചുണ്ടിൽ  നിറപുഞ്ചിരിയില്ല...
എങ്കിലും വിവാഹ വസ്ത്രത്തിലും.. ഉള്ള ആഭരണങ്ങളിലും കൂടി.. അവൾ ഒരുമൊഞ്ചുള്ള  മണവാട്ടി തന്നെ ആയിരുന്നു.. ചന്ദനനിറമുള്ള സാരിയിൽ പച്ചയും നീലയും നിറങ്ങളിൽ മയിൽപീലി ചിത്രം... ഒരു നീളമുള്ള മാല.. കൈകളിൽ നാലുവളകൾ വലിപ്പമുള്ള ജമുക്കികമ്മൽ ഇടംകയ്യിൽ രണ്ടുമോതിരം.. ഇതായിരുന്നു അവൾക്കുള്ള ആഭരണങ്ങൾ..

സത്യത്തിൽ എന്റെ നോട്ടത്തിൽ.. ശാലിനിയുടെ സൗന്ദര്യത്തിന് യോജിച്ച ഒരാളായിരുന്നില്ല കണ്ണൻ.. ഉയരം കൊണ്ടോ നിറം കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആകാര വിശേഷങ്ങൾ കൊണ്ടോ..

എങ്കിലും രണ്ടുപേരെയും എനിക്കറിയാം.. കണ്ണൻ സൗന്ദര്യം കുറവാണെങ്കിലും.. പാവമാ.. സ്നേഹമുള്ളവൻ.. പിന്നെ എന്തെങ്കിലും തൊഴിൽ ചെയ്ത് കുടുംബം പോറ്റാൻ അവന് കഴിവുണ്ട്... അത് മതിയല്ലോ.. ഒരു പെ ണ്ണിന്.. അങ്ങിനെ ഞാൻ ചിന്തിച്ചു... പിന്നെ.. പല അനുഭവങ്ങളും ഉണ്ട്...വായിച്ചും അറിഞ്ഞും.. മനസ്സിലാക്കിയും..  നല്ല സുന്ദരികുട്ടികളായ പെൺകുട്ടികൾ വിവാഹം കഴിക്കുന്നതും.. അല്ലെങ്കിൽ ഓടിപോകുന്നതും.. ഒന്നിനും പറ്റാത്തവന്റെ കൂടെ ആയിരിക്കും .

അതുപോലെ തന്നെ  സുന്ദരകുട്ടപ്പന്മാരുടെ കാര്യവും... ഞാൻ ആ വഴിയും ചിന്തിച്ചു.. എങ്കിലും എന്റെ മുകുന്ദന്റെ കൂട്ടുകാരി എനിക്കറിയാവുന്ന കണ്ണന്റെ കയ്യിൽ ഭദ്രം എന്ന ആശ്വാസത്തോടെ..ഞാൻ ആ സുന്ദര മുഹൂർത്തം കണ്ടാസ്വദിച്ചു...  ആ താലികെട്ട് കഴിഞ്ഞസമയത്തു തന്നെ ഞാൻ  മുകുവിനെ വിളിച്ചു സന്തോഷം പങ്കിട്ടു.. സംസാരത്തിൽ അവന്റെ ഒച്ചയിടറിയോ.. കണ്ണ് നിറഞ്ഞുവോ എന്നറിയില്ല.. എങ്കിലും.. അവൻ thanks da.. Thank god എന്ന് പറഞ്ഞുകൊണ്ട് ഫോൺ cut ചെയ്തു..
ഞാൻ food കഴിച്ചു.. യാത്രപറയാൻ നോക്കിയപ്പോൾ കണ്ണൻ ആരോടൊക്കെയോ സംസാരിച്ചു നിൽക്കുന്നു... ശാലിനി അമ്പലത്തിന്റെ മൂലയിലുള്ള ഒരു അരളിമരതണലിൽ നിൽക്കുന്നുണ്ട്.. കൂട്ടിനു ഏതോ കുറച്ചു പെൺകുട്ടികളും.. ഞാൻ.. അവളുടെ അടുത്തേക്ക് നീങ്ങി.. അവൾ നടയടച്ച അമ്പലവാതിലിലേക്ക് നോക്കികൊണ്ട്.. വെറുതെ സാരിത്തുമ്പു ഉള്ളംകയ്യിലിട്ടു ഞെരിക്കുകയായിരുന്നു....
"''ശാലിനീ ""എന്റെ ആ വിളികേട്ടതും.. അവൾ. അവളുടെ ആ ചിന്തയിൽ നിന്നും അവൾ ഞെട്ടിയുണർന്നു... എന്റെ മുഖത്തേക്ക്.. ആശ്ചര്യത്തോടെ നോക്കി...

ഞാൻ ചോദിച്ചു...
ശാലിനിക്ക് എന്നെ മനസ്സിലായോ...
അവൾ ഒന്ന് ആലോചിച്ചു.. എന്നിട്ട് ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു...
ആ.. അന്ന് മുകുവേട്ടന്റെ കൂടെ ഉത്സവത്തിന്.. വന്ന.. ജയേട്ടൻ... അല്ലെ...

   ഉം .. അതെ...

ഏട്ടൻ എങ്ങിനെ ഇവിടെ...
ഞാനൊന്നു ചിരിച്ചുകൊണ്ട് പറഞ്ഞു.. കണ്ണന്റെ.. നിന്റെ വരന്റെ ക്ഷണം സ്വീകരിച്ചു വന്നതാ.. എനിക്കവനെ മുൻപേ അറിയാം . ശാലിനി... ഞാനിപ്പോ മുകുവിനെ വിളിച്ചിരുന്നു.. വിവാഹമൊക്കെ അറിയിച്ചു.. അവനു സന്തോഷമായിട്ടോ...
വേണമെങ്കിൽ ഒന്നുകൂടി വിളിക്കാം.. ശാലിനിക്ക് എന്തെങ്കിലും സംസാരിക്കണമെങ്കിൽ...
  അപ്പോൾ അവൾ ക്ഷേത്രമുറ്റത്തെ ഒരു മൂലയിലുള്ള ഓടുമേഞ്ഞ പാചകപുരയിലേക്ക് നോട്ടം തിരിച്ചു.. പുരയ്ക്കു മീതെ രണ്ടു അമ്പലപ്രാവുകൾ കുറുകികൊണ്ടിരുന്നിരുന്നു.. അവയിലേക്കായി അവളുടെ ശ്രദ്ധ....

.. ശാലിനി ഒന്നും പറഞ്ഞില്ല.. മുകുവിനെ വിളിക്കട്ടെ...

അവൾ നോട്ടം പ്രാവുകൾക്കുമേൽതന്നെ വച്ചുകൊണ്ട്.. പതിയെ പറഞ്ഞു..
... വേണ്ട ഏട്ടാ... എന്തു പറയാനാ.. ഏട്ടൻ തന്നെ പറഞ്ഞാൽ മതി... മുകുവേട്ടൻ സുഖമായിരിക്കുന്നില്ലേ എന്ന് ഞാൻ ചോദിച്ചു എന്ന് മാത്രം പറഞ്ഞാൽ മതി....

ആ സമയം അവളോട് അങ്ങിനെ ചോദിക്കേണ്ടിയിരുന്നില്ല എന്ന് പിന്നീട് എനിക്ക് തോന്നി .

.. ശരി അമ്മ എവിടെ ശാലിനി കണ്ടില്ല..?

അമ്മ അവിടെ ഓഡിറ്റോറിയത്തിൽ ഉണ്ട്.. നടക്കാൻ വയ്യ..

.. അതെയോ.. ശരി.. എനിക്കിന്ന് തിരുവനന്തപുരം പോകണം.. പിന്നെ എപ്പോഴെങ്കിലും കാണാം ട്ടോ... എന്ന് പറഞ്ഞു ഞാൻ ഇറങ്ങാൻ നോക്കി..
കണ്ണൻ അപ്പോഴും കല്യാണത്തിന്  വന്നവരെ ചുറ്റിപിടിച്ചു സന്തോഷം പ്രകടിപ്പിക്കുകയാണ്..
ഞാൻ അവന്റെ തോളിൽ തട്ടി അപ്പോഴാണ് അവൻ എന്നെ കാണുന്നത്.. കണ്ടതും നിറചിരിയോടെ എന്നെയും ചുറ്റിപ്പടിച്ചു...
അയ്യോ.. ജയേട്ടാ.. ഞാൻ കണ്ടില്ല ട്ടോ.. ന്നാലും വന്നുലോ.. വീട്ടിലേക്കു വാ.. ഇന്നവിടെ കൂടി നാളെ പോകാം....

.. അല്ല കണ്ണാ.. എനിക്ക് ഇന്ന് രാത്രി തിരുവനന്തപുരം പോകണം...ബാംഗ്ലൂരിൽ നിന്നും . കമ്പനിയുടെ മാനേജർ വരുന്നുണ്ട്.. അഞ്ചുദിവസത്തെ ടൂർ ആണ് പോയെ പറ്റൂ..

.... ശരി.. വന്നിട്ട് എന്നെ വിളിക്കണം.. വീട്ടിലേക്കുവരണം... എന്റെ ഒരു സന്തോഷത്തിന്.. നമുക്ക് ഒന്നിരിക്കണം...

.. ഞാൻ ശരി.. ശരി എന്ന്  പറഞ്ഞു അവിടെനിന്നും ഇറങ്ങി..
പിന്നീട് പലപ്പോഴും കണ്ണൻ എന്നെ വിളിക്കുമായിരുന്നു.. ഞാൻ പല തിരക്കുകാരണവും..  പിന്നെ അത് വേണ്ട എന്ന് വച്ചിട്ടും ഒഴിഞ്ഞുമാറി.. അവൻ വിളിക്കുന്നത് ഒരുമിച്ചു കൂടാനാണ്... ശാലിനി അവിടെ ഉള്ളപ്പോൾ അത് ശരിയാവില്ല എന്ന് എനിക്ക് തോന്നി..
എനിക്ക് മുൻപ് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.. അമ്പലപ്പാറയിൽ എന്റെ ഒരു സുഹൃത് വിജയൻ.. ഉണ്ട്.. പണ്ട് ബന്ഗ്ലൂരിൽ വച്ച് പരിചയപെട്ടതാ.. പിന്നെ നാട്ടിൽ settled ആയി.. ഞാൻ വർഷത്തിൽ രണ്ടോമൂന്നോ പ്രാവശ്യം.. ബാംഗ്ലൂരിൽ office മീറ്റിംഗിന് പോകും...അങ്ങിനെ . ഒരു തവണ.. ബാംഗ്ലൂർ പോകുന്ന പോക്കിൽ ഇവനെ ഒറ്റപ്പാലം വെച്ച് കാണാനിടയായി.... ബാംഗ്ലൂർ പോവുകയാണെന്ന് പറഞ്ഞപ്പോൾ.. അവന് ഒരു ആവശ്യം.. വരുമ്പോൾ green label whisky കൊണ്ടുവരണം.. ഞങ്ങൾ.. അന്ന് ബാംഗ്ലൂരിൽ.. അതായിരുന്നു.. കഴിച്ചിരുന്നത്.. കഴിക്കാൻ നല്ല സുഖമുള്ള ബ്രാൻഡ് .

ഞാൻ ok എന്ന് പറഞ്ഞു.. നാട്ടിൽ എത്തിയപ്പോൾ അവനെ വിളിച്ചു.. എവിടെ
കൂടും.. ?
.. നീ വീട്ടിലേക്കു വാടാ...

അപ്പൊ അവിടെ. ഗീതയില്ലേ... ?

പെണ്ണുങ്ങളിൽ ചിലർ..ഇത്തരം കമ്പനി..  ഇതിഷ്ടപ്പെടില്ല.. അതുകൊണ്ട് ഞാൻ.. അത്തരം സ്ഥലങ്ങളിൽ പോകാറില്ലായിരുന്നു..
.അതുകേട്ടപ്പോൾ ഇവൻ

അതിനെന്തെടാ.. അവൾ എന്റെ ഭാര്യയാ.. ഞാൻ പറഞ്ഞാൽ അവൾ കേൾക്കണം..നീ  ഇങ്ങോട്ട് പോരെ...
.. മടിച്ചുമടിച്ചാണെങ്കിലും..രണ്ടുംകല്പിച്ചു  ഞാൻ വിജയൻറെ വീട്ടിൽ എത്തി.. കയ്യിലിരുന്ന.. Greenlabel whisky.. അന്ന് ബാംഗ്ലൂരിൽ 600/- രൂപ വിലയുള്ളത് അവനെ ഏല്പിച്ചു... അവൻ ഒന്ന് മുത്തമിട്ടശേഷം കുപ്പി ടേബിളിൽ വച്ചു...
ഞാൻ പരിഭ്രമത്തോടെ ചോദിച്ചു..
"എവിടെ ഗീത "?
.. അവൻ ഉറക്കെ വിളിച്ചു.. ഗീതേ.. എന്റെ ഫ്രണ്ട്.. ജയൻ.. നീ ആ ഫ്രിഡ്‌ജിൽ നിന്നും വെള്ളം എടുത്തിട്ട് വാ... പിന്നെ.. മുട്ടയില്ലേ...
ഒരു അനക്കവും ഇല്ല.. ഞാൻ നാലുപാടും നോക്കുന്നുണ്ട്...
വീണ്ടും.. വിജയൻ.". എടീ..ഗീതേ "
അപ്പോൾ ഒരു പദസരത്തിൻ കിലുക്കം കേട്ടു.. തുറിച്ചകണ്ണുകളുമായി ഗീത വന്നു.. അവൾ എന്നെ നോക്കുന്നേയില്ല.. നേരെ വിജയന്റെ അടുത്തേക്ക്.. എന്നിട്ട് ചോദിച്ചു .

എന്താ മനുഷ്യാ.. പുറത്തുനിന്നു ആഘോഷിച്ചുവരുന്നതൊന്നും മതിയാവാഞ്ഞിട്ടാ.. വീട്ടിലും.. ?

.. നീ പോയി വെള്ളം കൊണ്ടുവാടീ.. നിന്ന് ചിലക്കാതെ... എന്ന് വിജയൻ

ഇത് കേട്ടതും അവളുടെ നോട്ടം കുപ്പിയിലേക്കായി..മറ്റൊന്നും  ചിന്തിക്കാൻ നിൽക്കാതെ അവൾ വേഗം കയ്യെത്തിപിടിച്ചു ആ കുപ്പിയെടുത്തു സിറ്റ്ഔട്ട്  ലക്ഷ്യമാക്കി ആഞ്ഞെറിഞ്ഞു..

വിസ്കികുപ്പി  ഛിന്നഭിന്നമായി എന്ന് മാത്രമല്ല.. വിജയനും ഗീതയും തമ്മിൽ ഉഗ്ര പോരാട്ടം.. എനിക്കവിടെ നിൽക്കാനും ഇറങ്ങി ഓടാനും പറ്റാത്ത അവസ്ഥ.. എങ്ങിനെയൊക്കെയോ.. അവിടെനിന്നും ഇറങ്ങിയപ്പോൾ രാത്രി 11 കഴിഞ്ഞിരുന്നു. അതിനു ശേഷം പെണ്ണുങ്ങൾ ഉള്ളിടത്തു ഞാൻ കമ്പനി കൂടാൻ പോകാറില്ലായിരുന്നു..

അങ്ങിനെയിരിക്കുമ്പോഴാണ്.. എന്റെ വല്യമ്മയുടെ മോളുടെ വിവാഹദിവസം ഞാൻ കണ്ണനെ വീണ്ടും കാണുന്നത്.. വിവാഹവും തിരക്കുമെല്ലാം കഴിഞ്ഞപ്പോൾ അവൻ എന്റെ പിന്നാലെ തന്നെ.. വീട്ടിൽ വന്നേ പറ്റൂ.. അങ്ങിനെ അന്ന് രാത്രി അവരുടെ വീട്ടിൽ എത്തി.. ശാലിനി എങ്ങിനെ പെരുമാറും എന്ന് ഒരു രൂപവുമില്ല.. അവരുടെ വിവാഹം കഴിഞ്ഞിട്ട ഏതാണ്ട് രണ്ടുവർഷം ആവാറായിരുന്നു..

കണ്ണന്റെ വീട്ടിൽ എത്തിയപ്പോൾ ചിരിക്കുന്ന മുഖത്തോടെ തന്നെ ശാലിനി എന്നെ വരവേറ്റു... ഇനി എന്താകും.. അവൾ ഏതുരീതിയിൽ പെരുമാറും എന്ന ചിന്തയുടെയും വേവലാതിയോടെയും കൂടെ.. ഞാൻ പതുക്കെ ആദ്യം കണ്ട കസേരയിൽ ഇരിപ്പുറപ്പിച്ചു..

പതിവുപോലെ തന്നെ കണ്ണൻ M.C. ബ്രാണ്ടി കരുതിയിരുന്നു. അവൻ അത് ടേബിളിൽ എടുത്തു വെച്ചു. ശാലിനീ വെള്ളം, അച്ചാർ, ചിപ്സ്, മീൻ എന്നിങ്ങനെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒന്നിനും മടികൂടാതെ നല്ല അനുസരണയുള്ള ഒരു പരിചാരികയെ പോലെ അവൾ  അവന്റെ ആജ്ഞകൾ ഓരോന്നായി അനുസരിച്ചു കൊണ്ടിരുന്നു. ഒരു പെഗ് കഴിഞ്ഞപ്പോൾ കണ്ണൻ വാചാലനാവാൻ തുടങ്ങി. ആദ്യം അവൻ ശാലിനിയെ കുറിച്ച് തുടങ്ങി. അവളുടെ പാചകം സ്നേഹം .. അവൾ വന്നതിന് ശേഷം അവന്റെ അമ്മയുടെ എല്ലാ കാര്യങ്ങളും വൃത്തിയായി നടക്കുന്നു എന്നിങ്ങനെ.. ഞാൻ ഇടക്കവളെ ഒന്ന് നോക്കി അവൾ അടുക്കളയുടെ അരച്ചുമർ ചാരിനിൽക്കുകയായിരുന്നു. കറുപ്പ് നിറത്തിൽ വെള്ള പൂക്കളുള്ള ഒരു മാക്സി ആണ് അന്നവൾ ധരിച്ചിരുന്നത്.. നെറ്റിയിൽ ഒരു ചെറിയ ഭസ്മകുറി വരച്ചിരുന്നു. രണ്ടാമത്തെ പെഗ് കഴിഞ്ഞപ്പോൾ അവൻ അവന്റെ വർക്കിനെ കുറിച്ച് പറയാൻ തുടങ്ങി. ഷൊർണുരിൽ ഉള്ള കുറെ industries.. അവരുടെ work ഷെഡ് അതിന്റെ sub contract അവനു കിട്ടി. ഇപ്പൊ നാലോ അഞ്ചോ പണിക്കാരെ വെച്ചാണ് അത് ചെയ്യുന്നത്. ശാലിനി വന്നശേഷം അവനു ഭാഗ്യം തെളിഞ്ഞത്രേ.. ഇടക്ക് അവൻ ശാലിനിയെ വിളിച്ചു. ശാലിനീ.. ജയേട്ടൻ നമ്മുടെ സ്വന്തം ആളാ.. എല്ലാം വേണ്ടപോലെ ചെയ്യണം.. ഒരു കുറവും വരുത്തരുത്.. അവൾ വെറുതെ ഒന്ന് മൂളി..
മൂന്നാം പെഗ് കഴിഞ്ഞപ്പോഴേക്കും അവൻ ചെറുപ്പകാലത്തേക്ക് പോയി. അവന്റെ കഷ്ടപ്പാടും ദുരിതവും പറഞ്ഞുകരയാൻ തുടങ്ങി.. അപ്പോൾ ഞാൻ പറഞ്ഞു..
മതി കണ്ണാ നിർത്താം..
അവൻ സമ്മതിച്ചില്ല.. പറ്റില്ല ജയേട്ടാ.. അങ്ങിനെ നിർത്തരുത്.. അവൻ നാലാമത്തെ പെഗ് ഒഴിച്ചു.. ഒറ്റവലിക്ക് അകത്താക്കി.. ഞാൻ ചുണ്ടോടപ്പിക്കുന്നെ ഉണ്ടായിരുന്നുള്ളു..
അവൻ കുറച്ചു താളം തെറ്റുന്ന പോലെ തോന്നി.. ഒരു ഇഴഞ്ഞ ശബ്ദത്തിൽ എന്നോട്..
ജയേട്ടാ.. എനിക്ക് ങ്ങളെ ഇഷ്ടാ. വിശ്വസാ.. വിശ്വസിച്ചോർക്കു.. കണ്ണൻ ചങ്കു പറിച്ചുകൊടുക്കും.. എന്ത്.. ഈ കണ്ണന്റെ ചങ്ക്... ജയേട്ടാ.. എന്ന് പറഞ്ഞുകൊണ്ട് അവൻ ടേബിളിലേക്ക് തല ചായ്ച്ചു.. ഞാൻ ഒരു സിപ് അടിച്ചിട്ട്.. അവനെ തട്ടിയുണർത്താൻ തുടങ്ങി.. കണ്ണാ.. കണ്ണാ ഒരു അനക്കവും ഇല്ല..
അപ്പോൾ ശാലിനി.. വേണ്ട ഏട്ടാ.. ഇനി ഇപ്പൊ കണ്ണ് തുറക്കില്ല.. എന്ന് പറഞ്ഞു അകത്തുപോയി ഒരു പുല്പായ കൊണ്ടുവന്നു ടേബിളിനടുത്തു വിരിച്ചു. എന്നിട്ട് കണ്ണനെ പതുക്കെ പിടിച്ചെഴുന്നേല്പിയ്ക്കാൻ ശ്രമിച്ചു. ഞാനും help ചെയ്തു പായിൽ കിടത്തി. എത്രയും പെട്ടെന്ന് അവിടെനിന്നും ഇറങ്ങുന്നതാണ് നല്ലത്‌ എന്നെനിക്കു തോന്നി..
ശാലിനി എന്നാ ഞാനിറങ്ങട്ടെ..

ഏട്ടാ.. കഴിച്ചിട്ട് പോയാമതി.. എന്നോട് ഏട്ടന് വേണ്ടി..  മീൻകറി ഉണ്ടാക്കാൻ പറഞ്ഞിരുന്നു.. എല്ലാം റെഡി ആണ്.. കഴിക്കാതെ പോയി എന്നറിഞ്ഞാൽ.. ഇനി നാളെ അതിന്റെ വിഷമമാകും.. ഏട്ടൻ ഇരുന്നോളൂ.. ഞാനിപ്പോ വിളമ്പാം..
എനിക്ക് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ.. ശരി എന്തായാലും കുറച്ചു കഴിച്ചിട്ട് ഇറങ്ങാം എന്ന് തോന്നി.. ഇരുന്നു.. കണ്ണനെ ഒന്ന് നോക്കി.. നല്ല കൂർക്കം വലി..
ശാലിനി ചോറും കറികളും പപ്പടവും തുടങ്ങി എല്ലാം ടേബിളിൽ നിരത്തി.. കഴിച്ചോളൂ എന്ന് പറഞ്ഞു.. വീണ്ടും ആ അരച്ചുമരിൽ ചാരിനിൽക്കാൻ തുടങ്ങി...കുറച്ചുനേരം ഒരു മൂകത..   കഴിച്ചുകൊണ്ടിരിക്കുമ്പോൾ.. എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി ചോദിച്ചു..
ശാലിനി.. എങ്ങിനെയൊക്കെ.. എല്ലാം സന്തോഷമായി പോകുന്നില്ലേ...
.. അവൾ ഒരു മന്ദസ്മിതം മാത്രം...
ശാലിനി എന്താ ഒന്നും പറഞ്ഞി്ല്ലല്ലോ.. എന്തെ ?
.. ആ അങ്ങിനെ പോകുന്നു ഏട്ടാ..
    അവനു work ഒക്കെ ഇല്ലേ.. ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ...
.. Work ഒക്കെ ഉണ്ട് ഏട്ടാ.. ഒന്നിനും ബുദ്ധിമുട്ട് ഒന്നും ഇല്ല... എന്നോട് നല്ല സ്നേഹവുമാണ്..
.. ആ സന്തോഷം.. അത് പോരെ.. അത് പോരെ ശാലിനീ.. എനിക്കും സന്തോഷായിട്ടോ...
  ആ എനിക്കറിയില്ല ഏട്ടാ..
അത് കേട്ടപ്പോ ഞാൻ അവളെ ഒന്ന് നോക്കി..
.. എന്താ ശാലിനി... വേറെന്താ... ?
ദാ.. കണ്ടില്ലേ.. കിടക്കുന്നത്.. ഇത് തന്നെ..
... ഇത് .
കണ്ണൻ.. എന്നും ഇങ്ങനെയാണോ...ശാലിനീ . ?

എന്നുമില്ല.. എങ്കിലും ആരെങ്കിലും വീട്ടിൽ വരുമ്പോൾ.. ഇങ്ങനെയൊക്കെ തന്നെ... പലപ്പോഴും ആരെയെങ്കിലും കൂട്ടിവരും.. കൂടെയിരുന്ന് കഴിക്കാൻ തുടങ്ങും അതിനിടയിൽ.. കണ്ണേട്ടൻ.. ദാ ഇത് പോലെ കിടക്കും.. കൂടെ വരുന്നവർ ആരെന്നുപോലും എനിക്കറിയാറില്ല..അവരെന്നോട് ഓരോന്ന് ചോദിക്കാനും പറയാനും തുടങ്ങും.. ചിലരുടെ രീതികൾ വല്ലാത്തപോലെ.. അതും രാത്രിയിൽ.  എനിക്കാകെ പേടിയാകും.. പിറ്റേദിവസം..ഞാൻ പരാതിപറഞ്ഞാൽ  എന്നോട് ക്ഷമ ചോദിക്കും.. പിന്നെ നാലോ അഞ്ചോ ദിവസം ഒരു കുഴപ്പവും ഉണ്ടാകില്ല... അത് കഴിഞ്ഞാൽ വീണ്ടും ആരെയെങ്കിലും കൊണ്ടുവരും.. ഞാൻ പറഞ്ഞുമടുത്തു..

.. ഉം  ഞാൻ നാളെ പറഞ്ഞുനോക്കാം എന്ന് പറഞ്ഞു ഞാൻ കൈകഴുകി ഇറങ്ങി..

അവിടെനിന്നും എന്റെ വല്യമ്മയുടെ വീട്ടിലേക്ക്  നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളു.. ആ നടത്തത്തിൽ എന്തോ ഒരു നീറ്റൽ എന്റെയുള്ളിൽ....

പിറ്റേദിവസം കണ്ണൻ എന്നെ വിളിച്ചു കുറെ ക്ഷമ ചോദിച്ചു.. ഈ രീതി ആണെങ്കിൽ ഇനി നിന്റെ വീട്ടിലേക്കുവരില്ല എന്ന് ഞാൻ പറഞ്ഞു.. ആ യിടക്ക് എന്റെ വല്യമ്മ അവിടെനിന്നും മോളുടെ അടുത്തേക്ക് താമസം മാറ്റി.. പിന്നെ അവിടെക്കങ്ങിനെ പോകാറില്ലായിരുന്നു. അന്ന് അവിടെ പോയകാര്യം മുകുവിനെ ഞാൻ അറിയിക്കുകയുണ്ടായി..കാര്യങ്ങൾ കേട്ടപ്പോൾ  അവനും കുറച്ചു സങ്കടമായി.. ഇതിനിടയിൽ കണ്ണന്റെ അമ്മ മരിച്ചിരുന്നു.. അത് ഞാൻ ആ സമയം അറിഞ്ഞിരുന്നില്ല.. ഞാൻ കുറെ ഇടപാടുകളുമായി തിരക്കിലായിരുന്നു..കണ്ണൻ  പലപ്പോഴും വിളിച്ചപ്പോൾ ഫോൺ അറ്റൻഡ്  ചെയ്യാൻ പറ്റിയിരുന്നില്ല.. പിന്നീടങ്ങോട്ട് വിളിക്കുന്ന നേരങ്ങളിൽ.. not reachable or Swiched off...ഏതാണ്ട് ഒരു വർഷത്തോളം പിന്നെ കണ്ണനെ കാണാൻ പറ്റിയില്ല.. ഒരു ഞായറാഴ്ച്ച ദിവസം s രാവിലെ കണ്ണൻ വിളിച്ചു..
ജയേട്ടാ.. ഒരു സന്തോഷവാർത്തണ്ട്.. ശാലിനി പ്രസവിച്ചു.. ആൺകുട്ടി...
.. ഓക്കേ സന്തോഷം .. കണ്ണാ ഞാൻ ഒരു ദിവസം വരാ.. നന്നായി ശ്രദ്ധിക്കണം എന്ന് പറഞ്ഞു വെച്ചു.. പോകണം കുഞ്ഞിനെ കാണണം എന്നൊക്കെ പലപ്പോഴും ആലോചിക്കുമെങ്കിലും എന്തോ നടന്നില്ല.. അത് കഴിഞ്ഞു ഏതാണ്ട് മൂന്നുമാസം ആയികാണുമെന്ന് തോന്നുന്നു.. ഒരു ദിവസം രാത്രി 10 മണി കഴിഞ്ഞനേരം.. കണ്ണന്റെ ഫോണിൽ നിന്നും call.. Attend ചെയ്തപ്പോൾ ശാലിനി ആണ്..

ഏട്ടാ.. നാട്ടിലുണ്ടോ..
" ഉണ്ട്.."
നാളെയോ അടുത്ത ദിവസമോ ഇവിടെ വരെ ഒന്ന് വരോ

എന്താ ശാലിനി.. കണ്ണൻ ഇല്ലേ അവിടെ..

ഉണ്ട്.. ഏട്ടൻ ഒന്ന് വരൂ വന്നിട്ട് പറയാം എന്ന് പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു..

ഞാൻ ആകെ ടെൻഷനിൽ ആയി..എന്തിനാകും അവൾ വിളിച്ചത് ..? എന്തായാലും ഒന്ന് പോയിനോക്കാം എന്ന് കരുതി.. രണ്ടുദിവസത്തിനുശേഷം ഞാൻ അവിടെ എത്തി...


ഞാൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കണ്ണനെ വിളിച്ചു..ഒരു 11 മണിക്കാണ് ഇറങ്ങിയത്.. അവൻ ഫോൺ എടുത്തു.
ആ ജയേട്ടാ.. എന്താ വിശേഷം..
  കണ്ണാ നീ എവിടെ.. ?

.    .ഞാൻ ഷൊർണുർ ഉണ്ട്.. ഒരു പുതിയ work  start ചെയ്തിട്ടുണ്ട്..

ഒക്കെ ഞാൻ വീട്ടിലേക്കു വരുന്നു... മോനെ ഒന്ന് കാണണം..

..ആ വാ  ജയേട്ടാ.. ഞാൻ ഒരുമണിക്ക് മുൻപ് എത്താം.. ഓക്കേ..

  ആ ശരി..

ഞാൻ വീട്ടിൽ എത്തുമ്പോൾ ശാലിനി..  പുറത്തുള്ള കോലായിൽ കുഞ്ഞിനെ കണ്ണെഴുതിപൊട്ടുതൊടുവിക്കുന്ന തിരക്കിലായിരുന്നു.. എന്നെ കണ്ടതും എഴുന്നേറ്റു.. കുഞ്ഞിനെ ഞാൻ വാങ്ങി.. അവന്റെ മുഖത്തു നോക്കി ചിരിച്ചുകളിച്ചപ്പോൾ.. അവൻ ആ കുഞ്ഞുമോണകാട്ടി എന്നോടും ചിരിക്കാൻ തുടങ്ങി... ഒരു കുഞ്ഞുസുന്ദരൻ.. പതുക്കെ അവൻ കണ്ണ് ചിമ്മാൻ തുടങ്ങി.. അപ്പൊ ശാലിനി പറഞ്ഞു..
ഇപ്പൊ കഴിക്കാൻ കൊടുത്തേ ള്ളൂ.. ഉറക്കത്തിനുള്ള സമയം ആയി..
ഞാൻ കുഞ്ഞിനെ തിരികെ ഏല്പിച്ചു.. ഏട്ടൻ ഇരിക്ക് പ്പോ വരാം എന്ന് പറഞ്ഞു.. അവൾ ഉള്ളിലേക്ക് പോയി.. അകത്തു നിന്നും..ശാലിനിയുടെ  വാവാവോ.. താരാട്ട് പാട്ട് ഈണത്തിൽ കേൾക്കുന്നുണ്ടായിരുന്നു....അത് പോലെയുള്ള ഒരു മധുര സംഗീതം ഇത് വരെഞാൻ  കേട്ട ഒരു ഗാനത്തിനും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. അതും കേട്ടുകൊണ്ട് ഞാൻ അവരുടെ വീടിന്റെ മറുവശമുള്ള പച്ചപ്പ്‌ പിടിച്ച ആ പാഴ്കുളത്തിലേക്ക് നോക്കികൊണ്ടിരുന്നു.. നിറയെ കൊറ്റികളും.. പൊന്മാനും മറ്റു ചില പക്ഷികളും കുളത്തിനു മുകളിലേക്ക് മീനിനെ ലക്ഷ്യമിട്ടുകൊണ്ട്എത്തി നോക്കുന്നു ..അവ  കുളത്തിനു ചുറ്റും പാത്തും പതുങ്ങിയും...പാറി പറക്കുന്നുണ്ടായിരുന്നു..  കുറച്ചുനേരം അങ്ങിനെ ഇരുന്നപ്പോ അവളുടെ വിളി.. ഏട്ടാ..
തിരിഞ്ഞു നോക്കിയപ്പോൾ  ഒരു കട്ടൻ കാപ്പിഎന്റെ നേർക്ക് നീട്ടികൊണ്ട് ശാലിനി ചോദിച്ചു.. ഏട്ടന് ബുദ്ധിമുട്ടായി ല്ലേ.... ?ഞാൻ കാപ്പി വാങ്ങിക്കൊണ്ട് ചോദിച്ചു..
എന്താ ശാലിനി.. ഇങ്ങനെയൊക്കെ.. എന്ത് ബുദ്ധിമുട്ട്.. ?
..അവൾ എന്നിൽ നിന്നും നോട്ടം തിരിച്ചു.. ആ പാഴ്ക്കുളത്തിനപ്പുറമുള്ള.. വിശാലമായ വയലിളിലെക്കെങ്ങോട്ടോ നോക്കികൊണ്ട് അവൾ പറയാൻ തുടങ്ങി..
.. ഏട്ടാ.. ഏട്ടനറിയാലോ.. എന്റെ അച്ഛൻ മരിച്ചു.. എനിക്ക് ഏട്ടന്മാരോ അനിയന്മാരോ ഇല്ല.. ആകെകൂടി ഉള്ളത് 'അമ്മ മാത്രം.. ഇപ്പൊ ഒരു അറ്റാക്ക്  കഴിഞ്ഞു.. ഒന്നിനും പറ്റാത്ത അവസ്ഥയിലാ.. ഏട്ടനെ എന്റെ സ്വന്തം ഏട്ടനായി കണ്ടുകൊണ്ട്.. മാത്രമാ ഞാൻ വിളിച്ചത്...

    ഇതെല്ലാം കേട്ടപ്പോൾ ഞാൻ വല്ലാതായി... എന്റെ tension കൂടുന്ന പോലെ..
..ചുടുകാപ്പി ഒരു കവിൾ ഇറക്കി.. ധൈര്യംപുറമെ കാണിച്ചുകൊണ്ട്..പറഞു
. നീ കാര്യം പറയൂ..ശാലിനി..
അവൾ ആ പാടത്തുനിന്നും നോട്ടം തിരിച്ചു.. എന്റെ മുഖത്തേക്ക് നോക്കി.. എന്നിട്ട് വിഷാദം തളം കെട്ടിയ ഭാവത്തോടെ പറയാൻ തുടങ്ങി..
"അന്ന് ഏട്ടൻ പറഞ്ഞതിന് ശേഷം കണ്ണേട്ടൻ കുറച്ചു മാറിയതായിരുന്നു...കുറച്ചു ദിവസങ്ങളോളം ആരെയും വീട്ടിലേക്കുകൊണ്ടുവന്നിരുന്നില്ല.. ഇടക്ക് പുറത്തുനിന്നും കഴിച്ചിട്ട് വരും. ഞാൻ അതിനൊന്നും എതിർപ്പ് പറഞ്ഞിരുന്നില്ല.. പിന്നെ വീണ്ടും.. ഓരോരുത്തരായി വരാൻ തുടങ്ങി.. അപ്പൊ ഞാൻ പറഞ്ഞു.. കണ്ണേട്ടന് വേണ്ടത് കൊണ്ടുവന്നു കഴിച്ചോ.. വേറെ ആരെയും ഇങ്ങോട്ട് വിളിക്കേണ്ട എന്ന്.. അപ്പൊ.. ശരി ഇനിയില്ല എന്ന് പറഞ്ഞു.. പിന്നെ കുപ്പി വാങ്ങിവരും.. കഴിക്കാൻ തുടങ്ങിയാൽ അപ്പൊ തന്നെ പറയും.. വേണ്ട ഒരു കമ്പനി ഇല്ലാതെ പറ്റില്ല.. ഒറ്റക്ക് കഴിക്കാൻ സുഖമില്ല എന്ന്.. ഞാൻ വെറുതെ സമാധാനിച്ചു... പക്ഷെ  വീണ്ടും പഴയപോലെ ആയി..... അടുത്തുള്ള പലരെയും കൂട്ടിവരാറുണ്ട്... എനിക്കതും വിഷയമല്ല.. പക്ഷെ അന്ന് ഞാൻ ജയേട്ടനെ വിളിച്ചില്ലേ.. അന്ന് ഇവിടെ വേറെ ആരൊക്കെയോ ഉണ്ടായിരുന്നു... കുറച്ചു കഴിച്ചപോൾ പതിവ് പോലെ.. കണ്ണേട്ടൻ കിടന്നു.. കൂടെ വന്നവർ.. പോകുന്നില്ല.. പിന്നെ അവർ.. എന്നെ ഏതൊക്കെയോ രീതിയിൽ നോക്കുന്നു.. ആകെക്കൂടി പേടിയായി.. ഞാൻ വേഗം  മുറിയുടെ വാതിൽ  അടച്ചുകിടക്കുമ്പോഴാ.. ഏട്ടനെ വിളിച്ചത്.. അവർ എപ്പോ പോയി എന്നെനിക്കറിയില്ല.. ഞാനും കുഞ്ഞും മാത്രം ഇവിടെ.. രാത്രി കുഞ്ഞിന് എന്തെങ്കിലും.. പറ്റി കരഞ്ഞാൽ.. കണ്ണേട്ടനെ ഒന്നു  വിളിച്ചാൽ പോലും   അറിയില്ല.. ഞാൻ എന്താ ചെയ്യാ.... ആരാ ഉള്ളത്... ?

.. എനിക്കാകെ വല്ലാതായി.. എന്ത് പറയണം എന്നറിയുന്നില്ല.. എങ്കിലും കുറച്ചു കഴിഞ്ഞു ചോദിച്ചു... എന്നാ നിനക്ക് അമ്മയെ ഇവിടെ നിർത്തിക്കൂടെ.. അവിടെ ഒറ്റക്കല്ലേ അമ്മ.. ?

   "ഞാനും അത് ചിന്തിച്ചതാ ഏട്ടാ.. ഒന്നാമത്.. അമ്മക്ക് അവിടുന്ന് പോരാൻ ഇഷ്ടമല്ല.. അമ്മയുടെ എല്ലാകാര്യങ്ങളും സൗമ്യേച്ചി നോക്കുന്നുണ്ട്.. ഒന്നിനും കുറവില്ല.. പിന്നെ എന്റെ നിർബന്ധത്തിനു ഇങ്ങോട്ട് കൊണ്ടുവന്നാൽ.. എനിക്ക് കുഞ്ഞിന്റെ കാര്യവും അമ്മയുടെ കാര്യവും.. ഒരുമിച്ചുനടത്താൻ പറ്റുമോ എന്നറിയില്ല.. അതുമല്ല.. കണ്ണേട്ടന്റെ ഈ രീതിയൊക്കെ കണ്ടാൽ അമ്മക്ക് വല്ലാത്ത വിഷമമാകും.. ഇപ്പൊ ഒരു അറ്റാക്ക് കഴിഞ്ഞതാ..ഇതൊക്കെ കണ്ട്.. എന്തെങ്കിലും ഇനിയുമുണ്ടായാൽ.. എനിക്ക് വയ്യ..
അവളുടെ കണ്ണിൽ നിന്നും മുറ്റത്തുതെളിയുന്ന   ഉറവപോലെ വെള്ളം ഒലിച്ചിറങ്ങുന്നു
എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാതെ ഞാൻ നട്ടം തിരിയുന്ന സമയത്താണ്..വീട്ടുപടിക്കൽ നിന്നും  കണ്ണന്റെ വിളി..
ജയേട്ടാ.. നേരത്തെ എത്തിയോ.. കൊറച്ചു പണികൂടി അതോണ്ടാ.. ..,വൈകിയത് ..

""ആ വന്നേ ഉള്ളൂ കണ്ണാ ""
ഈ സമയം ശാലിനി ഉള്ളിലേക്ക് പോയി...

ശാലിനി.. മീൻ ഉണ്ട് വേഗം ശരിയാക്ക്.. വാ ജയേട്ടാ ഉള്ളിലിരിക്കാം എന്ന് പറഞ്ഞുകൊണ്ട്  കവറിൽനിന്നും MC ബ്രാണ്ടി.. Bottle എടുത്തു കാണിച്ചു..
..ഞാൻ ഒന്നാലോചിച്ചു.. എന്നിട്ട് ഒരു നുണ കാച്ചി.. അത് ഒരു ഡിസംബർ  മാസമായിരുന്നു..

""അയ്യോ.. കണ്ണാ ഞാൻ ശബരിമലക്കുള്ള വ്രതത്തിലാണല്ലോ.. ഇപ്പൊ പറ്റില്ല...

..അയ്യോ.. അറിഞ്ഞില്ല ജയേട്ടാ..

..ആ അത് പിന്നൊരിക്കലാകാം..

അവനോട് ഒന്ന് ഒറ്റക്ക് സംസാരിച്ചേ പറ്റൂ എന്നെനിക്കു തോന്നി..

  കണ്ണാ വാ നമുക്ക് ഒരു സ്ഥലം വരെ പോകാം..

    എവിടെക്കാ ജയേട്ടാ... ?

.. "നീ വാ.. ഞാൻ ബൈക്  start ചെയ്തു അവൻ എന്റെ പിന്നിൽ ഇരുന്നു.. ഒഴിഞ്ഞിരിക്കാൻ പറ്റിയസ്ഥലം നോക്കി..മാന്നന്നൂർ റോഡിലൂടെ.   പോയി പോയി.... ഭാരതപുഴയുടെ തീരത്തെത്തി.  അവിടെ വലിയ ഒരു പേരാലിന്റെ തണലിൽ.. വീതികൂടിയ പേരാലിൻവേരുകൾ ഞങ്ങൾക്ക് ഇരിപ്പിടം ഒരുക്കി.. അവനെ എങ്ങിനെ ബോധവൽക്കരിക്കണം.. എന്ന ചിന്ത എന്റെയുള്ളിൽ ഒരു ചുഴലിക്കാറ്റ് പോലെ വട്ടം തിരിയുന്നു...

കണ്ണന്റെ മുഖത്താകെ പരിഭ്രമം നിഴലിക്കുന്നു.. എന്തിന്.. എതിന് ഇവിടെ കൊണ്ടുവന്നു എന്നറിയാതെ..
എവിടെ തുടങ്ങണം എങ്ങിനെ തുടങ്ങണം എന്നറിയാതെ ഞാനും അൽപനേരം മൂകനായി..
പിന്നെ ഞാൻ വിളിച്ചു..
കണ്ണാ... അവൻ എന്നെ തന്നെ നോക്കിയിരിക്കുകയാണ്..

  "ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.. സത്യം മാത്രം പറയണം. ശാലിനി.. അവളോട് നിനക്ക് എന്തെങ്കിലും താൽപര്യക്കുറവ്.. അല്ലെങ്കിൽ നിനക്ക് അംഗീകരിക്കാൻ പറ്റാത്ത എന്തെങ്കിലും അവളിൽ.. അങ്ങിനെ എന്തെങ്കിലും ഉണ്ടോ.. ?

അതു ചോദിച്ചപ്പോൾ അവൻ ഒന്ന്കൂടി പരിഭ്രമത്തിലായി.. എന്നിട്ടു ചോദിച്ചു..
"എന്താ ജയേട്ടാ.. ഇങ്ങനൊയൊക്കെ ചോദിക്കുന്നത്..? അവൾ എന്റെ എല്ലാമാണ്... എന്റെ എല്ലാ ഇഷ്ടങ്ങൾക്കും ഒപ്പം നിൽക്കുന്നവൾ "

  ഉം..
എന്നിട്ടെന്തിനാ നീ അവൾക്കു ഇഷ്ടമില്ല എന്ന് പറഞ്ഞിട്ടും വീട്ടിലേക്ക് പലരെയും കൂട്ടി വന്നു മദ്യസൽക്കാരം നടത്തുന്നത്... അതവൾക്ക് എത്രവിഷമം ഉണ്ടാക്കുന്നു എന്ന് നീ ആലോചിച്ചിട്ടുണ്ടോ..? മൂന്നോ നാലോ പെഗ് കഴിഞ്ഞാൽ നീ ഓഫ് ആകും.. അത് കഴിഞ്ഞു നിന്റെ കൂടെ വന്നവർ എപ്പോ വീടുവിട്ടു പോകുന്നു എന്ന് പോലും നീ അറിയാറില്ല.. ശരിയല്ലേ... ?

"ജയേട്ടാ.. അതിപ്പോ.. ഞാൻ അങ്ങിനെ പ്രശ്നക്കാരെ ഒന്നും കൊണ്ടുവരാറില്ല.. എല്ലാവരും എനിക്ക് നന്നായറിയുന്നവരാണ്... ഇത് വരെ ഒരു കുഴപ്പവുമിണ്ടായിട്ടില്ല.. "

" കണ്ണാ നിനക്ക് അറിയുന്നവരോ അറിയാത്തവരോ എന്നുള്ളതല്ല.. രാത്രി സമയം ഇത് ശരിയല്ല.. ഒന്നാമത് നീ പെട്ടെന്ന് തന്നെ സൈഡാകുന്നു... പിന്നെ അവൾ ഒറ്റക്ക് എന്ത് ചെയ്യും. ?
അവൾക്ക് ഇഷ്ടമല്ല എന്ന് പലതവണ സൂചിപ്പിച്ചതല്ലേ.. അതും ഒരു ചെറിയ കുഞ്ഞുള്ളപ്പോൾ.. എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് നീ ആലോചിച്ചിട്ടുണ്ടോ...? അവളെ നീ ശരിക്കും  സ്നേഹിക്കുന്നുണ്ടെങ്കിൽ ഇനി ഇത് ആവർത്തിക്കരുത്... മദ്യപിക്കരുത് എന്ന് നിന്നെ ഉപദേശിക്കാൻ എനിക്ക് യോഗ്യതയില്ല.. കാരണം ഞാനും മദ്യപിക്കുന്ന ഒരാളാണ്.. എന്നാലും ഈ രീതിയിലുള്ള സൽക്കാരം നല്ലതല്ല ട്ടോ..

   " ഓക്കേ ജയേട്ടാ.. ഞാൻ ശ്രദ്ധിച്ചോളാം "...

ഞങ്ങൾ അവിടെനിന്നും തിരിച്ചു. വഴിയിൽ വീട്ടുപടിക്കൽ കണ്ണനെ ഇറക്കി. ശാലിനി പുറത്തേക്ക് വന്നു.
" ശാലിനി ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്.. ഇനി എന്തെങ്കിലും അങ്ങിനെ ഉണ്ടായാൽ എന്നെ വിളിക്കണം "

  ശരി ഏട്ടാ ഊണ് കഴിച്ചിട്ടു പോകാം.

"വേണ്ട പിന്നൊരിക്കൽ ആകാം വേറെ കുറച്ചുതിരക്കുണ്ട്. ഞാൻ അവിടെനിന്നും മടങ്ങി..

അന്ന് ഞാൻ മുകുവിനെ വിളിച്ചു. ചെറുതായൊരു സൂചന മാത്രം നൽകി.. കൂടുതൽ വിശദീകരണം നൽകിയില്ല .കാരണം അവന് ഇത്തരം കാര്യങ്ങൾ വളരെ വിഷമം ഉണ്ടാക്കുന്നു എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു...
പിന്നീട് ഏതാണ്ട്‌ മൂന്നുമാസത്തോളം.. മാസത്തിൽ രണ്ടുതവണയെങ്കിലും ഞാൻ കണ്ണനെ വിളിക്കുമായിരുന്നു. അതും രാത്രി 9 മണിക്ക് ശേഷം ഫോൺ എടുത്താൽ ശാലിനിക്ക് കൊടുക്കാൻ പറയും.. അവളോട് ചോദിക്കും ഇപ്പൊ എങ്ങിനെയുണ്ട് ശാലിനീ..

" ഏട്ടാ ഇപ്പൊ വലിയ ക്യഴപ്പമില്ല.. പഴയപോലെ ആളും തിരക്കും ഇല്ല.. ഇടക്ക് രാത്രികേറിവരുന്നത് നാലുകാലിലാവും.. എന്നാലും.. വലിയപ്രശ്നമില്ല...

അങ്ങിനെ കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ.. അവരുടെ കാര്യങ്ങൾ ഞാനും ഓർക്കാതെയായി.. അവരും എന്നെ വിളിക്കാറില്ല...
അങ്ങിനെ ഏതാണ്ട് ഒരു വർഷത്തിന് ശേഷം ശാലിനിയെയും കുഞ്ഞിനേയും ഞാൻ ഒറ്റപ്പാലം അശ്വിനി ഹോസ്പിറ്റലിൽ വെച്ച് കാണാനിടയായി.. അവൾ ഓർത്തോ  സ്‌പെഷ്യലിറ്റിനെ കണ്ട് പുറത്തിറങ്ങുകയായിരുന്നു.. കുഞ്ഞിന്റെ കയ്യിൽ പ്ലാസ്റ്റർ ഉണ്ട്‌..

" ശാലിനി എന്ത് പറ്റി കുഞ്ഞിന് "?

ആ ഏട്ടാ ഒന്ന് വീണതാ.. മുറ്റത്തുതന്നെ...

"എവിടെ കണ്ണൻ "?

Work കൂടി ഏട്ടാ.. എപ്പോഴും തിരക്കാ

ഊം.. ഇപ്പൊ എങ്ങിനെയുണ്ട്.. പഴയ ശീലം എല്ലാം മാറിയില്ലേ.. ?

.. അവൾ അൽപനേരം മൗനം പാലിച്ചു.. എന്നിട്ട് തുടങ്ങി..
എന്ത് പറയാനാ ഏട്ടാ.. കുറച്ചുമാസങ്ങൾ വലിയ കുഴപ്പമില്ലായിരുന്നു.. ഇപ്പൊ വീണ്ടും തുടങ്ങി.. ഇപ്പൊ കൂടെ പണിക്കുള്ള പലരെയും കൂട്ടിയാ വരവ്.. പരിചയമുള്ളവർ തന്നെ പേടിക്കാനൊന്നുമില്ല.. എങ്കിലും എവിടെ പോയിഎത്തുമെന്നറിയില്ല.. സൽക്കാരവും മറ്റുമായി ധാരാളിത്തം കൂടിവരുന്നു.. വെറുതെ ഏട്ടനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി വിളിച്ചില്ല...

.. ശാലിനി.. ഇതിങ്ങനെ പോയാൽ ....മദ്യപാനം  നിർത്താൻ മരുന്നുകൾ പലതും ഉണ്ട്.. അറിയാതെ കൊടുക്കാം.. നോക്കണോ.. ?

അതൊന്നും വേണ്ട ഏട്ടാ.. അങ്ങിനെ കൊടുത്താൽ മറ്റു പല അസുഖങ്ങളും വരുമത്രെ.. അതും ഞാൻ കാണേണ്ടി വരില്ലേ.. ?

.. "ശരി ഞാൻ അവനെ വിളിക്കാം "..
ശരി പിന്നെ കാണാം എന്ന് പറഞ്ഞു ഞാൻ യാത്ര പറഞ്ഞു..

പിന്നീട് ഒന്ന് രണ്ടു തവണ ഞാൻ കണ്ണനെ വിളിച്ചുവെങ്കിലും എന്തോ അവൻ ഫോൺ അറ്റൻഡ്  ചെയ്തില്ല...പതുക്കെ . ഞാനും ആ കഥ വിട്ടപോലെ ആയി.. പിന്നീട് ഏതാണ്ട് ഒരു 6 മാസത്തിന് ശേഷം.. അവനെ ഞാൻ കുളപ്പുള്ളിയിലെ ഒരു hardware ഷോപ്പിൽ വെച്ച് കാണാനിടയായി.. കൂടെ ഒരുസുമുഖനുമുണ്ട്.. എന്നെ കണ്ടതും കണ്ണൻ വേഗം  വന്നു.. ചുറ്റിപിടിച്ചു..

ജയേട്ടാ നല്ല തിരക്കിലായിരുന്നു.. അതോണ്ടാ വിളിക്കാഞ്ഞേ..

.. ഊം ശരി ഇതാരാ..? ഞാൻ കൂടെയുള്ള സുമുഖനെ ചൂണ്ടി ചോദിച്ചു...

"  ആ ഇത് രാജേന്ദ്രൻ.. ആലത്തൂരാ വീട്.. ഇപ്പൊ എന്റെ work ഒക്കെ മാനേജ് ചെയ്യുന്നത് ഇവനാ.  എനിക്ക് കണക്ക് അത്ര ഓടുന്നില്ല.. പിന്നെ മാനേജർമാരോടൊക്കെ സംസാരിക്കുമ്പോൾ കാഴ്ചക്ക് നല്ല ഒരാൾ കൂടെ വേണം.. ഇപ്പോ എല്ലാം നോക്കുന്നത് ഇവനാ.. Work ഇഷ്ടം പോലെ.. രാജേന്ദ്രൻ.. നല്ല ലുക്ക്  ആയിരുന്നു.. ഒരു plain glass ഒക്കെ വെച്ച് ഷർട്ട്  ഇൻ ചെയ്തു ഒരു 30 വയസ്സ് പ്രായം...
. ഓക്കേ നല്ലത്  കണ്ണാ നന്നായി വരട്ടെ.. എന്ന് പറഞ്ഞു.. പിരിയുമ്പോൾ അവനെ അടുത്തേക്ക് വിളിച്ചു.. എന്നിട്ട് ചോദിച്ചു..
"നീ വീണ്ടും പഴയപോലെ സൽക്കാരം വീട്ടിൽ തുടങ്ങീ ല്ലേ "?

ഇല്ല ജയേട്ടാ.. നല്ല പരിചയമുള്ളവരെ മാത്രമേ വീട്ടിലേക്കു വിളിക്കൂ.. ഒരു കുഴപ്പവുമില്ല...

ഊം ശരി സൂക്ഷിച്ചാൽ ദുഖിക്കേണ്ട.. എന്ന് പറഞ്ഞു ഞാൻ യാത്ര പറഞ്ഞു.....
പിന്നെയും ഒരു 6 മാസത്തോളം.. ഒരു വിവരവുമില്ല.. അങ്ങിനെയിരിക്കെ ഒരു ദിവസം രാവിലെ കണ്ണൻ വിളിക്കുന്നു...
"ജയേട്ടാ... ഞാൻ അങ്ങോട്ട് വരുന്നു വീട്ടിൽ ഉണ്ടാവില്ലേ.. ?

   "എന്താ കണ്ണാ.. കുറച്ചു തിരക്കുണ്ട് "?

ഞാൻ 10 മണിക്ക് മുൻപ് എത്താം.. വന്നിട്ടേ പോകാവൂ.. ഒരു അത്യാവശ്യകാര്യമാണ്.. വന്നിട്ട് പറയാം..
.. ഞാൻ അവനെയും കാത്തിരിക്കുമ്പോൾ  ഏതാണ്ട് ഒമ്പതര മണിയോടെ  അവൻ കേറി വരുന്നു.. വന്നപാടെ സിറ്റൗട്ടിൽ സ്ലാബിൽ ഇരുന്നു.. താടിയും മുടിയും വല്ലാതെ നീണ്ട് അലങ്കോലമായികിടക്കുന്നു.. മുഷിഞ്ഞ വസ്ത്രം കുളിച്ചിട്ട്തന്നെ  ദിവസങ്ങളോളമായപോലെ..
"എന്താ കണ്ണാ എന്താ നിനക്ക് പറ്റി "?

അവൻ കുറച്ചു നേരം തല താഴ്ത്തിയിരുന്നു...
എന്നിട്ട് തലയുയർത്താതെ തന്നെ പറഞ്ഞു..

  "ജയേട്ടാ.. ശാലിനി പോയി "

അത് കേട്ടതും എനിക്ക് വല്ലാതെ ഷോക്ക് ആയി.. ശാലിനി പോവേ.. എവിടേക്ക്.. ?


ഞാൻ കണ്ണന്റെ കയ്യിൽ അമർത്തിപിടിച്ചപ്പോൾ അവൻ നിറഞ്ഞകണ്ണുകളോടെ മുഖമുയർത്തി...
" പറയ്  എവിടെക്കാ ശാലിനി പോയത് "?

  അവളുടെ വീട്ടിലേക്ക് ജയേട്ടാ

" ഓ   അതിനാണോ നീ ഇത്ര വിഷമിക്കുന്നത്.. എത്രദിവസമായി പോയിട്ട്..?
"
ഒരു മാസം കഴിഞ്ഞു ജയേട്ടാ.. ഇതങ്ങിനെ വെറുതെ പോയതല്ല.. കൂടെ അവനും ഉണ്ട്.. എല്ലാം ആ ചതിയന്റെ പണിയാ..
അതുപറയുമ്പോൾ കണ്ണന്റെ മുഖം കോപംകൊണ്ടു ചുവന്നു..

  ""ചതിയനോ.. ആര് ?"

രാജേന്ദ്രൻ.. എന്റെ പണിക്കു സഹായിയായി ഒരുത്തൻ ഉണ്ടായിരുന്നില്ലേ.. അവന്റെ..

"ഏത് അന്ന് കുളപ്പുള്ളിയിൽ നിന്റെകൂടെ കണ്ടില്ലേ അവനോ "?

ഉം.. അവൻ തന്നെ.. പലസ്ഥലത്തുനിന്നും എനിക്ക് കിട്ടാൻ ബാക്കിയുണ്ടായിരുന്ന തുക,  ലക്ഷത്തിൽ മേൽ വരും അത് മുഴുവൻ അടിച്ചുമാറ്റി.. അവൻ പലസ്ഥലങ്ങളിലും ഇത് പോലെ ചതിയും വഞ്ചനയുമായി നടക്കുന്നവനാ.. പലസ്ത്രീകളെയും വശീകരിച്ചു വഞ്ചിട്ടുണ്ട്.. ഇതെല്ലാം ഞാനിപ്പൊഴാ അറിയുന്നത്. അവന്റെ വലയിൽ ശാലിനിയും കുടുങ്ങി... പലതവണ ഞാൻ അവളെപറഞ്ഞു മനസ്സിലാക്കിക്കാൻ നോക്കി അവൾ ഒന്നും വിശ്വസിക്കുന്നില്ല  ഇനി അങ്ങോട്ട് വരരുത് എന്നാണവൾ പറഞ്ഞത്.. എന്റെ കുഞ്ഞിനെ കാണാൻ പോലും പറ്റാതായി...  ഞാനെന്തു ചെയ്യും ജയേട്ടാ... ?അവൻ വീണ്ടും തേങ്ങാൻ തുടങ്ങി..

" എന്താ ഉണ്ടായത് എന്ന് പറയ്  .നമുക്ക് എന്തെങ്കിലും പരിഹാരമുണ്ടോ എന്ന് നോക്കാം "

അവൻ വിശദമാക്കി..
അവന്റെ വീട് ആലത്തൂർ ആയതുകൊണ്ട് ദിവസവും ഷൊർണുർ വരെ വന്ന് പോകുന്നത്.. ബുദ്ധിമുട്ടാണ്.. എവിടെയെങ്കിലും ഒരു റൂം വാടകക്ക് സംഘടിപ്പിച്ചു തരുവാൻ ആവശ്യപ്പെട്ടു.. അവനെ ഞാൻ എന്റെ സ്വന്തം അനുജനെപ്പോലെകണ്ടു.. റൂം ഒന്നും നോക്കേണ്ട.. നീ എന്റെ വീട്ടിൽ നിന്നോ എന്ന് ഞാനും പറഞ്ഞു.. ആദ്യം ശാലിനി സമ്മതിച്ചില്ല.. പിന്നെ ഞാൻ പലകാര്യങ്ങളും പറഞ്ഞു അവളെക്കൊണ്ട് സമ്മതിപ്പിച്ചു.. അവൻ നല്ല മാന്യമായിട്ടാണ് ഇടപെട്ടിരുന്നത്.. ഇടക്ക് കുഞ്ഞുകരഞ്ഞാൽ ഓടിപോയി എടുത്തു കരച്ചിൽ മാറ്റും.. കടയിൽ പോയി സാധനങ്ങൾ വാങ്ങിവരും.. ഇടക്ക് അടുക്കളയിൽ ശാലിനിയെ സഹായിക്കും... എന്തിന്.. വീട്ടിലെ ഒരംഗത്തെ പോലെതന്നെ പെരുമാറി.. നല്ല സന്തോഷമായിമാറി.. പക്ഷെ.. മദ്യപിക്കാൻ ഇരിക്കുമ്പോൾ അവൻ ഒന്നോ രണ്ടോ പെഗ്ഗിൽ ഒതുക്കും.. എന്നെ വീണ്ടും കഴിക്കാൻ നിർബന്ധിക്കും.. പതിവുപോലെ രാവിലെയേ എനിക്ക് ബോധം തെളിയൂ... ഇതിനിടയിൽ എന്ത് സംഭവിച്ചു എന്നെനിക്കറിയില്ല.. ശാലിനിയുടെ എന്നോടുള്ള പെരുമാറ്റത്തിൽ.. മാറ്റങ്ങൾ കണ്ടുതുടങ്ങിയെങ്കിലും.. അതിങ്ങനെചെന്നവസാനിക്കുമെന്ന് കരുതീല്ല ജയേട്ടാ.. ജയേട്ടൻ കുറെ ഉപദേശിച്ചതാ മറന്നിട്ടില്ല.. എന്ന് പറഞ്ഞുകൊണ്ടവനെന്റെ കൈരണ്ടും കൂട്ടിപ്പിടിച്ചുകൊണ്ട്.. പൊട്ടിക്കരയാൻ തുടങ്ങി...
ഇതെല്ലാം കേട്ടപ്പോൾ എനിക്ക് കണ്ണനോട് എന്തെന്നില്ലാത്ത കലിപ്പ് തോന്നി.. എങ്കിലും.. കടിച്ചുപിടിച്ചു.. ഒരാൾ ഒരു കെണിയിൽ വീണു.. അവൻ രക്ഷക്ക് വേണ്ടി കേഴുമ്പോൾ.. വെറുതെ കുറ്റപ്പെടുത്തുന്നതിൽ.. എന്ത് കാര്യം.. എന്താണിനി ഒരു പരിഹാരം.. ഞാൻ കസേരയിൽ.. കണ്ണടച്ചുകൊണ്ട് അൽപനേരം ചാരികിടന്നുകൊണ്ടാലോചിച്ചു.... എന്നിട്ട് കണ്ണനോട് ചോദിച്ചു.. അവളുടെ ഫോൺ  നമ്പർ  താ.. അവൻ നമ്പർ പറഞ്ഞുകൊണ്ടിരുന്നു.. ഞാനെന്റെ ഫോണിൽനിന്നും ആ നമ്പറിൽ വിളിച്ചു.. ശാലിനി call attend ചെയ്തു..
" ശാലിനി.. ഞാനാ ജയൻ "
മറുപടി ഇല്ല.. നിശബ്ദത.. വീണ്ടും.. ശാലിനീ..
അപ്പോൾ ഇടറുന്ന.. ശബ്ദത്തോടെ.. ഏട്ടാ..
"ഉം.. ശാലിനീ.. കാര്യങ്ങളൊക്കെ ഞാനറിഞ്ഞു... ഇത്.. അത്ര ശരിയായ കാര്യമല്ല... കണ്ണൻ ഇവിടെയുണ്ട്.. അവനു നിന്നെയും കുഞ്ഞിനേയും വേണം.. നീ തിരിച്ചുവരണം.. കഴിഞ്ഞതൊക്കെ കഴിഞ്ഞു... "
വീണ്ടും മൗനം..
"ശാലിനീ "

ഏട്ടാ.. വയ്യ.. ഇനി വയ്യ..
കണ്ണേട്ടനെ എനിക്കിഷ്ടം തന്നെ.. എങ്കിലും.. എങ്ങിനെയോ.. എന്റെ ഭാഗത്തുനിന്നും ചിലതെറ്റുകൾ സംഭവിച്ചു.. അതും മറച്ചുകൊണ്ട് അവിടെനില്ക്കാൻ എനിക്ക് തോന്നിയില്ല... അതാണ് അവിടെ നിന്നും ഞാൻ ഇറങ്ങിയത്.. ഇനി വീണ്ടും വയ്യ ഏട്ടാ.. ഞാൻ പുതിയ ഒരു ജീവിതത്തിലേക്ക് മാറി കഴിഞ്ഞു..

" ശാലിനി.. രാജേന്ദ്രൻ അത്ര ശരിയല്ല.. അവൻ ഒരു വിഷവിത്താണ്.. നീ വിഷമിക്കും.. കണ്ണൻ എല്ലാം മറക്കാനും പൊറുക്കാനും തയ്യാറാണ്.. വെറുതെ എടുത്തുചാട്ടം വേണ്ട "
ഇല്ല.. ഏട്ടാ രാജേട്ടൻ നല്ലവനാ... അവൾ പെട്ടെന്ന് ഫോൺ cut ചെയ്തു..
ഞാൻ നിസ്സഹായനായി കണ്ണനെ നോക്കി.. അവൻ കണ്ണും തുടച്ചുകൊണ്ട്.. പടിയിറങ്ങി...
ഞാൻ അപ്പോൾ തന്നെ മുകുവിനെ വിളിച്ചു കാര്യം അറിയിച്ചു.. അവനും ഏതാണ്ടൊക്കെ കാര്യങ്ങൾ അവന്റെ അമ്മായിവഴി  അറിഞ്ഞിരുന്നു...
പിന്നെ ഞാനും അത് വിട്ടു.. കണ്ണനും ശാലിനിയും.. രണ്ടുവഴിക്കായി..
ഏതാണ്ട് 3മാസം കഴിഞ്ഞപ്പോൾ മുകു എന്നെ വിളിച്ചു..
എടാ.. ശാലിനി ഭയങ്കരപ്രശ്നത്തിലാണെന്ന് കേട്ടു..
"എന്താടാ..? "

അവൻ.. ശരിയല്ലേടാ.. ആ രാജേന്ദ്രൻ അവൻ ഒരു ക്രിമിനൽ ആണെന്ന് തോന്നുന്നു...

എന്ത് പറ്റി... ?

മുകു അവന്റെ അമ്മായിയിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങൾ പറഞ്ഞു.
ആ മൂന്നു മാസത്തിനുള്ളിൽ തന്നെ എന്തോ buisiness തുടങ്ങാനാണെന്ന് പറഞ്ഞു ശാലിനിയുടെ ആഭരണങ്ങളെല്ലാം കൈവശപ്പെടുത്തിയത്രെ. വീട്ടിൽ പലരെയും കൂട്ടി വരാറുണ്ട്. മിക്കദിവസവും മദ്യസൽക്കാരം തന്നെ.. എല്ലാം വിറ്റു നശിപ്പിച്ചു. ഇതുവരെയും ഒരു ബിസിനെസ്സും തുടങ്ങിയിട്ടില്ല എന്ന് മാത്രമല്ല അവൻ ഒരു ജോലിക്കും പോകുന്നില്ല. വെറുതെ ധൂർത്തടിച്ചു നടക്കുന്നു. പലപ്പോഴും കലഹവും ശാലിനിയെ ഭീഷണിപ്പെടുത്തലും തന്നെ. അവൾ വീട്ടുചിലവിനു പോലും ബുദ്ധിമുട്ടുന്നു. ഒരു മാർഗ്ഗവുമില്ലാതെ അവൾ ഇപ്പൊ എന്തോ കൂലിപ്പണിക്ക് പോകാൻ തുടങ്ങിയിട്ടുണ്ട്. എന്തായാലും അവസ്‌ഥ വളരെ മോശമാണ്.
  ഇതെല്ലം കേട്ടപ്പോൾ എനിക്കെന്തോ വല്ലാതായി..

എങ്കിലും പിന്നീടൊന്നും അറിയാൻ കഴിഞ്ഞില്ല. അതിനു ശേഷം ഏതാണ്ട് നാലുമാസത്തിനു ശേഷമാണ് മുകുന്ദൻ നാട്ടിലെത്തുന്നതും എന്നെ വീട്ടിലേക്ക് വിളിച്ചതും അങ്ങിനെ അന്ന്  ഞാൻ അവന്റെ വീട്ടിൽ എത്തുന്നതും


*********************

മുകുന്ദന്റെ മൗനം എന്നെ വല്ലാതെ അലോസര പെടുത്താൻ തുടങ്ങിയപ്പോൾ ഞാനവന്റെ ചുമലിൽ പിടിച്ചുകുലുക്കി.. മുകുന്ദാ.. എന്താ ണ്ടായീന്ന് പറയ്..
അവൻ വിശദമാക്കാൻ തുടങ്ങി അന്നത്തെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ.
ശാലിനിയുടെ ആഭരണങ്ങൾ എല്ലാം കൈവശപ്പെടുത്തിയതിന് ശേഷം രാജേന്ദ്രൻ അവളോട് അവൻ കൂട്ടിവരുന്ന പലർക്കും വേണ്ടി അവളുടെ ശരീരംകൂടി..  പങ്കിടാനും പ്രേരിരിപ്പിക്കുമായിരുന്നത്രെ.. ഇത് കേട്ടതും അവളുടെ സ്വബോധം തന്നെതാളം തെറ്റിയ പോലെ ആയി.. അവൾ അവനോട് വീട്ടിൽനിന്നും  ഇറങ്ങാൻ പറഞ്ഞു.. അവനുണ്ടോ ഇറങ്ങുന്നു.. പഠിച്ച കള്ളനല്ലേ.. അവളുടെ  എതിർപ്പെല്ലാം അവനു പുല്ലുവില..   വീണ്ടും സ്ഥിരമായി നിർബന്ധം തുടർന്നപ്പോൾ അവനോട് വീട് വിട്ടിറങ്ങിയെ പറ്റു എന്ന്  ആവശ്യപ്പെട്ടു. അതിലൊന്നും കൂസലില്ലാതെ അന്നും  ആ ദിവസം  രാജേന്ദ്രൻ ആരോ ഒരാളുമായി വീട്ടിലെത്തി.ശാലിനിയുടെ അമ്മയും മോനും ഉറക്കത്തിലായിരുന്നു.  മദ്യസൽക്കരമെല്ലാം കഴിഞ്ഞു അവൻ ശാലിനിയോട് പറഞ്ഞു. അയാൾ വലിയ ഒരു കമ്പനിയുടെ മാനേജർ ആണ്. അയാൾ മനസ്സു വെച്ചാൽ ലക്ഷങ്ങളുടെ വർക്ക് കിട്ടും
അതുകൊണ്ട് അയാൾക്ക് ഒന്ന് വഴങ്ങികൊടുത്തേ പറ്റൂ. ഇനി ഒരിക്കലും പറയില്ല  ഇന്ന് മാത്രം.

"അയാളേം കൂട്ടി ഇപ്പൊ വീട്ടിൽനിന്നിറങ്ങണം അല്ലെങ്കിൽ പോലീസിനെ വിളിക്കും എന്ന് ശാലിനി.. പറഞ്ഞു പറഞ്ഞു വഴക്കായി. അവളെ ബലപ്രയോഗത്തിലൂടെ കീഴടക്കാനുള്ള ശ്രമമായി രാജേന്ദ്രൻ.അന്നവൾ സാരിയാണ് ഉടുത്തിരുന്നത്.അവളുടെ ബ്ലൗസ് വലിച്ചു കീറി,  ശാലിനിയെ അടിച്ചുവീഴ്ത്തി  അവിടെനിന്നും വലിച്ചിഴക്കാൻ തുടങ്ങി. ഈ സമയം അടുക്കളയുടെ മൂലക്ക് ഇരുന്നിരുന്ന.. പണ്ട് അവളുടെ അച്ഛൻ ഉപയോഗിച്ചിരുന്ന കൊടുവാൾ കയ്യിൽകിട്ടി. കുനിഞ്ഞുനിന്ന രാജേന്ദ്രന് നേരെ വീശി.. വെട്ട് കഴുത്തിൽ തന്നെ കൊണ്ടു.. അവളുടെയും രാജേന്ദ്രന്റെയും  നിലവിളികേട്ട് അവളുടെ അമ്മയും കുഞ്ഞും, അടുത്ത വീട്ടുകാരുമെല്ലാം ഓടിയത്തെത്തിയപ്പോൾ രാജേന്ദ്രൻ രക്തത്തിൽമുങ്ങി പിടയുകയായിരുന്നു. പക്ഷെ ആപിടച്ചിൽ പെട്ടെന്ന് തന്നെ നിലച്ചു. രാജേന്ദ്രന്റെ ജീവൻ പോയി.
ഇതെല്ലം കേട്ടപ്പോൾ.. ഞാനാകെ വിയർത്തു പോയി...

എന്റെ മുഖത്തെ ഭാവം കണ്ടപ്പോൾ.. മുകു.. എന്റെ കണ്ണിൽ നോക്കികൊണ്ട്.. എന്തോ ഉറപ്പിച്ച തീരുമാനത്തോടെ എന്നോട് പറഞ്ഞു..
നീ ഇന്ന് പോകുന്നില്ല... ഇന്ന് എന്റെ കൂടെ.. ഇവിടെ.. നാളെയും  എന്റെകൂടെ തന്നെ...

"എന്താ മുകൂ..? എനിക്കൊന്നും മനസ്സിലാകുന്നില്ല.. എന്താ നീ ഉദ്ദേശിക്കുന്നത്...
വീണ്ടും അവൻ സിഗരറ്റിനു തീ കൊളുത്തി.. ഒരു പുക ഊതി കൊണ്ടു പറഞ്ഞു...
എടാ അവളെ ഞാൻ പ്രണയിക്കുന്നു.. അന്നും ഇന്നും.. അവളെ എനിക്ക് കൈവിടാൻ പറ്റില്ല... രക്ഷപെടുത്തിയെ പറ്റൂ.. അത് ഏതറ്റം വരെ പോയാലും ഞാൻ ചെയ്തിരിക്കും.. നിന്നെ ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുന്നു.. ഒരു നല്ല ഫ്രണ്ട് എന്ന രീതിയിൽ.. അവളെയും.. പക്ഷെ രണ്ടും രണ്ടാണ്.. പോസിറ്റീവ്&നെഗറ്റീവ്.. എന്നൊന്നുണ്ട്... ആണും പെണ്ണും തമ്മിൽ.. രണ്ടിനും രണ്ടു energy... അതിപ്പോ ഒരു പെണ്ണ് വെറുതെ .. ഫ്രണ്ട്മാത്രം  ആണെങ്കിൽ.. കുറച്ചു പരിമിതി ഉണ്ടാകും.. പക്ഷെ.. പ്രണയം കൂടി വരുമ്പോൾ.. ആ  എനർജിക്കു ശക്തി കൂടും.. എനിക്ക് ആദ്യമായ്..എന്റെ ജീവിതത്തിൽ  അത്തരം ഒരു എനർജി തന്നത്.. ശാലിനി ആണ് അവൾ.. ഇത്തരം ഒരു അവസ്ഥയിൽ കിടക്കുമ്പോൾ.. അവളെ കൈവിടാൻ പറ്റില്ല.. അവളിൽനിന്നും ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല.. എങ്കിലും.. അവളുടെ സന്തോഷം.. എന്റെയും സന്തോഷമാണ്.. നീ ആദ്യം wife നെ വിളിച്ചു ഇന്ന് വരില്ല എന്ന് അറിയിക്ക്.. ബാക്കി പിന്നെ..

ഞാൻ ഫോൺ എടുത്തു വൈഫിനെ വിളിച്ചു.. കുറച്ചു അത്യാവശ്യ  കാര്യമുണ്ട്.. മുകുവിന്റെ കൂടെയാണ് . നാളെയെ എത്തൂ.. "
ഉടൻ മറുപടികിട്ടി..
"നാളെ വരണമെന്നില്ല.. എല്ലാ ആഘോഷവും കഴിഞ്ഞു... അയാളെ യാത്രയാക്കി വന്നാമതി..
ഞാൻ ഫോൺ cut ചെയ്തു...

എന്റെ മനസ്സിൽ ഒരേ ചിന്തയായിരുന്നു.. മുകു എന്താ പറയാൻ പോകുന്നത്.. എനിക്കെന്തെങ്കിലും ചെയ്യാൻ പറ്റുമോ.. എന്ന്..


അവൻ നാളത്തെ പ്ലാൻ പറയുവാൻ തുടങ്ങി.
ആദ്യം നമുക്ക് നല്ല ഒരു അഡ്വക്കേറ്റിനെ കണ്ട് കേസിന്റെ കാര്യങ്ങൾ സംസാരിക്കണം. പിന്നെ ആ കണ്ണനെ അറിയിക്കണം അവൻ ഇത് വരെ അങ്ങോട്ട് എത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. നീ അവന്റെ നമ്പറിൽ ഒന്ന് വിളിച്ചു നോക്ക്.
ഞാൻ വേഗം കണ്ണന്റെ നമ്പർ ഡയൽ ചെയ്തു. Swiched off....
ശരി നാളെ അവന്റെ വീട്ടിൽ പോയിനോക്കാം...
അങ്ങിനെ അടുത്ത ദിവസം രാവിലെ തന്നെ R. S. റോഡിലുള്ള Advacate ജയദേവന്റെ ഓഫിസിൽ എത്തി. പ്രഗത്ഭനായ വക്കീലാണ്. കാര്യങ്ങൾ അവതരിപ്പിച്ചു. സ്വയരക്ഷാർത്ഥം ജീവനും മാനവും രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഭവിച്ചതാണെന്ന് വാദിക്കാം. പിന്നെ അവനുമായുള്ള അവിഹിത ബന്ധം, അതൊരു വിഷയമാണ് എങ്കിലും നോക്കാം.. മറുഭാഗം വക്കീൽ ആരെന്ന് നോക്കട്ടെ.. കുറച്ചു മാസങ്ങൾ കൊണ്ട് പുറത്തിറക്കാൻ ശ്രമിക്കാം. അയാൾക്കുള്ള ആദ്യഫീസും കൊടുത്തുകൊണ്ട് ഞങ്ങൾ നേരെ കണ്ണന്റെ വീട് ലക്ഷ്യമാക്കി നീങ്ങി. അവിടെച്ചെന്നപ്പോൾ വീട് പൂട്ടികിടക്കുന്നു.
കുറേമാസങ്ങളായി ആൾപ്പാർപ്പില്ലാത്ത എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. മുറ്റവും ചുറ്റുപാടും കാടുപിടിച്ചു കിടക്കുന്നു. അവിടെ നിന്നും കുറച്ചുമറിയുള്ള ഒരു വീട്ടിൽ കണ്ണനെ കുറിച്ചന്വേഷിച്ചപ്പോൾ അവൻ മാസങ്ങളായി നാട്ടിൽ ഇല്ല. പെരുമ്പാവൂർ ഏതോ plywood കമ്പനിയിൽ എന്തോ ജോലിക്കു പോകുന്നുണ്ട് എന്നാണ് അവർ അറിഞ്ഞത്. അഡ്രസ്സോ ഫോൺ നമ്പറോ അവരുടെ കൈവശമില്ല. എന്നാ വാ നമുക്ക് പെരുമ്പാവൂരിൽ പോയിനോക്കാം എന്ന് പറഞ്ഞു മുകുന്ദൻ കാർ start ചെയ്തു. പെരുമ്പാവൂരിൽ എത്തി മുവാറ്റു പുഴ റോഡിലെ രണ്ടുമൂന്നു plywood ഫാക്ടറികളിൽ അന്വേഷിച്ചു.. ഒരു പിടിയും കിട്ടിയില്ല. അവിടെ നിരവധി plywood ഫാക്ടറികൾ ഉണ്ട്. ഒരു കമ്പനിയിൽ ചെന്നപ്പോൾ അവിടുത്തെ മാനേജർ അസോസിയേഷൻ ഓഫീസുമായി ബന്ധപ്പെട്ടാൽ  എല്ലാ കമ്പനികളുടെയും ഫോൺ നമ്പർ അവിടെനിന്നും കിട്ടുമെന്നും പറഞ്ഞു. അതുപ്രകാരം M. C. റോഡിൽ ഉള്ള അസോസിയേഷൻ ഓഫീസിൽ എത്തി.. അവിടെനിന്നും കമ്പനികളുടെ ലിസ്റ്റും ഫോൺ നമ്പറും സംഘടിപ്പിച്ചു. ഏതാണ്ട് പതിനഞ്ചാമത് വിളിച്ച കമ്പനിയിൽ മണികണ്ഠൻ എന്ന കണ്ണൻ ഉണ്ടായിരുന്നു. നേരെ അവിടെ എത്തി. അവനെ കണ്ടെത്തി. പെട്ടെന്ന് തിരിച്ചറിയാൻ പറ്റാത്ത തരത്തിലായിരുന്നു കണ്ണൻ. ആകെ അവശൻ, മുഷിഞ്ഞ വസ്ത്രവും മറ്റും. അവൻ എന്നെക്കണ്ടതും ഓടിവന്ന്  ജയേട്ടാ എന്ന് പറഞ്ഞു ചുറ്റിപിടിച്ചു. അവനെയും കൂട്ടി കുറച്ചു മാറിനിന്ന് കാര്യങ്ങൾ അറിയിച്ചു. കേട്ടതും അവൻ പൊട്ടിക്കരയാൻ തുടങ്ങി.എല്ലാറ്റിനും പരിഹാരമുണ്ടാക്കാം  നീ വേഗം റെഡി ആക്.. നമുക്ക് പോകാം എന്നു പറഞ്ഞു. അങ്ങിനെ അവനെയും കൂട്ടി തിരികെ മുകുവിന്റെ വീട്ടിൽ എത്തിയപ്പോഴേക്കും രാത്രി 11 മണി കഴിഞ്ഞിരുന്നു. പിറ്റദിവസം രാവിലെ ഞങ്ങൾ മൂന്നുപേരും കൂടി ഒറ്റപ്പാലം സബ്ജയിലിൽ ശാലിനിയെ കാണാൻ എത്തി. മുകു ഉള്ളിലേക്ക് വരുന്നില്ല എന്ന് പറഞ്ഞു. ഞാനും കണ്ണനും ഉള്ളിലെത്തി. ഏതാനും സമയം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് മുൻപിലേക്ക് ഇരുമ്പഴികൾക്കപ്പുറം ശാലിനി എത്തി.

ജയിലിൽ അവളെ കണ്ടതും കണ്ണൻ ചങ്കിടറികൊണ്ട് .. ശാലിനീ എന്ന് വിളിച്ചുകൊണ്ടു ഇരുമ്പഴികളിൽ ബലമായി മുറുകെ പിടിച്ചു ചേർന്ന് നിന്നു... . എന്തോ ആകസ്മികം എന്ന് പറയട്ടെ.. ശാലിനി മുറുകെ പിടിച്ച ഇരുമ്പഴികൾ രണ്ടും..  കണ്ണൻ പിടിച്ചതും   ഒന്ന് തന്നെ ആയിരുന്നു.. ശാലിനി പിടിച്ചത് അല്പം മുകളിൽ ആയിരുന്നു എന്ന് മാത്രം.. അവളുടെ.. ഇരുമ്പഴികളിൽ മുറുകെ പിടിച്ച കൈകൾ പതുക്കെ അയഞ്ഞയഞ്ഞു.. താഴേക്കിറങ്ങി... കണ്ണന്റെ കൈകളിലെത്തി... കണ്ണേട്ടാ.. എന്ന.. വിളിക്കൊപ്പം മുറുകെയടച്ചുപിടിച്ച കണ്ണുകളിൽ നിന്നും കണ്ണീർ.. നിലക്കാതെ ഒഴുകുന്നുണ്ടായിരുന്നു.. രണ്ടുപേരും.. ഒന്നും സംസാരിക്കുന്നില്ല.. ഏങ്ങി കരച്ചിൽ മാത്രം.. ശാലിനിയുടെ കൂടെവന്ന ജയിൽ വാർഡൻ എന്നെ നോക്കി പറഞ്ഞു.. സമയം.. ആകുന്നു.. അതുകേട്ടപ്പോൾ.. ശാലിനി.. മിഴികൾ തുറക്കാതെ തന്നെ.. പറഞ്ഞു.. കണ്ണേട്ടാ.. ഇത്.. എന്റെ തെറ്റിന്.. ദൈവം കല്പിച്ച ശിക്ഷ.. എന്നെ.. വെറുത്തോളൂ.. .. എന്നാലും നമ്മുടെ മോൻ.. അവനാരുമില്ല.. അവനെ കൈവിടരുത്.. എന്ന് പറഞ്ഞു കൊണ്ട് അവൾ ഒരു നിമിഷം കണ്ണ് തുറന്നു.. നിറകണ്ണുകളോടെ.. ദയനീയ ഭാവത്തിൽ കണ്ണനെ ഒന്ന് നോക്കി.. പിന്നെ എന്നെയും.. എന്നിട്ട് വേഗം തിരിഞ്ഞു നടന്നു... കണ്ണൻ വീണ്ടും ശാലിനീ..എന്ന് വിളിച്ചുകൊണ്ട്  കരയാൻ തുടങ്ങി.. ഞാൻ അവനെയും കൂട്ടി പിടിച്ചുകൊണ്ട്.. പുറത്തിറങ്ങി.. മുകുവിന്റെ കാറിൽ കയറിയിരുന്നു.. മുകു car start ചെയ്തു.. ഞാൻ ചോദിച്ചു.. എവിടെക്കാ..
കുഞ്ഞിനെ കാണാൻ.. കോതകുറുശ്ശിക്ക് എന്ന് മാത്രം പറഞ്ഞു.. കാർ ഒറ്റപ്പാലത്തുനിന്നും ചെർപ്പുളശ്ശേരി റോഡിലേക്ക് തിരിഞ്ഞു.. അവിടെ എത്തുന്ന വരെ ആരും ഒരു സംസാരവുമില്ല.. കരഞ്ഞുചുവന്ന കണ്ണുകളോടെ കണ്ണൻ.. പുറത്തുമാറിമറിയുന്ന.. അർത്ഥമില്ലാപല  കാഴ്ചകളിലും..  മുഴുകിയപോലെ..
ഞങ്ങൾ ശാലിനിയുടെ വീട്ടിൽ എത്തി. അവരുടെ മോൻ ഒരു കുഞ്ഞുനിക്കറും ഇട്ട് മാവിൻ ചുവട്ടിൽ ചെറുകല്ലുകൾ പെറുക്കികൂട്ടുകകയായിരുന്നു.. ദേഹമാസകലം ചളിപുരണ്ട്.. വല്ലാത്ത സങ്കടം തോന്നുന്ന ഒരു കോലം.. ഞങ്ങൾ കേറിചെന്നതും.. ഞങ്ങളെയാകമാനം ഒന്ന് നോക്കി.. കണ്ണന്റെ.. മുഖത്തേക്ക്.. കൂടുതൽ നേരം നോക്കി.. കണ്ണൻ.. മണിക്കുട്ടാ.. എന്ന് വിളിച്ചപ്പോഴേക്കും അവൻ.. "അച്ഛാ "എന്ന് വിളിച്ചു കൊണ്ട് ഓടിയെത്തി.. കണ്ണൻ അവനെ വാരിപ്പുണർന്നു കൊണ്ട്.. തെരുതെരെ ചുംബിച്ചു.. അത് കണ്ടപ്പോൾ എന്റെയും മുകുവിന്റെയും.. കണ്ണുകളിലുറപൊട്ടിയ നീർ.. പരസ്പരം കാണാതിരിക്കാൻ.. ഞങ്ങൾ ചുറ്റുമുള്ള മൂവാണ്ടൻ മാവിൽ തൂങ്ങിനില്ക്കുന്ന കണ്ണിമാങ്ങകൂട്ടത്തിലേക്ക് നോട്ടം മാറ്റി.. പിന്നീട് വീട്ടിനുള്ളിലേക്ക് അവളുടെ അമ്മ കിടക്കുന്ന മുറിയിലേക്കെത്തി.. പാവം പതുക്കെ എഴുന്നേൽക്കാൻ നോക്കുമ്പോൾ ഞാനും കണ്ണനും ചേർന്ന് പിടിച്ചുകൊണ്ട് പതുക്കെ തലയിണയിൽ ചാരിയിരുത്തി.. അവർ കണ്ണന്റെ കയ്യിൽ ചേർത്ത്പിടിച്ചു.. കണ്ണാ നീ വന്നുവല്ലോ എന്ന് പറഞ്ഞു ഏങ്ങിക്കരയാൻ തുടങ്ങി...
ഞാനും മുകുവും പതുക്കെ പുറത്തിറങ്ങി.. മുകു പറഞ്ഞു.." ഞാൻ next week പോകും.. ഒരു 3മാസത്തിനു ശേഷം വീണ്ടും വരും.. കേസിന്റെ കാര്യങ്ങൾ നീ നോക്കണം.. ആവശ്യമുള്ള cash അക്കൗണ്ടിലേക്കു transfer ചെയ്യാം.. ഞാൻ.. Ok എന്ന് മാത്രം പറഞ്ഞു.. കണ്ണനെ വിളിക്കൂ എന്ന് പറഞ്ഞപ്പോഴേക്കും.. കണ്ണൻ പുറത്തു വന്നിരുന്നു..
കണ്ണാ.. ഇനി മോന് നീ മാത്രേള്ളൂ.. ഇവിടെ നിന്ന് മോനെ നോക്കിക്കൂടെ..
അറിയാം ഏട്ടാ.. ഇനി ഇവനെ വിട്ട് ഞാൻ എവിടെയും പോകില്ല.. ശാലിനി.. അവൾ.. അവൾക്ക്.. ഇനി എന്താവും.. എന്ന് പറഞ്ഞു അവൻ വീണ്ടും കരയാൻ തുടങ്ങിയപ്പോൾ മുകു....
"വിഷമിക്കേണ്ട. എന്തെങ്കിലും വഴികാണാം" എന്ന് പറഞ്ഞു അവിടെനിന്നും ഇറങ്ങി.. അവന്റെ അമ്മാവന്റെ വീട്ടിൽ ഒന്ന് കയറിയിറങ്ങി.. അവിടെ നിന്നും അവന്റെ വീട്ടിൽ എത്തി  ഞാൻ  യാത്രപറഞ്ഞിറങ്ങി.....
പിന്നീട് വക്കീലിനെ കാണുന്നതും മറ്റുമെല്ലാം ഞാനായിരുന്നു.. 14 ദിവസത്തിനു ശേഷം ശാലിനിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി..
മൂന്നുമാസത്തിനു ശേഷം.. മുകു വന്നു.. വീണ്ടും ഞങ്ങൾ രണ്ടുപേരും  ശാലിനിയുടെ വീട്ടിലെത്തി.. കണ്ണനെയും മോനെയും കൂട്ടി.. കോതകുറുശ്ശിയിലെ ഒരു ഇംഗ്ലീഷ് മീഡിയം  സ്കൂളിൽ മോനെ ചേർത്തു.. ഒരുവർഷത്തെ അവന്റെ സ്കൂൾ fees &books ഒന്നിച്ചു മുകു അടച്ചു..
പിന്നീട്.. കോതകുറുശ്ശി -വാണിയംകുളം റോഡിൽ.. ഒരു റൂം കണ്ടുപടിച്ചു.  Advance കൊടുത്തു.. അവിടെ കണ്ണന്  ഒരു welding യൂണിറ്റ് തുടങ്ങുവാനുള്ള സൗകര്യങ്ങളെല്ലാം.. ചെയ്തു കൊടുത്താണ്.. മുകു യാത്രയായത്..
ജയദേവൻ വക്കീലിന്റെ സാമർഥ്യം,ശാലിനിയുടെ സാഹചര്യം.. ചെറിയ കുട്ടി, രോഗിയായ അമ്മ, കൊലപാതകിയാകാനുള്ള സാഹചര്യം എന്നിവയെല്ലാം കണക്കിലെടുത്തു ഏതാണ്ട് ഒമ്പത് മാസത്തിന് ശേഷം ശാലിനി ജയിൽ മോചിതയായി.. കണ്ണന് ധാരാളം വർക്കുകൾ കിട്ടി തുടങ്ങി . മോൻ നല്ല സ്മാർട്ട്.. നന്നായി പഠിക്കുന്നു.. എല്ലാംകൊണ്ടും ശാലിനിയും കണ്ണനും കുടുംബവും നല്ല Happy ആയി കഴിയുന്നു...
ഇതിന്റെ പിന്നിൽ മുകു ചെയ്ത സഹായങ്ങൾ.. എന്തെന്ന് അവർ ഒരിക്കലും അറിയരുത് എന്ന്.. മുകു.. എന്നോട് പ്രത്യകം ആവശ്യപ്പെട്ടിരുന്നു.. കണ്ണനും ശാലിനിയും ഇപ്പോഴും കരുതുന്നത്.. അവർക്കുവേണ്ടി എല്ലാം ചെയ്തത് ഞാനാണെന്നാണ്...

അതെ എന്റെ മുകു... അവന്റെ ശാലിനിയോടുള്ള പ്രണയം അത് ആത്മാർത്ഥ പ്രണയമായിരുന്നു.. മറ്റൊന്നും പ്രതീക്ഷിക്കാത്ത ഇഷ്ടം.. അതിനെ...  പ്രണയമെന്നോ, ഇഷ്ടമെന്നോ, സ്നേഹമെന്നോ, കരുതലെന്നോ... എന്ത് വിളിക്കണം എന്ന് ഇന്നും  എനിക്കറിയുന്നില്ല....


കഥ അവസാനിച്ചു .

No comments:

Post a Comment