Friday, August 30, 2019

Thushara (Story) തുഷാര (നീണ്ടകഥ )





 
      ഏതാണ്ട് 18 വര്ഷം മുൻപ്. കോയമ്പത്തൂരിലെ ഒരു  ഇലക്ട്രോണിക് weighing Scale കമ്പനിയിലെ Marketing Executive ആയി ജോലി ചെയ്യുകയായിരുന്നു ഞാൻ.  മാനേജരുമായുള്ള അഭിപ്രായവ്യത്യസത്തെ തുടർന്ന് ഏതാണ്ട് 3 വര്ഷത്തിനു ശേഷം  ഞാൻ ആ ജോലിയോട് വിടപറഞ്ഞു. promotion ന്റെ ഭാഗമായി വന്ന ചില തർക്കങ്ങൾ ആയിരുന്നു കാരണം. ശമ്പളവും ഇൻസെന്റീവ്മായി ഏതാണ്ട് 15000/-നു മുകളിൽ മാസം കൈപ്പറ്റിയിരുന്ന ഞാൻ എല്ലാം വേണ്ടെന്ന് വച്ച് resignation കൊടുത്തു. പിന്നീട് മറ്റുപല ജോലിക്കും അവിടെ കോയമ്പത്തൂരിൽ തന്നെ ശ്രമിച്ചു എങ്കിലും ഒന്നും ശരിയായില്ല.
പിന്നീട് തിരികെ നാട്ടിൽ എത്തി ഒരുമാസത്തോളം വീട്ടിൽ നിന്നുകൊണ്ട് അടുത്ത ജോലിക്കു വേണ്ടി പരമാവധി ശ്രമിച്ചു എങ്കിലും ഒന്നും നടന്നില്ല.
ഇതിനിടയിൽ  വീടിന്റെ  അടുത്ത് തന്നെ ഉള്ള ഒരു friend നെ കാണാൻ ഇടയായി. അവൻ ബാംഗ്ലൂരിൽ A/c ടെക്നിഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു.
അവൻ എന്നോട് ബാംഗ്ലൂരിലേക്ക് വരുന്നോ.. Degree ഒക്കെ ഉള്ളതല്ലേ അവിടെ എന്തെങ്കിലും നല്ല ജോലി കിട്ടും എന്നായി...
അങ്ങിനെ അതൊന്നു നോക്കാം എന്ന് കരുതി ഞാൻ ബാംഗ്ലൂരിൽ പോകാൻ തയ്യാറായി.. പുതിയ മേച്ചിൽപുറം തേടാൻ... ബാംഗ്ലൂരിലേക്കുള്ള യാത്രക്കായി ഞാൻ ഒരുങ്ങി...


അങ്ങിനെ രണ്ടു ദിവസങ്ങൾക്ക് ശേഷം രാവിലെ 11 മണിക്ക് ഒറ്റപ്പാലം സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറി .ജനലിനരികിൽ window തന്നെ സീറ്റ് കിട്ടി.
കോയമ്പത്തൂർ വരെ  എപ്പോഴും  ട്രെയിനിൽ... പോകാറുള്ളതാ.. അതുകൊണ്ട് പുതുമ ഒന്നുമില്ല ഇരുന്നപാടേ ഒന്നുറങ്ങി ..ഉറക്കം വിട്ടപ്പോൾ നേരം രണ്ടുമണി.പുറത്തേക്ക് നോക്കിയപ്പോൾ.ഈറോഡ് സ്റ്റേഷൻ കഴിഞ്ഞിരുന്നു.ബാഗിൽ അമ്മ ഭക്ഷണം വച്ചിട്ടുണ്ട്..ഇല വാട്ടി അതിൽ മോരുകൂട്ടിയെടുത്ത കുത്തരി ചോറ്.. പിന്നെ അമ്മയുടെ സ്പെഷ്യൽ .. ഇഞ്ചിചമ്മന്തി.. കവറിൽ കൂട്ടിക്കെട്ടിയ പപ്പടവും വറുത്തമുളകും.. ഞാനും കൂട്ടുകാരനും കൂടി ആസ്വദിച്ചു കഴിച്ചു .
.അത് കഴിഞ്ഞു  പുറം കാഴ്ചകളിലേക്കു ശ്രദ്ധ കൊടുത്തു .. സേലം ഒക്കെ എത്തുമ്പോൾ ഗ്രാമീണതയുടെ സൗന്ദര്യം നല്ല ഒരു കാഴ്ച്ചതന്നെ  സമ്മാനിച്ചു .വയലേലകളിലെ ചെറുകുടിലുകൾ.., കൊയ്ത്തു കഴിഞ്ഞ പാടത്തു മേയുന്ന ചെമ്മരിയാടുകളും മറ്റും.,. ഇടക്ക് തിങ്ങിനിറഞ്ഞ വാഴതോപ്പുകളും തെങ്ങിൻ തോപ്പുകളും.. അതെല്ലാം മനസ്സിന് വല്ലാത്ത സുഖം തരുന്ന കാഴ്ചകൾ തന്നെ ആയിരുന്നു .
അന്ന് ന്ന് മാത്രമല്ല.. പിന്നീടുള്ള പല യാത്രകളിലും അങ്ങിനെ തന്നെ ..അവിടെ എത്തുമ്പോൾ .. അടുത്ത സ്റ്റേഷനിൽ ഇറങ്ങി ആ ഗ്രാമത്തിൽ അങ്ങ് കൂടിയാലോ എന്ന്
ഞാൻ  പലപ്പോഴും ചിന്തിച്ചിട്ടുണ്ട്

അങ്ങിനെ രാത്രി 8 മണിക്ക്.. ബാംഗ്ലൂർ contonment സ്റ്റേഷനിൽ ഞാനും friendഉം ട്രെയിൻ ഇറങ്ങി.ഒരുതരം വെള്ളനിറത്തിലുള്ള  Bus.. അതിൽ കന്നഡയിൽ എന്തൊക്കെയോ എഴുതിയിട്ടുണ്ട് .അതിൽ കയറി Friend കന്നടയിൽ എന്തോ പറഞ്ഞു.
രാത്രിയുടെ ഇരുട്ടിനെ വകവെക്കാതെ കൂടുതൽ സുന്ദരിയയായി മിന്നി തിളങ്ങി കൊണ്ടിരിക്കുന്ന ബാംഗ്ലൂർ എന്ന നഗരത്തിലൂടെ ഏങ്ങിയും നിരങ്ങിയും നീങ്ങുന്ന ആ local ബസിൽ ഫ്രണ്ടിനൊപ്പം വഴിയോരകാഴ്ചകൾ കണ്ടുകൊണ്ട്.. ഭാവി ജീവിതം സ്വപ്നം കണ്ടുകൊണ്ടുള്ള ആയാത്ര അവസാനിച്ചത്.. രാത്രി.. 8:45 ന് ഹോർമാവു അഗര.. എന്ന സ്റ്റോപ്പിൽ ആയിരുന്നു. .പക്ഷെ അവിടുന്നങ്ങോട്ടുള്ള 3 kilometer കാൽനടത്തം എന്നെ ക്ഷീണിതനാക്കി അഗെര.. എന്ന കുഗ്രാ മത്തിലായിരുന്നു.. താമസസൗകര്യം.. Bus service വല്ലപ്പോഴും മാത്രമേ ഉള്ളൂ .അവിടെ എത്തിയപ്പോഴേക്കും ക്ഷീണം കാരണം.. രാത്രി ഭക്ഷണം തന്നെ ഒഴിവാക്കി ഞാൻ വേഗം ഉറങ്ങാൻ കിടന്നു .


അങ്ങിനെ കുറെകാലങ്ങൾക്കുശേഷം വീണ്ടും അന്ന് രാത്രി ഞാൻ ബാംഗ്ലൂർ എന്ന  പൂന്തോട്ടരാജകുമാരിയുടെ   മടിത്തട്ടിൽ അന്തിയുറങ്ങി .ഇതിന് മുൻപ് സ്കൂൾ ടൂറിന്റെ ഭാഗമായി മൈസൂരിൽ ഒരുദിവസം തങ്ങിയിരുന്നു.
അതിനുശേഷം അന്നായിരുന്നു ഉദ്യാനരാജകുമാരിയോടൊപ്പം   കൂടുന്നത്.മഞ്ഞിൽകുളിച്ചു വരുന്ന  ഇളംകാറ്റ് എന്നെ തഴുകിതലോടികൊണ്ടിരുന്നു.  യാത്രാ ക്ഷിണമെല്ലാം പാടെ മറന്നുറങ്ങി നേരം പുലര്ന്നപ്പോളും   ആ ഇളം കാറ്റ് വീശൽ നിർത്തിയിരുന്നില്ല എങ്കിലും  കിളികളുടെ കളകളാരവം കേട്ട്   ഞാനുറക്കം വിട്ടുണർന്നു  വാതിൽ തുറന്നു പുറത്തിറങ്ങി.. കൂടെയുള്ളവർ ഉറക്കം തന്നെയായിരുന്നു. പുറത്തിറങ്ങിയപ്പോൾ.അതിമനോഹരമായ കാഴ്ചകൾ... പുൽമേടും വള്ളിലതാതികൾ നിറഞ്ഞതുമായ. ഒരു കൃഷി സ്ഥലത്തിന് നടുക്കായിരുന്നു ഞങ്ങളുടെ വീട്.. അതിനോടടുത്തായി മൂന്നോ നാലോ വീടുകൾ മാത്രം പിന്നെ ഒരു പെട്ടിക്കടയും ചെറിയ ഒരുൾ നാടൻ ഗ്രാമ കേന്ദ്രമായിരുന്നു അത്.. ശാന്തസുന്ദരം തന്നെ .

അന്ന് breakfast കഴിച്ചു ഞാനും ഫ്രണ്ടിനൊപ്പം  പുറത്തേക്കിറങ്ങി.. അവന്റെയും എന്റെ ചില പഴയ friends ന്റെയും അടുത്തേക്ക്.പരിചയം പുതുക്കുക, ജോലി അന്വേഷിക്കുക  ഒപ്പം നഗര പ്രദക്ഷിണവും അതാണ് ലക്‌ഷ്യം .
അവൻ A/C. ടെക്‌നിഷ്യൻ ആയിരുന്നു.. അവനു അവിടെയുള്ള  ബന്ധങ്ങൾ അതുമാത്രം..
ആ കാലത്തു നാട്ടിൽ നിന്നും  ബാംഗ്ലൂരിൽ പോയവർ എല്ലാം നല്ല രീതിയിൽ settled ആയിരുന്നു .ഞാനും അത് പോലെ settled ആവും എന്ന തോന്നൽ മാത്രം വെച്ചുകൊണ്ടാണ് അങ്ങോട്ട്  വണ്ടി കയറിയത്.. അവിടെ എന്ത് ജോലിക്കു പോകണം  എന്നതിനെ കുറിച്ച്  എനിക്കും പ്രത്യേകിച്ച് ലക്ഷ്യമോ വലിയ  പ്ലാനോ ഉണ്ടായിരുന്നില്ല.. Marketing experience ഉണ്ട് എങ്കിലും ഇനിയത് മാറ്റി വേറെ എന്തെങ്കിലും നോക്കാം എന്നായിരുന്നു കണക്കു കൂട്ടൽ .

സത്യത്തിൽ അന്ന്അത്രയും വലിയ ഒരു നഗരം കാണുന്നത് ആദ്യമായിരുന്നു.ആ തിരക്കും ബഹളവും എല്ലാം കണ്ടുനടക്കുമ്പോൾ ഉത്സവപ്പറമ്പിലെ തിരക്കിൽ ഒറ്റപെട്ടുപോയ ഒരു ബാലനെ പോലെ ഭയന്നുപോയി ഞാൻ.  എന്റെ നെഞ്ചകത്തിൽ ഒരു ഇടിമിന്നലോ കൊള്ളിയാനോ.. എന്തോ പോലെ.. ഇവിടെ ഈ വലിയ നഗരത്തിൽ.. എനിക്ക്  എന്ത് ജോലി.. എങ്ങിനെഞാൻ മുന്നോട്ടു പോവും എന്ന ചിന്ത എന്നെ വല്ലാതെ ആശങ്കപ്പെടുത്തി.  അങ്ങിനെ ദിവസങ്ങളോളം ജോലി അന്വേഷണവുമായി പല വാതിലിലുംമുട്ടി. സ്വന്തമായ ഒരു തൊഴിൽ കൈവശമില്ല.. experience എന്ന് പറയാവുന്നത് Sales &marketing മാത്രം അല്ലാത്ത ഏതു ജോലിക്കും ഞാൻ fresher..തുച്ഛമായ salary യും വാങ്ങി  വട്ടപൂജ്യത്തിൽ നിന്നും തുടങ്ങണം..   Marketing feild തന്നെ നോക്കാമെന്നു വെച്ചാലോ.. അതിനു ഭാഷ തടസ്സം.. കന്നഡ അറിയുമെങ്കിൽ ഏതെങ്കിലും F.M.C.G.കമ്പനിയിൽ സെയിൽസ് ഓഫീസർ ആയി ജോലി ഒപ്പിച്ചു തരാമെന്ന് ചിലർ പറഞ്ഞു .മറ്റുള്ള മാർക്കറ്റിംഗ് ജോലിക്കെല്ലാം  English or ഹിന്ദി fluency വേണം.

പണ്ട്  Coimbatore Amrita കോളേജിൽ office Assistant ആയി work ചെയ്യുമ്പോൾ അത്യാവശ്യം english വശമാക്കിയിരുന്നു. നോർത്ത്  ഇന്ത്യൻ professors, lecturers &students എന്നിവരോട് communicate ചെയ്യാൻ വേണ്ടി. But..ആ മുറി ഇംഗ്ലീഷ്  അതുകൊണ്ടൊന്നും ഒരു product explain ചെയ്ത് market ചെയ്യാൻ പറ്റില്ല എന്ന ദാരുണമായ സത്യം പല ഇന്റർവ്യൂകളിലും attend ചെയ്തുപരാജയപെട്ടപ്പോൾ ഞാൻ തിരിച്ചറിഞ്ഞു .
ദൈവമേ ഇനിയെന്ത്..?
വയസ്സ് 23 ആയി.. ഇനിയെങ്ങോട്ട് എന്ത് ജോലിക്ക് .ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല .. വീണ്ടും ഉറക്കമില്ലാവിശപ്പില്ലാ ദിനങ്ങൾ
അങ്ങിനെ ഏതാണ്ട് ഒരു വർഷത്തോളം പല പല ജോലികൾ.. ചിലത് ഒരു മാസം വേറെ ചിലത് മൂന്നു മാസം അത്രയേ ആയുസ്സ് ഉണ്ടാവുകയുള്ളൂ.. ഒന്നുകിൽ കമ്പനി എന്നെ ഒഴിവാക്കും അല്ലെങ്കിൽ ഞാൻ കമ്പനിയെ ഒഴിവാക്കും. ഇതിനിടയിൽ അത്യാവശ്യം കുഴപ്പമില്ലാതെ ഇംഗ്ലീഷ് പ്രയോഗിക്കാമെന്നായി. അങ്ങിനെ ഒരു ഏപ്രിൽ മാസം  പേപ്പറിൽ ഒരു പരസ്യം  കണ്ടു.. Wanted Marketing Executives For ICICI Bank.....
ഞാൻ ഇന്റർവ്യൂ  അറ്റൻഡ്  ചെയ്തു.. selected ആയി .ബാങ്കിന്റെ ഒരു ഫ്രാൻഞ്ചൈസി വഴിയാണ്   അപ്പോയ്ന്റ്മെന്റ് .എങ്കിലും ബാങ്കിൽ  അല്ലേ....ഒരു കൈ നോക്കാം എന്ന് തോന്നി.
ബാംഗ്ലൂർ  കോറമംഗല ബ്രാഞ്ചിൽ ജോയിൻ ചെയ്യാൻ പറഞ്ഞു.. അടുത്ത ദിവസം   കോറമംഗല ബ്രാഞ്ച് തേടിപ്പിടിച്ചു അല്പം  ഭയാശങ്കകളോടെ ഞാൻഅവിടെ എത്തി. അപ്പോയ്ന്റ്മെന്റ്  ലെറ്റർ കാണിച്ചപ്പോൾ.. ബാങ്ക് സെക്യൂരിറ്റി  ഡോർ തുറന്നു വഴികാണിച്ചു..
ഉള്ളിലേക്ക് പ്രവേശിച്ചതും ആദ്യം എന്റെ നോട്ടം ചെന്നെത്തിയത്  അവളിൽ ആയിരുന്നു.  ശംഖുപുഷ്പ്പം വിടർന്നപോൽ ചിരിക്കുന്ന.. തുമ്പപ്പൂവിൻ നൈർമ്മല്യമുള്ള  അവളിൽ അതെ തുഷാരയിൽ ....അവൾ കസ്റ്റമർ കൗണ്ടറിൽ കമ്പ്യൂട്ടറിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
എന്തിനോ പെട്ടെന്ന് തലയുയർത്തിയപ്പോൾ എന്നെ കണ്ടു. ഞാൻ അവളെയും അവൾ എന്നെയും ഒന്ന് നോക്കി.. എന്തിനെന്നു പോലുമറിയാതെ പരസ്പരം ഒരു നോട്ടം ...

മന്ദസ്മിതം തൂകും മുഖം.. നീളമുള്ള മുടിയാണെങ്കിലും.. ചെറിയ ചുരുൾച്ച ഉള്ളതാണ് ..രണ്ടുവശവും ഏതാനും മുടിയിഴകൾ ചേർത്ത്   മുന്പി ലേക്കിട്ടിരിക്കുന്നു..
നെറ്റിയിൽ പെൻസിൽ കൊണ്ട് വരച്ചപോലെ ഒരു നേരിയ ചന്ദനക്കുറിയും..  . ആ ആദ്യത്തെ കാഴ്ചയിൽ തന്നെ
.ഞാൻ.. എന്നെ തന്നെ മറന്നപോലെ... ആനിമിഷം  .. അവളുടെ ആ  രമ്യരൂപം എന്നെ നാട്ടിലുള്ള  ശിവക്ഷേത്രത്തിലേക്ക് എത്തിച്ചു.

പണ്ട് കൗമാരകാലത്തിൽ..പലപ്പോഴും  ശിവരാത്രിദിവസങ്ങളിൽ   ദീപാരാധന തൊഴുകാനായി.. കുങ്കുമം ചാർത്തിയ സൂര്യബിംബം വിടപറയുന്നേരത്തു അമ്പലത്തിൽ പോകുമായിരുന്നു... വയലും കനാലും ഒക്കെ കൂടിയ സ്ഥലത്തുള്ള ഒരു ചെറിയ  ശിവക്ഷേത്രം.
പാടവരമ്പിലൂടെ.. വരിവരിയായി.. നടന്നു നീങ്ങുന്ന സൗന്ദര്യ മുഖങ്ങൾ... മനസ്സിൽ കുളിർമയേകും ഗ്രാമ്യഭംഗി...അതിനോടൊപ്പം വിടപറയുന്ന സൂര്യചന്തം കണ്ടുകൊണ്ട് അൽപനേരം കനാൽപാലത്തിൽ ഇരിക്കും അത് കഴിഞ്ഞു ക്ഷേത്രതിരുമുറ്റത്തു എത്തും അതാണ് പതിവ് .
അന്നൊരു ശിവരാത്രി ദിവസം കനാൽ കാഴ്ചകൾ കണ്ട് അമ്പലത്തിൽ എത്തിയപ്പോൾ അവിടെയെരിയുന്ന തിരി നാളതേക്കാൾ ശോഭകൂടിയ ഒരു മുഖം കണ്ടുഞാൻ.. പട്ടുപാവാടയണിഞ്ഞു.. നെറ്റിയിൽ ചെറിയ ചന്ദനകുറിയുമായി.. ചുരുളൻ മുടിയുള്ള ഒരു.. മനോഹരി..അവൾ ആരെന്ന്.. ഇന്നും എനിക്കറിയില്ല .തുഷാരയെ ആദ്യം കണ്ട ആ നിമിഷം... എന്തോ അന്ന് ഞാൻ കണ്ട ആ മനോഹരിയെ ഓർമ്മ വന്നു..  ഒരു വേള ആ ചിന്തയിൽ ഞാൻ  സ്ഥലകാലബോധമില്ലാത്തവനായി അല്പനേരത്തോളം ഒരേ നില്പ്.
ഇതിനിടെ Bank സെക്യൂരിറ്റി എന്നെ  തട്ടിവിളിച്ചു..ട്രെയിനിങ് റൂം അക്കടെ...
എന്റെ   ഓർമകൾക്ക് വിട നൽകി അയാൾ ചൂണ്ടിക്കാണിച്ച  ബാങ്കിന്റെ training ക്യാബിനിലേക്ക് ഞാൻ  നീങ്ങി.


അവിടെ ക്യാബിനിൽ training തുടങ്ങി.
A/c യുടെ നല്ല തണുപ്പ് .
തമിഴ് നാട്ടിൽ കുംഭകോണം എന്ന സ്ഥലത്തു നിന്നുമുള്ള ഒരു ജയശങ്കർ ആയിരുന്നു Team leader. അയാൾ ബാങ്കിന്റെ Direct employee ആണ്.
ഞങ്ങൾ ഏതാണ്ട് 6 പേരോളം ഉണ്ടായിരുന്നു പുതിയതായി ജോയിൻ ചെയ്‌ത  Sales എക്സിക്യൂട്ടീവ്സ് ..Product features..Qurterly Average balance maintaining തുടങ്ങി കസ്റ്റമേഴ്സിനെ എങ്ങിനെ  ക്യാൻവാസ് ചെയ്യണം എന്നൊക്കെ അയാൾ വിവരിച്ചു.. ബാങ്കിന് വേണ്ടി കൂടുതൽ Account holder മാരെ ക്യാൻവാസ് ചെയ്യണം. കൂടുതൽ ഡെപ്പോസിറ്  ചെയ്യിപ്പിക്കണം.
. സാലറി 6000/- പിന്നെ incentive.. ഒരു  Account ന് Rs. 150/-
അത് കൂടാതെകൂടുതൽ  deposit Collect ചെയ്യതാൽ, Rs. 150/- വച്ച് ഓരോ ലക്ഷത്തിനും  ഇൻസെന്റീവ് കിട്ടും  എന്നിങ്ങനെ എല്ലാം അയാൾ  വിവരിച്ചു.  ബാങ്കിനു  call center ഉണ്ട്. അവർ leads തരും. അത് ഡെയിലി morning ബ്രാഞ്ചിൽ വന്നു collect ചെയ്യണം. അത്പ്രകാരം കസ്റ്റമേഴ്സിനെ വിളിച്ചു അപ്പോയ്ന്റ്മെന്റ് ഫിക്സ് ചെയ്ത് അവരെ കാണണം ,അക്കൗണ്ട് ഓപ്പൺ ചെയ്യിപ്പിക്കണം . leads കിട്ടാത്തദിവസങ്ങളിൽ  ഇലക്ട്രോണിക് സിറ്റി ,വൈറ്റ്ഫീൽഡ് തുടങ്ങിയ സ്ഥലങ്ങളിൽ..Infosys, Wipro,T.C.S..തുടങ്ങിയ  I.T..കമ്പനികൾ ഉണ്ട്. അവിടെ visit ചെയ്തു..എംപ്ലോയീസിനെ  ക്യാൻവാസ് ചെയ്തു അക്കൗണ്ട് ഓപ്പൺ ചെയ്യിപ്പിക്കണം. fill up ചെയ്ത
അപ്ലിക്കേഷൻ ഫോമുകൾ അടുത്ത ദിവസം രാവിലെ ബ്രാഞ്ചിൽ  ഏൽപ്പിക്കണം. നിങ്ങൾക്ക് ഒരു code create ചെയ്യുന്നുണ്ട് .
എത്രത്തോളം S/B അക്കൗണ്ട്സ് ,FD Deposits  അതിനനുസരിച്ചു നിങ്ങളുടെ income കൂടും . One lakh വരെ ഒരു മാസം  നിങ്ങൾക്ക് സമ്പാദിക്കാം  എന്നിങ്ങനെ.
എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല..
. ഈ വലിയ  നഗരത്തിൽ ആരെ ക്യാൻവാസ് ചെയ്യും.. ? എങ്ങിനെ account ഓപ്പൺ ചെയ്യിപ്പിക്കും.. ? എന്തിനു ഞാൻ കോയമ്പത്തൂരിലെ ആ  ജോലി കളഞ്ഞു ? ഒരു  10000-15000/- എന്തായാലും കിട്ടുമായിരുന്നു.. അതും കളഞ്ഞുകുളിച്ചു .ആകെ കുടുങ്ങി .
എന്നിങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ.. അയാൾ പറഞ്ഞു.. Application filling അതിനെ കുറിച്ചുള്ള ബേസിക്  ട്രെയിനിങ്  ബ്രാഞ്ചിലെ counter staff തരും..come on all.. എന്ന് പറഞ്ഞു ഓരോരുത്തരെ ഓരോ counter സ്റ്റാഫിന് മുൻപിലും ഇരുത്തി.. ഏതാണ്ട് 6പേരോളം.. ആ ബ്രാഞ്ചിൽ counterstaff ആയുണ്ടായിരുന്നു..
എന്തോ.. മുൻനിയോഗം പോലെ എന്ന് പറയാം.. ഞാൻ ചെന്നിരുന്നത് തുഷാരയുടെ മുന്പിലായിരുന്നു .
അവൾ എന്നെയൊന്ന് നോക്കി ചിരിച്ചു..
Oh.. For Training no..? Just give me few minutes some urgent works.. Ok ..
ഓക്കേ മാഡം എന്ന് ഞാനും..
അവൾ കമ്പ്യൂട്ടറിൽ എന്തൊക്കെയോ നിന്നും ഇരുന്നും ചെയ്തു കൊണ്ടിരിക്കുന്നു.. ഞാൻ അവളെ ആകെയൊന്നു observe ചെയ്തു..നീണ്ടു മെലിഞ്ഞ രൂപം.. ഏതാണ്ട് 5 അടിക്കു മേലെ വരുന്ന ഉയരം .നീണ്ട മുഖം.  മറ്റൊരുകാര്യം..ക്യുട്ടിക്കൂറ പൗഡർ ആയിരുന്നു അവൾ ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു.. അതിന്റെ പ്രത്യേക മാസ്മരിക ഗന്ധവും .എന്നേക്കാൾ ഒരു  വയസ്സിന്റെ ഇളപ്പമുണ്ട് അവൾക്ക് എന്ന് ഞാൻ പിന്നീട് മനസ്സിലാക്കി .. അങ്ങിനെ ഓരോന്ന് ചിന്തിച്ചിരിക്കവേ.. അവളുടെ work finish ചെയ്ത് അവൾ എന്നോട് സംസാരിക്കാൻ തുടങ്ങി
.. hi  Your goodname please...
    ....ജയപ്രകാശ്
ഓക്കേ നൈസ് നെയിം ... Where were you.. I mean your previous job..?
..... ഐ വാസ് വർക്കിംഗ്  ഇൻ  എ weighing scale കമ്പനി ഇൻ കോയമ്പത്തൂർ .
ഓക്കേ ഗുഡ് സൊ യു ഡോണ്ട് ഹാവ് എനി  എക്സ്പീരിയൻസ്  ഇൻ  ബാങ്കിങ് സെക്ടർ ... ?
നോ ..
...ഓക്കേ ഡോണ്ട് വറി .. മേ ഐ നോ  യു  ആർ  ബേസിക്കലി ഫ്രം വേർ ... ?
കേരള
......ഓക്കേ  ഇൻ  കേരള വേർ .... ഡിസ്ട്രിക്ട് ..?
പാലക്കാട് ..
  ഗുഡ് ..എന്ന് പറഞ്ഞു അവൾ ഒരു ചിരിയായിരുന്നു..  മാലയിൽകൊരുത്തമുല്ലപൂമൊട്ടു  പോലെയുള്ള അവളുടെ അഴകൊത്ത പല്ലുകൾ പുറത്തു കാണിച്ചുകൊണ്ട്.. പിന്നെ തനി മലയാളത്തിൽപറഞ്ഞു  ..തന്റെ  English കേട്ടപ്പോഴേ തോന്നി ഒരു മലയാളിയാവുമെന്ന്.. ഞാനും basically ഒരു മലയാളിയാണ്.. അച്ഛന്റെ കുടുംബം..കണ്ണൂരിലെ ഇരിട്ടി എന്ന സ്ഥലത്തും നിന്നും..  കുറെവർഷങ്ങൾക്ക് മുൻപ് കുടകിൽ settled ആയതാണ്.  അച്ഛന് കുടകിൽ  കാപ്പിത്തോട്ടവും ഏലവും.. തുടങ്ങി.. Agriculcture പലതുമുണ്ട്.. ഞങ്ങൾ വീട്ടിൽ മലയാളം തന്നെ യാണ് സംസാരിക്കുക
ഓക്കേ .. ബാക്കി പിന്നീട് വിശദമായി പറയാം.. ആദ്യം tranining നടക്കട്ടെ അല്ലെ എന്ന് പറഞ്ഞുകൊണ്ട് എന്നോടൊന്നുമന്ദഹസിച്ചു .

ഇതു കേട്ടതും എന്റെ നീറിപുകഞ്ഞു കൊണ്ടിരുന്ന നെഞ്ചകത്തു മഞ്ഞു പെയ്തപോലെ ഒരു പ്രതീതി .തുഷാര തുഷാരം വിതറിയ ആദ്യദിനം
.അന്ന് അപ്ലിക്കേഷൻ എങ്ങിനെ fill up  ചെയ്യണം.. Documents എന്തൊക്കെ.collect ചെയ്യണം  എന്നിങ്ങനെ കുറെ കാര്യങ്ങൾ അവൾ പഠിപ്പിച്ചു.. എന്നിട്ട് എന്നോട് പറഞ്ഞു.
.
പിന്നെ തന്നെ ഞാൻ ജയപ്രകാശ് എന്നൊന്നും വിളിക്കില്ല ട്ടോ ..ആ നേരം കൊണ്ട് ഒരു ചായ കുടിക്കാം.. നിന്നെ ഞാൻ JP..എന്ന് വിളിക്കാം..
എന്നെ നാട്ടിൽ   ചിലർ  ജയാ, പ്രകാശേ, ജയപ്രകാശേ.. എന്നിങ്ങനെ വിളിക്കും പക്ഷെ ആദ്യമായി JP എന്ന് വിളിച്ചത് തുഷാരയാണ് പി ന്നീടങ്ങോട്ട്.. സുന്ദരപുഷ്പ്പങ്ങൾ നിറഞ്ഞ പൂന്തോട്ടത്തിലെ ഒരു  പൂമ്പാറ്റയായി മാറി ഞാൻ..


അന്ന് Application filling..ട്രെയിനിങ്  തുഷാരയുമൂത്തുള്ളത് കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ  Team Leader ജയശങ്കർ എത്തി.. Ok come on guys. I believe you got basic training about application filling.. document collection..Etc..ഇന്ന് ഉങ്കളുക്ക്.. ഒബ്സെർവഷൻ ഡേ ... Just be with counterstaff.. ഏതാവത് കസ്റ്റമർ  വരുമ്പോത് .. Application fillingup.. Documents collectiion.. എപ്പിടി.. എല്ലാം നല്ല പടിച്ചുക്കോ.. നാളെയിലിരുന്ത്‌ എല്ലാവരും ഫീൽഡിൽ.. യാരുമേ ബ്രാഞ്ചിൽ ഉക്കാരാകൂടാത്.. പുരിഞ്ചിതാ.. ഇത് കേട്ടതും.. പോയഭയം വീണ്ടും  എന്റെയുള്ളിൽ  അലയടിക്കാൻ തുടങ്ങി.... അതുമാത്രമല്ല.. ഇതെല്ലം.. പറയുന്നത് തുഷാരയുടെ മുൻപിൽ വെച്ചായിരുന്നു ..
ഞാൻ ഇടക്ക് ഇടംകണ്ണിട്ട് അവളെ നോക്കുന്നുണ്ടായിരുന്നു.. അവളും ഇതെല്ലാം  ശ്രദ്ധിക്കുണ്ടായിരുന്നു.. എന്റെ മുഖത്തെ വാട്ടം അവൾ ശ്രദ്ധിച്ചു എന്ന് തോന്നുന്നു.... ഞാൻ അവളെ നോക്കിയ നേരത്തു അവൾ എന്റെ നേരെ കണ്ണടിച്ചു കാണിച്ചു......ഒറ്റ കണ്ണല്ല ട്ടോ.. രണ്ടു കണ്ണും ഒരുമിച്ച്   ..അപ്പോൾ അത് എന്തിന്  എന്ന് പിടികിട്ടിയില്ലെങ്കിലും അന്ന് തന്നെ അവൾ  എനിക്കത് വ്യക്തമാക്കി തന്നു .

അത് കഴിഞ്ഞു അല്പനേരത്തിനുള്ളിൽ തന്നെ ഒരു customer account.. ഓപ്പൺ ചെയ്യാനെത്തി..
ഞാനും കൂടെയുള്ളവരും ബാങ്കിന്റെ ഒരു കോർണറിൽ മാറി നിൽക്കുക ആയിരുന്നു.. അവളുടെ കൗണ്ടറിലാണ് customer എത്തിയത്.. അവൾ തലയുയർത്തി ഒന്ന് ഞങ്ങളെ നോക്കി.. എന്നിട്ട് ഉറക്കെ വിളിച്ചു.. JP.. കം ..ആ വിളി കേട്ട് കൂടെ യുള്ളവർ അന്ധാളിച്ചു നിൽക്കവേ.. ഞാൻ ഓടി തുഷാരയുടെ..ടേബിളിനു മുൻപിലുള്ള കസേരയിൽ  ഇരുന്നു  അവൾ..എന്നോട്  പറഞ്ഞു.. Just fill the application and verify the documents.. ID.. Proof.. Addressproof.. etc... Collect copy of all documents.. Be careful about signatures.. Etc..
അങ്ങിനെ അന്ന് ..Application filling  ഏതാണ്ടൊക്കെ.. മനസ്സിലാക്കി.. പിന്നെ ലഞ്ചിന്‌ ശേഷം വീണ്ടും ബാങ്കിലെത്തി.. അവൾ എന്നെ വീണ്ടും വിളിച്ചു..കൗണ്ടറിന്റെ മുൻപിൽ ഇട്ടിരുന്ന കസേര കാണിച്ചു കൊണ്ട് അവൾ പറഞ്ഞു..  താൻ ഇവിടെയിരുന്നോ... ഞാൻ വേഗം തന്നെ കേറിയിരുന്നു എന്നിട്ട്
.. ഓക്കേ മാഡം എന്ന് പറഞ്ഞു
അപ്പോൾ അവൾ
  എനിക്കീ വിളി രുചിക്കുന്നില്ല ട്ടോ.. എന്റെ പേര് തുഷാര.. താൻ എന്നെ അങ്ങിനെ വിളിച്ചാൽ മതി.. ഫോര്മാലിറ്റീസ് തീരെ ഇഷ്ടപെടാത്തവളാ ഞാൻ..
യസ്  മാഡം ..എന്ന് ഞാൻ ..
  ദേ പിന്നേം ...
ഓ സോറി ... തു.. ഷാ.. രാ.. പരിഭ്രമം കാരണം എനിക്ക് ഒറ്റയടിക്ക് തുഷാര എന്ന് വിളിക്കുവാൻ കഴിഞ്ഞില്ല
എന്റെ ആ വിളി കേട്ടപ്പോൾ അവളും  വായപൊത്തികൊണ്ടു ഒരു ചിരി.... അവളുടെ ആ മുല്ലമൊട്ടു പോലുള്ള പല്ലുകൾ..ഒരു കൈയ്യാൽ  മറച്ചുപിടിച്ചുകൊണ്ട് ..ആ ചിരിയുടെ നാദം  അരുവിയിലിയൊഴുകുന്ന വെള്ളത്തിന്റെ നാദം കേട്ടിട്ടില്ലേ.. ചെറുകല്ലുകൾക്കുമീതെ.. തട്ടിയും തടഞ്ഞും ഒഴുകുമ്പോൾ ഏതാണ്ട് അത് പോലെ മനോഹരം ആയിരുന്നു.. ..

പിന്നീട് ഞങ്ങൾ..ബാങ്കിൽ തിരക്കില്ലാത്ത സമയങ്ങളിൽ  പലതും സംസാരിച്ചു.. ഞാനെന്റെ മുൻകാല  തൊഴിലനുഭങ്ങൾ പലതും പങ്കുവെച്ചു.. അതുപോലെ അവളും.. ഒട്ടനേകം കാര്യങ്ങൾ
അവൾ MBA.. കഴിഞ്ഞതാണ്.. Campus placement  വഴി കിട്ടിയതാണ് ജോലി.. അവളുടെ അച്ഛൻ ഭയങ്കര strictആണത്രേ  അമ്മ ഒരു പാവം കുടക്നിവാസി..
ഒരു ചേച്ചി ഉണ്ട് married ആണ്. Manippal എന്ന സ്ഥലത്തു settled.. അയാൾക്ക്‌ അവിടെ എന്തോ buisiness.. ബാങ്കിൽ join ചെയ്തിട്ട് നാലുമാസം മാത്രമേ ആയുള്ളൂ.. Join ചെയ്തതിനു ശേഷം അവിടെ ജോലിക്ക് എത്തുന്ന ആദ്യ മലയാളി ഞാനത്രെ ..ബാങ്കിന്റെ  Time 8 A. M. To 8 P. M.. Staff നു രണ്ടു shift.. morning shift ഉള്ളവർ.. രാവിലെ 7:30 നു വന്നു 3 മണിക്ക് പോകും.. Second shift.. 11:30 നു വന്ന്.. 7:30-8 മണിയോടെ  പോകാം..അവിടെ  അടുത്തുള്ള ലേഡീസ് ഹോസ്റ്റലിലാണ് താമസം.. എന്നിങ്ങനെ പലതും പറഞ്ഞു നേരം 6 മണി ആയി.. അപ്പോൾ അവൾ എന്നോട് പറഞ്ഞു.. തനിക്ക് കുറെ ദൂരം പോകേണ്ടതല്ലേ... പോയിട്ട് നാളെ വാ.. ഒന്നും worried ആകേണ്ട ട്ടോ.. നമുക്ക് എല്ലാം ശരിയാക്കാം.. .. ഞാൻ ok എന്ന് പറഞ്ഞു..പല  ബസുകൾ മാറികയറി.. 9 മണിയോടെ റൂമിലെത്തി..
അന്നെന്തോ എനിക്ക് പതിവില്ലാത്ത വിശപ്പ് അനുഭവപെട്ടു .ഭക്ഷണം 10 മണിയോടെ കഴിച്ചു..  ഉറങ്ങാൻ തുടങ്ങി.. നല്ല ശാന്തമായ ഉറക്കം.
ഉറക്കത്തിൽ തെളിഞ്ഞതെല്ലാം നിറമുള്ള സ്വപ്‌നങ്ങൾ
പക്ഷെ.. അടുത്ത ദിവസം രാവിലെ   വളരെ ഉത്സാഹപൂർവ്വം ബാങ്കിലെത്തിയ എനിക്ക് നേരിടേണ്ടി വന്നത് അത്ര സുഖകരമല്ലാത്ത ചില കാര്യങ്ങളായിരുന്നു..


അന്ന് ഞാൻ നേരത്തെ എഴുന്നേറ്റ്.. കുളിയും.. കാര്യാദികളും.. കഴിഞ്ഞു.. 7:30.. നുള്ള bus തന്നെ പിടിച്ചു.. തുഷാരയുടെ മുഖവും  ചിരിയും കാണാൻ എന്റെ മനസ്സ് വെമ്പുന്നുന്നുണ്ടായിരുന്നു .ഏതാണ്ട് 9:30 നു ബാങ്കിൽ എത്തി.. പക്ഷെ അവളുടെ സീറ്റിൽ.. അവളില്ല   ആ സീറ്റിൽ മറ്റാരോ.. ആകെ confused ആയി.. പിന്നെ ആലോചിപ്പോഴാ ഓർമവന്നത്.. അവൾ 11 മണി കഴിഞ്ഞല്ലേ വരൂ എന്ന കാര്യം.. എങ്കിലും ഒരു  കോർണറിൽ wait ചെയ്തു.. കുറെ കഴിഞ്ഞപ്പോൾ ആ കൗണ്ടറിലെ   സീറ്റിൽ ഇരുന്നിരുന്ന lady എഴുന്നേറ്റു പോയി .എനിക്ക് വെറുതെ ഒരു തോന്നലുണ്ടായി.. തുഷാരക്കു വേണ്ടി സീറ്റ് ഒഴിഞ്ഞതാവുമെന്ന്..അവൾ ഇപ്പൊ എത്തുമായിരിക്കും .. ഞാൻ ഓടി.. ആ കൗണ്ടറിനു മുൻപിലുള്ള സീറ്റിൽ കേറിയിരുന്നു.  അവൾ വരുമ്പോൾ കാണട്ടെ.. ഞാൻ നേരത്തെ എത്തി.. എന്ന് അവൾക്കും സന്തോഷമാവുമല്ലോ ..
അങ്ങിനെ കുറച്ചുനേരം ആ സീറ്റിൽ പല ആലോചനയുമായി ഇരിക്കുമ്പോഴാണ്‌ പിന്നിൽ നിന്നും Team ലീഡറുടെ വിളി.. ഹെ .. മല്ലു മാൻ  വൈ  ആർ യു സിറ്റിംഗ്  ദേർ .... ? കം ആൻഡ് ഗോ ടു  ദി  ഫീൽഡ് .. ..
എന്നോടൊപ്പം
പുതിയതായി ജോയിൻ ചെയ്തവർ എല്ലാം അയാളോടൊപ്പം ഉണ്ടായിരുന്നു..
അവിടെ അടുത്തു തന്നെ ഒരു IT Company ഉണ്ട.് അന്ന് അവിടെ പോയി account canvas ചെയ്യാൻ പറഞ്ഞു.. കുറെ നോട്ടീസ്.. Palmlets എന്നിവ കയ്യിൽ തന്നു.. ഞങ്ങൾ ആ  കമ്പനിയുടെ ഗേറ്റിനു മുൻപിൽ എത്തി. കുറച്ചു നേരം wait ചെയ്തപ്പോൾ ചില staff പലപ്പോഴായി പുറത്തുവന്നു.. ചിലർ സിഗരറ്റ് വലിക്കാൻ .,  ചായകുടിക്കാൻ.. പിന്നെ ഫോണിൽ സംസാരിച്ചുകൊണ്ട് വേറെ ചിലർ .. അങ്ങിനെവരുന്നവരുടെ മുന്പിലെല്ലാം ചെന്ന് request ചെയ്തു . ചിലർ നമുക്ക് വേണ്ടി..കുറച്ചുനേരം  കേൾക്കാൻ നിൽക്കും.. വേറെ ചിലർ തീരെ mind ചെയ്യാതെ പോകും ☹ഒന്ന് രണ്ടു പേർ പിന്നീട് contact ചെയ്യൂ എന്ന് പറഞ്ഞു number തന്നു .
എനിക്കെന്തോ അസ്വസ്ഥത പോലെ..ഇതൊന്നും എനിക്ക് പറഞ്ഞ പണിയല്ല എന്ന ഒരു തോന്നൽ..  ഞാൻ പതുക്കെ അവിടെനിന്നും മുങ്ങി.. ബാങ്കിലെത്തി.. പുറത്തു നിന്നും എത്തിനോക്കി.. തുഷാര സീറ്റിൽ ഉണ്ട് ഞാൻ Team leader ഉണ്ടോ എന്ന് നോക്കി.. ആരും ഇല്ല.. ഓടി അവളുടെ അടുത്തെത്തി. അവൾ എന്നെ കണ്ടപ്പോൾ ഒരു നിറഞ്ഞചിരി നൽകി എന്നിട്ട് ചോദിച്ചു
Hi JP field work start ചെയ്തോ..
   യെസ് ഇവിടെ അടുത്തുള്ള ഒരു കമ്പനിയിൽ തന്നെ..
എങ്ങിനെയുണ്ട്..
     എന്തോ.. എനിക്ക് അത്ര സുഖം തോന്നുന്നില്ല...
അതെയോ ..എന്തായാലും താൻ കുറച്ചുദിവസം അവരുടെ കൂടെ ഇത്തരം Activities ൽ കൂടെ കൂടണം. ബ്രാഞ്ചിൽ അധികനേരം നിൽക്കണ്ട.. Branchmanager.. കുറച്ചു strict ആണ്.. ഒരു one week കഴിയട്ടെ എല്ലാം ശരിയാക്കാം .
ഇവിടെ കുറെ പേർ Acount ഓപ്പൺ ചെയ്യാൻ വേണ്ടി വരും.. Documents ഒന്നും കൊണ്ടുവരില്ല.. അവരുടെ ഫോൺ number ഞാൻ  വാങ്ങി വെക്കാം.. താൻ അവരെ contact ചെയ്ത് door step service കൊടുത്താൽ മതി.മറ്റാരും അറിയേണ്ട .ഒരു one week..Team leader പറയുന്ന പോലെ  എങ്ങിനെയെങ്കിലും manage ചെയ്യൂ.. വേഗം അവിടെ തന്നെ എത്തൂ ...

ഇതെല്ലം കേട്ടപ്പോൾ
എനിക്ക് വളരെ ആശ്വാസം തോന്നി.. വേഗം ഓടി ആ കമ്പനി പരിസരത്തെത്തി.. രാവിലെ ഒരുമിച്ചു ഇറങ്ങിയവരുടെ  കൂടെ കൂടി ..One week അങ്ങിനെ പലകമ്പനികളിലും.. Wipro, TCS,Infosys.. എന്നിങ്ങനെ.. Promotion activities ആയിരുന്നു .ആകെ വല്ലാണ്ടായി.. ..

പക്ഷെ next week മുതൽ.. തുഷാര commit ചെയ്ത പോലെ തന്നെ നടന്നു... കസ്റ്റമേഴ്സ് ന്റെ ചാകര.. Attend ചെയ്യാൻ Time തികയാറില്ല എന്നതായിരുന്നു വാസ്തവം .ബാംഗ്ലൂരിലെ എന്റെ സുവര്ണകാലഘട്ടത്തിനു തുഷാര.. തിരി കൊളുത്തി

പിന്നീടങ്ങോട്ടൊരു കുതിച്ചോട്ടം തന്നെയായിരുന്നു..പിന്നീട്  എനിക്ക് മുഷിയേണ്ടിവന്നിട്ടില്ല.. ദിവസവും evening തുഷാര ജോലി നിർത്തി ഹോസ്റ്റലിലേക്ക് പോകുമ്പോൾ ഞാനും കൂടെയിറങ്ങും കസ്റ്റമേഴ്സിന്റെ ഫോൺ നമ്പർ note ചെയ്ത  പേപ്പർ അവൾഎന്നെ ഏല്പിക്കും. അഥവാ എന്നെ കണ്ടില്ലെങ്കിൽ മൗസ് പാഡിന്റെ അടിയിൽ പേപ്പർ മടക്കി വെച്ചിട്ടുണ്ടാകും മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ചു ഞാൻ അത് കൈക്കലാക്കും.. മിനിമം 5-6 കസ്റ്റമേഴ്സിന്റെ ഫോൺ നമ്പർ ഉണ്ടായിരിക്കും.. അടുത്ത ദിവസം രാവിലെ ഓരോന്നായി വിളിച്ചു   Appointment fix ചെയ്ത് work complete ചെയ്യും
മിക്കതും നല്ല കസ്റ്റമേഴ്സ് ആയിരിക്കും.. 2, 5, 10 lakhs എന്നിങ്ങനെ Deposit ഉണ്ടാവും.. 10 lakhs Deposit കിട്ടിയാൽ അതിനു  1500 രൂപയോളം incentive മാത്രമായി കിട്ടും .അങ്ങിനെ പിന്നെയുള്ള ദിവസങ്ങൾ മിക്കതും ചാകരയായിരുന്നു .
എന്റെ മുൻകാല കഷ്ടങ്ങളെല്ലാം മറന്നു തുടങ്ങി.
ഒരു ദിവസം തുഷാര പറഞ്ഞു താൻ എത്രയും വേഗം ഒരു cellphone വാങ്ങിക്കണം
കുറച്ചു കൂടി എളുപ്പമാകും കാര്യങ്ങൾ..
ഞാനും മനസ്സിൽ വിചാരിച്ചതാണ്.. ആദ്യ സാലറി കിട്ടുമ്പോൾ അന്ന് തന്നെ വാങ്ങണം എന്ന് തീരുമാനിച്ചിരുന്നതാണ് .
അതെ first salary കിട്ടി with incentive ഏതാണ്ട് 12000/- നു മുകളിൽ.. അന്ന് തന്നെ.. ഒരു cellphone വാങ്ങി.. Reliance.. ന്റെ വില കുറഞ്ഞ ഫോൺ.. വിളിച്ചാൽ കേൾക്കണം അങ്ങോട്ടും വിളിക്കണം.. അന്ന് whatsup, fb.. ഒന്നും ഇല്ലല്ലോ.. ഫോൺ വാങ്ങിയ അപ്പോൾ തന്നെ ബാങ്കിലേക്ക് വന്നു.. എന്റെ നമ്പർ ആദ്യം.. അറിയിച്ചത്.. അതെ തുഷാരയെ ആയിരുന്നു .
അവളും happy ആയി .പിന്നീടങ്ങോട്ട്.. Double horse power എന്ന് പറഞ്ഞപോലെ.. ഞാനും ഇരട്ടിശക്തിയുള്ള കുതിരയെ പോലെ ആയി.. ബാങ്കിൽ മാനേജർ ഇല്ലാത്ത സമയം.. Account open ചെയ്യാനുള്ളവരുടെ തിരക്ക്  നോക്കി അവളെന്നെ വിളിക്കും..
പെട്ടെന്ന് ബ്രാഞ്ചിലോട്ടു വാടാ നല്ല തിരക്ക്.. ഞാനോടി പാഞ്ഞു ബ്രാഞ്ചിൽ എത്തും.അക്കൗണ്ട് ഓപ്പൺ ചെയ്യാൻ വെയിറ്റ്
ചെയ്യുന്നവരെ എനിക്ക് പരിചയപ്പെടുത്തും.. ചടപടാന്ന് നാലോ അഞ്ചോ അക്കൗണ്ടുകൾ ഉഗ്രൻ ഡെപ്പോസിറ് സഹിതം മണിക്കൂറുകൾക്കുള്ളിൽ ഓപ്പൺ ചെയ്തു മാനേജർ വരുന്നതിനു മുൻപ് സ്ഥലം വിടും..
അത് തു പോലെ കണ്ടുമുട്ടുന്ന  എല്ലാ കസ്റ്റമേഴ്സിനും എന്റെ ഫോൺനമ്പർ  കൊടുക്കും.. പിന്നെ അവരുടെ freinds.. Relatives തുടങ്ങിയവരൊക്കെ എന്നെ വിളിക്കാൻ തുടങ്ങി എന്ത്‌ പറയുന്നു ആകെ ജഗപൊക ...

ഇതിനിടക്ക് ഞാൻ   ഹോർമാവു അഗെരയോട് വിടപറഞ്ഞു.. കമ്മനഹള്ളി എന്ന സ്ഥലത്തു room എടുത്തു.. ഒരു ചെറിയ ടൌൺ . വെള്ളത്തിന് ക്ഷാമമില്ല എങ്കിലും പുറത്തിറങ്ങി ടാപ്പിൽ നിന്നും പിടിച്ചുവരണം എന്ന ഒരു ബുദ്ധി മുട്ടുണ്ട് .എങ്കിലും ബസ്സുകൾ യഥേഷ്ടം
യാത്ര കുറച്ചുകൂടി സുഗമമായി .കൂടുതൽ cutomers നെ attend ചെയ്യാൻപറ്റി..
നിന്ന് തിരിയാൻ time ഇല്ല എന്ന് പറഞ്ഞപോലെ.. Full buisy...

ഇടക്കെല്ലാം തുഷാര നാട്ടിൽ പോകും.. Saturday sunday എന്നിങ്ങനെയുള്ള ദിവസങ്ങളിലും പിന്നെ മറ്റ് bank holidays വരുമ്പോഴും.. തിരിച്ചു വരുമ്പോൾ എനിക്കെന്തെങ്കിലും കുടക് സ്പെഷ്യൽ  കൊണ്ടുവരുമായിരുന്നു.  നല്ല മധുര പലഹാരങ്ങൾ കാപ്പിപ്പൊടി.. എന്നിങ്ങനെ.
...
ബാങ്കിന്റെ ലഞ്ച് റൂമിലേക്ക് എന്നെ വിളിപ്പിച്ചുകൊണ്ട് അവളുടെ നാട്ടുവിശേഷവും കുടുംബകാര്യങ്ങളും പങ്കിട്ടുകൊണ്ട് ഒരുമിച്ചു പലഹാരങ്ങൾ രുചിച്ചുകൊണ്ട്.. ആ നിമിഷങ്ങൾ കൂടുതൽ മധുരമാക്കി ..
അങ്ങിനെ നിറപ്പകിട്ടുള്ള നാളുകൾഎന്നെ നിരന്തരം ആലിംഗനം ചെയ്തുകൊണ്ടേയിരുന്നു ..

ആയിടക്ക് ഒരു 40 lakhs ഡെപ്പോസിറ്റ് മായി ഒരു customer വന്നപ്പോൾ അവൾ എന്നെ വിളിച്ചു എന്നെകൊണ്ട് തന്നെ ആ account ഓപ്പൺ ചെയ്യിപ്പിച്ചു.. 40 lakhs deposit incentive മാത്രം.. 6000/- അങ്ങിനെ.. പതുക്കെ പതുക്കെ ഞാൻ sales ടീമിലെ king ആയപോലെ.. 6മാസത്തിനുള്ളിൽ ബാങ്കിന്റെ All India  Top level achievers ലെ 2 nd റാങ്ക്  എനിക്കായിരുന്നു..എല്ലാം തുഷാരയുടെ ഉഷാർ ഒന്ന്
കൊണ്ടുമാത്രം.. ..
. ഏതാണ്ട് 3 മാസം കഴിഞ്ഞപ്പോൾ തന്നെ എനിക്കൊരു മോഹം.. അവളോട് പറയാൻപോയില്ല.. അവൾക്കൊരു സർപ്രൈസ്  കൊടുക്കാം എന്ന് തോന്നി.. അവൾ അറിയാതെ തന്നെ ഒരു ബൈക്  വാങ്ങി..
ബാങ്കിന്റെ മുൻപിൽ എത്തി. പിന്നീടവളുടെ തിരക്കൊഴിഞ്ഞ നേരം നോക്കി അവളെ പുറത്തേക്ക് വിളിപ്പിച്ചു..
  എന്താടാ കാര്യം പറയ്..
    നീ വാടോ.. ഒരു സർപ്രൈസ് ഉണ്ട് ..
പുറത്തിറങ്ങി ബൈക് തൊട്ടുകൊണ്ട് ഞാൻ പറഞ്ഞു.. ഇന്ന് വാങ്ങി
അത് കേട്ടപ്പോൾ അവളുടെ കണ്ണിൽ ഒരു തിളക്കം ..ഗുഡ്  ഡാ ഗ്രേറ്റ് ഡാ ..
.ഇപ്പൊ എനിക്കൊരു സമാധാനമായി.. ഇനി evening  Late ആയാലും hostel ൽ പോകാൻ ഓട്ടോ തേടേണ്ടല്ലോ.. എന്നെ ഡ്രോപ്പ് ചെയ്യില്ലെടാ നീ..
അങ്ങനെ ഒരു demand ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും പറഞ്ഞു....
പിന്നെന്താ .. അതിനല്ലേ ഇത്..അതുപോലെ രാവിലെ കൊണ്ടുവരാനും  വരണോ
   അത് വേണ്ട.. Evening മാത്രം മതിട്ടോ..

അങ്ങിനെ പിന്നീടുള്ള ദിവസങ്ങളിൽ സായംസന്ധ്യ വിടപറയുന്നനേരം .. മാനത്തു താരകങ്ങൾ പുഞ്ചിരിതൂകുന്നനേരം  താരകങ്ങളെ തോല്പിക്കുവാൻ വഴിവിളക്കുകളും നിറവെളിച്ചങ്ങളും കണ്ണ് തുറക്കുന്ന നേരം..  ചമയങ്ങളണിഞ്ഞു നിൽക്കുന്ന നഗരമനോഹര വീഥിയിൽ ഞാനവളുടെ സാരഥിയായി.. ഇളം കാറ്റു വീശുന്നനേരത്. അവളെയും വഹിച്ചുകൊണ്ട്  എന്റെ രഥം  നഗരവീഥിയിലൂടെ  ശാന്തമായൊഴുകി..അവളുടെ വിശ്രമാശ്രമം ലക്ഷ്യമാക്കികൊണ്ട് ..കാറ്റിന്റെ കുസൃതിയിൽ അനുസരണയില്ലാത്ത അവളുടെ ചുരുളൻ മുടിയിഴകൾ എന്നോടെന്തോ സ്വകാര്യം പറയാൻ എന്റെ ചെവിക്കരികിലെത്തുന്ന പോൽ.....

അങ്ങിനെ..വേവലാതികൾക്കു വിടനൽകിയ കുറേനാളുകൾ.. എന്റെ സ്വപ്നാരണ്യത്തിൽ ഉറങ്ങിക്കിടന്നിരുന്ന  പൂമ്പാറ്റക്കുഞ്ഞുങ്ങൾക്കു ചിറകുമുളച്ചു.. അവ പലവഴിക്കും പാറിപറക്കാൻ തുടങ്ങി ..

അങ്ങിനെയിരിക്കെ ഒരു ദിവസം sunday morning അവളെന്നെ വിളിച്ചു.. സാധാരണ sunday വിളിക്കാറില്ലാത്തതാണ്..

എടാ.. നീ.. 12 മണി ആകുമ്പോൾ  ഹോസ്റ്റലിലേക്ക് വരണം..

     ..എന്താ കാര്യം..

വന്നിട്ട് പറയാം.. ഒരു സർപ്രൈസ്    നിനക്ക് ലേഡീസ്  ഹോസ്റ്റൽ ഒക്കെ ഒന്ന് കാണാലോ.. നീ ഇത് വരെ ഹോസ്റ്റലിന്റെ ഉള്ളിലേക്ക് വന്നിട്ടില്ലല്ലോ..
..ഞാൻ ആകെ ആശയകുഴപ്പത്തിലായി ഒന്നും മിണ്ടാതെ നിന്നു ..അവൾ വീണ്ടും
വരില്ലേടാ ...
..ആ വരാം ..
ഓക്കേ എന്ന് പറഞ്ഞു അവൾ ഫോൺ disconnect ചെയ്തു .

ഒരു എത്തും പിടിയും കിട്ടുന്നില്ല.. ഇത് വരെ ലേഡീസ് ഹോസ്റ്റലിൽ കേറിയിട്ടില്ല.. എന്തിനാവും ഇവൾ വിളിക്കുന്നത്..
അകെകൂടി ഒരു tension എങ്കിലും വേഗം വിസ്തരിച്ചൊന്ന് കുളിച്ചു.. ഉള്ളതിൽ മനോഹരമായ dress എടുത്തു.. White കളർ ജീൻസ്‌ മറൂൺ കളർ ഷർട്ട് ..ഷൂ ഒന്ന് പോളിഷ് ചെയ്തു ബൈക് start ചെയ്തു..
മിടിക്കുന്ന ഹൃദയത്തോടെഞാനും ഇരമ്പുന്ന ശബ്ദത്തോടെ എന്റെ ബൈക്കും.. ബാംഗ്ലൂരിലെ നഗരവീഥിയിലൂടെ തുഷാരയുടെ ഹോസ്റ്റലിനെ ലക്ഷ്യമാക്കി നീങ്ങി   എന്തിനെന്നറിയാതെ...
..   ഹോസ്റ്റലിന്റെ മുൻപിൽ എന്റെ ബൈക്  ഓടികിതച്ചെത്തി.... അതിനേക്കാൾ വേവലാതി എന്റെയുള്ളിലും.. ദൈവമേ... എന്താണ്.. ഇനി...

   അങ്ങിനെ എന്തെന്നറിയാതെ.. എന്തിനെന്നറിയാതെ ഞാൻ അന്ന്  അവളുടെ ഹോസ്റ്റലിനു മുൻപിലെത്തി.. Byke പാർക്ക് ചെയ്ത ശേഷം.. ഫോൺ എടുത്തു.. വിറയാർന്ന കൈകളോടെ അവളുടെ നമ്പർ dial ചെയ്തു.. full Ringing.. But attend ചെയ്യുന്നില്ല.. ഞാൻ വീണ്ടും ശ്രമിക്കാൻ തുടങ്ങവേ.. മുകളിൽ നിന്നും ഒരു വിളി.. ഡാ.. JP.. കേറിവാ  ...ഞാൻ മുകളിലേക്ക് നോക്കി..  ഹോസ്സ്റ്റലിന്റെ first ഫ്ലോറിൽ  അവൾ നിറചിരിയുമായി എന്നെ നോക്കി കൈകാണിക്കുന്നു..
എന്തെങ്കിലും ആകട്ടെ എന്ന് കരുതി ഞാൻ stair case കയറാൻ തുടങ്ങി..വിറയലിനു ശക്തി കൂടിയപോൽ  .. അവസാന സ്റ്റെപ്  എത്തിയപ്പോൾ അവിടെ തുഷാര.. അന്നവൾ ഒരു സ്വര്ണനിറമുള്ള സാരിയും അതിനു ചേരുന്ന ബ്ലൗസുമാണ് അണിഞ്ഞിരുന്നത്..ഏതാണ്ട് സൂര്യകാന്തി പൂവിന്റെ ഇതളിന്റെ നിറമുള്ള സാരിയും പിന്നെ ആ പൂവിന്റെ നടുക്ക്..ഒരു കളർ ഉണ്ടല്ലോ ആ ക ളറിൽ .. ഉള്ള ബ്ലൗസും.. പതിവില്ലാതെ  പുരികങ്ങൾക്ക്കൂടുതൽ  കറുപ്പുനിറം.. നെറ്റിയിലെ ചന്ദനകുറിക്ക് വലിപ്പം കൂടിയപോലെ..കുറിക്കു നടുവിലായി വട്ടത്തിൽ ചുവന്ന കുഞ്ഞുപൊട്ടും .  പരത്തിയിട്ട ചുരുളൻ മുടിയിൽ.. പിച്ചകമാലയും കനകാംബരവും ചേർത്ത് പിന്നിക്കെട്ടിയിരിക്കുന്നു ☺ആദ്യനോട്ടത്തിൽ..അവളെ കണ്ടപ്പോൾ..  എനിക്ക് തോന്നിയത് ഒരു സൂര്യകാന്തിപ്പൂവ്.. എന്നെ നോക്കി ചിരിക്കുന്നുവോ എന്നാണ് ..
സാധാരണ ബാങ്കിൽ വരുമ്പോൾ..  അവൾ..അധികവും  ചുരിദാർ ആണ് വേഷം
അതിലും ഒരു പ്രത്യകത ഉണ്ട്.. Top ന് ഒരു ചെറിയ കോളർ ഉണ്ടാകും.. അതുപോലെ കൈ.. Full sleeve ആകും.. അവളുടെ കയ്യിലെ വളപോലും പുറത്തുകാണില്ല.. പിന്നെ ചുരിദാർ കളർ.. ഓറഞ്ച്, red, മറൂൺ, black എന്നിങ്ങനെ..ബാങ്കിന് യൂണിഫോം ഉണ്ട്.. ചില പ്രത്യേക ദിവസങ്ങളിൽ മാത്രം മതി uniform.. Gents white കളറിൽ നീല വരയുള്ള  shiirt..Blue colour pants, Ladies maroon കളറിൽ Black ബോർഡർ ഉള്ള സാരിയും.. blue colour ബ്ലൗസും അതവൾക്കു നന്നായി match ഉള്ളതായിരുന്നു..
എങ്കിലും അന്ന് വരെ ഞാൻ കണ്ട തുഷാരയുടെ രൂപവും.. മനോഹാരിതയും പതിന്മടങ്ങു കൂടിയപോൽ  Sataircase കയറി first ഫ്ലോറിൽ എത്തി..ആ വരാന്തയിൽ... അന്ന്  അവിടെയും..ഇവിടെയുമായി.. മറ്റുചില അപരിചിതകളും.. ചിലർ..സാധാരണ വേഷത്തിൽ മറ്റുചിലർ ബാംഗ്ലൂർ  rest day വേഷത്തിൽ.. അറിയാലോ.. ബാംഗ്ലൂരിൽ..അവിടെ എത്തിയാൽ അതിപ്പോ.. മലയാളിയാണെങ്കിലും..ഉടുക്കുന്ന  ഡ്രെസ്സിന്റെ.. വലിപ്പം കുറക്കും..അങ്ങിനെ ചിലരും.. അവരെല്ലാം എന്നെ ഒരു അപൂർവ ജീവിയെ കാണുന്നപോലെ നോക്കുന്നു.. എനിക്കാകെ വല്ലാണ്ടായി.. വാടാ എന്ന് പറഞ്ഞു തുഷാര എന്നെയുംകൊണ്ട് ഹോസ്റ്റലിന്റെ  ഒരു.. സ്പെഷ്യൽ റൂമിലെത്തിച്ചു.. ഒരു ചെറിയ..Dining hall ആയിരുന്നു അത്.. ഒരു ടേബിൾ.. അതിനു ചുറ്റും.. 6-8...കസേരകൾ.. ടേബിളിന്റെ നടുക്ക് അടച്ചു വെച്ചിരുന്ന  ഒരു tray അവൾ തുറന്നു.. നിറയെ മധുരപലഹാരങ്ങൾ.. ലഡ്ഡു.. ജിലേബി, mysorecake, പലതരം choclates, പാൽഗോവ എന്നിങ്ങനെ.... ഞാൻ
എന്താ ഇതൊക്കെ.. ?
എടാ.. ഇന്നെന്റെ.. Birthday ആണ്.. വേണ്ടതൊക്കെ എടുത്തു കഴിക്ക്
എന്നിട്ടെന്തേ.. ഇന്നലെ പറഞ്ഞില്ല.. ?
എന്തിന്.. പറയണം ?
ഓ.. എനിക്ക് Birthday gift തരാനല്ലേ.. അതോണ്ട് തന്നെ പറയാഞ്ഞത്..
ഉം ഇത് ചതിയായി പോയിട്ടോ..
ഇല്ലെടാ.. തന്റെ ന്റെയടുത്തുനിന്നും മറ്റൊരു gift എനിക്ക് വേണം നടക്കുമോ എന്നറിയില്ല..
എന്ത് gift.. ?
വഴിയേ പറയാം.. താൻ കഴിക്കൂ..

പാൽഗോവ എനിക്ക് നല്ല ഇഷ്ടമാണ്..ഒരു piece..എടുത്തുരുചിച്ചുകൊണ്ടിരിക്കുമ്പോൾ.. ഒരു Hotel delivery boy..Parcel മായി  അവിടെ എത്തി..
അവൾ പാർസൽ വാങ്ങി.. എല്ലാം തുറന്നുനോക്കി ബിൽ pay ചെയ്തു അവനെ പറഞ്ഞുവിട്ടു..എന്നിട്ട്  എടാ ഞാൻ
ഇപ്പോവരാട്ടോ ..എന്ന് പറഞ്ഞു റൂം വിട്ട് പോയി.. ഞാൻ പൽഗോവ കടിക്കുന്നെണ്ടെങ്കിലും.. മുൻപ്കിട്ടിയ രുചിയില്ല.. ഞാൻ.. തുഷാര ഉദ്ദേശിച്ച.. Gift.. ..എന്ത്.. എന്നിങ്ങനെയുള്ള വേവലാതിയിൽ ആയിരുന്നു.
അല്പനേരത്തിനുള്ളിൽ.. തുഷാര എത്തി.. കൂടെ 4-5 പേരും.. അവളുടെ Room mates..  സാരിമുതൽ.. Jeans, Trouserതുടങ്ങി വിവിധ വേഷധാരിണികൾ .
അവൾ ഓരോരോ packet തുറന്ന് ഞങ്ങളുടെ മുൻപിലേക്ക്.. Serve ചെയ്തു.. നല്ല വിഭവസമൃദ്ധമായ.. ഭക്ഷണം.. കൂടെ അവർക്കുവേണ്ടി  എന്നെ..ചുരുക്കം ചില വാചകങ്ങളിലൂടെ..  പരിചയപ്പെടുത്തി.. എനിക്കാണെങ്കിൽ ആകെക്കൂടി ഒരു വിമ്മിഷ്ടം..നല്ല വിഭവങ്ങൾ ചുറ്റും നിര ത്തിയിരിക്കുന്നു.. ആസ്വദിച്ചു കഴിച്ചാൽ മതി തുഷാര കൂടെ ഉണ്ട്.. എങ്കിലും ഒരു പരിചയവുമില്ലാത്ത..മറ്റ്‌  കുറെ പെണ്ണുങ്ങൾ ചുറ്റും.. കൂടാതെ.. തുഷാര സൂചിപ്പിച്ച  ആ സ്പെഷ്യൽ Gift എന്തായിരിക്കും.. എന്നെകൊണ്ട് അത് നിറവേറ്റാൻ സാധിക്കുമോ...എന്ന ചിന്തയും .

അങ്ങിനെ food കഴിച്ചുകൊണ്ടിരിക്കുമ്പോൾ തുഷാര അവളുടെ room മേറ്റ്സ് നു വേണ്ടി എന്നെ പരിചയപ്പെടുത്തി.. അതിൽ  5 പെണ്ണുങ്ങൾ
. അല്ലെങ്കിൽ 5 സുന്ദരികൾ എന്ന് തന്നെ പറയാം.. ഒരു ബംഗാളി.. അവൾ ബ്യൂട്ടീഷ്യൻ ആയി work ചെയ്യുന്നു.. മാമാട്ടിക്കുട്ടിയമ്മയുടെതു പോലുള്ള Hairstyle.. ലിപ്സ്റ്റിക്ൽ മുക്കിയെടുത്ത ചുണ്ടുകൾ .. മിഡിയും ടോപ്പും വേഷം Just.. Hi എന്നതിൽ ഒതുങ്ങി .
അടുത്ത രണ്ടുപേർ ചുരിദാർ ധാരിണികൾ.. തമിഴ്നാട്ടിൽ നിന്നും... ഒരാൾ Trichy മറ്റൊരാൾ.. തിരുനെൽവേലി.. രണ്ടുപേരും callcenter employees.. Hi എന്നതിനൊപ്പം കുറച്ചു സ്ഥലവിവരണവും.. കാരണം.. തമിഴ്നാട്ടിൽ എനിക്കറിയാത്ത സ്ഥലങ്ങൾ ഇല്ലല്ലോ.. ഒരു മംഗലാപുരം കാരി   nurse..ചുരിദാർ തന്നെ.. just.Hi..എന്ന് പറഞ്ഞു .
പിന്നെയുള്ളത് ഒരു ആന്ധ്രക്കാരി..അവളും callcenter employee തന്നെ. എന്നാലും  ഹൊ.. എന്ത് പറയാൻ ..ഉത്സവ പറമ്പിൽ വീർപ്പിച്ചു വെച്ചിരിക്കുന്ന വർണ്ണബലൂൺ പോലെ.. തൊട്ടാൽ പൊട്ടുമോ എന്ന് തോന്നിപോകും..ഷാംപൂ തേച്ചു പതപ്പിച്ച തലമുടി..അനുസരണയില്ലാതെ തലങ്ങും വിലങ്ങും  കഴുത്തിനൊപ്പം..മുഖമെല്ലാം തുടുത്തുചുവന്ന്.. നേരത്തെ പറഞ്ഞപോലെ ചുണ്ടുകൾ ലിപ്സ്റ്റിക്കിൽ മുക്കിയെടുത്തിരിക്കുന്നു . വസ്ത്രധാരണത്തിൽ ഭയങ്കര പിശുക്കിയാണെന്ന് തോന്നുന്നു..  Tshirt.& Trouser വേഷം.
സത്യത്തിൽ അത്രയും നീളം കുറഞ്ഞ ട്രൗസർ ഞാൻ ആദ്യമായി കാണുകയായിരുന്നു . Tshirt ആണെങ്കിൽ overtight..അതിന്റെ കഴുത്തിന് വലിപ്പവും ഇറക്കവും വളരെ കൂടുതൽ.. അവൾ ഒരുവെള്ളിമാല അണിഞ്ഞിരുന്നു..അതിന്റെ locket വെള്ളിയിൽ തീർത്ത ഒരു കുഞ്ഞുനക്ഷത്രമായിരുന്നു.. അതിൽ പല നിറങ്ങളിലുള്ള കല്ലുകൾ ഒട്ടിച്ചു മനോഹരമാക്കിയിരുന്നു.. Tshirt ന്റെ കഴുത്തിന് വലിപ്പവും.. ഇറക്കവും.. കൂടുതലുള്ളത് കൊണ്ട് Locket ന്റെ മനോഹാരിത നല്ലപോലെ ദർശിക്കാൻ  കഴിയുമായിരുന്നു.. കാതിൽ വലിപ്പം കൂടിയ റിംഗ് .അവൾ പരിചയപ്പെടൽ വെറും Hi.. ൽ ഒതുക്കിയില്ല.. ഇടക്കും.. തലക്കും പലതും ചോദിച്ചുകൊണ്ടേയിരുന്നു.അത് എനിക്ക് അല്പം പ്രയാസം ഉണ്ടാക്കാതിരുന്നില്ല കാരണം ഓരോ തവണയും മറുപടി പറയാൻവേണ്ടി അവളുടെ നേരെ മുഖമുയർത്തണം. അവളുടെ കണ്ണുകളിൽ മാത്രം നോക്കി മറുപടി പറയാൻ പരമാവധി ശ്രദ്ധിച്ചു. ആത്‌മനിയന്ത്രണത്തിനും ആത്മബലത്തിനും വേണ്ടി ആഞ്ജനേയ സ്വാമിയെ  മനസ്സിൽ ധ്യാനിച്ചു . ചെറിയ ചില തമാശകൾ കേൾക്കുമ്പോൾ പോലും അവൾ വല്ലാതെ കുലുങ്ങിച്ചിരിക്കുമായിരുന്നു.. ചിരിയോടൊപ്പം അവളുടെ ശരീരവും കുലുങ്ങിയിരുന്നു.. അതും എന്നിൽ എന്തോ അസ്വസ്ഥത സൃഷ്ടിച്ചു..
അങ്ങിനെ എങ്ങിനെയൊക്കെയോ Food കഴിച്ചെന്നുവരുത്തി എണീറ്റു.. അതിനുശേഷം friends എല്ലാം റൂമിലേക്ക് തിരികെ പോയി.. പിന്നെ തുഷാര ചോദിച്ചു..
എടാ ഇന്ന് നീ free അല്ലെ.. മറ്റെന്തെങ്കിലും തിരക്കുണ്ടോ.. ?

ഇല്ല   ഫ്രീ ആണ് .. എന്തെ.?.

നമുക്ക് പുറത്തൊന്ന് പോയാലോ.. മാർക്കറ്റിൽ ഒന്ന് കറങ്ങാം..

Ok Ready..

അങ്ങിനെ majestic നടുത്തുള്ള chikpet market ലക്ഷ്യമാക്കി നഗരത്തിലെ വാഹനസാഗരത്തിൽ മറ്റൊരു നീർതുള്ളി പോലെ അവളെയുംവഹിച്ചു കൊണ്ട് എന്റെ രഥം നീങ്ങി.. വഴിയോരകാഴ്ചകൾ കണ്ട്കൊണ്ട്....
അവിടെ ഏതാണ്ട് ഒരു രണ്ടുമണിക്ക് മുൻപായി എത്തി. വാഹനം park ചെയ്തതിനു ശേഷം ഞങ്ങൾ തിരക്കുപിടിച്ച കച്ചടവീഥികൾ കണ്ടും അറിഞ്ഞും നടന്നു.. അലങ്കാരവസ്തുക്കൾ, കളിപ്പാട്ടങ്ങൾ, സൗന്ദര്യവർധക സാധനങ്ങൾ, തുണിത്തരങ്ങൾ എന്ന് വേണ്ട അവിടെ ഇല്ലാത്തത് ഒന്നുമില്ല എന്ന് തന്നെ എന്നു പറയാം. അവൾ എല്ലാം എടുത്തുനോക്കുന്നു വില ചോദിക്കുന്നു വില പേശുന്നു മുഖത്താകെ സന്തോഷത്തിന്റെ തിരയിളക്കം കാണാം.അവളുടെ ഉത്സാഹവും കൗതുകവുമെല്ലാം കണ്ടപ്പോൾ  നാട്ടിലെ  ഉത്സവപ്പറമ്പിൽ കളിപ്പാട്ടങ്ങളും കുപ്പിവളകളും മുത്തുമാലകളും കണ്ടാസ്വദിച്ചു നടക്കുന്ന കുഞ്ഞുപെൺകുട്ടികളെയാണ് എനിക്കപ്പോൾ ഓർമവന്നത്. അധികമൊന്നും അവൾ വാങ്ങിയില്ല.. കുഞ്ഞുകുഞ്ഞു പ്രതിമകൾ പിന്നെ ചേച്ചിയുടെ മോൾക്കുള്ളതെന്ന് പറഞ്ഞു രണ്ടുമൂന്ന്  പാവക്കുട്ടികളും. വഴിയേ ഒരു Textile shop കണ്ടപ്പോൾ ഞാൻ അവളെ അങ്ങോട്ട് വിളിച്ചു. ഞാൻ കടക്കാരോട് സാരി കാണിക്കാൻ പറഞ്ഞു.. അത് കേട്ടപ്പോൾ
എടാ നീ എനിക്ക് Gift തരാനാണോ... അതൊന്നും വേണ്ടെടാ please...

അതൊന്നും പറ്റില്ല.. നീ ഇത് വാങ്ങിച്ചേ പറ്റൂ...
കടക്കാരൻ കാണിച്ചുതന്ന സാരികളിൽ ചന്ദനനിറമുള്ള ഒരു സാരി എന്റെ ശ്രദ്ധയിൽ പെട്ടു.. കറുത്തനൂലിൽ  കുഞ്ഞുപൂമ്പാറ്റകളും  ചുവന്ന നൂലിൽ  കുഞ്ഞു പനിനീർ പുഷ്പങ്ങളും പലയിടത്തായി  തുന്നിച്ചേർത്ത ചന്ദനനിറമുള്ള വളരെ മനോഹരമായ ഒരു സാരി..
ഇത് നിനക്കിഷ്ടായോ.. ?

എട.. വേണ്ടെടാ.. Please..

ഇഷ്ടായോ.. ഇല്ലയോ.. അത് മാത്രം... ?
ഉം ..
അങ്ങിനെ bill pay ചെയ്തു ഇറങ്ങാൻ തുടങ്ങുമ്പോൾ അവൾ നാലുപാടും നോക്കുന്നു.. അവിടെ തൂക്കിയിരുന്ന.. ഒരു കൂർത്ത എടുക്കാൻ പറഞ്ഞു. ഒരു ഇളം നീല കളറുള്ള കൂർത്ത..
എടൊ.. താൻ എന്താ ചെയ്യുന്നേ Birthday എന്റെയല്ല നിന്റെയാണ്..

അതൊന്നും പറ്റില്ല. ഞാനും നിനക്കെന്തെങ്കിലും വാങ്ങും.. നിനക്കിഷ്ടയോ ഇത്...
കൂർത്ത കാണാനൊക്കെ നന്നായിരുന്നു.. ഇളംനീല.. കോളറിൽ കറുപ്പുനൂലുകളാൽ മനോഹരമായി  എംബ്രോയിഡറി work ചെയ്തിട്ടുണ്ടായിരുന്നു..
എടൊ ഞാൻ കൂർത്ത ധരിക്കാറില്ല..
എടാ നിനക്ക് കൂർത്ത നന്നായിചേരും.ഇങ്ങനെ 6 അടി height.. അവർക്കുള്ളതാ കൂർത്ത എന്തായാലും ഞാനിതു വാങ്ങുന്നു.. എന്ന് പറഞ്ഞു അവൾ ബില്ല് pay ചെയ്തു..
ഞാൻ ആദ്യമായി ധരിച്ച കൂർത്ത  തുഷാര സമ്മാനിച്ച ആ കൂർത്ത യാണ്.. പിന്നീടങ്ങോട്ട്.. ജുബ്ബയും കുർത്തയും ഞാൻ  പലപ്പോഴും വാങ്ങിത്തുടങ്ങി
ഏതാണ്ട് ഒരുമണിക്കൂറിൽ കൂടുതൽ സമയം ഞങ്ങൾ market ൽ ചിലവഴിച്ചു.. ആ കടയിൽ  നിന്നും ഇറങ്ങുമ്പോൾ അവൾ ചോദിച്ചു..
എടാ ഒരുകാര്യം കൂടി .
ഉം എന്താ.. ?
നമുക്ക് തിരിക്കാം.. പോകുന്ന വഴി ലാൽബാഗിൽ ഒന്ന് കേറിയാലോ.. ?

ഓക്കേ ആവാം .
ബൈക്‌ start ചെയ്യുന്നതിനുമുൻപ് സാരി ഞാനവളുടെ കയ്യിൽവെച്ചുകൊടുത്തു നിറചിരിയോടെ അവൾ അത് സ്വീകരിച്ചു..
Thanks ഡാ.. പിന്നെ വേറൊരു കാര്യം.. ഈ സാരിയൊന്നുമല്ല ട്ടോ.. ഞാൻ ഉദ്ദേശിച്ച സ്പെഷ്യൽ Gift ..

.. പിന്നെന്താ..?
വീണ്ടും ഞാനാകെ ടെന്ഷനിലായി..
എന്റെ Tension കണ്ടപ്പോൾ അവൾക്ക് ചിരിഅടക്കാൻ പറ്റുന്നില്ല.. അവളുടെ വായിലെ മുത്ത്മണി പോലെയുള്ള പല്ലുകൾ തിളങ്ങ്‌ന്നത് കാണാൻ നല്ല രസമുണ്ടായിരുന്നുവെങ്കിലും.. Tension കാരണം എനിക്കത് ആസ്വദിക്കാൻ കഴിഞ്ഞില്ല..
ചിരിക്കൊടുവിൽ അവൾ മുഷ്ടി ചുരുട്ടിപിടിച്ചുകൊണ്ട് എന്റെ വയറ്റിൽ ഒരു കുത്തും എന്നിട്ട് ചോദിച്ചു .
നീ എന്തിനാടാ ഇങ്ങനെ Tension അടിക്കുന്നത് പേടിത്തൊണ്ട..
ഉം വണ്ടിയെടുക്ക് പോകാം..
ഞാൻ വണ്ടിയെടുത്തു... പൂന്തോട്ടരാജകുമാരിയുടെ  പൂമുഖത്തെ..അതെ  ലാൽബാഗിനെ ലക്ഷ്യമാക്കി അവളെയും വഹിച്ചുകൊണ്ട് എന്റെ രഥം പാഞ്ഞു.. ഉള്ളിന്റെയുള്ളിൽ അവൾ ഉദ്ദേശിച്ച സ്പെഷ്യൽ  GIFT.. എന്തെന്നറിയാത്തതി ലുള്ള അങ്കലാപ്പിന് തത്കാലം വിടനൽകി..


അങ്ങിനെ ഏകദേശം 3:30 മണിയോടെ ഞങ്ങൾ ലാൽബാഗിലെത്തി. നല്ല ദാഹം. അടുത്തുകണ്ട കൂൾബാറിൽ കയറി ഓരോ ഐസ്ക്രീം കഴിച്ചു. പിന്നെ ഗാർഡനിലേക്കു നടന്നു. ഞങ്ങളെ വരവേൽക്കാനായി അതിമനോഹാരികളായ പുഷ്പറാണിമാർ പല നിറത്തിലും രൂപത്തിലും അണിഞ്ഞൊരുങ്ങിയിരുന്നു. പുല്ലിൽ തീർത്ത പച്ചപരവതാനികൾ.. ഇളം വെയിൽ പുഷ്പങ്ങളിൽ മനോഹാരിതയുടെ മാറ്റ് കൂട്ടുന്നുണ്ടായിരുന്നു.. തുഷാര കുറച്ചുകൂടി സന്തോഷവതിയായി കാണപ്പെട്ടു.. അവിടെ വിരിഞ്ഞു നിൽക്കുന്ന പുഷ്പങ്ങൾക്കിടയിൽ..മറ്റൊരു മനോഹരപുഷ്പമായിമാറി  അവൾ..  പലപുഷ്പങ്ങളെയും അവൾ  തഴുകിതലോടാൻ തുടങ്ങി. പൂക്കളിൻ സുഗന്ധവും പേറിവരുന്ന ഇളംകാറ്റ് ഞങ്ങളെയും  തഴുകാൻ തുടങ്ങി.. കാറ്റിന്റെ സ്പര്ശനം ഞങ്ങളിൽ ഒരു പുത്ത നുണർവുണ്ടാക്കി..പടർന്ന്പന്തലിച്ച  നിൽക്കുന്ന ഇലകളാൽ  തണലൊരുക്കുന്ന  മരങ്ങൾക്കിടയിലൂടെ മനോഹരമായ പുല്തകിടിയിലൂടെ.. ഇടവഴികളിലൂടെ ഞങ്ങൾ പതുക്കെ നടക്കാൻ തുടങ്ങി ..
പല വർണ്ണങ്ങളിലും രൂപത്തിലുമുള്ള ഒട്ടനേകം പക്ഷികൾ.. പാറി പറന്നുല്ലസിക്കുന്നു..അവയുടെ കൂകലിന്റെയും കുറുകലിന്റെയും നാദവിസ്മയം പൂന്തോട്ടത്തെ സംഗീതസാന്ദ്രമാക്കുന്നു പൂമ്പാറ്റകളും പൂത്തുമ്പികളും..ഉറക്കം തൂങ്ങുന്ന പുഷ്പങ്ങളെ ചുംബിച്ചുണർത്തുന്നു ...
എല്ലാം ആസ്വദിച്ചു ഞങ്ങളങ്ങനെ നടക്കവേ.. ഒരു താഴ്ന്ന മരക്കൊമ്പിൽ ഇണപ്പക്ഷികൾ കൊക്കുരുമ്മുന്ന അതിമനോഹരകാഴ്ച കണ്ടു.. തുഷാര കുറെ നേരം കൗതുകപൂർവം അത് നോക്കിനിന്നു.. ഞാൻ തട്ടിയുണർത്തി വാ നടക്കാം എന്ന് പറഞ്ഞപ്പോൾ.. ഒരു ചെറുചിരിയോടെ  വീണ്ടും നടക്കവേ.. വന്മരങ്ങളുടെ മറപറ്റി രഹസ്യങ്ങൾ പങ്കിടുന്ന പ്രണയജോഡികൾ ..ആ കാഴ്ച്ച കണ്ടതും അവൾ നാണത്തോടെ മുഖം തിരിച്ചു.. പിന്നെയും.. ഒട്ടനേകം മരങ്ങൾ.. പലർക്കും രഹസ്യം പങ്കിടാൻ അവസരമൊരുക്കുന്ന കാഴ്ചകൾ ...പലപ്പോഴും എന്റെ നോട്ടം അങ്ങോട്ടെല്ലാം.. അറിയാതെമാറിപ്പോയി.. എന്റെ നോട്ടത്തിന്റെ ദൈർഘ്യം കൂടുമ്പോഴെ ല്ലാം.. തുഷാര എന്റെ കൈത്തണ്ടയിൽ ചെറിയ നഖക്ഷതമേൽപിച്ചുകൊണ്ടു.. അതിൽ നിന്നും പിന്തിരിപ്പിക്കുമായിരുന്നു.. പലതും പറഞ്ഞും ഞങ്ങളായിളം വെയിലേറ്റ് നടന്നു..
നടക്കുന്ന വഴിക്കെല്ലാം ചെറു കൂടാരങ്ങൾ ഉണ്ട്.. ചിലത് മരത്തിൽ.. മറ്റു ചിലത് സിമെന്റിൽ തീർത്തത്.. എന്നിങ്ങനെ.. കുറെ നടന്നപ്പോൾ രണ്ടുപേർക്കും ക്ഷീണം.. വീണ്ടും ചെറിയ രണ്ട് ഐസ്ക്രീം.വാങ്ങി ഒരു മര കൂടാരത്തിൽ ഞങ്ങളിരുന്നു.. ഐസ്ക്രീമിന്റെ മധുരം നുണയുന്നതോടൊപ്പം അവൾ പലതും എന്നോട് പങ്കു വെച്ചു.. അവളുടെ നാട്, വീട്, ബാല്യകാലം എന്നിങ്ങനെ.. വളരെ ഉത്സാഹത്തോടെ..അവൾ  കൂടുതൽ വാചാലയായി മാറി.. ...നേരത്തെ പറഞ്ഞിരുന്നു അച്ഛൻ വളരെ strict ആണ് എന്ന്.. അച്ഛൻ എല്ലാം സാധിച്ചുതരുമെങ്കിലും.. അച്ഛനെ ഓർക്കുമ്പോൾ ഭയമെന്ന വികാരമത്രെ അവൾക്കുള്ളത്.. അമ്മ ഒരു പാവം... അച്ഛൻ പറയുന്നതെന്തും അനുസരണയോടെ ചെയ്യും.. മറുവാക്കില്ല.. അമ്മയെ ഓർക്കുമ്പോൾ അവൾക്ക് സങ്കടമാണത്രെ feel ചെയ്യാറ്.. അവളും ചേച്ചിയും തമ്മിൽ രണ്ടു വയസ്സിന്റെ വ്യത്യാസം മാത്രമേയുള്ളു.. അവളുടെ ഏറ്റവും നല്ല friend ചേച്ചിയാണത്രെ.. മറ്റുകുട്ടികളുടെ കൂടെ കളിക്കാനൊന്നും അച്ഛൻ വിടാറില്ല.. അച്ഛനില്ലാത്ത സമയങ്ങളിൽ അവളും ചേച്ചിയും കൂടി കാപ്പിത്തോട്ടത്തിലും തേയിലത്തോട്ടത്തിലും ഓടിക്കളിച്ചത്.. തേയില നുള്ളാൻ വരുന്ന ഗ്രാമീണസ്ത്രീകൾക്കൊപ്പം പങ്കിട്ട നിമിഷങ്ങൾ.. അവർ കൊണ്ടുവരുന്ന ഉച്ചഭക്ഷണം അവരോടൊപ്പം അച്ഛനറിയാതെ കഴിച്ചത് എന്നിങ്ങനെ. Girls School, Girls college എന്നിവിടങ്ങളിൽ മാത്രമാണ് പഠനകാലം.. അച്ഛന്റെ നിർബന്ധം.. പിന്നെ കുടകിലെ Golden temple,ഓംകാരേശ്വര temple എന്നിവിടങ്ങളിൽ കുടുംബസമേതം പോയത്  അതുപോലെ നാട്ടിലടുത്തുള്ള ചാമുണ്ടിക്ഷേത്രത്തിലെ ഉല്സവത്തിനു അവളും ചേച്ചിയും വളയും മാലയും തപ്പിനടക്കുമ്പോൾ അച്ഛൻ ചെവിക്കു പിടിച്ചു കൊണ്ടുപോയി കാപ്പിച്ചെടിയുടെ കമ്പ് പൊട്ടിച്ചു അടിച്ചു കാലിൽ മുറിവ് പറ്റിയത്.. എന്ന് വേണ്ട ഒട്ടനേകം കുടക് വിശേഷങ്ങൾ.. ചിലത് ചിരിയോട് കൂടെയും മറ്റു  ചിലത് അല്പം വിഷാദത്തോടെയും.. ഞാൻ നല്ല ഒരു കേൾ വി ക്കാരനായതുകൊണ്ട് എല്ലാം പറയുവാൻ അവൾക്ക് നല്ല ഉത്സാഹമായിരുന്നു..കുറെ പറഞ്ഞു കഴിഞ്ഞപ്പോൾ. അവൾ  ..
   എടാ ഞാനെന്തൊക്ക്യോ പറഞ്ഞു നേരം പോയി ഇല്ലേ.. ..വാ നമുക്ക് നടക്കാം..
അങ്ങിനെ ഞങ്ങൾ ലാൽബാഗിലെ തടാകത്തിനടുത്തെത്തി.. തടാകത്തിന്റെ മനോഹാരിത ആസ്വദിച്ചു കൊണ്ട് കുറെ പേർ നിൽക്കുന്നു അവിടെ.. അതിനിടയിലേക്ക് ഞങ്ങളും.. ചിലർ തടാകത്തിലെ മത്സ്യങ്ങൾക്ക് ചോളകപൊരി എറിഞ്ഞു കൊടുക്കുന്നു.. അതിന് വേണ്ടി പരസ്പരം മുട്ടി യുരിഞ്ഞു മത്സരിക്കുന്ന സുന്ദരമൽസ്യങ്ങൾ.. ഇടയ്ക്കിടയ്ക്ക് വെള്ളത്തിൽനിന്നും തല പുറത്തു കാണിച്ചു.. മുങ്ങാംകുളിയിട്ടു പോകുന്നു.. ഇത് കണ്ടപ്പോൾ അവൾക്കും ആഗ്രഹം നമ്മുക്കും കൊടുത്താലോ.. Ok എന്ന് പറഞ്ഞു ഞാൻ രണ്ട് ചോളകപൊരി packet വാങ്ങി.. ഒന്നവൾക്കും കൊടുത്തു.. ഇടയ്ക്കിടയ്ക്ക് വെള്ളത്തിലേക്ക് ഞങ്ങൾ ചോളക പൊരി എറിഞ്ഞു.. മൽസ്യങ്ങൾ ആർത്തിയോടെ വന്ന് ചോളകം വായിലാക്കുന്നു.. ഇടയ്ക്കു ഞങ്ങളെ നന്ദിനിറഞ്ഞ കണ്ണുകളാൽ നോക്കുന്നുമുണ്ട്.. അവൾക്ക് ഇതെല്ലം വളരെ സന്തോഷം നൽകുന്നു എന്നത് അവളുടെ കണ്ണിലെ തിളക്കവും മനോഹരമായ പുഞ്ചിരിയും കണ്ടപ്പോൾ എനിക്ക് മനസ്സിലായി.. .. ചോളകം കഴിഞ്ഞപ്പോഴേക്കും സൂര്യൻ വിടപറയാൻ തുടങ്ങിയിരുന്നു.. നഗരം ഇരുട്ടിന്റെ മൂടുപടം അണിയാനുള്ള ഒരുക്കത്തിലാണ്.. ഞങ്ങൾ പതുക്കെ പുറത്തിറങ്ങി. വീണ്ടും അവളുടെ ഹോസ്റ്റലിനെ ലക്ഷ്യമാക്കി എന്റെ രഥം കുതിക്കാൻ തുടങ്ങി.. എന്റെ ചുമലിൽ കുലുക്കി കൊണ്ട് അവൾ പറഞ്ഞു.
എടാ പതുക്കെ ഓടിച്ചാൽ മതി..
  എന്തെ.. ?
ഒന്നൂല്യ.. പതുക്കെ പോകുമ്പോൾ നമുക്ക് എന്തെങ്കിലുമൊക്കെ സംസാരിക്കലോ ...
ഓക്കേ ..
ഞാൻ speed കുറച്ചു.. നഗരം വീണ്ടും കൂടുതൽ സുന്ദരിയാകുന്നു. വഴിവിളക്കുകളും അലങ്കാര വെളിച്ചങ്ങളും തെളിഞ്ഞു വരുന്നു... ചെറിയ തണുപ്പുള്ള ഇളം കാറ്റ്.. സുഖയാത്ര. ..
ഇടക്ക് ഞാൻ ചോദിച്ചു
  സ്പെഷ്യൽ Gift ന്റെ കാര്യം ഇത് വരെ പറഞ്ഞില്ല ട്ടോ..

ഹോസ്റ്റലിൽ എത്തട്ടെടാ പറയാം..
ഇത് കേട്ടപ്പോൾ വീണ്ടും ഞാൻ..വിവശനായി  ഇനി വീണ്ടും ഹോസ്റ്റലിൽ പോകേണ്ടി വരുമോ.. അതും ഈ അസമയത്‌.. എന്റെ ദൈവമേ എന്തിനിങ്ങനെ പരീക്ഷണം .കൂടാതെ ഉച്ചക്ക്കണ്ട ആ ആന്ധ്രക്കാരി..  ആകെക്കൂടി വീണ്ടും പരിഭ്രമം.. എങ്കിലും   തുഷാര വീണ്ടും ബാംഗ്ലൂർ വന്നതുമുതലുള്ള കാര്യങ്ങൾ പറയാൻ തുടങ്ങി  യാന്ത്രികമായി ജോലി ചെയ്തുപോകുന്നു... ഓഫീസിലുള്ളവരുമായോ Room mates മായോ ഒരു അറ്റാച്മെന്റും തോന്നുന്നില്ല എന്നിങ്ങനെ കഥയും കാര്യവുമായി എന്റെ രഥം.. എന്നേക്കാൾ ക്ഷീണിച്ചവശനായി വിറയലോടെ തുഷാരയുടെ ഹോസ്റ്റലിന്റെ മുൻപിൽ എത്തി. എന്റെ ഹൃദയമിടിപ്പിന് വേഗത കൂടുന്ന പോലെ... സ്പെഷ്യൽ  Gift.. എന്താവും അവൾ ആവശ്യപ്പെടുക...


അവൾ ബൈക്കിൽ നിന്നും ഇറങ്ങി.. എത്രയും പെട്ടെന്ന് ഒരു bye പറഞ്ഞു പിരിയാൻ പറ്റിയെങ്കിൽ എന്ന ആലോചനയോടെ ഞാൻ ബൈക്കിന്റെ രണ്ടു ഹാൻഡിലുംമുറുകെ പിടിച്ചിരിക്കുകയാണ്..  അവൾ ഇറങ്ങി നേരെ  ബൈക്കിന്റെ മുൻപിൽ എത്തി.. വലതു ഹാൻഡ്‌ലിൽ കൈവെച്ചു.. എന്നിട്ട് എന്റെ മുഖത്തേക്ക് നോക്കികൊണ്ടേയിരുന്നു..ചുണ്ടിൽ ഒരു ചെറുപുഞ്ചിരി.. .അവളുടെ .രണ്ടു . കണ്ണുകളും  എന്റെ കണ്ണുകളിലേക്ക്.. ഒരു കാന്തമുനപോലെ..ഉള്ളിലേക്ക്  ..  അത്രക്കും ആഴത്തിലുള്ള നോട്ടം.. അതുമാത്രമല്ല.. വഴിവിളക്കുകളിൽ നിന്നും മാറ്റലങ്കാര വെളിച്ചങ്ങളിൽ നിന്നുമുള്ള.. പ്രകാശം അവളുടെ മുഖ ലാവണ്യത്തെ കൂടുതൽ ശോഭിതമാക്കിയിരുന്നു.. കുംഭമാസത്തിൽ പൊൻചിതറും ചന്ദ്രി കബിംബം പോലെ.... അവളുടെ ആ നോട്ടത്തിൽ. അത് മനോഹരമെങ്കിലും.ആസ്വദിക്കാൻ  പറ്റുന്നില്ല.ഉള്ളിലെന്തോ വേവലാതി അലയടിക്കും പോലെ.  അവളുടെ കണ്ണിൽ നിന്നും തിളക്കമേറിയ രണ്ടു നക്ഷത്രങ്ങൾ എന്റെ ഇടനെഞ്ച് ലക്ഷ്യമാക്കി വരുന്ന പോലെ..
നീ ഇങ്ങനെ നോക്കിപ്പേടിപ്പിക്കാതെ.. എന്താന്ന് വെച്ചാ വേഗം പറയു മോളെ.. എനിക്ക് പോണം..
അപ്പോൾ അവൾ ഒന്നുചിരിച്ചുകൊണ്ട് വീണ്ടും മുഷ്ടി ചുരുട്ടി എന്റെ നെഞ്ചിന്റെ വലത് ഭാഗത്തു കുത്തി..
എടാ ആ സ്പെഷ്യൽ  Gift.. നീ എനിക്ക് തന്നുകഴിഞ്ഞില്ലേ?
എന്ത് ..  അത് സാരിയല്ലേ..?

അതല്ലെടാ ... പിന്നെ അവൾ കുറച്ചു serious ആയി പറയാൻ തുടങ്ങി..
എടാ ഞാൻ പറഞ്ഞില്ലേ 4 വര്ഷം മുൻപ് ചേച്ചിയുടെ വിവാഹം കഴിഞ്ഞതോടെ എന്റെ enjoyments പലതും നിന്നു  പോയി.. ചേച്ചി എന്റെ എല്ലാ ആഗ്രഹങ്ങൾക്കും എന്നോട് കൂടെ ഉണ്ടായിരുന്നു. Birthday വരുമ്പോൾ ഞാനും ചേച്ചിയും കൂടി വളരെHappy ആയി enjoy ചെയ്യുമായിരുന്നു.. അത് എല്ലാം മറന്നു  തുടങ്ങിയ എനിക്ക് വീണ്ടും  അതു പോലെ  വളരെ സന്തോഷം കിട്ടിയ ദിവസമാണ്..ഇന്ന് .ഒരു മടുപ്പുമില്ലാതെ എന്റെ കൂടെ  എനിക്ക് പറയാനുള്ളതെല്ലാം കേട്ടുകൊണ്ട്.. എന്റെ ഇഷ്ടങ്ങൾക്കൊപ്പം നിന്നു.. എന്നോടൊപ്പം ഇത്രയും  സമയം പങ്കിടാൻ             നീ മനസ്സുകാണിച്ചു വളരെ സന്തോഷത്തോടെ.. ഒരു പാടുസന്തോഷമായി.. അത്  തന്നെയാടാ എനിക്ക്    വേണ്ടിയിരുന്നതും  നീ നൽകിയതും ആയ  സ്പെഷ്യൽ  Gift. ..നിന്നെ ആദ്യം കണ്ടതുമുതൽ എന്തോ ഒരു attachment തോന്നിയിരുന്നു.. എന്തെന്നറിയില്ല അത്... എന്തായാലും കുറെ നാളുകൾക്ക് ശേഷം ഇന്നെന്തോ എനിക്ക് ഒരു relax തോന്നുന്നു Thanks ഡാ.. Bye.... നാളെ കാണാം  Goodnight എന്ന് പറഞ്ഞുകൊണ്ടവൾ ഹോസ്റ്റലിലേക്കുള്ള step ഓടികയറാൻ തുടങ്ങി..
ഞാനാകെ അന്തംവിട്ടുപോയി.. ഇവളെന്താ ഇങ്ങനെ.. എന്നൊക്കൊ ചിന്തിച്ചു കൊണ്ട് അവൾ പോയവഴിയിലേക്ക് തന്നെ ഞാൻ  നോക്കിയിരിക്കുകയായിരുന്നു.. അപ്പോൾ ഹോസ്റ്റലിന്റെ firstfloor ൽ നിന്നും അവൾ
എടാ.. നീ ഇനിയും പോയില്ലേ..
വേഗം കൂടണയാൻ നോക്കടാ..  പേടിത്തൊണ്ടാ. .. എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട്  റ്റാറ്റാ ബൈ ബൈ.. എന്ന് പറഞ്ഞു കൈ വീശി..
അപ്പോൾ എനിക്കും ചിരിവന്നു ഞാനും കൈ വീശികാണിച്ചു എന്നിട്ട് വണ്ടിstart ചെയ്തു റൂമിലേക്ക് തിരിച്ചു.. അപ്പോൾ എന്റെ ചുണ്ടിൽ വിരിഞ്ഞ ആ ചിരി തിരികെ റൂമിലെത്തിയിട്ടും ഉറങ്ങാൻ കിടക്കുമ്പോഴും മാഞ്ഞിരുന്നില്ല .പിന്നീട് പലപ്പോഴും..ഇതാ  ഇപ്പോഴും ആ ഓർമ്മയിൽ എന്റെ ചുണ്ടിൽ ആ ചിരി വിരിയിന്നു   .
ഇതിനിടക്ക് ഞാൻ കമ്മനഹള്ളിയിൽ നിന്നും താമസം മാറ്റി.. കൂടെ യുണ്ടായിരുന്ന friend അവനു മറ്റൊരു സ്ഥലത്തു work കിട്ടി.. അവിടെ താമസസൗകര്യവും  .   അങ്ങിനെ K.R. Puram.. എന്ന സ്‌ഥലത്തു ഒരു വീട് കണ്ടുപിടിച്ചു. ഒരു Hall, kitchen Bathroom ഉള്ള ഒരു Room. വെള്ളം ഉള്ളിൽ തന്നെ കിട്ടും വാടക പഴയതിന്റെ ഇരട്ടി.. എങ്കിലും നല്ല സൗകര്യം. അങ്ങിനെ ഞാൻ അവിടെ ഒറ്റയ്ക്ക് താമസം തുടങ്ങി. ആ building ൽ മൊത്തം നാലു ഫാമിലി ആണുണ്ടായിരുന്നത്. തൊട്ടടുത്ത് റാന്നി യിലുള്ള മാത്യു &ബീന രണ്ടു പെൺകുട്ടികൾ, പിന്നെ മാവേലിക്കര മുരളി &മഞ്ജു ഒരു മോളും, തൃശൂർ ഉള്ള റെജി &നീന, പാലക്കാട്ട് കാരായ മോഹനൻ &ലീല. ഞാൻ മാത്രമേ ബാച്ചിലർ ആയി അവിടെ ഉണ്ടായിരുന്നത്. മിക്കദിവസവും ചോറുമാത്രമേ ഞാൻ  പാകം ചെയ്യാറുള്ളു. വന്നു ചോറു വെക്കാൻ തുടങ്ങുമ്പോഴേക്കും അടുത്ത റൂമിലെ ബീന വിളിച്ചു അവിടെ വെച്ച കറിയെന്തെങ്കിലും തരും. പിന്നെ വല്ലപ്പോഴും മഞ്ജുവും തരാറുണ്ട്.. Chicken, fish തുടങ്ങി spl ഉണ്ടാക്കുമ്പോൾ എന്തായാലും മഞ്ജു തരും.

Sunday പിന്നെ എന്തായാലും fish വാങ്ങി കറി വെക്കും. Wash, cleaning, cooking, കുളി തുടങ്ങിയവ കഴിയുമ്പോഴേക്കും 2 മണി ആകും. പിന്നെ 5 മണി വരെ സുഖനിദ്ര അതുകഴിഞ്ഞു evening walk.. എന്നിങ്ങനെ ശാന്തമായി നീങ്ങി കാര്യങ്ങൾ
ജോലിയും നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. തുഷാരയുടെ Help അതുപോലെ മറ്റു customer reference എന്നിവയിലൂടെ നല്ല performance, നല്ല incentives....

ആയിടക്ക് Sales manager എന്നെ വിളിച്ചു.. നീ കുറഞ്ഞസമയത്തിനുള്ളിൽ നല്ല performance കാഴ്ച്ചവെച്ചു. നിന്നെ ഞാൻ ബാങ്കിന്റെ Direct pay roll ൽ appoint ചെയ്യാം.  Team leader ആയി post ചെയ്യാം. ഞാൻ ആലോചിച്ചു പറയാം എന്ന് പറഞ്ഞു.ഞാൻ ആലോചിച്ചു.  ആ offer സ്വീകരിച്ചാൽ ബാങ്കിന്റെ Direct employee ആകാം പ്രൊമോഷൻ അവസരങ്ങൾ ഉണ്ട് എങ്കിലും salary സ്റ്റാർട്ടിങ്ങിൽ 15000/-വും പിന്നെ വളരെ കുറഞ്ഞ incentives .കൂടാതെ morning reporting Time  sharp ആകണം  .മറ്റു പല work pressure വേറെ .
ഒരു leave കിട്ടാൻ കെഞ്ചി കേഴണം.. ഇപ്പോഴാണെങ്കിൽ നല്ല freedom ഉണ്ട്.. എത്ര work ചെയ്യുന്നുവോ  അത്രയും സമ്പാദിക്കാം, pessure ഇല്ല Timing വിഷയമല്ല എപ്പോ വേണമെങ്കിലും leave എടുക്കാം.. ഇതൊക്കെ വിട്ടു ആ offer സ്വീകരിക്കേണ്ട എന്ന് തീരുമാനിച്ചു. പിന്നെയും manger പലതവണ ഈ കാര്യം ചോദിച്ചു ഒരു വർഷം കഴിയട്ടെ Sir .. എന്നിട്ട് join ചെയ്യാം എന്ന് പറഞ്ഞു.കുറെ ദിവസങ്ങൾക്ക് ശേഷമാണ് ഇങ്ങനെയൊരു offer വന്ന കാര്യം ഞാൻ തുഷാരയെ അറിയിക്കുന്നത്. ഞാൻ no പറഞ്ഞു എന്നറിഞ്ഞപ്പോൾ അവൾ എന്നെ കുറെ വഴക്കുപറഞ്ഞു. മാനേജരെ വേഗം പോയി കണ്ട് Join ചെയ്യാൻ നോക്ക് എന്ന് പറഞ്ഞു.

ഞാൻ മാനേജരെ കാണാൻ പോയില്ല  അതിന്റെ പേരിൽ കുറച്ചുദിവസം അവൾ പിണക്കം നടിച്ചു .
Enquiry Customers ന്റെ  ഫോൺ  nos. തരാതായി..
പക്ഷെ എനിക്ക് അല്ലാതെ തന്നെ ധാരാളം enquiry പലഭാഗത്തുനിന്നും ഉണ്ടായിരുന്നു. അത് കൊണ്ട് അത് വലിയ വിഷയമൊന്നും ആയില്ല. ഏതാണ്ട് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അവൾ പിണക്കം മറന്നു പഴയപോലെ ആയി.അതുവരെ സൂക്ഷിച്ച ഫോൺ Nos. എല്ലാം ഒന്നിച്ചു തന്നു.
മാസത്തിൽ ഒന്നോ രണ്ടോ ഞായറാഴ്ചകളിൽ evening ഞങ്ങൾ MG Road ൽ നടക്കാൻ പോകുമായിരുന്നു.. കാര്യമായിട്ടൊന്നും വാങ്ങിയിരുന്നില്ലെങ്കിലും വെറുതെ കടകമ്പോളങ്ങൾ കണ്ടുകൊണ്ട് ആൾ തിരക്കിലൂടെ നടക്കുന്നത് അവൾക്ക് ഒരു ഹരമായിരുന്നു.

അങ്ങിനെയിരിക്കെ ബാങ്കിന് ഒന്നുരണ്ടുദിവസം അടുപ്പിച്ചു Holiday വന്നപ്പോൾ രണ്ടുദിവസം extra leave എടുത്ത് അവൾ നാട്ടിലേക്ക് പോയി.. ഞാനും നാട്ടിൽ നാലുദിവസം തങ്ങാമെന്നു കരുതി നാട്ടിലെത്തി....
അമ്മയോട്  friends നു കൊടുക്കാൻ കുറച്ചു ഉണ്ണിയപ്പം ഉണ്ടാക്കിതരാൻ  പറഞ്ഞു.
അമ്മയുണ്ടാക്കിയ ഉണ്ണിയപ്പവുമായി ഞാൻ ബാംഗ്ലൂരിൽ തിരികെയെത്തി. പതിവുപോലെ അവൾ പലതും കൊണ്ടുവന്നിരുന്നു. തിരക്കൊഴിഞ്ഞ നേരത്തു ഞങ്ങൾ ഇതെല്ലം പരസ്പരം പങ്കുവെച്ചു.
ഉണ്ണിയപ്പം അവൾക്ക് നന്നായി ഇഷ്ടപ്പെട്ടു..
അതിനിടയിൽ അവൾ..
....എടാ.  എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്

പറഞ്ഞോ .എന്താ ഇന്നിത്ര മുഖവുര.. ?

അല്ലെടാ.. കുറെ ദിവസായി പറയണം പറയണം.. എന്ന് കരുതുന്നു.. പിന്നെയാവാം.. പിന്നെയാവാം എന്ന് കരുതി മാറ്റിവെച്ചു.. ഇനി  വൈകിക്കുന്നില്ല....

എന്തായിരിക്കും അവൾ പറയാതെ മാറ്റിവെച്ച കാര്യം ..?
അവൾ എന്താണ് പറയാൻ പോകൂന്നത് എന്ന് ആകാംക്ഷയോടെ നോക്കിയിരിക്കുകയായിരുന്നു ഞാൻ...
അവൾ തുടങ്ങി
എനിക്ക് ഈ ജോലികിട്ടിയിട്ട് ഒരു വര്ഷം തികയാൻ പോകുന്നു. ഒരു വര്ഷം തികഞ്ഞാൽ നമ്മൾ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് Transfferചോദിച്ചു വാങ്ങാം..ഈ ജോലി കിട്ടുമ്പോൾ തന്നെ ഒരു വർഷം കഴിയുമ്പോൾ മണിപ്പാലിലേക്ക് Transffer വാങ്ങിക്കണം എന്ന് അച്ഛൻ ആവശ്യപ്പെട്ടിരുന്നു. അവിടെ ചേച്ചിയുണ്ടല്ലോ. അവളോടുത്തുതാമസിക്കുകയും ചെയ്യാം. ബാംഗ്ലൂരിൽ ഒറ്റയ്ക്ക് കഴിയുന്നതിനോട് അച്ഛന് അന്നേ താത്പര്യമുണ്ടായിരുന്നില്ല. അങ്ങിനെ ചെയ്യാമെന്ന് ഞാനും സമ്മതിച്ചു. ട്രാൻസ്‌ഫറിന് വേണ്ട request ബാങ്കിൽ കൊടുത്തിരുന്നു.. ഇനി ഏതാണ്ട് 15 ദിവസം കൂടി.. ഈ മാസം അവസാനത്തോടെ എനിക്ക് മണിപ്പാൽ ബ്രാഞ്ചിൽ join ചെയ്യേണ്ടിവരും.
ഇത് കേട്ടതും എന്റെ നെഞ്ചിൽ എന്തോ കനത്ത പ്രഹരമേറ്റതുപോലെ..
ഞാൻ ചോദിച്ചു..
Transffer  request cancel ചെയ്യാൻ പറ്റില്ലേ..
ഈ സമയം ബാങ്കിലെ മറ്റൊരു Staff വിളിക്കുന്നു..
Tushara one Customere here..
Ys coming... എന്ന് പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റു..
എടാ ബാക്കി evening പറയാം ഇന്ന് കുറച്ചു നേരത്തെ ഇറങ്ങാം..Ok.. അവൾ കൗണ്ടറിലേക്ക് പോയി..
എനിക്കെന്തോ വല്ലായ്‌മ തോന്നി.. അന്ന് appointment ഒന്നും fix ചെയ്തിരുന്നില്ല.. ഞാൻ ബാങ്കിൽ നിന്നും പുറത്തിറങ്ങി. അവിടെ അടുത്ത്തന്നെ ഒരു childrens park ഉണ്ട്.. വണ്ടിയെടുത്തു നേരെ അങ്ങോട്ട് വിട്ടു. ധാരാളം തണൽ മരങ്ങളും സിമന്റിൽ തീർത്ത ചാരുബഞ്ചുകളും ഉള്ള അധികം തിരക്കില്ലാത്ത ഒരു പാർക്ക് ആണ്. അവിടെ പോയി ഒരു മൂലയിലെ ചാരു ബഞ്ചിൽ ചാരിയിരുന്നു..
എന്തൊക്കെയോ അസ്വസ്ഥത..
പണ്ട് കുട്ടിക്കാലത്തുള്ള ഒരോർമ.  നാട്ടിൽ തോക്കുള്ള ഒരാൾ ഉണ്ടായിരുന്നു വൈകുന്നേരങ്ങളിൽ അയാൾ തോക്കുമായി റേഷൻകടയും സ്കൂളും ചേർന്ന കവലയിൽ  വരും. അവിടെ റേഷൻകടയുടെ പുരപ്പുറത്തു കൂട്ടം കൂടിയിരിക്കുന്ന  അമ്പലപ്രാവുകൾക്ക് നേരെ അയാൾ വെടിയുതിർക്കും. ചിലപ്രാവുകൾ വെടിയേറ്റുവീഴുമ്പോൾ മറ്റുപ്രാവുകൾ ചടപടാന്ന് ചിറകടിച്ചുകൊണ്ട്  കൂട്ടം തെറ്റി പറക്കുന്നത് കണ്ടിട്ടുണ്ട്..
ഏതാണ്ടതുപോലെ എന്റെയുള്ളിലും എന്തെക്കെയോ പിടഞ്ഞു വീഴുന്നു.. ചിന്തകൾ എങ്ങോട്ടൊക്കെയോ മാറിമറിയുന്നു.
എന്തായാലും തുഷാര പോകും..  6മാസത്തോളമായുള്ള  പരിചയം മാത്രമാണെങ്കിലും.. വല്ലാതെയടുത്തുപോയി..
സത്യത്തിൽ എന്താണ് അവളുമായുള്ള ബന്ധം.. ഇരുട്ടിൽ തപ്പുകയായിരുന്ന എനിക്ക് വെളിച്ചം കാണിച്ചു തന്നവൾ.. കൈപിടിച്ചുയർത്തിയവൾ..  വിശേഷങ്ങളും  സന്തോഷങ്ങളും  വിഷമ ങ്ങളും പങ്കിട്ടവൾ  കാണാതിരിക്കുമ്പോൾ അന്വേഷിക്കുന്നവൾ.. വഴക്കു പറയുന്നവൾ.. അവളെ ഞാൻ പ്രണയിക്കുന്നുണ്ടോ.. എന്തിനാണ് അവൾ പിരിയുന്നു എന്നറിയുമ്പോൾ ഞാനിങ്ങനെ നീറുന്നത്.. അവളുടെ മനസ്സിൽ എനിക്കുള്ള സ്ഥാനമെന്താവും.. പ്രണയമാകാൻ വഴിയില്ല..സൗന്ദര്യം..  വിദ്യാഭ്യാസം.. ജോലി..  ഒരു തരത്തിലും  അവൾക്ക് യോജിക്കുന്നവനല്ല ഞാൻ.. പിന്നെന്താവും.. ആകെ കൂടി മനസ്സ് നീറിപുകയുന്നു..

ഞാൻ അന്ന് ബ്രാഞ്ചിൽ പോയതേ ഇല്ല.. അതിനിടക്ക് ഉച്ചക്ക് ശേഷം അവളെന്നെ വിളിച്ചു..
എടാ നീ എവിടെ.. ?

ഞാൻ  ഫീൽഡിൽ..എന്തെ. ?

ഒന്നൂല്യ അപ്പൊ പോയിട്ട് പിന്നെ കണ്ടതേ ഇല്ല.. Ok evening 7 മണിക്ക് മുൻപ് എത്തണം..
Ok.. വരാം
  Ok  bye
വീണ്ടും മനസ്സ് കാടുകയറാൻ തുടങ്ങി.. ഇതിനിടയിൽ പാർക്കിലെ ഒരു ചെറിയ മരത്തിനടുത്തു  ഒരു കുരുവി വല്ലാതെകീ കീ എന്ന്  ചിലച്ചുപറക്കുന്നു. ഞാൻ അടുത്ത് ചെന്ന് നോക്കി.. താഴെ അതിന്റെകുഞ്ഞു കിടക്കുന്നുണ്ട് തീറ്റ കൊടുക്കുന്ന സമയത്തു താഴെ വീണതാവാം.. ഞാൻ പതുക്കെ അതിനെ എടുത്തു. അതിന്റെ കൂട് കണ്ടുപിടിച്ചു  അതിലേക്ക് വെച്ചുകൊടുത്തു.. ഞാൻ മാറിയപ്പോൾ കുരുവി കൂട്ടിൽ കയറി. പിന്നെ കരഞ്ഞില്ല....

നേരം 4 മണി ആയി. Electronic സിറ്റിയിലെ ഒരു customer വിളിച്ചിരുന്നു. കുറച്ചു pending documents collect ചെയ്യാനുണ്ടായിരുന്നു. അത് പോയി collect ചെയ്തു തിരികെ ബാങ്കിലെത്തിയപ്പോൾ 6മണി കഴിഞ്ഞിരുന്നു. ഞാൻ അവളുടെ അടുത്തെത്തി. വലിയ തിരക്കില്ലാത്ത സമയമായിരുന്നു. എന്നെ കണ്ടതും..
"ആ നീ വന്നോ.. എന്താടാ വല്ലാതെ mood off ആയോ "?

ഏയ് ഇല്ല..

ഉം .. ഇത് കൊണ്ട് തന്നെ ഞാൻ ഇത് വരെ തന്നോട് പറയാതിരുന്നത്..
Ok.. നമുക്ക് ഇറങ്ങാൻ നോക്കാം..
അവൾ മാനേജരോട് permission ചോദിച്ചുവന്നു. ടേബിളിലെ papers  എല്ലാം ഒതുക്കി bag എടുത്തു വന്നു..
പുറത്തേക്കിറങ്ങുമ്പോൾ ഞാൻ ചോദിച്ചു
   ഇന്നെന്താ നേരത്തെ.. ?

നീ ഏതെങ്കിലും
ഹോട്ടലിലേക്ക് വിട്.. നമുക്കൊരോ കോഫി കഴിച്ചുകൊണ്ട് കുറച്ചു സംസാരിക്കാം..
അങ്ങിനെ ഹോസ്റ്റലിലേക്ക് പോകുന്ന വഴിക്കുള്ള ഒരു ഹോട്ടലിനുമുന്പിൽ എത്തി. അവിടെ ഹോട്ടലിനു പുറത്തു ടേബിളും കസേരയും ഒരു കുടകീഴിൽ നിരത്തിയ ഇരിപ്പിടങ്ങളിൽ ഒന്നിൽ ഞങ്ങൾ ഇരുന്നു. കോഫിക്ക് order ചെയ്തു.

എന്നിട്ടവൾ തുടങ്ങി
എടാ  എനിക്കുമുണ്ട് mood off..
നീ പറഞ്ഞ പോലെ വേണമെങ്കിൽ  Transffer request cancel ചെയ്ത് ഇവിടെ തന്നെ continue ചെയ്യാം.. ഞാൻ നാട്ടിൽ പോയപ്പോൾ അച്ഛനോട് അതിനുവേണ്ടി പരമാവധി അപേക്ഷിച്ചുനോക്കി.. ഒരു തരത്തിലും സമ്മതിച്ചില്ല.. ഒന്നുകിൽ Trnsffer വാങ്ങി മണിപ്പാലിൽ ജോലി ചെയ്യുക അല്ലെങ്കിൽ ജോലി അവസാനിപ്പിച്ച് വീട്ടിലേക്ക് പോരുക.എന്നാണ് അച്ഛൻ പറഞ്ഞത്.  ഞാൻ എന്താ ചെയ്യാ..

ഉം ..

ആദ്യമൊക്കെ എനിക്കിവിടെ ഭയങ്കര മടുപ്പായിരുന്നു.. ഇപ്പൊ എന്തോ... നിന്നോട് മിണ്ടാനും പറയാനും തുടങ്ങിയപ്പോൾ അതെല്ലാം മാറിവന്നതാ..
പിന്നെ ചേച്ചീടെ അടുത്തേക്കല്ലേ പോകുന്നത് എന്ന് ആലോചിക്കുമ്പോൾ സന്തോഷം തോന്നിയിരുന്നു.. എന്നാൽ അതും സങ്കടമായി മാറും

അതെന്താ.. നിന്റെ ഏറ്റവും നല്ല friend അല്ലെ ചേച്ചി ..?

അതേടാ.. എങ്കിലും ഈയിടെ അവൾ അത്ര ഹാപ്പി അല്ല.. Hus അത്ര care ചെയ്യുന്നില്ല.. വല്ലപ്പോഴുമേ വീട്ടിൽ എത്തൂ.. Business Trip എന്നും പറഞ്ഞു മിക്കദിവസങ്ങളിലും യാത്രയാണ്. വരുമ്പോൾ എന്തെങ്കിലും issue ഉണ്ടാക്കി മിക്ക ദിവസവും  കലഹമായിരിക്കും..ഞാൻ അവിടെ നിൽക്കുമ്പോൾ  ഇതെല്ലം കാണേണ്ടിവരില്ലേ.. ഈ കാര്യങ്ങൾ എനിക്ക് മാത്രേ അറിയൂ.. അമ്മക്കുപോലും അറിയില്ല..അച്ഛൻ അറിഞ്ഞാൽ വലിയ ഇഷ്യൂ ആയി മാറും..

ഉം ..

പിന്നെ അച്ഛൻ എനിക്കായി വിവാഹാലോചന തുടങ്ങിയിരിക്കുന്നു. അതിൽനിന്നെങ്ങനെ രക്ഷപെടും എന്നറിയുന്നില്ല..

എന്താ വിവാഹം കഴിക്കാൻ plan ഇല്ലേ....?

എന്ത് വിവാഹം ...
ഓരോരോ  ബന്ധങ്ങൾ കാണുമ്പോൾ എന്തിനീ വേഷം കെട്ടൽ എന്ന് തോന്നുന്നു.. എന്റെ അച്ഛനും അമ്മയും love maariage ആയിരുന്നിട്ടുകൂടി... അമ്മ വെറുതെ ജീവിതം തീർക്കുന്നു എന്നല്ലാതെ എന്താ.. ഒരു കാര്യത്തിലും സ്വന്തം അഭിപ്രായമോ താല്പര്യമോ കാണിക്കാൻ അച്ഛൻ സമ്മതിക്കില്ല.. ചിലപ്പോൾ ഒറ്റക്കിരുന്നു തേങ്ങുന്നത് കാണാം..
പിന്നെ ചേച്ചിയുടെ കാര്യം അവളും എന്നെപോലെ MBA കഴിഞ്ഞതാ. പക്ഷെ ജോലിക്കു പോകാൻ അദ്ദേഹം സമ്മതിക്കില്ല.. കുറേ സമ്പത്തും സൗന്ദര്യവും ഉണ്ടായിട്ടെന്തിനാ.. സന്തോഷം നിറഞ്ഞ നാളുകളല്ലേ വേണ്ടത്..
പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും നല്ല  സുഹൃത്തുക്കളെ പോലെ ആയിരിക്കണം വിവാഹജീവിതം. അത് എത്രപേർക്ക് കിട്ടുന്നുണ്ട്..

ഉം ..എന്തായാലും ഒരു 2 കൊല്ലമെങ്കിലും ആ കുരുക്കിൽ വീഴാതെ നോക്കണം .പറ്റു മൊന്നറിയില്ല...
Ok ഡാ.. നമുക്കിറങ്ങാം.. 7 മണി കഴിഞ്ഞു..
അങ്ങിനെ അവിടുന്നിറങ്ങി അവളുടെ ഹോസ്റ്റലിലേക്ക് തിരിച്ചു. യാത്രയിൽ അവൾ ചോദിച്ചു

എടാ നമ്മൾ ഇത്ര അടുത്തിടപഴകി.. നിനക്ക് എന്നോട് എന്താണ്.. ?

ഈ ചോദ്യം ഞാൻ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല.. എങ്കിലും ബൈകിൽ  ആയതുകൊണ്ട് എന്റെ മുഖഭാവം അറിയില്ല എന്ന സമാധാനവുമുണ്ട്....
  എന്ത് ..?
എടാ നിനക്ക് എന്നോട് എങ്ങിനെയാ Just friendship  or Love..അങ്ങിനെ .എന്താണ്  എന്ന്

  ആ എനിക്കറിയുന്നില്ല . ..

ഉം ..അപ്പൊ നിനക്കും ഉറപ്പില്ല  ല്ലേ... എന്റെ കാര്യവും അങ്ങിനെ തന്നെ..എനിക്ക് നിന്നോട് ശരിക്കും എന്താന്ന്  എനിക്കും അറിയുന്നില്ലെടാ ..എന്ന് പറഞ്ഞുകൊണ്ടവൾ ചിരിച്ചു...
ഞാൻ വീണ്ടും confused ആയി ഞാൻ കേൾക്കുന്നത് സത്യമോ അതോ സ്വപ്നമോ... ?
അവളെ ഹോസ്റ്റലിനു മുൻപിൽ ഇറക്കി വിട്ടു.. റൂമിലെത്തി. വീണ്ടും ഉറക്കം നഷ്ടപ്പെട്ട കുറച്ചു ദിവസങ്ങൾ..
പതുക്കെ ഞാൻ യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ പഠിച്ചു.. ഞങ്ങൾ തമ്മിലുള്ള സംസാരങ്ങൾ.. എന്തോ എങ്ങിനെയോ കുറഞ്ഞുവന്നു.. എങ്കിലും അവളെ എന്നും ഞാൻ ഹോസ്റ്റലിൽ drop ചെയ്യാൻ ആ സമയം നോക്കി wait ചെയ്യുമായിരുന്നു.. ചെറിയ ചില topic മാത്രം സംസാരിക്കും ബാങ്കിലെ.. ചില ഇഷ്യൂ .... Customers issues എന്നിങ്ങ്നെ ഹോസ്റ്റലിന്റെ മുന്പിലെത്തിയാൽ goodbye.. goodnight പറഞ്ഞു പിരിയും..

ചിലദിവസങ്ങളിൽ   8 pm-9pm വരെ എനിക്ക് appointment ഉണ്ടാകും..രാത്രി 10 മണി ആവും റൂമിൽ എത്താൻ..  അപ്പോൾ പുറത്തുനിന്നും food കഴിക്കും.. വന്നു കിടക്കും.. ചില ദിവസങ്ങളിൽ രാവിലെ ബീന പറയും ഇന്നലെ fish കറി ആയിരുന്നു കുറെ wait ചെയ്തു.. പിന്നെ ഞാനുറങ്ങി..

ഉം ഇന്നലെ work കൂടിപോയി  എന്ന് ഞാനും...

അങ്ങിനെ ആ ദിവസം എത്തി.. തുഷാര ബാംഗ്ലൂർ വിടുന്ന ദിവസം ...
ഉച്ചക്ക് 2 മണിക്കാണ് ബസ്‌.. എന്നോട് ഒരുമണി ആകുമ്പോൾ ഹോസ്റ്റലിലേക്ക് വരാൻ പറഞ്ഞിരുന്നു.. ഞാൻ ചെല്ലുമ്പോൾ അവൾ ഹോസ്റ്റലിന്റെ താഴെ തന്നെ ബാഗും പിടിച്ചു Ready ആയി നിന്നിരുന്നു കൂടെ യാത്രയാക്കാനായി അന്ന് കണ്ടതിൽ ഒന്നോ രണ്ടോ room mates.. ഞാൻ ചെന്നതും അവൾ അവരോടു യാത്രപറഞ്ഞു ബൈക്കിൽ കേറി.. നേരെ Majestic സ്റ്റാൻഡിലേക്ക്..
യാത്രയിൽ  കുറച്ചുനേരം ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടിനിന്നു.. പിന്നെ അവൾ തുടങ്ങി..
. ഡാ...
ഉം ..
എന്താ ഒന്നും മിണ്ടാതെ..

എന്താ പറയണ്ടെന്ന് അറിയുന്നില്ല....
.Ok മണിപ്പാലിൽ ഏതു ബ്രാഞ്ചിലാകും posting..

   അതവിടെ ചെന്നാലേ അറിയൂ.. ആദ്യം Head ഓഫീസിൽ report ചെയ്യണം.. അവിടെ 8 ഓളം ബ്രാഞ്ച് ഉണ്ട്.. എവിടെ വേണമെങ്കിലും post ചെയ്യാം.. Section മാറും  SB Account ആകണമെന്നില്ല.. One week training ഉണ്ടാകും.. Posting confirm ആയാൽ വിളിക്കാം... നീ ഇടക്ക് മണിപ്പാലിൽ വരണം.. എനിക്ക് ഇനി ഇങ്ങോട്ട് വരാനൊന്നും പറ്റുമെന്ന് തോന്നുന്നില്ല.. നീ വരില്ലേ.
.
ആ വരാം
  ഡാ പിന്നെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ..
എന്താ..
അന്ന് ഞാൻ Spl Gift വേണം എന്ന് പറഞ്ഞപ്പോ നീ tension ആയില്ലേ...  ഞാൻ എന്ത് ചോദിക്കും എന്നാ നീ വിചാരിച്ചേ..

അത്.. എനിക്ക് ഒന്നും ഒരു  പിടിയുമില്ലായിരുന്നുട്ടോ ..

ഇത് കേട്ടപ്പോൾ അവൾ എന്റെ ചുമലിൽ ഒന്നമർത്തി നുള്ളി... എന്നിട്ട്പറഞ്ഞു ..

വെറുതെ പറയല്ലേടാ...  നീ എന്ത് വിചാരിച്ചു എന്നെനിക്കറിയാം എങ്കിലും..അത് നീയായിട്ട് തന്നെ പറയണം.. പറയെടാ..

   എന്ത്..

വേണ്ട വേഗം പറഞ്ഞോ.. ദേ ഇല്ലെങ്കിൽ കുത്തുകിട്ടും..
ഞാൻ ആകെ കുഴങ്ങി അന്ന് വിചാരിച്ചതു പറയണോ.. വേണ്ടേ..

പറയെടാ.. Plese..

  അത്... പിന്നെ...

പിന്നെ വേഗം.. പറ.. എന്തിനാ ഇത്രപേടി..

ഞാൻ എങ്ങിനെയൊക്കെയോ പറഞ്ഞു..
അത്.. നീ.. ഒരു.. Kissing.. അങ്ങനെയെന്തെങ്കിലും.. ചോദിക്കുമോ.. എന്ന് വെറുതെ....

ഇത് കേട്ടതും അവൾ ഒരു പൊട്ടിച്ചിരി ആയിരുന്നു.. അതിനുശേഷം പറഞ്ഞു ..
നിന്നെ പോലെ നീണ്ടു മെലിഞ്ഞു കോലുപോലെ ഇരിക്കുന്നവന്റെ  .. Kissing.. Spl Gift.. കൊള്ളാം ..വീണ്ടും ചിരി..
ഞാനാകെ ചാണകത്തിൽ ചവിട്ടിയ പോലെ ആയി..വേണ്ടീരുന്നില്ല. മിണ്ടാതിരുന്നാൽ മതിയായിരുന്നു..
ചിരി നിന്നശേഷം അവൾ വീണ്ടും ചുമലിൽ നുള്ളി

വിഷമിക്കല്ലേടാ.. ഞാൻ തമാശ പറഞ്ഞതല്ലേ.. എനിക്കറിയാരുന്നു നിനക്ക് അങ്ങിനെ ഒരു കൺഫ്യൂഷൻ ഉണ്ടാകുമെന്ന്.. അതിനു വേണ്ടി ഞാൻ മനഃപൂർവ്വം സൂചിപ്പിച്ചതാ.. Spl.Gift..എന്ന്..
നിന്റെ പേടി, നാണം, ,കരുതൽ, അന്ന് നിന്നോട് ഞാൻ  പിണങ്ങിയപ്പോഴും നീ എന്നെ ഹോസ്റ്റലിൽ drop ചെയ്യാൻ വെയിറ്റ്  ചെയ്യുമായിരുന്നു.. എല്ലാം..I love all ഡാ..  പിന്നെ നിന്റെ Face ഒരു lovable face ആണെടാ.. I like it...
ഇത് കേട്ടതും ആ വെയിലി ലും ചൂടിലും എന്റെയുള്ളിലും പുറത്തും മഞ്ഞുപെയ്യുന്ന പ്രതീതി..
പിന്നെ വീണ്ടും അവൾ..
എടാ ഞാൻ നിന്നോട് serious ആയി ഒരു കാര്യം പറയുക.. എന്നോടെന്തെങ്കിലും ഒരു ഇഷ്ടമുണ്ടെങ്കിൽ നീ അത് ചെയ്യണം..
എന്താ..
..നീ ഒരു 3 മാസത്തിനുള്ളിൽ മാനേജരെ കണ്ടു ബാങ്കിന്റെ permenent posting വാങ്ങണം.. കൂടെ  MBA Course Part Time ആയി ചെയ്യണം.. രണ്ടുവർഷത്തെ course കഴിഞ്ഞാൽ നിനക്ക് നല്ല posting കിട്ടും.. ഇങ്ങനെ incentive.. commision എന്ന് മാത്രം..ചിന്തിച്ചു..  ഓടി നടന്നാൽ.. അധികകാലമൊന്നും അതുണ്ടാവില്ലെടാ..
ശരി നോക്കാം.. എന്ന് ഞാനും ..
അപ്പോഴേക്കും busstand എത്തിയിരുന്നു.. അവൾക്കുള്ള ബസ് റെഡി  ആയിനിന്നിരുന്നു.. അവൾക്കു ഒരു side seat കിട്ടി.. Bus start ചെയ്തപ്പോൾ ഞാൻ ബസിൽ നിന്നും ഇറങ്ങി പുറത്തു അവൾ ഇരിക്കുന്ന സീറ്റിന്റെ സൈഡിൽ വന്നു അവൾ പുറത്തേക്കു കൈ നീട്ടി ..Ok ഡാ ഞാൻ വിളിക്കാം..വീണ്ടും കാണും.. But ഇനി നമ്മൾ കാണുമ്പോൾ നീ ആ posting വാങ്ങിയിരിക്കണം പിന്നെ M.B.A ക്ക് ചേർന്നിരിക്കണം.. ഓക്കേ ...

ഞാനും Ok done എന്ന് പറഞ്ഞു..
Bus കണ്ണിൽനിന്നും മറയുന്നതുവരെ ഞാൻ അവൾ ചെയ്ത പോലെ തിരിച്ചും കൈ വീശിക്കൊണ്ടേ ഇരുന്നു... ഒപ്പം അവളുടെ ആ ചുരുളൻമുടിയിഴകൾ.. എന്നോടൊന്തോ പറയാൻ വിട്ടപോലെ പുറത്തേക്ക് എത്തിനോക്കി... എന്നെ മാടിവിളിക്കുംപോലെ...
അങ്ങിനെ അവൾ. യാത്രതിരിച്ചു ..

നൂല് പൊട്ടിയ പട്ടം പോലെ എന്തെന്നില്ലാതെ എന്റെ മനസ്സ്  ആടിയുലയുന്നുണ്ടായിരുന്നു...
ഞാൻ വണ്ടി start ചെയ്തു.. തിരികെ റൂമിലേക്ക്...
പക്ഷെ അന്ന്.. അപ്പോൾ ഞാനറിഞ്ഞില്ല.. മറ്റൊരു ദുരന്തം എന്നെ കാത്തിരിക്കുന്ന കാര്യം..തിരികെ റൂമിലേക്കുള്ള ആ  മടക്കയാത്ര എല്ലാം തകിടം മറിച്ചു .

ഞാൻ സാധാരണ 50-60 Km സ്പീഡിൽ മാത്രമേ ബൈക്ക് ഓടിക്കൂ അതും പരമാവധി റോഡിന്റെ ഇടതുവശത്തേക്ക് മാറി മാത്രം. അന്നെന്തോ മനസ്സിന്റെ നിയന്ത്രണം വിട്ടതുകൊണ്ടോ എന്തോ റോഡിന്റെ നടുവിലൂടെ.. കൂടാതെ യാന്ത്രികമായി ഞാനറിയാതെ speed കൂടിയോ എന്തോ.. വണ്ടി ഓടിക്കൊണ്ടിരിക്കുന്നു.. കുറച്ചുദൂരം പോയപ്പോൾ ഒരു Car എനിക്ക് പിന്നിൽ നിർത്താതെ  ഹോണടിച്ചു കൊണ്ടേയിരിക്കുന്നത് side mirror ലൂടെ കണ്ടു. Car നു ഓവർടേക്ക് ചെയ്യാൻ Left ലും Right ലും ഇടം കിട്ടുന്നില്ല. ഞാൻ റോഡിൻറെ ഒത്ത നടുക്കാണ്. പെട്ടെന്ന് മനസ്സ് വീണ്ടെടുത്തു.. Left ലേക്ക് മാറ്റാൻ ശ്രമിക്കുമ്പോൾ കലിമൂത്ത Car ഡ്രൈവർ Right സൈഡിലൂടെ എന്നെ overtake ചെയ്യാൻ വന്നു അതും ഓവർസ്പീഡിൽ. കാറിന്റെ ഏതോഭാഗം ബൈക്കിന്റെ ഹാൻഡ്‌ലിൽ തട്ടി.. എന്റെ കയ്യിൽ നിന്നും ബൈക്കിന്റെ  നിയന്ത്രണം തെറ്റി. വണ്ടി എങ്ങോട്ടൊക്കെയോ പാളിപോയി. ഒടുക്കം ഒരു സൈക്കിളിൽ ചെന്നു തട്ടി. സൈക്കിളും ബൈക്കുമെല്ലാം കൂടി ഒരു ഓടക്കരികിൽ മറിഞ്ഞു വീണു. കാർ നിർത്താതെ പോയി. ഓഫീസുകളിൽ ചായ  supply ചെയ്തിരുന്ന ഒരാളാണ് സൈക്കിൾ ഓടിച്ചിരുന്നത്. അവന്റെ ചുണ്ട് മുറിഞ്ഞു, ഒരു പല്ലിളകി വായിൽ നിന്നും രക്തം വരുന്നു. ഭാഗ്യത്തിന്എന്റെ കൈമുട്ടിലും കാൽമുട്ടിലും ചെറിയ ചിലപരുക്കുകൾ മാത്രം. പിന്നെ അയാളെ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ എത്തിച്ചു. First Aid കൊടുത്തു. അയാൾ ഒരു മലയാളി ആയിരുന്നു. അവൻ എന്റെ പേരും ജോലിചെയ്യുന്ന സ്ഥലവും എല്ലാം ചോദിച്ചറിഞ്ഞിരുന്നു. തിരികെ വന്ന് ഒരു 500 രൂപയും കൊടുത്തു അവനെ സൈക്കിളിൽ കയറ്റിവിട്ടു.. അപ്പോഴേക്കും ഏകദേശം രണ്ടുമണിക്കൂർ കഴിഞ്ഞിരുന്നു. തിരികെ വീണ്ടും യാത്ര തിരിക്കാനൊരുങ്ങുമ്പോളാണ് മറ്റൊരു സത്യമറിയുന്നത്.. ആ വീഴ്ചയിൽ എന്റെ മൊബൈൽ ഫോൺ എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.. അവിടെയെല്ലാം തിരഞ്ഞു.. മറ്റൊരു ഫോണിൽ നിന്നും ഡയൽ ചെയ്തു.. Switched off...അടുത്തുള്ള ഓടയിൽ അഴുക്കുവെള്ളം നിറ ഞ്ഞൊഴുകുന്നുണ്ട്. ഒരു പക്ഷെ വീഴ്ചയിൽ അതിലേക്കു തെറിച്ചു വീണിരിക്കാം. അല്ലെങ്കിൽ ആരെങ്കിലും എടുത്തിരിക്കാം. എന്ത് ചെയ്യാം CDMMA ഫോൺ.. അതും Prepaid.. ആ number തിരികെ കിട്ടാൻ ഒരു മാർഗ്ഗവുമില്ലാത്ത കാലം.. ഫോൺ പുതിയതൊന്ന് വാങ്ങിക്കാം.. പക്ഷെ തുഷാരയുടെ നമ്പർ  അതിലാണ്. നമ്പർ മറ്റെവിടെയും എഴുതിവെച്ചിട്ടില്ല അവൾക്ക് എന്നെ വിളിക്കണമെങ്കിൽ അതിനും മാർഗമില്ല ഫോൺ പോയി..
ശരി പിറ്റേദിവസം ബാങ്കിൽ പോയാൽ അവളോട്
അടുപ്പമുള്ള ഒരാളെ എനിക്കറിയാം.. ഒരു പൂനെ ക്കാരി നാദിഷ.. ഒരു പാറിപ്പറന്നചെമ്പിച്ച  മുടിയും.. പരന്ന ചുണ്ടിൽ Lipstic ഉം Thread ചെയ്ത പുരികത്തിൽ അതേ ക ളറിലുള്ള ചായവും  പുരട്ടി മോഡേൺ ഡ്രെസ്സിൽ വരുന്നവൾ.. തുഷാരയുടെ തൊട്ടടുത്ത counter.. ഇവർ തമ്മിൽ പലതും സംസാരിക്കുന്നത് കണ്ടിട്ടുണ്ട്.. എന്നോടും ഇവൾ ഇടയ്ക്കു വിശേഷങ്ങൾ ചോദിക്കാറുണ്ട് അവളുടെ അടുത്ത് തുഷാരയുടെ നമ്പർ ഉണ്ടാകും.. നാളെ രാവിലെതന്നെ ചോദിച്ചു വാങ്ങാം എന്ന് കരുതി.. ആകെക്കൂടി ക്ഷീണവും.... റൂമിലേക്ക് പോകുന്ന വഴിയിൽ  K.R.Puram  സെന്ററിൽ.. ഒരു ചുകന്ന വെളിച്ചമുള്ള ബോർഡ് പലപ്പോഴും കാണാറുണ്ട്.. WINESHOP..എന്ന പേരിൽ.. പലപ്പോഴും എന്നെ  മാടിവിളിക്കാറുണ്ടെങ്കിലും.. പിന്നെയാവാം എന്ന് കരുതി മാറ്റിവെക്കും.. പക്ഷെ അന്നവിടെ കയറി.. രണ്ടു Bear bottle എന്നോടൊപ്പം സമയം പങ്കിട്ടു ......
റൂമിൽ വന്നു.. വാതിൽ തുറന്നു.. ഉള്ളിൽ കയറിയതും.. ബീന വിളിച്ചു.. മത്തി വറുത്തത് പ്ലേറ്റിൽ തന്നു.. ഞാൻ വാങ്ങി.. ടേബിളിൽ വച്ചു.. കുറച്ചു കഴിഞ്ഞു   ചോറുവെക്കാം.. കുറച്ചുനേരം.. ഒന്ന് കിടക്കാം എന്ന് തോന്നി.
ആ കിടപ്പിൽ അറിയാതെ ഉറങ്ങി.. പിന്നെ എഴുന്നേറ്റപ്പോൾ രാവിലെ 8മണി.. ബീന തന്ന മത്തിയുടെ മുള്ളുമാത്രം ബാക്കി.. അതിനുചുറ്റും ഒരു പറ്റം ഉറുമ്പുകളും ..

ഒരു കട്ടൻ ചായ വെച്ചുകുടിച്ചു..  ആകെ മടി പിടിച്ചപോലെ.. എങ്കിലും ബാങ്കിൽ പോയെപറ്റൂ.. പുനെക്കാരിയുടെ കയ്യിൽ നിന്നും തുഷാരയുടെ നമ്പർ വാങ്ങണം.. അങ്ങിനെ.. ഏതാണ്ട് 11 മണിയോടുകൂടി.. ബാങ്കിൽ എത്തി.. പക്ഷെ.. അവിടെ എന്നെ സ്വീകരിക്കാൻ ഉണ്ടായിരുന്നത്.. രണ്ടു കന്നഡ പോലീസുകാരും.. കൂടെ നാലഞ്ച് പേരും.. ഗുണ്ടകളുടെ ലുക്ക് ഉള്ള   മലയാളികൾ  . നമ്മുടെ നാട്ടുകാർതന്നെ.. ഞാൻ ബൈക് നിർത്തുമ്പോൾ തന്നെ ബാങ്ക് സെക്യൂരിറ്റി അവോരോട് എന്നെ ചൂണ്ടി കാണിച്ചു പറയുന്നു..അതാണ് ജ യപ്രകാശ്.. എനിക്കൊന്നും പിടികിട്ടുന്നില്ല.. പിന്നെ അവർ  മനസ്സിലാക്കി തന്നു. ഇന്നലത്തെ ആക്‌സിഡന്റിന്റെ ബാക്കിപത്രം . അവന്റെ പല്ലുപോയി ചുണ്ടുപൊട്ടി.. ഒരു 10000/-തന്നാൽ settlement ആക്കാം എന്ന് അവരുടെ demand.. ഞാൻ പറ്റില്ല.. അതിനുമാത്രം ഒന്നുമില്ല first Aid ഞാൻ കൊടുത്തു.. എന്നൊക്കെ പറഞ്ഞു നോക്കി.. അവസാനം വേണമെങ്കിൽ ഒരു 5000/-തരാമെന്നു ഞാൻ.. 10000/-കിട്ടണം എന്ന് അവർ..
അവർ പോലീസിനെ സ്വാധീനിച്ചു.. അവർക്കു കന്നഡ നന്നായറിയാം.. എന്നാൽ ബൈക് പോലീസ് സ്റ്റേഷനിലേക്ക് എടുക്കണം എന്ന് police.. അങ്ങിനെ ബൈക്.. Police സ്റ്റേഷനിൽ എത്തി എനിക്കെതിരെ accident case. FIR.. without giving first AID Escaped with byke..
എനിക്ക് വണ്ടി പുറത്തെടുക്കണമെങ്കിൽ രണ്ടാൾ ജാമ്യം വേണം.. അറിയുന്ന ഫ്രണ്ട്സിനെ contact ചെയ്യണമെങ്കിൽ.. ഫോണില്ല.. അവിടെനിന്നും പഴയബന്ധങ്ങൾ തപ്പി ഇറങ്ങി .ജാമ്യം നില്ക്കാൻ പലർക്കും പേടി.. ഒരു 3 ദിവസത്തെ പരിശ്രമംകൊണ്ട് രണ്ടുപേരെ കിട്ടി . ബൈക്.. പുറത്തിറക്കി.. Case കോടതിയിൽ.. അത് പിന്നീട് വിധി ആയി.. 5000/- പെനാൽറ്റി അടച്ചു ബൈക് പുറത്തെടുത്തു പുതിയമൊബൈൽ വാങ്ങി ബാങ്കിൽ തിരികെ എത്താൻ ഏതാണ്ട് ഒരാഴ്ച്ച  കഴിഞ്ഞു . അവിടെ എത്തിയപ്പോൾ..ആ  പൂനെ കാരിക്കും മറ്റെവിടെയോ ട്രാൻസ്‌ഫർ.
അതുമാത്രമല്ല മറ്റുപലരും പുതുമുഖങ്ങൾ

കൂടാതെ മാനേജർ എന്നെയും ആ ബ്രാഞ്ചിൽ നിന്നും മാറ്റി indhiranagar എന്ന മറ്റൊരു ബ്രാഞ്ചിൽ work start ചെയ്യാൻ പറഞ്ഞു.. മൊത്തം കെണിയിലായി... തുഷാര യുടെ നമ്പർ കിട്ടാനുള്ള എല്ലാ വഴിയും അടഞ്ഞു.. ഒരു പക്ഷെ അവൾ എന്നെ എന്റെ നമ്പറിൽ ട്രൈ ചെയ്യുന്നുണ്ടാവാം

ഞാൻ കുറേദിവസം ആകെ പൊറുതി മുട്ടി.. ഒരു ദിവസം മണിപ്പാലിലേക്ക് വണ്ടി കയറി.. ഏതു ബ്രാഞ്ച് എന്ന് അറിയില്ല എങ്കിലും അവിടെപല ഭാഗത്തുള്ള രണ്ടു ബ്രാഞ്ച് കണ്ടെത്തി അന്വേഷിച്ചു.. അവിടെയും  തുഷാരയില്ല ..
അവർ  Head OFFICE മായി contact ചെയ്യൂ എന്ന് പറഞ്ഞു.. ഞാൻ അവിടെ എത്തിയപ്പോൾ 5 മണി  H.R.officer.. ഡ്യൂട്ടി  കഴിഞ്ഞു പോയിരുന്നു.. തിരികെ പോന്നു.. വീണ്ടും ഒഴിവുപോലെ മറ്റൊരുദിവസം. Head ഓഫീസ് ലക്ഷ്യമാക്കി പോയി.. H. R. O നെ കണ്ടു ഒരു മധ്യവയസ്ക . ഞാൻ കാര്യം പറഞ്ഞപ്പോൾ തുഷാരയുടെ initial..ചോദിച്ചു.. അതറിയില്ല.. Section ചോദിച്ചു അതും അറിയില്ലബ്രാഞ്ചും അറിയില്ല..

ആ lady പറഞ്ഞു.. ".Sorry we don't entertain this kind of activity especially... About our ladies Staff.." വാടിയമുഖവും തളർന്ന ഹൃദയവുമായി ഞാൻ മടങ്ങി.. പിന്നെ പോയിട്ടില്ല.. ഇല്ല.. ഇനി എന്ത്..?യോഗമില്ലായിരിക്കാം...

പതുക്കെ.. പതുക്കെ.. ഞാൻ ആ ശ്രമവും അവളെ കുറിച്ചുള്ള ഓർമകളും... മറക്കാൻ.. ശീലിച്ചു.. എങ്കിലും എപ്പോഴെങ്കിലും ഒഴിവുകിട്ടുമ്പോ ഞാൻ ലാൽബാഗിൽ പോകുമായിരുന്നു.. അവിടെ എത്തിയാൽ നേരെ ഞങ്ങൾ അന്ന്ഒരുമിച്ചിരുന്നു കഥകൾ പറഞ്ഞ ആ മരത്തിൽതീർത്ത കൂടാരത്തിൽ അൽപനേരം ഒറ്റക്കിരുന്നു അവളെ കുറിച്ചോർക്കും.. അവിടെ എനിക്ക് ചുറ്റും പൂമ്പാറ്റകൾ പാറിപറക്കാറുണ്ട്.. അതിലെചിറകിനു  കറുത്ത നിറമുള്ള ചില പൂമ്പാറ്റകൾ എന്റെ കയ്യിലും തലയിലും കുറച്ചു നേരമെങ്കിലും വന്നിരിക്കും.. അപ്പോൾ ഞാൻ അനങ്ങാതെ ഇരിക്കും..അപ്പോൾ  എന്റെ ഓർമ്മ.. അവൾ യാത്ര പറഞ്ഞ ആ ദിവസത്തിലെത്തും... അന്നവൾ ഉടുത്തിരുന്നത്.. അന്ന്  Birthday ദിവസം ഞാൻ  സമ്മാനിച്ച.. ആ സാരിയായിരുന്നു.. ചന്ദനനിറമുള്ള സാരിയിൽ കറുത്ത നൂലുകൊണ്ട് തീർത്ത പൂമ്പാറ്റകളുള്ള സാരി.. ആ സാരിയിലെ പൂമ്പാറ്റകൾക്ക് ജീവൻനൽകി എന്നെ തിരയാൻ വിട്ടതാവുമെന്നു ഞാൻ വെറുതെ ആശ്വസിച്ചു.....
ഇന്നും എന്റെ  ഡ്രസ്സ് shelf തുറക്കുമ്പോൾ ആദ്യം കാണുന്ന തരത്തിൽ ആ കൂർത്ത വെച്ചിട്ടുണ്ട്.. അവൾ അന്ന് സമ്മാനിച്ച ആ ഇളം നീല കൂർത്ത... അതിലെ കോളർ ഭാഗത്തുള്ള കറുത്തനൂലിൽ ചെയ്ത എംബ്രോയിഡറി ഡിസൈൻ കാണുമ്പോൾ അവളുടെ ചുരുളൻ മുടിയെ ഓർമ്മവരുന്നു.. ആ കൂർത്തയുടെ തിളക്കവും വെടിപ്പും.. കാണുമ്പോൾ.. അന്ന്  അവളുടെ കണ്ണിൽ തെളിഞ്ഞിരുന്ന തിളക്കവും പിന്നെ അവളുടെ ആ നിറപുഞ്ചിരിയുമാണെന്റെ ഓർമയിൽ....
പിന്നെ shelf തുറക്കുമ്പോൾ വരുന്ന ശബ്ദമുണ്ടല്ലോ.. അത് കേൾക്കുമ്പോൾ  തന്നെ അവളുടെ ആ വിളിയാണ് ഓർമയിൽ...
ഡാ.. JP..


കഥ അവസാനിച്ചു ..                                       
                                                     

No comments:

Post a Comment