എന്ന് സ്വന്തം അനൂട്ടി
*********************
*********************
ഏട്ടാ... ഞാൻ ഏട്ടന്റെ സ്വന്തം അനൂട്ടി...
ഇത്ര പെട്ടെന്ന് ഏട്ടനും എല്ലാരേയുംപോലെ
എന്നെ വെറുക്കരുത്... ഏട്ടനറിയാല്ലോ... അനൂട്ടിയെ.. അമ്മയെക്കാളും.. മറ്റെല്ലാരെയുംക്കാൾ കൂടുതൽസ്നേഹിച്ച ഏട്ടനും എന്നെ മനസിലാവുന്നില്ലേ... .

എന്റെ ജീവിതം... എങ്ങനെ.. ഇങ്ങനെ ആയി എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം തരാൻ എനിക്ക് കഴിയില്ല ഏട്ടാ...
ആകെ താറുമാറായി.... ഒരു ചെറിയ ചാഞ്ചാട്ടം..
മനസ്സിന്റെ ചില താളപിഴവുകൾ.. എന്നേഎനിക്ക് പറയൂവനറിയൂ..
അന്ന് അങ്ങനെഎന്തൊക്കെയോ സംഭവിച്ചു...പക്ഷെ ഞാൻ തെറ്റ് ഒന്നു ചെയ്തിട്ടില്ല ഏട്ടാ... എല്ലാവരും എന്നെ തള്ളിപ്പറഞ്ഞു..
എന്നാലും ഏട്ടനെ കാണാൻ ഞാൻ.. വന്നിട്ടും.. ഏട്ടാ.. ഒന്ന് കാണുവാൻ പോലും വരാതെ എന്നെ തള്ളികളഞില്ലേ... നമ്മൾഅന്ന് ഓടി കളിച്ച.. ആ ഇടവഴികൾ ഒത്തിരി നാളുകൾക്ക് ശേഷം അന്ന് എന്നെ കണ്ടപ്പോൾ എന്തോ വിമ്മിഷ്ടപെട്ടത്പോലെ....
നമ്മൾ ഓണത്തിനും തിരുവാതിരക്കും ഊഞ്ഞാൽ കെട്ടിയിരുന്ന ആ .. പുളിമൂച്ചിയുടെ ഉയർന്നകൊമ്പിൽനിന്നും ഒരില അടർന്നുവീണു എന്റെ കാതിൽ വിശേഷം ചോദിച്ചു... നമ്മുടെ പറമ്പിലെ കുളത്തിലെ ചില പോക്കാച്ചി തവള കൾ കൂടി എന്നെ കണ്ടപ്പോൾ ശബ്ദിച്ചു.. ഞാൻ വിശേഷം പറയാൻ നിന്നില്ല.. ഏട്ടൻ മിണ്ടാത്ത കാര്യം പറഞ്ഞാൽ അവർ കൂടി കരയും. നമ്മൾ ഒരുമിച്ചിരുന്നു നാമം ചൊല്ലിയ ആ പൂമുഖവാതിലും ഏട്ടന്റെ മനസ്സും എനിക്ക് വേണ്ടി തുറന്നില്ല... എങ്കിലും കാത്തിരിക്കും ഞാൻ... എന്റെ ഏട്ടൻ എന്നെ മനസ്സിലാക്കുന്ന..ആ നിമിഷത്തിന് വേണ്ടി...

എന്ന് ഏട്ടന്റെ സ്വന്തം അനൂട്ടി..
അനുശ്രീ, No.23,
അഭയം,
മുണ്ടൂർ,
പാലക്കാട്..
അനുശ്രീ, No.23,
അഭയം,
മുണ്ടൂർ,
പാലക്കാട്..
ഏട്ടാ... ഞാൻ ഏട്ടന്റെ സ്വന്തം അനൂട്ടി...
ഏട്ടന് കത്തയച്ചിട്ട് ഇന്നേക്ക് പത്തു ദിവസം കഴിഞ്ഞു. മൂന്നാം ദിവസം മുതൽ ഞാനിവിടെ പോസ്റ്റ് മാൻ വരുന്നതും കാത്തിരിക്കായിരുന്നു.. ഏട്ടന്റെ മറുപടിക്കായി...
ഞാൻ അയച്ച കത്ത് ഏട്ടന് കിട്ടാതിരിക്കാൻ വഴിയില്ല. നമ്മുടെ ഷെഡ്ഡും കുന്നുള്ള രാമേട്ടൻ തന്നെ അല്ലെ ഇപ്പോഴും നമ്മുടെ പോസ്റ്റ്‌മാൻ.രാമേട്ടൻ നമ്മുടെ വീട്ടിലേക്കുള്ള കത്തുകൾ വൈകിക്കാതെ എത്തിക്കുന്ന ആളല്ലേ... അന്ന് ഏട്ടനെ കാണാൻ വന്ന ദിവസം... മുറ്റത്തു തുളസിതറക്കരികിൽ നിന്നും കുറെ വിളിച്ചിട്ടും ഏട്ടൻ ... എന്റെ വിളി കേട്ടിട്ടും കൊട്ടിയടച്ച വാതിൽ തുറന്നില്ല... എനിക്ക് എന്താണ് പറയാനുള്ളെ എന്ന് കേൾക്കാൻപോലും മിനക്കെട്ടില്ല... ആ സങ്കടം നെഞ്ചിൽകൂട്ടി..അവിടെനിന്നുമിറങ്ങി പാടവരമ്പിലൂടെ..എങ്ങോട്ടെന്ന ലക്ഷ്യമില്ലാതെ...നടക്കുമ്പോൾ.. ഞാൻ രാമേട്ടനെ പാടവരമ്പിൽ വെച്ച് കണ്ടു..
"എന്താ അനൂട്ടി.. എപ്പഴാ വന്നേ... ഭർത്താവ് വന്നില്ലേ....അങ്ങനെ . എന്തൊക്കെയോ രാമേട്ടൻ.. ചോദിച്ചു... ഞാൻ വെറുതെ മൂളി...
"എന്താ അനൂട്ടി... നീ ഇങ്ങനെ എപ്പഴും ചിരിച്ചുകളിച്ചു..വർത്താനം പറയുന്ന നിനക്കെന്താ.. പറ്റീത്... രാമേട്ടൻ കത്തുമായി വീട്ടിൽ വരുമ്പോൾ... മോരുംവെള്ളം ചോദിക്കാതെ കൊണ്ടുവരുന്ന നീ.. എന്താ ഇങ്ങനൊക്കെ.. "
ഞാൻ.. മറുപടി കൊടുക്കാതെ നടന്നു...
ആ കാലത്ത്.. മഴപെയ്തു തോർന്ന ഓണക്കാലം.. പാറിപറക്കുന്ന.. തുമ്പികൾ.. അതിനെ പിടിച്ചു തരുവാൻ.. ആ വരമ്പിലൂടെ ഏട്ടൻ ഓടുമായിരുന്നു... ഏട്ടന്റെ പിന്നാലെ ഞാനും.. ഏട്ടൻ പറയും.. ഓടേണ്ട അനൂട്ടി... വഴുക്കി വീഴും.. ഏട്ടൻ തുമ്പിയെ.. പിടിച്ചു തരാം.. എന്ന്... അത് കേൾക്കാതെ ഞാനും..ഏട്ടനൊപ്പം.. ഓടി.. നീല കറുപ്പ്... മഞ്ഞ.. പച്ച.. എന്തൊക്കെ നിറത്തിലുള്ള തുമ്പികൾ.. അതു കാണുമ്പോൾ.. എനിക്ക്.. ഇരിക്കാൻ പറ്റില്ലായിരുന്നു..എല്ലാറ്റിനേം പിടിച്ചു.. നമ്മുടെ.. വീടിന്റെ പിന്നാമ്പുറത്തെ വിറകുപുരയിൽ..ഒരു കൂട് കെട്ടി വളർത്താം എന്നാണ് അന്ന് ഞാൻ ചിന്തിച്ചത്.. അതിനുവേണ്ടി.. അന്ന് ആ വഴുക്കൽ പിടിച്ച വരമ്പിലൂടെ ഏട്ടന്റെ പിന്നാലെ.. ഓടി.. .
നമ്മൾ പണ്ട് തുമ്പിയെ പിടിക്കാൻ ഓടിനടന്നപ്പോളും.. ആ വഴുക്കുപിടിച്ച വരമ്പിൽ തെന്നി വീണില്ല... പക്ഷെ.. ഏട്ടൻ എന്നെ.. ഒന്ന് കാണാൻ വന്നില്ലല്ലോ എന്ന സങ്കടംനെഞ്ചിൽ... ഉള്ളതോണ്ടാവും..ഞാൻ പലപ്പോഴും വീഴാൻ പോയതും.. രാമേട്ടനോട് വിശേഷം പറയാൻ നിൽക്കാതെ നടന്നതും..

അവിടുന്ന്.. പോന്നു.. എങ്ങിനെയൊക്കെയോ ഞാൻ ഇവിടെ എത്തിപ്പെട്ടു.. മുണ്ടൂരിൽ...
അഭയം.. ആശ്രയിക്കാൻ.. ആരുമില്ലാത്ത.. സ്ത്രീകൾ.. അവരെ സംരക്ഷിക്കുന്ന.. ഒരു സ്ഥലം..
ഇവിടെ ഭക്ഷണം.. മറ്റു അത്യാവശ്യസൗകര്യങ്ങൾ അതൊക്കെ ഉണ്ട് ഏട്ടാ...
പക്ഷേ.. സ്വാതന്ത്ര്യം അതില്ല..
ഇവിടുത്തെ ഫോണിൽ നിന്നും ഏട്ടനെ ഞാൻ രണ്ടുതവണ വിളിച്ചിരുന്നു.. എന്റെ ശബ്ദം കേട്ടതോണ്ടാവും ല്ലേ.. ഏട്ടൻ ഫോൺ പെട്ടെന്ന് കട്ട്.. ചെയ്തത്.. എപ്പോഴും വിളിക്കാൻ.. അവർ സമ്മതിക്കില്ല ഏട്ടാ...
ഏട്ടനയക്കുന്ന.. ഈ കത്തുകൾ.. എല്ലാം അവർ വായിച്ചുമാത്രേ അയക്കാൻ സമ്മതിക്കൂ...
ഇത് രണ്ടാമത്തെ.. കത്താണ് ഏട്ടാ.. ഇനി ഒരു കത്ത് കൂടി ഈ മാസം അയക്കാൻ പറ്റും... മാസത്തിൽ മൂന്നുകത്തുകൾ അതാണ് ഇവിടുത്തെ രീതി..ഏട്ടൻ ഒന്ന് ഇങ്ങോട്ട് വരുമോ... ഒന്ന് കാണാൻ.. എനിക്ക് പറയാനുള്ളത് കേൾക്കാൻ.. അതിനു വേണ്ടി മാത്രം... ഏട്ടന്റെ അനൂട്ടിക്ക് വേണ്ടി... ഏട്ടത്തിയമ്മക്കും കുട്ടികൾക്കും സുഖം തന്നെ അല്ലെ... എല്ലാവർക്കും ഞാൻ തെറ്റ് കാരി ആയി ല്ലേ... എങ്ങനെ നിങ്ങളെ.. എന്റെ കാര്യങ്ങൾ അറിയിപ്പിക്കും എന്ന് എനിക്കറിയുന്നില്ല ഏട്ടാ...
ഏട്ടന്റെ സ്വപ്നംപോലെതന്നെ.. നല്ല ഒരു ജോലിക്കാരനെതന്നെ ഏട്ടൻ എനിക്ക് വേണ്ടി കണ്ടുപിടിച്ചു... പക്ഷെ അവിടുന്നങ്ങോട്ടുള്ള എന്റെ ജീവിതം ഒരു.. നരകമായിരുന്നു.. ഏട്ടാ..
ഏട്ടൻ അറിഞ്ഞാൽ വിഷമിക്കുമല്ലോ.. എന്ന് കരുതി ഒന്നും പറഞ്ഞില്ല.. അതെന്റെ തെറ്റ് തന്നെ.. അവസാനം നമ്മുടെ ഗുരുവായൂരപ്പനോട്.. പോയി സങ്കടം പറഞ്ഞു വരാം എന്ന് ഒരു തോന്നൽ ഉണ്ടായി...അങ്ങനെ ഒറ്റക്ക് ഞാൻ പോയി.. പക്ഷെ... കഷ്ടകാലം.. എന്നല്ലാതെ എന്താ പറയാ... പറഞ്ഞാൽ..ആരും വിശ്വസിക്കില്ല..
ഭർത്താവിനും.. കുടുംബത്തിലുള്ളവർക്കും പിന്നെ നാട്ടുകാർക്കും.. ഏതോ ഒരുത്തന്റെ കൂടെ ചുറ്റിയടിക്കാൻ പോയവൾ അനു..
ഏട്ടാ.. ഞാൻ.. എനിക്ക് പറയാനുള്ളത് കേൾക്കാൻ ഏട്ടനെങ്കിലും.. ഒന്നു വരോ..
ഏട്ടന്റെ മറുപടിക്കായി കാത്തിരിക്കുന്നു...

...
എന്ന് ഏട്ടന്റെ സ്വന്തം അനൂട്ടി..
അനുശ്രീ, No.23,
അഭയം,
മുണ്ടൂർ,
പാലക്കാട്..
അനുശ്രീ, No.23,
അഭയം,
മുണ്ടൂർ,
പാലക്കാട്..
**********************
ഏട്ടാ... ഞാൻ ഏട്ടന്റെ സ്വന്തം അനൂട്ടി... എന്നാണ് ഇത് വരെ ചിന്തിച്ചതും ഇനിയുള്ള കാലത്തോളം അങ്ങനെ തന്നെ അനുവിന് ചിന്തിക്കാനും ഇഷ്ടം..
. ഏട്ടന്റെ മനസ്സിൽ അനൂട്ടി... മാറിയിരിക്കാം..

എന്തായാലും അനൂട്ടിയുടെ സ്വന്തം ഏട്ടനോട്... ഈ കത്തിൽ എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു അവസാനിപ്പിക്കാം... ഏട്ടൻ വിശ്വസിച്ചാലും ഇല്ലെങ്കിലും.. ഇനി ഒരെഴുത്തില്ല ഏട്ടാ... ഏട്ടന്റെ സ്നേഹം മനസ്സിൽ.. ഓർമിച്ചു വച്ചുകൊണ്ടു തന്നെ.. ഇനിയുള്ള കാലം ഞാൻ ഇവിടെ തന്നെ ഉണ്ടാകും....
ഏട്ടൻ എന്റെ കൈപിടിച്ച് ഏല്പിച്ച ആ മനുഷ്യൻ...എന്റെ ഭർത്താവ്.. കാര്യം ജോലി ഒക്കെ ഉണ്ട്.. പക്ഷെ അയാൾക്ക് എന്നെ വേണ്ടായിരുന്നു.. കൂടെ ജോലിചെയ്യുന്ന..ഒരു സ്ത്രീ... അവരുമായി എന്നോയുള്ള ബന്ധം ആണ്...
ആ സ്ത്രീക്ക് ഒരു കുട്ടിയുണ്ട്.. ഭർത്താവ് ഉപേക്ഷിച്ചുപോയതാണ്.. എന്ന് അറിയാൻ കഴിഞ്ഞു.

അയാൾ
പലപ്പോഴും വീട്ടിൽ വരാറില്ല.. ചോദിച്ചാൽ പറയും.. നൈറ്റ് വർക്ക് ഉണ്ടായിരുന്നു എന്ന്...

ഇലക്ട്രിസിറ്റി.. ബോർഡിൽ അല്ലെ ജോലി.. നൈറ്റ് വർക്ക് ഉണ്ടാവും.. എന്ന് ഞാനും വിശ്വസിച്ചു. ഒരു ദിവസം അയാൾ മദ്യപിച്ചു ബോധംകെട്ടുറങ്ങുമ്പോൾ അയാളുടെ ഫോണിൽ.. നിരന്തരം ഫോൺ വിളി.. മൂന്നാമതും ഫോൺ അടിച്ചപ്പോൾ ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.. അങ്ങോട്ട് ഒന്നും പറയാതെ തന്നെ...ആ സ്ത്രീ.. അയാളോട് ശൃംഗാരവും മറ്റു പലതും.. ഞാൻ ആരാന്നു ചോദിച്ചപ്പോഴേക്കും.. ആ സ്ത്രീ ഫോൺ കട്ട് ചെയ്തു...
വിവാഹം കഴിഞ്ഞിട്ട് മൂന്നുമാസം തികഞ്ഞിട്ടില്ല.. ആ സമയത്താണ് ഇതെല്ലാം ഏട്ടാ..

അന്ന്.. ആദ്യ ഓണത്തിന് ഏട്ടൻ വന്നു വിളിച്ചിട്ടും ഞങ്ങൾ വന്നില്ലല്ലോ... ഏട്ടൻ അന്നും എന്നെ കുറെ കുറ്റപ്പെടുത്തി... ഞാൻ ഒന്നും പറഞ്ഞില്ല ഏട്ടന് വിഷമം വേണ്ട എന്ന് കരുതി മാത്രം... അന്നയാളുടെ കാലുപിടിച്ചു കരഞ്ഞുപറഞ്ഞതാ ഞാൻ വീട്ടിലേക്ക് പോണം ന്ന്.. അയാൾ അതൊന്നു കേൾക്കാതെ ഉച്ചയൂണും കഴിഞ്ഞു പോയിട്ട് പിറ്റേദിവസമാണ് വരുന്നത്.. പോയത് ആ സ്ത്രീയുടെ വീട്ടിലേക്ക് തന്നെ...
അന്ന് ഞാൻ ചോദിച്ചു ആരാണ് ആ സ്ത്രീ...?
അന്ന് മുതൽ തുടങ്ങിയ.. അടിയും.. ഇടിയും, ചവിട്ടും.. എന്ന് വേണ്ട... പിന്നെ എന്റെ ജീവിതം ഒരു നരകമായി മാറി... അയാളുടെ കുടുംബക്കാർ.. ആരും ഞാൻ പറയുന്നതൊന്നും... വിലവെക്കില്ല.. ഏട്ടൻ കുടുംബമായി ജീവിക്കുമ്പോൾ.. അതിനിടയിൽ ഒരു വിഷമം ഞാനായിട്ട് വേണ്ട എന്ന് കരുതിമാത്രം മിണ്ടാതെ ഇരുന്നു...

അന്ന്.. ഞാൻ ഗുരുവായൂർ.. ആരോടും പറയാതെ പോയ ആ ദിവസം.
അന്ന് രാവിലെ എന്ത് മാത്രം അയാൾ എന്നെ അടിച്ചും അനാവശ്യംപറഞ്ഞും വേദനിപ്പിച്ചു എന്നറിയോ...?
അയാൾ രാവിലെ വീട്ടിൽ നിന്നിറങ്ങിയതും... ഒരെത്തും പിടിയുമില്ലാതെ ഞാൻ ഗുരുവായൂരപ്പനെ കാണാൻ ഇറങ്ങി..എന്റെ സങ്കടം പറഞ്ഞു കരയാൻ മാത്രം.

അവിടെ എത്തിയപ്പോഴേക്കും.. ഉച്ചക്ക് രണ്ടുമണി കഴിഞ്ഞു. പിന്നെ നാലുമണിക്ക് നടതുറക്കാൻ കാത്തുനിന്നു..തൊഴുതുസങ്കടം പറഞ്ഞിറങ്ങി.. ബസ്റ്റാന്റിൽ എത്തി.. ബസ് പിടിച്ചപ്പോൾ 6മണി കഴിഞ്ഞു...
അയാൾ വരുമ്പോൾ.. എന്തായാലും രാത്രി 9മണി കഴിയും.. ചിലപ്പോൾ വരാറുമില്ല.. എന്തായാലും.. 9മണിക്ക് മുൻപ് വീട്ടിൽ എത്താം എന്നായിരുന്നു.. എന്റെ കണക്കുകൂട്ടൽ...
പക്ഷേ കഷ്ടകാലം എന്നല്ലാതെ എന്താ പറയാ.. ഞാൻ ബസ്സിൽ കയറി ഇരുന്നതും.. ആ ബസ് കാരും പിന്നെ മറ്റൊരു ബസ് കാരും.. തമ്മിൽ എന്തിനോ അടിപിടി.. ഒരു ബസും പോകുന്നില്ല.. ഒടുക്കം പോലീസ് വന്നു.. അങ്ങനെ ഒരു മണിക്കൂർ പോയി...
ഇനി അടുത്ത ബസ് പിടിച്ചു പോയാൽ... ചെർപ്പുളശ്ശേരി ഇറങ്ങാം.. പക്ഷെ അവിടുന്നങ്ങോട്ട്.. ബസ് കിട്ടില്ല... പിന്നെ.. ഓട്ടോ പിടിക്കാനുള്ള പൈസ.. എന്റെ കയ്യിൽ ഇല്ല...... വേറെ മാർഗം ഇല്ലാത്തോണ്ട്.. തിരികെ.. ഗുരുവായൂർ അമ്പലത്തിൽ പന്തലിൽ തന്നെ തങ്ങി രാവിലെ നേരത്തെ പോകാം എന്ന് തോന്നി. എന്നാലും .. ഒന്ന് ഫോൺ വിളിച്ചു കാര്യങ്ങൾ അയാളോട് പറയാൻ തോന്നി.. വിവാഹം കഴിഞ്ഞു.. ഇത് വരെ ഒരു ഫോൺ പോലും എനിക്ക് വാങ്ങി തന്നിട്ടില്ല.. പിന്നെങ്ങനെ വിളിക്കും.. ഒടുക്കം ഗതികെട്ട്.
വേറെ വഴിയില്ലാത്തോണ്ട് മാത്രം.. ഒരാളോട് കെഞ്ചി..അയാളുടെ ഫോണിൽ നിന്നും ഭർത്താവിനെ വിളിച്ചു.. ആദ്യം അയാളുടെ ശബ്ദം കേട്ടതും.. ഇയാൾ ഒച്ചവെക്കാൻ തുടങ്ങി.. പിന്നെ ഞാൻ പറയുന്നതൊന്നും അയാൾ കേൾക്കാൻ തയ്യാറായില്ല.. എനിക്ക് ഫോൺ തന്ന ആൾ.. ഭാര്യയും കുട്ടികളോടും കൂടി വന്നതായിരുന്നു..
അവർ ഒരു സഹായം ചെയ്തു എന്ന് മാത്രം.

പക്ഷെ രാവിലെ.. എങ്ങനെയൊക്കെയോ വീട്ടിൽ എത്തിപെട്ടപ്പോഴേക്കും വീട്ടിൽ ആകെ ബഹളം.. ആരൊക്കെയോ കൂടിയിരിക്കുന്നു.. ആ ഫോൺ വിളിച്ച ആ ആളുടെ.. ഏതോ ഒരുത്തന്റെ കൂടെ ചുറ്റിതിരിയാൻ നടന്നവൾ.. അനു.. അങ്ങനെ കഥ ഉണ്ടായി...
അയാൾ ആരെന്നുപോലും എനിക്കറിയില്ല ഏട്ടാ.. ഏട്ടനും അവിടെ എത്തി... എല്ലാം കേട്ട്.. മറുപടി ഒന്നും പറയാൻപറ്റാതെ ഏട്ടൻ തിരിച്ചുനടന്നു..

എന്റെ സാധനങ്ങൾ എല്ലാ അയാൾ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.. അതും തൂക്കിപ്പിടിച്ചാണ് ഞാൻ വീട്ടിൽ എത്തിയത്... ഏട്ടനോട്.. എല്ലാം പറയാൻ... പക്ഷെ.. ഏട്ടൻ.. മനസ്സും വാതിലും.. എനിക്ക്വേണ്ടി തുറന്നില്ല.. ഇത്രയും എഴുതി.. ഒരു മറുപടിപോലും... അനൂട്ടിക്ക്.. വേണ്ടി.. ഇതുവരെയും.. ഏട്ടൻ എഴുതിയില്ല..
ഇനി അനൂട്ടി എഴുതുന്നില്ല ഏട്ടാ.. മാപ്പ്..
...
എന്ന് .
അനുശ്രീ, No.23,
അഭയം,
മുണ്ടൂർ,
പാലക്കാട്..
അനുശ്രീ, No.23,
അഭയം,
മുണ്ടൂർ,
പാലക്കാട്..
**************:********
അന്ന് അനു പതിവുപോലെ.. അഭയത്തിന്റെ ആ സ്റ്റിച്ചിങ്.. യൂണിറ്റിൽ ആയിരുന്നു.. അവൾക്ക് സ്റ്റിച്ചിങ് അറിയാം.. അവൾ വന്നത് മുതൽ..അവളുടെ ഡ്യൂട്ടി അവിടെയാണ്.
തലയിണകവർ.. നൈറ്റി, അടിപാവാട.. തുടങ്ങിയവയുടെ.. അളവെടുക്കുന്നതും... തയ്‌ക്കാൻ.. മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതുമായ ജോലി അവളെ..അവിടുത്തെ മേട്രൺ മാഡം ഏൽപ്പിച്ചിരുന്നു .. അവൾ ആ തിരക്കിൽ മുഴുകി നിൽക്കുമ്പോൾ മേട്രൺ അവിടെ എത്തി..
"അനുശ്രീ.. നിനക്ക് ഒരു വിസിറ്റർ.. ഉണ്ട് "
അത് കേട്ടതും അവൾ ഒന്ന് അന്ധാളിച്ചു.. എനിക്ക് വിസിറ്ററോ... ആരാ..?
"നിന്റെ ഏട്ടനാന്നാ പറഞ്ഞത്... "
അവളുടെ ശബ്ദം അവളറിയാതെ ഉയർന്നു.. "എന്റെ ഏട്ടനോ.....? "
കത്രികകയും പിന്നെ ആ കളർചോക്കും ഇട്ടെറിഞ്ഞുകൊണ്ട് അവൾ ഓടി... അവളുടെ ഏട്ടനെകാണാൻ.. അഭയത്തിന്റെ സ്വീകരണമുറിയിൽ അവൾ ഓടിക്കിതച്ചെത്തി.. അതെ അവിടെ അവളുടെ.... അനൂട്ടിയുടെ ഏട്ടൻ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.. ഏട്ടനെ കണ്ടതും അവൾ ഒന്നു നിന്നു.. ഏട്ടന്റെ കണ്ണുകൾ പതിവില്ലാതെ ചുവന്നുതുടുത്തിരുന്നു...
അവളെ കണ്ടതും ഏട്ടൻ എഴുന്നേറ്റു.. അവളുടെ അടുത്തെത്തി...
അനൂട്ടീ... എന്നൊന്ന് വിളിച്ചു...
വിളിച്ചതും അവൾ ഏട്ടന്റെ മാറിലേക്ക് ചാഞ്ഞു പോയി.. അവളുടെ പിൻതലയിൽ തലോടിക്കൊണ്ട് അയാൾ വിതുമ്പി... "ഞാൻ നിന്നെ വെറുതെ സംശയിച്ചു പോയല്ലോ എന്റെ കുഞ്ഞോളേ... വാ നമുക്ക്.. പോകാം... "

അത് കേട്ടതും... അവൾ ഞെട്ടിപിടഞ്ഞു.. ഏട്ടന്റെ മുഖത്തേക്ക് നോക്കി.. എന്നിട്ട് ചോദിച്ചു... "പോകാനോ.. എവിടേക്ക്..?
"നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാം... ഞാൻ എല്ലാം സംസാരിച്ചു വെച്ചിട്ടുണ്ട്.. നിന്റെ.. ബാഗും മറ്റു സാധനങ്ങളും എടുത്തിട്ട് വാ.. അപ്പോഴേക്കും.. ബാക്കി.. കാര്യങ്ങൾ ഞാൻ റെഡി ആക്കാം "
"ഏട്ടാ ഞാൻ ഇനി ഇവിടെ കൂടിക്കോളാം.. ഞാൻ എവിടേക്കും ഇല്ല... എന്നാലും അനൂട്ടിയെ കാണാൻ ഏട്ടൻ വന്നൂലോ... അനൂട്ടി തെറ്റ് കാരിയല്ല എന്ന് ഏട്ടൻ മനസ്സിലാക്കീലോ... അനൂട്ടിക്ക് അതു മതി.. ഏട്ടൻ പൊയ്ക്കോളൂ.. ഞാൻ ഇവിടെ കഴിഞ്ഞോളാം... ഇടക്ക് കാണാൻ വന്നാമതി..ഇനി വരുമ്പോൾ ദിവ്യെടത്തിയെയും.. അപ്പുനേം അമ്മൂനേം കൊണ്ടുവരണം.. എനിക്ക് അവരെ കാണാൻ കൊതിയാവുന്നു... "
"എന്താ മോളെ.. നീയല്ല തെറ്റ് ചെയ്തത്.. ഞാനാണ്.. പെട്ടെന്നുള്ള ദേഷ്യത്തിലും സങ്കടത്തിലും ഞാനെന്തൊക്കെയോ ചിന്തിച്ചു കൂട്ടി... നീ വീട്ടുമുറ്റത്തു വന്നു നിന്നു കരയുമ്പോൾ.. ഞാൻ നിന്നെ ഒന്ന് കാണാൻപോലും... മിനക്കെട്ടില്ല.. ദിവ്യ എന്റെ കാല് പിടിച്ചു കരഞ്ഞതാ.. ആ വാതിൽ തുറക്കാൻ... ഞാൻ കേട്ടില്ല.. നിന്റെ ഓരോ കത്ത് വരുമ്പോഴും ദിവ്യ പറയും നിന്നെ.. ഒന്ന് പോയി കാണാം എന്ന്.. ഞാൻ കേട്ടില്ല... അവൾ നിന്നെ എത്ര സ്‌നേഹിക്കുന്നു എന്നറിയോ... അപ്പൂം അമ്മൂസും.. അവരുടെ കുഞ്ഞമ്മായിയെ കാണാൻ കാത്തിരിക്കയാണ്.. ഇനി ഒന്നും പറയേണ്ട.. നമുക്ക് പോകാം.. "
അങ്ങനെ അനൂട്ടി.. അന്ന് അവളുടെ ഏട്ടന്റെ കൂടെ..
അവളുടെ ആ പഴയലോകത്തേക്ക്.. ആ തറവാട്ടിലേക്ക് അഭയത്തിൽ നിന്നും യാത്ര തിരിച്ചു.

കൊയ്ത്തിനു തയ്യാറായി നിൽക്കുന്ന നെൽക്കതിരുകൾ ഏട്ടനേയും അനിയത്തിയേയും ഒരുമിച്ചു കണ്ടപ്പോൾ.. സ്വർണനിറത്തോടെ പുഞ്ചിരിതൂകി...
അവരുടെ വീട്ടിലേക്കുള്ള ആ ഇടവഴി
സായാഹ്നത്തിലെ പൊൻവെളിച്ചത്തിൽ .. ഒന്ന് കൂടി സുന്ദരിയായി മാറി.. അങ്ങനെ അനൂട്ടി വീണ്ടും വീട്ടിൽ എത്തി.

ആ.. ഇടവഴിയിലൂടെ..വീട്ടിലേക്ക് നടക്കുമ്പോൾ.. പറമ്പിലെ കുളത്തിൽ നിന്നും ആ പോക്കാച്ചി തവള വീണ്ടും ശബ്ദിച്ചു.... കുറെ നാളുകൾക്ക് ശേഷം.. അനുവിന്റെ ശബ്ദം കേട്ടത് കൊണ്ടാവും... അത് പോലെ മുറ്റത്തെ തെങ്ങിൻ മുകളിലെ ചകിരി കൂട്ടിൽ ജനിച്ചുവീണ ഇനിയും.. കണ്ണു മിഴിയാതെ കിടന്നിരുന്ന അണ്ണാൻ കുഞ്ഞും അതിന്റെ അമ്മയും ചിലച്ചു കൊണ്ടിരുന്നു... കിണറിന്റെ ആൾമറയിൽ തത്തികളിച്ചിരുന്ന ആ അമ്പലപ്രാവുകൾ അനുവിനെ കണ്ടപ്പോൾ പതിവില്ലാതെ കുറുകികൊണ്ടിരുന്നു... അനുവിന്റെ വരവുംകാത്തു ഉമ്മറപ്പടിയിൽ ഇരിന്നിരുന്ന ദിവ്യ.. അവളുടെ ആ മനോഹരമായ പുഞ്ചിരിയുമായി..അനൂ.. എന്ന് വിളിച്ചുകൊണ്ട് അവൾക്കരികിൽ ഓടിയെത്തി.. പിന്നാലെ അപ്പുവും അമ്മുവും.. കുഞ്ഞമ്മായീ എന്ന് വിളിച്ചു കൊണ്ട് അവളെ കെട്ടിപിടിച്ചു... അനു.. ഏതോ സ്വർഗ്ഗലോകത്തിൽ എത്തിയപോലെ.. കുറച്ചു നേരം കണ്ണടച്ചു നിന്നു...
അച്ഛനും അമ്മയും ഉള്ള കാലം.. ഏട്ടനോടൊപ്പം കളിച്ചുനടന്ന.. കാലം.. ആ കുട്ടിക്കാലം അതു മാത്രമായിരുന്നു അപ്പോൾ.. അവളുടെ ചിന്തയിൽ..

പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ.. അപ്പുവിന്റെയും അമ്മുവിന്റെയും കൂടെ.. പാടത്തും പറമ്പിലും..അവരുടെ പച്ചക്കറി തോട്ടത്തിലും അവൾ ഓടി നടന്നു...
അവരുടെ കൂട്ടുകാരിയായി.. അവരെപോലെ ഒരു കുഞ്ഞു കുട്ടിയായി അവളും മാറി...
അവളുടെ ദുഃഖങ്ങളെല്ലാം അവൾ മറന്നു...പണ്ട് അച്ഛന്റെ തറവാട് .... ഒരു രണ്ടു നില പട്ട പുരയായിരുന്നു... .വിശാലമായപറമ്പ്.. അവിടെ ഉണ്ടായിരുന്ന അടക്കാ പഴം മരം...ഇന്നും ഉണ്ട്.. പഴയപോലെ അതിന്മേൽപൊത്തി പിടിച്ചു കയറി കുറച്ചു കായകൾ പറിച്ചു.. പിന്നെ മുള്ളിമകായ പഴം... അത് പൊട്ടിക്കുമ്പോൾ കയ്യിൽ മുള്ള് കൊണ്ടു.. എന്നാലും അപ്പൂനും അമ്മൂനും അതിന്റെ രുചി ഇഷ്ടായി..
പിന്നെ.. പണ്ട് അച്ചച്ചനും അച്ചമ്മയും പറഞ്ഞുതന്ന കഥകൾ അവരോട്..പങ്കുവെച്ചു..

കൊയ്ത്തിനും അതു കഴിഞ്ഞുള്ള ഞാറുനടീലിനിനും
.. ഏട്ടനും പണിക്കാർക്കുമൊപ്പം.. പാടത്തും വരമ്പിലും...അവൾ ഓടിനടന്നു.. ഇതിലും വലിയ സുഖം വേറെ എന്താ.. എന്ന് അവൾ ചിന്തിച്ചുകൊണ്ടിരിക്കുന്നകാലത്തിനിടയിൽ... അവളുടെ വിവാഹമോചനവും നടന്നു...

അങ്ങനെ ഒരു നാൾ അവൾക്കായി വീണ്ടും ഒരു ആലോചന വന്നു. ഒരു മനോജ്.. ബാംഗ്ലൂർ ഒരു കമ്പനിയിൽ തരക്കേടില്ലാത്ത ജോലി...
അയാളുടെയും ഒരു രണ്ടാംവിവാഹം തന്നെ.. ഇത് പോലെ അധികം ആയുസ്സില്ലാത്ത ഒരു ബന്ധം.. ഏട്ടന്റെയും ദിവ്യെടത്തിയുടെയും നിരന്തരനിർബന്ധം.. അങ്ങനെ അവൾ ആ വിവാഹത്തിന് തയ്യാറായി..
ചെറിയ ഒരു ചടങ്ങ്.. അതും കഴിഞ്ഞു
അയാളോടൊപ്പം ബാംഗ്ലൂരിലേക്ക്...
ചെറിയ ഒരു ചടങ്ങ്.. അതും കഴിഞ്ഞു
അയാളോടൊപ്പം ബാംഗ്ലൂരിലേക്ക്...
അതെ അനുശ്രീ ഇപ്പോൾ ബാംഗ്ലൂരിൽ ആണ്.. അവളുടെ സ്വന്തം മനുവേട്ടനും അവരുടെ കുസൃതിയായ സീമന്ത പുത്രനുമൊപ്പം.. അവിടെ സുഖമായി സന്തോഷമായി കഴിയുന്നു...
അവളുടെ സ്റ്റിച്ചിങ് ഇപ്പോഴും ഉണ്ട്... അവിടെ എത്തി അല്പസ്വല്പം ബ്യൂട്ടീഷ്യൻ ജോലി പഠിച്ചു... പരിചയത്തിലുള്ള ഒരു ചേച്ചിയുടെ സ്ഥാപനത്തിൽ..ജോലി ചെയ്യുന്നു പലരെയും സുന്ദരികൾ ആക്കുന്ന മനോഹരമായ ജോലി... പിന്നെ അവളുടെ ആ പഴയകാലം മറന്നിട്ടില്ല... ബാംഗ്ലൂർ നഗരത്തിലെ.. വാടക വീട്ടിൽ.. ആ ചെറിയ സൗകര്യത്തിലും അവൾ പലതരം പച്ചക്കറികൾ വിളയിക്കുന്നു.. മനുവേട്ടൻ നല്ല ഒരു ഫോൺതന്നെ വാങ്ങി കൊടുത്തിരിക്കുന്നു.. അതു വഴി
പണ്ടത്തെ ആ നല്ല ഫ്രണ്ട്സ്.. അവരുമായി നിരന്തരം സന്തോഷം പങ്കു വെക്കുന്നു...
അനുശ്രീ ഇന്ന് സന്തോഷവതിയാണ്...

ഏട്ടന്റെയും.. പിന്നെ മനുവേട്ടന്റെയും അതുപോലെ പരിചയപ്പെട്ട എല്ലാവരുടെയും...
സ്വന്തം അനൂട്ടി..വളരെ സന്തോഷത്തിലാണ്
സ്വന്തം അനൂട്ടി..വളരെ സന്തോഷത്തിലാണ്
കഥ അവസാനിച്ചു 🙏
No comments:
Post a Comment