കഥ,കവിത, സംഗീതം, ആരോഗ്യം ബിസിനസ് .... . malarvadi Malayalam Stories,Music,,Reference ,Health Tips, Buisiness Ideas etc By JP Kalluvazhi.
Thursday, April 30, 2020
Wednesday, April 29, 2020
രവീന്ദ്രൻ, ഓ എന്‍ വി കുറുപ്പ്, കെ ജെ യേശുദാസ് -മധുരഗാനങ്ങൾ
രവീന്ദ്രൻ, ഓ എന്‍ വി കുറുപ്പ്, കെ ജെ യേശുദാസ് കൂട്ട്കെട്ടിൽ
ഒട്ടേറെ മധുരഗാനങ്ങൾ മലയാളത്തിൽ പിറന്നിട്ടുണ്ട്. അവയിൽ ചില ഹിറ്റ് ഗാനങ്ങൾ..
1.പൊൻപുലരൊളി പൂവിതറിയ കാളിന്ദി
https://youtu.be/cm8xP32wW1Q
ഇത്തിരിപ്പൂവേ ചുവന്നപൂവേ 1984 രവീന്ദ്രൻ ഓ എന്‍ വി കുറുപ്പ് കെ ജെ യേശുദാസ് ,ലതിക
2.പുഴയോരഴകുള്ള പെണ്ണ്
https://youtu.be/2quY1iz0qd4
എന്റെ നന്ദിനിക്കുട്ടി രവീന്ദ്രൻ ഓ എന്‍ വി കുറുപ്പ് കെ ജെ യേശുദാസ്
3.ഇനിയും വസന്തം
https://youtu.be/N7ZxnWIS6go
എന്റെ നന്ദിനിക്കുട്ടി 1984 രവീന്ദ്രൻ ഓ എന്‍ വി കുറുപ്പ് കെ ജെ യേശുദാസ് ,സുജാത മോഹൻ
4.ഒരു കുഞ്ഞ് സൂര്യനേ
https://youtu.be/v5b1DZQCDoo
സുഖമോ ദേവി 1986 രവീന്ദ്രൻ ഓ എന്‍ വി കുറുപ്പ് കെ ജെ യേശുദാസ് ,കെ എസ് ചിത്ര
5.ശ്രീ ലതികകള്‍
https://youtu.be/lit5cg12-7c
സുഖമോ ദേവി 1986 രവീന്ദ്രൻ ഓ എന്‍ വി കുറുപ്പ് കെ ജെ യേശുദാസ്
6.സുഖമോ ദേവി
https://youtu.be/JJGpEJWv2ec
സുഖമോ ദേവി 1986 രവീന്ദ്രൻ ഓ എന്‍ വി കുറുപ്പ് കെ ജെ യേശുദാസ്
7.വാനമ്പാടി ഏതോ
https://youtu.be/OU2gk0CtFcw
ദേശാടനക്കിളി കരയാറില്ല 1986 രവീന്ദ്രൻ ഓ എന്‍ വി കുറുപ്പ് കെ ജെ യേശുദാസ് ,കോറസ്
8.ആടി ദ്രുതപദ താളം
https://youtu.be/NbGO6jAZK9c
ലാൽ സലാം 1990 രവീന്ദ്രൻ ഓ എന്‍ വി കുറുപ്പ് കെ ജെ യേശുദാസ്
9.സാന്ദ്രമാം മൗനത്തിന്‍
https://youtu.be/MbjRiMS_AV4
ലാൽ സലാം 1990 രവീന്ദ്രൻ ഓ എന്‍ വി കുറുപ്പ് കെ ജെ യേശുദാസ്
10.ലാല്‍ സലാം
https://youtu.be/vUeQLJQ2hBU
ലാൽ സലാം 1990 രവീന്ദ്രൻ ഓ എന്‍ വി കുറുപ്പ് കെ ജെ യേശുദാസ്
11.ആലില മഞ്ചലിൽ
https://youtu.be/AHyt3bSt2AY
സൂര്യഗായത്രി 1992 രവീന്ദ്രൻ ഓ എന്‍ വി കുറുപ്പ് കെ ജെ യേശുദാസ് ,കെ എസ് ചിത്ര
12.തംബുരു കുളിർ ചൂടിയോ
https://youtu.be/doPs-_A1s6A
സൂര്യഗായത്രി 1992 രവീന്ദ്രൻ ഓ എന്‍ വി കുറുപ്പ് കെ ജെ യേശുദാസ് ,കെ എസ് ചിത്ര ,മോഹന്‍ ലാല്‍
13.രാഗം താനം
https://youtu.be/9oX9jBrxtrc
സൂര്യഗായത്രി 1992 രവീന്ദ്രൻ ഓ എന്‍ വി കുറുപ്പ് കെ ജെ യേശുദാസ് ,കൃഷ്ണചന്ദ്രന്‍ ,കെ എസ് ചിത്ര
14.പൊയ്കയിൽ
https://youtu.be/zJPyiyOPm0Y
രാജശില്‍പ്പി 1992 രവീന്ദ്രൻ ഓ എന്‍ വി കുറുപ്പ് കെ ജെ യേശുദാസ്
15.രാഗര്‍ദ്ര സന്ധ്യയില്‍
https://youtu.be/xNjSKsSSYIs
ചൈതന്യം 1995 രവീന്ദ്രൻ ഓ എന്‍ വി കുറുപ്പ് കെ ജെ യേശുദാസ് ,ആര്‍ ഉഷ
Tuesday, April 28, 2020
ബ്രഹ്മി-ഔഷധഗുണങ്ങൾ
*ബ്രഹ്മി*
പരന്ന കുഞ്ഞൽ ഇലകളോടുകൂടിയ ഒരു ഔഷധ സസ്യമാണ് ബ്രഹ്മി. ഈര്‍പ്പമുള്ള പ്രദേശം, കുളങ്ങള്‍, പാടം എന്നിവിടങ്ങളിലാണ് ഈ ഔഷധം കണ്ടുവരുന്നത്.
നാം ചിന്തിക്കുന്നതിനുമപ്പുറത്താണ് ബ്രഹ്മി നമുക്ക നൽകുന്ന ഗുണങ്ങൾ.
ഗര്‍ഭകാലത്തു ബ്രഹ്മി കഴിയ്ക്കുന്നതു ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. പ്രത്യേകിച്ചും തലച്ചോറിന്റെ വികാസത്തിന്. ഗര്‍ഭിണികളുടെ രക്തശുദ്ധീകരണത്തിനും വയറിനുമെല്ലാം ഇതു ഗുണം ചെയ്യുന്നു.
ഓർമശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഔഷധം തയ്യാറാക്കുന്നതിലേക്കായി ബ്രഹ്മി വൻ തോതിൽ ഉപയോഗിച്ചുവരുന്നു. നാഡികളെ ഉത്തേജിപ്പിക്കുന്നതിനു് ഉപയോഗിക്കുന്നു. നവജാതശിശുക്കൾക്ക് മലബന്ധം മാറുവാൻ ബ്രഹ്മിനീര് ശർക്കര ചേർത്തു കൊടുക്കാറുണ്ട്.
ബ്രഹ്മിനീരും വെളിച്ചെണ്ണയും സമം ചേർത്തു കാച്ചിയെടുക്കുന്ന എണ്ണ തലമുടി വളരാൻ ഉത്തമമാണ്
കുട്ടികൾക്ക് മാത്രമല്ല എല്ലാ പ്രായക്കാരായ ആളുകൾക്കും ബ്രഹ്മി അത്യുത്തമാണ്. മുടി വളർച്ചക്കും മുടിക്ക് നല്ല കറുപ്പ് ലഭിക്കുന്നതിനും ഇത് ഫലപ്രദമാണ് അകാല നര എന്ന പ്രശ്നത്തിനുള്ള ഉത്തമ പരിഹാരമാണ് ബ്രഹ്മി എന്ന് പറയാം.
ചർമത്തിലുണ്ടാകുന്ന അലർജികൾക്കെതിരെ ഇത് ഫലപ്രദമായി പ്രവർത്തിക്കും.എക്‌സീമ പോലുള്ള ചര്‍മ രോഗങ്ങള്‍ക്കും ചര്‍മത്തിലെ അലര്‍ജിയ്ക്കുമെല്ലാം ഇത് അരച്ചിടുന്നത് ഏറെ ഗുണം നല്‍കും.
ബ്രഹ്മി പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഇതില്‍ വയമ്പു ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം അപസ്മാരം പോലുള്ള അവസ്ഥകള്‍ക്കു പരിഹാരമാകും. തലച്ചോറിനെ ശാന്തമാക്കാന്‍ ഇതിനു സാധിയ്ക്കും.
ബ്രഹ്മി കാല്‍പാദത്തിനടിയില്‍ അരച്ചിടുന്നതും ഇത് വെണ്ണ ചേര്‍ത്തു നിറുകയിലിടുന്നതും ഉറക്കം വരാന്‍ വളറെ നല്ലതാണ്. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിച്ച് ഇത് ഇത് പ്രമേഹത്തെ തടയുന്നു. രക്തത്തിലെ വിഷാംശത്തെ പുറന്തള്ളാനും ബ്രഹ്മി അത്യുത്തമമാണ്.
ബ്രഹ്മിനീരില്‍ വയമ്പ് പൊടിച്ചിട്ട് ദിവസേന രണ്ടുനേരം കഴിച്ചാല്‍ അപസ്മാരം മാറും. ബ്രഹ്മി പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.
ബ്രഹ്മി അരച്ച് മഞ്ചാടി വലിപ്പത്തില്‍ ഉരുട്ടി നിഴലില്‍ ഉണക്കി സൂക്ഷിക്കുക. ഓരോന്നും വീതം കറന്നയുടനെയുള്ള ചൂടോടുകൂടിയ പാലില്‍ അരച്ച് കലക്കി പതിവായി കാലത്ത് സേവിക്കുക. ഓര്‍മ്മക്കുറവിന് നല്ലതാണ്. ബ്രഹ്മിനീരും വെണ്ണയും ചേര്‍ത്ത് രാവിലെ പതിവായി ഭക്ഷണത്തിന് മുമ്പ് സേവിച്ചാല്‍ കുട്ടികളുടെ ബുദ്ധിവകാസം മെച്ചപ്പെടും.
ബ്രഹ്മി, വയമ്പ്, ആടലോടകം, വറ്റല്‍മുളക്, കടുക്ക ഇവ സമം ചേര്‍ത്ത കഷായം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ശബ്ദം തെളിയും.നിത്യവും ബ്രഹ്മി നീരെടുത്ത് രാവിലെ കല്‍ക്കണ്ടം അതില്‍ ചേര്‍ത്തു കഴിച്ചാലും നല്ലതാണ്. . ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീര് രാവിലെയും വൈകുന്നേരവും കഴിച്ചാല്‍ വിക്ക് മാറും.
ഉറങ്ങുന്നതിന് മുമ്പ് ബ്രഹ്മിനീര് കഴിച്ചാല്‍ മാനസിക ഉല്ലാസത്തിന് നല്ലതാണ്. ബ്രഹ്മി നെയ്യില്‍ വറുത്ത് പാലുകൂട്ടി നിത്യവും വൈകീട്ട് സേവിച്ചാല്‍ നിത്യയൌവ്വനം നിലനിര്‍ത്താം.
കൂടിയമാത്രയില്‍ വിരേചനം ഉണ്ടാവും എന്ന ഒരു ദോഷവശവും ബ്രഹ്മിക്കുണ്ട്.
കൂടുതൽജലം ലഭ്യമാക്കി ഗൃഹപരിസരങ്ങളിലും ബ്രഹ്മി വളർത്താം. വേരുകളോട് കൂടിയ ചെറുതണ്ടുകളാണ് നടാൻ ഉപയോഗിക്കുന്നത്. വെള്ളം നിൽക്കുന്ന ഉൾനാടൻ വയലുകളിൽ നിന്ന് ഇതിന്റെ തൈകൾ ശേഖരിക്കാം.
നട്ട് അല്പകാലത്തിനകം കൊണ്ടുതന്നെ നന്നായി പടർന്നു വളരും.

ഈന്തപ്പഴം-ഔഷധഗുണങ്ങൾ
*ഈന്തപ്പഴം*
അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിനുകള്‍ തുടങ്ങിയ ഒരു പിടി ആരോഗ്യദായകമായ ഘടകങ്ങളുടെ ഉറവിടമാണ് ഈന്തപ്പഴം. തടി വര്‍ദ്ധിപ്പിയ്ക്കാതെ ശരീരത്തിനു തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.
ആഴ്ചയില്‍ 12 ഈന്തപ്പഴമെങ്കിലും കഴിയ്ക്കാം. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കും. ഇവ ഒരുമിച്ചു കഴിയ്ക്കരുതെന്ന കാര്യവും ഓര്‍മ വേണം. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറയായ ഇത് ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ തടയാനും ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനുമെല്ലാം ഏറെ ഗുണകരമാണ്. മസിലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്‌ഇതിലെ മധുരം സ്വാഭാവിക മധുരമായതു കൊണ്ട് മിതമായ തോതില്‍ പ്രമേഹരോഗികള്‍ക്കും കഴിയ്ക്കാം. മാത്രമല്ല, ഈ മധുരം ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യും.
കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഈന്തപ്പഴത്തിനുള്ള പങ്ക് വളരെ വലുതാണ്. ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കും. ഈന്തപ്പഴം രാത്രി വെള്ളത്തില്‍ ഇട്ടുവച്ച് രാവിലെ ഇത് ഈ വെള്ളത്തില്‍ ചതച്ചിട്ടു കുടിയ്ക്കാം. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയക്കുന്നതിനും എച്ച്‌ഡിഎല്‍ കൊളസ്‌ട്രോള്‍വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഇതു നല്ലതാണ്.
വിശപ്പില്ലാത്തവര്‍ക്കുള്ള നല്ലൊരു മരുന്നാണ് ഈന്തപ്പഴം. വിശപ്പു വര്‍ദ്ധിപ്പിയ്ക്കാന്‍ പാലില്‍ ഇത് ചേര്‍ത്തു കുടിയ്ക്കാനാണ് ആയുര്‍വേദം പറയുന്നത്.
5 ഈന്തപ്പഴം, 5 കുരുമുളക്, ഒരു കഷ്ണം ഇഞ്ചി എന്നിവ പാലിലിട്ടു തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് 1 സ്പൂണ്‍ നെയ്യു ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരത്തു കുടിയ്ക്കുക. ഇത് കോള്‍ഡിനുള്ള നല്ലൊരു പരിഹാരമാണ്. ഉറക്കവും നല്‍കും.
സ്ത്രീകളിലെ അസ്ഥിയുരുക്കം അഥവാ വെള്ളപോക്കിനും ഈന്തപ്പഴം ഔഷധമാക്കാം. ഉണങ്ങിയ ഈന്തപ്പഴം അരച്ച് നെയ്യില്‍ കലര്‍ത്തി ഗോപീചന്ദനത്തിനൊപ്പം കഴിയ്ക്കാം. ഗോപീചന്ദനം ആയുര്‍വേദ കടകളില്‍ ലഭിയ്ക്കുന്ന ഒന്നാണ്. ഈന്തപ്പഴം വെള്ളത്തിലിട്ടു കുതിര്‍ത്തി ഉടച്ചു കഴിയ്ക്കാം. ഈ വെള്ളവും കുടിയ്ക്കാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് വെള്ളപോക്കിനുള്ള പരിഹാരമാണ്
പുരുഷന്റെ സ്റ്റാമിനയ്ക്കും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്. രാവിലെ വെറുംവയറ്റില്‍ ആദ്യ ഒരാഴ്ച 2 ഈന്തപ്പഴം വീതം കഴിയ്ക്കുക. മൂന്നാമത്തെ ആഴ്ച 3 എണ്ണം വീതം കഴിയ്ക്കാം. നാലാമത്തെ ആഴ്ച മുതല്‍ 12 ആഴ്ച വരെ 4 വീതം കഴിയ്ക്കാം.
മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. അതിനെ ഇല്ലാതാക്കാനും നല്ല ശോധനയ്ക്കും ഈന്തപ്പഴം സഹായിക്കുന്നു. ദഹനപ്രക്രിയ സാധാരണ ഗതിയിലാക്കാന്‍ ഈന്തപ്പഴം സഹായിക്കും. മാത്രമല്ല പാലിനൊപ്പം അത്താഴശേഷം ഈന്തപ്പഴം കഴിക്കുന്നത് ദഹനസംന്ധമായ എല്ലാ പ്രശ്‌നങ്ങളേയും പരിഹരിക്കും.
മദ്യപാനം മൂലമുള്ള ഹാങോവര്‍ മാറാന്‍ ഈന്തപ്പഴം നല്ലൊരു വഴിയാണ്. ഇത് 10-15 മിനിറ്റു വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം കുടിയ്ക്കാം. മദ്യപാനം മൂലമുള്ള ഛര്‍ദി, തലവേദന എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.
ശരീരത്തില്‍ അയേണ്‍ കുറഞ്ഞാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അയേണ്‍ സാന്നിധ്യത്തിന് നല്ലതു പോലെ പച്ച ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്.
ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു ദിവസം ഒേരു ഈന്തപ്പഴം എന്ന ക്രമത്തില്‍ കഴിച്ചാല്‍ കണ്ണിന്റെ കാഴ്ചശക്തിയ്ക്കും തെളിച്ചത്തിനും സഹായിക്കും.

ഇരുമ്പൻ പുളി -ഔഷധഗുണങ്ങൾ
*ഇരുമ്പൻ പുളി*
ബിലിമ്പിയെന്നും ഇലുമ്പൻ പുളിയെന്നും വിളിക്കുന്ന ഇരുമ്പൻ പുളിക്ക് ഒട്ടേറെ ഗുണങ്ങൾഉണ്ട്.
പുളിക്ക് പകരം കറികളിലിടാനും അച്ചാറുണ്ടാക്കാനും ജ്യുസ്, സ്ക്വാഷ് എന്നിവയുണ്ടാക്കാനും ഇരുമ്പൻ പുളി ഉപയോഗിച്ച് വരുന്നു
പ്രമേഹം കൊണ്ട് കഷ്ട്ടപ്പെടുന്നവർക്കും ഏറെ ഫലപ്രദമാണ് ഇവ . പല മരുന്നുകളും മാറി മാറി പരീക്ഷിച്ചവർക്ക് ഇനി മുതൽ ഇലുമ്പൻ പുളി പരീക്ഷിച്ച് നോക്കാവുന്നതാണ് . ജ്യൂസായും വെള്ളത്തിൽ തിളപ്പിച്ച് കുറുക്കി ആ വെള്ളവും ഇത്തരത്തിൽ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് അസുഖം ഭേദമാക്കുന്നു .
കൃത്യതയാർന്ന ഭക്ഷണ ക്രമീകരണവും , ഇലുമ്പൻ പുളിയുടെ ഉപയോഗവും നിങ്ങളിലെ അമിത വണ്ണത്തെ തുരത്താൻ സഹായിക്കുന്നു.
നീര് വലിയാനും , പ്രാണികൾ കടിച്ചുള്ള ചൊരറിച്ചിൽ മാറാനും , വേദന ഇല്ലാതാക്കാനും ഇലുമ്പൻ പുളിക്ക് കഴിവുണ്ട് . തളിരിലകളാണ് ഇതിനായി ഉപയോഗിക്കുന്നത് ,
ചിലർക്ക് ഭക്ഷണത്തോട് അലർജിയും എന്നാൽ മറ്റ് ചിലർക്ക് മരുന്നുകളോടും എന്ന് തുടങ്ങി അലർജി പല തരത്തിലുണ്ടാകാാറുണ്ട്. ഇത്തരക്കാർക്ക് യാതൊരു ഭയവുമില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഇലുമ്പൻ പുളി . ഇലുമ്പൻ പുളി വെള്ളം ചേർത്ത് ജ്യൂസാക്കി ഉപയോഗിക്കാവുന്നതാണ് .
Note :അമിത ഉപയോഗം പാടില്ല. ഇലുമ്പൻ പുളി
പച്ചയ്ക്ക് സ്ഥിരമായി കഴിക്കുന്നത് നമ്മുടെ കരളിനെ ദോഷമായ രീതിയില്‍ ബാധിക്കുകയും ചെയ്യുമത്രേ. കൊളസ്‌ട്രോൾ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഇരുമ്പൻ പുളി ഔഷധമായി ശീലിക്കാവൂ.

മഞ്ഞൾ -ഔഷധഗുണങ്ങൾ
*മഞ്ഞള്‍*
ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. നാം കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങളെ നിര്‍വീര്യമാക്കി, ശരീരത്തെ മഞ്ഞള്‍ സംരക്ഷിക്കാന്‍ സഹായിക്കുന്നു.
ഹൃദ്രോഗം, ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ്, വിഷാദം എന്നിവയൊക്കെ ഫലപ്രദമായി ചെറുക്കാനുള്ള ഘടകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്.
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന "കുര്‍ക്കുമിന്‍" എന്ന രാസവസ്തുവിനു മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്.
അല്‍ഷിമേഴ്‌സിനു" കാരണമാകുന്ന "ബീറ്റാ അമിലോയിഡ്" അടിഞ്ഞു കൂടുന്നത് തടയാനും, തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന പദാര്‍ത്ഥങ്ങളെ നീക്കം ചെയ്യാനും "കുര്‍ക്കുമിന്‍" കഴിയുമെന്നതാണ് പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്..
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റി ഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നു.
കരള്‍രോഗങ്ങള്‍ പ്രതിരോധിക്കും- ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കി കരള്‍ സംബന്ധമായ രോഗങ്ങള്‍ തടയാനും മഞ്ഞളിന് കഴിയും.
പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ടി-സെല്‍ ലുക്കീമിയ തുടങ്ങിയവ തടയാന്‍ മഞ്ഞളിന് കഴിയും.
മഞ്ഞളിലടങ്ങിയ ആന്റി ഓക്‌സിഡന്റ് സന്ധിവാതം തടയാന്‍ സഹായിക്കും.
പ്രമേഹം തടയുന്നതില്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ മഞ്ഞള്‍ സഹായിക്കുന്നു. പ്രമേഹം തടയാന്‍ മഞ്ഞള്‍ പൊടി 6 ഗ്രാം വീതം അര ഗ്ലാസ്സുവെള്ളത്തില്‍ കലക്കി മൂന്നുനേരം കഴിച്ചാല്‍ മതി. പ്രമേഹത്തിന് നെല്ലിക്കനീര്, അമൃത് നീര്, മഞ്ഞള്‍! പൊടി ഇവ ചേര്‍ത്ത് പതിവായി കഴിക്കുക.
ശരീരത്തിലെ കൊഴുപ്പ് (കൊളസ്‌ട്രോള്‍) കുറയക്കാന്‍ മഞ്ഞളിന് സാധിക്കും.
ചിലന്തി കടിച്ചും മറ്റുമുണ്ടാകുന്നതും അല്ലാത്തതുമായ മുറിവുകള്‍ ഉണക്കാന്‍ മഞ്ഞള്‍പൊടി തേക്കുന്നത് സഹായിക്കും.
മഞ്ഞൾ ചേർത്ത പാൽ കഴിച്ച് അതിന്റെ ഗുണങ്ങൾ നിങ്ങളുടെ ശരീരം ആഗിരണം ചെയ്ത് കഴിയുമ്പോൾ തന്നെ അതിന്റെ ഫലം നിങ്ങൾക്ക് ലഭ്യമാകും, ഇത് നിങ്ങളുടെ ശ്വാസകോശത്തിലെ കഫക്കെട്ടിനെ ഒഴിവാക്കി വളരെ വേഗം ആശ്വാസം പകരുന്നു.
ആസ്മ കൂടാതെ ശ്വാസനാളം സംബന്ധമായ അസുഖങ്ങളെ ഫലപ്രദമായി നിയന്ത്രിയ്ക്കാനുള്ള കഴിവ് ഇതിനുണ്ട്.
മഞ്ഞൾ പാൽ കാത്സ്യത്തിന്റെ കലവറയാണ് അതുകൊണ്ട് തന്നെ ഇത് എല്ലുകളുടെ ബലത്തിനും അവയുടെ ആരോഗ്യകരമായ നിലനിൽപ്പിനും സഹായിക്കുന്നു. എല്ലിന്റെ തേയ്മാനം കുറച്ച് ഓസ്റ്റിയോപെറോസ്സിസിൽ നിന്നും സംരക്ഷിയ്ക്കുന്നു.
ആർത്തവ സംബന്ധമായ വിഷമതകൾ
മഞ്ഞൽ പാലിൽ അടങ്ങിയിരിക്കുന്ന ഗുണപ്രദമായ ഘടകങ്ങൾ ആർത്തവ സംബന്ധമായ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും സ്ത്രീകളെ സംരക്ഷിയ്ക്കുന്നു. ഗർഭവതികളായ സ്ത്രീകൾ മഞ്ഞൾ ചേർത്ത പാൽ കുടിയ്ക്കുന്നത് പ്രസവം സുഗമമാക്കാനും ഗരഭാവസ്ഥയിലെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി പ്രസവും സുഖപ്രദവും, മറ്റ് ഗർഭാശയം സംബന്ധിച്ച അസുഖങ്ങൾ ഇല്ലാതാകാനും സഹായിക്കുന്നു.
ചര്‍മസൗന്ദര്യം സംരക്ഷിക്കുന്നതിനായാണ് പണ്ടുമുതലേ മഞ്ഞള്‍ കൂടുതലായും ഉപയോഗിച്ചുവരുന്നത്. ശരീരത്തിനും നിറവും ശോഭയും നല്‍കാന്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. കൗമാരക്കാര്‍ക്കിടയില്‍ സാധാരണമായ മുഖക്കുരു അകറ്റാന്‍ മഞ്ഞള്‍ ഉത്തമമാണ്. ഒരു തണ്ട് കറിവേപ്പിലയും ഒരു ചെറിയ കഷണം മഞ്ഞ ളും കൂട്ടി അരച്ച് ഒരു മുട്ടയുടെ വെള്ളയില്‍ കുഴച്ച് മുഖത്ത് പുരട്ടുക. അരമണിക്കൂറിന് ശേഷം കടലമാവ് കൊണ്ട് കഴുകിക്കളഞ്ഞാല്‍ മുഖക്കുരു മാറും. രണ്ട് സ്പൂണ്‍ ചെറുപയര്‍ നന്നായി അരച്ച് അര സ്പൂണ്‍ നാരങ്ങാനീരും ഒരു നുള്ള് ഇന്തുപ്പും ഒരു സ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് പാലില്‍ കുഴച്ച് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ചെറു ചൂടുവെള്ളം കൊണ്ട് കഴുകിക്കളയാം. മുഖക്കുരുവും പാടുകളും മാറി മുഖം സുന്ദരമാകും.
Note:ഇന്ന് നമ്മള്‍ വിപണിയില്‍ നിന്നും വാങ്ങുന്ന മഞ്ഞളില്‍ മാരക രോഗങ്ങള്‍ക്ക് വരെ കാരണമാകുന്ന "മെറ്റാനില്‍ യെല്ലോ", നിറം കിട്ടാന്‍ വേണ്ടി "ലെഡ് ക്രോമൈറ്റ്" എന്നിവയുമാണ് മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന മായങ്ങള്‍.
അതുകൊണ്ടുതന്നെ മഞ്ഞള്‍പ്പൊടി വീട്ടില്‍ത്തന്നെ തയ്യാറാക്കുന്നതാണ് നല്ലത്.
വീടുകളില്‍ തന്നെ പച്ചമഞ്ഞള്‍ നട്ടു വളര്‍ത്തുക. സ്ഥലമില്ലാത്തവര്‍ ടെറസിലോ ചാക്കിലോ മഞ്ഞള്‍ നട്ടു വളര്‍ത്താം. നട്ടു ആറു മാസം കൊണ്ട് വിളവെടുക്കാം. വിളവെടുത്ത മഞ്ഞളിനെ നന്നായി കഴുകി തൊലി നീക്കം ചെയ്തതിനു ശേഷം ചെറുതായി അരിഞ്ഞെടുത്ത് നല്ല വെയിലില്‍ ഉണക്കിയെടുക്കണം. മിക്കവരും ചെയ്തുവരുന്നത് പച്ച മഞ്ഞള്‍ പുഴുങ്ങി ഉണക്കിയെടുത്ത് മില്ലില്‍ പൊടിച്ചെടുക്കുന്ന രീതിയാണ്. പച്ച മഞ്ഞള്‍ പുഴുങ്ങുമ്പോള്‍ തന്നെ ഒരു വിധം ഗുണങ്ങള്‍ നഷ്ടമാകും. പുഴുങ്ങുന്നതിനെക്കാള്‍ ഉത്തമം തൊലി നീക്കം ചെയ്ത് ചെറുതായി അരിഞ്ഞ് വെയിലത്ത് ഇട്ട് ഉണക്കിയെടുക്കുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ നമുക്ക് മിക്‌സിയില്‍ തന്നെ പൊടിച്ചെടുക്കാം. മില്ലിനെ ആശ്രയിക്കേണ്ടിയും വരില്ല.
മഞ്ഞള്‍ പൊടി സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന കുപ്പികള്‍ ഗ്‌ളാസ്സ് ജാറുകള്‍ ആണ് ഉത്തമം. കാരണം നിലവാരം കുറഞ്ഞ പ്‌ളാസ്റ്റിക് കണ്ടയിനറുകളില്‍ പൊടി വകകള്‍ സൂക്ഷിക്കുന്നത് ക്യാന്‍സറിനെ ക്ഷണിച്ചു വരുത്തും.

Subscribe to:
Posts (Atom)