Tuesday, April 28, 2020

മഞ്ഞൾ -ഔഷധഗുണങ്ങൾ

*മഞ്ഞള്‍*


ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. നാം കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങളെ നിര്‍വീര്യമാക്കി, ശരീരത്തെ മഞ്ഞള്‍ സംരക്ഷിക്കാന്‍ സഹായിക്കുന്നു.

 ഹൃദ്രോഗം, ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ്, വിഷാദം എന്നിവയൊക്കെ ഫലപ്രദമായി ചെറുക്കാനുള്ള ഘടകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്.

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന "കുര്‍ക്കുമിന്‍" എന്ന രാസവസ്തുവിനു മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്.

അല്‍ഷിമേഴ്‌സിനു" കാരണമാകുന്ന "ബീറ്റാ അമിലോയിഡ്" അടിഞ്ഞു കൂടുന്നത് തടയാനും, തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന പദാര്‍ത്ഥങ്ങളെ നീക്കം ചെയ്യാനും "കുര്‍ക്കുമിന്‍" കഴിയുമെന്നതാണ് പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്..

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റി ഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നു.

കരള്‍രോഗങ്ങള്‍ പ്രതിരോധിക്കും- ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കി കരള്‍ സംബന്ധമായ രോഗങ്ങള്‍ തടയാനും മഞ്ഞളിന് കഴിയും.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ടി-സെല്‍ ലുക്കീമിയ തുടങ്ങിയവ തടയാന്‍ മഞ്ഞളിന് കഴിയും.

മഞ്ഞളിലടങ്ങിയ ആന്റി ഓക്‌സിഡന്റ് സന്ധിവാതം തടയാന്‍ സഹായിക്കും.

പ്രമേഹം തടയുന്നതില്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ മഞ്ഞള്‍ സഹായിക്കുന്നു. പ്രമേഹം തടയാന്‍ മഞ്ഞള്‍ പൊടി 6 ഗ്രാം വീതം അര ഗ്ലാസ്സുവെള്ളത്തില്‍ കലക്കി മൂന്നുനേരം കഴിച്ചാല്‍ മതി. പ്രമേഹത്തിന് നെല്ലിക്കനീര്, അമൃത് നീര്, മഞ്ഞള്‍! പൊടി ഇവ ചേര്‍ത്ത് പതിവായി കഴിക്കുക.

ശരീരത്തിലെ കൊഴുപ്പ് (കൊളസ്‌ട്രോള്‍) കുറയക്കാന്‍ മഞ്ഞളിന് സാധിക്കും.

ചിലന്തി കടിച്ചും മറ്റുമുണ്ടാകുന്നതും അല്ലാത്തതുമായ മുറിവുകള്‍ ഉണക്കാന്‍ മഞ്ഞള്‍പൊടി തേക്കുന്നത് സഹായിക്കും.

മഞ്ഞൾ ചേർത്ത പാൽ കഴിച്ച്‌ അതിന്റെ ഗുണങ്ങൾ നിങ്ങളുടെ ശരീരം ആഗിരണം ചെയ്ത്‌ കഴിയുമ്പോൾ തന്നെ അതിന്റെ ഫലം നിങ്ങൾക്ക്‌ ലഭ്യമാകും, ഇത്‌ നിങ്ങളുടെ ശ്വാസകോശത്തിലെ കഫക്കെട്ടിനെ ഒഴിവാക്കി വളരെ വേഗം ആശ്വാസം പകരുന്നു.
ആസ്മ കൂടാതെ ശ്വാസനാളം സംബന്ധമായ അസുഖങ്ങളെ ഫലപ്രദമായി നിയന്ത്രിയ്ക്കാനുള്ള കഴിവ്‌ ഇതിനുണ്ട്‌.

മഞ്ഞൾ പാൽ കാത്സ്യത്തിന്റെ കലവറയാണ് അതുകൊണ്ട്‌ തന്നെ ഇത്‌ എല്ലുകളുടെ ബലത്തിനും അവയുടെ ആരോഗ്യകരമായ നിലനിൽപ്പിനും സഹായിക്കുന്നു. എല്ലിന്റെ തേയ്മാനം കുറച്ച്‌ ഓസ്റ്റിയോപെറോസ്സിസിൽ നിന്നും സംരക്ഷിയ്ക്കുന്നു.

ആർത്തവ സംബന്ധമായ വിഷമതകൾ
മഞ്ഞൽ പാലിൽ അടങ്ങിയിരിക്കുന്ന ഗുണപ്രദമായ ഘടകങ്ങൾ ആർത്തവ സംബന്ധമായ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും സ്ത്രീകളെ സംരക്ഷിയ്ക്കുന്നു. ഗർഭവതികളായ സ്ത്രീകൾ മഞ്ഞൾ ചേർത്ത പാൽ കുടിയ്ക്കുന്നത്‌ പ്രസവം സുഗമമാക്കാനും ഗരഭാവസ്ഥയിലെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി പ്രസവും സുഖപ്രദവും, മറ്റ്‌ ഗർഭാശയം സംബന്ധിച്ച അസുഖങ്ങൾ ഇല്ലാതാകാനും സഹായിക്കുന്നു.


ചര്‍മസൗന്ദര്യം സംരക്ഷിക്കുന്നതിനായാണ് പണ്ടുമുതലേ മഞ്ഞള്‍ കൂടുതലായും ഉപയോഗിച്ചുവരുന്നത്. ശരീരത്തിനും നിറവും ശോഭയും നല്‍കാന്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. കൗമാരക്കാര്‍ക്കിടയില്‍ സാധാരണമായ മുഖക്കുരു അകറ്റാന്‍ മഞ്ഞള്‍ ഉത്തമമാണ്. ഒരു തണ്ട് കറിവേപ്പിലയും ഒരു ചെറിയ കഷണം മഞ്ഞ ളും കൂട്ടി അരച്ച് ഒരു മുട്ടയുടെ വെള്ളയില്‍ കുഴച്ച് മുഖത്ത് പുരട്ടുക. അരമണിക്കൂറിന് ശേഷം കടലമാവ് കൊണ്ട് കഴുകിക്കളഞ്ഞാല്‍ മുഖക്കുരു മാറും. രണ്ട് സ്പൂണ്‍ ചെറുപയര്‍ നന്നായി അരച്ച് അര സ്പൂണ്‍ നാരങ്ങാനീരും ഒരു നുള്ള് ഇന്തുപ്പും ഒരു സ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് പാലില്‍ കുഴച്ച് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ചെറു ചൂടുവെള്ളം കൊണ്ട് കഴുകിക്കളയാം. മുഖക്കുരുവും പാടുകളും മാറി മുഖം സുന്ദരമാകും.


Note:ഇന്ന് നമ്മള്‍ വിപണിയില്‍ നിന്നും വാങ്ങുന്ന മഞ്ഞളില്‍ മാരക രോഗങ്ങള്‍ക്ക് വരെ കാരണമാകുന്ന "മെറ്റാനില്‍ യെല്ലോ", നിറം കിട്ടാന്‍ വേണ്ടി "ലെഡ് ക്രോമൈറ്റ്" എന്നിവയുമാണ് മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന മായങ്ങള്‍.
 അതുകൊണ്ടുതന്നെ മഞ്ഞള്‍പ്പൊടി വീട്ടില്‍ത്തന്നെ തയ്യാറാക്കുന്നതാണ് നല്ലത്.
വീടുകളില്‍ തന്നെ പച്ചമഞ്ഞള്‍ നട്ടു വളര്‍ത്തുക. സ്ഥലമില്ലാത്തവര്‍ ടെറസിലോ ചാക്കിലോ മഞ്ഞള്‍ നട്ടു വളര്‍ത്താം. നട്ടു ആറു മാസം കൊണ്ട് വിളവെടുക്കാം. വിളവെടുത്ത മഞ്ഞളിനെ നന്നായി കഴുകി തൊലി നീക്കം ചെയ്തതിനു ശേഷം ചെറുതായി അരിഞ്ഞെടുത്ത് നല്ല വെയിലില്‍ ഉണക്കിയെടുക്കണം. മിക്കവരും ചെയ്തുവരുന്നത് പച്ച മഞ്ഞള്‍ പുഴുങ്ങി ഉണക്കിയെടുത്ത് മില്ലില്‍ പൊടിച്ചെടുക്കുന്ന രീതിയാണ്. പച്ച മഞ്ഞള്‍ പുഴുങ്ങുമ്പോള്‍ തന്നെ ഒരു വിധം ഗുണങ്ങള്‍ നഷ്ടമാകും. പുഴുങ്ങുന്നതിനെക്കാള്‍ ഉത്തമം തൊലി നീക്കം ചെയ്ത് ചെറുതായി അരിഞ്ഞ് വെയിലത്ത് ഇട്ട് ഉണക്കിയെടുക്കുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ നമുക്ക് മിക്‌സിയില്‍ തന്നെ പൊടിച്ചെടുക്കാം. മില്ലിനെ ആശ്രയിക്കേണ്ടിയും വരില്ല.
മഞ്ഞള്‍ പൊടി സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന കുപ്പികള്‍ ഗ്‌ളാസ്സ് ജാറുകള്‍ ആണ് ഉത്തമം. കാരണം നിലവാരം കുറഞ്ഞ പ്‌ളാസ്റ്റിക് കണ്ടയിനറുകളില്‍ പൊടി വകകള്‍ സൂക്ഷിക്കുന്നത് ക്യാന്‍സറിനെ ക്ഷണിച്ചു വരുത്തും.

No comments:

Post a Comment