*ബീറ്റ്റൂട്ട്*
ഇലയും കിഴങ്ങും ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരു പച്ചക്കറി വിളയാണ് ബീറ്റ്റൂട്ട്.
ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ബീറ്റ്റൂട്ട്, ബീറ്റ് ഇലകൾ, ജ്യൂസ് എന്നിവ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദം കുറയ്ക്കുകയും വ്യായാമം ചെയ്യുമ്പോൾ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതുൾപ്പെടെ ആരോഗ്യപരമായ പല ഗുണങ്ങളും ഉളളവയാണ്. ബീറ്റ്റൂട്ടിൽ ഉളള ന്യൂട്രേറ്റിന്റെ സ്വാധീനമാണ് ഇതിനു കാരണം. പാചകം ചെയ്തും അച്ചാർ ആയും ഉപയോഗിക്കുന്നു ബീറ്റ്റൂട്ട്. പച്ചയ്ക്കു കഴിക്കാവുന്നവയാണ് ബീറ്റ് ഇലകൾ. ചീരയില പോലെ തന്നെ ഉപയോഗിക്കാവുന്ന പോഷക സംപുഷ്ടമായ ഒന്നാണ് ഇവയും.
ബീറ്റ്റൂട്ടിൽ അയൺ ഉളളതുകൊണ്ട് രക്തത്തിലെ ഓക്സിജന്റെ സുഗമമായ പ്രവർത്തനത്തിനും അയണിന്റെ കുറവുകാരണം ഉണ്ടാകുന്ന തളർച്ച മാറ്റാനും ബീറ്റ്റൂട്ട് ഉപയോഗിക്കാം. വൈറ്റമിൻ സി ഉളളതിനാൽ ബീറ്റ്റൂട്ട് രോഗപ്രതിരോധ ശക്തിയും തരുന്നു.
ബീറ്റ്റൂട്ടിൽ ധാരാളമായി നൈട്രേറ്റുകളുണ്ട്. ഇത് നൈട്രിക് ഓക്സൈഡ് ആയി മാറുകയും ഇത് രക്തസമ്മർദം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഓക്സിജന്റെ ഉപയോഗം കൂട്ടി വ്യായാമത്തിലെ പ്രകടനം മെച്ചപ്പെടുത്താനും സഹായിക്കുന്നതായും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ബെറ്റാനിൻ (Betanin) ആണ് ബീറ്റ്റൂട്ടിനു തനതു നിറം കൊടുക്കുന്നത്. ഇവ കരളിന്റെ സുഗമമായ പ്രവർത്തനത്തിനു സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ബീറ്റ്റൂട്ട് കൂടുതലായി ഉപയോഗിക്കുന്നത് മലമൂത്രങ്ങൾക്ക് ബീറ്റ്റൂട്ടിന്റെ നിറം വരാൻ കാരണമാകുന്നു.
രോഗപ്രതിരോധ ശേഷിക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് ആന്റിഓക്സിഡന്റുകൾ. കളറുള്ള പഴങ്ങളിലും പച്ചക്കറികളിലും ആന്റിഓക്സിഡന്റുകൾ കൂടുതലായി കാണപ്പെടാറുണ്ട്. ചുവന്ന നിറത്തിലുള്ള ബീറ്റ്റൂട്ടിൽ ബീറ്റാ സിയാനിൻ അടങ്ങിയിരിക്കുന്നു. ഇതാകട്ടെ, വളരെ നല്ല ആന്റിഓക്സിഡന്റാണ്. ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കുറയ്ക്കാൻ ഇതേറെ സഹായകവുമാണ്.
നിത്യേന ഡയറ്റിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പഠനങ്ങളിൽ പറയുന്നു.
പാചകം ചെയ്യാത്ത ബീറ്റ്റൂട്ടിൽ ഫോളിക് ആസിഡ്, അയൺ, സിങ്ക്, കാർബോഹൈഡ്രേറ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഗർഭാവസ്ഥയിലുള്ള ശിശുക്കളുടെ സ്പൈനൽകോഡിന് ഉറപ്പുവരുത്തുകയും കോശവളർച്ചയെ സഹായിക്കുകയും ചെയ്യുന്നതിന് ഫോളിക് ആസിഡ് അത്യന്താപേക്ഷിതമാണ്. ദഹനക്കേടിന് ഉത്തമപ്രതിവിധി കൂടിയാകുന്നു ബീറ്റ്റൂട്ട്. ഇരുമ്പിന്റെ അംശം ഉള്ളതിനാൽത്തന്നെ അനീമിയയെ ചെറുക്കാനും സാധിക്കും.
വ്യായമം ചെയ്യുന്നതിനു മുൻപ് 250 മില്ലി ബീറ്റ്റൂട്ട് ജ്യൂസ് ഉത്തേജിക്കപ്പെടുകയും അതുവഴി പ്രവർത്തി ചെയ്യാനുള്ള ഊർജം ലഭിക്കുകയും ചെയ്യുന്നു.
ബീറ്റ്റൂട്ട് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. പ്രമേഹരോഗികൾ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ബീറ്റ്റൂട്ടിൽ ധാരാളം സോല്യൂബിൾ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും ഉത്തമമാണ്.
ബീറ്റ്റൂട്ടിൽ ഫൈബറിന്റെ അളവ് കൂടുതലും കാലറി കുറവുമാണ്. ഈ ഫൈബറുകൾ ശരീരത്തിലെ കൊഴുപ്പിനെതിരെ പ്രവർത്തിക്കുന്നതു വഴി ശരീരഭാരം കുറയാൻ ഒരുപരിധി വരെ സഹായകവുമാണ്. കൂടാതെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ജലാംശം നിലനിർത്താനും സഹായിക്കുന്നു. അതുകൊണ്ട് ബീറ്റ്റൂട്ട് ധാരാളം കഴിക്കുന്നവരുടെ ശരീരത്തിന്റെ തിളക്കം വർധിക്കുന്നതായി കാണുന്നുണ്ട്.
ഔഷധഗുണമുള്ള ഒന്നായി വളരെ മുൻപു തന്നെ ബീറ്റ്റൂട്ടിനെ പരിഗണിച്ചു വരുന്നുണ്ട്. കുടൽ കാൻസർ, ലിവർ കാൻസർ എന്നിവയെ പ്രതിരോധിക്കാൻ ബീറ്റ്റൂട്ട് ജ്യൂസ് നിത്യേന കുടിക്കുന്നത് ഫലപ്രദമാണ്.

No comments:
Post a Comment