Saturday, April 25, 2020

ആര്യവേപ്പ് (Neem Vep)ഔഷധഗുണങ്ങൾ

*ആര്യവേപ്പ്‌*




അന്തരീക്ഷത്തിലേക്ക് ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും കഴിവുള്ള ചെടിയാണ്‌ ആര്യവേപ്പ്‌. ഇതിന്‍റെ ഇലകളില്‍ തട്ടി കടന്നു വരുന്ന കാറ്റ്‌ ശ്വസിക്കുന്നതു പോലും ആരോഗ്യത്തിന് നല്ലതാണ്. .ഇതിന് പുറമേ ഒരു മികച്ച ഔഷധം കൂടിയാണ് ആര്യവേപ്പ്.

വേപ്പില ചതച്ചെടുത്ത നീര്‌ ഒരു സ്പൂണ്‍ സ്ഥിരമായി കഴിച്ചാല്‍ രോഗപ്രതിരോധ ശേഷി കൂടും.
പ്രമേഹ രോഗികള്‍ക്ക്‌ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാനും ഇതു നല്ലതാണ്‌.

വേപ്പിലനീര്‌ വെറും വയറ്റില്‍ കഴിച്ചാല്‍ വ്രണങ്ങള്‍, ത്വക്ക്‌ രോഗങ്ങള്‍ ഇവയ്ക്കു ശമനമുണ്ടാകും. പഴുതാര, തേള്‍, എട്ടുകാലി തുടങ്ങിയ ക്ഷുദ്ര ജീവികള്‍ കടിച്ചുണ്ടാകുന്ന വിഷം ഏശാതിരിക്കാനും ഇതു നല്ലതാണ്‌.

വേപ്പിന്‍റെ മൂക്കാത്ത കമ്പ്‌ ചതച്ചു പല്ലു തേയ്ക്കുന്നത്‌ പല്ലിന്‍റെ മാത്രമല്ല, മോണയുടെയും ആരോഗ്യത്തിന് നല്ലതാണ്.

വായ്പ്പുണ്ണിന് പരിഹാരം
വായ്പ്പുണ്ണ് എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആര്യവേപ്പ്. വേപ്പിന്റെ നീരിനോടൊപ്പം അല്‍പം കുരുമുളകു പൊടിയും ചേര്‍ത്ത് കഴിച്ചാല്‍ മതി ഇത് വായ്പ്പുണ്ണ് ഇല്ലാതാക്കുന്നു.ആര്യവേപ്പിന്റെ നീര് അല്‍പം കുടിച്ചാല്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഇല്ലാതാക്കി കൊളസ്‌ട്രോള്‍ വരെ കുറക്കുന്നതിന് സഹായിക്കുന്നു.



കൈകാല്‍ കടച്ചില്‍
പ്രായമായവരില്‍ കൈകാല്‍ കടച്ചില്‍ പല വിധത്തിലാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്. കൈകാല്‍ കടച്ചിലിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട മാര്‍ഗ്ഗമാണ് അല്‍പം വേപ്പെണ്ണ തടവുന്നത്.


മുറിവുകളും വ്രണങ്ങളും കരിയാന്‍ ആര്യവേപ്പില വെന്ത വെള്ളം കൊണ്ടു കഴുകിയാല്‍ മതി.ചെറുതായി പൊള്ളലേറ്റ ഭാഗങ്ങളില്‍ വേപ്പില അരച്ചിടുക. പൊള്ളല്‍ ഉണങ്ങും.വേപ്പില ഇട്ടു വെള്ളം തിളപ്പിച്ച്‌ തണുപ്പിക്കുക.ഇതുകൊണ്ടു തല കഴുകി യാല്‍ മുടികൊഴിച്ചില്‍, താരന്‍, പേന്‍ ഇവ ഇല്ലാതാകും.

ആര്യവേപ്പില്‍ അടങ്ങിയിരിക്കുന്ന നിംബോളിഡ് എന്ന പദാര്‍ഥം സ്തനാര്‍ബുദ ചികിത്സക്ക് ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍. ആര്യവേപ്പിന്റെ ഇലയില്‍ നിന്നും പൂവില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന നിംബോളിഡ് അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ ഗണ്യമായി തടയുന്നു. ഇവ സാധാരണ കോശങ്ങളുടെ മരണം തടയുകയും അര്‍ബുദ കോശങ്ങളുടെ വ്യാപനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
വേപ്പില ചിക്കന്‍പോക്സ് വന്നവര്‍ക്ക് ചൊറിച്ചില്‍ അകറ്റുന്നതിനും രോഗ ശമനത്തിനും വളരെ ഉപകാരപ്രദമാണ്. ഇലയുടെ ഉപയോഗം ശരീരത്തിന്റെ പ്രധിരോധശക്തി വര്‍ധിപ്പിക്കുന്നു. മലേറിയ മൂലമുള്ള പനി ശമിപ്പിക്കുന്നു. ചിതല്‍, കീടങ്ങള്‍, കൊതുക്  മുതലായവയെ അകറ്റുന്നു. വേപ്പിലയും മഞ്ഞളും കൂടി അരച്ചിടുന്നത്‌ പദങ്ങളിലുണ്ടാകുന്ന ചോറികള്‍, ഏക്‌സീമ എന്നിവയെ ശമിപ്പിക്കുന്നു.

No comments:

Post a Comment