Sunday, April 12, 2020

Pineapple കൈതച്ചക്ക.. ഗുണവും ദോഷങ്ങളും

*കൈതച്ചക്ക*
🍍🍍🍍🍍🍍🍍🍍
ഗുണവും ദോഷവും
*******************
തെക്കെ അമേരിക്കയിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് കടൽ കടന്നുവന്ന പഴവർഗ്ഗമാണ് കൈതച്ചക്ക‌.
 ജീവകം എ, ജീവകം ബി എന്നിവയുടെ നല്ല ഉറവിടമാണ്‌ കൈതച്ചക്ക. കൂടാതെ ജീവകം സി, കാൽസ്യം, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.

പൈനാപ്പിള്‍ ദിവസവും കഴിക്കുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം, വാതം എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കും.

 പൈനാപ്പിള്‍ ജൂസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലിന്റേയും ആരോഗ്യത്തിന് നല്ലതാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.  പൈനാപ്പിളിലെ നാരുകള്‍ ദഹന പ്രക്രീയ സുഖമമാക്കും. 
പൈനാപ്പിള്‍  കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ യുവത്വം നിലനിര്‍ത്തും.
പൈനാപ്പിളില്‍ അടങ്ങിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ദിവസവും പൈനാപ്പിള്‍ കഴിച്ചാല്‍ മുഖക്കുരു മാറും.
 കാലുകളുടെ വീണ്ടുകിറാല്‍ മാറാന്‍ ആഴ്ചയില്‍ മൂന്ന് തവണ പൈനാപ്പിള്‍ കഴിച്ചാല്‍ മതി.

സ്ത്രീകളില്‍ ക്രമം തെറ്റിയ ആര്‍ത്തവ പ്രശ്‌നത്തിന് പരിഹാരമായും പൈനാപ്പിള്‍ കഴിക്കാം.


  *പാര്‍ശ്വഫലങ്ങൾ* !

 അമിതമായി പൈനാപ്പിള്‍ കഴിക്കുന്നത്‌ ഗുണകരമല്ല. ജാഗ്രതയോടെ ഉപയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള ആശങ്കയും വേണ്ട.

*1. അലര്‍ജി:*

ചില സ്‌ത്രീകളിലും പുരുഷന്മാരിലും പൈനാപ്പിള്‍ അലര്‍ജിക്ക്‌ കാരണമാകാറുണ്ട്‌. ചുണ്ട്‌ തടിക്കുക, തൊണ്ടയില്‍ നീറ്റല്‍ അനുഭവപ്പെടുക എന്നിവയാണ്‌ അലര്‍ജിയുടെ ലക്ഷണങ്ങള്‍. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി പൈനാപ്പിള്‍ കഷണങ്ങള്‍ ഉപ്പ്‌ വെള്ളത്തില്‍ നന്നായി കഴുകുക. ഇതോടെ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ചൊറിച്ചിലിന്‌ കാരണമാകുന്ന എന്‍സൈമുകള്‍ നീക്കം ചെയ്യപ്പെടും.

*2. ഗര്‍ഭച്ഛിദ്ര സാധ്യത:*

പൈനാപ്പിള്‍ കഴിച്ചാല്‍ ഗര്‍ഭം അലസാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ ഗര്‍ഭധാരണത്തിന്റെ ആദ്യനാളുകളില്‍ സ്‌ത്രീകള്‍ പൈനാപ്പിള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒന്നുരണ്ട്‌ മാസങ്ങള്‍ക്ക്‌ ശേഷം പൈനാപ്പിള്‍ കഴിക്കുന്നത്‌ കൊണ്ട്‌ യാതൊരു പ്രശ്‌നവുമില്ല.

*3. സന്ധിവാതം:*

പൈനാപ്പിള്‍ ശരീരത്തിലെത്തുന്നതോടെ ആല്‍ക്കഹോളിൻ്റെ അംശങ്ങളായി മാറും. ഇതുമൂലം ചിലരില്‍ സന്ധിവാതം ഉണ്ടാകാറുണ്ട്‌. വാതം, സന്ധിവാതം എന്നിവയുള്ളവര്‍ പൈനാപ്പിള്‍ അധികം കഴിക്കാതിരിക്കുന്നതാണ്‌ നല്ലത്‌.

*4. രക്തത്തിലെ പഞ്ചസാര ഉയരും:*

പൈനാപ്പിളില്‍ പ്രകൃതിദത്ത പഞ്ചസാരയായ സുക്രോസ്‌, ഫ്രക്ടോസ്‌ എന്നിവ വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്‌. ഇവ പ്രമേഹരോഗികള്‍ക്ക്‌ ദോഷം ചെയ്യും. കഴിക്കുന്ന അളവ്‌, എത്ര തവണ കഴിക്കുന്നു എന്നിവയും പ്രധാനമാണ്‌. പൈനാപ്പിള്‍ കഴിച്ചാല്‍ പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുതിച്ചുയരും. അതിനാല്‍ ഒരു ദിവസം രണ്ട്‌ പ്രാവശ്യത്തില്‍ കൂടുതല്‍ ഇത്‌ കഴിക്കാതിരിക്കാന്‍ ശ്രമിക്കുക.

*5. മരുന്നുകളുമായുള്ള പ്രതിപ്രവര്‍ത്തനം:*

പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലെയ്‌ന്‍ ചില മരുന്നുകളുമായി പ്രതിപ്രവര്‍ത്തിച്ച്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകാറുണ്ട്‌. ആന്റിബയോടിക്‌സ്‌, ആന്റികോണ്‍വല്‍സന്റ്‌സ്‌ ഔഷധങ്ങള്‍ കഴിക്കുന്നവര്‍ പൈനാപ്പിള്‍ ഒഴിവാക്കുക. മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം ഇത്‌ കഴിക്കുന്നതാണ്‌ നല്ലത്‌. മദ്യവുമായും പൈനാപ്പിള്‍ പ്രതിപ്രവര്‍ത്തിക്കും.

*6. പാകമാകാത്ത പൈനാപ്പിളിന്റ പാര്‍ശ്വഫലങ്ങള്‍:*

പാകമാകാത്ത പൈനാപ്പിള്‍ കഴിക്കുന്നതും അതിന്റെ ജ്യൂസ്‌ കുടിക്കുന്നതും ഗുണകരമല്ല. ഇത്‌ നിര്‍ത്താതെയുള്ള ഛര്‍ദ്ദിക്ക്‌ കാരണമാകാം.

*7. ചൊറിച്ചില്‍:*

പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന വന്‍തോതിലുള്ള അംമ്ലാംശം വായിലെയും തൊണ്ടയിലെയും മ്യൂക്കസ്‌ ഉത്‌പാദനത്തെ ദോഷകരമായി ബാധിക്കും. ഇതുമൂലം പൈനാപ്പിള്‍ കഴിച്ചുടന്‍ വായിലും തൊണ്ടയിലും ചൊറിച്ചില്‍ അനുഭവപ്പെടാം. ചിലരില്‍ ഇത്‌ വയറുവേദനയ്‌ക്കും കാരണമാകാറുണ്ട്‌.

*8. രക്തം കട്ടിപിടിക്കാന്‍ കാരണമാകും:*

രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ പൈനാപ്പിള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. ഇത്‌ രക്തം കട്ടപിടിക്കുന്ന പ്രവര്‍ത്തനത്തെ സഹായിക്കും.

*9. ബ്രൊമെലെയ്‌ന്റെ ദോഷങ്ങള്‍:*

പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന പ്രധാന വസ്‌തുക്കളില്‍ ഒന്നായ ബ്രോമെലെയ്‌ന്‍ പ്രോട്ടീനുകളെ വിഘടിപ്പിക്കുകയും ഡെര്‍മറ്റൈറ്റിസിന്‌ കാരണമാവുകയും ചെയ്യും. അപൂര്‍വ്വമായി മറ്റുചിലരില്‍ ഇത്‌ അലര്‍ജി മൂലമുള്ള ഡെര്‍മറ്റൈറ്റിസിനും കാരണമാകാറുണ്ട്‌.

*10. ദന്ത ശുചിത്വം:*

പൈനാപ്പിള്‍ അമിതമായി കഴിക്കുന്നവരുടെ പല്ലുകള്‍ക്ക്‌ നിറവ്യത്യാസം വരാന്‍ സാധ്യതയുണ്ട്‌. ഇത്‌ ഇനാമലിന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. പല്ലില്‍ പോടുള്ളവരും ജിന്‍ജിവൈറ്റിസ്‌ പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരും പൈനാപ്പിള്‍ അധികം കഴിക്കരുത്‌.

                       *===♾️===*
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

No comments:

Post a Comment