Saturday, April 25, 2020

മുതിര -ഔഷധഗുണങ്ങൾ

*മുതിര*


പോഷകങ്ങളുടെ കലവറയാണ് മുതിര. പയർ വർഗ്ഗത്തിലെ ഒരംഗമാണ്‌ മുതിര. ഇന്ത്യയിൽ ഇത് മനുഷ്യനും കാലികൾക്കും ഭക്ഷണമായി ഉപയോഗിക്കുന്നു.  കുതിരയുടെ ഭക്ഷണമായിട്ട് മുതിര അറിയപ്പെടുന്നത്. ഇങ്ങനെയാണ് ഹോഴ്സ് ഗ്രം എന്ന ഇംഗ്ളീഷ് പദം മുതിരയ്ക്ക് കിട്ടിയത്.മുതിര തിന്നാല്‍ കുതിരയാകാം എന്ന ചൊല്ല് പണ്ടു മുതലേ നമുക്ക് പരിചിതമാണ്. കുതിരയായില്ലെങ്കിലും മുതിര പോഷകങ്ങളുടെ കലവറയാണ് എന്നതു തന്നെയാണ് ഈ ചൊല്ലിന്റെ പൊരുള്‍.  ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത് കൊണ്ടു തന്നെ വിശപ്പറിയാത്തതിനാല്‍ അമിതവണ്ണമുളളവര്‍ക്കും പ്രമേഹരോഗികള്‍ക്കും ഇടവേളകളില്‍ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം.

അല്‍പം മുതിര വറുത്തെടുത്ത ശേഷം അതിലെ ഈര്‍പ്പം മുഴുവന്‍ കളയുക. മുഴുവനായി ഡ്രൈ ആയി കഴിഞ്ഞാല്‍ ഇത് പൗഡര്‍ രൂപത്തിലാക്കുക. നല്ല ടൈറ്റ് ആയിട്ടുള്ള പാത്രത്തിലാക്കി അടച്ച് വെക്കുക. തൈരിലോ നാരങ്ങ നീരിലോ ഈ മിശ്രിതം ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ വയറ് കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയതിനാല്‍ പ്രായത്തെ ചെറുക്കാനും മുതിര കഴിക്കുന്നത് സഹായിക്കും. കൊളസ്‌ട്രോളിനെ ചെറുക്കാന്‍ സഹായിക്കും.
രാത്രി വെള്ളത്തിലിട്ട് വെച്ച മുതിര അല്‍പസമയത്തിന് ശേഷം പുറത്തെടുത്ത് വെക്കുക. ഇത് രാവിലെയാവുമ്പോഴേക്ക് മുളക്കുന്നു. ഇത്തരത്തില്‍ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

 തണുപ്പുളള കാലാവസ്ഥയില്‍ ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍ മുതിര സഹായിക്കും. ശരീരത്തിനകത്ത് ഊഷ്മാവ് വര്‍ധിക്കാന്‍ കാരണമാകുമെന്നതിനാല്‍ ചൂടുകാലത്ത് മുതിര ഒഴിവാക്കുന്നതാണ് നല്ലത്.ധാരാളമായി കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുളളതിനാല്‍ പുരുഷന്മാരിലെ സ്‌പേം കൗണ്ട് വര്‍ധിക്കാനും മുതിര സഹായിക്കും.

സ്ത്രീകളില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആര്‍ത്തവ കാലത്തുണ്ടാകുന്ന ബ്ലീഡിങ് കാരണമുളള ഹീമോഗ്ലോബിന്റെ കൗണ്ട് കുറയുന്നത് പരിഹരിക്കാനും മുതിര കഴിക്കുന്നത് സഹായിക്കും.ധാരാളം നാര് അടങ്ങിയിട്ടുളളതിനാല്‍ മലബന്ധം പരിഹരിക്കാനും മുതിര സഹായിക്കും. മുതിരയിട്ട് തിളപ്പിച്ച വെള്ളം കഴിക്കുന്നത് പനി നിയന്ത്രിക്കാന്‍ സഹായിക്കും.

ഗര്‍ഭിണികളും, ടിബി രോഗികളും, ശരീരഭാരം തീരെ കുറവുളളവരും മുതിര അധികം കഴിക്കരുത്.

No comments:

Post a Comment