Tuesday, April 28, 2020

ഇരുമ്പൻ പുളി -ഔഷധഗുണങ്ങൾ

*ഇരുമ്പൻ പുളി*


 ബിലിമ്പിയെന്നും ഇലുമ്പൻ പുളിയെന്നും വിളിക്കുന്ന ഇരുമ്പൻ പുളിക്ക്  ഒട്ടേറെ  ഗുണങ്ങൾഉണ്ട്.

പുളിക്ക് പകരം കറികളിലിടാനും അച്ചാറുണ്ടാക്കാനും ജ്യുസ്, സ്ക്വാഷ് എന്നിവയുണ്ടാക്കാനും ഇരുമ്പൻ പുളി ഉപയോഗിച്ച് വരുന്നു

പ്രമേഹം കൊണ്ട് കഷ്ട്ടപ്പെടുന്നവർക്കും ഏറെ ഫലപ്രദമാണ് ഇവ . പല മരുന്നുകളും മാറി മാറി പരീക്ഷിച്ചവർക്ക് ഇനി മുതൽ ഇലുമ്പൻ പുളി പരീക്ഷിച്ച് നോക്കാവുന്നതാണ് . ജ്യൂസായും വെള്ളത്തിൽ തിളപ്പിച്ച് കുറുക്കി ആ വെള്ളവും ഇത്തരത്തിൽ കഴിക്കുന്നത് പ്രമേഹ രോ​ഗികള്ക്ക് അസുഖം ഭേദമാക്കുന്നു .

കൃത്യതയാർന്ന ഭക്ഷണ ക്രമീകരണവും , ഇലുമ്പൻ പുളിയുടെ ഉപയോ​ഗവും നിങ്ങളിലെ അമിത വണ്ണത്തെ തുരത്താൻ സഹായിക്കുന്നു.

നീര് വലിയാനും , പ്രാണികൾ കടിച്ചുള്ള ചൊരറിച്ചിൽ മാറാനും , വേദന ഇല്ലാതാക്കാനും ഇലുമ്പൻ പുളിക്ക് കഴിവുണ്ട് . തളിരിലകളാണ് ഇതിനായി ഉപയോ​ഗിക്കുന്നത് ,

ചിലർക്ക് ഭക്ഷണത്തോട് അലർജിയും എന്നാൽ മറ്റ് ചിലർക്ക് മരുന്നുകളോടും എന്ന് തുടങ്ങി അലർജി പല തരത്തിലുണ്ടാകാാറുണ്ട്. ഇത്തരക്കാർക്ക് യാതൊരു ഭയവുമില്ലാതെ ഉപയോ​ഗിക്കാൻ കഴിയുന്ന ഒന്നാണ് ഇലുമ്പൻ പുളി . ഇലുമ്പൻ പുളി വെള്ളം ചേർത്ത് ജ്യൂസാക്കി ഉപയോ​ഗിക്കാവുന്നതാണ് .

Note :അമിത ഉപയോഗം പാടില്ല. ഇലുമ്പൻ പുളി
പച്ചയ്ക്ക് സ്ഥിരമായി കഴിക്കുന്നത് നമ്മുടെ കരളിനെ ദോഷമായ രീതിയില്‍ ബാധിക്കുകയും ചെയ്യുമത്രേ. കൊളസ്‌ട്രോൾ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഇരുമ്പൻ പുളി ഔഷധമായി ശീലിക്കാവൂ.

No comments:

Post a Comment