Sunday, April 5, 2020

Benefits of Jackfruit ചക്ക -ഔഷധഗുണങ്ങൾ ഗ്ളൂക്കോസ്, ചർമസംരക്ഷണം

*ചക്ക* ....

ഇന്നു നമ്മുടെ നാട്ടില്‍ ലഭ്യമായ ഭക്ഷ്യവിഭവങ്ങളില്‍ വിഷമില്ലാത്ത ഒരേ ഒരു ഭക്ഷ്യവസ്തുവാണ് ചക്ക.  ആര്‍ക്കും ഒരു വിലയുമില്ലാത്ത ഭക്ഷ്യവസ്തുവായതു തന്നെയാണ് കീടനാശിനികളില്‍ നിന്നും ചക്കയെ രക്ഷിച്ചതും.

പച്ച ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു ഇത് വന്‍കുടല്‍ കാന്‍സര്‍ പ്രതിരോധിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. പച്ച ചക്കയില്‍ ഊര്‍ജത്തിന്റെ അളവ് വളരെ കുറവാണ്. പച്ച ചക്ക ഇന്‍സുലിന്റെ ഉല്‍പ്പാദനത്തെ സഹായിക്കുന്നു. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് പച്ചച്ചക്ക വിഭവങ്ങള്‍ ഉത്തമമാണ്. ചക്കപ്പുഴുക്ക്, തോരന്‍, വിവധതരം കറികള്‍, അവിയല്‍ തുടങ്ങിയവ പച്ച ചക്ക ഉപയോഗിച്ച് ഉണ്ടാക്കാവുന്നതാണ്.

ചക്കപ്പഴം ഊര്‍ജത്തിന്റെ വലിയ സ്രോതസാണ്. ഇത് ശരീരത്തില്‍ വേഗം ആഗിരണം ചെയ്യുന്നതിനാല്‍ ശരീരക്ഷീണമകറ്റി ഉണര്‍വു നല്‍കാന്‍ സഹായിക്കും.  ചക്കപ്പഴത്തിലെ സെലീനിയം ഹൃദയത്തെ സംരക്ഷിക്കുന്നു. പ്രമേഹരോഗികള്‍ ചക്കപ്പഴം കരുതലോടെ കഴിച്ചില്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരാം.

വരിക്ക, കൂഴ എന്നിങ്ങനെ രണ്ടുതരം ചക്കകളാണുള്ളത്. വരിക്കയെ അപേക്ഷിച്ച് കൂഴചക്കയില്‍ കൂടുതല്‍ അളവില്‍ നാരുകളുണ്ട്. വിളയാത്ത ചക്ക (ഇടിച്ചക്ക) വളരെ സ്വാദിഷ്ഠമായ വിഭവമാണ്. വിളഞ്ഞ ചക്കയെ അപേക്ഷിച്ച് കൂടുതല്‍ പോഷകസമൃദ്ധമാണിത്. വിറ്റമിന്‍ എ, ബി2, സി എന്നിവയാല്‍
 സമ്പുഷ്ടമാണ് ഇടിച്ചക്ക.

ചക്കയില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. സോഡിയത്തിന്റെ അളവാകട്ടെ തീരെ കുറവും. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും പ്രയോജനപ്രദമാണ്.

തികച്ചും കൊളസ്ട്രോള്‍ രഹിതമായ ഭക്ഷണം കൂടിയാണ് ചക്ക. ഇതില്‍ കൊഴുപ്പ് ഇല്ലാത്തതിനാല്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകും.

അഞ്ചു ടേബിള്‍ സ്പൂണ്‍ ചക്കയില്‍ ഒരു കപ്പു ചോറിനു സമാനമായ കാലറി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ചക്കയും ചോറും ഒരുമിച്ചു കഴിക്കരുത്. ചക്കപഴത്തിലും ഗൂക്കോസ് അടങ്ങിയിട്ടുണ്ട്. എങ്കിലും, ഇടയ്ക്കു വല്ലപ്പോഴും രണ്ടു മൂന്നു ചുള ചക്കപ്പഴം കഴിക്കുന്നതില്‍ തെറ്റില്ല. ചര്‍മസംബന്ധിയായ പ്രശ്നങ്ങള്‍ക്ക് മികച്ച മരുന്നാണ് ചക്ക. പ്രായത്തെ ചെറുത്തുതോല്‍പിക്കാനും ചക്ക സഹായിക്കും. ഇത് കുടല്‍വ്രണത്തിനും നല്ലൊരു പ്രതിവിധിയാണ്.

ചക്കക്കുരുവും കാന്‍സറും
ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനുമുള്ള ശക്തിയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാന്‍സര്‍ കോശങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ ചക്കക്കുരിവിലുള്ള നിസിത്തിന്‍ സഹായിക്കും. മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ ഇതു കൂടുതല്‍ മെച്ചമാക്കുമത്രേ.

എയ്‌ഡ്സ്‌ വൈറസിനെയും കാന്‍സറിനെയും പ്രതിരോധിക്കാനുള്ള കഴിവ്‌ ചക്കപ്പഴത്തിനുണ്ടെന്നാണ്‌ പുതിയ കണ്ടെത്തല്‍.

പ്ലാവിലയ്‌ക്ക് ചില ഔഷധഗുണങ്ങളുമുണ്ട്‌. പഴുത്ത പ്ലാവിലകൊണ്ട്‌ കഞ്ഞി കുടിക്കുന്നത്‌ വാതം വരാതിരിക്കാന്‍ നല്ലതാണത്രെ. വായുകോപവും എക്കിട്ടവും വയറുവേദനയും മഹോദരവും ഇല്ലാതാക്കാന്‍ പ്ലാവിലയിലെ ചില ഘടകങ്ങള്‍ക്ക്‌ ശേഷിയുണ്ടെന്ന്‌ ആയുര്‍വേദം പറയുന്നു.

No comments:

Post a Comment