Saturday, April 25, 2020

ചോളം ഔഷധഗുണങ്ങൾ

*ചോളം*


നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഭക്ഷണ പദാർത്ഥമാണ് ചോളം. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവ ചോളത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
പഞ്ചാബ് ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ  ചോളം കൃഷി ചെയ്യുന്നു. പോപ്കോൺ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്  ചോളമാണ്.


രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചോളത്തിന് സാധിക്കും, അതുകൊണ്ട് പ്രമേഹരോഗികൾക്ക് ചോളം കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ ചോളത്തിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം പോലുള്ള അസുഖങ്ങൾക്കും ഉത്തമപരിഹാരമാണ് ചോളം.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ചോളത്തിന് കഴിവുണ്ട്.


വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഭക്ഷണമാണ് ചോളം. ഇതിലുള്ള കാർബോഹൈഡ്രേറ്റുകളാണ് ഇതിന് സഹായിക്കുന്നത്.

 ഫോളിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ഗർഭിണികൾക്ക് ഏറെ ഗുണകരമാണ് ചോളം. ഗർഭിണികൾ ചോളം കഴിക്കുന്നത് കുഞ്ഞിന്റെ ഭാരം കൂടുന്നതിന് സഹായിക്കും.

ചോളം നല്ല പോലെ വേവിച്ചെടുത്ത ശേഷം വെളിച്ചെണ്ണ ചേർത്ത് കഴിയ്ക്കുന്നത് തടി കുറയാൻ ഉത്തമമാണ്.


ചോളത്തിൽ വിറ്റാമിൻ ബി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ അത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു.

ചോളത്തിലുള്ള അരിറ്റനോയിഡുകൾ കാഴ്‌ചയുടെ പ്രശ്‌നങ്ങളെ തടയും. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു ചോളം. സൗന്ദര്യ വർദ്ധനയ്‌ക്കും ചർമ്മത്തിലുണ്ടാകുന്ന രോഗങ്ങളെയും സൗന്ദര്യ പ്രശ്‌നങ്ങളെയും തടയുകയും ചെയ്യുന്നു.

വിളർച്ച തടയാനും ഇത് സഹായിക്കും. അസ്‌ഥികളുടെ ബലവും ആരോഗ്യവും വർദ്ധിപ്പിക്കുന്നു ചോളം.

No comments:

Post a Comment