*ബ്രഹ്മി*
പരന്ന കുഞ്ഞൽ ഇലകളോടുകൂടിയ ഒരു ഔഷധ സസ്യമാണ് ബ്രഹ്മി. ഈര്‍പ്പമുള്ള പ്രദേശം, കുളങ്ങള്‍, പാടം എന്നിവിടങ്ങളിലാണ് ഈ ഔഷധം കണ്ടുവരുന്നത്.
നാം ചിന്തിക്കുന്നതിനുമപ്പുറത്താണ് ബ്രഹ്മി നമുക്ക നൽകുന്ന ഗുണങ്ങൾ.
ഗര്‍ഭകാലത്തു ബ്രഹ്മി കഴിയ്ക്കുന്നതു ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. പ്രത്യേകിച്ചും തലച്ചോറിന്റെ വികാസത്തിന്. ഗര്‍ഭിണികളുടെ രക്തശുദ്ധീകരണത്തിനും വയറിനുമെല്ലാം ഇതു ഗുണം ചെയ്യുന്നു.
ഓർമശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഔഷധം തയ്യാറാക്കുന്നതിലേക്കായി ബ്രഹ്മി വൻ തോതിൽ ഉപയോഗിച്ചുവരുന്നു. നാഡികളെ ഉത്തേജിപ്പിക്കുന്നതിനു് ഉപയോഗിക്കുന്നു. നവജാതശിശുക്കൾക്ക് മലബന്ധം മാറുവാൻ ബ്രഹ്മിനീര് ശർക്കര ചേർത്തു കൊടുക്കാറുണ്ട്.
ബ്രഹ്മിനീരും വെളിച്ചെണ്ണയും സമം ചേർത്തു കാച്ചിയെടുക്കുന്ന എണ്ണ തലമുടി വളരാൻ ഉത്തമമാണ്
കുട്ടികൾക്ക് മാത്രമല്ല എല്ലാ പ്രായക്കാരായ ആളുകൾക്കും ബ്രഹ്മി അത്യുത്തമാണ്. മുടി വളർച്ചക്കും മുടിക്ക് നല്ല കറുപ്പ് ലഭിക്കുന്നതിനും ഇത് ഫലപ്രദമാണ് അകാല നര എന്ന പ്രശ്നത്തിനുള്ള ഉത്തമ പരിഹാരമാണ് ബ്രഹ്മി എന്ന് പറയാം.
ചർമത്തിലുണ്ടാകുന്ന അലർജികൾക്കെതിരെ ഇത് ഫലപ്രദമായി പ്രവർത്തിക്കും.എക്‌സീമ പോലുള്ള ചര്‍മ രോഗങ്ങള്‍ക്കും ചര്‍മത്തിലെ അലര്‍ജിയ്ക്കുമെല്ലാം ഇത് അരച്ചിടുന്നത് ഏറെ ഗുണം നല്‍കും.
ബ്രഹ്മി പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഇതില്‍ വയമ്പു ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം അപസ്മാരം പോലുള്ള അവസ്ഥകള്‍ക്കു പരിഹാരമാകും. തലച്ചോറിനെ ശാന്തമാക്കാന്‍ ഇതിനു സാധിയ്ക്കും.
ബ്രഹ്മി കാല്‍പാദത്തിനടിയില്‍ അരച്ചിടുന്നതും ഇത് വെണ്ണ ചേര്‍ത്തു നിറുകയിലിടുന്നതും ഉറക്കം വരാന്‍ വളറെ നല്ലതാണ്. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിച്ച് ഇത് ഇത് പ്രമേഹത്തെ തടയുന്നു. രക്തത്തിലെ വിഷാംശത്തെ പുറന്തള്ളാനും ബ്രഹ്മി അത്യുത്തമമാണ്.
ബ്രഹ്മിനീരില്‍ വയമ്പ് പൊടിച്ചിട്ട് ദിവസേന രണ്ടുനേരം കഴിച്ചാല്‍ അപസ്മാരം മാറും. ബ്രഹ്മി പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.
ബ്രഹ്മി അരച്ച് മഞ്ചാടി വലിപ്പത്തില്‍ ഉരുട്ടി നിഴലില്‍ ഉണക്കി സൂക്ഷിക്കുക. ഓരോന്നും വീതം കറന്നയുടനെയുള്ള ചൂടോടുകൂടിയ പാലില്‍ അരച്ച് കലക്കി പതിവായി കാലത്ത് സേവിക്കുക. ഓര്‍മ്മക്കുറവിന് നല്ലതാണ്. ബ്രഹ്മിനീരും വെണ്ണയും ചേര്‍ത്ത് രാവിലെ പതിവായി ഭക്ഷണത്തിന് മുമ്പ് സേവിച്ചാല്‍ കുട്ടികളുടെ ബുദ്ധിവകാസം മെച്ചപ്പെടും.
ബ്രഹ്മി, വയമ്പ്, ആടലോടകം, വറ്റല്‍മുളക്, കടുക്ക ഇവ സമം ചേര്‍ത്ത കഷായം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ശബ്ദം തെളിയും.നിത്യവും ബ്രഹ്മി നീരെടുത്ത് രാവിലെ കല്‍ക്കണ്ടം അതില്‍ ചേര്‍ത്തു കഴിച്ചാലും നല്ലതാണ്. . ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീര് രാവിലെയും വൈകുന്നേരവും കഴിച്ചാല്‍ വിക്ക് മാറും.
ഉറങ്ങുന്നതിന് മുമ്പ് ബ്രഹ്മിനീര് കഴിച്ചാല്‍ മാനസിക ഉല്ലാസത്തിന് നല്ലതാണ്. ബ്രഹ്മി നെയ്യില്‍ വറുത്ത് പാലുകൂട്ടി നിത്യവും വൈകീട്ട് സേവിച്ചാല്‍ നിത്യയൌവ്വനം നിലനിര്‍ത്താം.
കൂടിയമാത്രയില്‍ വിരേചനം ഉണ്ടാവും എന്ന ഒരു ദോഷവശവും ബ്രഹ്മിക്കുണ്ട്.
കൂടുതൽജലം ലഭ്യമാക്കി ഗൃഹപരിസരങ്ങളിലും ബ്രഹ്മി വളർത്താം. വേരുകളോട് കൂടിയ ചെറുതണ്ടുകളാണ് നടാൻ ഉപയോഗിക്കുന്നത്. വെള്ളം നിൽക്കുന്ന ഉൾനാടൻ വയലുകളിൽ നിന്ന് ഇതിന്റെ തൈകൾ ശേഖരിക്കാം.
നട്ട് അല്പകാലത്തിനകം കൊണ്ടുതന്നെ നന്നായി പടർന്നു വളരും.

No comments:
Post a Comment