Sunday, April 26, 2020

കശുമാങ്ങവൈൻ

**കശുമാങ്ങ വൈൻ ഉണ്ടാക്കാം* 


മുന്തിരി, വാഴപ്പഴം, ഓറഞ്ച് എന്നിവയില്‍
ഉള്ളതിനേക്കാള്‍ പത്തുമടങ്ങില്‍ അധികം
വൈറ്റമിന്‍ സിയും, കാത്സ്യം മുതലായ
പോഷകമൂല്യങ്ങളും കശുമാങ്ങയില്‍
അടങ്ങിയിരിക്കുന്നു....!!
അന്നജവും മറ്റ് ധാതുലവണങ്ങളും
സമൃദ്ധമായി കശുമാങ്ങയില്‍
അടങ്ങിയിട്ടുണ്ട്.
പലരും വെറുതെ കളയുന്ന കശുമാങ്ങയില്‍ നിന്നും സ്വാദിഷ്ടമായ വൈൻ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

നന്നായി പഴുത്ത കശുമാമ്പഴം 20-25എണ്ണം 
പഞ്ചസാര - 500 ഗ്രാം
ഗോതമ്പ് - ഒരു കൈപ്പിടി
തിപ്പലി -3 എണ്ണം
പട്ട - 3 കഷ്ണം
ഏലക്കായ - 3 എണ്ണം
ഗ്രാമ്പൂ - 4 എണ്ണം
യീസ്റ്റ് - 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം:

കശുമാമ്പഴം നന്നായി പിഴിഞ്ഞു (വേണമെങ്കിൽ മിക്സറിൽ അരച്ചും നീരെടുക്കാം )
നീര് ഒരു അരിപ്പയിൽ അരിച്ചെടുക്കുക. അതിലേക്ക്  അരലിറ്റർ തിളപ്പിച്ചാറിച്ച  വെള്ളം ചേർത്ത് പഞ്ചസാര ചേർത്ത് നന്നായി ഇളക്കിഎടുക്കുക.

ഒരു വലിപ്പം ഉള്ള ഭരണി  അല്ലെങ്കിൽ  ബൗളിലേക്ക് നീര് ഒഴിച്ചുവെക്കുക.
ഈസ്ററ്, തിപ്പലി, പട്ട, ഗ്രാമ്പു, ഏലക്കായ,  എന്നിവ ചേർക്കുക.
കഴുകിയുണക്കിയ മരത്തവികൊണ്ട് നന്നായി ഇളക്കി കൊടുക്കുക. അതിനു ശേഷം
ഒരുപിടി ഗോതമ്പ് നന്നായി കഴുകിയെടുത്ത് കോട്ടൺ തുണിയിൽ പൊതിഞ്ഞുകെട്ടി ബൗളിൽ ഇറക്കിയിടുക.

ബൗൾ ഒരു കോട്ടൺ തുണികൊണ്ട് മൂടികെട്ടുക.ഇരുട്ടുള്ള മുറിയിൽ 21ദിവസം ഇത് സൂക്ഷിച്ചുവെക്കുക. മൂന്നാം ദിവസവും പതിനഞ്ചാം ദിവസവും മൂടിതുറന്നു  മരത്തവികൊണ്ട് ഇളക്കികൊടുക്കണം.
21 ദിവസം കഴിഞ്ഞു മൂടിതുറന്നു മറ്റൊരു ബോട്ടിലിലേക്ക് അരിച്ചെടുത്തു ഏതാണ്ട് 4മണിക്കൂറിന് ശേഷം സ്വാദിഷ്ടമായ വൈൻ ഉപയോഗിച്ചു തുടങ്ങാം. 


ശ്രദ്ധിക്കുക

1. മെറ്റൽ പാത്രങ്ങൾ ഉപയോഗിക്കരുത്.
2. മരത്തിന്റെ സ്പൂൺ കൊണ്ട് ഇളക്കുക.
3. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
4.വൈന്‍ ഉണ്ടാക്കാൻ ഭരണിയാണ് നല്ലത്, ഇതിൽ ഒട്ടും വെള്ളത്തിന്റെ അംശം ഉണ്ടാവാൻ പാടില്ല. .

No comments:

Post a Comment