*മുളയരി*
മുള പുഷ്പിച്ചുകഴിഞ്ഞാൽ ഉണ്ടാകുന്ന വിത്തുകളാണു് മുളയരി. പുഷ്പിച്ചതിനു് ശേഷം മുളകൾ പൂർണ്ണമായും നശിക്കുകയും മുളയരി വീണിടത്തൊക്കെ മുളച്ചു വരികയും ചെയ്യും. അത്യൂഷ്ണകാലത്തും ഒരു നിശ്ചിത പ്രായം ചെന്നെത്തിയാലുമാണു് മുളകൾ പുഷ്പ്പിക്കാറു്.
കണ്ടാല്‍ ഗോതമ്പ് പോലെ തോന്നുമെങ്കിലും മുളയരി സ്വാദിലും ഗുണത്തിലും അരി പോലെ തന്നെ ആണ്. അല്‍പം മധുരിമ കൂടുതലുണ്ട്. അരി കൊണ്ടുള്ള എല്ലാ പലഹാരങ്ങളും ഇത് കൊണ്ടും ഉണ്ടാക്കാം. ചോറും വെക്കാം
മുളയരിക്ക് നെല്ലിനും ഗോതമ്പിനുമൊക്കെ സമാനമായ ആകൃതിയും പോഷകഗുണവുമുണ്ട്. മുളയരി പോറു വയ്ക്കാൻ നല്ലതാണ്. ആദിവാസികളും മറ്റും ആഹാരത്തിനായി മുളയരി ഉപയോഗിക്കാറുണ്ട്.
ഒൗഷധ ഗുണമുള്ള മുളയരി കൊണ്ട് മുളയരിക്കഞ്ഞി, ചോറ്, ഉപ്പുമാവ്, പുട്ട്, പായസം, അച്ചാർ എന്നിങ്ങനെ വിവിധ വിഭവങ്ങൾ ഉണ്ടാക്കുന്നവരുണ്ട്. ക്ഷാമകാലത്തും പൊതുവേ ജോലികൾ കുറവായ ജുൺ, ജൂലൈ മാസങ്ങളേയും അതിജീവിക്കാൻ വയനാട്ടിലെ സാധാരണക്കാരും ആദിവാസികളുമെല്ലാം ഒരുകാലത്ത് പ്രധാനമായി ആശ്രിയിച്ചിരുന്നത് മുളയരിയായിരുന്നു. ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധിയായ പല രോഗങ്ങൾക്കും ഉത്തമ ഒൗഷധം കൂടിയാണ് മുളയരിക്കൊണ്ടുള്ള വിഭവങ്ങൾ. വയനാട്ടില്‍ മിക്കവാറും എല്ലാ കടകളിലും കിട്ടുന്നു. 200 മുതല്‍ 400 വരെ ആണ് കിലോ വില.
ചിലപ്രത്യേകതരം പച്ചമരുന്നുകളോട് ചേര്‍ത്ത് ഉപയോഗിയ്ക്കുന്ന മുളയരി ആര്‍ത്രൈറ്റിസ്, രക്തവാതം (റുമാറ്റിക് ഫീവര്‍) എന്നീ അസുഖങ്ങള്‍ക്ക് നല്ല ഔഷധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വാത സംബന്ധമായ കൈകാൽ വേദന,
നടുവേദന,തളർച്ച,ശരീരക്ഷീണം,കണ്ണിനുണ്ടാകുന്ന നിശാന്ധത എന്നിവയ്ക്കും പ്രഷർ , ഷുഗർ ,കൊളസ്‌ട്രോൾ തുടങ്ങിയ രോഗങ്ങൾക്കും അത്യുത്തമം .
മുളയരി നല്ലൊരു പ്രസവരക്ഷ ഓഷധം കൂടിയാണ് .പ്രസവശേഷം വയർ ചരുങ്ങി വയറിനുള്ളിലെ മുറിവുകൾ ഉണങ്ങി ശരീരം ഉറച്ച് നല്ല ബലമുള്ളതായി മാറുന്നു
മുളയുടെ ഒൗഷധഗുണവും പരക്കെ പ്രചാരമുള്ളതാണ്. ചൈനയിലും മറ്റും മുളകൊണ്ട് ഉണ്ടാക്കുന്ന കഷായം പനിയും മറ്റും സുഖപ്പെടുത്താൻ ഉപയോഗിക്കുന്നു. രക്തശുദ്ധീകരണം, നീര്, പനി, കഫക്കെട്ട്, ആസ്ത്മ, ചുമ, പക്ഷാഘാതം, ക്ഷയം, ശക്തിഹീനത എന്നിവയ്ക്കെല്ലാം ആയുർവേദത്തിൽ മുളയുടെ ഇല ഉപയോഗിക്കുന്നുണ്ട്.
മുളയുടെ തൊലിയും വേരും മുടിവളര്‍ച്ചയ്ക്കും വേരു കത്തിച്ച ചാരം ദന്തരോഗങ്ങള്‍ക്കും ഉത്തമമാണ്. മുളയുടെ ഇല കത്തിച്ച ചാരം പുറമെ പുരട്ടുന്നത് വിവിധ ത്വക്രോഗങ്ങള്‍ക്ക് ഗുണകരമാണ്. പോഷകസമ്പന്നമായ മുളംകൂമ്പുകളും മുളയരിയും ഉയര്‍ന്ന രക്തസമ്മര്‍ദത്തെ കുറയ്ക്കും. പല സ്ഥലങ്ങളിലും ചോറിനു പകരമായി മുളയരി ഉപയോഗിക്കാറുണ്ട്..
ച്യവനപ്രാശം അടക്കമുള്ള വിവിധ ഔഷധങ്ങളില്‍ മുളനൂറ് ഉപയോഗിക്കാറുണ്ട്.

No comments:
Post a Comment