Tuesday, April 28, 2020

ചെമ്പരത്തി ഔഷധഗുണങ്ങൾ

*ചെമ്പരത്തി*





ചെമ്പരത്തിക്ക് നിരവധി ഔഷധഗുണങ്ങളുമുണ്ട്. രണ്ടു തരം ചെമ്പരത്തി ഉണ്ട്, അഞ്ചിതൾ പൂവ് ഉള്ളതും അടുക്കടുക്കു പൂവ് ഉള്ളതും. ഇതിൽ അഞ്ചിതൾ പൂവ് ഉള്ള ചെമ്പരുത്തിക്കാണ് ഔഷധ ഗുണം.
ആയുര്‍വേദ മരുന്നുകളിലും മുടിസംരക്ഷണത്തിനുള്ള ഉല്‍പന്നങ്ങളിലും ചെമ്പരത്തി ഉപയോഗിക്കാറുണ്ട്.ചെമ്പരത്തി ഇല താളി തലമുടി വളർച്ചക്കും താരനും ഉത്തമം .ഉണങ്ങിയ ചെമ്പരുത്തി മൊട്ടുകൾ വെളിച്ചെണ്ണയിൽ ഇട്ടു വെച്ച് ആ എണ്ണ  തലമുടിയിൽ തേച്ചാൽ മുടിയുടെ കറുപ്പു നിറം നിലനിർത്തും.

പൂവുകളുടെ ഇതഴുകൾ ഇട്ടു കാച്ചി എടുക്കുന്ന വെള്ളം കുടിക്കുന്നത്  മൂത്രം ഒഴിക്കുമ്പോൾ ഉള്ള വേദനക്ക് പരിഹാരമാണ്.  മൂത്രാശയ രോഗങ്ങളെ ശമിപ്പിക്കും.
സ്ത്രീകളുടെ മാസ മുറ സമയത്തു ഉണ്ടാകുന്ന അധിക രക്ത പോക്കിന് രണ്ടു മൂന്നു പൂവിന്റെ ഇതളുകൾ നെയ്യിൽ വഴറ്റി കഴിച്ചാൽ അമിത രക്തസ്രാവം സുഖപ്പെടും.ചെമ്പര ത്തി പൂവ് നിഴലിൽ ഉണക്കി പൊടിയാക്കി കഷായ മായി കുടിച്ചാൽ ആർത്തവ സമയത്തെ അടിവയർ വേദന,തലവേദന തുടർന്നുള്ള മയക്കം ഇവകൾ ഭേദമാകും.

രാവിലെ എഴുന്നേറ്റ ഉടനെ 5 -6 പൂവിന്റെ ഇതളുകൾ ചവച്ചു തിന്നതിനു ശേഷം അല്പം വെള്ളം കുടിച്ചാൽ കുടൽ പുണ്ണ് ശമിക്കും .വെള്ള പോക്ക് ശമിക്കും ,രക്തം ശുദ്ധിയാകും ഹൃദയം ബലപ്പെടും.

ചോറിൽ ചെമ്പരുത്തി പൂവ് ചേർത്തു ഭക്ഷിച്ചാൽ ക്ഷീണം മാറും.   ചെമ്പരത്തിപ്പൂവില്‍ നിന്നുള്ള നീര് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് നല്ലതാണ്. പൂവിന്റെ സത്ത് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ലതാണ്.
ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ശരീരത്തിലെ കൊഴുപ്പകറ്റാനും നല്ലതാണ്. ചെമ്പരത്തി പൂവിന്റെ സത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കിക്കുടിക്കുന്നത് ശരീരത്തിന് നിരവധി ഗുണം ചെയ്യും. രോഗ പ്രതിരോധശേഷിക്കും ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും ഇത് നല്ലതാണ്. വെളള ചെമ്പരത്തി കണ്ണുകള്‍ക്കുണ്ടാകുന്ന പ്രഷര്‍ കുറയ്ക്കാന്‍ നല്ലതാണ്. മുഖത്തെ വടുക്കളും പാടുകളും മായ്ക്കാന്‍ പൂവിതളുകള്‍ അരച്ചിടാം. പ്രമേഹം, കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ചെമ്പരത്തിപ്പൂവിന്റെ നീര്

ചെമ്പരുത്തി പൂക്കള പറിച്ചു തലയിൽ വെച്ച് കെട്ടി കൊണ്ട് രാത്രി കിടക്കുക. ഇങ്ങനെ മൂന്നു നാല് ദിവസം തുടർന്ന് ചെയ്‌താൽ പേൻ ശല്യം മാറു.

ചെമ്പരത്തി പൂ ഉണക്കി പൊടിച്ചു ആ പൊടി ചായ/കാപ്പി ക്കു പകരം കുടിച്ചാൽ രക്തം ശുദ്ധിയാക്കി ശരീരം പൊലിമ ഉള്ളതാകും. മൂത്രത്തെ വർധിപ്പിച്ചു ശരീരത്തിൽ അടിഞ്ഞിരിക്കുന്ന വിഷങ്ങളെ പുറന്തള്ളും.

ദിവസവും 5 ചെമ്പരത്തി പൂവ് വീതം നാല്പത്തിയെട്ടു നാളുകൾ ഒരു പുരുഷൻ കഴിച്ചാൽ അവന്റെ ലൈംഗിക ബലഹീനത മാറി ബലം ഉണ്ടാകും.

സ്ത്രീകൾ 5 പൂവ് 48 ദിവസം കഴിച്ചാൽ വെള്ള പോക്ക്, രക്ത കുറവ്, ബലക്ഷയം ,ഇടുപ്പ് വേദന നട്ടെല്ല് വേദന ശമിക്കും .ആർത്തവതകരാറുകൾ മാറുന്നതോടൊപ്പം കണ്ണുകൾ പ്രകാശമാകും, സ്ത്രീ സൗന്ദര്യം അധികരിക്കു.

കുട്ടികൾ ഇത് കഴിച്ചാൽ ഓര്മ ശക്തി കൂടും ,മറവി മാറും കൂർമ്മ ബുദ്ധി ഉണ്ടാകും.കുട്ടികൾ പൂ കഴിക്കുമ്പോൾ മകരന്ദം നീക്കിയിട്ടു വേണം കൊടുക്കാൻ.

ഗർഭപാത്ര പ്രശ്നങ്ങൾ കാരണം  ഗർഭ ധാരണം നടക്കാതെയും പ്രായമായിട്ടും ഋതു മതികൾ ആകാത്ത പെൺകുട്ടികളും ചെമ്പരുത്തി പൂ ഇതളുകൾ അരച്ച് മോരിൽ കലക്കി ദിവസവും കുടിച്ചാൽ ഗർഭപാത്ര
പ്രശ്നങ്ങൾ മാറും. പെൺകുട്ടികൾ ഋതുമതിയാകും.

No comments:

Post a Comment