Saturday, March 28, 2020

Alcohol Addiction, withdrawl syndrome -മദ്യാസക്തി-പ്രശ്നങ്ങളും പരിഹാരവും

[28/03, 3:08 PM] JP kalluvazhi:



മദ്യാസക്തി പ്രശ്നങ്ങൾ.. പരിഹാരങ്ങൾ..

സ്ഥിരമായി മദ്യപിച്ചിരുന്നവര്‍ പെട്ടെന്ന് മദ്യം നിർത്തുമ്പോൾ  ഏറെ ശ്രദ്ധിക്കണം. മദ്യാസക്തി മൂലമുണ്ടാകുന്ന ആല്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം നിസാരമായി കാണരുത്.
ഇതുമൂലമുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ കൃത്യമായി കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതര പ്രശ്‌നങ്ങളോ എന്തിന് ആത്മഹത്യയില്‍പ്പോലും കൊണ്ടെത്തിക്കും. ഇത് മുന്നില്‍ കണ്ട് മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ലഹരിമുക്ത ചികിത്സയ്ക്കുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. മാനസികാരോഗ്യത്തിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആശ്വാസ് ക്ലിനിക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരക്കാരെ ചികിത്സിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. മാനസികാരോഗ്യ പരിപാടി വഴി എല്ലാ കേന്ദ്രങ്ങളിലും ഇതിനുവേണ്ട മരുന്നുകളും എത്തിച്ചു. എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഈ കേന്ദ്രങ്ങളിലെത്തിയാല്‍ മതി.

സ്ഥിരമായി മദ്യം ഉപയോഗിക്കുന്ന ഒരാള്‍ മദ്യപാനം നിര്‍ത്തുമ്പോള്‍ ഏതാനും  ദിവസങ്ങൾക്കുള്ളിൽ  അയാളുടെ ശരീരത്തില്‍ മദ്യം കിട്ടാത്തതിന്റെ പ്രതികരണങ്ങള്‍ (withdrawal symptoms) ആരംഭിക്കുന്നത്
അസ്വസ്ഥത, ക്ഷോഭം, വിഭ്രാന്തി, വിശപ്പില്ലായ്മ, അമിതമായ വിയര്‍പ്പ്, മനംപിരട്ടല്‍, ശര്‍ദ്ദി, ഉത്കണ്ഠ, സങ്കോചം, വിറയല്‍, ശക്തമായ തലവേദന, അപസ്മാരം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടണം. .

സഹായത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ നമ്പരിലേക്കോ (1056, 0471 2552056) ജില്ല മാനസികാരോഗ്യ കേന്ദ്രം നോഡല്‍ ഓഫീസര്‍മാരുടെ നമ്പരുകളിലേക്കോ വിളിക്കാവുന്നതാണ്.

മദ്യം സമയത്തിന് ശരീരത്തിൽ ചെല്ലാതാകുമ്പോൾ ചിലരിൽ ചുഴലി അഥവാ അപസ്മാരം കണ്ടേക്കാം. മറ്റുചിലർ പരിസരബോധം മറന്ന് പരസ്പരം ബന്ധമില്ലാതെ പിച്ചുംപേയും പറഞ്ഞേക്കാം. ഡിലീറിയം ട്രെമൻസ് ((Delirium Tremen)എന്ന അപകടകരമായ അവസ്ഥയാണിത്. ഉടനെ ചികിത്സിച്ചില്ലെങ്കിൽ ഇതുബാധിക്കുന്ന 20 ശതമാനം പേർ മരണമടയുന്നു. യഥാർഥ കാരണം അമിത മദ്യപാനമായിരുന്നെന്ന് ആരും അറിയാറുമില്ല.

മദ്യത്തിനോടുള്ള ആസക്തി കുറയ്ക്കുന്ന മരുന്നുകൾ (Anti-craving drugs) ഇന്ന് ലഭ്യമാണ്. ഈ മരുന്നുകൾ ക്രമമായി കഴിച്ചാൽ നല്ലൊരു ശതമാനം പേരിലും മദ്യവിമുക്ത ജീവിതം സാധ്യമാണ്.

അവർ  അറിയാതെ കാപ്പിയിലും മറ്റും മരുന്നുകൾ കലക്കിക്കൊടുക്കുന്നത് നല്ല ഏർപ്പാടല്ല. അത് ഒരു തരം  ചതിയാണ്.അങ്ങനെ  ചതിക്കപ്പെട്ടാൽ
 അവർക്ക് നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടും. പിന്നെ  അത് വീണ്ടെടുക്കുക എന്നത്  പ്രയാസമാണെന്ന് ഓർക്കുക..

കുടുംബാംഗങ്ങൾ മദ്യപാനത്തെ വിമർശിക്കുന്നത് പലപ്പോഴും മദ്യപാനം വർധിക്കാനാണ് ഇടവരുത്തുന്നത്.
 പരിഹസിക്കുന്നതും ചീത്തപറയുന്നതും താഴ്ത്തിക്കെട്ടുന്നതും എപ്പോഴും കുറ്റപ്പെടുത്തുന്നതുമൊക്കെ അവസാനിപ്പിക്കുക. ഇതുകൊണ്ടൊന്നും മദ്യപാനം കുറയില്ലെന്നു മാത്രമല്ല, ഇതെല്ലാമുണ്ടാക്കുന്ന സങ്കടത്തിനും കുറ്റബോധത്തിനും ദേഷ്യത്തിനുമൊക്കെ അവർ  കണ്ടെത്തുന്ന പ്രതിവിധി മദ്യം തന്നെയായിരിക്കും.മദ്യം ഒഴിച്ചു കളയുകയോ ഒളിപ്പിച്ചു വെക്കുകയോ ചെയ്യാതിരിക്കുക. കുടുംബത്തിന്റെ മറ്റാവശ്യങ്ങള്‍ക്ക് ഉപകരിച്ചേക്കാവുന്ന പണം കൂടി മദ്യത്തിനു വേണ്ടി ചെലവഴിക്കപ്പെടാനേ ഇതു സഹായിക്കൂ.
മദ്യലഹരിയില്‍ നില്‍ക്കുന്ന ഒരാളോട് തര്‍ക്കിക്കാതിരിക്കുക. കുടുംബാംഗങ്ങൾ വിശേഷിച്ചു ഭാര്യമാർ സൗമ്യതയോടും പരിഗണനയോടുംകൂടി മദ്യപന്മാരെ സമീപിക്കുന്നത് കുടി നിറുത്താൻ അവർക്ക് പ്രചോദനമായേക്കും. ഒരിക്കൽ കുടി നിറുത്തിയാൽ അതിനെ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ സ്നേഹവും ശ്രദ്ധയും കാണിക്കുകയും വേണം.

തുടര്‍ച്ചയായി മദ്യം ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍ പല വൈറ്റമിനുകളുടെയും ദൌര്‍ലഭ്യം സാധാരണമായതിനാല്‍ ഡീറ്റോക്സിഫിക്കേഷന്റെ സമയത്ത് ചില വൈറ്റമിന്‍ ഗുളികകള്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. അതുപോലെ മദ്യപാനം മൂലം വരുന്ന വയറെരിച്ചില്‍, കരള്‍വീക്കം തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള മരുന്നുകളും ഈ സമയത്ത് ആരംഭിക്കാറുണ്ട്. ഡെലീരിയം ട്രെമന്‍സ് ഉള്ളവര്‍ക്ക് മാനസികരോഗചികിത്സയില്‍ സാധാരണ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ താല്‍ക്കാലികമായി കൊടുക്കാറുണ്ട്.


മദ്യം ചെറിയ അളവില്‍ ഉപയോഗിക്കുമ്പോള്‍ ആമാശയത്തില്‍ അമ്ലത്തിന്‍റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും വിശപ്പ്‌ കൂടുകയും ചെയ്യുന്നു.
മദ്യം ആമാശയത്തിലെ മൃദുലമായ മ്യൂക്കസ് പാളികളില്‍ മുറിവുണ്ടാക്കും. വയറില്‍ അള്‍സര്‍ രോഗമുണ്ടാകുവാനും ഉള്ളത് വര്‍ദ്ധിക്കുവാനും ഇത് ഇടവരുത്തുന്നു.
ഛര്‍ദ്ദി, ആമാശയത്തിലും അന്നനാളത്തിലും രക്തസ്രാവം എന്നിവയും മദ്യപാനം മൂലം ഉണ്ടാകാം.
ദഹനക്കുറവ് ഉണ്ടാക്കുന്നു.
മദ്യം അന്നനാളത്തിന്‍റെ ആരംഭത്തിലും അവസാനത്തിലുമുള്ള സ്ഫിംഗ്ടറുകളുടെ നിയന്ത്രണത്തില്‍ ക്രമക്കേടുകളുണ്ടാക്കുകയും നെഞ്ചെരിച്ചിലിന് ഇടയാക്കുകയും ചെയ്യുന്നു.

രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു.
രക്തക്കുഴലുകളെ വികസിപ്പിക്കുകയും തന്മൂലം ത്വക്കിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
മദ്യം ഹൃദയത്തിന്‍റെ (പ്രത്യേകിച്ചും ഇടതു വെന്‍ട്രിക്കിളിന്‍റെ) പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്നു.
മദ്യപിക്കുന്നവരില്‍ ഹൃദയാഘാതം ഉണ്ടാകുന്നത് അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല. ഹൃദയാഘാതം മൂലമുള്ള വേദന അനുഭവവേദ്യമാകുന്നതിലുള്ള കുറവുമൂലമാണങ്ങനെ സംഭവിക്കുന്നത്.
കാര്‍ഡിയോ മയോപ്പതി ( ഹൃദയ പേശികളുടെ ശക്തി കുറയുന്നു )
പേശികള്‍

ആല്‍ക്കഹോളിക് മയോപ്പതി: മദ്യപാനം മൂലമുണ്ടാകുന്ന ഈ രോഗം പേശികളെ തകരാറിലാക്കുകയും ശക്തി കുറയ്ക്കുകയും ചെയ്യുന്നു.

ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നു.
ഓക്കാനവും ഛര്‍ദ്ദിയും ചിലപ്പോള്‍ ആഹാരശകലങ്ങള്‍ ശ്വാസനാളത്തിലേയ്ക്ക് പ്രവേശിക്കാന്‍ ഇടവരുത്തുകയും തന്മൂലം ന്യുമോണിയ (ആസ്പിരേഷന്‍ ന്യുമോണിയ) ഉണ്ടാവുകയും ചെയ്യുന്നു.
ഓര്‍മ്മക്കുറവ്
ഡിമെന്‍ഷ്യ
പെരിഫെറല്‍ ന്യൂറോപ്പതി
സെറിബല്ലത്തിന് ക്ഷതം,
വിളര്‍ച്ച,
ശ്വേത രക്താണുക്കളുടെയും പ്ലേറ്റ്ലെറ്റുകളുടെയും കുറവ് (ഇതുമൂലം അണുബാധ, രക്തസ്രാവം) എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു.
കരള്‍

മദ്യം ഓക്സീകരിക്കപ്പെടുന്നത് കരളില്‍ വച്ചാണ്. അതിനാല്‍ മദ്യപാനം കരളിന്‍റെ പ്രവര്‍ത്തനഭാരം വര്‍ദ്ധിപ്പിക്കുകയും വിവിധ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. കരള്‍വീക്കം, സീറോസിസ്, മഞ്ഞപ്പിത്തം എന്നിവയാണ് പ്രധാനമായും മദ്യം മൂലമുണ്ടാകുന്ന കരള്‍ രോഗങ്ങള്‍. മദ്യപാനത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടി കരള്‍വീക്കം ഉണ്ടാകുന്നു. മദ്യം ഉപേക്ഷിക്കുകയാണെങ്കില്‍ കരളിന്‍റെ ആരോഗ്യം ഈ ഘട്ടത്തില്‍ വീണ്ടെടുക്കാന്‍ കഴിയും. എന്നാല്‍ മദ്യപാനം തുടരുന്ന പക്ഷം കരളിലെ കോശങ്ങള്‍ നശിച്ച് സിറോസിസ് രോഗമായി മാറുന്നു. സിറോസിസ് ബാധിച്ചുകഴിഞ്ഞാല്‍ കരളിനെ സാധാരണ ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധ്യമല്ല. സിറോസിസ് ബാധിച്ചുകഴിഞ്ഞയാള്‍ മദ്യം ഉപേക്ഷിക്കുകയും ആധുനിക വൈദ്യശാസ്ത്രചികിത്സ തേടുകയും ചെയ്താല്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ ജീവിതദൈര്‍ഘ്യം താരതമ്യേന വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും. മദ്യം ഉപയോഗിക്കുന്നത് കൊണ്ട് ശരീരത്തിനുണ്ടാകുന്ന (പ്രത്യേകിച്ചും കരളിന്) ദോഷങ്ങളെ വേണ്ടവിധത്തില്‍ പ്രതിരോധിക്കാന്‍ കഴിയുന്ന ശാസ്ത്രീയമായ പ്രതിവിധികളൊന്നും ഇന്ന് നിലവിലില്ല.


സ്ഥിരമായി മദ്യപിക്കുന്നവർ മൂന്നുമാസത്തിലൊരിക്കലെങ്കിലും full body check up നടത്തി നല്ല ഒരു ഡോക്ടറെ കണ്ടു ആരോഗ്യസ്ഥിതി ഉറപ്പ് വരുത്തേണ്ടതുണ്ട്. Liver  function Test വഴി കരളിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താം.

മദ്യപാനം നിർത്താൻ
പത്രപരസ്യങ്ങളിൽ വരുന്ന ശക്തമായ മരുന്നു പ്രയോഗങ്ങൾ പരീക്ഷിച്ചുനോക്കുന്നത് മറ്റു പല ആരോഗ്യപ്രശനംങ്ങൾക്കോ മാനസികരോഗം വരുത്തുന്നതിനോ കാരണംആയേക്കാം.

മദ്യാസക്തി കുറക്കാൻ ആഗ്രഹിക്കുന്നവർക്ക്  സഹായക മാകുന്നചില നാടൻ പൊടിക്കൈകൾ

പാവയ്ക്കാ ഇലനന്നായി അരച്ചെടുത്തു അതിന്റെ ചാറ് (2സ്പൂൺ )ഒരു ഗ്ലാസ്‌ മോരും വെള്ളത്തിൽ കലക്കി ദിവസം ഒരു നേരം കഴിക്കുന്നത് മദ്യാസക്തി കുറക്കാനും മദ്യം മൂലം കരളിനുണ്ടായദോഷങ്ങൾ കുറക്കാനും നല്ലതത്രെ.

ആപ്പിൾ ജൂസ് ഒന്നോ രണ്ടോ നേരം കുടിക്കുന്നത് മദ്യാസക്തി കുറയ്ക്കും

മദ്യപിക്കാൻ തോന്നുമ്പോൾ മൂന്നോ നാലോ  ഉണക്കമുന്തിരിയോ ഈന്തപഴമോ കഴിക്കുന്നത് മദ്യാസക്തി കുറക്കാൻ  നല്ലതാണ്

മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മദ്യാ സക്തി കുറക്കാൻ നല്ലതാണ്.

അയമോദകം വെള്ളത്തിൽ തിളപ്പിച്ച്‌ വറ്റിച്ചു തണുപ്പിച്ചു ദിവസേന മൂന്നുസ്പൂൺ കഴിക്കുന്നത് നല്ലതാണ്.

Friday, March 27, 2020

Watch 80 Hit Movies of Mohanlal youtube Link മോഹൻലാലിന്റെ 80 സൂപ്പർഹിറ്റ്‌ സിനിമകൾ










80 Movies

1 നാടോടികാറ്റു
https://youtu.be/HsIAZ7AlaQo
2 രാവണപ്രഭു
https://youtu.be/mxfi4eUn64o
3 ഉസ്താദ്
https://youtu.be/a5QzEl0hCiE
4 അഭിമന്യു
https://youtu.be/ecVgnuR5Ztg
5 അദ്വൈതം
https://youtu.be/wqwrmQk0rGo
6 അഹം
https://youtu.be/lm7GElnTNbg
7 അമൃതംഗമയ
https://youtu.be/bmd00OaQNac
8 ആര്യൻ
https://youtu.be/vy2mogMhPC4
9 ഭരതം
https://youtu.be/UisSHGY1emA
10 boeing boeing
https://youtu.be/yL-hq8Cnqrg
11 ചന്ദ്രലേഖ
https://youtu.be/A-gl7k5gQbQ
12 ചെങ്കോൽ
https://youtu.be/SrPTXfAOFFo
13 cheppu
https://youtu.be/H2icQFQgx5s
14 ചിത്രം
https://youtu.be/THew2hCgCDs
15 ചോട്ടാമുംബൈ
https://youtu.be/OrSoEiDnW64
16 ദശരഥം
https://youtu.be/k5wFJr5UJuU
17 ദേവാസുരം
https://youtu.be/Uo5M_qPM2k0
18 ദേശാടനക്കിളി കരയാറില്ല
https://youtu.be/vHaQY1xgac4
19 ധനം
https://youtu.be/AXPMYDnut2M
20 ദൗത്യം
https://youtu.be/Y4sbszp3Rb8
21 ഗാന്ധിനഗർ second street
https://youtu.be/Y1LupOP64QQ
22 ഗുരു
https://youtu.be/oUYa-6E7Bqc
23 ഹലോ
https://youtu.be/YxrMNT4SX2E
24 his highness അബ്ദുള്ള
https://youtu.be/yoHsXJ6h5TE
25 hello mydear wrong number
https://youtu.be/T7mj2Zttt2A
26 ഇന്ദ്രജാലം
https://youtu.be/UVB48K5wy9M
27 ഇരുവർ
https://youtu.be/lzs-NZ6TorA
28 ഇരുപതാം നൂറ്റാണ്ട
https://youtu.be/Nzuk7ASdjj8
29 കാലാപാനി
https://youtu.be/ZPNCNSsW18E
30 കമലദളം
https://youtu.be/pwKCiVcBwyY
31 കന്മദം
https://youtu.be/yGb5pQbmGGs
32 കരിയിലകാറ്റ് പോലെ
https://youtu.be/ik4iu-khQQU
33 കിലുക്കം
https://youtu.be/Neks0KfMJ9o(hd print in hotstar)
34 കിരീടം
https://youtu.be/Tj7Msku9cH4
35 ലാൽ സലാം
https://youtu.be/MeVb5EOiCPo
36 മണിച്ചിത്രതാഴ്
https://youtu.be/cuCfGxPkf74
37 മന്ത്രികം
https://youtu.be/lFDQkPvvRcA
38 മായാമയൂരം
https://youtu.be/iCOjSUcSNNc
39 മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു
https://youtu.be/CZUzZh4LrX0
40 മിഥുനം
https://youtu.be/jIzDbX4kKKM
41 മിന്നാരം
https://youtu.be/OPUqZQ0yT2U
42 മൂന്നാംമുറ
https://youtu.be/KcPp2wjrxZ0
43 മുഖം
https://youtu.be/0VkdCt2yw6M
46 മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
https://youtu.be/eeKmGeHPiT4
47 നമ്മുക്ക്‌ പാർക്കാൻ മുന്തിരി തോപ്പുകൾ
https://youtu.be/GG7yDRnVc3c
48 നരൻ
https://youtu.be/ffVmr6x1wPI
49 നിർണയം
https://youtu.be/QN06ODCjp50
50 നരസിംഹം
https://youtu.be/vuzAsAWCzOs
51 നമ്പർ 20 മദ്രാസ് മെയിൽ
https://youtu.be/lsylpMcY9aY
52 ഒളിമ്പ്യൻ ആന്റണി ആദം
https://youtu.be/B9WuQBZFUSE
53 ഒരു യാത്രാമൊഴി
https://youtu.be/GBFYhAVRnsk
54 പാദമുദ്ര
https://youtu.be/amffvaVCCAs
55 പക്ഷെ
https://youtu.be/Z5KRuSf80Oc
56 പഞ്ചാഗ്നി
https://youtu.be/B67LwPaR0lA
57 പിൻഗാമി
https://youtu.be/cgNKSWbAmr8
58 രാജശില്പി
https://youtu.be/BT-HVGdCscY
59 സദയം
https://youtu.be/vfhmwi14W1c
60 സന്മനസ്സ് ഉള്ളവർക്ക് സമാധാനം
https://youtu.be/-ITiC0Axmhc
61 സർവകലാശാല
https://youtu.be/sFJyYLqNK8M
62 season
https://youtu.be/l6B3MVDUk9k
63 സൂര്യഗായത്രി
https://youtu.be/7Y2tta8TD-I
64 സ്ഫടികം
https://youtu.be/EkrcGI3_zLw
65 താളവട്ടം
https://youtu.be/6-2DawBIfwM
66 താഴ്‌വാരം
https://youtu.be/f1l-wJ1PM-8
67 തേന്മാവിൻ കൊമ്പത്തു
https://youtu.be/IrXWUs-coIg
68 തൂവാനതുമ്പികൾ
https://youtu.be/Q0FcohtjXcM
69 tp ബാലഗോപാലൻ ma
https://youtu.be/5zyfb8vEks0
70 ഉദയനാണു താരം (hotstar)
71 ഉള്ളടക്കം
https://youtu.be/QujZSvOhHbo
72 ഉത്സവ പിറ്റേന്ന്
https://youtu.be/56xPckmxt0U
73 ദേവദൂതൻ
https://youtu.be/7Dlc9_yKo7E
74 വന്ദനം
https://youtu.be/Uhu-7eV5cPs
75 വരവേൽപ്
https://youtu.be/QbjHywFlefc
76 വെള്ളാനകളുടെ നാട്
https://youtu.be/q64hEWRBYmw
77 വിയറ്റ്നാം കോളനി.
https://youtu.be/WYde_sdtBnY
78 യോദ്ധ
https://youtu.be/1hFVVI3_QuE
79 ആറാം തമ്പുരാൻ
https://youtu.be/XK-aCjJ75XQ
80 company
https://youtu.be/Ujwv2aPWb2U

സംഹാരതാണ്ഡവം (കൊറോണ )







സംഹാരതാണ്ഡവം
-----------------
താണ്ഡവം തന്നെയിതു സംഹാരതാണ്ഡവം..
മനുഷ്യാ വിടില്ല ഞാൻ നിന്നെ..
തുടരുമിനിയും ഞാനെൻ താണ്ഡവം നിന്റെമേൽ..

താണ്ഡവം തന്നെയിതു സംഹാരതാണ്ഡവം
മഹാമാരിയായ് ഭീതിയായെൻ വേട്ടതുടരും
നിന്നലർച്ചകേട്ടു നിന്നന്ത്യം കണ്ടാർത്തട്ടഹസിക്കും ഞാൻ..

താണ്ഡവം തന്നെയിതു സംഹാരതാണ്ഡവം..

മതിമറന്നു നീ മദോന്മത്തനായി..
മരുപ്പച്ചകൾ  മരുഭൂമിയാക്കി നീ..
മതം ചൊല്ലി ജാതി പറഞ്ഞു വേലിക്കെട്ടുകൾ തീർത്തു നീ..
മറന്നു നീ അബലരാം പലരെയും..  മറന്നില്ല നീ നിൻ  മടികുത്തിലെ  പണപ്പൊതിയുടെ  കനം കൂട്ടാൻ...
മറന്നുനീ കാരുണ്യം മറന്നു നീ കരുതൽ..
മറന്നു നീ സഹജീവികളെ
മറന്നുനീ നിൻ മാതാവിനെയും ..
നിനക്കു ജന്മവും ജീവിതവുമേകിയ പ്രകൃതിയെന്ന നിൻ മാതാവിനെ..
ബുദ്ധിതന്നിട്ടും തിരിച്ചറിവില്ലാത്തയെൻ മനുഷ്യമൃഗമേ..  അറിയൂ നീയിനിയെങ്കിലും
 സൃഷ്ടിയും സംഹാരവുമെൻ കയ്യിൽ തന്നെയെന്ന സത്യം..

താണ്ഡവം തന്നെയിതു സംഹാരതാണ്ഡവം തന്നെ..

By JP Kalluvazhi

Benefits of black sesame seeds കരിഞ്ചീരകത്തിന്റെ ഔഷധഗുണങ്ങൾ:പ്രമേഹം, ഓർമശക്തി, ആസ്തമ, ബി. പി, ലൈംഗിക ശക്തി etc

കരിഞ്ചീരകം.

 ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് കരിഞ്ചീരകം  എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒരു മരുന്നാണിതെന്നു പൊതുവേ പറയപ്പെടുന്നു. .


പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് കരിഞ്ചീരകം. ദിവസം രണ്ട് ഗ്രാം വീതം കരിജീരകം കഴിക്കുന്നത് ഗ്ലൂക്കോസ്, ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും, ബീറ്റ സെല്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും, ഗ്ലൈകോസിലേറ്റഡ് ഹീമോഗ്ലോബിന്‍ (HbA1c)കുറയ്ക്കാനും ഫലപ്രദമാണ്. ഒരു കപ്പു കട്ടന്‍ ചായയില്‍ 2-5 മില്ലി കരിഞ്ചീരക തൈലം കലക്കി രണ്ടു നേരം കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.


തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിയ്ക്കുന്നതു കൊണ്ടു തന്നെ അപസ്മാരം തടയാനുള്ള ഏറ്റവും നല്ല വഴിയാണിത്. 2007 ല്‍ അപസ്മാരമുള്ള കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍ സാധാരണ ചികിത്സയില്‍ രോഗശമനം കിട്ടാഞ്ഞവരില്‍ കരിംജീരകത്തിന്‍റെ സത്ത് രോഗം കുറയ്ക്കുന്നതായി കണ്ടെത്തി.

ബിപി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കരിഞ്ചീരകം. കരിംജീരകസത്ത് ദിവസം 100-200 മില്ലിഗ്രാം വിതം രണ്ട് നേരം, രണ്ട് മാസത്തേക്ക് ഉപയോഗിക്കുന്നത് ചെറിയ തോതില്‍ രക്താതിസമ്മര്‍ദ്ദമുള്ളവരില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.


ആസ്തമ, അലര്‍ജി, ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ഇത്. ഒരു ടീസ്പൂണ്‍ ഇതിന്റെ തൈലം ചൂടുവെള്ളതത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നതു ഗുണം നല്‍കും. ഇതു ചേര്‍ത്ത വെള്ളത്തില്‍ ആവി പിടിയ്ക്കുന്നതും ഏറെ നല്ലതാണ്.

ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്. ഓര്‍മ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കും 1 സ്പൂണ്‍ കരിഞ്ചീരക തൈലം പുതിനയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കാം. കരിംജീരകത്തിലെ തൈമോക്വിനോണ്‍ എന്ന ഘടകം പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ രോഗങ്ങളില്‍ ന്യൂറോണുകളെ വിഷമുക്തമായി സംരക്ഷിയ്ക്കുന്ന ഒന്നു തന്നെയാണ്.

ലൈംഗിക ശേഷിയ്ക്ക് ഇത് നല്ലൊരു മരുന്നാണ്. ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ഓറഞ്ച് ജ്യൂസിലോ ചെറുനാരങ്ങാജ്യൂസിലോ കലര്‍ത്തി കുടിയ്ക്കുന്നതു ഗുണം നല്‍കും. വൃഷണത്തിലുണ്ടാകുന്ന നീര്‍വീക്കം തടയാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. കരിഞ്ചീരക തൈലം ഈ ഭാഗത്തു പുരട്ടുന്നത് നല്ലതാണ്.

 സ്ത്രീകളിലെ വെള്ളപോക്ക്, അമിത രക്തസ്രാവം, ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകള്‍ എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്.

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ് ഇത്. ടോണ്‍സില്‍, തൊണ്ടവീക്കം എന്നിവയ്ക്കൊപ്പമുള്ള തീവ്രമായ ടോണ്‍സില്ലോഫാരിന്‍ജിറ്റിസിന് കരിംജീരകം ഫലപ്രദമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അടിസ്ഥാനപരമായി ഇത് തൊണ്ടയിലെ വൈറസ് ബാധയ്ക്ക് ശമനം നല്കും.

വിളര്‍ച്ച
വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് കരിഞ്ചീരകം. പുതിനയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ കരിഞ്ചീരക തൈലം കലര്‍ത്തി രാവിലെയും വൈകീട്ടും കുടിയ്ക്കാം. ഇത് 21 ദിവസം അടുപ്പിച്ചു ചെയ്താല്‍ ഗുണമുണ്ടാകും.

ചര്‍മ സൗന്ദര്യത്തിനും ചര്‍മ സംബന്ധമായ രോഗങ്ങള്‍ക്കും ഏറെ നല്ലതാണ് കരിഞ്ചീരകം. സോറിയാസിസുള്ളവര്‍ കരിജീരകം പുറമേ തേക്കുന്നത് ചര്‍മ്മത്തിന് കട്ടി ലഭിക്കാനും തിണര്‍പ്പുകള്‍ മാറാനും സഹായിക്കും.ശസ്ത്രക്രിയമൂലം പെരിറ്റോണല്‍ പ്രതലങ്ങളില്‍ പാടുകളുണ്ടാകുന്നതു തടയാന്‍ കരിംജീരകം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Ayyappanum Koshiyum. Malayalam movie അയ്യപ്പനും കോശിയും



 ഞാൻ കണ്ട ഒരു നല്ല സിനിമ.
അയ്യപ്പനും കോശിയും.

സച്ചിൻ ആണ് രചനയും സംവിധാനവും.
ബിജു മേനോൻ, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രം ആക്കികൊണ്ടുള്ള  ശരിക്കും ഒരു ആക്‌ഷൻ, ത്രില്ലർ സിനിമ തന്നെ.

ഹവീൽദാർ റാങ്കിൽ വിരമിച്ച, പണവും ഉന്നതങ്ങളിൽ സ്വാധീനവുമുള്ള  കട്ടപ്പനക്കാരനായ കോശിയും(പൃഥ്വിരാജ്) അട്ടപ്പാടിയിലെ, നാട്ടുകാർക്കും, സഹപ്രവർത്തകർക്കും പ്രിയങ്കരനും ജോലിയിൽ ആത്മാർത്ഥതയും കൃത്യനിഷ്ഠയുമുള്ള    എസ്.ഐയായ അയ്യപ്പൻ നായരും(ബിജു മേനോൻ) തമ്മിലുണ്ടാകുന്ന ഒരു നിയമപ്രശ്നം കോശിയുടെ അനാവശ്യ ഈഗോ കാരണം രണ്ടുപേരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വളരെ സങ്കീർണമാക്കുന്നതാണ്  ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചുകാണിക്കുന്നത്. 

മദ്യനിരോധിത മേഖലയായ അട്ടപ്പാടിയിൽ വെച്ച് പോലിസ് ചെക്കിങ്ങിനിടയിൽ കാറിൽ മദ്യലഹരിയിലായിരുന്ന കോശിയെ അയ്യപ്പൻ നായരും സംഘവും ചോദ്യം ചെയ്യുകയും കാറിലുള്ള മദ്യം കണ്ടെടുക്കുകയും ചെയ്യുന്നു. കോശിയുടെ ഈഗോ പോലിസ് ഉദ്യോഗസ്‌ഥരെ കയ്യേറ്റം ചെയ്യുന്നവരെ എത്തിയപ്പോൾ അയ്യപ്പൻ നായർ അയാളെ   മദ്യം കടത്തിയതിന്റെ പേരിലും കൂടെ മറ്റു പലവകുപ്പുകളും ചേർത്ത് അറസ്റ്റ്ചെയ്തുസ്റ്റേഷനിൽ എത്തിക്കുന്നു. പിന്നീട് കോശിയുടെ സ്വാധീനം മനസ്സിലാക്കിയ അയ്യപ്പൻ നായർ കോശിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. വകുപ്പ് പ്രകാരം 12ദിവസം വരെ ജയിലിൽ കഴിയേണ്ടിവരും എന്നറിഞ്ഞ കോശി കേസ് ഒഴിവാക്കാൻ വേണ്ടി അപേക്ഷിക്കുന്നു. അപ്പോഴേക്കും കേസ്  ഓൺലൈനിൽ രജിസ്റ്റർ ആയിരുന്നു. ഇനി ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ.. കോശി ഒരു പെഗ് മദ്യം കിട്ടിയില്ലെങ്കിൽ പ്രഷർ കൂടി തന്റെ നില തകരാറിൽ ആകും എന്ന് പറഞ്ഞപ്പോൾ മനസ്സലിവ്‌ തോന്നി  ഓഫീസിൽ ഇരുന്നു കൊണ്ട് തന്നെ, സീൽ ചെയ്ത മദ്യകുപ്പി തുറന്നു അതിൽ നിന്നും കുറച്ചു കോശിക്ക് കൊടുക്കുന്നു. പക്ഷെ കോശി ഇതെല്ലാം അയാളുടെ ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് ഇത് ചാനലുകൾ ക്ക് അയക്കുകയും, ഇതിന്റെ പേരിൽ അയ്യപ്പൻ നായരുടെ ജോലി പോവുകയും അയാളുടെ    മനസ്സിൽ കോശിയോടുള്ള   പക ഉടലെടുക്കുന്നു.
പിന്നീടങ്ങോട്ട് രണ്ടുപേരും തമ്മിലുള്ള പോരാട്ടങ്ങൾ തുടങ്ങുന്നു.ഒടുക്കം വരെയും  തികച്ചും ആകാംക്ഷയും  സംഘർഷഭരിതവുമായ രംഗങ്ങൾ..

ബിജുമേനോന്റെ യും പൃഥീരാജിന്റെയും കരുത്തുറ്റ അഭിനയം. കോമഡിക്ക് ഒട്ടും തന്നെ ഇടം നൽകാതെ പ്രേക്ഷകർക്ക് അവസാനംവരെയും  സസ്പെൻസ് നൽകുന്ന ഒരു നല്ല സിനിമ. 

Wednesday, March 25, 2020

Benefits of Mango leaves മാവിലയുടെ ഔഷധഗുണങ്ങൾ

മാമ്പഴത്തേക്കാളേറെ ഗുണമുണ്ട് മാവിലയ്ക്കെന്ന കാര്യം ആർക്കും അറിയില്ലെന്നതാണ് സത്യം. ഒട്ടേറെ ഔഷധ ഗുണങ്ങളുണ്ട് മാവിലയ്ക്ക്.

വിറ്റാമിൻ എ, ബി, സി എന്നിവയാൽ സമ്പുഷ്ടമാണ് മാവില. ധാരാളം ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
രാവിലെ ഒരു പഴുത്ത മാവിന്റെ ഇല ചുരുട്ടി അത് കൊണ്ട് പല്ല് തേക്കാവുന്നതാണ്. ഇത് പല്ലിലെ മഞ്ഞ നിറത്തെ ഇല്ലാതാക്കി കറ കളഞ്ഞ് എല്ലാ വിധത്തിലുള്ള അണുബാധക്കും, വായനാറ്റത്തിനും  പരിഹാരം കാണുന്നതിന് സഹായിക്കുന്നു

ഉപ്പൂറ്റി വേദന
പ്രായമായവരിലും ചെറുപ്പക്കാരിലും കണ്ടു വരുന്നതാണ് ഉപ്പൂറ്റി വേദന. ഇത് മാറാന്‍ അല്‍പം മൂത്ത മാവിന്റെ ഇല കത്തിച്ച ചാരം ഉപ്പൂറ്റിയില്‍ പുരട്ടുക. വേദനയ്ക്ക് ആശ്വാസമുണ്ടാകും.

പ്രമേഹം നിയന്ത്രിക്കാൻ മാവിലക്കു കഴിയും. മാവിന്റെ തളിരില ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് രാവിലെ നന്നായി ഞെരടി പിഴിഞ്ഞതിനു ശേഷം വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹത്തിനു ശമനമുണ്ടാകും. പ്രമേഹത്തോടനുബന്ധിച്ചുണ്ടാകുന്ന നേത്ര രോഗങ്ങൾ നിയന്ത്രിക്കാനും ഇതുപയോഗിക്കാം.

രക്ത സമ്മർദം കുറയ്ക്കാനും വെരിക്കോസ് വെയ്ന്‍ പോലുള്ള പ്രശ്നങ്ങക്കു പരിഹാരമായും മാവില ഉപയോഗിക്കാം. ക്ഷീണവും പിരിമുറുക്കവും ഒഴിവാക്കി ഉൻമേഷം വീണ്ടെടുക്കാൻ മാവിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി.

പിത്താശയത്തിലുണ്ടാകുന്ന കല്ലും മൂത്രാശയക്കല്ലും നീക്കം ചെയ്യാൻ ദിവസവും രാവിലെ മാവില തണലിൽ ഉണക്കിപ്പൊടിച്ചത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവച്ച് അരിച്ചെടുത്തശേഷം പിറ്റേന്നു രാവിലെ കുടിച്ചാൽ മതി. മൂത്രാശയക്കല്ലും പിത്താശയക്കല്ലുമൊക്കെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും. ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും ഇതു സഹായിക്കും.

മാവില തണലിൽ ഉണക്കിപ്പൊടിച്ച വെള്ളം ദിവസം മൂന്നു നേരം കുടിച്ചാൽ എത്ര കഠിനമായ അതിസാരവും ശമിക്കും. മാവില ചതച്ചെടുത്ത് നീരു പിഴിഞ്ഞ് ചെറുതായി ചൂടാക്കി ചെവിയിൽ പുരട്ടിയാൽ ചെവിവേദന കുറയും. മാവില കത്തിച്ച് ആ പുക ശ്വസിച്ചാൽ ഇക്കിളിനും തൊണ്ടരോഗങ്ങൾക്കും ശമനമുണ്ടാകും.

Puzzles& Answers കുസൃതിചോദ്യങ്ങളും ഉത്തരങ്ങളും




No.1 അതെ?" എന്ന്  ഒരിക്കലും ഉത്തരം  കിട്ടാത്ത ചോദ്യം?






ഉത്തരം :നിങ്ങൾ ഉറങ്ങുകയാണോ?

No.2.ശബ്ദത്തിന് എളുപ്പം  നശിപ്പിക്കാൻ കഴിയുന്നത്   എന്തിനെയാണ്?





ഉത്തരം :നിശ്ശബ്ദതയെ

No.3.നിങ്ങൾ എത്രത്തോളം നടക്കുന്നുവോ അത്രത്തോളം  നിങ്ങൾ ഉപേക്ഷിക്കുന്നത് എന്തിനെയാണ്  ?




ഉത്തരം:
നിങ്ങളുടെ കാൽപ്പാടുകൾ.

 No.4.മുകളിലേക്ക് പോയികൊണ്ടിരിക്കും  പക്ഷേ ഒരിക്കലും താഴേക്ക്  ഇറങ്ങില്ല   എന്താണ്?





ഉത്തരം :നിങ്ങളുടെ പ്രായം.

No.5.നിങ്ങൾക്ക് ഇത് അനുഭവിക്കാൻ കഴിയും, പക്ഷേ നിങ്ങൾക്ക് അത് സ്പർശിക്കാൻ കഴിയില്ല. നിങ്ങൾക്ക് ഇത് കേൾക്കാനാകും, പക്ഷേ നിങ്ങൾക്ക് അത് കാണാൻ കഴിയില്ല. ഇത് എന്താണ്?



ഉത്തരം :കാറ്റ്

 No.6.നമ്മൾ ഇത് കഴിക്കാൻ വേണ്ടിവാങ്ങുന്നു എങ്കിലും  നമ്മൾ  അത് കഴിക്കുന്നില്ല.  എന്താണ്?



ഉത്തരം:
പ്ലേറ്റ്

No.7: ചിറകില്ലാതെ പറക്കാൻ കഴിയും. കണ്ണില്ലാതെ കരയും   എന്താണ്?



മേഘം

No.8.ആറ് ദ്വാരങ്ങൾ കുഴിക്കാൻ ആറ് പുരുഷന്മാർക്ക് ഒരു മണിക്കൂർ എടുക്കുകയാണെങ്കിൽ, അര ദ്വാരം കുഴിക്കാൻ ഒരാൾക്ക് എത്ര സമയമെടുക്കും?



അരദ്വാരം അങ്ങനെ ഒന്നില്ല

No.9.ഒരു കൊലപാതകിയെ വധശിക്ഷയ്ക്ക് വിധിക്കുന്നു. മൂന്ന് മുറികളിൽ ഒന്ന്  അദ്ദേഹം തിരഞ്ഞെടുക്കണം. ആദ്യത്തേത് തീ ആളികത്തുന്ന മുറി.  , രണ്ടാമത്തേത് നിറയെ തോക്കുധാരികളുള്ള മുറി.   മൂന്നാമത്തേത് സിംഹങ്ങളെ
3 വർഷത്തോളമായി പട്ടിണിക്കിട്ട   മുറി.  ഏത് മുറിയാകും അയാൾ തിരഞ്ഞെടുക്കുക.  ?


ഉത്തരം:
മൂന്നാമത്തേത്. മൂന്നു വർഷമായി ഭക്ഷണം  കഴിക്കാത്ത സിംഹങ്ങൾ മരിച്ചുപോയിരിക്കും.


No.9.മഴ പെയ്യാൻ തുടങ്ങിയപ്പോൾ ഒരാൾ പുറത്തേക്ക് നടക്കുകയായിരുന്നു. ആ മനുഷ്യന് ഒരു കുട ഇല്ലായിരുന്നു, അവൻ തൊപ്പി ധരിച്ചിരുന്നില്ല. അവന്റെ വസ്ത്രങ്ങൾ ഒലിച്ചിറങ്ങി, എന്നിട്ടും ഒരു മുടി പോലും നനഞ്ഞിട്ടില്ല. ഇത് എങ്ങനെ സംഭവിക്കും?

ഉത്തരം :അയാളുടെ തലയിൽ മുടി ഉണ്ടായിരുന്നില്ല

No.10.ഒരു കൃഷിക്കാരന് ഒരു ചാക്ക് ധാന്യവും ഒരു കോഴിയും കുറുക്കനുമുണ്ട്. അയാൾ‌ക്ക് അവരെ നദിക്ക് കുറുകെ കടക്കണം, അയാൾ‌ക്ക് ചുറ്റിക്കറങ്ങാനോ പറക്കാനോ കഴിയില്ല, പക്ഷേ അയാൾ‌ക്ക് ഒരു ബോട്ട് ഉണ്ട്. നദിക്കു കുറുകെ ഒരു സമയം..മേല്പറഞ്ഞ ഏതെങ്കിലും രണ്ടെണ്ണം  മാത്രമേ ബോട്ടിൽ ഭാരം  എടുക്കാൻ കഴിയൂ. ഒന്നിനെയും ഉപേക്ഷിക്കാതെ
കുറുക്കൻ കോഴിയെയോ കോഴി ധാന്യത്തെയോ ഭക്ഷണമാക്കാതെ അവന് എങ്ങനെ  മറികടക്കാൻ കഴിയും?



ഉത്തരം:
ആദ്യം കോഴിയെയും ധാന്യത്തെയും ബോട്ടിൽ കയറ്റി അക്കരെ ധാന്യം ഇറക്കുക. തിരികെ കോഴിയെയും കൂട്ടി വന്നു കുറുക്കനെയും ബോട്ടിൽ കയറ്റി അക്കരെ എത്തിക്കാം.

NO. 11.ചോദ്യ?

നാലു കാലും രണ്ടു കൈയ്യും ഉണ്ടെങ്കിൽ കൂടി നടക്കാനോ പറക്കാനോ പറ്റാത്ത ഒന്ന്?


ഉത്തരം :കസേര

No.12.വിക്ക് ഇല്ലാത്തവരും വിക്കി വിക്കി പറയുന്ന സാധനം?

ഉത്തരം :കോകോകോള..
No.12.അയലത്തെ വീട്ടിലുണ്ട് മുന്നിലത്തെ വീട്ടിലുണ്ട് മുകളിലത്തെ വീട്ടിലുണ്ട് താഴ്ത്തേവീട്ടിലുണ്ട് സ്വന്തം വീട്ടിലില്ല…

എന്താണത് ??

ഉത്തരം അയൽവാസി