സംഹാരതാണ്ഡവം
-----------------
താണ്ഡവം തന്നെയിതു സംഹാരതാണ്ഡവം..
മനുഷ്യാ വിടില്ല ഞാൻ നിന്നെ..
തുടരുമിനിയും ഞാനെൻ താണ്ഡവം നിന്റെമേൽ..
താണ്ഡവം തന്നെയിതു സംഹാരതാണ്ഡവം
മഹാമാരിയായ് ഭീതിയായെൻ വേട്ടതുടരും
നിന്നലർച്ചകേട്ടു നിന്നന്ത്യം കണ്ടാർത്തട്ടഹസിക്കും ഞാൻ..
താണ്ഡവം തന്നെയിതു സംഹാരതാണ്ഡവം..
മതിമറന്നു നീ മദോന്മത്തനായി..
മരുപ്പച്ചകൾ മരുഭൂമിയാക്കി നീ..
മതം ചൊല്ലി ജാതി പറഞ്ഞു വേലിക്കെട്ടുകൾ തീർത്തു നീ..
മറന്നു നീ അബലരാം പലരെയും.. മറന്നില്ല നീ നിൻ മടികുത്തിലെ പണപ്പൊതിയുടെ കനം കൂട്ടാൻ...
മറന്നുനീ കാരുണ്യം മറന്നു നീ കരുതൽ..
മറന്നു നീ സഹജീവികളെ
മറന്നുനീ നിൻ മാതാവിനെയും ..
നിനക്കു ജന്മവും ജീവിതവുമേകിയ പ്രകൃതിയെന്ന നിൻ മാതാവിനെ..
ബുദ്ധിതന്നിട്ടും തിരിച്ചറിവില്ലാത്തയെൻ മനുഷ്യമൃഗമേ.. അറിയൂ നീയിനിയെങ്കിലും
സൃഷ്ടിയും സംഹാരവുമെൻ കയ്യിൽ തന്നെയെന്ന സത്യം..
താണ്ഡവം തന്നെയിതു സംഹാരതാണ്ഡവം തന്നെ..
By JP Kalluvazhi
No comments:
Post a Comment