Monday, March 30, 2020

Benefits of Cucumber വെള്ളരിയുടെ ഔഷധഗുണങ്ങൾ :അസിഡിറ്റി, അൾസർ


വെള്ളരി

നിലത്ത് പടർന്ന് വളരുന്ന ഒരു സസ്യമാണ് വെള്ളരി. കക്കിരിക്ക, കത്തിരിക്ക എന്നും ഇത് അറിയപ്പെടുന്നു. . മനുഷ്യൻ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയെന്ന് കരുതപ്പെടുന്ന ഒരു പച്ചക്കറിയിനമാണ് വെള്ളരി വർഗ്ഗം

വളരെയേറെ ഔഷധ ഗുണമുള്ള ഒരു പച്ചക്കറിയാണ്
ഇത്. ഇതില്‍ വിറ്റാമിന്‍ സിയും,ബി 1ബി 2 ,പ്രോട്ടീന്‍,ഇരുമ്പ് എന്നിവ ചെറിയ തോതിലും പൊട്ടാസ്യം, സല്‍ഫര്‍, ക്ലോറിന്‍, കാത്സ്യം, സോഡിയം,എന്നിവ ധാരാളവുമടങ്ങിയിട്ടുണ്ട്. . ധാരാളം സിലിക്ക, ആവശ്യത്തിന് അയണും ഫോളിക് ആസിഡും പൊട്ടാസ്യവും മഗ്‌നീഷ്യവും, പിന്നെ സിയും ഇയും ഉള്‍പ്പെടെയുള്ള അവശ്യ ജീവകങ്ങള്‍ തുടങ്ങിയവയുടെ കലവറയാണ്.  

 അസിഡറ്റി ഉള്ളവര്‍ക്ക് വെള്ളരിക്ക നല്ലൊരു ഔഷധമാണ്. ..

.രക്തശുദ്ധിയില്ലായ്ക മൂലം ചര്‍മത്തില്‍ കാണപെടുന്ന പാടുകള്‍, ചൊറിച്ചില്‍, തടിപ്പ് മുതലായ രക്തസംബന്ധമായ അസുഖങ്ങള്‍ക്ക് വെള്ളരി മികച്ച ഫലം തരുന്നതാണ്. ..

.പൊട്ടാസ്യത്തിന്റെ കുറവുള്ളവര്‍, രാത്രികാലങ്ങളില്‍ മസില്‍പിടുത്തം പോലുള്ള അസുഖമുള്ളവര്‍ വെള്ളരി കഴിക്കുന്നത് നല്ലതാണ്. ...

മലബന്ധം ഉള്ളവര്‍ വെള്ളരിക്ക കഴിക്കുന്നത് ഉത്തമമാണ്. ...മൂത്ര വിസര്‍ജ്ജനം വേഗതിലാക്കുന്നു ...
ശരീരത്തിന്റെ അമ്ലാധിക്ക്യം കുറയ്ക്കാന്‍ വെള്ളരി ജ്യൂസ് കുടിക്കുന്നത് നല്ലതാണ് ..ശരീരത്തിലെ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് / കോശത്തിന്റെ സന്തുലനത്തിന് സഹായിക്കുന്നു. ...
അള്‍സറിന്റെ കാഠിന്യം കുറക്കാന്‍ വെള്ളരിക്ക നീര് അഞ്ചു ഔണ്‍സ് വീതം രണ്ടു മൂന്നു പ്രാവശ്യം സേവിക്കുന്നത് നല്ലതാണ്. ...

രക്ത സമ്മര്‍ദ്ദം ഉള്ളവര്‍ ദിവസവും വെള്ളരി ജ്യൂസ് കുടിക്കുക. ...

.വെള്ളരിക്ക പച്ചയ്ക്ക് തിന്നുന്നത് മോണ രോഗങ്ങള്‍ക്ക് (മോണ പഴുപ്പ്, മോണയില്‍ കൂടെ രക്തം വരിക) ഒരു പരിധിവരെ നല്ലതാണ്. .....

മൂത്ര ചൂടിനു ഇതിന്റെ നീരില്‍ അല്‍പ്പം തേനൊഴിച്ചു പലപ്രാവശ്യം സേവിക്കുക. ..

ശരീരത്തിന്റെ വിളര്‍ച്ച കുറക്കാന്‍ സഹായിക്കുന്നു. ..മുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനു ഗുണകരമായ സിലിക്ക വെള്ളരിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. സിലിക്ക കൈകാലുകളിലെ നഖങ്ങള്‍ക്ക് കൂടുതല്‍ ഉറപ്പു നല്‍കുന്നു. അത് മുടിയിഴകളുടെ കരുത്തിനും വളര്‍ച്ചക്കും നല്ലതാണ്. .ചര്‍മ്മ സംരക്ഷണത്തിന് നല്ലൊരു ഉപാധി കൂടിയാണ് വെള്ളരിക്ക. 
വെള്ളരിക്കാനീര് മുഖത്തു പുരട്ടുന്നത് മുഖ കാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ...വെള്ളരിക്കയുടെ ചെറു കഷണങ്ങള്‍ നിത്യേന എട്ടു പത്തു മിനിറ്റ് കണ്ണിനു പുറമെ വയ്ക്കുന്നത് കണ്ണിനു ചുറ്റുമുള്ള ഇരുണ്ട പാടുകള്‍ അകറ്റാന്‍ സഹായിക്കും. ....വെള്ളരിക്കാ നീരില്‍ അല്പം തൈരോ നാരങ്ങാ നീരോ ചേര്‍ത്ത് 1015 മിനിട്ടു നേരം മുഖത്തു പുരട്ടി കഴുകിക്കളയുക.മുഖകാന്തി വര്‍ധിക്കും. .....വായ് നാറ്റത്തിന്റെ പ്രധാന കാരണമായ വയറിനകത്തെ അമിതമായ ചൂട് ശമിപ്പിക്കാനും വെള്ളരിക്ക ഗുണകരമാണ്. 

 *****അമിത കീടനാശിനിയുടെ ഉപയോഗം പച്ചക്കറികറികളിൽ  ജൈവവവിഷം ഉത്പാദിപ്പിക്കപ്പെടുകയും ജ്യൂസിന് കയ്പു രുചിയുണ്ടാകുകയും ചെയ്തേക്കാം. അത്തരം സന്ദർഭങ്ങളിൽ വേവിച്ചുമാത്രം ഉപയോഗിക്കുക.

No comments:

Post a Comment