Saturday, March 28, 2020

Alcohol Addiction, withdrawl syndrome -മദ്യാസക്തി-പ്രശ്നങ്ങളും പരിഹാരവും

[28/03, 3:08 PM] JP kalluvazhi:



മദ്യാസക്തി പ്രശ്നങ്ങൾ.. പരിഹാരങ്ങൾ..

സ്ഥിരമായി മദ്യപിച്ചിരുന്നവര്‍ പെട്ടെന്ന് മദ്യം നിർത്തുമ്പോൾ  ഏറെ ശ്രദ്ധിക്കണം. മദ്യാസക്തി മൂലമുണ്ടാകുന്ന ആല്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം നിസാരമായി കാണരുത്.
ഇതുമൂലമുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ കൃത്യമായി കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതര പ്രശ്‌നങ്ങളോ എന്തിന് ആത്മഹത്യയില്‍പ്പോലും കൊണ്ടെത്തിക്കും. ഇത് മുന്നില്‍ കണ്ട് മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ലഹരിമുക്ത ചികിത്സയ്ക്കുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. മാനസികാരോഗ്യത്തിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആശ്വാസ് ക്ലിനിക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരക്കാരെ ചികിത്സിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. മാനസികാരോഗ്യ പരിപാടി വഴി എല്ലാ കേന്ദ്രങ്ങളിലും ഇതിനുവേണ്ട മരുന്നുകളും എത്തിച്ചു. എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഈ കേന്ദ്രങ്ങളിലെത്തിയാല്‍ മതി.

സ്ഥിരമായി മദ്യം ഉപയോഗിക്കുന്ന ഒരാള്‍ മദ്യപാനം നിര്‍ത്തുമ്പോള്‍ ഏതാനും  ദിവസങ്ങൾക്കുള്ളിൽ  അയാളുടെ ശരീരത്തില്‍ മദ്യം കിട്ടാത്തതിന്റെ പ്രതികരണങ്ങള്‍ (withdrawal symptoms) ആരംഭിക്കുന്നത്
അസ്വസ്ഥത, ക്ഷോഭം, വിഭ്രാന്തി, വിശപ്പില്ലായ്മ, അമിതമായ വിയര്‍പ്പ്, മനംപിരട്ടല്‍, ശര്‍ദ്ദി, ഉത്കണ്ഠ, സങ്കോചം, വിറയല്‍, ശക്തമായ തലവേദന, അപസ്മാരം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടണം. .

സഹായത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ നമ്പരിലേക്കോ (1056, 0471 2552056) ജില്ല മാനസികാരോഗ്യ കേന്ദ്രം നോഡല്‍ ഓഫീസര്‍മാരുടെ നമ്പരുകളിലേക്കോ വിളിക്കാവുന്നതാണ്.

മദ്യം സമയത്തിന് ശരീരത്തിൽ ചെല്ലാതാകുമ്പോൾ ചിലരിൽ ചുഴലി അഥവാ അപസ്മാരം കണ്ടേക്കാം. മറ്റുചിലർ പരിസരബോധം മറന്ന് പരസ്പരം ബന്ധമില്ലാതെ പിച്ചുംപേയും പറഞ്ഞേക്കാം. ഡിലീറിയം ട്രെമൻസ് ((Delirium Tremen)എന്ന അപകടകരമായ അവസ്ഥയാണിത്. ഉടനെ ചികിത്സിച്ചില്ലെങ്കിൽ ഇതുബാധിക്കുന്ന 20 ശതമാനം പേർ മരണമടയുന്നു. യഥാർഥ കാരണം അമിത മദ്യപാനമായിരുന്നെന്ന് ആരും അറിയാറുമില്ല.

മദ്യത്തിനോടുള്ള ആസക്തി കുറയ്ക്കുന്ന മരുന്നുകൾ (Anti-craving drugs) ഇന്ന് ലഭ്യമാണ്. ഈ മരുന്നുകൾ ക്രമമായി കഴിച്ചാൽ നല്ലൊരു ശതമാനം പേരിലും മദ്യവിമുക്ത ജീവിതം സാധ്യമാണ്.

അവർ  അറിയാതെ കാപ്പിയിലും മറ്റും മരുന്നുകൾ കലക്കിക്കൊടുക്കുന്നത് നല്ല ഏർപ്പാടല്ല. അത് ഒരു തരം  ചതിയാണ്.അങ്ങനെ  ചതിക്കപ്പെട്ടാൽ
 അവർക്ക് നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടും. പിന്നെ  അത് വീണ്ടെടുക്കുക എന്നത്  പ്രയാസമാണെന്ന് ഓർക്കുക..

കുടുംബാംഗങ്ങൾ മദ്യപാനത്തെ വിമർശിക്കുന്നത് പലപ്പോഴും മദ്യപാനം വർധിക്കാനാണ് ഇടവരുത്തുന്നത്.
 പരിഹസിക്കുന്നതും ചീത്തപറയുന്നതും താഴ്ത്തിക്കെട്ടുന്നതും എപ്പോഴും കുറ്റപ്പെടുത്തുന്നതുമൊക്കെ അവസാനിപ്പിക്കുക. ഇതുകൊണ്ടൊന്നും മദ്യപാനം കുറയില്ലെന്നു മാത്രമല്ല, ഇതെല്ലാമുണ്ടാക്കുന്ന സങ്കടത്തിനും കുറ്റബോധത്തിനും ദേഷ്യത്തിനുമൊക്കെ അവർ  കണ്ടെത്തുന്ന പ്രതിവിധി മദ്യം തന്നെയായിരിക്കും.മദ്യം ഒഴിച്ചു കളയുകയോ ഒളിപ്പിച്ചു വെക്കുകയോ ചെയ്യാതിരിക്കുക. കുടുംബത്തിന്റെ മറ്റാവശ്യങ്ങള്‍ക്ക് ഉപകരിച്ചേക്കാവുന്ന പണം കൂടി മദ്യത്തിനു വേണ്ടി ചെലവഴിക്കപ്പെടാനേ ഇതു സഹായിക്കൂ.
മദ്യലഹരിയില്‍ നില്‍ക്കുന്ന ഒരാളോട് തര്‍ക്കിക്കാതിരിക്കുക. കുടുംബാംഗങ്ങൾ വിശേഷിച്ചു ഭാര്യമാർ സൗമ്യതയോടും പരിഗണനയോടുംകൂടി മദ്യപന്മാരെ സമീപിക്കുന്നത് കുടി നിറുത്താൻ അവർക്ക് പ്രചോദനമായേക്കും. ഒരിക്കൽ കുടി നിറുത്തിയാൽ അതിനെ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ സ്നേഹവും ശ്രദ്ധയും കാണിക്കുകയും വേണം.

തുടര്‍ച്ചയായി മദ്യം ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍ പല വൈറ്റമിനുകളുടെയും ദൌര്‍ലഭ്യം സാധാരണമായതിനാല്‍ ഡീറ്റോക്സിഫിക്കേഷന്റെ സമയത്ത് ചില വൈറ്റമിന്‍ ഗുളികകള്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. അതുപോലെ മദ്യപാനം മൂലം വരുന്ന വയറെരിച്ചില്‍, കരള്‍വീക്കം തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള മരുന്നുകളും ഈ സമയത്ത് ആരംഭിക്കാറുണ്ട്. ഡെലീരിയം ട്രെമന്‍സ് ഉള്ളവര്‍ക്ക് മാനസികരോഗചികിത്സയില്‍ സാധാരണ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ താല്‍ക്കാലികമായി കൊടുക്കാറുണ്ട്.


മദ്യം ചെറിയ അളവില്‍ ഉപയോഗിക്കുമ്പോള്‍ ആമാശയത്തില്‍ അമ്ലത്തിന്‍റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും വിശപ്പ്‌ കൂടുകയും ചെയ്യുന്നു.
മദ്യം ആമാശയത്തിലെ മൃദുലമായ മ്യൂക്കസ് പാളികളില്‍ മുറിവുണ്ടാക്കും. വയറില്‍ അള്‍സര്‍ രോഗമുണ്ടാകുവാനും ഉള്ളത് വര്‍ദ്ധിക്കുവാനും ഇത് ഇടവരുത്തുന്നു.
ഛര്‍ദ്ദി, ആമാശയത്തിലും അന്നനാളത്തിലും രക്തസ്രാവം എന്നിവയും മദ്യപാനം മൂലം ഉണ്ടാകാം.
ദഹനക്കുറവ് ഉണ്ടാക്കുന്നു.
മദ്യം അന്നനാളത്തിന്‍റെ ആരംഭത്തിലും അവസാനത്തിലുമുള്ള സ്ഫിംഗ്ടറുകളുടെ നിയന്ത്രണത്തില്‍ ക്രമക്കേടുകളുണ്ടാക്കുകയും നെഞ്ചെരിച്ചിലിന് ഇടയാക്കുകയും ചെയ്യുന്നു.

രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു.
രക്തക്കുഴലുകളെ വികസിപ്പിക്കുകയും തന്മൂലം ത്വക്കിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
മദ്യം ഹൃദയത്തിന്‍റെ (പ്രത്യേകിച്ചും ഇടതു വെന്‍ട്രിക്കിളിന്‍റെ) പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്നു.
മദ്യപിക്കുന്നവരില്‍ ഹൃദയാഘാതം ഉണ്ടാകുന്നത് അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല. ഹൃദയാഘാതം മൂലമുള്ള വേദന അനുഭവവേദ്യമാകുന്നതിലുള്ള കുറവുമൂലമാണങ്ങനെ സംഭവിക്കുന്നത്.
കാര്‍ഡിയോ മയോപ്പതി ( ഹൃദയ പേശികളുടെ ശക്തി കുറയുന്നു )
പേശികള്‍

ആല്‍ക്കഹോളിക് മയോപ്പതി: മദ്യപാനം മൂലമുണ്ടാകുന്ന ഈ രോഗം പേശികളെ തകരാറിലാക്കുകയും ശക്തി കുറയ്ക്കുകയും ചെയ്യുന്നു.

ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നു.
ഓക്കാനവും ഛര്‍ദ്ദിയും ചിലപ്പോള്‍ ആഹാരശകലങ്ങള്‍ ശ്വാസനാളത്തിലേയ്ക്ക് പ്രവേശിക്കാന്‍ ഇടവരുത്തുകയും തന്മൂലം ന്യുമോണിയ (ആസ്പിരേഷന്‍ ന്യുമോണിയ) ഉണ്ടാവുകയും ചെയ്യുന്നു.
ഓര്‍മ്മക്കുറവ്
ഡിമെന്‍ഷ്യ
പെരിഫെറല്‍ ന്യൂറോപ്പതി
സെറിബല്ലത്തിന് ക്ഷതം,
വിളര്‍ച്ച,
ശ്വേത രക്താണുക്കളുടെയും പ്ലേറ്റ്ലെറ്റുകളുടെയും കുറവ് (ഇതുമൂലം അണുബാധ, രക്തസ്രാവം) എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു.
കരള്‍

മദ്യം ഓക്സീകരിക്കപ്പെടുന്നത് കരളില്‍ വച്ചാണ്. അതിനാല്‍ മദ്യപാനം കരളിന്‍റെ പ്രവര്‍ത്തനഭാരം വര്‍ദ്ധിപ്പിക്കുകയും വിവിധ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. കരള്‍വീക്കം, സീറോസിസ്, മഞ്ഞപ്പിത്തം എന്നിവയാണ് പ്രധാനമായും മദ്യം മൂലമുണ്ടാകുന്ന കരള്‍ രോഗങ്ങള്‍. മദ്യപാനത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടി കരള്‍വീക്കം ഉണ്ടാകുന്നു. മദ്യം ഉപേക്ഷിക്കുകയാണെങ്കില്‍ കരളിന്‍റെ ആരോഗ്യം ഈ ഘട്ടത്തില്‍ വീണ്ടെടുക്കാന്‍ കഴിയും. എന്നാല്‍ മദ്യപാനം തുടരുന്ന പക്ഷം കരളിലെ കോശങ്ങള്‍ നശിച്ച് സിറോസിസ് രോഗമായി മാറുന്നു. സിറോസിസ് ബാധിച്ചുകഴിഞ്ഞാല്‍ കരളിനെ സാധാരണ ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധ്യമല്ല. സിറോസിസ് ബാധിച്ചുകഴിഞ്ഞയാള്‍ മദ്യം ഉപേക്ഷിക്കുകയും ആധുനിക വൈദ്യശാസ്ത്രചികിത്സ തേടുകയും ചെയ്താല്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ ജീവിതദൈര്‍ഘ്യം താരതമ്യേന വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും. മദ്യം ഉപയോഗിക്കുന്നത് കൊണ്ട് ശരീരത്തിനുണ്ടാകുന്ന (പ്രത്യേകിച്ചും കരളിന്) ദോഷങ്ങളെ വേണ്ടവിധത്തില്‍ പ്രതിരോധിക്കാന്‍ കഴിയുന്ന ശാസ്ത്രീയമായ പ്രതിവിധികളൊന്നും ഇന്ന് നിലവിലില്ല.


സ്ഥിരമായി മദ്യപിക്കുന്നവർ മൂന്നുമാസത്തിലൊരിക്കലെങ്കിലും full body check up നടത്തി നല്ല ഒരു ഡോക്ടറെ കണ്ടു ആരോഗ്യസ്ഥിതി ഉറപ്പ് വരുത്തേണ്ടതുണ്ട്. Liver  function Test വഴി കരളിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താം.

മദ്യപാനം നിർത്താൻ
പത്രപരസ്യങ്ങളിൽ വരുന്ന ശക്തമായ മരുന്നു പ്രയോഗങ്ങൾ പരീക്ഷിച്ചുനോക്കുന്നത് മറ്റു പല ആരോഗ്യപ്രശനംങ്ങൾക്കോ മാനസികരോഗം വരുത്തുന്നതിനോ കാരണംആയേക്കാം.

മദ്യാസക്തി കുറക്കാൻ ആഗ്രഹിക്കുന്നവർക്ക്  സഹായക മാകുന്നചില നാടൻ പൊടിക്കൈകൾ

പാവയ്ക്കാ ഇലനന്നായി അരച്ചെടുത്തു അതിന്റെ ചാറ് (2സ്പൂൺ )ഒരു ഗ്ലാസ്‌ മോരും വെള്ളത്തിൽ കലക്കി ദിവസം ഒരു നേരം കഴിക്കുന്നത് മദ്യാസക്തി കുറക്കാനും മദ്യം മൂലം കരളിനുണ്ടായദോഷങ്ങൾ കുറക്കാനും നല്ലതത്രെ.

ആപ്പിൾ ജൂസ് ഒന്നോ രണ്ടോ നേരം കുടിക്കുന്നത് മദ്യാസക്തി കുറയ്ക്കും

മദ്യപിക്കാൻ തോന്നുമ്പോൾ മൂന്നോ നാലോ  ഉണക്കമുന്തിരിയോ ഈന്തപഴമോ കഴിക്കുന്നത് മദ്യാസക്തി കുറക്കാൻ  നല്ലതാണ്

മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മദ്യാ സക്തി കുറക്കാൻ നല്ലതാണ്.

അയമോദകം വെള്ളത്തിൽ തിളപ്പിച്ച്‌ വറ്റിച്ചു തണുപ്പിച്ചു ദിവസേന മൂന്നുസ്പൂൺ കഴിക്കുന്നത് നല്ലതാണ്.

No comments:

Post a Comment