Saturday, March 28, 2020

Benefits of Melon മത്തങ്ങയുടെ ഔഷധഗുണങ്ങൾ :പുരുഷവന്ധ്യത, പ്രമേഹം, ബി. പി.

മത്തൻ

 മത്തൻ

🌱🌿☘️🍀🍃🌿🌱
ആരോഗ്യപരമായ ഗുണങ്ങളുള്ള ഒന്നാണ് മത്തങ്ങ. ഇതില്‍ സിങ്ക്, മഗ്നീഷ്യം, കോപ്പര്‍, അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. ഇതിനു പുറമേ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ബി വൈറ്റമിനുകള്‍, ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ എ തുടങ്ങിയ പലതും അടങ്ങിയിട്ടുണ്ട്.

മത്തങ്ങാക്കുരു സ്ത്രീ പുരുഷന്മാര്‍ക്ക് ഒരുപോലെ സഹായകമാണെങ്കിലും പുരുഷന്മാര്‍ക്ക് ഇത് ഏറെ സഹായകമാണെന്നു വേണം, പറയാന്‍.
പുരുഷന്റെ വന്ധ്യതാ പ്രശ്‌നങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ് മത്തങ്ങയുടെ കുരു. ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ടെസ്റ്റോസ്റ്റിറോണ്‍ അതായത് പുരുഷ ഹോര്‍മോണ്‍ തോതുയര്‍ത്താന്‍ ഇത് സഹായിക്കുന്നു. ഇതിനു പുറമെ പുരുഷ ശേഷിയ്ക്ക് അത്യാവശ്യമായ പ്രോട്ടീന്‍, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, അയേണ്‍, സിങ്ക്, പൊട്ടാസ്യം എന്നിവയും ഇതില്‍ ധാരാളമുണ്ട്.
വൃഷണ ഗ്രന്ഥിയ്ക്കു വലിപ്പം വര്‍ദ്ധിയ്ക്കുന്ന അവസ്ഥ. ഇതു തടയാന്‍ മത്തങ്ങയുടെ കുരു ഏറെ നല്ലതാണ്.
മസിലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇതിലെ പ്രോട്ടീനുകളാണ് ഈ ഗുണം നല്‍കുന്നത്. ഇറച്ചി പോലുള്ളവ കഴിയ്ക്കാത്തവര്‍ക്ക് പ്രോട്ടീന്‍ ഗുണം നല്‍കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണ വസ്തുവാണിത്. 100 ഗ്രാം മത്തങ്ങയുടെ കുരുവില്‍ 23.33 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
ഫോസ്ഫറസ് ധാരാളം അടങ്ങിയ ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്തുവാന്‍ ഏറെ നല്ലതാണ്. ഇത് നല്ല ഊര്‍ജമുണ്ടാകാന്‍ സഹായിക്കുന്നു.
ഇതിലെ മഗ്നീഷ്യം ബിപി നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു. ഹൃദയത്തിന്റെ ശരിയായ ആരോഗ്യത്തിനും രക്തപ്രവാഹം നല്ല പോലെ നടക്കാനും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.

ഇതില്‍ ട്രിപ്‌റ്റോഫാന്‍ എന്നൊരു ഘടകമുണ്ട്. ഇത് ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കുന്ന ഒന്നാണ്.

മീന്‍ കഴിയ്ക്കാത്തവര്‍ക്ക് ഒമേഗ ത്രീ ഫാററി ആസിഡുകള്‍ ലഭിയ്ക്കാന്‍ കഴിയ്ക്കാവുന്ന പ്രധാനപ്പെട്ട ഭക്ഷണമാണിത്

ലിവര്‍ ആരോഗ്യത്തിന് അത്യുത്തമമായ ഒന്നാണ് മത്തങ്ങയുടെ കുരു. ഇത് കരളിനുണ്ടാകുന്ന രോഗങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.
ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം നീക്കാനുമെല്ലാം ഇത് അത്യുത്തമമാണ്. ഇതിലെ നാരുകലാണ് ഈ ഗുണം നല്‍കുന്നത്.
പ്രമേഹ നിയന്ത്രണത്തിനും മത്തന്‍ കുരു ഗുണം ചെയ്യും. ഇത് ദിവസവും കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. മത്തന്‍ കുരു പ്രമേഹത്തിനുള്ള സ്വാഭാവിക മരുന്നാണെന്നു വേണം, പറയാന്‍.

No comments:

Post a Comment