Friday, March 27, 2020

Benefits of black sesame seeds കരിഞ്ചീരകത്തിന്റെ ഔഷധഗുണങ്ങൾ:പ്രമേഹം, ഓർമശക്തി, ആസ്തമ, ബി. പി, ലൈംഗിക ശക്തി etc

കരിഞ്ചീരകം.

 ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് കരിഞ്ചീരകം  എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒരു മരുന്നാണിതെന്നു പൊതുവേ പറയപ്പെടുന്നു. .


പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് കരിഞ്ചീരകം. ദിവസം രണ്ട് ഗ്രാം വീതം കരിജീരകം കഴിക്കുന്നത് ഗ്ലൂക്കോസ്, ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും, ബീറ്റ സെല്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും, ഗ്ലൈകോസിലേറ്റഡ് ഹീമോഗ്ലോബിന്‍ (HbA1c)കുറയ്ക്കാനും ഫലപ്രദമാണ്. ഒരു കപ്പു കട്ടന്‍ ചായയില്‍ 2-5 മില്ലി കരിഞ്ചീരക തൈലം കലക്കി രണ്ടു നേരം കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.


തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിയ്ക്കുന്നതു കൊണ്ടു തന്നെ അപസ്മാരം തടയാനുള്ള ഏറ്റവും നല്ല വഴിയാണിത്. 2007 ല്‍ അപസ്മാരമുള്ള കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍ സാധാരണ ചികിത്സയില്‍ രോഗശമനം കിട്ടാഞ്ഞവരില്‍ കരിംജീരകത്തിന്‍റെ സത്ത് രോഗം കുറയ്ക്കുന്നതായി കണ്ടെത്തി.

ബിപി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കരിഞ്ചീരകം. കരിംജീരകസത്ത് ദിവസം 100-200 മില്ലിഗ്രാം വിതം രണ്ട് നേരം, രണ്ട് മാസത്തേക്ക് ഉപയോഗിക്കുന്നത് ചെറിയ തോതില്‍ രക്താതിസമ്മര്‍ദ്ദമുള്ളവരില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.


ആസ്തമ, അലര്‍ജി, ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് ഇത്. ഒരു ടീസ്പൂണ്‍ ഇതിന്റെ തൈലം ചൂടുവെള്ളതത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നതു ഗുണം നല്‍കും. ഇതു ചേര്‍ത്ത വെള്ളത്തില്‍ ആവി പിടിയ്ക്കുന്നതും ഏറെ നല്ലതാണ്.

ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്. ഓര്‍മ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കും 1 സ്പൂണ്‍ കരിഞ്ചീരക തൈലം പുതിനയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കാം. കരിംജീരകത്തിലെ തൈമോക്വിനോണ്‍ എന്ന ഘടകം പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ രോഗങ്ങളില്‍ ന്യൂറോണുകളെ വിഷമുക്തമായി സംരക്ഷിയ്ക്കുന്ന ഒന്നു തന്നെയാണ്.

ലൈംഗിക ശേഷിയ്ക്ക് ഇത് നല്ലൊരു മരുന്നാണ്. ഒരു സ്പൂണ്‍ കരിഞ്ചീരക തൈലം ഓറഞ്ച് ജ്യൂസിലോ ചെറുനാരങ്ങാജ്യൂസിലോ കലര്‍ത്തി കുടിയ്ക്കുന്നതു ഗുണം നല്‍കും. വൃഷണത്തിലുണ്ടാകുന്ന നീര്‍വീക്കം തടയാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. കരിഞ്ചീരക തൈലം ഈ ഭാഗത്തു പുരട്ടുന്നത് നല്ലതാണ്.

 സ്ത്രീകളിലെ വെള്ളപോക്ക്, അമിത രക്തസ്രാവം, ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകള്‍ എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്.

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ് ഇത്. ടോണ്‍സില്‍, തൊണ്ടവീക്കം എന്നിവയ്ക്കൊപ്പമുള്ള തീവ്രമായ ടോണ്‍സില്ലോഫാരിന്‍ജിറ്റിസിന് കരിംജീരകം ഫലപ്രദമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അടിസ്ഥാനപരമായി ഇത് തൊണ്ടയിലെ വൈറസ് ബാധയ്ക്ക് ശമനം നല്കും.

വിളര്‍ച്ച
വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് കരിഞ്ചീരകം. പുതിനയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ കരിഞ്ചീരക തൈലം കലര്‍ത്തി രാവിലെയും വൈകീട്ടും കുടിയ്ക്കാം. ഇത് 21 ദിവസം അടുപ്പിച്ചു ചെയ്താല്‍ ഗുണമുണ്ടാകും.

ചര്‍മ സൗന്ദര്യത്തിനും ചര്‍മ സംബന്ധമായ രോഗങ്ങള്‍ക്കും ഏറെ നല്ലതാണ് കരിഞ്ചീരകം. സോറിയാസിസുള്ളവര്‍ കരിജീരകം പുറമേ തേക്കുന്നത് ചര്‍മ്മത്തിന് കട്ടി ലഭിക്കാനും തിണര്‍പ്പുകള്‍ മാറാനും സഹായിക്കും.ശസ്ത്രക്രിയമൂലം പെരിറ്റോണല്‍ പ്രതലങ്ങളില്‍ പാടുകളുണ്ടാകുന്നതു തടയാന്‍ കരിംജീരകം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

No comments:

Post a Comment