Friday, March 27, 2020

Ayyappanum Koshiyum. Malayalam movie അയ്യപ്പനും കോശിയും



 ഞാൻ കണ്ട ഒരു നല്ല സിനിമ.
അയ്യപ്പനും കോശിയും.

സച്ചിൻ ആണ് രചനയും സംവിധാനവും.
ബിജു മേനോൻ, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രം ആക്കികൊണ്ടുള്ള  ശരിക്കും ഒരു ആക്‌ഷൻ, ത്രില്ലർ സിനിമ തന്നെ.

ഹവീൽദാർ റാങ്കിൽ വിരമിച്ച, പണവും ഉന്നതങ്ങളിൽ സ്വാധീനവുമുള്ള  കട്ടപ്പനക്കാരനായ കോശിയും(പൃഥ്വിരാജ്) അട്ടപ്പാടിയിലെ, നാട്ടുകാർക്കും, സഹപ്രവർത്തകർക്കും പ്രിയങ്കരനും ജോലിയിൽ ആത്മാർത്ഥതയും കൃത്യനിഷ്ഠയുമുള്ള    എസ്.ഐയായ അയ്യപ്പൻ നായരും(ബിജു മേനോൻ) തമ്മിലുണ്ടാകുന്ന ഒരു നിയമപ്രശ്നം കോശിയുടെ അനാവശ്യ ഈഗോ കാരണം രണ്ടുപേരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വളരെ സങ്കീർണമാക്കുന്നതാണ്  ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചുകാണിക്കുന്നത്. 

മദ്യനിരോധിത മേഖലയായ അട്ടപ്പാടിയിൽ വെച്ച് പോലിസ് ചെക്കിങ്ങിനിടയിൽ കാറിൽ മദ്യലഹരിയിലായിരുന്ന കോശിയെ അയ്യപ്പൻ നായരും സംഘവും ചോദ്യം ചെയ്യുകയും കാറിലുള്ള മദ്യം കണ്ടെടുക്കുകയും ചെയ്യുന്നു. കോശിയുടെ ഈഗോ പോലിസ് ഉദ്യോഗസ്‌ഥരെ കയ്യേറ്റം ചെയ്യുന്നവരെ എത്തിയപ്പോൾ അയ്യപ്പൻ നായർ അയാളെ   മദ്യം കടത്തിയതിന്റെ പേരിലും കൂടെ മറ്റു പലവകുപ്പുകളും ചേർത്ത് അറസ്റ്റ്ചെയ്തുസ്റ്റേഷനിൽ എത്തിക്കുന്നു. പിന്നീട് കോശിയുടെ സ്വാധീനം മനസ്സിലാക്കിയ അയ്യപ്പൻ നായർ കോശിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. വകുപ്പ് പ്രകാരം 12ദിവസം വരെ ജയിലിൽ കഴിയേണ്ടിവരും എന്നറിഞ്ഞ കോശി കേസ് ഒഴിവാക്കാൻ വേണ്ടി അപേക്ഷിക്കുന്നു. അപ്പോഴേക്കും കേസ്  ഓൺലൈനിൽ രജിസ്റ്റർ ആയിരുന്നു. ഇനി ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ.. കോശി ഒരു പെഗ് മദ്യം കിട്ടിയില്ലെങ്കിൽ പ്രഷർ കൂടി തന്റെ നില തകരാറിൽ ആകും എന്ന് പറഞ്ഞപ്പോൾ മനസ്സലിവ്‌ തോന്നി  ഓഫീസിൽ ഇരുന്നു കൊണ്ട് തന്നെ, സീൽ ചെയ്ത മദ്യകുപ്പി തുറന്നു അതിൽ നിന്നും കുറച്ചു കോശിക്ക് കൊടുക്കുന്നു. പക്ഷെ കോശി ഇതെല്ലാം അയാളുടെ ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് ഇത് ചാനലുകൾ ക്ക് അയക്കുകയും, ഇതിന്റെ പേരിൽ അയ്യപ്പൻ നായരുടെ ജോലി പോവുകയും അയാളുടെ    മനസ്സിൽ കോശിയോടുള്ള   പക ഉടലെടുക്കുന്നു.
പിന്നീടങ്ങോട്ട് രണ്ടുപേരും തമ്മിലുള്ള പോരാട്ടങ്ങൾ തുടങ്ങുന്നു.ഒടുക്കം വരെയും  തികച്ചും ആകാംക്ഷയും  സംഘർഷഭരിതവുമായ രംഗങ്ങൾ..

ബിജുമേനോന്റെ യും പൃഥീരാജിന്റെയും കരുത്തുറ്റ അഭിനയം. കോമഡിക്ക് ഒട്ടും തന്നെ ഇടം നൽകാതെ പ്രേക്ഷകർക്ക് അവസാനംവരെയും  സസ്പെൻസ് നൽകുന്ന ഒരു നല്ല സിനിമ. 

No comments:

Post a Comment