Monday, March 30, 2020

White gourd കുമ്പളം ഔഷധഗുണങ്ങൾ -തൈറോയ്ഡ്, ചുമ, ജലദോഷം, വാതം, പിത്തം


കുമ്പളങ്ങ
🍏🍐🍊🍈🍋🥭

വള്ളികളില്‍ വെച്ചുണ്ടാകുന്ന ഫലങ്ങളില്‍ ശ്രേഷ്ടമാണ് കുമ്പളങ്ങ. കുമ്പളങ്ങയിൽ 95% ജലാംശം അടങ്ങിയിരിക്കുന്നു. കൂടാതെ പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, ചെറിയ അളവിൽ കൊഴുപ്പ്, ധാതുലവണങ്ങൾ, വിറ്റമിൻ ബി എന്നിവ അടങ്ങിയിരിക്കുന്നു. കുമ്പളങ്ങ രണ്ടിനമുണ്ട്. ഇതിൽ നെയ്‌ക്കുമ്പളം എന്നറിയപ്പെടുന്ന ചെറിയ കുമ്പളം പതിവായുപയോഗിച്ചാൽ ക്ഷയരോഗത്തിന് ആശ്വാസം ലഭിക്കും. .പിത്തം, വാതം, മലബന്ധം, രക്‌തദോഷം, പ്രമേഹം എന്നിവയ്‌ക്ക് ഔഷധമാണ് വലിയ കുമ്പളം. ചില ആയുർവേദ മരുന്നുകളുടെ ഒരു ഘടകമാണു കുമ്പളങ്ങ.

കുമ്പളങ്ങാ വിത്ത് ഒന്നാംതരം കൃമി നാശകമാണ്. കുമ്പളങ്ങാ വിത്ത് കഴുകി വൃത്തിയാക്കി വെയിലത്തുവെച്ചുണക്കിപ്പൊടിയാക്കി ഒരു ടീസ്പൂണ്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക. ഇത് മൂന്ന് ദിവസം ആവര്‍ത്തിച്ചാല്‍ കൃമി ദോഷം ശമിക്കുന്നതാണ്.
കുമ്പളങ്ങ ജ്യൂസ് എന്നും കഴിക്കുന്നതിലൂടെ തൈറോയ്ഡിന്റെ സാധ്യതയും തൈറോയ്ഡ് രോഗവും ഇല്ലാതാക്കാം
കുമ്പള ജ്യൂസോ, കുഴമ്പോ കഴിക്കുന്നത് ചുമയ്ക്കും ജലദോഷത്തിനും പരിഹാരമാകും


കുമ്പളത്തിന്റെ വള്ളി ഇലയോടെ കഷായംവെച്ച് കഴിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ചുട്ടുനീറ്റല്‍, മൂത്രതടസ്സം എന്നിവ മാറുന്നതാണ്. ചുണങ്ങിനു കുമ്പളവള്ളി ചുട്ട ഭസ്മം ഗോമൂത്രത്തില്‍ ചാലിച്ചു പുരട്ടിയാല്‍ ഫലം കിട്ടും.

കൊത്തമല്ലി, ജീരകം, ഇലമങ്ഗം, ചുക്ക് ഇവ സമം പൊടിച്ച് 10 ഇരട്ടി കുമ്പളങ്ങാ അരച്ചുചേര്‍ത്ത് നെയ്യും ചേര്‍ത്ത് നെയ്യിന്റെ നാലിരട്ടി വെള്ളവും കലര്‍ത്തി കാച്ചി പഞ്ചസാരയും ചേര്‍ത്ത് ലേഹ്യപാകമാക്കുക. ഇത് പതിനഞ്ച് ഗ്രാം വീതം രാവിലെയും രാത്രിയും സേവിച്ചാല്‍ ദേഹപുഷ്ടിയുണ്ടാകും.
രോഗമുള്ള എല്ലാവര്‍ക്കും കുമ്പളങ്ങ കഴിക്കുന്നത് ഫലപ്രദമാണ്. പ്രമേഹരോഗികള്‍ക്കും രക്തസമ്മര്‍ദമുള്ളവര്‍ക്കും ഇത് നിഷിദ്ധമല്ല.

കുമ്പളങ്ങയില്‍ നിന്നുണ്ടാക്കുന്ന ഔഷധമാണ് കൂഷ്മാണ്ഡരസായനം. കാസം, ക്ഷയം എന്നിവ മാറ്റുന്നതിനും ബുദ്ധിശക്തി വര്‍ധിപ്പിച്ച് ആരോഗ്യ വര്‍ധനവുണ്ടാകുന്നതിനും ഇത് വളരെ നല്ലതാണ്.

No comments:

Post a Comment