Thursday, May 14, 2020

ചേമ്പ് -ഔഷധഗുണങ്ങൾ

*ചേമ്പ്* കപ്പയെ പോലെ തന്നെ മലയാളികളുടെ ഇഷ്ടഭക്ഷണമാണ് ചേമ്പ്. മറ്റു കിഴങ്ങു വർഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു എന്നതാണ് ചേമ്പിന്റെ പ്രത്യേകത. ഇതിലടങ്ങിയിട്ടുള്ള നാരുകളാണ് ദഹനപ്രക്രിയ സുഗമമാക്കുന്നത്. ചേമ്പ് ആഴ്ചയിലൊരിക്കലെങ്കിലും ആഹാരത്തിൽ‍ ഉൾപ്പെടുത്തിയാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ കുറവുണ്ടാകും എന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചേമ്പിൽ കൂടുതൽ മാംസ്യവും അടങ്ങിയിരിക്കുന്നു. അകാല വാർദ്ധക്യത്തെ ചെറുക്കാനുള്ള കഴിവുണ്ട് ചേമ്പിന് . ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, ബീറ്റാ കരോട്ടിൻ, കാൽസ്യം തുടങ്ങിയവയാണ് വാർദ്ധക്യത്തെ തടയുന്ന ഘടകങ്ങൾ. ചേമ്പിൽ ധാരാളം കാർബോഹൈഡ്രേറ്റും കലോറിയും അടങ്ങിയിട്ടുണ്ട്. ഡയേറിയ, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് പ്രതിവിധി കൂടിയാണ് ചേമ്പ് . വിറ്റാമിൻ ഇ കൊണ്ട് സമ്പുഷ്ടമാണ് ചേമ്പ്. ഇത് താരനെയും മുടി കൊഴിച്ചിലിനേയും പ്രതിരോധിയ്ക്കുന്നു.വിറ്റാമിൻ സി, എ യും ചേമ്പിൽ അടങ്ങിയിട്ടുണ്ട്. ഉത്കണ്ഠ, വിഷാദം എന്നിവയെ പ്രതിരോധിക്കുന്നതിലൂടെ മാനസികാരോഗ്യവും സംരക്ഷിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാഘാതത്തിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ രക്തസമ്മർദ്ദം ക്രമപ്പെടുത്തുന്നു. പാൽച്ചേമ്പ്, ചെറുചേമ്പ്, മക്കളെപ്പോറ്റി ചേമ്പ്(തള്ളചേമ്പ്) കറുത്ത ചേമ്പ്, കണ്ണൻ ചേമ്പ്,വെളുത്ത ചേമ്പ്, മലയാര്യൻ ചേമ്പ്, കറുത്തകണ്ണൻ, വെളുത്തകണ്ണൻ, താമരക്കണ്ണൻ, വെട്ടത്തുനാടൻ, വാഴച്ചേമ്പ്, കരിച്ചേമ്പ് , ശീമച്ചേമ്പ് എന്നിങ്ങനെ അനേകം പേരുകളിൽ ചേമ്പുകൾ കൃഷിചെയ്യുന്നു. വൈറ്റമിൻ 'എ' ധാരാളമായി അടങ്ങിയ ചേമ്പിൻ താൾ ഭക്ഷിക്കുന്നത് അന്ധത മാറുന്നതിനും കാൻസറിനെ പ്രതിരോധിക്കുന്നതിനും നല്ലതാണ്. ചേമ്പിനെപ്പോലെതന്നെ എന്നാല്‍ കിഴങ്ങുണ്ടായിരിക്കുകയില്ല, ഒരു ഇലക്കറിയാണ് ചീരച്ചേമ്പ്. തണ്ടും ഇലകളുമാണ് ഭക്ഷ്യയോഗ്യം. നിരവധി പ്രോട്ടീനുകള്‍ നിറഞ്ഞ ചീരച്ചേമ്പിന്, വിത്തില്ലാചേമ്പ്, ഇലച്ചേമ്പ് എന്നീ പേരുകളുമുണ്ട്. അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയാല്‍ കുറെ കാലം ഇലക്കറികള്‍ ഉണ്ടാക്കാന്‍ ചീരച്ചേമ്പ് സഹായിക്കും. ഗ്രോബാഗിലും ഇതു നന്നായി വളരും. ഇലയുടെ അടിയില്‍ ചില കുത്തുകള്‍ കാണും..ഈ കുത്തുകള്‍ ചീര ചെമ്പിന് മാത്രം സ്വന്തം ആണ്. മറ്റു ചേമ്പിലകളെക്കാള്‍ മൃദുലമായിരിക്കും. ചുവട്ടില്‍ ധാരാളം തൈകള്‍ ഉണ്ടാകും. ചേമ്പ് വര്‍ഗ്ഗത്തില്‍ പെട്ട ഒരിനം ആണ് ഇതെങ്കിലും ചീരയുടെ ഉപയോഗമാണിതിന്. ഇലയും തണ്ടും അരിഞ്ഞെടുത്ത് ചീര തോരന്‍ വെക്കും പോലെ തോരന്‍ വെക്കാം. ഒരു പാട് പോഷക ഗുണങ്ങള്‍ അടങ്ങിയ ഒരിനം ആണ് ചീര ചേമ്പ്. വിറ്റമിന്‍ A, വിറ്റമിന്‍ C, വിറ്റമിന്‍ B6, കാത്സ്യം, അയേണ്‍, പ്രോട്ടീന്‍, നാരുകള്‍ ഇവ അടങ്ങിയിരിക്കുന്നു. കൊളസ്‌ട്രോള്‍ തീരെ കുറഞ്ഞ ഒരിനമാണ് ഈ ഇലക്കറി. ഗുണങ്ങള്‍ 1. ഹൃദയാരോഗ്യ സംരക്ഷണത്തിനു സഹായിക്കുന്നു. 2. രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാകാന്‍ സഹായിക്കും. 3. ശരീര ഭാരം കുറയ്ക്കും. 4. ചര്‍മ്മാരോഗ്യം സംരക്ഷിക്കും. 5. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും. 6. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കും 7. തൈറോയിഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നു. 8. നാഡീ വ്യൂഹത്തിന്റെ ശരിയായ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നു. 9, വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ ഒഴിവാക്കി യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും. * Champu * Chembu is a delicacy of Malayalees like kappa. The peculiarity of the champ is that it is quicker to digest than other tubers. It contains fiber which facilitates digestion. It has also been found that if copper is added to the diet at least once a week, it will lower blood cholesterol levels. And the chamber contains more meat. The champu has the ability to resist premature aging. It also contains magnesium, beta-carotene and calcium. The chamomile is rich in carbohydrates and calories. Chump is also a remedy for diseases like diarrhea and diarrhea. Chempu is rich in vitamin E. Vitamin C and A are found in champagne. It also protects mental health by preventing anxiety and depression. It lowers cholesterol and protects against heart attacks. It contains sodium, magnesium and potassium which regulates blood pressure. Eating a champu rich in vitamin A is good for relieving blindness and fighting cancer.   Like a champu, but with no tuber, spinach is a leafy leaf. The stalk and leaves are edible. Spinach, which is rich in proteins, is also known as seed silk and leaf spot. Spinach can be used to grow greens for a long time if grown in the kitchen garden. It also grows well in Grobag. You will see some piercings on the underside of the leaf. They are softer than other chambers. There will be plenty of seedlings at the bottom. Spinach is a species of chamomile, although it is used for spinach. You can chop the leaves and the stalk just like a lettuce toad. Spinach cone is one of the most nutritious properties. They contain Vitamin A, Vitamin C, Vitamin B6, Calcium, Iron, Protein and Fiber. This leafy leaf is very low in cholesterol. Qualities 1. Helps to protect heart health. 2. Helps to keep blood pressure back to normal. 3. Lose weight. 4. Skin care will be protected. 5. Helps keep blood sugar levels under control. 6. Increase vision strength 7. Ensures healthy functioning of the thyroid gland. 8. Ensures proper functioning of the nervous system. 9, can help you get rid of old age symptoms and keep you young.

No comments:

Post a Comment