കഥ,കവിത, സംഗീതം, ആരോഗ്യം ബിസിനസ് .... . malarvadi Malayalam Stories,Music,,Reference ,Health Tips, Buisiness Ideas etc By JP Kalluvazhi.
Tuesday, May 12, 2020
MANGO Qualities മാമ്പഴം ഗുണങ്ങൾ
*മാമ്പഴം*
പഴങ്ങളിലെ രാജാവാണ് മാമ്പഴം
നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷ്യവിഭവമാണ് മാമ്പഴം. മാമ്പഴത്തിന് ധാരാളം പോഷകഗുണങ്ങളുണ്ട്.
തൂക്കം വയ്‌ക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗമാണ് ധാരാളം മാമ്പഴം കഴിക്കുക എന്നത്. 150ഗ്രാം മാമ്പഴത്തില്‍ 86 കലോറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഈ ഊര്‍ജ്ജം അനായാസം ആഗിരണം ചെയ്യാനും കഴിയും. മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന അന്നജം ഗ്‌ളൂക്കോസ് ആയി മാറും. ഈ ഗ്‌ളൂക്കോസും ഭാരം കൂടാന്‍ സഹായിക്കും.
ഗര്‍ഭിണികള്‍ക്ക് വളരെ ഗുണകരമാണ്. ഗര്‍ഭാവസ്ഥയിലുള്ള സ്‌ത്രീകള്‍ക്ക് ഡോക്ടര്‍മാര്‍ അയണ്‍ ഗുളികകള്‍ ശുപാര്‍ശ ചെയ്യാറുണ്ട്. ഇതിന് പകരം നിങ്ങള്‍ക്ക് ധൈര്യപൂര്‍വ്വം മാമ്പഴം തിരഞ്ഞെടുക്കാവുന്നതാണ്.
മാമ്പഴത്തിലടങ്ങിയിരിക്കുന്ന വലിയ അളവിലുള്ള ഫൈബറും പെക്ടിനും വൈറ്റമിൻ സിയും ശരീരത്തിലെ കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു.
കാൻസറിനെ പ്രതിരോധിക്കുന്നതിന് അത്യുത്തമമാണ് മാമ്പഴം. മാമ്പഴത്തിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ മലാശയ കാൻസർ, സ്തനാർബുദം, ലുക്കീമിയ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവ തടയുന്നു.
കണ്ണുകളുടെ ആരോഗ്യം വർധിപ്പിക്കുന്നതിൽ മാമ്പഴം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ദിവസവും മാമ്പഴം കഴിക്കുന്നത് വൈറ്റമിൻ എയുടെ അളവ് വര്‍ധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇത് കാഴ്ച ശക്തി വർധിപ്പിക്കുകയും നിശാന്ധത ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ കണ്ണുകൾക്കുണ്ടാകുന്ന വരൾച്ച തടയുന്നു.
തൊലിയിലെ സുഷിരങ്ങളെ വൃത്തിയാക്കി മുഖക്കുരു തടയാൻ മാമ്പഴം സഹായിക്കും.
ടാർടാറിക് ആസിഡ്, മാലിക് ആസിഡ്, സിട്രിക് ആസിഡിന്റെ സാന്നിധ്യം എന്നിവ മാമ്പഴത്തിലുണ്ട്. ഇത് ശരീരത്തിലെ ക്ഷാര ഗുണം നിലനിർത്തുന്നു.
പച്ചമാങ്ങ ജ്യൂസ് ശരീര താപനില നിയന്ത്രിക്കുന്നതിന് ഏറെ സഹായിക്കുന്നു.
മാങ്ങയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, വൈറ്റമിൻ എ 25 വിവിധ തരം കാർട്ടനോയിഡുകൾ എന്നിവ പ്രതിരോധ ശേഷി വർധിപ്പിച്ച് ശരീരത്തെ ആരോഗ്യമുള്ളതാക്കി മാറ്റുന്നു.
മാമ്പഴത്തിലെ ബീറ്റാകരോട്ടിൻ ആസ്മയുടെ ലക്ഷണങ്ങളെ തടയുന്നു. കൂടാതെ ജീവകം സി യും ആസ്മ വരാതെ കാക്കുന്നു. അതിനാല്‍ ആസ്മയുളളവര്‍ക്ക് മാമ്പഴം കഴിക്കുന്നത് നല്ലതാണ്.
മാമ്പഴം ധാരാളം കഴിക്കുന്നത്. കൊളാജന്റെ അളവ് കൂട്ടുകയും പ്രായമായാലും സന്ധികളെ വഴക്കമുള്ളതും ശക്തവും വേദനരഹിതവും ആക്കുന്നു.
രക്തത്തിലെ ഇൻസുലിന്റെ അളവ് നിയന്ത്രിച്ചു നിർത്താൻ മാവിന്റെ ഇലകൾക്ക് സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രമേഹം നിയന്ത്രിക്കാൻ മാവിന്റെ ഇല തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്ന പ്രകൃതിവൈദ്യവും നിലവിലുണ്ട്.
Note :പഴുത്ത മാങ്ങ ജ്യൂസായോ ഷേയ്ക്കായോ അല്ല, ചെത്തി കഴിയ്ക്കുന്നതാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്.
ഭക്ഷണ ശേഷം, പ്രത്യേകിച്ചും ഊണു കഴിഞ്ഞാല്‍ പഴുത്ത മാമ്പഴം കഴിയ്ക്കുന്നത് അത്ര ഗുണകരമല്ല. ഊണില്‍ അഥവാ അരിയില്‍ നിന്നു തന്നെ ഷുഗര്‍ ലെവല്‍ ഉയരും. ഇതിനൊപ്പം രണ്ടു മൂന്നു മാമ്പഴം കൂടിയായാല്‍ ദോഷം വരും.. ഇങ്ങനെയുള്ള സമയത്തല്ലാതെ വേറെ സമയത്ത് ഇതു തനിയെ കഴിച്ചാല്‍ ദോഷമില്ല
കാൽസ്യം കാർബൈഡ് ഇട്ടു പഴുപ്പിച്ച മാങ്ങ ശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കും. കടയിൽനിന്നു വാങ്ങുന്ന മാങ്ങ വൃത്തിയായി കഴുകിയ ശേഷമോ രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവച്ചതിനു ശേഷമോ മാത്രം ഉപയോഗിക്കുക.
*mango*
Mango is the king of fruits
Mango is the best food for our body. Mangoes have many nutrients.
One of the easiest ways to lose weight is to eat lots of mangoes. 150g of mango contains 86 calories. The body can easily absorb this energy. The starch in mangoes is converted into glucose. This glucose also helps in weight gain.
Very beneficial for pregnant women. Doctors recommend iron tablets to pregnant women. Instead, you can boldly choose mangoes.
High levels of fiber, pectin and vitamin C present in mango regulate cholesterol in the body.
Mangoes are great for fighting cancer. Antioxidants in mango prevents rectal cancer, breast cancer, leukemia and prostate cancer.
Mango is a major contributor to eye health. Experts say that eating mangoes daily can increase vitamin A levels. It improves vision and reduces nighttime sleepiness. It also prevents dry eyes.
Mangoes help to cleanse the pores of the skin and prevent acne.
Mango is present in the presence of tartaric acid, malic acid and citric acid. It maintains the alkalinity of the body.
Green juice helps in regulating body temperature.
Vitamin C and Vitamin A-25 varieties of carotenoids found in mango enhance the immune system and make the body healthy.
Beta-carotene in mango prevents symptoms of asthma. Vitamin C also helps prevent asthma. So mangoes are good for people with asthma.
Eating lots of mangoes. Increasing the amount of collagen and aging makes the joints flexible, strong and painless.
It has been found that the leaves of flour can control the insulin levels in the blood. There is also a natural cure for drinking diabetic water by controlling diabetes.
Note: It is best for people with diabetes to chew, not ripe mango juice or shakes.
It is not advisable to eat ripe mangoes after a meal, especially after a meal. Sugar level will rise from the rice or rice. Two or three more mangoes are harmful if consumed alone.
Mangoes that are consumed with calcium carbide can cause serious health problems. Store mangoes only after washing them or putting them in water overnight.
Subscribe to:
Post Comments (Atom)
No comments:
Post a Comment