Saturday, May 2, 2020

കൂൺ -ഔഷധഗുണങ്ങൾ

*കൂണ്‍*


പോഷകമൂല്യങ്ങളുടെ കാര്യത്തില്‍ കൂണ്‍ പച്ചക്കറികള്‍ക്ക് മേലെയാണൊണ് കണക്കാക്കിയിരിക്കുന്നത്.
മുട്ട കൂൺ, അരി  കൂൺ, പാവ കൂൺ തുടങ്ങി ഭക്ഷ്യയോഗ്യമായ നിരവധി കൂണുകളുണ്ട്.

പ്രോട്ടീന്‍, ധാതുകള്‍ ,അമിനോആസിഡുകള്‍ ആന്റി ഓക്‌സൈഡുകള്‍, വിറ്റമിന്‍ ബി 1 ബി 2 എന്നിവയുടെ കലവറയാണിത്.

കൂണ്‍ കഴിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കൂണ്‍ കഴിക്കുന്നവരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാനുളള സാധ്യത എട്ട് ശതമാനം വരെ കുറവാണെന്നാണ് പഠനം പറയുന്നത്.
ഏത് പ്രായത്തിലുളളവര്‍ക്കും ധാരാളമായി കഴിക്കാവുന്ന ഒരു ഭക്ഷണമാണ്.

 ദിവസേനയുള്ള ആഹാരത്തില്‍ കൂണ്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. ശരീരകലകളുടെ നിര്‍മാണത്തിനും പരിപാലനത്തിനും ആവശ്യമായ ഘടകങ്ങളും കൂണില്‍ അടങ്ങിയിരിക്കുന്നു. കൊഴുപ്പും കൊളസ്‌ട്രോളുമില്ലാത്ത പ്രോട്ടീന്‍ ധാരാളമായി കൂണില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. ഇതുവഴി, ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ നല്ല രീതിയില്‍ കുറയ്ക്കാനാകും.
ഇവയില്‍ കാണപ്പെടുന്ന സെലേനിയം എന്ന ആന്റി ഓക്സിഡന്റ് ശരീരത്തിലെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

 ശരീരത്തിന് ഏല്‍ക്കുന്ന അണുബാധകളില്‍നിന്ന് സംരക്ഷണമൊരുക്കുകയാണ് സെലേനിയം ചെയ്യുന്നത്.

മഷ്റൂമില്‍ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ 90 ശതമാനം ഇരുമ്പും മഷ്റൂമില്‍നിന്ന് ലഭിക്കും.

 മഷ്റൂമില്‍ വിറ്റാമിന്‍ ഡി നന്നായി അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ഡി ഉത്തമമാണ്. മഷ്റൂം ശീലമാക്കിയാല്‍ അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കാനാകും.

ഭാരവും വണ്ണവും കുറയ്ക്കണെമെന്നാഗ്രഹിക്കുന്നവര്‍ക്കും കൂണ്‍ കഴിക്കാം. നാരുകള്‍ ധാരാളം അടങ്ങിയ ഒരു ഭക്ഷ്യവിഭവമാണ് മഷ്റൂം. ബീറ്റ ഗ്ലൂക്കണ്‍സ്, ചിറ്റിന്‍ എന്നിങ്ങനെ രണ്ടുതരത്തിലുള്ള നാരുകളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിലെ കലോറി കുറയ്ക്കാനും, ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാനും സഹായിക്കും.

ഹൃദയധമനികളിലും രക്തക്കുഴലുകളിലും അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാനുള്ള കഴിവും ഉണ്ട്. കൂണില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ മറ്റ് ആഹാരങ്ങളില്‍ അടങ്ങിയിട്ടുള്ളതിനേക്കാള്‍ വളരെ മെച്ചപ്പെട്ടതാണ്.
ഇക്കാരണത്താല്‍ ശരീരത്തിലെ കൊഴുപ്പ് വളരെ വേഗം നിയന്ത്രിക്കപ്പെടും. കൂണില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡുകളുടെ എണ്ണവും ഘടനയും മാംസാഹാരത്തിന് തുല്യമാണ്


രുചിയിൽ മാത്രമല്ല പോഷക ഗുണങ്ങളുടെ കാര്യത്തിലും വളരെ  മുൻപിലാണ്  കൂണുകൾ.

No comments:

Post a Comment