Sunday, April 12, 2020

Pineapple കൈതച്ചക്ക.. ഗുണവും ദോഷങ്ങളും

*കൈതച്ചക്ക*
🍍🍍🍍🍍🍍🍍🍍
ഗുണവും ദോഷവും
*******************
തെക്കെ അമേരിക്കയിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് കടൽ കടന്നുവന്ന പഴവർഗ്ഗമാണ് കൈതച്ചക്ക‌.
 ജീവകം എ, ജീവകം ബി എന്നിവയുടെ നല്ല ഉറവിടമാണ്‌ കൈതച്ചക്ക. കൂടാതെ ജീവകം സി, കാൽസ്യം, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.

പൈനാപ്പിള്‍ ദിവസവും കഴിക്കുന്നത് ക്യാന്‍സര്‍, ഹൃദ്രോഗം, വാതം എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കും.

 പൈനാപ്പിള്‍ ജൂസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലിന്റേയും ആരോഗ്യത്തിന് നല്ലതാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.  പൈനാപ്പിളിലെ നാരുകള്‍ ദഹന പ്രക്രീയ സുഖമമാക്കും. 
പൈനാപ്പിള്‍  കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ യുവത്വം നിലനിര്‍ത്തും.
പൈനാപ്പിളില്‍ അടങ്ങിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ദിവസവും പൈനാപ്പിള്‍ കഴിച്ചാല്‍ മുഖക്കുരു മാറും.
 കാലുകളുടെ വീണ്ടുകിറാല്‍ മാറാന്‍ ആഴ്ചയില്‍ മൂന്ന് തവണ പൈനാപ്പിള്‍ കഴിച്ചാല്‍ മതി.

സ്ത്രീകളില്‍ ക്രമം തെറ്റിയ ആര്‍ത്തവ പ്രശ്‌നത്തിന് പരിഹാരമായും പൈനാപ്പിള്‍ കഴിക്കാം.


  *പാര്‍ശ്വഫലങ്ങൾ* !

 അമിതമായി പൈനാപ്പിള്‍ കഴിക്കുന്നത്‌ ഗുണകരമല്ല. ജാഗ്രതയോടെ ഉപയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള ആശങ്കയും വേണ്ട.

*1. അലര്‍ജി:*

ചില സ്‌ത്രീകളിലും പുരുഷന്മാരിലും പൈനാപ്പിള്‍ അലര്‍ജിക്ക്‌ കാരണമാകാറുണ്ട്‌. ചുണ്ട്‌ തടിക്കുക, തൊണ്ടയില്‍ നീറ്റല്‍ അനുഭവപ്പെടുക എന്നിവയാണ്‌ അലര്‍ജിയുടെ ലക്ഷണങ്ങള്‍. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി പൈനാപ്പിള്‍ കഷണങ്ങള്‍ ഉപ്പ്‌ വെള്ളത്തില്‍ നന്നായി കഴുകുക. ഇതോടെ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ചൊറിച്ചിലിന്‌ കാരണമാകുന്ന എന്‍സൈമുകള്‍ നീക്കം ചെയ്യപ്പെടും.

*2. ഗര്‍ഭച്ഛിദ്ര സാധ്യത:*

പൈനാപ്പിള്‍ കഴിച്ചാല്‍ ഗര്‍ഭം അലസാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ ഗര്‍ഭധാരണത്തിന്റെ ആദ്യനാളുകളില്‍ സ്‌ത്രീകള്‍ പൈനാപ്പിള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒന്നുരണ്ട്‌ മാസങ്ങള്‍ക്ക്‌ ശേഷം പൈനാപ്പിള്‍ കഴിക്കുന്നത്‌ കൊണ്ട്‌ യാതൊരു പ്രശ്‌നവുമില്ല.

*3. സന്ധിവാതം:*

പൈനാപ്പിള്‍ ശരീരത്തിലെത്തുന്നതോടെ ആല്‍ക്കഹോളിൻ്റെ അംശങ്ങളായി മാറും. ഇതുമൂലം ചിലരില്‍ സന്ധിവാതം ഉണ്ടാകാറുണ്ട്‌. വാതം, സന്ധിവാതം എന്നിവയുള്ളവര്‍ പൈനാപ്പിള്‍ അധികം കഴിക്കാതിരിക്കുന്നതാണ്‌ നല്ലത്‌.

*4. രക്തത്തിലെ പഞ്ചസാര ഉയരും:*

പൈനാപ്പിളില്‍ പ്രകൃതിദത്ത പഞ്ചസാരയായ സുക്രോസ്‌, ഫ്രക്ടോസ്‌ എന്നിവ വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്‌. ഇവ പ്രമേഹരോഗികള്‍ക്ക്‌ ദോഷം ചെയ്യും. കഴിക്കുന്ന അളവ്‌, എത്ര തവണ കഴിക്കുന്നു എന്നിവയും പ്രധാനമാണ്‌. പൈനാപ്പിള്‍ കഴിച്ചാല്‍ പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുതിച്ചുയരും. അതിനാല്‍ ഒരു ദിവസം രണ്ട്‌ പ്രാവശ്യത്തില്‍ കൂടുതല്‍ ഇത്‌ കഴിക്കാതിരിക്കാന്‍ ശ്രമിക്കുക.

*5. മരുന്നുകളുമായുള്ള പ്രതിപ്രവര്‍ത്തനം:*

പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലെയ്‌ന്‍ ചില മരുന്നുകളുമായി പ്രതിപ്രവര്‍ത്തിച്ച്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകാറുണ്ട്‌. ആന്റിബയോടിക്‌സ്‌, ആന്റികോണ്‍വല്‍സന്റ്‌സ്‌ ഔഷധങ്ങള്‍ കഴിക്കുന്നവര്‍ പൈനാപ്പിള്‍ ഒഴിവാക്കുക. മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം ഇത്‌ കഴിക്കുന്നതാണ്‌ നല്ലത്‌. മദ്യവുമായും പൈനാപ്പിള്‍ പ്രതിപ്രവര്‍ത്തിക്കും.

*6. പാകമാകാത്ത പൈനാപ്പിളിന്റ പാര്‍ശ്വഫലങ്ങള്‍:*

പാകമാകാത്ത പൈനാപ്പിള്‍ കഴിക്കുന്നതും അതിന്റെ ജ്യൂസ്‌ കുടിക്കുന്നതും ഗുണകരമല്ല. ഇത്‌ നിര്‍ത്താതെയുള്ള ഛര്‍ദ്ദിക്ക്‌ കാരണമാകാം.

*7. ചൊറിച്ചില്‍:*

പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന വന്‍തോതിലുള്ള അംമ്ലാംശം വായിലെയും തൊണ്ടയിലെയും മ്യൂക്കസ്‌ ഉത്‌പാദനത്തെ ദോഷകരമായി ബാധിക്കും. ഇതുമൂലം പൈനാപ്പിള്‍ കഴിച്ചുടന്‍ വായിലും തൊണ്ടയിലും ചൊറിച്ചില്‍ അനുഭവപ്പെടാം. ചിലരില്‍ ഇത്‌ വയറുവേദനയ്‌ക്കും കാരണമാകാറുണ്ട്‌.

*8. രക്തം കട്ടിപിടിക്കാന്‍ കാരണമാകും:*

രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ പൈനാപ്പിള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. ഇത്‌ രക്തം കട്ടപിടിക്കുന്ന പ്രവര്‍ത്തനത്തെ സഹായിക്കും.

*9. ബ്രൊമെലെയ്‌ന്റെ ദോഷങ്ങള്‍:*

പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന പ്രധാന വസ്‌തുക്കളില്‍ ഒന്നായ ബ്രോമെലെയ്‌ന്‍ പ്രോട്ടീനുകളെ വിഘടിപ്പിക്കുകയും ഡെര്‍മറ്റൈറ്റിസിന്‌ കാരണമാവുകയും ചെയ്യും. അപൂര്‍വ്വമായി മറ്റുചിലരില്‍ ഇത്‌ അലര്‍ജി മൂലമുള്ള ഡെര്‍മറ്റൈറ്റിസിനും കാരണമാകാറുണ്ട്‌.

*10. ദന്ത ശുചിത്വം:*

പൈനാപ്പിള്‍ അമിതമായി കഴിക്കുന്നവരുടെ പല്ലുകള്‍ക്ക്‌ നിറവ്യത്യാസം വരാന്‍ സാധ്യതയുണ്ട്‌. ഇത്‌ ഇനാമലിന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. പല്ലില്‍ പോടുള്ളവരും ജിന്‍ജിവൈറ്റിസ്‌ പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരും പൈനാപ്പിള്‍ അധികം കഴിക്കരുത്‌.

                       *===♾️===*
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

Sunday, April 5, 2020

പനം നൊങ്ക് -ഔഷധഗുണങ്ങൾ.. വിറ്റാമിൻ A, B, c, കാൽസ്യം

*


പനംനൊങ്ക്*

പെൺ പനയിൽ നിന്നാണ് പന നൊങ്കും പനം കിഴങ്ങും കിട്ടുന്നത്.
കരിമ്പന ആൺ പനയും പെൺ പനയും വേറേ വേറേ കാണപെടുന്നു. ആൺ പനയിൽ നിന്നാണ് കള്ള് എടുക്കുന്നത്. പനം തേങ്ങയുടെ ഇളയ വിത്താണ് നൊങ്ക്. പനംനൊങ്ക് പനംകള്ള് പനം  ചക്കര പനം നൂറ് എന്നിവ ഔഷധമായി ഉപയോഗിച്ചു വരുന്നു.

തെങ്ങില്‍ നിന്നും ലഭിക്കുന്ന കരികിന് സമാന രീതിയിലുള്ള കരിമ്പനയുടെ കരിക്കാണ് നൊങ്ക് എന്ന് അറിയപ്പെടുന്നത്. പര്‍പ്പിള്‍ നിറത്തിലുള്ള പനം കരിക്കിന്റെ പുറം ഭാഗം വെട്ടിയെടുത്ത് അതിനുള്ളിലെ വെള്ള നിറത്തില്‍ വെള്ളത്തോടുകുടിയിള്ള ഭാഗമാണ് കഴിക്കാന്‍ അനുയോജ്യം.
മായമില്ലാതെ കിട്ടുന്ന ഒരു വസ്തുവാണ് പനനൊങ്ക് ഉഷ്ണകാലത്ത് ദേഹം തണുപ്പിക്കാൻ പന നൊങ്ക് ഫലപ്രദമാണ്. വൈറ്റമിൻ  A , B, C, അയൺ സിങ്ക്  ഫോസ്ഫറസ്  പൊട്ടാസ്യം മഗ്നീഷ്യം കാൽസ്യം  എന്നിവ ഇതിൽ ധാരാളമുണ്ട്. ചിക്കൻപോക്സ് ഉള്ളവർക്ക് പറ്റിയ ആഹാരമാണ്. മനംപുരട്ടലിനും ശർദിക്കും നല്ലൊരു  ഔഷധമാണ്. ഗർഭിണികൾ പന നൊങ്ക് കഴിച്ചാൽ അസിഡിററി മലബന്ധം   മുതലായവ ശമിക്കുന്നതാണ്. നിർജലീകരണം തടയും. ക്ഷീണമകററും, വെറും വയറ്റിൽ പന നൊങ്ക്   കഴിച്ചാൽ മലബന്ധം തടയാം ഉദരസംബന്ധമായ അസുഖങ്ങൾക്കും നന്ന്. ധാരാളം പൊട്ടാസ്യം ഉള്ളതുകൊണ്ട് കരൾ രോഗമകറ്റും. ചുടു കുരു ശമിപ്പിക്കും , ആന്റോ സയാക്സിൻ എന്ന ഫൈറ്റോ കെമിക്കൽ അടങ്ങിയിട്ടുള്ളതിനാൽ സ്തനാർബുദത്തെ തടയാൻ സഹായിക്കും. വിറ്റാമിൻ A യും കരോട്ടിനോയിടുകളും കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായകമാണ്.
പന നൊങ്ക്പുറത്തുള്ള തൊലിയോടു കൂടി കഴിച്ചാൽ ശീതകഴിച്ചിൽ ഗ്രഹണി മുതലായവ ശമിക്കും.

Benefits of Jackfruit ചക്ക -ഔഷധഗുണങ്ങൾ ഗ്ളൂക്കോസ്, ചർമസംരക്ഷണം

*ചക്ക* ....

ഇന്നു നമ്മുടെ നാട്ടില്‍ ലഭ്യമായ ഭക്ഷ്യവിഭവങ്ങളില്‍ വിഷമില്ലാത്ത ഒരേ ഒരു ഭക്ഷ്യവസ്തുവാണ് ചക്ക.  ആര്‍ക്കും ഒരു വിലയുമില്ലാത്ത ഭക്ഷ്യവസ്തുവായതു തന്നെയാണ് കീടനാശിനികളില്‍ നിന്നും ചക്കയെ രക്ഷിച്ചതും.

പച്ച ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു ഇത് വന്‍കുടല്‍ കാന്‍സര്‍ പ്രതിരോധിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. പച്ച ചക്കയില്‍ ഊര്‍ജത്തിന്റെ അളവ് വളരെ കുറവാണ്. പച്ച ചക്ക ഇന്‍സുലിന്റെ ഉല്‍പ്പാദനത്തെ സഹായിക്കുന്നു. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് പച്ചച്ചക്ക വിഭവങ്ങള്‍ ഉത്തമമാണ്. ചക്കപ്പുഴുക്ക്, തോരന്‍, വിവധതരം കറികള്‍, അവിയല്‍ തുടങ്ങിയവ പച്ച ചക്ക ഉപയോഗിച്ച് ഉണ്ടാക്കാവുന്നതാണ്.

ചക്കപ്പഴം ഊര്‍ജത്തിന്റെ വലിയ സ്രോതസാണ്. ഇത് ശരീരത്തില്‍ വേഗം ആഗിരണം ചെയ്യുന്നതിനാല്‍ ശരീരക്ഷീണമകറ്റി ഉണര്‍വു നല്‍കാന്‍ സഹായിക്കും.  ചക്കപ്പഴത്തിലെ സെലീനിയം ഹൃദയത്തെ സംരക്ഷിക്കുന്നു. പ്രമേഹരോഗികള്‍ ചക്കപ്പഴം കരുതലോടെ കഴിച്ചില്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരാം.

വരിക്ക, കൂഴ എന്നിങ്ങനെ രണ്ടുതരം ചക്കകളാണുള്ളത്. വരിക്കയെ അപേക്ഷിച്ച് കൂഴചക്കയില്‍ കൂടുതല്‍ അളവില്‍ നാരുകളുണ്ട്. വിളയാത്ത ചക്ക (ഇടിച്ചക്ക) വളരെ സ്വാദിഷ്ഠമായ വിഭവമാണ്. വിളഞ്ഞ ചക്കയെ അപേക്ഷിച്ച് കൂടുതല്‍ പോഷകസമൃദ്ധമാണിത്. വിറ്റമിന്‍ എ, ബി2, സി എന്നിവയാല്‍
 സമ്പുഷ്ടമാണ് ഇടിച്ചക്ക.

ചക്കയില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. സോഡിയത്തിന്റെ അളവാകട്ടെ തീരെ കുറവും. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും പ്രയോജനപ്രദമാണ്.

തികച്ചും കൊളസ്ട്രോള്‍ രഹിതമായ ഭക്ഷണം കൂടിയാണ് ചക്ക. ഇതില്‍ കൊഴുപ്പ് ഇല്ലാത്തതിനാല്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകും.

അഞ്ചു ടേബിള്‍ സ്പൂണ്‍ ചക്കയില്‍ ഒരു കപ്പു ചോറിനു സമാനമായ കാലറി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ചക്കയും ചോറും ഒരുമിച്ചു കഴിക്കരുത്. ചക്കപഴത്തിലും ഗൂക്കോസ് അടങ്ങിയിട്ടുണ്ട്. എങ്കിലും, ഇടയ്ക്കു വല്ലപ്പോഴും രണ്ടു മൂന്നു ചുള ചക്കപ്പഴം കഴിക്കുന്നതില്‍ തെറ്റില്ല. ചര്‍മസംബന്ധിയായ പ്രശ്നങ്ങള്‍ക്ക് മികച്ച മരുന്നാണ് ചക്ക. പ്രായത്തെ ചെറുത്തുതോല്‍പിക്കാനും ചക്ക സഹായിക്കും. ഇത് കുടല്‍വ്രണത്തിനും നല്ലൊരു പ്രതിവിധിയാണ്.

ചക്കക്കുരുവും കാന്‍സറും
ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനുമുള്ള ശക്തിയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാന്‍സര്‍ കോശങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ ചക്കക്കുരിവിലുള്ള നിസിത്തിന്‍ സഹായിക്കും. മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ ഇതു കൂടുതല്‍ മെച്ചമാക്കുമത്രേ.

എയ്‌ഡ്സ്‌ വൈറസിനെയും കാന്‍സറിനെയും പ്രതിരോധിക്കാനുള്ള കഴിവ്‌ ചക്കപ്പഴത്തിനുണ്ടെന്നാണ്‌ പുതിയ കണ്ടെത്തല്‍.

പ്ലാവിലയ്‌ക്ക് ചില ഔഷധഗുണങ്ങളുമുണ്ട്‌. പഴുത്ത പ്ലാവിലകൊണ്ട്‌ കഞ്ഞി കുടിക്കുന്നത്‌ വാതം വരാതിരിക്കാന്‍ നല്ലതാണത്രെ. വായുകോപവും എക്കിട്ടവും വയറുവേദനയും മഹോദരവും ഇല്ലാതാക്കാന്‍ പ്ലാവിലയിലെ ചില ഘടകങ്ങള്‍ക്ക്‌ ശേഷിയുണ്ടെന്ന്‌ ആയുര്‍വേദം പറയുന്നു.

കപ്പ (മരച്ചീനി ) ഔഷധഗുണങ്ങൾ -കാൽസ്യം, അയേൺ, കാർബോ ഹൈഡ്രേറ്റ്

*കപ്പ(മരച്ചീനി*

മലയാളികളുടെ പ്രിയപ്പെട്ട ഈ വിഭവത്തിന് ഔഷധ ഗുണങ്ങൾ ഏറെയുണ്ട്. കാർബോഹൈഡ്രേറ്റ്സ്, വൈറ്റമിൻസ്, മിനറൽസ് എന്നിവയാൽ സമ്പുഷ്ടമാണ് ഇത്. കപ്പയിൽ അടങ്ങിയിരിക്കുന്ന അയൺ രക്തകോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തും. രക്തകുറവ് പരിഹരിച്ച് അനീമിയ തടയാൻ കപ്പയെ കൂട്ടുപിടിക്കാം. പോഷക ഗുണങ്ങൾ ഏറെ അടങ്ങിയിട്ടുള്ള കപ്പ ധൈര്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കപ്പയിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ശരീരം പുഷ്ടിപ്പെടുത്താൻ ഇവ സഹായിക്കും. പ്രോട്ടീൻ കുറവ് പരിഹരിക്കാൻ സസ്യാഹാരികൾ ദിവസേന കപ്പ കഴിച്ചാൽ മതി. മസിലുകളുടെ വളർച്ചക്കും മറ്റും കപ്പയിൽ ഉയർന്നതോതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ സഹായിക്കും. ഗർഭിണികൾ ഗർഭകാലയളവിൽ കപ്പ കഴിക്കുന്നത് വൈകല്യങ്ങൾ ഇല്ലാത്ത കുഞ്ഞു പിറക്കാൻ നല്ലതാണ്. വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് കപ്പ ഒരു അനുഗ്രഹമാണ്. ഇരുമ്പ് സത്ത് ധാരാളമടങ്ങിയിട്ടുണ്ട് കപ്പയിൽ.
കപ്പയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഭക്ഷ്യവസ്തുവാണ് ചവ്വരി. ഇതും ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ളവയാണ്. എനർജിയുടെ ഒരു കലവറയാണ് കപ്പ.സര്‍ജറി പോലുളള കഴിഞ്ഞവര്‍ക്കുമെല്ലാം കുട്ടികള്‍ക്കുമെല്ലാം പെട്ടെന്നു ശരീരം നന്നാകാന്‍ ഇതു സഹായിക്കും. പ്രത്യേകിച്ചും മെലിഞ്ഞ കുട്ടികള്‍ക്കും കഠിനാധ്വാനം ചെയ്യുന്നവര്‍ക്കുമെല്ലാം പെട്ടെന്നു തന്നെ ഊര്‍ജവും ലഭിയ്ക്കും. കപ്പയിൽ അടങ്ങിയിട്ടുള്ള കാൽസ്യം നമ്മുടെ എല്ലുകളുടെ ബലം വർധിപ്പിക്കും. അതുപോലെ രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
കപ്പയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹന പ്രവർത്തനങ്ങൾ സുഗമമാക്കുകയും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും, രക്തക്കുഴലിൽ കൊഴുപ്പടിയുന്നത് തടയാൻ സഹായിക്കുകയും ചെയ്യുന്നു.
ഇതില്‍ സോഡിയത്തിന്റെ അംശം തീരെ കുറവായതു കൊണ്ട് ബിപിയുള്ളവര്‍ക്കും കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണിത്. ഇതുപോലെ കിഡ്‌നി പ്രശ്‌നങ്ങളുള്ളവര്‍ക്കും ഇതു കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണ വസ്തുവാണ്.
രാവിലെയോ ഉച്ചയ്‌ക്കോ ആണ് ഇതു കഴിയ്ക്കാന്‍ പറ്റിയ സമയം. ഉച്ചയ്ക്കു ശേഷം കപ്പ കഴിയ്ക്കരുത്. പ്രത്യേകിച്ചും രാത്രിയില്‍ ഇത് തടി വര്‍ദ്ധിപ്പിയ്ക്കാന്‍ കാരണമാകും.

*****


Friday, April 3, 2020

Benefits of Suppotta സപ്പോട്ടയുടെ ഔഷധഗുണങ്ങൾ :ഗ്ളൂക്കോസ്, വിറ്റാമിൻ എ, കാൽസ്യം

സപ്പോട്ട
🍊🍊🍊🍊🍊
ചിക്കു എന്ന ഓമനപേരിൽ അറിയപ്പെടുന്ന
 സപ്പോട്ടയുടെ പഴം മാങ്ങ,ചക്ക,വാഴപ്പഴം എന്നവയെയൊക്കെപ്പോലെ വളരെ പോഷക സമ്പുഷ്ടവും ഊര്‍ജ്ജദായകവുമാണ്.

ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന ഗ്ലൂക്കോസിന്‍റെ അംശം കൂടുതലായ അടങ്ങിയ പഴമാണ് സപ്പോട്ട.കായികമേഖലകളിലുള്ളവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായതിനാല്‍ ഇവര്‍ കൂടുതല്‍ സപ്പോട്ട കഴിക്കുന്നത് നല്ലതാണ്.


അണുബാധയും അസുഖങ്ങളും തടയുന്നു
അണുബാധയും അസുഖങ്ങളും തടയുന്നു
അണുബാധയും വീക്കങ്ങളും തടയാന്‍ കഴിവുള്ള ഔഷധമായ ടാനിന്‍ അടങ്ങിയ പഴമാണ് സപ്പോട്ട.ശരീരത്തിനകത്ത് ദഹനപ്രക്രിയ എളുപ്പമാക്കുക വഴി ആമാശയത്തിലേയും അന്നനാളത്തിലേയും ചെറുകുടലിലേയും വീക്കങ്ങളും മറ്റ് അസ്വസ്ഥതകളും മാറ്റാന്‍ സപ്പോട്ടയ്ക്ക് കഴിയും.അതുകൊണ്ട് തന്നെ ഉദരസംബന്ധമായ പല പ്രശ്നങ്ങളും വേദനകളും പരിഹരിക്കാന്‍ സപ്പോട്ട നല്ലതാണ്.

 സപ്പോട്ട മിൽക്ക് ഷേക്ക് ഉണ്ടാക്കാനും ഉപയോഗിക്കുന്നു.

 സപ്പോട്ടയിൽ വൈറ്റമിൻ എ ധാരാളം ഉണ്ട്. ഇത് കണ്ണുകളെ ആരോഗ്യമുള്ളതാക്കുന്നു. വൈറ്റമിൻ സി ഉള്ളതിനാൽ രോഗപ്രതിരോധശക്തിയേകുന്നു. ചർമത്തെ ആരോഗ്യമുള്ളതാക്കുന്നു. ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയുന്നു.

 ഊർജ്ജദായകം– സപ്പോട്ടയിലടങ്ങിയ ഫ്രക്ടോസ്, സുക്രോസ് ഇവ ഊർജ്ജമേകുന്നു.

 ഗർഭിണികൾക്ക് – വൈറ്റമിൻ എ, കാർബോഹൈഡ്രേറ്റ് ഇവ അടങ്ങിയതിനാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നല്ലതാണ്. ഉദരസംബന്ധമായ അസുഖങ്ങൾക്കും പരിഹാരമാണിത്. ഗർഭിണികൾക്ക് രാവിലെയുണ്ടാകുന്ന അസ്വസ്ഥതകൾക്കും ഗർഭകാലത്തെ ക്ഷീണത്തിനും എല്ലാം പരിഹാരമേകാൻ സപ്പോട്ട സഹായിക്കും. കൊളാജന്റെ നിർമാണത്തിനും ഇത് സഹായിക്കും.

ശരീരഭാരം നിയന്ത്രിക്കുന്നു– ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു. ശരീരത്തിൽ ജലാംശം നിലനിർത്താന്‍ സഹായിക്കുന്നു. അമിതഭാരം കുറയ്ക്കുന്നു.

ഇൻഫ്ലമേഷൻ കുറയ്ക്കുന്നു – സപ്പോട്ടയിൽ ധാരാളമായി ടാനിൻ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്.

ദഹനത്തിന് – സപ്പോട്ടയിൽ അടങ്ങിയ ഭക്ഷ്യ നാരുകൾ മലബന്ധം അകറ്റുന്നു.

 ജീവകം എ, ബി, സി എന്നിവയും ആന്റി ഓക്സിഡന്റുകളും സപ്പോട്ടയിൽ ധാരാളം ഉണ്ട്. വായിലെ കാൻസർ ഉൾപ്പെടെയുള്ളവ തടയാൻ ഇതിനു കഴിയും.

 സപ്പോട്ടയിൽ കാത്സ്യം, ഫോസ്ഫറസ്, അയൺ ഇവ ധാരാളം ഉണ്ട്. ഇത് എല്ലുകളെ ശക്തമാക്കുന്നു. അയൺ, ഫോളേറ്റുകൾ, കോപ്പർ, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സെലെനിയം എന്നീ ധാതുക്കളും ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും എല്ലുകളുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും.

സപ്പോട്ടയിലെ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇരുമ്പ് ധാരാളം അടങ്ങിയതിനാൽ വിളർച്ച തടയുന്നു.

 ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യ വർധനവിനും സപ്പോട്ട സഹായിക്കും. സപ്പോട്ട പതിവായി കഴിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ സഹായിക്കും. . ചർമത്തിലെ ചുളിവുകൾ അകറ്റാനും സഹായിക്കും

.മൂലക്കുരു, വലിയ മുറിവുകള്‍ തുടങ്ങിയവ വഴി നിലയ്ക്കാത്ത രക്തപ്രവാഹമുണ്ടായാല്‍ അത് നിയന്ത്രിക്കാന്‍ സപ്പോട്ട കഴിച്ചാല്‍ മതി.ഇതിലെ ചില ഘടകങ്ങള്‍ രക്തധമനിയുമായി പ്രതിപ്രവര്‍ത്തിച്ച് രക്തപ്രവാഹം നിയന്ത്രിക്കും.

പ്രാണികളുടെയോ മറ്റോ കടിയേറ്റാല്‍ ആ ഭാഗത്ത് സപ്പോട്ടയുടെ കുരു അരച്ച് തേക്കുന്നതും നല്ലതാണ്.കുരുവിൽ നിന്നും ഉണ്ടാക്കുന്ന എണ്ണ പല ചർമ്മരോഗങ്ങൾക്കും മരുന്നാണ്.

വൈറസിനേയും ബാക്ടീരിയയേയും തുരത്തുന്നു
പോളിഫീനോളിക്ക് ആന്‍റി ഓക്സിഡന്‍റുകളുടെ സാന്നിധ്യമുള്ളതിനാല്‍ വൈറസിനേയും ബാകടീരിയകളേയും പാരസൈറ്റുകളേയും തുരത്താന്‍ സപ്പോട്ടയ്ക്ക് പ്രത്യേക കഴിവുണ്ട്.ഈ ആന്‍റി ഓക്സിഡന്‍റുകള്‍ ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് തടയുന്നു..

ദോഷങ്ങള്‍ അകറ്റി വയറ് ശുദ്ധീകരിക്കാന്‍ സപ്പോട്ട വളരെ നല്ലതാണ്.സപ്പോട്ട പഴം വെള്ളത്തിലിട്ട് തിളപ്പിച്ച കഷായം വയറിളക്കത്തിനുള്ള മരുന്നായി ഉപയോഗിക്കുന്നു.

ഉറക്കമില്ലായ്മ,വിഷാദം,ഉത്കണ്ഠ തുടങ്ങി അസുഖമുള്ളവരില്‍ ഉറക്കമരുന്നായി സപ്പോട്ട ഗുണം ചെയ്യും.ശക്തിയേറിയ ഉറക്കമരുന്ന് കൂടിയായ സപ്പോട്ട ഞരമ്പുകളെ ശാന്തമാക്കാനും പിരിമുറുക്കം കുറയ്ക്കാനും സഹായിക്കും.

ജലദോഷവും കഫക്കെട്ടും നിയന്ത്രിക്കുന്നു
നാസാരന്ധ്രങ്ങളിലേയും ശ്വാസകോശഭിത്തിയിലേയും ശ്ലേഷ്മത്തെ പുറന്തള്ളി ജലദോഷവും കഫക്കെട്ടും നിയന്ത്രിക്കാന്‍ സപ്പോട്ടയ്ക്ക കഴിവുണ്ട്.

വയറിനകത്ത് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുക വഴി ജീവല്‍പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണത്തിലാക്കി അമിതഭാരം കുറയ്ക്കാന്‍ സപ്പോട്ട സഹായിക്കുന്നു.

മൂത്രക്കല്ലു പോലുള്ള രോഗങ്ങള്‍ തടയാനും സപ്പോട്ട നല്ലതാണ്. ഇത് വൃക്കയുടെ ആരോഗ്യം കാക്കുന്നതു തന്നെയാണ് കാരണം.

സപ്പോട്ടയുടെ കുരുവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ മുടിയ്ക്ക് ഈര്‍പ്പവും മിനുസവും കൂട്ടാന്‍ നല്ലതാണ്.ചുരുണ്ടമുടിയിഴകള്‍ക്ക് തിളക്കം കൂട്ടാന്‍ ഈ എണ്ണ വളരെ നല്ലതാണ്.ഒട്ടിപ്പടിക്കുന്ന അവശിഷ്ടം ഇല്ലാതെ മുടിയ്ക്ക ഇത് മുഴുവനായി ആഗിരണം ചെയ്യാന്‍ കഴിയും.
മുടി കൊഴിച്ചില്‍ തടയുന്നു

സപ്പോട്ടമരത്തിലുള്ള പാല്‍പോലുള്ള കറ ചര്‍മ്മത്തിലുണ്ടാകുന്ന അരിമ്പാറയും ഫംഗസ് ബാധയും തടയാന്‍ വളരെ നല്ലതാണ്.

Benefits of Curd Rice തൈര്സാദം :ഗുണങ്ങൾ :ദഹനം, കാൽസ്യം, ഹൃദയാരോഗ്യം, തലമുടി

*

തൈര് സാദം.
 ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് തൈര് സാദം.

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പലപ്പോഴും തൈര് സാദം. ഇത് ദഹനേന്ദ്രിയങ്ങള്‍ക്ക് തണുപ്പ് നല്‍കുന്നതോടൊപ്പം നല്ല ദഹനത്തിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് ദഹനം മാറുമ്പോള്‍ അതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു തൈര് സാദം.

കുട്ടികള്‍ക്കും തൈര് സാദം വളരെ പ്രിയപ്പെട്ടത് തന്നെയാണ്. മാത്രമല്ല ഇതില്‍ ആന്റിബയോട്ടിക് ഗുണങ്ങള്‍ വളരെ കൂടുതലുമാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നു. സുരക്ഷിതമായ ഭക്ഷണം എന്ന നിലക്ക് കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഒന്നാണ് തൈര് സാദം എന്ന കാര്യത്തില്‍ സംശയം വേണ്ട.
കാല്‍സ്യത്തിന്റെ അളവ് പാലിലും തൈരിലും എല്ലാം കൂടുതലാണ്. കാല്‍സ്യം കലവറയാണ് തൈര് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് എല്ലിനും പല്ലിനും ആരോഗ്യം നല്‍കുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വളരെയധികം സഹായിക്കുന്നു. ഇത് അതുകൊണ്ട് തന്നെ ഉച്ചഭക്ഷണം ആരോഗ്യകരമാക്കുന്നതിന് ഏറ്റവും മികച്ച ഒന്നായിരിക്കും തൈര് സാദം എന്ന കാര്യത്തില്‍ സംശയം വേണ്ട.
എല്ല് പൊട്ടല്‍, മറ്റ് അസ്ഥസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു തൈര് സാദം.
മുടിയുട തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യമുള്ള മുടിയിഴകള്‍ക്കും തൈര് സാദം മികച്ചതാണ്. മുടിയ്ക്ക് തിളക്കം നല്‍കുന്ന കാര്യത്തിലും തൈര് മുന്നിലാണ്.
തൈര് സാദം കഴിയ്ക്കുന്നത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കി ശരീരം ഒതുക്കി നിര്‍ത്തുന്നു. അതുകൊണ്ട് തൈര് സാദം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ശരീരത്തിലെ അമിത കലോറി എരിച്ച് കളഞ്ഞ് ആരോഗ്യമുള്ള കരുത്തുള്ള ശരീരം നല്‍കുന്നതിന് സഹായിക്കുന്നു തൈര് സാദം.

തൈര് സാദം ദിവസവും കഴിക്കുന്നത് മാനസിക സമ്മര്‍ദ്ദം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്ന കാര്യത്തിലും തൈര് മുന്നിലാണ്.
ഹൃദയാരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര് സാദം. ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ക്ക് പോലും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ പ്രകൃതി ദത്തമായ ഇത്തരം  ഭക്ഷണരീതിയിലൂടെ ഇത് മാറ്റാം.
തൈരും മോരും പോലെയുള്ള വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചൂടിനെ വലിയ അളവിൽ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു.

 തമിഴ്നാട്ടിൽ ഏറെ പ്രചാരത്തിലുള്ള തൈര് കൊണ്ടുള്ള ഒരു വിഭവമാണ് തൈര് സാദം. സാദം എന്നാൽ ചോറ് എന്നാണ് തമിഴിൽ അർത്ഥം. അപ്പോൾ തൈര് ചോറെന്നു മലയാളത്തിൽ പറയാം.

തയ്യാറാക്കുന്നവിധം

പൊന്നി അരി ഉടയുന്ന രീതിയിൽ വരെ വേവിക്കുക. എന്നിട്ട് ഒരു കുഴമ്പ് രൂപത്തിലാകുമ്പോൾ അതിനെ ആറാൻ അനുവദിക്കുക. പിന്നീട് ചെറുതായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർക്കുക. ചില സ്ഥലങ്ങളിൽ ഇത് കൂടാതെ ഉഴുന്ന്, കടുക്, ജീരകം എന്നിവയും ചേർക്കുന്ന പതിവുണ്ട്. ഇതിനു ശേഷം ഇതിൽ തൈര് ചേർത്ത് നന്നായി ഇളക്കുന്നു. ആവശ്യത്തിന് ഉപ്പ് ചേർത്താണ് ഇളക്കുക..

കല്‍ക്കണ്ടം ഔഷധഗുണങ്ങൾ :ചുമ, ജലദോഷം, ഓർമശക്തി

*കല്‍ക്കണ്ടം*

കരിമ്പിന്റെയും പനമരത്തിന്റെയും സ്രവത്തില്‍ നിന്നുമാണ് കല്‍ക്കണ്ടം ഉണ്ടാക്കുന്നത്.

പഞ്ചസാരയുടെ അസംസ്‌കൃത രൂപമായ കല്‍ക്കണ്ടത്തില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഒന്നാണിത്. നിരവധി പോഷകഘടകങ്ങള്‍ നിറഞ്ഞാതായതിനാല്‍ ഇത് ഔഷധ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു. കല്‍ക്കണ്ടത്തില്‍ അവശ്യ ജീവകങ്ങളും ധാതുക്കളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. മാംസത്തില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി 12 ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നു.

 കല്‍ക്കണ്ടവും പെരുംജീരകവും ചേര്‍ത്തു കഴിച്ചാല്‍ വായിലെ ദുര്‍ഗന്ധമകലും

. കല്‍ക്കണ്ടവും നെയ്യും നിലക്കടലയും ചേര്‍ത്തു കഴിച്ചാല്‍ ക്ഷീണമകലുകയും ബുദ്ധിക്കുണര്‍വേകുകയും ചെയ്യും.

നൂറു ഗ്രാം ബദാമും കല്‍ക്കണ്ടവും ജീരകവും പൊടിച്ചു ദിവസവും രാത്രിയില്‍ കിടക്കുന്നതിനു മുന്‍പു കഴിച്ചാല്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും കാഴ്ചശക്തി കൂട്ടാനും നല്ലതാണ്.

ഗ്രീന്‍ ടീയില്‍ കല്‍ക്കണ്ടം ചേര്‍ത്തു കുടിച്ചാല്‍ ജലദോഷം മാറുകയും രോഗ പ്രതിരോധശേഷി വര്‍ദ്ധിക്കുകയും ചെയ്യും. ബദാമും കുരുമുളകും കല്‍ക്കണ്ടവും തുല്യ അളവില്‍ എടുത്തു പൊടിച്ചു ദിവസവും രണ്ടു സ്പൂണ്‍ വീതം കഴിച്ചാലും ജലദോഷം മാറും.കുരുമുളകും കല്‍ക്കണ്ടവും പൊടിച്ചു നെയ്യില്‍ ചാലിച്ചു കഴിച്ചാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും ഒഴിവാകും.

വിളര്‍ച്ച, മങ്ങിയ ത്വക്ക്, തലകറക്കം, ക്ഷീണം, ബലഹീനത തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കല്‍ക്കണ്ടം നല്ലൊരു മരുന്നാണ് .കല്‍ക്കണ്ടം ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിച്ച് ശരീരത്തിലെ രക്തചംക്രമണം പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.

മൂക്കിലെ രക്തസ്രാവം നിര്‍ത്താന്‍ കല്‍ക്കണ്ടം സഹായിക്കും. കൽക്കണ്ടവും വെള്ളവും ഉപയോഗിക്കുക.രക്തസ്രാവം നിൽക്കും.

 കല്‍ക്കണ്ടം ചൂട് പാലില്‍ ചേര്‍ത്ത് ഉറങ്ങുന്നതിനു മുന്‍പ് കുടിയ്ക്കുക. ഇത് ഓര്‍മ്മ മെച്ചപ്പെടുത്തുന്നതിന് നല്ലൊരു പ്രകൃതിദത്ത ഔഷധമാണ്.
മുലയൂട്ടുന്ന അമ്മമാർക്ക് ഉപയോഗപ്രദമാണ്. കാരണം ഇത് ആൻറി-ഡിപ്രസന്റ് ആയി പ്രവർത്തിക്കുകയും മുലപ്പാൽ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

ഭക്ഷണത്തിനു ശേഷം കൽക്കണ്ടം കഴിച്ചാൽ അത് ശ്വാസത്തിൽ ഫ്രഷ്നസ് നിലനിറുത്തുന്നു. ഇത് വായിലും ശ്വസനത്തിലും പുതുമ ഉറപ്പ് തരുന്നു.