മലയാള സിനിമയിലെ പ്രമുഖനായ സംഗീത സംവിധായകനായിരുന്നു കോഴിക്കോട്ടുകാരനായ മുഹമ്മദ് സബീർ ബാബുരാജ് എന്ന
എം എസ് ബാബുരാജ്. 1921 മാർച്ച് 29നു ജനിച്ചു. അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇന്നും മലയാളികൾ ഓമനിക്കുന്നുണ്ട്. ഗസലുകളുടേയും മലബാർ മാപ്പിളപ്പാട്ടിന്റെയുംഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാളചലച്ചിത്രഗാനങ്ങളിൽ ആദ്യമായി ചേർത്തു തുടങ്ങിയതു അദ്ദേഹമായിരുന്നു. ഹിന്ദുസ്ഥാനി രാഗങ്ങൾ അന്യമായിരുന്ന ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ മലയാളചലച്ചിത്രരംഗം പുതിയ ഭാവുകത്വത്തിലെത്തി അദ്ദേഹത്തിന്റെ പുതിയസംഗീതലോകം വയലാർ രാമവർമ്മ, പി. ഭാസ്കരൻ തുടങ്ങിയ ഗാനരചയിതാക്കൾക്ക് കൂടുതൽ പ്രോചോദനമേകി.
1951 ഇൽ ഇൻക്വിലാബിന്റെ മക്കൾ എന്ന നാടകത്തിനു സംഗീതസംവിധാനം നിർവഹിച്ച ബാബുരാജ് അരങ്ങിന്റെ അണിയറയിൽ എത്തി. അതോടെയാണു മുഹമ്മദ് സബീർ ബാബുരാജ് എന്ന പേരിൽ പ്രശസ്തനായത്.ഒരു പിടി മധുര ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു കൊണ്ട് 1978 ഒക്ടോബർ 7ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു
അദ്ദേഹം സംഗീതം നൽകിയ ചില പ്രശസ്ത ഗാനങ്ങളുടെ വരികളും യുട്യൂബ് ലിങ്കും.
ഗാനം ആസ്വദിക്കാൻ Link മുഴുവനായി select ചെയ്തു ക്ലിക്ക് ചെയ്യുക.
1.പി ഭാസ്ക്കരൻ
/കെ ജെ യേശുദാസ്
/പരീക്ഷ
https://youtu.be/NuhgikOTUd4
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെൻ - ഒരു ഗാനം മാത്രമെന്‍
ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍
(ഒരു പുഷ്പം..)
ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍
അതിഗൂഢമെന്നുടെ ആരാമത്തില്‍
സ്വപ്നങ്ങള്‍ കണ്ടൂ - സ്വപ്നങ്ങള്‍ കണ്ടൂ
നിനക്കുറങ്ങീടുവാന്‍
പുഷ്പത്തിന്‍ തല്‍പമങ്ങ് ഞാന്‍ വിരിക്കാം
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ
മമസഖീ നീയെന്നു വന്നു ചേരും
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ
മമസഖീ നീയെന്നു വന്നുചേരും
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
2.പി ഭാസ്ക്കരൻ/കെ ജെ യേശുദാസ്
രാഗം : യമുന കല്യാണി
/അന്വേഷിച്ചു കണ്ടെത്തിയില്ല
https://youtu.be/snvtAumOcc4
ഇന്നലെ മയങ്ങുമ്പോൾ - ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
(ഇന്നലെ... )
മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിൻ മണം പോലെ
ഓർക്കാതിരുന്നപ്പോൾ - ഒരുങ്ങാതിരുന്നപ്പോൾ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓമനേ നീയെന്റെ അരികിൽ വന്നു
ഓമനേ നീയെന്റെ അരികിൽ വന്നു
(ഇന്നലെ... )
പൌർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകിൽ കൊടിപോലെ
പൌർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകിൽ കൊടിപോലെ
തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
തംബുരു ശ്രുതിമീട്ടി നീ വന്നൂ
തംബുരു ശ്രുതിമീട്ടി നീ വന്നൂ
(ഇന്നലെ... )
വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്ന
വാസന്തചന്ദ്രലേഖ എന്നപോലെ
വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്ന
വാസന്തചന്ദ്രലേഖ എന്നപോലെ
മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ
മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ
മാടിവിളിക്കാതെ നീ വന്നു
മാടി വിളിക്കാതെ നീ വന്നു
(ഇന്നലെ... )
3.
പി ഭാസ്ക്കരൻ
/കെ ജെ യേശുദാസ്
/പരീക്ഷ
https://youtu.be/BuLyQAMiQbU
പ്രാണസഖീ.... പ്രാണസഖീ....
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
പ്രാണസഖീ ഞാൻ....
എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൽ ഞാനുയർത്താം
മായാത്ത മധുരഗാന മാലിനിയുടെ കൽപ്പടവിൽ
മായാത്ത മധുരഗാന മാലിനിയുടെ കൽപ്പടവിൽ
കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
പ്രാണസഖീ ഞാൻ...
പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ
പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ
ചന്തമെഴും ചന്ദ്രികതൻ ചന്ദനമണിമന്ദിരത്തിൽ
സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ
എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
പ്രാണസഖീ ഞാൻ....
4.: യൂസഫലി കേച്ചേരി/
കെ ജെ യേശുദാസ്
/ ചിത്രം :കദീജ
https://youtu.be/LiqatDvgySA
സുറുമയെഴുതിയ മിഴികളേ
പ്രണയ മധുര തേന്‍ തുളുമ്പും
സൂര്യകാന്തി പൂക്കളേ (സുറുമയെഴുതിയ...)
സുറുമയെഴുതിയ മിഴികളേ
ജാലക തിരശ്ശീല നീക്കി
ജാലമെറിയുവതെന്തിനോ?
തേന്‍ പുരട്ടിയ മുള്ളുകള്‍ നീ
കരളിലെറിയുവതെന്തിനോ?
സുറുമയെഴുതിയ മിഴികളേ
ഒരു കിനാവിന്‍ ചിറകിലേറി
ഓമലാളേ നീ വരൂ
നീലമിഴിയിലെ രാഗ ലഹരി
നീ പകര്‍ന്നു തരൂ തരൂ (സുറുമയെഴുതിയ...)
സുറുമയെഴുതിയ മിഴികളേ
5.: പി ഭാസ്ക്കരൻ
/കെ ജെ യേശുദാസ്
രാഗം : ഭീം പ്ലാസി
/ ഭാർഗ്ഗവീനിലയം
https://youtu.be/bzNAIIyzJOM
താമസമെന്തേ...വരുവാന്‍..
താമസമെന്തേ വരുവാന്‍
പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍
ഹേമന്ത യാമിനിതന്‍
പൊന്‍വിളക്കു പൊലിയാറായ്
മാകന്ദശാഖകളില്‍
രാക്കിളികള്‍ മയങ്ങാറായ്
(താമസമെന്തേ ......)
തളിര്‍മരമിളകി നിന്റെ
തങ്കവള കിലുങ്ങിയല്ലോ
പൂഞ്ചോലക്കടവില്‍ നിന്റെ
പാദസരം കുലുങ്ങിയല്ലോ
പാലൊളി ചന്ദ്രികയില്‍ നിന്‍
മന്ദഹാസം കണ്ടുവല്ലോ (2)
പാതിരാക്കാറ്റില്‍ നിന്റെ
പട്ടുറുമാലിളകിയല്ലോ (2)
താമസമെന്തേ വരുവാന്‍
പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍
6.: ശ്രീകുമാരൻ തമ്പി
/കെ ജെ യേശുദാസ്എസ് ജാനകി
രാഗം : ചാരുകേശി
/മിടുമിടുക്കി
https://youtu.be/3t9i3IKuHdU
അകലെ....അകലെ... നീലാകാശം
ആ ആ ആ....
അകലെ അകലെ നീലാകാശം
അലതല്ലും മേഘതീർഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർഥം
അകലേ...നീലാകാശം
പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും
ഒന്നിലൊന്നു കലരും പോലെ
നമ്മളൊന്നായലിയുകയല്ലേ
(അകലെ... )
നിത്യസുന്ദര നിർവൃതിയായ് നീ
നിൽക്കുകയാണെന്നാത്മാവിൽ
വിശ്വമില്ലാ നീയില്ലെങ്കിൽ
വീണടിയും ഞാനീ മണ്ണിൽ
അകലെ അകലെ നീലാകാശം
അലതല്ലും മേഘതീർഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർഥം
അകലേ...നീലാകാശം
7.: യൂസഫലി കേച്ചേരി
/ കെ ജെ യേശുദാസ്പി സുശീല
രാഗം : വലചി
ചിത്രം :കാർത്തിക
https://youtu.be/Na9XX1OB4xc
ഇക്കരെയാണെന്റെ താമസം
അക്കരെയാണെന്റെ മാനസം
പൊന്നണിഞ്ഞെത്തിയ മധുമാസം
എന്നുള്ളിൽ ചൊരിയുന്നു രാഗരസം
ഇക്കരെയാണെന്റെ താമസം
അക്കരെയാണെന്റെ മാനസം
(ഇക്കരെ...)
മൊട്ടിട്ടു നിൽക്കുന്ന പൂമുല്ല പോലുള്ള
കുട്ടനാടൻ പെണ്ണേ
മാനസമാകും മണിവീണ മീട്ടി
പാട്ടു പാടൂ നീ
ഇക്കരെയാണെന്റെ താമസം
അക്കരെയാണെന്റെ മാനസം
പാട്ടും കളിയുമായ് പാറി നടക്കുന്ന
പഞ്ചവർണ്ണക്കിളിയേ
പുത്തൻ കിനാവിന്റെ പൂമരമൊക്കെയും
പൂത്തു തളിർത്തുവല്ലോ
(ഇക്കരെ...)
8.: പി ഭാസ്ക്കരൻ
/ കെ ജെ യേശുദാസ്
/പരീക്ഷ
https://youtu.be/xuWt3Psmadw
അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല
പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല
എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി
ഒരു തൊട്ടാല്‍വാടിക്കരളുള്ള പാവാടക്കാരീ
(അന്നു നിന്റെ ...)
അന്നു നിന്റെ മിഴിയാകും മലര്‍പ്പൊയ്കയില്‍
പൊന്‍കിനാവിന്നരയന്നമിറങ്ങാറില്ല
പാട്ടു പാടിത്തന്നില്ലെങ്കില്‍ പൂ പറിക്കാന്‍ വന്നില്ലെങ്കില്‍
പാലൊളിപ്പുഞ്ചിരിമായും പാവാടക്കാരി - പിന്നെ
നീലക്കണ്ണില്‍ നീരുതുളുമ്പും പാവാടക്കാരി
(അന്നു നിന്റെ ...)
അന്നു നിന്റെ മനസ്സിലീ മലരമ്പില്ല
കണ്മുനയിലിന്നു കാണും കവിതയില്ല
പള്ളിക്കൂട മുറ്റത്തുള്ള മല്ലികപ്പൂമരം ചാരി
പാഠം നോക്കിപ്പഠിക്കുന്ന പാവാടക്കാരി - കണ്ടാല്‍
പാറിപ്പാറിപ്പറന്നുപോകും പാവാടക്കാരി
(അന്നു നിന്റെ ...)
9.: പി ഭാസ്ക്കരൻ
/കെ ജെ യേശുദാസ് &പി. സുശീല
: ഭാർഗ്ഗവീനിലയം
https://youtu.be/VdZfi8zrgkI
അറബിക്കടലൊരു മണവാളൻ
കരയോ നല്ലൊരു മണവാട്ടി
പണ്ടേ പണ്ടേ പായിലിരുന്നു
പകിടയുരുട്ടി കളിയല്ലോ
(അറബിക്കടലൊരു... )
കടലല നല്ല കളിത്തോഴൻ
കാറ്റോ നല്ല കളിത്തോഴി (2)
കരയുടെ മടിയിൽ രാവും പകലും
കക്കപെറുക്കി കളിയല്ലോ (2)
(അറബിക്കടലൊരു... )
നീളെ പൊങ്ങും തിരമാല
നീലക്കടലിൻ നിറമാല (2)
കരയുടെ മാറിലിടുമ്പോഴേക്കും
മരതക മുത്തണി മലർമാല (2)
കാറ്റുചിക്കിയ തെളിമണലിൽ
കാലടിയാൽ നീ കഥയെഴുതി (2)
വായിക്കാൻ ഞാനണയും മുമ്പേ
വൻതിര വന്നതു മായ്ച്ചല്ലോ (2)
അറബിക്കടലൊരു മണവാളൻ
കരയോ നല്ലൊരു മണവാട്ടി
പണ്ടേ പണ്ടേ പായിലിരുന്നു
പകിടയുരുട്ടി കളിയല്ലോ
10. ശ്രീകുമാരൻ തമ്പി
/കെ ജെ യേശുദാസ്
: പുള്ളിമാൻ
https://youtu.be/ALmFJxHWDyI
ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ
എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ് (ചന്ദ്ര)
കാളിദാസൻ കണ്ടെടുത്ത കന്നി മാനെ
നിൻ കണ്ണിൽ എന്റെ കൊമ്പ് കൊണ്ടതെന്തിനാണ്
ആ...ആ....ആ..
മയക്കുന്ന മയിൽ പീലി മിഴിയിണകൾ
മന്മദന്റെ മലരമ്പിൻ ആവനാഴികൾ
മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞുവല്ലൊ
നിന്റെ മനസ്സെന്ന പുഴയിൽ ഞാൻ കുളിചുവല്ലൊ
(ചന്ദ്ര)
കുടകിലെ വസന്തമായ് വിടർന്നവൾ നീയെൻ
കരളിലെ പുത്തരിയായി നിറഞ്ഞവൾ നീ (കുടകിലെ)
എന്റെ ലോകം വാനം പൊലെ വളർന്നുവല്ലൊ
എൻ ഹൃദയം തിങ്കളെ പോൽ തെളിഞ്ഞുവല്ലൊ
(ചന്ദ്ര)
11.: പി എ കാസിം
/ മെഹ്ബൂബ്
: ചുഴി
https://youtu.be/i_nLmK9LCQ4
കണ്ട് രണ്ട് കണ്ണ്...
കണ്ട് രണ്ട് കണ്ണ്...
കതകിന്‍ മറവില് നിന്ന്
കരിനീലക്കണ്ണുള്ള പെണ്ണ്
കുറുനിര പരത്തണ പെണ്ണ്...
ആപ്പിളു പോലത്തെ കവിള്
നോക്കുമ്പം കാണണ് കരള്
ആപ്പിളു് പോലത്തെ കവിള്
ആ... നോക്കുമ്പം കാണണ് കരള്
പൊന്നിന്‍ കുടം മെല്ലെ കുലുക്കും
അന്നപ്പിട പോലെ അടിവച്ചു് നടക്കും
കണ്ട് രണ്ട് കണ്ണ്...
കണ്ട് രണ്ട് കണ്ണ്...
കതകിന്‍ മറവില് നിന്ന്
കരിനീലക്കണ്ണുള്ള പെണ്ണ്
കുറുനിര പരത്തണ പെണ്ണ്...
കണ്ട് രണ്ട് കണ്ണ്...
കണ്ട് രണ്ട് കണ്ണ്...
കുനുചില്ലിക്കൊടി കാട്ടി വിളിക്കും
കുടമുല്ലമൊട്ടു കാട്ടി ചിരിക്കും
കുനുചില്ലിക്കൊടി കാട്ടി വിളിക്കും
കുടമുല്ലമൊട്ടു കാട്ടി ചിരിക്കും
കുണുങ്ങിക്കുണുങ്ങിക്കൊഞ്ചിക്കുഴഞ്ഞാടി
കുണുങ്ങിക്കുണുങ്ങിക്കൊഞ്ചിക്കുഴഞ്ഞാടി
പിണങ്ങിയും ഇണങ്ങിയും മനസ്സിനെ കുടുക്കും...
കണ്ട് രണ്ട് കണ്ണ്...
ആഹാ... കണ്ട് രണ്ട് കണ്ണ്...
കതകിന്‍ മറവില് നിന്ന്
കരിനീലക്കണ്ണുള്ള പെണ്ണ്
കുറുനിര പരത്തണ പെണ്ണ്...
കണ്ട് രണ്ട് കണ്ണ്...
ആഹാ... കണ്ട് രണ്ട് കണ്ണ്...
ഓഹോ... കണ്ട് രണ്ട് ക...
12.: പി ഭാസ്ക്കരൻ
: കെ ജെ യേശുദാസ്
: യത്തീം
https://youtu.be/ap888IRpbMc
അള്ളാവിൻ കാരുണ്യമില്ലെങ്കിൽ ഭൂമിയിൽ
എല്ലാരും എല്ലാരും യത്തീമുകൾ (നമ്മൾ )
എല്ലാരും എല്ലാരും യത്തീമുകൾ ...
ഇന്നത്തെ മന്നവൻ നാളത്തെ യാചകൻ
ഇന്നത്തെ സമ്പന്നൻ നാളെ വെറും യത്തീം
ഇന്നത്തെ പുൽമേട നാളത്തെ പുൽക്കുടിൽ
ഇന്നത്തെ മർദ്ദിതൻ നാളത്തെ സുൽത്താൻ ( അള്ളാവിൻ..)
യത്തീമിൻ കണ്ണുനീർ തുടക്കുവാനെന്നെന്നും
എത്തുന്നോനല്ലയോ ദൈവ ദൂതൻ
യത്തീമിൻ കുമ്പിളിൽ കരുണാമൃതം തൂകും
ഉത്തമരല്ലയോ പുണ്യവാന്മാർ (അള്ളാവിൻ..)
പാരിതിൽ ജീവിതത്തിൻ നാരായ വേരറ്റ
പാവങ്ങളെയാരു സംരക്ഷിപ്പൂ
സ്വർലോകമവർക്കെന്നു ചൊല്ലി വിശുദ്ധ നബി
സല്ലല്ലാഹു ഹലൈവി സല്ലം
13.: യൂസഫലി കേച്ചേരി
: പി ജയചന്ദ്രൻ /ഉദ്യോഗസ്ഥ
https://youtu.be/8DNpAc24beg
അനുരാഗഗാനം പോലെ
അഴകിൻറെ അലപോലെ
ആരു നീ - ആരു നീ - ദേവതേ
(അനുരാഗ... )
മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ
മധുമാസം വിരിയിച്ച മലരാണോ
മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ
മധുമാസം വിരിയിച്ച മലരാണോ
മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന
മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന
മരതകമാണിക്യമണിയാണോ
(അനുരാഗ... )
പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ
പൂജയ്‌ക്കു വന്നൊരു പൂവാണോ
പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ
പൂജയ്‌ക്കു വന്നൊരു പൂവാണോ
കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി
കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി
കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ
(അനുരാഗ... )
14.പി ഭാസ്ക്കരൻ
: എസ് ജാനകി
/ പരീക്ഷ
https://youtu.be/MZnTMUV641Q
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ചെവിയോര്‍ത്തിട്ടരികിലിരിക്കേ
സ്വരരാഗ സുന്ദരിമാര്‍ക്കോ
വെളിയില്‍ വരാനെന്തൊരു നാണം
വെളിയില്‍ വരാനെന്തൊരു നാണം
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ഏതു കവിത പാടണം നിന്‍
ചേതനയില്‍ മധുരം പകരാന്‍
എങ്ങിനേ ഞാന്‍ തുടങ്ങണം നിന്‍
സങ്കല്‍പം പീലി വിടര്‍ത്താന്‍
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
അനുരാഗ ഗാനമായാല്‍
അവിവേകി പെണ്ണാകും ഞാന്‍
കദന ഗാനമായാല്‍ നിന്റെ
ഹൃദയത്തില്‍ മുറിവേറ്റാലോ
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
വിരുന്നുകാര്‍ പോകും മുന്‍പേ
വിരഹ ഗാനമെങ്ങിനെ പാടും
കളിചിരിയുടെ പാട്ടായാലോ
കളിമാറാപ്പെണ്ണാകും ഞാന്‍
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ചെവിയോര്‍ത്തിട്ടരികിലിരിക്കേ
സ്വരരാഗ സുന്ദരിമാര്‍ക്കോ
വെളിയില്‍ വരാനെന്തൊരു നാണം
വെളിയില്‍ വരാനെന്തൊരു നാണം
15.