Friday, May 15, 2020

കടച്ചക്ക -ഔഷധഗുണങ്ങൾ

*കടച്ചക്ക*


വളരെ ഔഷധസമ്പുഷ്ടമായ ഒന്നാണ് കടച്ചക്ക. ഇതില്‍ കൊഴുപ്പിന്റെ അംശം വളരെ കുറവാണ്. നല്ല അളവിൽ വിറ്റാമിന് സി, പൊട്ടാസിയം, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു.

ഇംഗ്ലീഷിൽ ഇതിന് ബ്രെഡ്ഫ്രൂട്ട് എന്നാണ് പറയുക.
ഇതിന്റെ ഫലം മാത്രമല്ല ഇല, മരക്കറ എന്നിവയെല്ലാം ഡയബറ്റിസ്, ത്വക്്രോഗങ്ങൾ, വയറിളക്കം, ആസ്ത്മ, വാതസംബന്ധമായ രോഗങ്ങൾ എന്നിവ ശമിപ്പിക്കാൻ കഴിവുള്ള പ്രകൃതിദത്തമായ ഔഷധമായി കണക്കാക്കി വരുന്നു.

കടച്ചക്കയിൽ ഗ്ലൂക്കോസിന്റെയും കാർബോഹൈഡ്രേറ്റിന്റെയും അളവ് കൂടുതലായതിനാൽ പ്രമേഹരോഗികൾ പലരും ഇതൊഴിവാക്കുകയാണ് പതിവ്. എന്നാൽ ഇതിലുള്ള നാരുകളുടെ സാനിധ്യം നാം കഴിക്കുന്ന ആഹാരത്തിൽ നിന്ന് ഗ്ലൂക്കോസ് വലിച്ചെടുക്കുന്നതിന്റെ അളവ് കുറയ്ക്കും. പ്രഭാതഭക്ഷണത്തിലോ അല്ലെങ്കിൽ പകൽ സമയത്തോ കടച്ചക്ക കഴിക്കുന്നതാണ് ഉത്തമം.

കടച്ചക്ക ശരീരത്തിലെ അപകടകരമായ കൊളസ്ട്രോൾ കുറയ്ക്കുകയും ആരോഗ്യത്തിന് അത്യാവശ്യം വേണ്ട എച്ച് ഡി എൽ കൊളസ്ട്രോളിന്റെ വർധനയ്ക്കു സഹായിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതത്തെ ചെറുക്കാനും ഉത്തമമത്രേ. ഇതിലടങ്ങിയിട്ടുള്ള പോഷകങ്ങൾ കുടൽ കാൻസർ സാധ്യതയും കുറയ്ക്കും.

ശരീരത്തിലെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും അതുവഴി ഉണ്ടാകുന്ന ശാരീരികപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും കടച്ചക്ക കഴിക്കുന്നതിലൂടെ സാധിക്കുന്നു. ആസ്ത്മ രോഗികൾക്ക് കഴിക്കാവുന്ന വളരെ ഫലപ്രദമായ ഒരു ഫലമാണിത്. ആസ്ത്മ ലക്ഷണങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിർത്താൻ ഈ ഫലത്തിനു സാധിക്കും. ചെവിയിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ അകറ്റാൻ ഇതിന്റെ ഇലയുടെ നീരെടുത്ത് ഒന്നു രണ്ടു തുള്ളി ചെവിയിൽ ഒഴിച്ചാൽ മതിയാകും. ഇല ഉണക്കിപ്പൊടിച്ച് ഉപയോഗിക്കുന്നത് ത്വക്്രോഗങ്ങൾ അകറ്റാനും ഉത്തമമാണ്.

കൂടാതെ ഇതിന്റെ കറ നട്ടെല്ലിന്റെ ഭാഗത്തു തേച്ച് ബാൻഡേജ് ചുറ്റുന്നത് വാതരോഗത്തിന് ശമനം ഉണ്ടാക്കും. വയറിളക്കം ശമിപ്പിക്കുന്നതിനും ഇത് ഉത്തമമാണ്.

Thursday, May 14, 2020

ചേമ്പ് -ഔഷധഗുണങ്ങൾ

*ചേമ്പ്* കപ്പയെ പോലെ തന്നെ മലയാളികളുടെ ഇഷ്ടഭക്ഷണമാണ് ചേമ്പ്. മറ്റു കിഴങ്ങു വർഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു എന്നതാണ് ചേമ്പിന്റെ പ്രത്യേകത. ഇതിലടങ്ങിയിട്ടുള്ള നാരുകളാണ് ദഹനപ്രക്രിയ സുഗമമാക്കുന്നത്. ചേമ്പ് ആഴ്ചയിലൊരിക്കലെങ്കിലും ആഹാരത്തിൽ‍ ഉൾപ്പെടുത്തിയാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ കുറവുണ്ടാകും എന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചേമ്പിൽ കൂടുതൽ മാംസ്യവും അടങ്ങിയിരിക്കുന്നു. അകാല വാർദ്ധക്യത്തെ ചെറുക്കാനുള്ള കഴിവുണ്ട് ചേമ്പിന് . ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, ബീറ്റാ കരോട്ടിൻ, കാൽസ്യം തുടങ്ങിയവയാണ് വാർദ്ധക്യത്തെ തടയുന്ന ഘടകങ്ങൾ. ചേമ്പിൽ ധാരാളം കാർബോഹൈഡ്രേറ്റും കലോറിയും അടങ്ങിയിട്ടുണ്ട്. ഡയേറിയ, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് പ്രതിവിധി കൂടിയാണ് ചേമ്പ് . വിറ്റാമിൻ ഇ കൊണ്ട് സമ്പുഷ്ടമാണ് ചേമ്പ്. ഇത് താരനെയും മുടി കൊഴിച്ചിലിനേയും പ്രതിരോധിയ്ക്കുന്നു.വിറ്റാമിൻ സി, എ യും ചേമ്പിൽ അടങ്ങിയിട്ടുണ്ട്. ഉത്കണ്ഠ, വിഷാദം എന്നിവയെ പ്രതിരോധിക്കുന്നതിലൂടെ മാനസികാരോഗ്യവും സംരക്ഷിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാഘാതത്തിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ രക്തസമ്മർദ്ദം ക്രമപ്പെടുത്തുന്നു. പാൽച്ചേമ്പ്, ചെറുചേമ്പ്, മക്കളെപ്പോറ്റി ചേമ്പ്(തള്ളചേമ്പ്) കറുത്ത ചേമ്പ്, കണ്ണൻ ചേമ്പ്,വെളുത്ത ചേമ്പ്, മലയാര്യൻ ചേമ്പ്, കറുത്തകണ്ണൻ, വെളുത്തകണ്ണൻ, താമരക്കണ്ണൻ, വെട്ടത്തുനാടൻ, വാഴച്ചേമ്പ്, കരിച്ചേമ്പ് , ശീമച്ചേമ്പ് എന്നിങ്ങനെ അനേകം പേരുകളിൽ ചേമ്പുകൾ കൃഷിചെയ്യുന്നു. വൈറ്റമിൻ 'എ' ധാരാളമായി അടങ്ങിയ ചേമ്പിൻ താൾ ഭക്ഷിക്കുന്നത് അന്ധത മാറുന്നതിനും കാൻസറിനെ പ്രതിരോധിക്കുന്നതിനും നല്ലതാണ്. ചേമ്പിനെപ്പോലെതന്നെ എന്നാല്‍ കിഴങ്ങുണ്ടായിരിക്കുകയില്ല, ഒരു ഇലക്കറിയാണ് ചീരച്ചേമ്പ്. തണ്ടും ഇലകളുമാണ് ഭക്ഷ്യയോഗ്യം. നിരവധി പ്രോട്ടീനുകള്‍ നിറഞ്ഞ ചീരച്ചേമ്പിന്, വിത്തില്ലാചേമ്പ്, ഇലച്ചേമ്പ് എന്നീ പേരുകളുമുണ്ട്. അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയാല്‍ കുറെ കാലം ഇലക്കറികള്‍ ഉണ്ടാക്കാന്‍ ചീരച്ചേമ്പ് സഹായിക്കും. ഗ്രോബാഗിലും ഇതു നന്നായി വളരും. ഇലയുടെ അടിയില്‍ ചില കുത്തുകള്‍ കാണും..ഈ കുത്തുകള്‍ ചീര ചെമ്പിന് മാത്രം സ്വന്തം ആണ്. മറ്റു ചേമ്പിലകളെക്കാള്‍ മൃദുലമായിരിക്കും. ചുവട്ടില്‍ ധാരാളം തൈകള്‍ ഉണ്ടാകും. ചേമ്പ് വര്‍ഗ്ഗത്തില്‍ പെട്ട ഒരിനം ആണ് ഇതെങ്കിലും ചീരയുടെ ഉപയോഗമാണിതിന്. ഇലയും തണ്ടും അരിഞ്ഞെടുത്ത് ചീര തോരന്‍ വെക്കും പോലെ തോരന്‍ വെക്കാം. ഒരു പാട് പോഷക ഗുണങ്ങള്‍ അടങ്ങിയ ഒരിനം ആണ് ചീര ചേമ്പ്. വിറ്റമിന്‍ A, വിറ്റമിന്‍ C, വിറ്റമിന്‍ B6, കാത്സ്യം, അയേണ്‍, പ്രോട്ടീന്‍, നാരുകള്‍ ഇവ അടങ്ങിയിരിക്കുന്നു. കൊളസ്‌ട്രോള്‍ തീരെ കുറഞ്ഞ ഒരിനമാണ് ഈ ഇലക്കറി. ഗുണങ്ങള്‍ 1. ഹൃദയാരോഗ്യ സംരക്ഷണത്തിനു സഹായിക്കുന്നു. 2. രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാകാന്‍ സഹായിക്കും. 3. ശരീര ഭാരം കുറയ്ക്കും. 4. ചര്‍മ്മാരോഗ്യം സംരക്ഷിക്കും. 5. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും. 6. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കും 7. തൈറോയിഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നു. 8. നാഡീ വ്യൂഹത്തിന്റെ ശരിയായ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നു. 9, വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ ഒഴിവാക്കി യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും. * Champu * Chembu is a delicacy of Malayalees like kappa. The peculiarity of the champ is that it is quicker to digest than other tubers. It contains fiber which facilitates digestion. It has also been found that if copper is added to the diet at least once a week, it will lower blood cholesterol levels. And the chamber contains more meat. The champu has the ability to resist premature aging. It also contains magnesium, beta-carotene and calcium. The chamomile is rich in carbohydrates and calories. Chump is also a remedy for diseases like diarrhea and diarrhea. Chempu is rich in vitamin E. Vitamin C and A are found in champagne. It also protects mental health by preventing anxiety and depression. It lowers cholesterol and protects against heart attacks. It contains sodium, magnesium and potassium which regulates blood pressure. Eating a champu rich in vitamin A is good for relieving blindness and fighting cancer.   Like a champu, but with no tuber, spinach is a leafy leaf. The stalk and leaves are edible. Spinach, which is rich in proteins, is also known as seed silk and leaf spot. Spinach can be used to grow greens for a long time if grown in the kitchen garden. It also grows well in Grobag. You will see some piercings on the underside of the leaf. They are softer than other chambers. There will be plenty of seedlings at the bottom. Spinach is a species of chamomile, although it is used for spinach. You can chop the leaves and the stalk just like a lettuce toad. Spinach cone is one of the most nutritious properties. They contain Vitamin A, Vitamin C, Vitamin B6, Calcium, Iron, Protein and Fiber. This leafy leaf is very low in cholesterol. Qualities 1. Helps to protect heart health. 2. Helps to keep blood pressure back to normal. 3. Lose weight. 4. Skin care will be protected. 5. Helps keep blood sugar levels under control. 6. Increase vision strength 7. Ensures healthy functioning of the thyroid gland. 8. Ensures proper functioning of the nervous system. 9, can help you get rid of old age symptoms and keep you young.

Tuesday, May 12, 2020

href="https://www.amazon.in/gp/product/B07TBSR2ZW/ref=as_li_tl?ie=UTF8&tag=jp2639-21&camp=3638&creative=24630&linkCode=as2&creativeASIN=B07TBSR2ZW&linkId=afa5d8424427b0654c261bd7a080b126">

indianmsc

https://www.amazon.in/gp/product/0893891134/ref=as_li_qf_asin_il_tl?ie=UTF8&tag=jp2639-21&creative=24630&linkCode=as2&creativeASIN=0893891134&linkId=b8ec9cac354b2fb944efb3c4555694d6

indian music

https://www.amazon.in/dp/0893891134/ref=as_sl_pc_qf_sp_asin_til?tag=jp2639-21&linkCode=w00&linkId=557c71c3ca7639c0bfc8bba0d5574e66&creativeASIN=0893891134

indian Music Book

jp2639-21

MANGO Qualities മാമ്പഴം ഗുണങ്ങൾ

*മാമ്പഴം* പഴങ്ങളിലെ രാജാവാണ്‌ മാമ്പഴം നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷ്യവിഭവമാണ് മാമ്പഴം. മാമ്പഴത്തിന് ധാരാളം പോഷകഗുണങ്ങളുണ്ട്. തൂക്കം വയ്‌ക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗമാണ്‌ ധാരാളം മാമ്പഴം കഴിക്കുക എന്നത്‌. 150ഗ്രാം മാമ്പഴത്തില്‍ 86 കലോറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്‌. ശരീരത്തിന്‌ ഈ ഊര്‍ജ്ജം അനായാസം ആഗിരണം ചെയ്യാനും കഴിയും. മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന അന്നജം ഗ്‌ളൂക്കോസ്‌ ആയി മാറും. ഈ ഗ്‌ളൂക്കോസും ഭാരം കൂടാന്‍ സഹായിക്കും. ഗര്‍ഭിണികള്‍ക്ക്‌ വളരെ ഗുണകരമാണ്‌. ഗര്‍ഭാവസ്ഥയിലുള്ള സ്‌ത്രീകള്‍ക്ക്‌ ഡോക്ടര്‍മാര്‍ അയണ്‍ ഗുളികകള്‍ ശുപാര്‍ശ ചെയ്യാറുണ്ട്‌. ഇതിന്‌ പകരം നിങ്ങള്‍ക്ക്‌ ധൈര്യപൂര്‍വ്വം മാമ്പഴം തിരഞ്ഞെടുക്കാവുന്നതാണ്‌. മാമ്പഴത്തിലടങ്ങിയിരിക്കുന്ന വലിയ അളവിലുള്ള ഫൈബറും പെക്ടിനും വൈറ്റമിൻ സിയും ശരീരത്തിലെ കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു. കാൻസറിനെ പ്രതിരോധിക്കുന്നതിന് അത്യുത്തമമാണ് മാമ്പഴം. മാമ്പഴത്തിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ മലാശയ കാൻസർ, സ്തനാർബുദം, ലുക്കീമിയ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവ തടയുന്നു. കണ്ണുകളുടെ ആരോഗ്യം വർധിപ്പിക്കുന്നതിൽ മാമ്പഴം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ദിവസവും മാമ്പഴം കഴിക്കുന്നത് വൈറ്റമിൻ എയുടെ അളവ് വര്‍ധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇത് കാഴ്ച ശക്തി വർധിപ്പിക്കുകയും നിശാന്ധത ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ കണ്ണുകൾക്കുണ്ടാകുന്ന വരൾച്ച തടയുന്നു. തൊലിയിലെ സുഷിരങ്ങളെ വൃത്തിയാക്കി മുഖക്കുരു തടയ‌ാൻ മാമ്പഴം സഹായിക്കും. ടാർടാറിക് ആസിഡ്, മാലിക് ആസിഡ്, സിട്രിക് ആസിഡിന്റെ സാന്നിധ്യം എന്നിവ മാമ്പഴത്തിലുണ്ട്. ഇത് ശരീരത്തിലെ ക്ഷാര ഗുണം നിലനിർത്തുന്നു. പച്ചമാങ്ങ ജ്യൂസ് ശരീര താപനില നിയന്ത്രിക്കുന്നതിന് ഏറെ സഹായിക്കുന്നു. മാങ്ങയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, വൈറ്റമിൻ എ 25 വിവിധ തരം കാർട്ടനോയിഡുകൾ എന്നിവ പ്രതിരോധ ശേഷി വർധിപ്പിച്ച് ശരീരത്തെ ആരോഗ്യമുള്ളതാക്കി മാറ്റുന്നു. മാമ്പഴത്തിലെ ബീറ്റാകരോട്ടിൻ ആസ്മയുടെ ലക്ഷണങ്ങളെ തടയുന്നു. കൂടാതെ ജീവകം സി യും ആസ്മ വരാതെ കാക്കുന്നു. അതിനാല്‍ ആസ്മയുളളവര്‍ക്ക് മാമ്പഴം കഴിക്കുന്നത് നല്ലതാണ്. മാമ്പഴം ധാരാളം കഴിക്കുന്നത്. കൊളാജന്റെ അളവ് കൂട്ടുകയും പ്രായമായാലും സന്ധികളെ വഴക്കമുള്ളതും ശക്തവും വേദനരഹിതവും ആക്കുന്നു. രക്തത്തിലെ ഇൻസുലിന്റെ അളവ് നിയന്ത്രിച്ചു നിർത്താൻ മാവിന്റെ ഇലകൾക്ക് സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രമേഹം നിയന്ത്രിക്കാൻ മാവിന്റെ ഇല തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്ന പ്രകൃതിവൈദ്യവും നിലവിലുണ്ട്. Note :പഴുത്ത മാങ്ങ ജ്യൂസായോ ഷേയ്ക്കായോ അല്ല, ചെത്തി കഴിയ്ക്കുന്നതാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. ഭക്ഷണ ശേഷം, പ്രത്യേകിച്ചും ഊണു കഴിഞ്ഞാല്‍ പഴുത്ത മാമ്പഴം കഴിയ്ക്കുന്നത് അത്ര ഗുണകരമല്ല. ഊണില്‍ അഥവാ അരിയില്‍ നിന്നു തന്നെ ഷുഗര്‍ ലെവല്‍ ഉയരും. ഇതിനൊപ്പം രണ്ടു മൂന്നു മാമ്പഴം കൂടിയായാല്‍ ദോഷം വരും.. ഇങ്ങനെയുള്ള സമയത്തല്ലാതെ വേറെ സമയത്ത് ഇതു തനിയെ കഴിച്ചാല്‍ ദോഷമില്ല കാൽസ്യം കാർബൈഡ് ഇട്ടു പഴുപ്പിച്ച മാങ്ങ ശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കും. കടയിൽനിന്നു വാങ്ങുന്ന മാങ്ങ വൃത്തിയായി കഴുകിയ ശേഷമോ രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവച്ചതിനു ശേഷമോ മാത്രം ഉപയോഗിക്കുക. *mango*   Mango is the king of fruits Mango is the best food for our body. Mangoes have many nutrients. One of the easiest ways to lose weight is to eat lots of mangoes. 150g of mango contains 86 calories. The body can easily absorb this energy. The starch in mangoes is converted into glucose. This glucose also helps in weight gain. Very beneficial for pregnant women. Doctors recommend iron tablets to pregnant women. Instead, you can boldly choose mangoes. High levels of fiber, pectin and vitamin C present in mango regulate cholesterol in the body. Mangoes are great for fighting cancer. Antioxidants in mango prevents rectal cancer, breast cancer, leukemia and prostate cancer. Mango is a major contributor to eye health. Experts say that eating mangoes daily can increase vitamin A levels. It improves vision and reduces nighttime sleepiness. It also prevents dry eyes. Mangoes help to cleanse the pores of the skin and prevent acne. Mango is present in the presence of tartaric acid, malic acid and citric acid. It maintains the alkalinity of the body. Green juice helps in regulating body temperature. Vitamin C and Vitamin A-25 varieties of carotenoids found in mango enhance the immune system and make the body healthy. Beta-carotene in mango prevents symptoms of asthma. Vitamin C also helps prevent asthma. So mangoes are good for people with asthma. Eating lots of mangoes. Increasing the amount of collagen and aging makes the joints flexible, strong and painless. It has been found that the leaves of flour can control the insulin levels in the blood. There is also a natural cure for drinking diabetic water by controlling diabetes. Note: It is best for people with diabetes to chew, not ripe mango juice or shakes. It is not advisable to eat ripe mangoes after a meal, especially after a meal. Sugar level will rise from the rice or rice. Two or three more mangoes are harmful if consumed alone. Mangoes that are consumed with calcium carbide can cause serious health problems. Store mangoes only after washing them or putting them in water overnight.

Monday, May 11, 2020

PSC


https://www.amazon.in/gp/product/B07RB7R5RW/ref=as_li_tl?ie=UTF8&tag=jp2639-21&camp=3638&creative=24630&linkCode=as2&creativeASIN=B07RB7R5RW&linkId=27d42c529132db6ff685e3ae713ae6cc

njanhindhu

https://www.amazon.in/gp/product/B07H18Q5PV/ref=as_li_tl?ie=UTF8&tag=jp2639-21&camp=3638&creative=24630&linkCode=as2&creativeASIN=B07H18Q5PV&linkId=6ad21ee379f42e7d88cfaebdb79ea8c0 jp2639-21

amazone

jp2639-21

Amazone

<iframe style="width:120px;height:240px;" marginwidth="0" marginheight="0" scrolling="no" frameborder="0" src="//ws-in.amazon-adsystem.com/widgets/q?ServiceVersion=20070822&OneJS=1&Operation=GetAdHtml&MarketPlace=IN&source=ac&ref=tf_til&ad_type=product_link&tracking_id=jp2639-21&marketplace=amazon&region=IN&placement=B085QJJKYK&asins=B085QJJKYK&linkId=dade3510fa2ffe6449b76ad12b0b706b&show_border=false&link_opens_in_new_window=false&price_color=333333&title_color=0066c0&bg_color=ffffff">
    </iframe>

Thursday, May 7, 2020

EGG -Quality &Harm (മുട്ട )in English &Malayalam

*മുട്ട*





വൈറ്റമിന്‍ എ, ബി, കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ ധാരാളം ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ് മുട്ട.

തിമിരം പോലുള്ള അസുഖങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് മുട്ട. തിമിരത്തിനു മാത്രമല്ല, മൈഗ്രേന്‍, ഹൈപ്പര്‍ ഹോമോ സിസ്‌റ്റേനിയ എന്ന അവസ്ഥയ്ക്കും ഇതു പരിഹാരമാണ്. സോഡിയം സമ്പുഷ്ടമാണ് മുട്ടയുടെ വെള്ള. ഹൃദയം, നാഡി, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനത്തിന്, മസില്‍ വേദന പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സോഡിയം ഏറെ അത്യാവശ്യമാണ്.

സോഡിയത്തിന്റെ കുറവ് മനംപിരട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ക്കു വഴി വയ്ക്കുകയും ചെയ്യും.സോഡിയത്തിന്റെ കുറവുള്ളവര്‍ക്ക് കഴി‌ക്കാവുന്ന ഒന്നാണ് മുട്ട. ഹൃദ്രോ​ഗങ്ങളെ തടയാൻ ദിവസവും മുട്ട കഴിക്കുന്നത് ഏറെ നല്ലതാണ്.  ഇതില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ബിപി പ്രശ്‌നങ്ങളുള്ളവര്‍ക്ക് ആശ്രയിക്കാവുന്ന ഒന്നാണ് മുട്ടയുടെ വെള്ള. ഇതിലെ പൊട്ടാസ്യം തന്നെയാണ് സഹായകമാകുന്നത്. മസിൽ വളർത്താൻ ആ​ഗ്രഹിക്കുന്നവർ നിർബന്ധമായും മുട്ടയുടെ വെള്ളം കഴിക്കണം. കാരണം ഇവര്‍ക്ക് പ്രോട്ടീന്‍ അത്യാവശ്യമായ ഒന്നാണ്.

 മുട്ടയുടെ വെള്ളയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്നം അകറ്റാൻ ഏറ്റവും നല്ല മാർ​ഗമാണ് മുട്ട.  പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ഏറെ നല്ലതാണ് മുട്ടയുടെ വെള്ള. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ പുരുഷ ശരീരത്തിലെ രോമ വളര്‍ച്ചയ്ക്കും മസിലുകള്‍ രൂപപ്പെടുന്നതിനും നല്ല സെക്‌സിനുമെല്ലാം അത്യാവശ്യമായ ഘടകമാണ്.

 എല്ലുകളുടെ കരുത്തിന് ഏറ്റവും നല്ലതാണ് മുട്ടയുടെ വെള്ള.

മുട്ടയുടെ വെള്ളയിൽ ഫാറ്റ് കുറവാണ്. ആറ് ഗ്രാം പ്രോട്ടീൻ, 55 മില്ലി ഗ്രാം സോഡിയം എന്നിവയുണ്ട്. കുറഞ്ഞ അളവിലേ കലോറിയുള്ളൂ.

'മുട്ടയുടെ വെള്ള ഡയറ്റിങ്ങിനും സഹായിക്കുന്നുണ്ട്. ശരീരഭാരം ഒരു കിലോ കുറയണമെങ്കിൽ 7000 കാലറി നഷ്ടപ്പെടണം. പ്രോട്ടീൻ അളവ് കൂട്ടിയാൽ ശരീരഭാരം നിയന്ത്രിക്കാനാകും. ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ള 24 അമിനോ ആസിഡുകളുണ്ട്. ഇവയിൽ ഒൻപതെണ്ണം ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്നില്ല. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തേണ്ടവയാണത്. ഈ ഒൻപതും അടങ്ങിയിട്ടുള്ള ഏക ആഹാരപദാർഥമാണ് മുട്ട. ശരീരകോശങ്ങളുടെ വളർച്ചയ്ക്കും മികച്ച പ്രവർത്തനത്തിനും ഇവ സഹായിക്കുന്നു.

ആരോഗ്യമുള്ള ചർമം, തലമുടി, നഖങ്ങൾ
ബി വൈറ്റമിനുകളായ ജീവകം ബി12, ബി5, ബയോട്ടിൻ, റൈബോഫ്ലേവിൻ, തയാമിൻ, സെലനിയം എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട. ഈ വൈറ്റമിനുകളെല്ലാം ചർമത്തിനും തലമുടിക്കും നഖങ്ങൾക്കും നല്ലതാണ്. ചർമത്തിന്റെ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്താനും ഫ്രീ റാഡിക്കലുകളോട് പൊരുതാനും ഇവ സഹായിക്കുന്നു.
രോഗപ്രതിരോധ ശക്തി
2 മുട്ടയിൽ ശരീരത്തിനാവശ്യമുള്ളതിന്റെ 59 ശതമാനം സെലനിയം, 32 ശതമാനം വൈറ്റമിൻ എ, 14 ശതമാനം അയൺ ഇവയുണ്ട്. ഇവയെല്ലാം രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും. ജലദോഷം, പനി ഇവയ്ക്കെല്ലാം പരിഹാരമേകാനും മുട്ടയ്ക്കു കഴിയും.

അതേസമയം
 മഞ്ഞക്കുരുവിൽ വിറ്റാമിൻ എ, ഫാറ്റ്, കൊളസ്ട്രോൾ എന്നിവയുണ്ട്. മഞ്ഞക്കുരു കൂടുതൽ കഴിച്ചാൽ ശരീരത്തിലെ കൊളസ്ട്രോൾ നില ഉയരും. പക്ഷേ, നിയന്ത്രിതമായ രീതിയൽ കഴിച്ചാൽ പ്രശ്നമില്ല.'


  മുട്ടയ്ക്കൊപ്പം കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം പഴവർഗങ്ങളും നാരുകളുള്ള ഭക്ഷണവും ഉൾപ്പെടുത്തണം. കൊളസ്ട്രോൾ നില ഉയർന്ന ആളുകൾ മുട്ടയുടെ മഞ്ഞക്കുരു ഒഴിവാക്കണം. പ്രമേഹം, വൃക്കരോഗം തുടങ്ങിയവയുള്ളവർ മുട്ട ഒഴിവാക്കുന്നതാണ് നല്ലത്. .

 മുട്ട കൂടുതൽ  കഴിക്കുന്നവര്‍ നന്നായി വ്യായാമം ചെയ്തില്ലെങ്കില്‍ വണ്ണം കൂടാന്‍ സാധ്യതയുണ്ട്.
'മുട്ട വിഭവങ്ങൾ പാകം ചെയ്യുമ്പോൾ എണ്ണയുടെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. കഴിവതും നാടൻ മുട്ട തിരഞ്ഞെടുക്കുക.

നൂറുഗ്രാം താറാമുട്ടയിൽ കോഴിമുട്ടയിൽ അടങ്ങിയിരിക്കുന്നതിന്റെ ഇരട്ടിയോളം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ശാസ്ത്രീയമായ വിലയിരുത്തലുകളില്ലെങ്കിലും ‘‘അർശസ്’’ രോഗമുള്ള വർക്ക് കോഴിമുട്ട നല്ലതല്ലെന്നും താറാമുട്ട ഗുണം ചെയ്യുമെന്നും പലരും വിശ്വസിക്കുന്നു.
 കാട മുട്ട നമുക്ക് എത്ര വേണമെങ്കിലും കഴിക്കാം അതിനു ഗുണമല്ലാതെ ദോഷം ഒട്ടും ഇല്ല
*************************
* Egg *




  Eggs are rich in vitamin A, B, calcium, protein and iron.

  Egg is a good remedy for cataracts.  It is not only a cataract but also a cure for migraine and hyperhomocysteinemia.  Egg whites are rich in sodium.  Sodium is essential for heart, nerve and kidney function and to prevent problems such as muscle pain.

  Sodium deficiency can lead to discomfort, such as depression.  It is recommended to eat eggs daily to prevent heart disease.  It contains potassium.  Egg whites can be relied upon by people with BP.  Its potassium is helpful.  Those who realize that in order to build muscle they must eat egg water.  Protein is essential for them.

 Egg whites are rich in protein.  Eggs are the best way to get rid of the digestive problem.  Egg white is also good for the production of testosterone, a male hormone.  Testosterone hormone is an essential ingredient in hair growth, muscle building and good sex.

 Egg whites are best for bone health.

  Fat is low in egg whites.  It has six grams of protein and 55 milligrams of sodium.  They are low in calories.

  'Egg white dieting helps too.  To lose 1 kg of body weight, you need to lose 7000 calories.  Increasing the amount of protein can help you lose weight.  There are 24 essential amino acids in the body.  Nine of these are not produced in the body.  It is what is needed in the body through food.  Eggs are the only dietary supplement that contains these nine.  They contribute to the growth and function of body cells.

  Healthy skin, hair and nails
  Eggs are rich in B vitamins B vitamins B12, B5, biotin, riboflavin, thiamin and selenium.  All these vitamins are good for skin, hair and nails.  They help to improve the elasticity of the skin and fight against free radicals.
  The immune system
  2 Eggs contain 59% Selenium, 32% Vitamin A and 14% Iron.  All of which strengthen the immune system.  Eggs can also alleviate colds and flu.

  Meanwhile
 Yolk contains vitamin A, fat and cholesterol.  Eating more of the yolk will raise your cholesterol level.  But it doesn't matter if you eat a controlled diet. '


 Eat more eggs and include fiber.  People who have high cholesterol levels should avoid egg yolk.  People with diabetes and kidney disease should avoid eggs.  .

 People who eat more eggs are at greater risk of obesity if they are not exercising well.
  'When cooking egg dishes, it is best to reduce the amount of oil.  Choose the coarse and coarse egg.

  One hundred grams of cholesterol contains twice the cholesterol content of a chicken's egg.  Although there are no scientific assessments, many believe that poultry eggs are not good and that duck meat is beneficial.
 We can eat quail eggs as much as we want

Wednesday, May 6, 2020

Lemon water Quality &Disandvatages-നാരങ്ങവെള്ളം.

*🍋 *നാരങ്ങാവെള്ളം  ഗുണവും ദോഷവും*




 പോഷകങ്ങൾ, വിറ്റമിൻ സി, ബി- കോംപ്ലക്സ് വിറ്റമിൻസ്, കാത്സിയം, മഗ്നീഷിയം,,അയേണ്‍, ഫൈബർ എന്നിവ നല്ല അളവിൽ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.


നാരങ്ങയിൽ ആപ്പിളിനെക്കാളും മുന്തിരിയേക്കാളും പോട്ടാസ്സിയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥിരമായി കുടിക്കുന്നവരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ കുറച്ചുദിവസങ്ങൾക്കകം തന്നെ തിരിച്ചറിയാനാകും.

ക്ഷീണത്തെ   ഉന്മൂലനം ചെയ്യാന്‍ പറ്റിയ
ഏറ്റവും നല്ല  എനര്‍ജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം.
ചൂടു കാലങ്ങളില്‍
 നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ നാരങ്ങ സഹായിക്കുന്നു.

 ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവകറ്റുവാനും  വിവിധ തരം ക്യാന്‍സറുകളില്‍ നിന്ന് സംരക്ഷണം നല്‍കുവാനുമുള്ള കഴിവു കൂടി നാരങ്ങാവെള്ളത്തിനുണ്ട്. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണം.

ശരീരത്തില്‍ സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട് അകറ്റാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് നാരങ്ങവെള്ളം. നീര്‍ക്കെട്ടിനു കാരണമായ യൂറിക് ആസിഡിനെ പുറത്ത് കളയുകയാണ് നാരങ്ങവെള്ളം ചെയ്യുന്നത്!. അതുപോലെ മാനസിക പിരിമുറുക്കം കൂടുതല്‍ അനുഭവിയ്ക്കുന്ന സമയങ്ങളില്‍ അല്‍പം നാരങ്ങാ വെള്ളം കുടിക്കുന്നത് പിരിമുറുക്കം ഒഴിവാക്കാന്‍ സഹായകമാണ്.

ദഹനത്തിന് സഹായിക്കുന്നതിന് ഏറ്റവും നല്ല പാനീയമാണ് നാരങ്ങാ വെള്ളം. എന്നും രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളം കഴിയ്ക്കുന്നത് ദഹനപ്രക്രിയയെ സുഖമമാക്കുന്നു. കൂടാതെ ശരീരം മെലിയാനും നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്.നാരങ്ങയിലെ പെക്ടിൻ ഫൈബർ അതിയായ വിശപ്പിനെ ശമിപ്പിക്കാൻ സഹായിക്കുന്നു. അങ്ങിനെ അമിതമായ ആഹാരത്തിനു കടിഞ്ഞാണിട്ടു ഭാരം കുറക്കാൻ സഹായിക്കുന്നു. ​നാരങ്ങയുടെ പ്രവർത്തനം ​ഇൻഫ്ലമെഷൻ കുറക്കുന്നു​.

 അതുപോലെ എത്ര വലിയ നില്‍ക്കാത്ത ജലദോഷവും ചുമയുമാണെങ്കിലും നാരങ്ങാ വെള്ളത്തില്‍ ഉപ്പിട്ട് കുടിക്കുന്നത് വളരെ ഉത്തമമാണ്.

കണ്ണിന്റെ ആരോഗ്യം സംരക്ഷണ കാര്യത്തിലും നാരങ്ങ ഒട്ടും പിറകിലല്ല.  എന്നും വ്യായാമത്തിനു ശേഷം നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും മെച്ചപ്പെടുത്തുന്നു.

വായ് നാറ്റം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറു ചൂടുള്ള നാരങ്ങ വെള്ളം. ഇത് വായിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് പ്രശ്‌നത്തെ പരിഹരിക്കുന്നു. കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഇത് ശീലമാക്കാം.


** പക്ഷേ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ നാരങ്ങാവെള്ളം  ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുക. പല ആന്തരികാവയവങ്ങളേയും ഇതു കേടു വരുത്തുകയും ചെയ്യും.

നാരങ്ങാനീര് തടി കുറയ്ക്കട്ടെ എന്നു കരുതി വെള്ളം പോലും ചേര്‍ക്കാതെ പുളിയോടെ ഇതു പിഴിഞ്ഞു കുടിയ്ക്കുന്ന വരും ഉണ്ട്. ഇത് തടി കുറയ്ക്കുകയല്ല, പല ദോഷങ്ങളും ശരീരത്തിനു വരുത്തുകയാണ് ചെയ്യുന്നത്. ഇതിലെ സിട്രിക് ആസിഡ് നേര്‍പ്പിയ്ക്കാതെ ശരീരത്തില്‍ എത്തുന്നത് പല അവയവങ്ങള്‍ക്കും കേടാണ്. ഇതു വെള്ളം ചേര്‍ക്കാതെ ഒരിക്കലും ഉപയോഗിയ്ക്കരുത്.
 നാലോ അഞ്ചോ തുള്ളി നാരങ്ങാനീര് എന്നതാണ് നല്ലത്. .

പെപ്റ്റിക് അള്‍സർ*‍

ഇത്  അമിതമായി വയറ്റില്‍ എത്തുന്നത് വയറിന്റെ ലൈനിംഗിന് കേടാണ്. ഇത് പെപ്റ്റിക് അള്‍സര്‍ പോലുളള പ്രശ്‌നങ്ങള്‍ക്കു കാരണമാകും. അള്‍സറിനുള്ള പ്രധാനപ്പെട്ടൊരു കാരണമാണിത്. വയറിന്റെ ലൈനിംഗ് കേടു വന്നാല്‍ അള്‍സര്‍ സാധ്യത വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്. വയറില്‍ അള്‍സള്‍ പ്രശ്‌നങ്ങളുള്ളവര്‍ ഇത് അമിതമായി കുടിച്ചാല്‍ വയറിന് അസ്വസ്ഥതയുണ്ടാകും. അസിഡിറ്റി പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കാന്‍ ഇതു കാരണമാകും.

നെഞ്ചെരിച്ചില്‍ ഉള്ളവർ
അമിതമായി  നാരങ്ങാനീര് കഴിക്കരുത്. 

*മൈഗ്രേൻ*

അമിതമായ നാരങ്ങാനീര് മൈഗ്രേനുള്ള കാരണവുമാകാറുണ്ട്. ഇതിലെ തൈറാമിന്‍ എന്ന അമിനോആസിഡാണ് കാരണമാകുന്നത്. ഈ അമിനോആസിഡ് പെട്ടെന്നു തന്നെ രക്തം തലച്ചോറിലേയ്‌ക്കെത്താനുള്ള കാരണമാകുന്നു. ഇത് മൈഗ്രേന് കാരണമാകും.

ശരീരത്തിന്‌ ആവശ്യമായ അളവില്‍ സോഡിയം പ്രധാനമാണ്‌.ചെറുനാരങ്ങ ഡയൂററ്റിക്കാണ്‌. ഇത്‌ കുടിയ്‌ക്കുന്നത്‌ മൂത്രവിസര്‍ജനം വര്‍ദ്ധിപ്പിയ്‌ക്കും ശരീരത്തില്‍ നിന്നും അമിതമായ മൂത്രം പോകുന്നത്‌ സോഡിയവും അമിതമായി നഷ്ടപ്പെടാന്‍ കാരണമാകും. മൂത്രം അമിതമായി പോകുന്നത്‌ ശരീരത്തില്‍ നിന്നും കൂടുതല്‍ അളവില്‍ വെള്ളം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടാക്കും. ഇത്‌ ഡീഹൈഡ്രേഷന്‌ കാരണമാകും.നാരങ്ങാവെള്ളം ശരീരത്തിലെ നിര്‍ജലീകരണം നടയുന്നതാണെങ്കിലും ഇതിനൊപ്പം മൂത്ര വിസര്‍ജനവും വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടു തന്നെ ചിലപ്പോള്‍ ഫലമുണ്ടാക്കിയെന്നു വരില്ല. മാത്രമല്ല, വെള്ളം കുറവു കുടിയ്ക്കുന്നവരാണെങ്കില്‍ പ്രത്യേകിച്ചും.

ബേക്കിംഗ് സോഡ*

ഒരു ഗ്ലാസ് വെള്ളത്തില്‍ ഒന്നോ രണ്ടോ നുള്ള് ബേക്കിംഗ് സോഡ അഥവാ അപ്പക്കാരം ചേര്‍ത്തു കുടിച്ചാല്‍ നാരങ്ങാവെള്ളത്തിന്റെ ദോഷം തീര്‍ക്കാം. അതായത് അസിഡിക്കായ നാരങ്ങാവെള്ളത്തെ ഇത് ആല്‍ക്കലൈനാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു മുഴുവന്‍ നാരങ്ങയെന്നത് യാതൊരു വിധത്തിലും ഉപയോഗിയ്ക്കരുത്. പ്രത്യേകിച്ചും രാവിലെ വെറുംവയറ്റില്‍. കാരണം വെറുംവയറ്റില്‍ വയറ്റിലെത്തുന്ന വസ്തുക്കള്‍ക്ക് ശരീരത്തില്‍ പെട്ടെന്ന് ഇഫക്ടുണ്ടാക്കാന്‍ സാധിയ്ക്കുന്നു. അസിഡിക്കായ നാരങ്ങ നേരിട്ടു വയറ്റില്‍ എത്തുന്നതും ഇത്തരം ദോഷങ്ങള്‍ക്കു കാരണമാകും.

*കിഡ്‌നി*

നാരങ്ങയുടെ തൊണ്ടില്‍ ഓക്‌സലേറ്റ്‌ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ ഉള്ളിലെത്തിയാല്‍ കിഡ്‌നി സ്റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതു കാരണമാകും. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ നാരങ്ങാനീര് അമിതമായി ഉപയോഗിയ്ക്കുന്നത് നിര്‍ത്തണം. മിതമായി ഉപയോഗിയ്ക്കുക. നേര്‍പ്പിച്ചു മാത്രം ഉപയോഗിയ്ക്കുക. .

*പല്ലിന്റെ ആരോഗ്യത്തിനും*

ഇതിലെ സിട്രിക് ആസിഡ് പെട്ടെന്നു തന്നെ പല്ലുകളിലെത്തി പല്ലിന്റെ ഇനാമലിനെ ബാധിയ്ക്കുന്നു. ഇത് പല്ലു പെട്ടെന്നു ദ്രവിയ്ക്കാനും പല്ലു കേടാകാനുമെല്ലാം കാരണമാകുന്നു. ഇതു പോലെ വായില്‍ വ്രണങ്ങളും മറ്റുമുണ്ടെങ്കില്‍ നാരങ്ങ ഇവയ്ക്കു ദോഷമാകുന്നു. ഇത് വായിലെ മുറിവുകളില്‍ വേദനയുണ്ടാക്കുന്നു. ഇവ ഉണങ്ങാനും പ്രയാസമാകുന്നു.

ദിവസവും 120 മില്ലിയേക്കാള്‍ കൂടുതല്‍ നാരങ്ങാനീരു കഴിയ്ക്കരുതെന്നു പറയും. ഇത് ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മാര്‍ക്കുമെല്ലാം ബാധകമാണ്. നാരങ്ങാനീര് വെള്ളം ചേര്‍ക്കാതെ ഒരിക്കലും നേരിട്ടു കുടിയ്ക്കരുത്. ഒരു സ്പൂണ്‍ ആണെങ്കില്‍ പോലും ഇതു ദോഷം ചെയ്‌തെന്നു വരും.
********************************
* 🍋 * Lemon Water Quality and Disadvantage *


  Lemons are rich in nutrients, vitamin C, B-complex vitamins, calcium, magnesium, iron and fiber.


 Lemons contain more potassium than apples and grapes.  Therefore, changes in the body of regular drinkers can be detected within a few days.

 Great for eliminating fatigue
 Lemon water is the best energy drink.
 In hot weather
  Lemon helps to eliminate dehydration.

  Lemon water also has the ability to wrinkle the skin and protect against a variety of cancers.  The main cause is the antioxidants present in it.

 Lemon water is one of the best ways to relieve swelling in your joints.  Lemon water expels the uric acid that causes the swelling!  Similarly, drinking plenty of lemon water can help relieve stress, especially during times of stress.

 Lemon water is one of the best drinks to help with digestion.  Lemon water in the morning, just in the morning, helps in digestion.  Also, drinking lemon water is good for the body. The pectin fiber in lemon helps to relieve hunger.  Thus, eating a healthy diet helps you lose weight.  Lemon activity reduces inflammation.

  Similarly, it is recommended to drink salted water in spite of the great cold and cough.

 Lemon is not lagging behind in maintaining eye health.  Drinking lemon water after exercise regularly improves not only health but also beauty.

 Lemon hot water is one of the most effective treats for people with mouth ulcers.  It destroys all the bacteria in the mouth and solves the problem.  Make it a habit to go to bed before going to bed.


 ** But lemon water can cause more harm than good if not used properly.  It can damage many internal organs.

 There are also lemon juice, which can be fermented without adding water, so as to reduce the amount of lemon juice.  It does not reduce timber but does many harm to the body.  Citric acid in the body, without dilution, damages many organs.  Never use it without water.
  Four to five drops of lemon juice is best.  .

 Peptic ulcer *

 Excessive stomach upsets can damage the lining of the stomach.  This can cause problems like peptic ulcers.  This is an important cause of ulcer.  If the lining of the stomach is damaged, the risk of ulcers increases.  People with stomach problems can get uncomfortable if they drink too much.  This can lead to an increase in acidity problems.

 People with heartburn
 Avoid excessive lemon juice.

 * Migraine *

 Excessive lemon juice can cause migraine.  It is caused by an amino acid called tyramine.  This amino acid causes the blood to reach the brain quickly.  It can cause migraines.

 Sodium is important for the body. Lemon juice is diuretic.  Drinking this will increase the diuretics and excessive urination from the body can cause excessive loss of sodium.  Excessive urination can cause excessive loss of water from the body.  Lemon water may cause dehydration in the body, but in addition to increasing urinary excretion, it may not be effective at all.  And especially if you drink less water.

 baking soda*

 Drinking one or two pinches of baking soda or bread in a glass of water can make the lime water worse.  That is, it turns alkaline water into acidic lime water.  Never use a whole lemon in a glass of water.  Especially in the mornings.  This is because bodybuilding can have a sudden effect on the body.  Acidic lime can also be used to ingest the stomach directly.

 * Kidney *

 Lemon's throat contains oxalate.  If it's ingested, it can cause problems like kidney stones.  People with these problems should stop using lemon juice.  Use sparingly.  Use only diluted.  .

 * Tooth Health *

 The citric acid in the tooth soon gets into the teeth and affects the enamel of the tooth.  This causes tooth decay and tooth decay.  If you have sores in your mouth like this, lemons can be harmful.  It causes pain in the mouth.  These are difficult to dry.

 It is recommended not to consume more than 120 ml of lemon juice daily.  This applies to pregnant and lactating mothers.  Never drink lemon juice directly.  Even a spoon can hurt.


Saturday, May 2, 2020

വഴുതനങ്ങ-ഔഷധഗുണങ്ങൾ

*വഴുതനങ്ങ*


പച്ചക്കറികളിലെ രാജാവാണ് വഴുതനങ്ങ. 

 കത്തിരിക്ക എന്നും വിളിപ്പേരുണ്ട്. വയലറ്റ്, പച്ച, വെള്ള നിറങ്ങളിൽനീണ്ടും ഉരുണ്ടും കാണപ്പെടുന്നു. 

100 ഗ്രാം വഴുതനങ്ങയിൽ 35 കാലറി ഉണ്ട്. കൂടാതെ ചെറിയ അളവിൽ പ്രൊട്ടീൻ, അന്നജം, കൊഴുപ്പ് (0.238 g) ഇവയും ഉണ്ട്. ഭക്ഷ്യനാരുകളും ആന്റിഓക്സിഡന്റുകളും ഉള്ള വഴുതനങ്ങയിൽ ജീവകങ്ങളും ധാരാളമുണ്ട്. പൊട്ടാസ്യം (188mg), സോഡിയം (1mg) കാൽസ്യം (6mg), സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ഫോളേറ്റ്, ജീവകം ബി 6, ജീവകം സി, ജീവകം ബി, മാംഗനീസ്, നിയാസിൻ, ഫോളിക് ആസിഡ് എന്നിവയും ഉണ്ട്.

വഴുതനങ്ങയിലെ ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയുടെ വൈപുല്യം ടൈപ്പ് 2 പ്രമേഹരോഗികളില്‍ ഗ്ലൂക്കോസ് ആഗിരണത്തെ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസാരയുട അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഫെനോള്‍സും അതിലെ കുറഞ്ഞ ഗ്ലൈസെമിക് ഘടകവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹരോഗികളുടെ ഒരു ഉത്തമ ആഹാരമായി വഴുതനങ്ങ മാറുന്നു.

പൊട്ടാസ്യം ശരീരത്തെ ജലാശമുള്ളതാക്കുകയും ദ്രവങ്ങള്‍ നിലനില്‍ക്കുന്നത് തടയുകയും, അത് വഴി കൊറോണറി ഹൃദയ രോഗങ്ങളെ തടയുകയും ചെയ്യുന്നു. ഫൈറ്റോന്യൂട്രിയന്‍റുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഫോലേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി 3, ബി 6, ആന്‍റി ഓക്സിഡന്‍റുകള്‍, ബീറ്റ കരോട്ടിന്‍ എന്നിവ ഹൃദയാഘാത-ഹൃദയസ്തംഭന സാധ്യതകള്‍ കുറയ്ക്കുന്നു. സാച്ചുറേറ്റഡ് ഫാറ്റ്, കൊളസ്ട്രോള്‍, സോഡിയം എന്നിവ സ്വഭാവികമായി തന്നെ കുറഞ്ഞ അളവിലേ

വഴുതനങ്ങയിലുള്ളൂ.   ഫൈറ്റോന്യൂട്രിയന്‍റുകള്‍ തലച്ചോറിലെ കോശങ്ങളുടെ പാളികളെ ദോഷകരമായ സ്വതന്ത്രമൂലകങ്ങളില്‍ നിന്നും, ഓക്സിഡേറ്റീവ് സ്ട്രെസ്സ് വഴിയുണ്ടാകുന്ന തകരാറുകളില്‍ നിന്നും സംരക്ഷിക്കുകയും ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ സജീവമാക്കി ഓര്‍മ്മശക്തിയെ ബലപ്പെടുത്തുകയും ചെയ്യും. സ്ട്രെസ്സ് കുറയ്ക്കാന്‍ ബി കോംപ്ലക്സ് വിറ്റാമിനുകളും സഹായിക്കും.

 സ്ത്രീകളിലെ ആര്‍ത്തവവിരാമത്തിന് ശേഷം ഇരുമ്പിന്‍റെ അളവ് കൂടുന്നത് സാധാരണമാണ്. വഴുതനങ്ങയിലെ നോസിന്‍ എന്ന ഘടകം ശരീരത്തില്‍ അധികമായുള്ള ഇരുമ്പ് പുറന്തള്ളാന്‍ സഹായിക്കും. 

 ജലം ധാരാളമായി അടങ്ങിയതും, കലോറി കുറഞ്ഞതുമായ വഴുതനങ്ങയിലെ ദഹിക്കുന്ന ഫൈബര്‍ ഏറെ നേരത്തേക്ക് വിശപ്പകറ്റി നിര്‍ത്തുകയും, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന പ്രവര്‍ത്തനം വേഗത്തിലാക്കുകയും ചെയ്യും. കലോറി ഉയര്‍ന്ന തോതില്‍ ഇല്ലാതാക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാനും വഴുതനങ്ങ സഹായിക്കും.

 വഴുതനങ്ങ, തക്കാളി എന്നിവയുടെ സൂപ്പ് വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും. ഇതിലെ ആന്‍റി ഓക്സിഡന്‍റുകളും, ഫൈബറും മലവിസര്‍ജ്ജനത്തെ നിയന്ത്രിക്കുകയും മലബന്ധം, കുടലിലെ ക്യാന്‍സര്‍ എന്നിവ തടയുകയും മൂലക്കുരുവിന് ശമനം നല്കുകയും ചെയ്യും. കുടലെരിച്ചില്‍, ആമാശയവീക്കം, വയര്‍വേദന എന്നിവയ്ക്കും വഴുതനങ്ങ ശമനം നല്കും. വായുക്ഷോഭമകറ്റാന്‍ വഴുതനങ്ങ, കായം, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് സൂപ്പ് തയ്യാറാക്കി കുടിച്ചാല്‍ മതി.

  മിനറലുകള്‍, വിറ്റാമിനുകള്‍, ദഹിക്കുന്ന ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് വഴുതനങ്ങ. ഇതിലെ ഉയര്‍ന്ന ജലാംശം ചര്‍മ്മത്തിന്‍റെ വരള്‍ച്ച, അടര്‍ന്ന് പോകല്‍, ചുളിവുകള്‍ എന്നിവയകറ്റാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍, ആന്തോസ്യാനിന്‍ എന്നിവ പ്രായാധിക്യത്തെ ചെറുക്കാന്‍ സഹായിക്കും. ചര്‍മ്മത്തിലെ പുള്ളികള്‍ മങ്ങാനും, അരിമ്പാറ മാറ്റാനും, എണ്ണമയമുള്ള ചര്‍മ്മത്തിനും, പാടുകള്‍ മായാനും വഴുതനങ്ങ ഉപയോഗിക്കാം. 

 വഴുതനങ്ങയിലെ മിനറലുകള്‍, വിറ്റാമിനുകള്‍, ഉയര്‍ന്ന ജലാംശം എന്നിവ തലയോട്ടിക്ക് ആഴത്തില്‍ ഉണര്‍വ്വ് നലകുകയും മുടിയുടെ അഗ്രഭാഗം പിളരുന്നത് തടയുകയും, മുടിക്ക് കരുത്തും ആരോഗ്യവും നല്കുകയും ചെയ്യും. ഇതിലെ എന്‍സൈമുകള്‍ മുടിനാരുകള്‍ക്ക് ഉത്തേജനം നല്കുകയും തിളക്കമേകുകയും ചെയ്യും. 

 വഴുതനങ്ങ തീയില്‍ നേരിട്ട് വറുത്ത് ഉപ്പ് ചേര്‍ത്ത് കഴിക്കുന്നത് കഫം അകറ്റാനും ശ്വസോഛ്വാസം സുഗമമാക്കാനും സഹായിക്കും.

 പ്ലീഹയുടെ സംരക്ഷണം മലേറിയ ഉള്ളവര്‍ വേവിച്ച വഴുതനങ്ങ ശര്‍ക്കര ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് പ്ലീഹയുടെ വീക്കം കുറയ്ക്കാന്‍ സഹായിക്കും. 

 ഉറക്കത്തിന് പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ വൈകുന്നേരം ബേക്ക് ചെയ്ത വഴുതനങ്ങ കഴിക്കുക. ഇത് പതിവായി ഉപയോഗിച്ചാല്‍ നിദ്രാഹാനി പരിഹരിക്കാനാവും.


 വഴുതനങ്ങയുടെ നീര് കൈകകളിലും പാദത്തിനടിയിലും തേക്കുക. ഇത് വിയര്‍പ്പ് നിയന്ത്രിക്കുകയും ശരീരദുര്‍ഗന്ധത്തില്‍ നിന്ന് മുക്തി നല്കുകയും ചെയ്യും.

 കൂണില്‍ നിന്നുള്ള വിഷാംശം നീക്കം ചെയ്യാന്‍ മറുമരുന്നായി വഴുതനങ്ങ ഉപയോഗിക്കാം.

 വിണ്ടുകീറിയ പാദങ്ങളും ചര്‍മ്മം പിളര്‍ന്ന വിരലുകളും സുഖപ്പെടുത്താന്‍ പഴുത്ത് മഞ്ഞ നിറമുള്ള വഴുതനങ്ങയും പെട്രോളിയം ജെല്ലിയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ മതി.

വഴുതനങ്ങയിലെ നോസിന്‍ ആന്‍റി ആന്‍ജിയോജെനിക് കഴിവുകളുള്ളതാണ്. ഇത് ക്യാന്‍സര്‍ സെല്ലുകള്‍ക്ക് സഹായകരമായി രക്തക്കുഴലുകള്‍ വികസിക്കുന്നത് തടയും.

 പുകവലി നിര്‍ത്താം വഴുതനങ്ങയില്‍ ചെറിയ അളവില്‍ നിക്കോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഉപയോഗിക്കുന്നത് വഴി സിഗരറ്റ് വലിക്കാനുള്ള ആഗ്രഹം തടയാനാവും.

 സോഡിയം കുറവ് വഴുതനങ്ങയില്‍ സോഡിയം വളരെ കുറവായതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ധം തടയുകയും ഹൃദയസംബന്ധമായ രോഗങ്ങള്‍, ഹൃദയാഘാതം, വൃക്കരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

Note :

വഴുതനങ്ങ സ്റ്റീൽ കത്തി കൊണ്ട് മുറിക്കുന്നതാകും നല്ലത്. കറുപ്പ് നിറം വരാതെ ഇത് തടയും. മുറിച്ച ശേഷം ഉപ്പു വിതറുന്നത് കയ്പ്പ് ഇല്ലാതാക്കും. കുറച്ചു സമയം കഴിഞ്ഞ് കഴുകി എടുക്കാം.


വഴുതനങ്ങയിൽ ഓക്സലേറ്റ് അടങ്ങിയതിനാൽ വൃക്ക രോഗം ഉള്ളവർ ഇത് ഒഴിവാക്കുന്നതാകും നല്ലത്.

കൂടാതെ വഴുതനങ്ങയിൽ സൊളാനിൻ ഉൾപ്പെടെയുള്ള ആൽക്കലോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതവും വീക്കവും വർധിപ്പിക്കും. സന്ധിവേദന ഉള്ളവർ വഴുതനങ്ങ അധികം ഉപയോഗിക്കാതിരിക്കുന്നതാകും നല്ലത്.

കൂൺ -ഔഷധഗുണങ്ങൾ

*കൂണ്‍*


പോഷകമൂല്യങ്ങളുടെ കാര്യത്തില്‍ കൂണ്‍ പച്ചക്കറികള്‍ക്ക് മേലെയാണൊണ് കണക്കാക്കിയിരിക്കുന്നത്.
മുട്ട കൂൺ, അരി  കൂൺ, പാവ കൂൺ തുടങ്ങി ഭക്ഷ്യയോഗ്യമായ നിരവധി കൂണുകളുണ്ട്.

പ്രോട്ടീന്‍, ധാതുകള്‍ ,അമിനോആസിഡുകള്‍ ആന്റി ഓക്‌സൈഡുകള്‍, വിറ്റമിന്‍ ബി 1 ബി 2 എന്നിവയുടെ കലവറയാണിത്.

കൂണ്‍ കഴിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കൂണ്‍ കഴിക്കുന്നവരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാനുളള സാധ്യത എട്ട് ശതമാനം വരെ കുറവാണെന്നാണ് പഠനം പറയുന്നത്.
ഏത് പ്രായത്തിലുളളവര്‍ക്കും ധാരാളമായി കഴിക്കാവുന്ന ഒരു ഭക്ഷണമാണ്.

 ദിവസേനയുള്ള ആഹാരത്തില്‍ കൂണ്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. ശരീരകലകളുടെ നിര്‍മാണത്തിനും പരിപാലനത്തിനും ആവശ്യമായ ഘടകങ്ങളും കൂണില്‍ അടങ്ങിയിരിക്കുന്നു. കൊഴുപ്പും കൊളസ്‌ട്രോളുമില്ലാത്ത പ്രോട്ടീന്‍ ധാരാളമായി കൂണില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. ഇതുവഴി, ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ നല്ല രീതിയില്‍ കുറയ്ക്കാനാകും.
ഇവയില്‍ കാണപ്പെടുന്ന സെലേനിയം എന്ന ആന്റി ഓക്സിഡന്റ് ശരീരത്തിലെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

 ശരീരത്തിന് ഏല്‍ക്കുന്ന അണുബാധകളില്‍നിന്ന് സംരക്ഷണമൊരുക്കുകയാണ് സെലേനിയം ചെയ്യുന്നത്.

മഷ്റൂമില്‍ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ 90 ശതമാനം ഇരുമ്പും മഷ്റൂമില്‍നിന്ന് ലഭിക്കും.

 മഷ്റൂമില്‍ വിറ്റാമിന്‍ ഡി നന്നായി അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ഡി ഉത്തമമാണ്. മഷ്റൂം ശീലമാക്കിയാല്‍ അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കാനാകും.

ഭാരവും വണ്ണവും കുറയ്ക്കണെമെന്നാഗ്രഹിക്കുന്നവര്‍ക്കും കൂണ്‍ കഴിക്കാം. നാരുകള്‍ ധാരാളം അടങ്ങിയ ഒരു ഭക്ഷ്യവിഭവമാണ് മഷ്റൂം. ബീറ്റ ഗ്ലൂക്കണ്‍സ്, ചിറ്റിന്‍ എന്നിങ്ങനെ രണ്ടുതരത്തിലുള്ള നാരുകളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിലെ കലോറി കുറയ്ക്കാനും, ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാനും സഹായിക്കും.

ഹൃദയധമനികളിലും രക്തക്കുഴലുകളിലും അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാനുള്ള കഴിവും ഉണ്ട്. കൂണില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ മറ്റ് ആഹാരങ്ങളില്‍ അടങ്ങിയിട്ടുള്ളതിനേക്കാള്‍ വളരെ മെച്ചപ്പെട്ടതാണ്.
ഇക്കാരണത്താല്‍ ശരീരത്തിലെ കൊഴുപ്പ് വളരെ വേഗം നിയന്ത്രിക്കപ്പെടും. കൂണില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡുകളുടെ എണ്ണവും ഘടനയും മാംസാഹാരത്തിന് തുല്യമാണ്


രുചിയിൽ മാത്രമല്ല പോഷക ഗുണങ്ങളുടെ കാര്യത്തിലും വളരെ  മുൻപിലാണ്  കൂണുകൾ.

തക്കാളി -ഔഷധഗുണങ്ങൾ

*തക്കാളി*

തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി 6, ഫോളേറ്റ്, തയമിൻ എന്നിവ തക്കാളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകൾ, പ്രോട്ടീൻ, ജൈവ സംയുക്തങ്ങളായ ലൈക്കോപീൻ എന്നിവയും അടങ്ങിയിരിക്കുന്നു. കറികളിൽ രുചിയുടെ വകഭേദങ്ങൾ ഉണ്ടാക്കാൻ തക്കാളിക്ക് കഴിയുന്നു എന്നത് ഇവയെ ദൈനംദിന പാചകത്തിന് ഏറെ പ്രിയങ്കരമായ ഒരു പച്ചക്കറിയാക്കി മാറ്റുന്നു.

തക്കാളിയിലെ ജലത്തിന്റെ അളവ് 95 ശതമാനമാണ്. മറ്റ് 5% പ്രധാനമായും കാർബോയും ഫൈബറുമാണ്. ഒരു ഇടത്തരം വലിപ്പമുള്ള തക്കാളി (123 ഗ്രാം) 22 കലോറി മാത്രമേ ഉള്ളൂ.

നമുക്ക് വരുന്ന മിക്ക അസുഖങ്ങളെയും അകറ്റാനും തക്കാളിക്ക് അപാരമായ കഴിവുണ്ടെന്നാണ്  വൈദ്യശാസ്ത്ര വിശകലനം.
.
ഹൈപ്പർ ടെൻഷൻ എന്നറിയപ്പെടുന്ന ഉയർന്ന രക്തസമ്മർദം ഉണ്ടാകുന്നതിന്റെ സാധ്യത കുറയ്ക്കുന്നതിനായി തക്കാളി ദിവസേന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. തക്കാളിയിൽ കാണുന്ന പൊട്ടാസ്യമാണ് ഇവയ്ക്ക് പിന്നിലെ കാരണം.

 ദഹനപ്രക്രിയ ത്വരിതപ്പെടുത്താന്‍ തക്കാളി ഉത്തമമാണ്. കൂടാതെ കരള്‍, പ്ളീഹ മുതലായവയുടെ പ്രവര്‍ത്തനത്തെ   സഹായിക്കുകയും കഫത്തെ ഇളക്കിക്കളയുകയും ചെയ്യും.

രക്തസ്രാവമുള്ള മൂലക്കുരു രോഗികള്‍ ദിനംപ്രതി ഓരോ ഗ്ളാസ് തക്കാളിനീര് കുടിക്കുന്നത് നല്ലതാണ്.

 വിളര്‍ച്ചയും തളര്‍ച്ചയും അകറ്റാനും തക്കാളി നല്ലതാണ്.   അതുപോലെ തലച്ചോറ്, നാഡീഞരമ്പുകള്‍ എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും തക്കാളി സഹായിക്കുന്നു.

തക്കാളിക്ക് ചുവപ്പുനിറം നല്‍കുന്ന ‘ലൈസോലിന്‍’ എന്ന രാസവസ്തു കാന്‍സറിനെതിരെയുള്ള പ്രതിരോധകമായി നിലകൊള്ളുന്നതിനാല്‍ നിത്യേന തക്കാളി നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വന്‍കുടലിലെ കാന്‍സര്‍ ഒഴിവാക്കാന്‍ സഹായകമാണ്.

 വാര്‍ധക്യത്തിന് തടയിടാനും തക്കാളി ഒരു പരിധിവരെ സഹായിക്കും.

ഗര്‍ഭിണികള്‍ നിത്യവും തക്കാളിജ്യൂസ് കുടിക്കുന്നത് പതിവാക്കിയാല്‍ അവര്‍ക്ക് അഴകും ആരോഗ്യവും ബുദ്ധിശക്തിയും തികഞ്ഞ സന്താനങ്ങള്‍ ജനിക്കും. കൂടാതെ അവർക്ക് ഉണ്ടാകുന്ന തലചുറ്റൽ , തളർച്ച, വേദന , വയറു വീർപ്പ്, മലബന്ധം തുടങ്ങിയക്കു പരിഹാരം കൂടിയാണ്.

ദിവസവും അത്താഴത്തിനു ശേഷം ഒന്നോ രണ്ടോ തക്കാളി കഴിച്ചു നോക്കൂ മലബന്ധം പമ്പകടക്കും.

. തക്കാളി ചൂടാക്കിയാല്‍ വിറ്റമിന്‍ സി നഷ്ടപ്പെടും.
തക്കാളിനീരും ഓറഞ്ചുനീരും സമം ചേര്‍ത്ത് അരിപ്പൊടിയില്‍ കുഴച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു വരില്ല.
അര സ്പൂണ്‍ തക്കാളിനീര്, ഒരു സ്പൂണ്‍ ഉരുളക്കിഴങ്ങ് ചാറ് എന്നിവയുടെ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. നിത്യവും ഇത് ആവര്‍ത്തിച്ചാല്‍ ആഴ്ചകള്‍ക്കകംതന്നെ മുഖകാന്തി വര്‍ധിക്കുകയും മുഖത്തിന് നല്ല പ്രസരിപ്പ് കൈവരുകയും ചെയ്യും.

ഒരു വെള്ളരിക്കാ കഷണവും ഒരു തക്കാളിയും മിശ്രിതമാക്കി കണ്ണിനുചുറ്റും തേക്കുക. രണ്ടാഴ്ചയോളം തുടര്‍ച്ചയായി ഈ പ്രക്രിയ ആവര്‍ത്തിക്കുകയാണെങ്കില്‍ കണ്ണിനുചുറ്റുമുള്ള കറുത്ത പാടുകള്‍ അകലുകയും കണ്ണുകള്‍ക്ക് നല്ല തിളക്കം കിട്ടുകയും ചെയ്യും.

 *Note* :വയർ സംബന്ധമായ അസുഖമുള്ളവരും രക്തസമ്മർദ നിയന്ത്രണത്തിന് മരുന്ന് കഴിക്കുന്നവരും  ഡോക്ടറോട് ചോദിച്ചതിന് ശേഷം മാത്രമേ തക്കാളി അധികം  ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവൂ.

KAIKOTTIKALI