Thursday, December 12, 2019

Raga -Kambhoji രാഗം -കാംബോജി രാഗപരിചയം

കാംബോജി
🎼🎼🎼🎼

കർണാടക സംഗീതത്തിലെ 28ആം മേളകർത്താരാഗമായ  ഹരികാംബോജിയുടെ ഒരു ജന്യരാഗമാണ്
കാംബോജി.വളരെ മംഗളകരമായ  രാഗമായികരുതുന്നഒരു ജനകീയ രാഗമാണിത്.
വിശദമായ ആലാപനത്തിന് സാധ്യതയുള്ള കാംബോജി കച്ചേരികളിലെ പ്രധാനകൃതികൾ അവതരിക്കാൻ തെരഞ്ഞെടുക്കാറുണ്ട്. താനം പാടാനും പല്ലവി പാടാനും നല്ല രാഗമാണിത്. ഏതുലയത്തിലും കാംബോജി പാടാം.കാംബോജി രാഗം കരുണരസം ധ്വനിപ്പിക്കുന്നു

കീർത്തനങ്ങൾ **************** :1.സരസിജനാഭ
(സ്വാതിതിരുനാൾ )
2.ആടും ദൈവം'
(പാപനാശം ശിവൻ )
3.ശ്രീ സുബ്രഹ്മണ്യായ
 (മുത്തു സ്വാമി ദീക്ഷിതർ )

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼

1.കാട്ടിലെ പാഴ്‌മുളം തണ്ടില്‍നിന്നും (വിലക്കു വാങ്ങിയ വീണ)
2. കതിരോല പന്തലൊരുക്കി (പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍)
3.കളിപ്പാട്ടമായ്‌ കണ്മണീ (കളിപ്പാട്ടം)
4.കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ (നന്ദനം)
5. പ്രേമോദാരനായ്‌ അണയൂ (കമലദളം)
6.പാര്‍വ്വതീ മനോഹരീ (തൂവല്‍ക്കൊട്ടാരം)
7.പാലാഴി കടഞ്ഞെടുത്തൊരഴകാണു ഞാന്‍ (സ്വാമി അയ്യപ്പന്‍)
8.പ്രാണനാഥന്‍ എനിക്കു നല്‍കിയ (ഏണിപ്പടികള്‍)
9. സാമജസഞ്ചാരിണീ (പരിണയം)
10.ശക്തിമയം ശിവശക്തിമയം (ദേവി കന്യാകുമാരി)
11.തങ്കനിലാ പട്ടുടുത്തു (സ്നേഹസാഗരം)
12. വാര്‍മഴവില്ലേ (മിഴി രണ്ടിലും)
13. കനകസിംഹാസനത്തില്‍ (അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍)
14.തൈ ഒരു തെനവയൽ ബംബട്ടു ഹുടുഗി (ചന്ദ്രനുദിക്കുന്ന ദിക്കില്‍)
15.ശരവണപൊയ്കയിൽ (കുമാരസംഭവം )
16.വാർമുടി പിന്നിത്തരാം (ഭാര്യാവിജയം )

സമ്പാദനം
JP Kalluvazhi


https://jpkalluvazhi.blogspot.com

No comments:

Post a Comment