Friday, December 6, 2019

Raga -Shivaranjini രാഗം -ശിവരഞ്ജിനി

ശിവരഞ്ജിനി
*************

കർണാടകസംഗീതത്തിലെ  22-ാമത് മേളകർത്താരാഗമായ ഖരഹരപ്രിയയുടെ   ജന്യരാഗമാണ്
ശിവരഞ്ജിനി.
 വിരഹം ,ശോകം ,കരുണം എന്നീ ഭാവങ്ങൾ മനോഹരമായി ഉപയോഗിക്കാൻ പറ്റിയ ഒരു  മധുരരാഗമാണ് ശിവരഞ്ജിനി .
ശിവരെഞ്ജിനിയിൽ ചിട്ടപ്പെടുത്തിയിട്ടുള്ള ഗാനങ്ങളെല്ലാം തന്നെ അതിമനോഹരവും സൂപ്പർ ഹിറ്റുകളുമാണ് .ഈ രാഗം മനസ്സിലുണർത്തുന്ന വികാരം അനിർവചനീയമാണ്.
രാത്രികാലങ്ങളിൽ പാടുന്ന ഒരു രാഗമായാണ് അറിയപ്പെടുന്നത്.

ദുഖം അകറ്റി സന്തോഷം പ്രദാനം ചെയ്യാനും  നമ്മുടെ ഓർമ്മശക്തി വർധിപ്പിക്കാനും ഈ രാഗം നിത്യവും കേൾക്കുന്നത് ഉത്തമമാണത്രെ.

കീർത്തനങ്ങൾ
1.ആണ്ടവൻ അൻപേ (പാപനാശം ശിവൻ)
2.തരുണമീ ദയ (പാപനാശം ശിവൻ)
3.ജഗത് ജനനീ (സ്വാതി തിരുനാൾ)
4.കുറൈ ഒൻറും ഇല്ലൈ ( സി. രാജഗോപാലാചാരി)

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼🎼

1.ഹൃദയം ദേവാലയം (ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ)
2.നീലനിലാവേ (ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ)
3.പൊന്നാവണിപ്പാടം തേടി (രസതന്ത്രം)
4. അന്നു നിന്നെ കണ്ടതില്‍ പിന്നെ (ഉണ്ണിയാര്‍ച്ച)
5.ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി (ലങ്കാദഹനം)
6.ഏഴിലം പാലത്തണലില്‍ (കോരിത്തരിച്ച നാള്‍)
8. ഏഴുസ്വരങ്ങളും തഴുകി (ചിരിയോ ചിരി)
9.ഹൃദയം കൊണ്ടെഴുതുന്ന കവിത (അക്ഷരത്തെറ്റ്‌)
10. ഇതു വരെ ഈ കൊച്ചു കളിവീണയില്‍ (ചിരിയോ ചിരി)
11.കണ്ണു തുറക്കാത്ത ദൈവങ്ങളേ (അഗ്നിപുത്രി)
12. നീയുറങ്ങിയോ നിലാവേ (ഹിറ്റ്‌ലര്‍)
13.പാലാഴി പൂമങ്കേ (പ്രശ്നം ഗുരുതരം)
14. പ്രണയസരോവരതീരം (ഇന്നലെ ഇന്ന്‌)
15.പൂമാനം പൂത്തുലഞ്ഞു (ഏതോ ഒരു സ്വപ്നം)
16.തേനും വയമ്പും നാവില്‍ (തേനും വയമ്പും)
17.വിപഞ്ചികേ വിടപറയും മുന്‍പേ (സര്‍വ്വേക്കല്ല്‌)

18. നിത്യകാമുകി ഞാന്‍ നിന്‍ മടിയിലെ (സൂസി)
20. പുഴയോരത്തില്‍ പൂത്തോണി (അഥര്‍വ്വം)
21.പ്രേമഭിക്ഷുകീ ഭിക്ഷുകീ (പുനര്‍ജന്മം)
22. നീ വിടപറയുമ്പോള്‍ (ധനം)
23.കാറ്ററിയില്ല കടലറിയില്ല (ജയിൽ )
24.സാന്ദ്രമാം മൗനത്തിൽ (ലാൽസലാം )
25.ശാരി മേരി രാജേശ്വരി (ഗാനമേള )
26.മിന്നാമിന്നി (ബട്ടർഫ്ലൈസ് )
27.യാത്രയായ് (അഗ്നിനക്ഷത്രം)
28.കരകാണാകടലിൽ (അനാമിക)
29.ആൽമരം ചായുംനേരം (കഥാനായകൻ )
30.ചന്ദനമല്ല (പ്രണയമണിതൂവൽ )
31.പോകാതെ കാറ്റേ (രാപകൽ )
32.മെല്ലെ മെല്ലെ വന്നു (അപാരത )
33.അന്തിവെയിൽ (ഉള്ളടക്കം )
34.പറയൂ പ്രഭാതമേ (പ്രണയ കാലം )
35.വർണ്ണമയിൽ (വജ്രം )
36.അഷ്ടമിരോഹിണി നാളിലെൻ
( ഭക്തിഗാനം)

സമ്പാദനം
JP Kalluvazhi
Visit my blog for other Raga reference

https://jpkalluvazhi.blogspot.com

No comments:

Post a Comment