Saturday, September 28, 2019

BOMMAKKOLU -ബൊമ്മക്കൊലു ആചാരം

ബൊമ്മക്കൊലു



നവരാത്രിയിലെ 9 ദിവസം തമിഴ് ബ്രാഹ്മണ ഗൃഹങ്ങളിൽ .  ബൊമ്മക്കൊലു ‘വയ്ക്കുക എന്നൊരാചാരം ഉണ്ട്. 
കളിമണ്ണിൽ കടഞ്ഞെടുത്ത‌ു നിറം കൊടുത്തു മനോഹരമാക്കിയ നവരാത്രി വിഗ്രഹങ്ങ‍ളാണ് ഇവയോരോന്നും...
രക്തചന്ദനത്തടി കൊണ്ടുണ്ടാക്കിയ മരപാച്ചികളില്‍ (ഷെല്‍ഫ്) പ്രത്യേകം അലങ്കരിച്ചാണ് പരമ്പരാഗതമായി ബ്രാഹ്മണസമൂഹം ബൊമ്മകൊലു തയ്യാറാക്കുന്നത്.
കുംഭത്തില്‍ നാളികേരം വച്ച് മാവിലകൊണ്ട് അലങ്കരിച്ച് ''പൂര്‍ണ്ണകുംഭം'' ഒരുക്കി അതില്‍ ദേവിയെ സങ്കല്‍പ്പിച്ച് ആവാഹിച്ച് ഒന്‍പത് ദിവസം  പൂജിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും
 ലക്ഷ്മിനാരായണന്‍, പാര്‍വതി പരമേശ്വരന്‍, അരുണാചലേശ്വരന്‍ ദേവി, പാണ്ഡുരംഗന്‍ ദേവി, ഭദ്രാചലം ശ്രീരാമന്‍ ദുര്‍ഗ ലക്ഷ്മി ,സരസ്വതി ദേവി, അര്‍ദ്ധനാരീശ്വരന്‍, ശങ്കരനാരായണന്‍, ഗോപികമാരോടൊത്തുള്ള കൃഷ്ണ ലീല തുടങ്ങിയ ബൊമ്മകളും ബൊമ്മക്കൊലുവില്‍ സ്ഥാനം പിടിക്കും

രാവിലെയും വൈകിട്ടും ബൊമ്മക്കൊലുവിന് സമീപമിരുന്ന് ദേവീപാരായണം നടത്തും. സുമംഗലികളെ വിളിച്ചുവരുത്തി താബൂലം നല്‍കുന്നതാണ് ബൊമ്മക്കൊലുവിന്റെ മറ്റൊരു പ്രത്യേകത. നവരാത്രിയിലെ ആദ്യ മൂന്ന് ദിവസം ശക്തി ലഭിക്കാനായി ദുര്‍ഗദേവിയെയും അടുത്ത മൂന്ന് ദിവസം സമ്പത്തിനും ഐശ്വര്യത്തിനും വേണ്ടി ലക്ഷ്മി ദേവിയെയും അവസാന മൂന്ന് ദിവസം വിദ്യാവിജയത്തിനായി സരസ്വതിദേവിയെയും പ്രത്യേകം ആരാധിക്കും.മുന്‍പ് ബ്രാഹ്മണ വീടുകളിലെല്ലാം ബൊമ്മകൊലു ഒരുക്കുമായിരുന്നു. ഇപ്പോള്‍ വീടുകളില്‍ അംഗങ്ങള്‍ കുറഞ്ഞതോടെ ബൊമ്മകൊലു ഒരുക്കുന്നത് നാമമാത്രമായി. ഇപ്പോള്‍ ബ്രാഹ്മണ സമൂഹം ഒന്നിച്ച് ഒരുസ്ഥലത്ത് ബൊമ്മക്കൊലു ഒരുക്കുകയാണ്. ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ദിനങ്ങള്‍ പ്രത്യേക പരിപാടികളും പൂജകളും നവരാത്രിയുടെ ഭാഗമായി നടക്കും. ഇതിന്റെ ഭാഗമായി ബ്രാഹ്മണ സമൂഹത്തില്‍ ശ്രീ മഹാലക്ഷ്മി ഹോമം നടത്താറുണ്ട്. ഹോമത്തിന്റെ ഭാഗമായി കന്യകാപൂജ, സുവാസിനി പൂജ, പൂര്‍ണ്ണാഹുതി, നക്ഷത്രഹോമം തുടങ്ങിയവയും നടക്കും.

Tuesday, September 17, 2019

Arabhi Raga songs ആരഭി രാഗം

ആരഭി
🎼🎼🎼


കർണാടക സംഗീതത്തിലെ 29-മത്തെ മേളകര്‍ത്തരാഗമായ ശങ്കരാഭരണത്തിന്റെ  ജന്യരാഗമാണു് ആരഭി.
ഇത് ഒരു സാര്‍വ്വകാലിക രാഗമാണു്.  ത്യാഗരാജസ്വാമികളുടെ പ്രശസ്തമായ പഞ്ചരത്നകീര്‍ത്തനങ്ങള്‍ ഈ അഞ്ചു രാഗങ്ങളിലാണു് ചിട്ടപ്പെടുത്തിയിട്ടുള്ളതു്.

കീർത്തനങ്ങൾ

1.സാധിഞ്ചനേ( ത്യാഗരാജർ )
2.നാദസുധാരസം (ത്യാഗരാജർ )
3.ശ്രീസരസ്വതീ (മുത്തുസ്വാമി ദീക്ഷിതർ)
4.പാഹി പർവ്വതനന്ദിനി (സ്വാതി തിരുനാൾ)
5.നരസിംഹ മാമവ (സ്വാതി തിരുനാൾ)
6.ചാല കല്ലലടു (ത്യാഗരാജർ )
7.ആഞ്ജനേയ അനിലജ (അന്നമാചാര്യ)

സിനിമാഗാനങ്ങൾ 
🎼🎼🎼🎼🎼🎼🎼

1. പുടമുറികല്യാണം (ചിലമ്പ് )
2. ഇത്തിരിനാണം പെണ്ണിന്‍ കവിളില്‍(തമ്മിൽ തമ്മിൽ )
3. നീലകാർമുകിൽ വർണ്ണനനേരം (ദേശാടനം )
4. എങ്ങിനെ ഞാൻ (ദേശാടനം )
5. നീലാകാശം (സാഗരം സാക്ഷി )
6. ശ്രീപാദം രാഗാർദ്രമായി (ദേവാസുരം )
7. മാനത്തെ മണിത്തുമ്പ (വല്യേട്ടൻ )
8. പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം (ആരോമലുണ്ണി )
9. മന്ദാരപൂവെന്തേ (ഞാൻ സൽപ്പേര് രാമൻ കുട്ടി )
10. പൊലി പൊലി പൊലിയേ (മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ )
11.നവാഭിഷേകം കഴിഞ്ഞു (ഗുരുവായൂർ കേശവൻ )
12.തിരുവാതിര (കന്മദം )
13.ധ്വനിപ്രസാദം (ഭാരതം )
14.ദേവലോകം പോലെ (തട്ടകം )
15.കണി കാണും നേരം (ഓമനകുട്ടൻ )
16.വെള്ളോട്ട് വളയിട്ടു (ഒതേനന്റെ മകൻ )
17.മൂന്നാം തൃകണ്ണിൽ (വർണ്ണകാഴ്ചകൾ )
18.മാനത്തെ മണിതുമ്പ (വല്യേട്ടൻ )
19.ആറ്റും മണമേലെ (പത്മവ്യൂഹം )
20.രതിസുഖസാരേ (അമ്മ )
21.കണ്ണും പൂട്ടിയുറങ്ങുക (സ്നേഹസീമ )
22.പൊന്നമ്പലനട(ശ്രീ ഗുരുവായൂരപ്പൻ )
23.ശ്രീ സരസ്വതി (സർഗം )
24.ധനുമാസപുലരി (മയൂഖം )
25.തുയിലുണരൂ (അങ്കുരം )
26.പൊന്നൂഞ്ഞാലേ (ഉണ്ണിയാർച്ച )
27.ഏറ്റുമാനൂരമ്പലത്തിൽ (ഓപ്പോൾ )
സമ്പാദനം
JP Kalluvazhi
🎼🎼🎼🎼🎼🎼🎼

വിരുദ്ധാഹാരം വിഷം

വിരുദ്ധാഹാരം വിഷം


ഒന്നിച്ചു പാചകം ചെയ്യുന്നത് വഴിയോ കൂട്ടിച്ചേര്‍ക്കുന്നത് വഴിയോ ചില ആഹാരങ്ങള്‍ വിഷമയമാകാം. അവ ശരീരത്തിന് ഹാനികരമാണെന്നും ഇവ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും വൈദ്യശാസ്ത്രം പറയുന്നു. നാം നിത്യേന കഴിക്കുന്ന ഭക്ഷണങ്ങളിൽ വിഷ സമാനമായി ശരീരത്തിന് ദോഷം വരുത്തുന്ന ഭക്ഷ്യ വസ്തുക്കൾ എന്തെല്ലാമെന്ന് അറിഞ്ഞിരിക്കുന്നത്  രോഗബാധ ഒഴിവാക്കാനും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനും നല്ലതാണ്.  .

ചേര്‍ച്ചയില്ലാത്ത ആഹാരങ്ങളെയാണ് വിരുദ്ധാഹാരം എന്നതുകൊണ്ട് പൊതുവെ ഉദ്ദേശിക്കുന്നത്. ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്നവയാകാം  ഇവ. ധാതുക്കളെയും ഓജസ്സിനേയും ക്ഷയിപ്പിച്ച് രോഗ പ്രതിരോധശേഷിക്കുതന്നെ വെല്ലുവിളിയുയർത്തിയേക്കും വിരുദ്ധാഹാരങ്ങൾ. ആഹാരവിഹാരങ്ങള്‍ കൊണ്ട് ദോഷങ്ങളെ ഇളക്കിത്തീര്‍ത്ത് അവ പുറത്തുപോകാതെ ശരീരത്തിനുള്ളില്‍ തന്നെ നിലനിന്ന് സ്വാഭാവികപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്നെങ്കില്‍ അതിനെ വിരുദ്ധാഹാരമെന്ന് പറയുന്നു.
ചിലത് ഒരുമിച്ച് പാകപ്പെടുത്തിയാല്‍ വിരുദ്ധമാകുമ്പോള്‍, മറ്റു ചിലതാകട്ടെ ഒരു പ്രത്യേക അളവില്‍ ചേര്‍ത്താലാണ് വിരുദ്ധാഹാരമാകുക.

വിഷമാകുന്ന വിരുദ്ധാഹാരം
പണ്ടുകാലത്ത്‌ ശത്രുക്കളെ വകവരുത്തുന്നതിനായി ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത്‌ നല്‍കുന്ന രീതി ഉണ്ടായിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
വിഷമോ, കൂട്ടുവിഷമോ ശരീരത്തിനുള്ളില്‍ എത്താനിടയായാല്‍ അത്‌ മരണത്തിനും മാരകരോഗങ്ങ ള്‍ക്കുമൊക്കെ കാരണമാകും. വിരുദ്ധാഹാരങ്ങള്‍ ഇതേ ഫലങ്ങള്‍തന്നെയാണ്‌ മനുഷ്യശരീരത്തില്‍ സൃഷ്‌ടിക്കുന്നത്‌.

വിരുദ്ധാഹാരം ആയുര്‍വേദത്തില്‍


വെണ്ണക്കൊപ്പം ഇലക്കറികൾ

മത്തങ്ങക്കൊപ്പം പാൽ, മുട്ട, ധാന്യങ്ങൾ etc

മീനിനൊപ്പം മോര്, മുളപ്പിച്ച ധാന്യങ്ങൾ, തേൻ ഉഴുന്ന്‌ etc.

ചെമ്മീൻ +മോര്

പാലിനൊപ്പം ആട്ടിറച്ചി
, പോത്തിറച്ചി,
ചക്കപ്പഴം,
മാമ്പഴം, ഇളനീർ,
പുളിയുള്ള ആഹാര സാധനങ്ങൾ,
നെല്ലിക്ക,
ചെമ്മീൻ, മുതിര, തിന, ചിലയിനം പയറുകള്‍,
നാരങ്ങ, തുടങ്ങിയവ.

കൂൺകറി ക്കൊപ്പം മീൻ,
മോര്, നെയ്യ്, മാംസം തുടങ്ങിയവ.

ആട്ടിറച്ചി ക്കൊപ്പം തേൻ, ഉഴുന്ന്, പാൽതുടങ്ങിയവ.

പൈനാപ്പിള്നൊപ്പം ഉഴുന്ന്‌, പാൽ, തൈര്‌, നെയ്യ്‌, തേൻ തുടങ്ങിയവ.

വെള്ളം തേൻ തുല്യ അളവിൽ വിഷമായി മാറുന്നു.

മൃഗങ്ങളുടെയും പക്ഷികളുടെയും മാംസം, മത്സ്യം എന്നിവ ഉഴുന്ന്‌, പാല്‍, തേന്‍, സസ്യങ്ങളുടെ തളിര്‌, താമരക്കിഴങ്ങ്‌, മുള്ളങ്കി, ശര്‍ക്കര എന്നിവയോട്‌ കൂട്ടിച്ചേര്‍ത്താല്‍ വിരുദ്ധാഹാരമായിത്തീരുമെന്ന്‌ ആയുര്‍വേദം പറയുന്നു.

പ്രത്യേകിച്ച്‌ മത്സ്യത്തോട്‌ ഇവ കൂടിച്ചേരുമ്പോഴാണ്‌ ഏറ്റവും വിരുദ്ധമായിത്തീരുന്നത്‌.

മുള്ളങ്കിയും, പച്ചക്കറികളും ഉപയോഗിച്ചശേഷം പാല്‍ ഉപയോഗിക്കരുത്‌.മുള്ളന്‍ പന്നിയുടെ മാംസത്തോട്‌ ചേര്‍ന്ന്‌ പന്നിയുടെ മാംസവും, തൈരിനോട്‌ ചേര്‍ന്ന്‌ കോഴിയിറച്ചിയും കഴിക്കുന്നത്‌ നന്നല്ല.

ഉഴുന്നുപരിപ്പ്‌ ചേര്‍ത്ത്‌ മുള്ളങ്കിക്കിഴങ്ങ്‌ ഉപയോഗിക്കരുത്‌. ഉഴുന്നുപരിപ്പ്‌ ശര്‍ക്കര, പാല്‍, തേന്‍, നെയ്യ്‌, തൈര്‌ ഇവയില്‍ ഒന്നിനോടും ചേര്‍ന്ന്‌ അയനിപ്പഴം (ആനിക്ക) ഉപയോഗിക്കരുത്‌. മോര്‌, തൈര്‌, എന്നിവയോട്‌ കൂടി വാഴപ്പഴവും ഉപയോഗിക്കുന്നത്‌ ഒഴിവാക്കണം.

 ഇവയില്‍ ഏതെങ്കിലും കഴിച്ച്‌ അവ ദഹിച്ചതിനു ശേഷംമാത്രമേ മറ്റൊന്ന്‌ ഉപയോഗിക്കാവൂഎന്ന്‌ മനസിലാക്കണം.
അല്ലെങ്കി ല്‍ ആമാശയത്തില്‍ എത്തിച്ചേര്‍ന്നതിനു ശേഷം ഇവ വിരുദ്ധാഹാരമായി തീരാന്‍ സാധ്യതയുണ്ട്‌.

മീന്‍വറുത്ത നെയ്യില്‍ പാകപ്പെടുത്തി എടുത്ത തിപ്പലി, ഓട്ടുപാത്രത്തില്‍ 10 ദിവസം വരെ സൂക്ഷിച്ചുവച്ചിരുന്ന നെയ്യ്‌ എന്നിവയൊക്കെ വിരുദ്ധാഹാരങ്ങളാണ്‌.

കടുകെണ്ണയില്‍ കൂണ്‍ പാകപ്പെടുത്തി കഴിക്കുന്നതും വിരുദ്ധമാണ്‌. തേന്‍, നെയ്യ്‌, വെട്ടുനെയ്യ്‌, എണ്ണ, വെള്ളം എന്നിവയില്‍ ഏതെങ്കിലും രണ്ടോ മൂന്നോ എല്ലാം കൂടിയോ ഒരേ അളവില്‍ ചേര്‍ത്ത്‌ ഉപയോഗിക്കുന്നത്‌ വിരുദ്ധാഹാരമായി മാറും.

പച്ചവെള്ളം കുടിച്ചശേഷം അത്‌ ദഹിക്കുന്നതിനു മുമ്പ്‌ ചൂടുവെള്ളം കുടിക്കരുത്‌. .

തൈര്‌ രാത്രിയില്‍ ഭക്ഷിക്കരുത്‌.
ചൂടുള്ള തൈര്‌ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കണം.
ഉഷ്‌ണകാലത്തും വസന്തകാലത്തും ശരത്‌ കാലത്തും തൈര്‌ ഉപയോഗിക്കരുത്‌. ഇതിനു വിപരീതമായി തൈര്‌ ഉപയോഗിക്കുന്നത്‌ പനി, രക്‌തപിത്തം, ത്വക്ക്‌ രോഗങ്ങള്‍, ശരീരത്തിനു വിളര്‍ച്ച എന്നിവയുണ്ടാകാന്‍ കാരണമാകും.
തേന്‍ ചൂടോടുകൂടി ഉപയോഗിച്ചാലും, ശരീരം ചൂടായിരിക്കുമ്പോള്‍ ഉപയോഗിച്ചാലും , ഉഷ്‌ണകാലത്ത്‌ ഉപയോഗിച്ചാലും അത്‌ അപകടകരമാണ്‌. ഇപ്രകാരം തേന്‍ ഉപയോഗിക്കുമ്പോള്‍ ആ തേനിന്‌ അതിവീര്യം കൈവരും. അതാണ്‌ ശരീരത്തിന്‌ ഹാനികരമായി തീരുന്നത്‌.

മദ്യം ഉപയോഗിക്കുമ്പോള്‍ ചൂടുള്ള സാധനങ്ങള്‍ കൂട്ടിയോ, ഉഷ്‌ണ ഗുണപ്രധാനമായ ആഹാരങ്ങള്‍ കൂട്ടിയോ ഉപയോഗിക്കരുത്‌.


ആരോഗ്യമുള്ളവര്‍ക്ക്‌ രക്ഷ.
വ്യായാമം ചെയ്യുന്നവര്‍, ശരീരത്തില്‍ എണ്ണമയം ഉള്ളവര്‍, വിശപ്പുള്ളവര്‍, യുവാക്കള്‍, ബലവാന്മാര്‍ ഇവര്‍ക്ക്‌ വിരുദ്ധമായ ആഹാരം പോലും, സ്‌ഥിരമായി ഉപയോഗിച്ചാലോ അല്‍പം ഭക്ഷിച്ചാലോ ഉപദ്രവകാരിയാകുന്നില്ല.

ഭക്ഷിക്കപ്പെടുന്ന അന്നം ശരിയായ രീതിയില്‍ ദഹിപ്പിച്ച്‌ ശരീരപോഷണത്തിനായി ഉപയോഗിക്കുകയും, ബാക്കിവരുന്ന ഭാഗം മലത്തിലൂടെ ശരീരത്തില്‍ നിന്നും പുറന്തള്ളുന്നു. ഇതിനെല്ലാം എതിരായി വരുന്ന വീര്യത്തെ തടഞ്ഞു നിര്‍ത്തി നശിപ്പിക്കാനുമുള്ള ശേഷിയുള്ളവരെ സംബന്ധിച്ചിടത്തോളം വിരുദ്ധാഹാരത്തെ ഭയപ്പെടേണ്ടതില്ല.

ശരിയായ വിധം പാചകം  നടക്കാത്ത ആഹാരങ്ങളും, ശരീരത്തില്‍ നിന്നും വിസര്‍ജ്‌ജിക്കപ്പെട്ട്‌ പോകാത്ത ശാരീരിക മലങ്ങളുമാണ്‌ മിക്കവാറും രോഗങ്ങള്‍ക്കു കാരണമായിത്തീരുന്നത്‌.

 സ്വന്തം ശരീര ശക്‌തിയെ വര്‍ധിപ്പിക്കുകയും വിപരീത ശക്‌തികളെ സംഭരിക്കുകയും ചെയ്യുക എന്നതാണ്‌ നമ്മൾ ചെയ്യേണ്ട പ്രധാന കാര്യം.
ബലവാന്മാര്‍ക്കും യുവാക്കള്‍ക്കുംമറ്റും
വിരുദ്ധമായ ആഹാരം പോലും ശീലിച്ചു പോയിരുന്നാല്‍ അത്‌ ഉപദ്രവമുണ്ടാക്കില്ല.   എന്നാല്‍ ബലവും ദഹനശക്‌തിയും കുറയുന്ന അവസ്‌ഥകളില്‍ ദോഷകരമായിത്തീരും എന്നതുകൊണ്ട്‌ അത്തരം ആഹാര പദാര്‍ഥങ്ങള്‍ ഒഴിവാക്കുകതന്നെ വേണം.

വിരുദ്ധാഹാരങ്ങള്‍ ഉപയോഗിച്ചാല്‍ അതുകൊണ്ട്‌ ഉണ്ടാകുന്ന ദോഷങ്ങളെ പരിഹരിക്കുന്നതിനു വേണ്ടി പഞ്ചകര്‍മ ചികിത്സയിലെ വമനവിരേചനങ്ങളാണ്‌
-ഛര്‍ദ്ദിപ്പിക്കലും വയറിളക്കലും- ആയുര്‍വേദശാസ്‌ത്രം പ്രധാനമായും നിര്‍ദ്ദേശിക്കുന്നത്‌.

Monday, September 16, 2019

Raga Ahari songs ആഹരി രാഗം പാട്ടുകൾ

ആഹരി
🎼🎼🎼🎼
കർണാടക സംഗീതത്തിലെ 14മതു് മേളകര്‍ത്താരാഗമായ വകുളാഭരണത്തിന്റെ ജന്യരാഗമാണ് ആഹരി.
ഈ രാഗത്തെ ആഹിരി എന്നും വിളിക്കാറുണ്ടു്.
കരുണരസത്തെ ധ്വനിപ്പിക്കാന്‍ കഴിയുന്ന രാഗമാണു് ആഹരി.
ഈ രാഗത്തെക്കുറിച്ചുള്ള അന്ധവിശ്വാസം വളരെ പ്രസിദ്ധമാണു്. ആഹരി പാടിയാല്‍ ആഹാരം ലഭിക്കുകയില്ല എന്നു് പല സംഗീതജ്ഞരും വിശ്വസിക്കുന്നു. അതു് കൊണ്ടു് വരാളിരാഗം പോലെ തന്നെ ഈ രാഗവും ഗുരുക്കന്മാര്‍ ശിഷ്യന്മാര്‍ക്കു് വിശദമായി പഠിപ്പിച്ചു കൊടുക്കാറില്ല. ഭാഗവതര്‍മാര്‍ ഈ രാഗം കച്ചേരിയുടെ മധ്യഭാഗത്തു് മാത്രമേ പാടാറുള്ളു. വിസ്തരിച്ച ആലാപനത്തിനു് സാധ്യതയില്ലാത്ത ഒരു രാഗമാണു് ആഹരി.

കീർത്തനങ്ങൾ
1.ശ്രീ കമലാംബാ ജയതി (മുത്തുസ്വാമി ദീക്ഷിതർ)
2.പരമോപുരുഷ നനു (സ്വാതി തിരുനാൾ)
3.മനസ്സി ദുസ്സഹമയ്യോ (സ്വാതി തിരുനാൾ)



സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼🎼
1. ഒരു മുറൈ വന്ത് പാരായോ  (മണിച്ചിത്രതാഴ് )
2. പഴം തമിഴ് പാട്ടിഴയും (മണിച്ചിത്രതാഴ്)
3. ചെമ്പക പൂങ്കാട്ടിലെ (രതിനിർവേദം )
4. പനിമതിമുഖിബാലേ(നിർമ്മാല്യം )

സമ്പാദനം
JP Kalluvazhi

🎼🎼🎼🎼🎼🎼🎼

Desh Raga songs രാഗം ദേശ് രാഗ പരിചയം

ദേശ്
🎼🎼🎼🎼


ഹിന്ദുസ്ഥാനി സംഗീതത്തിലെ ഖമാജ് ഥാട്ടിന്റെ ജന്യരാഗമാണ് ദേശ്. കർണാടക സംഗീതത്തിലും ഈ രാഗം പ്രശസ്തമാണ്. കർണാടക സംഗീതത്തിലെ 28-മത് മേളകർത്താരാഗമായ  ഹരികാംബോജിയുടെ ജന്യമാണ് ദേശ്.പ്രേമം, ഭക്തി, വിരഹം തുടങ്ങിയ ഭാവങ്ങളൊക്കെ ഉണർത്തുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി കാണുന്നത് സന്തോഷം തന്നെയാണ്. നമ്മുടെ നെഗറ്റീവ് ചിന്തകൾ ഒഴിവാക്കി സന്തോഷം നിലനിർത്താൻ ഈ രാഗം കേൾക്കുന്നത് വഴി കഴിയും. രവീന്ദ്രനാഥ് ടാഗോർ രചിച്ച ഗാനങ്ങൾ പലതും ദേശ് രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.
സായാഹ്ന സമയങ്ങളിൽ (6pm മുതൽ 9pm വരെ) പാടാൻ അനുയോജ്യമായ ഒരു രാഗമാണ് ദേശ്.



കീർത്തനങ്ങൾ

1.രാമനാമ മേതുദി മനമേ (പാപനാശം ശിവൻ )
2.നന്ദനന്ദനാ ..(ലളിതാ ദാസർ )
3.ഹേ ഗോവിന്ദ് ഹേ ഗോപാല (ഭജൻ )

സിനിമാ ഗാനങ്ങൾ
🎼🎼🎼🎼🎼🎼
1.നീലകുറിഞ്ഞികൾ പൂക്കുന്ന.. (നീലക്കടമ്പ് )
2.വന്ദേമാതരം ..(ദേശഭക്തിഗാനം )
3.ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ (ശകുന്തള )
4.ഒരു പുഷ്പം മാത്രമെൻ(പരീക്ഷ )
5.മയിലായ് പറന്നുവാ(മയിൽപീലിക്കാവ് )
6.നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ(ചാമരം )
7.ആദ്യവസന്തമേ (വിഷ്ണു ലോകം )
8.ശോകമൂകമായ് (തച്ചിലേടത് ചുണ്ടൻ )
9.മധുമയി (സൂത്രധാരൻ )
10.മേലെവിണ്ണിൻ മുറ്റത്താരെ (എഴുപുന്ന തരകൻ )
11.എന്തെ ഇന്നും വന്നീല (ഗ്രാമഫോൺ )
12.ഓമനപുഴ (ചാന്ത്പൊട്ട് )
13.ഇനിയെന്തു പാടേണ്ടു ഞാൻ (ഉദയപുരം സുൽത്താൻ )
14.പറഞ്ഞില്ല (മാമ്പഴക്കാലം )
15.റംസാൻ നിലാവോത്ത (ബോയ്ഫ്രണ്ട് )
16.മിഴിയോരം നനഞ്ഞൊഴുകും (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ )
17.മിഴിയോരം നിലാവല യൊ (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ)
18.കാർവർണ്ണനെ കണ്ടോ (ഒരാൾ മാത്രം )
19.അരികിലോ അകലെയോ (നവംബറിന്റെ നഷ്ടം )


സമ്പാദനം JP Kalluvazhi
🎼🎼🎼🎼🎼🎼🎼🎼

Sunday, September 15, 2019

Cold - ജലദോഷം ശമിക്കാൻ പ്രകൃതിദത്ത മാർഗങ്ങൾ

ജലദോഷം


നമ്മുടെ നാട്ടിൽ കണ്ടുവരുന്ന രോഗമാണ് ജലദോഷം. നൂറിലധികം തരത്തിൽപ്പെട്ട വൈറസുകളുടെ ഒരു കുടുംബമാണ് ജലദോഷത്തിനു കാരണം.
ഏഴുമുതൽ 10 ദിവസം വരെ ഈ രോഗം നീണ്ടു നിൽക്കും. ചുമ, തുമ്മൽ, മൂക്കടപ്പ്, തലവേദന, തൊണ്ട വേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
ജലദോഷം തുടങ്ങുന്നതിന്റെ ഒരു പ്രധാന ലക്ഷണമാണ്‌ തൊണ്ടവേദന. തൊണ്ട വേദന അനുഭപ്പെട്ടു തുടങ്ങുമ്പോള്‍ തന്നെ ചൂട്‌ വെള്ളത്തില്‍ അല്‍പം ഉപ്പിട്ട്‌ കവിള്‍ കൊള്ളുക. ഇത്‌ തൊണ്ട വേദന കുറയ്‌ക്കുന്നതിനും വൈറസിന്റെ തുടര്‍ ആക്രമണം ചെറുക്കുന്നതിനും സഹായിക്കും.
ജലദോഷം വരാന്‍ സാധ്യത ഉണ്ടെന്ന്‌ തോന്നിയാല്‍ ഉടന്‍ തന്നെ ചൂടുവെള്ളത്തില്‍ ആവി പിടിക്കുന്നത്‌ നല്ലതാണ്‌. അടഞ്ഞ മൂക്ക്‌ തുറക്കുന്നതിനും മൂക്കിലെ രോഗാണുക്കള്‍ നശിക്കുന്നതിനും ഇത്‌ സഹായിക്കും.
 ജലദോഷം വന്നു കഴിഞ്ഞാണ്‌ ആവി പടിക്കുന്നതെങ്കില്‍ ഏതെങ്കിലും ബാം പുരട്ടിയിട്ട്‌ ആവി പിടിയ്‌ക്കുന്നത്‌ കൂടുതല്‍ ആശ്വാസം നല്‍കും. ആവി പിടിക്കുമ്പോള്‍ ചൂട്‌ അധികമാകാതെ ശ്രദ്ധിക്കണം, ഇത്‌ മൂക്കിലെ കോശങ്ങള്‍ നശിക്കാന്‍ ചിലപ്പോള്‍ കാരണമാവും.

ജലദോഷം ശമിക്കാൻ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചില മാർഗങ്ങളുണ്ട്.
 പ്രകൃതിദത്തവും പാർശ്വഫലങ്ങളില്ലാത്തതും ആണ് അവ.

1.ചുവന്ന തുളസിയില നീരിൽ ചെറുതേൻ സമം ചേർത്ത് പലവട്ടം കഴിക്കുക

2.കരിംജീരകം പൊടിച്ച് കിഴികെട്ടി മണപ്പിക്കുക

3.ചെറുനാരങ്ങാ നീരിൽ രാസ്നാദി പൊടി ചേർത്ത് ചൂടാക്കി തണുപ്പിച്ചശേഷം വൈകുന്നേരം നെറുകയിൽ പുരട്ടി മുക്കാൽ മണിക്കൂറിനു ശേഷം കഴുകിക്കളയുക

4.തുളസിയില കഷായം വച്ച് കുരുമുളകു പൊടിച്ച് ചേർത്ത് കഴിക്കുക

5.ചുക്ക്, കുരുമുളക്, തിപ്പലി ഇവ കരിപ്പെട്ടി ചേർത്ത് കഷായം വച്ച് കഴിക്കാം

6.കുരുമുളകു നന്നായി പൊടിച്ച് തേനും നെയ്യും ചേർത്തു കഴിക്കുക

7.ചുക്ക് കഷായം വച്ച് ചെറു ചൂടോടെ പലവട്ടമായി കഴിക്കുക

8.ഗ്രാമ്പൂ പൊടിച്ച് തേനിൽ ചാലിച്ചു കഴിക്കുക

9.ചൂട്‌ രസം
പുളിയും കുരുമുളകും ചേര്‍ത്തുണ്ടാക്കുന്ന ചൂടുള്ള രസം കുടിക്കുന്നത്‌ ആവശ്യമില്ലാത്ത കഫവും ഉള്‍വിഷങ്ങളും ശരീരത്തില്‍ നിന്നും പുറത്ത്‌ പോകാന്‍ സഹായിക്കും. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം വരുമ്പോള്‍ അടഞ്ഞിരക്കുന്ന മൂക്ക്‌ പതുക്കെ തുറക്കും.
10.വെളുത്തുള്ളി സൂപ്പ്‌. കുറച്ച്‌ വെളുത്തുള്ളി അല്ലികള്‍ ഇട്ട്‌ വെള്ളം തിളപ്പിച്ചുണ്ടാക്കുന്ന വെളുത്തിള്ളി സൂപ്പ്‌ ജലദോഷത്തിന്റെ ശക്തി കുറയാന്‍ സഹായിക്കും.വെളുത്തുള്ളില്‍ രസത്തില്‍ ചേര്‍ത്ത്‌ കഴിക്കുന്നതും നല്ലതാണ്‌

12. തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നത് ഫലം ചെയ്യും.

13∙ ഒരു കഷ്ണം മഞ്ഞൾ എടുത്ത് കരിച്ച് അതിന്റെ പുക മൂക്കിലൂടെ അകത്തേക്ക് എടുക്കുക. ജലദോഷത്തിന് ശമനം കിട്ടും.

14.കുരുമുളക്, തിപ്പലി, ജീരകം എന്നിവ 10ഗ്രാം വീതമെടുത്ത് 200 മില്ലി വെള്ളത്തിൽ വേവിച്ച് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ദിവസവും നാലു പ്രാവശ്യമെങ്കിലും കുടിക്കുക. ഫലം ലഭിക്കും.

15.തുളസിയിലയും കൽക്കണ്ടവും ചേർത്തരച്ച് മിശ്രിതമാക്കി ഭക്ഷിക്കുക.

16∙ ഏതാനും തുള്ളി യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച് തിളപ്പിച്ച ശേഷം അതിൽ ആവി പിടിക്കുന്നത് നല്ല ഫലം നൽകും. ജലദോഷത്തിനൊപ്പമുള്ള കഫം, മൂക്കടപ്പ്, തലവേദന എന്നിവയ്ക്ക് ഇത് നല്ലതാണ്.

17.ഒരുകപ്പ് വെള്ളത്തിൽ കുരുമുളകും ഇഞ്ചിയും ചേർത്ത് തിളപ്പിച്ച് കഷായമാക്കി കുടിക്കുന്നത് ഫലം ചെയ്യും. ദിവസവും രണ്ടോ മൂന്നോ ആവർത്തി കുടിക്കുക.

18.ഏതാനും തുള്ളി പുൽതൈലം ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നത് ഫലം ചെയ്യും. രാവിലെയും വൈകുന്നേരവും ചെയ്യുന്നതായിരിക്കും കൂടുതൽ ഗുണകരം.

18.രണ്ടു  ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ്സ് തിളപ്പിച്ച വെള്ളത്തിൽ ഒഴിച്ചശേഷം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ചെറുചൂടോടെ രാത്രി ഭക്ഷണത്തിനുശേഷം കഴിക്കുക. ഇത് രണ്ടോ മൂന്നോ ദിവസം ആവർത്തിക്കുക. ജലദോഷത്തിന് ശമനമുണ്ടാകും.

ഐസ്‌ക്രീം, തണുത്ത ജ്യൂസ്‌, വെള്ളം തുടങ്ങിയ തണുപ്പുള്ള ആഹാരങ്ങള്‍ കഴിക്കുന്നത്‌ കുറയ്‌ക്കുക


നീണ്ടുനിൽക്കുന്ന ജലദോഷം മറ്റുരോഗങ്ങളിലേക്ക് നയിക്കുവാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ തോന്നുന്ന പക്ഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാൽ മറ്റു രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും.
Visit for more post
https://www.blogger.com/blogger.g

Saturday, September 14, 2019

Raga Darbari Kanada based songsരാഗം- ദർബാരി കാനഡ(രാഗപരിചയം)

ദർബാരി കാനഡ
🎼🎼🎼🎼🎼🎼


കർണ്ണാടക സംഗീതത്തിൽ കാനഡ എന്ന പേരിൽ  രൂപം കൊള്ളുകയുംഅതിൽ അല്പം ചില മാറ്റങ്ങൾ വരുത്തി  ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് മിയാ താൻസെൻ പരിചയപ്പെടുത്തുകയും ചെയ്ത രാഗമാണ് ദർബാരി കാനഡ. കാനഡ രാഗസമൂഹത്തിലെ ഏറ്റവും പ്രചാരത്തിലുള്ള രാഗമാണിത്.ഹിന്ദുസ്ഥാനി സംഗീതത്തിലെ 'ആസാവരി' എന്ന ഥാട്ടിന്റെ ജന്യരാഗമാണു് ദര്‍ബാരികാനഡ 

വൈകാരികഭാവങ്ങൾ നല്ല രീതിയിൽ പ്രകടിപ്പിക്കാൻ പറ്റുന്ന
ഈ രാഗം വളരെ ഇമ്പമുള്ളതും ആശ്വാസം ജനിപ്പിക്കുന്നതുമാണ്.മൈ ഗ്രൈൻ ഉള്ളവർക്കും വർദ്ധിച്ച ജോലിഭാരം കൊണ്ടും മറ്റുമുള്ള  ടെൻഷൻ മൂലം തലവേദന വരുന്നവർക്കും  കുറച്ചുനേരം ഈ രാഗം കേൾക്കുകയാണെങ്കിൽ വളരെ നല്ല ആശ്വാസം ലഭിക്കും. അതുപോലെ സുഖനിദ്ര ലഭിക്കാനും ഈ രാഗം നല്ലതത്രെ.


കീർത്തനങ്ങൾ
1.ഗോവർദ്ധന ഗിരിധര.. (നാരായണ തീർത്ഥർ )
2.ദേവനുകെപതിഇന്ദ്ര.. (സ്വാതി തിരുനാൾ )
3.രാമനാമ... (ഗോപാല ദാസർ )

പ്രശസ്തമായ ചില
സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼🎼
1.ഈശ്വര ചിന്തയിതൊന്നേ  (ഭക്തകുചേല  )
2.പൊൻകൂട് (അമ്മകിളികൂട് )
3.മണിമുറ്റത്താവണി പന്തൽ (ഡ്രീംസ്‌ )
4.സത്യം ശിവം സുന്ദരം  (സത്യം ശിവം സുന്ദരം )
5.കണ്ണീർ കുമ്പിളിൽ (സർഗ്ഗവസന്തം )
6.കണ്ടു കണ്ടു (മാമ്പഴക്കാലം )..
7.ആയിരം പാദസരങ്ങൾ കിലുങ്ങി (നദി )
8.ശിവദം ശിവനാമം (മഴവില്ല് )
9.ആത്‌മാവിൻ പുസ്തകത്താളിൽ.. (മഴയെത്തുംമുൻപേ )
10.അഴകേ നിൻ മിഴിനീർ.. (അമരം )
11.പൊന്നിൽ കുളിച്ചുനിന്ന.. (സല്ലാപം )
12.പ്രിയനുമാത്രം (റോബിൻഹുഡ് ) അറിയാതെ' (രാവണപ്രഭു) 13.ഓമനത്തിങ്കള്‍ക്കിടാവോ' (ഇത്തിരപ്പൂവേ ചുവന്ന പൂവേ
14.ആനന്ദനടനം (കമലദളം )
15.മനസ്സിൻ മണിചിമിഴിൽ(അരയന്നങ്ങളുടെ വീട് )
16.ധ്വനിതരംഗ തരളം (ജോക്കർ )
17.ആരിരോ മയങ്ങൂ (മായപ്പൊന്മാൻ )
18.ഇലഞ്ഞിപൂമണമൊഴുകി (അയൽക്കാരി )
19.ചക്രവാളം ചാമരം (അവൾ വിശ്വസ്‌തയായിരുന്നു )
20.താമരനൂലിനാൽ (മുല്ല വള്ളിയും തേന്മാവും )
21.ആലാപനം (എന്റെ സൂര്യപുത്രിക്ക് )
22.പൂന്തെന്നലോ (എന്റെ സൂര്യപുത്രിക്ക്)
23.ദേവീ നിൻ ചിരിയിൽ (രാജപരമ്പര )
24.എവിടെയോ മോഹത്തിൻ (അനുഭൂതികളുടെ നിമിഷം )
25.എന്റെ ജന്മം നീയെടുത്തു (ഇതാ ഒരു ധിക്കാരി )
26.കരയാതെ കണ്ണുറങ്ങൂ (സാഗരം സാക്ഷി )
Visit for more post
https://www.blogger.com/blogger.g
സമ്പാദനം JP Kalluvazhi
🎼🎼🎼🎼🎼🎼🎼🎼

നല്ല ദഹനവും ദഹനക്കുറവും Tips for Good Digestion

നല്ല ദഹനവും ദഹനക്കുറവും
Tips for Good Digestion


ഏമ്പക്കം,വായു ക്ഷോഭം, ആന്ത്രവായു എന്നിങ്ങനെ ദഹനം ശരിയായില്ലങ്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്‌.ദഹനം എളുപ്പമാക്കാൻ ശ്രദ്ധിക്കേണ്ട  ത്തിനായി ചില കാര്യങ്ങൾ.

1.പപ്പായ പതിവായി കഴിക്കുക.

2.രാവിലെയും ഭക്ഷണത്തിന്‌ അരമണിക്കൂര്‍ മുമ്പും ചൂട്‌ വെള്ളം കുടിക്കുന്നത്‌ ദഹന പ്രക്രിയ കൃത്യമാക്കാനും വയറ്റില്‍ ഗാസ്‌ട്രിക്‌ ജ്യൂസ്‌ ഉത്‌പാദിപ്പിക്കാനും സഹായിക്കും.അല്ലെങ്കിൽ എല്ലാ ദിവസവും നാരങ്ങവെള്ളം കുടിക്കുന്നത്‌ വയറ്‌ ശുദ്ധമാക്കുന്നതിനും അധിക അമ്ലം നീക്കം ചെയ്യുന്നതിനും സഹായിക്കും.ദിവസം 8-10 ഗ്ലാസ്‌ വെള്ളം കുടിക്കുന്നത് ശീലമാക്കുക.

3.ഇരുന്ന്‌ ആയാസരഹിതമായി മാത്രം  ആഹാരം കഴിക്കുക. ഇരുന്ന്‌ കഴിക്കുമ്പോള്‍ വയര്‍ അയഞ്ഞ അവസ്ഥയിലായിരിക്കും ഇത്‌ ദഹനത്തെ എളുപ്പമാക്കും.

4.ഭക്ഷണം കഴിക്കുമ്പോള്‍ ചെറിയ കഷ്‌ണങ്ങളാക്കി പതുക്കെ ചവച്ചരച്ച്‌ കഴിക്കുക. ഇത്‌ വായില്‍ വച്ച്‌ കാര്‍ബോഹൈഡ്രേറ്റ്‌ ദഹനം നടക്കാനും ദഹനത്തിന്‌ സഹായിക്കുന്ന അമലേസ്‌ എന്‍സൈം ഉത്‌പാദിപ്പിക്കാനും സഹായിക്കും

6.ഇഞ്ചി, കുരുമുളക്‌, കല്ലുപ്പ്‌, മല്ലി തുടങ്ങി വിവിധ സുഗന്ധവ്യഞ്‌ജനങ്ങള്‍ ആഹാരത്തിന്‌ സ്വാദ്‌ കൂട്ടാന്‍ ചേര്‍ക്കുന്നത്‌ ദഹനം എളുപ്പമാക്കും.

 7.വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള ആഹാരം കൂടുതല്‍ കഴിക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക

8.എല്ലാ ദിവസവും ഒരേ സമയത്ത്‌ കഴിച്ച്‌ ശീലിക്കുന്നതും വ്യായാമം പതിവാക്കുന്നതും  നല്ലതാണ്‌. ദഹന പ്രക്രിയ ക്രമത്തില്‍ നടക്കുന്നതിന്‌ ഇത്‌ സഹായിക്കും.

9.ദിവസവും കൊഴുപ്പ്‌ കുറഞ്ഞ തൈര്‌ കൂടുതല്‍ കഴിക്കുക. ശരീരം ആരോഗ്യത്തോടിരിക്കാനും പോഷകാംശം എളുപ്പത്തില്‍ സ്വീകരിക്കപെടാനും ഇത്‌ സഹായിക്കും.

11.ഏതാനം തുള്ളി പുതിന എണ്ണ ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ ദിവസവും കുടിക്കുന്നത്‌ ദഹനം മെച്ചപ്പെടുത്തുകയും ദഹന സംവിധാനത്തെ വൃത്തിയാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും.


ദഹനക്കുറവ് വന്നാൽ

1.തുളസിയില ഉപ്പുമായി തിരുമ്മിപ്പിഴിഞ്ഞെടുത്ത നീരു കുടിക്കുക.

2.അയമോദകം ഇട്ട് വെന്ത വെള്ളം കുടിക്കുക, ഇഞ്ചിയും ഉപ്പുകല്ലും കൂടി ചവച്ചിറക്കിയാല്‍ ദഹനക്കേട് മാറും.

3.ചിറ്റമൃതിന്‍നീരില്‍ ചുക്കു പൊടിച്ചിട്ട് ദിവസവും കഴിക്കുക.

4.അഞ്ചു ഗ്രാം ചുക്കുപൊടി അതിന്റെ ഇരട്ടി ശര്‍ക്കരയും ചേര്‍ത്ത് ആഹാരത്തിന് തൊട്ടുമുമ്പ്  രാവിലെയും വൈകിട്ടും കഴിക്കണം

5.പുളിച്ച് തികട്ടല്‍, ദഹന കുറവ് , എന്നീ അസുഖങ്ങള്‍ക്ക് അശോക തൊലി കഷായം വച്ച് കഴിക്കുക.
Visit for more post
https://www.blogger.com/blogger.g

Kanyakumari -കന്യാകുമാരി ഒരിക്കലെങ്കിലും കാണണം

കന്യാകുമാരി.. ഒന്ന് കാണേണ്ട സ്ഥലം തന്നെ..


തമിഴ്‌നാട്ടിലെ ഒരു പട്ടണമാണ് കന്യാകുമാരി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ മുനമ്പാണു കന്യാകുമാരി‌.
ഭാരതത്തിന്റെ  തെക്കെയറ്റത്ത്, മൂന്നു സമുദ്രങ്ങൾ സംഗമിക്കുന്ന ഭൂമിയിലെ ഏക സ്ഥലം. സൂര്യോദയവും, അസ്തമയവും സമുദ്രത്തിൽ കാണാൻ കഴിയുന്ന വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ ഒന്ന്. ഹിമാലയത്തിൽ വസിക്കുന്ന ദേവനെ വരിക്കാൻ, കന്യകയായ ദേവി തപസ്സിരിക്കുന്ന ഭൂമി എന്ന് ഐതിഹ്യം.
കന്യകയായ കുമാരീദേവിയുടെ സങ്കേതമെന്ന നിലയ്‌ക്കാണ്‌ മുനമ്പിന്‌ കന്യാകുമാരി എന്ന പേര്‍ ലഭിച്ചത്‌.
ബംഗാൾ ഉൾക്കടലിന്റെയും അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും തീരത്തുള്ള കുമാരി അമ്മൻ ക്ഷേത്രത്തിൽ നിന്നുമാണ്‌ കന്യാകുമാരിക്ക്‌ ഈ പേര്‌ കിട്ടിയത്‌.

 ഹിന്ദുമതത്തിന്റെ ആവിർഭാവത്തിനു മുൻപ് നിലവിലിരുന്ന ദ്രാവിഡദേവതകളിലൊരാളാണ്‌ കുമരി.
കന്യാതീര്‍ഥം, കന്യാകൂപം, കുമരിക്കോട്‌, കുമരിയംപദി എന്നിങ്ങനെ പല രീതിയില്‍ പുരാണങ്ങളിലും മറ്റും കന്യാകുമാരിയെ പരാമര്‍ശിച്ചിട്ടുണ്ട്‌. ഗോകര്‍ണം മുതല്‍ തെക്കോട്ടു നീണ്ടുകിടന്നിരുന്ന കേരളത്തിന്റെ ദക്ഷിണാഗ്രമായാണ്‌ കന്യാകുമാരി വ്യവഹരിക്കപ്പെട്ടിട്ടുള്ളത്‌.


ഭാരതാംബയുടെ പാദാരവിന്ദങ്ങളില്‍ സ്വയം സമര്‍പ്പണം നടത്താന്‍ കന്യാകുമാരിയില്‍ ത്രിസാഗരങ്ങള്‍ പരസ്പരം  മത്സരിക്കുന്നുവെന്നാണ്‌ കവിസങ്കല്‌പം.
കരയിൽ നിന്ന് രണ്ടര ഫർലോങ്ങ് അകലയുള്ള ശ്രീ പാദപ്പാറയിൽ, ദേവി കന്യാകുമാരിയുടെതെന്നു കരുതപ്പെടുന്ന ഒരു കാൽപാദത്തിന്റെ ആലേഖനം പതിഞ്ഞ് കിടപ്പുണ്ട്.

മുപ്പതാം വയസ്സില്‍ ആധ്യാത്മിക പ്രകാശമന്വേഷിച്ച്‌ ഭാരതഭൂമിയുടെ ദക്ഷിണാഗ്രത്തിലെത്തിയ വിവേകാനന്ദന്‍ 1892 ഡി. അവസാനവാരത്തില്‍ സമുദ്രസംഗമസ്ഥാനത്തുള്ള ശ്രീപാദപ്പാറയിലേക്ക്‌ നീന്തിപ്പോയി, ദീര്‍ഘസമയം ധ്യാനനിരതനായിരുന്നു. ശ്രീപാദപ്പാറയില്‍ വച്ച്‌ ജ്ഞാനോദയം സിദ്ധിച്ച സ്വാമിജി പാശ്ചാത്യനാടുകളില്‍ ഭാരതമാഹാത്മ്യം ഘോഷിക്കാനായി പുറപ്പെട്ടു. കരയില്‍ നിന്ന്‌ 500 മീ.ഓളം അകലെയുള്ള ശ്രീപാദപ്പാറയില്‍ അദ്ദേഹത്തിനായി പ്രാജ്ജ്വലമായൊരു സ്‌മാരകം നിര്‍മിച്ച ശേഷം അദ്ദേഹത്തിന്റെ ഉപദേശത്തിന്‌ അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തനശൈലി കണ്ടെത്തുകയാണ്‌ ഇന്ന്‌ അദ്ദേഹത്തിന്റെ അനുയായികള്‍
1892 ൽ സ്വാമി വിവേകാനന്ദൻ ഈ പാറയിൽ മൂന്നു ദിവസത്തോളം ധ്യാനനിമഗ്നനായിരുന്നു. ആ ധ്യാനത്തിലാണ് സ്വാമിജി ചിക്കാഗോയിലെ മത മഹാസമ്മേളനത്തിൽ പങ്കെടുക്കാനുള്ള തീരുമാനമെടുക്കുന്നതും തുടർന്ന് ചിക്കാ ഗോയിലാരംഭിച്ച അദ്ദേഹത്തിന്റെ ദിഗ്വിജയ യാത്ര ഒരു പതിറ്റാണ്ടോളം സ്വാമിജിയുടെ സമാധി വരെ നീണ്ടു.


 ത്രതായുഗത്തില്‍ പരശുരാമനാല്‍ സൃഷ്ടിക്കപ്പെട്ട കേരളക്കരയിലെ ദക്ഷിണാഗ്രാമദേശമാണ്‌ കന്യാകുമാരി.
 ഭാര്‍ഗവക്ഷേത്രമെന്ന കേരളത്തെ കടലെടുക്കാതിരിക്കാന്‍ പരശുരാമന്‍ തന്നെ കടല്‍ത്തീരത്തുടനീളം ഭൂതനാഥന്റേതായ ശാസ്‌താക്ഷേത്രങ്ങളും ശക്തിദേവതയുടേതായ ഭഗവതീക്ഷേത്രങ്ങളും സ്ഥാപിച്ച കൂട്ടത്തില്‍പ്പെട്ടതാണ്‌ കന്യകയായ ശക്തിദേവിയെ കുടിയിരുത്തിയിരിക്കുന്ന കന്യാകുമാരി ക്ഷേത്രമത്രെ..

  മഹര്‍ഷിമാര്‍ക്ക്‌ മോക്ഷപ്രാപ്‌തിക്കു തപം ചെയ്യാന്‍ പറ്റിയ ഒരു പുണ്യസങ്കേതമായി സുബ്രഹ്മണ്യന്‍ (മുരുകന്‍) കന്യാകുമാരിയെ നിര്‍ദേശിക്കുന്നു.

 സേതുപുരാണത്തില്‍ കന്യാകുമാരി, ധനുഷ്‌കോടി, കോടിക്കര എന്നീ ദേശങ്ങളെ യഥാക്രമം ആദിമധ്യാന്തസേതുക്കളായി കീര്‍ത്തിക്കുന്നു. ജ്ഞാനാരണ്യമെന്ന് വിശേഷിപ്പിക്കുന്ന  ശുചീന്ദ്രംത്തിന്റെ  കിഴക്കായുള്ള സര്‍വലോകപ്രസിദ്ധമായ കന്യാകുമാരിക്ഷേത്രത്തോടനുബന്ധിച്ച്‌ മാതൃതീര്‍ഥം, പിതൃതീര്‍ഥം, വിനായകതീര്‍ഥം, ചക്രതീര്‍ഥം തുടങ്ങി ഇരുപത്തിയഞ്ച്‌ തീര്‍ഥങ്ങള്‍ ഉള്ളതായാണ്‌ വിവരിക്കപ്പെട്ടിട്ടുള്ളത്‌. "

 . സീതാവിരഹിതനായ ശ്രീരാമന്‍ രാവണനിഗ്രഹത്തിനായി ലങ്കയിലേക്കു തിരിക്കുന്നതിനുമുമ്പ്‌ കന്യാദേവിയെയും കണ്ടു വന്ദിച്ചിരുന്നുഎന്ന് ഐതിഹ്യം.


ആദിപരാശക്തിയായ  ശ്രീ പാർവ്വതിയുടെ  അവതാരമായ കന്യാദേവിക്ക്‌  ശുചീന്ദ്രനാഥനായ ശിവനുമായുള്ള വിവാഹം തടസ്സപ്പെട്ടെന്നും വിവാഹത്തിനായ്‌ തയ്യാറാക്കിയ അരിയും മറ്റു ധാന്യങ്ങളും പാചകം ചെയ്യാനാകാതെ പോയെന്നുമാണ്‌ ഐതിഹ്യം.

ഇവിടെ ദർശനം നടത്തിയാൽ അവിഹാഹിതർക്ക് പെട്ടെന്ന് വിവാഹം നടക്കുമെന്നും ഉത്തമ ദാമ്പത്യം ലഭിക്കുമെന്നും സങ്കൽപ്പമുണ്ട്.

ശ്രീകൃഷ്‌ണാവതാരകാലത്ത്‌ കംസന്റെ പിടിയില്‍നിന്നു വഴുതി മേലോട്ടുയര്‍ന്ന്‌ ഇപ്രകാരമോതിയശേഷം അപ്രത്യക്ഷമായ "മായാശിശുവാണ്‌ കന്യാകുമാരി'യെന്ന്‌ പദ്‌മപുരാണത്തില്‍ പറയുന്നു.

ഒരു ബ്രാഹ്മണപത്‌നി പാതിവ്രത്യഭംഗത്തിനു  പരിഹാരാര്‍ഥം കാശിയില്‍ നിന്നും ഇവിടെയെത്തി തപം ചെയ്‌തു നിവൃത്തിനേടിയതുമൂലം കന്യാകുമാരി പരിപാവനത്വം ലഭ്യമാക്കിയെന്ന്‌ മണിമേഖല ഉദ്‌ഘോഷിക്കുന്നു.

 സ്‌കന്ദപുരാണത്തില്‍ ക്ഷേത്രാത്‌പത്തിയെക്കുറിച്ച്‌ വിശദമായ വിവരണമുണ്ട്‌: സര്‍വകാല ശിവപ്രാപ്‌തിക്കുവേണ്ടി ശിവോപദേശപ്രകാരം സര്‍വലോകസംഹാരകാലത്തോളം കന്യാക്ഷേത്രത്തില്‍ തപം ചെയ്യുന്ന മായാസുരപുത്രിയായ പുണ്യകാശിയാണ്‌ ദേവികന്യാകുമാരി..എന്ന സങ്കല്പവും ഉണ്ട്.  .

ഉഗ്രതപം ചെയ്‌ത്‌ ശക്തിയാര്‍ജിച്ച്‌ മൂന്നുലോകങ്ങളും കീഴടക്കി സജ്ജനങ്ങളെ പീഡിപ്പിച്ചുവന്ന, ശോണിതപുര രാജാവായിരുന്ന കശ്യപപ്രജാപതിസുതന്‍ ബാണാസുരന്‍ കന്യാദേവിയെ കൈയൂക്കുകൊണ്ട്‌ സ്വായത്തമാക്കാന്‍ ശ്രമിച്ചു. പരമശിവനില്‍ നിന്നു ശക്തിയാര്‍ജിച്ച ദേവി ചക്രായുധം കൊണ്ട്‌ ബാണവധം നിര്‍വഹിച്ചു. ചക്രായുധമേറ്റ്‌ ബാണന്‍ പിടഞ്ഞുവീണ ഭാഗമാണ്‌ കന്യാകുമാരിയിലെ ഇരുപത്തഞ്ച്‌ തീര്‍ഥങ്ങളിലൊന്നായ ചക്രതീര്‍ഥമെന്ന്‌ വിശ്വസിക്കപ്പെടുന്നു.

 ശ്രീദേവിയുടെ ബാണാസുരവധം, നവരാത്രി ഉത്സവവേളയില്‍ വിജയദശമി നാളില്‍ "പള്ളിവേട്ട' മഹോത്സവം എന്ന പേരില്‍ ഇപ്പോഴും അത്യാഡംബരപൂര്‍വം അവതരിപ്പിക്കാറുണ്ട്‌.

 വൃശ്ചികം, ഇടവം എന്നീ മാസങ്ങളില്‍ യഥാക്രമം കാര്‍ത്തിക, വിശാഖം എന്നീ നാളുകളിലും ഇവിടെ ആഘോഷങ്ങളുണ്ട്‌.

കിഴക്കോട്ടഭിമുഖമായി സ്ഥിതിചെയ്യുന്ന കന്യാകുമാരിക്ഷേത്രം ദ്രാവിഡശൈലിയിലാണ്‌ നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌. നിത്യകന്യകയായി ശിവപെരുമാളെ തപം ചെയ്‌തു കഴിയുന്ന, പരാശക്തിയായ ശ്രീപാര്‍വതിയുടെ അവതാരമാണ്‌ കന്യാകുമാരി ക്ഷേത്രത്തിലെ ദേവത.

 ക്ഷേത്രം വലുതല്ലെങ്കിലും പുരോഭാഗത്തെ സാമാന്യം വലുപ്പത്തിലുള്ള പ്രവേശനകവാടം അണിയണിയായുള്ള കമനീയശില്‌പങ്ങളാല്‍ അലംകൃതമാണ്‌. ഈ കിഴക്കേ വാതില്‍ ആണ്ടില്‍ അഞ്ചു തവണ മാത്രമേ തുറക്കുകയുള്ളൂ. ഇതിഌ കാരണം ദേവീവിഗ്രഹത്തിലെ മൂക്കുത്തിയിലുള്ള അമൂല്യരത്‌നത്തിന്റെ പ്രകാശം, ദീപസ്‌തംഭത്തില്‍ നിന്നാണെന്ന്‌ ധരിച്ച്‌ കരയ്‌ക്കണഞ്ഞ പല സമുദ്രനൗകകളും പാറക്കെട്ടുകളില്‍ തട്ടിയുടഞ്ഞുപോയതാണെന്നാണ്‌ ഐതിഹ്യം.

 ക്ഷേത്രത്തിന്റെ ഉള്‍ഭാഗത്തുള്ള കരിങ്കല്‍ തൂണുകളെല്ലാം കൊത്തുപണികള്‍ ചെയ്‌ത്‌ മോടിപിടിപ്പിച്ചിരിക്കുന്നു. കോവിലിന്റെ പുറംഭിത്തികള്‍ കോട്ടമതിലുകള്‍ പോലെ ബലിഷ്‌ഠങ്ങളാണ്‌. ക്ഷേത്രത്തോടനുബന്ധിച്ച്‌ കടലില്‍ അനേകം സ്‌നാനഘട്ടങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു.

. ദേവീദര്‍ശനം നടത്തി മേടമാസത്തിലെ ചിത്രാപൗര്‍ണമി ദിവസം സൂര്യാസ്‌തമയവും ചന്ദ്രാദയവും കാണാനായി ഭക്തസഹസ്രങ്ങള്‍ കന്യാകുമാരിയിലെത്താറുണ്ട്‌

.

 കന്യാകുമാരിയില്‍ തീര്‍ഥസ്‌നാനം നടത്തിയ ഗാന്ധിജി "കുമാരിദേവിയെപ്പോലെ തന്നെ മുനമ്പും എന്നെന്നും കന്യകയായിരിക്കും' എന്ന്‌ അഭിപ്രായപ്പെടുകയുണ്ടായി.  അദ്ദേഹത്തിന്റെ ചിതാഭസ്‌മം ത്രിസാഗരസംഗമത്തില്‍ നിമജ്ജനം ചെയ്‌തു; അതിന്റെ സ്‌മരണയ്‌ക്കായി മറ്റൊരു ചിതാഭസ്‌മകുംഭം സംരക്ഷിക്കുന്ന രീതിയിലാണ്‌ ഗാന്ധിസ്‌മാരക മണ്ഡപത്തിന്റെ നിര്‍മിതി.

തിരുവള്ളുവര്‍ പ്രതിമ
തമിഴ്‌നാടിന്റെ അനശ്വരനായ കവി തിരുവള്ളുവരുടെ പൂര്‍ണകായ പ്രതിമ കന്യാകുമാരിയിലാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌.
 തീരത്തോടടുത്ത്‌, വിവേകാനന്ദസ്‌മാരകത്തിനു  സമീപത്തായി, സമുദ്രാപരിതലത്തില്‍ എഴുന്നുനില്‍ക്കുന്ന പാറക്കെട്ടുകളിലൊന്നിലാണ്‌ തിരുവള്ളുവര്‍ പ്രതിമ സ്ഥിതിചെയ്യുന്നത്‌


1947 വരെ കന്യാകുമാരി തിരുവിതാംകൂറിന്റെ ഭാഗമായ്‌ തുടർന്നു. 1947-ഇൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേരുകയും രാജഭരണം അവസാനിക്കുകയും ചെയ്തു. 1949 -ഇൽ തിരു-കൊച്ചി സംസ്ഥാനം രൂപവൽക്കരിച്ചപ്പോൾ കന്യാകുമാരിയും തിരു-കൊച്ചിയുടെ ഭാഗമാക്കി‌ മാറ്റി. 1956-ഇൽ ഭാഷയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾ പുനർനിർമ്മിക്കുകയും ചെയ്തു കന്യാകുമാരിയെ തമിഴ്‌ നാട്‌ സംസ്ഥാനത്തിന്റെ ഭാഗമായി‌ മാറ്റി.
Visit for more post
https://www.blogger.com/blogger.g

Friday, September 13, 2019

Raga Abheri based songsആഭേരി രാഗം (രാഗപരിചയം )

ആഭേരി
🎼🎼🎼🎼🎼


കർണാടക സംഗീതത്തിലെ 22- മ ത് മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ഒരു  ജന്യരാഗമാണ് ആഭേരി.

പല ഉത്സവവേളകളിലും അതിമനോഹരമായി ആഭേരി രാഗം നാദസ്വരത്തിൽ വായിക്കുന്നത് നമ്മളെല്ലാം കേട്ടിട്ടുണ്ട്.  പ്രണയരസം ജനിപ്പിക്കുവാനും മനസ്സിനെ ആഘോഷലഹരിയിൽ എത്തിക്കാനും ആഭേരി രാഗത്തിന് കഴിയും. അതിമനോഹരങ്ങളായ ധാരാളം സിനിമാ ഗാനങ്ങൾ ആഭേരി രാഗത്തിൽ ചെയ്തിട്ടുണ്ട്.

കീർത്തനങ്ങൾ

1.നഗുമോമ ഗനലേനി (ത്യാഗരാജ സ്വാമി )
2.ഭജരേ രേ മാനസ (മൈസൂര്‍ വാസുദേവാചാര്യർ )
3.വീണാഭേരീ (മുത്തുസ്വാമി ദീക്ഷിതർ )
4.നിന്നു വിനാ മരിഗലദാ (ശ്യാമശാസ്ത്രി)
5.കാന്താ വന്തരുൾ (പാപനാശം ശിവൻ ) '

പ്രശസ്തമായ ചില
സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼🎼🎼
1.മാനേ.. (അയാൾ കഥയെഴുതുകയാണ് )
2.കണ്ണുനീർ തുള്ളിയെ (പണിതീരാത്ത വീട് )
3.ഇന്ദ്രവല്ലരി പൂ ചൂടി വരും (ഗന്ധർവ്വക്ഷേത്രം )
4. ചലനം ജ്വലനം (അയ്യർ ദ ഗ്രേറ്റ് )
5.ഗോപാല ഹൃദയം (കല്യാണസൗഗന്ധികം )
6.സ്വർഗ്ഗഗായികേ ഇതിലേ ഇതിലേ (മൂലധനം )
7.അനസൂയേ പ്രിയംവദേ (മഴക്കാറ് )
8.വാലിട്ട് കണ്ണെഴുതും (കൈക്കുടന്ന നിലാവ് )
9.കുയിലിന്റെ മണിനാദം കേട്ടു (പത്മവ്യൂഹം
10.ഒരു രാത്രി കൂടി വിട വാങ്ങവേ (സമ്മർ ഇൻ ബത്‌ലഹേം )
11. പാൽകുടങ്ങൾ (പ്രണയനിലാവ് )
12.മകളേ പാതി മലരേ, (ചമ്പക്കുളം തച്ചൻ )
13.ഒളിക്കുന്നുവോ, (ചമ്പക്കുളം തച്ചൻ )
14.പത്തുവെളുപ്പിനു, (വെങ്കലം )
15.കള്ളൻ ചക്കേട്ടു (തച്ചിലേടത്തുചുണ്ടൻ )
16.മിണ്ടാത്തതെന്തേ.. (വിഷ്ണുലോകം )
17. ഹൃദയസരസ്സിലെ (പാടുന്നപുഴ )
18.സ്വപ്നസുന്ദരീ (അധ്യാപിക)
19.കാക്കതമ്പുരാട്ടി (ഇണപ്രാവുകൾ )
20.സുന്ദരീ നിൻ തുമ്പുകെട്ടിയമുടി (ശാലിനി എന്റെ കൂട്ട് കാരി )
21.ചിത്രശിലാപാളിയിൽ (ബ്രഹ്മചാരി )
22.യദുവംശയാമിനി (ദുബായ് )
23.പ്രണയമണിത്തൂവല്‍' (അഴകിയ രാവണന്‍)
24.മൂവന്തിതാഴ്‌വരയിൽ (കന്മദം )
25.ഇനിയെന്തു നൽകണം (ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ )
26.ഒരു രാജമല്ലി (അനിയത്തിപ്രാവ് )
27.മാരിവില്ലിൻ (മീനത്തിൽ താലികെട്ട് )
28.പാതിരാപുള്ളുണർന്നു (ഈ പുഴയും കടന്ന്
29.നാട്ടുമാവിൻ (ചകോരം )
30.കഥയിലെ രാജകുമാരിയും (കല്യാണരാമൻ )
31.കള്ളി പൂങ്കിയിലെ (തേന്മാവിൻ കൊമ്പത് )
32.പൂനിലാമഴ (മാനത്തെകൊട്ടാരം )
33.ആവണി പൊന്നൂഞ്ഞാൽ (കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ )
Visit for more post
https://www.blogger.com/blogger.g
സമ്പാദനം
JP Kalluvazhi 

Hair പ്രൊട്ടക്ഷൻ മുടിയഴക് കൂട്ടാനും സംരക്ഷിക്കാനും

മുടിയഴക്


മുടിയഴക് വര്‍ധിപ്പിക്കാനും  സംരക്ഷിക്കാനും വിവിധ മാർഗങ്ങൾ.

സുന്ദരീ... ആ!... സുന്ദരീ ആ!!..
സുന്ദരീ നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍... എന്ന മനോഹരമായ പാട്ട് പോലെ
നീളന്‍മുടിയുടെ വശ്യതയും നെറ്റിയില്‍ പാറിക്കളിക്കുന്ന കുറുനിരകളുടെ ചാരുതയുമൊക്കെ പല കവികളും  വരികളാക്കിയിട്ടുണ്ട്.
നീളവും ആരോഗ്യവുമുള്ള മുടി പലരും മോഹിക്കുന്നു.
അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

മുടി വളരാൻ

പോഷകാഹാരവും മുടിയും തമ്മിലും ആഴത്തിലുള്ള ബന്ധമുണ്ടെന്നു മനസ്സിലാക്കുക. ഇടതൂര്‍ന്ന മുടിക്ക് ഏറ്റവും അത്യാവശ്യമുള്ള ഘടകങ്ങള്‍ ഏതെല്ലാമെന്ന് അറിയാം.

പ്രോട്ടീന്‍ വേണം

മുടിയിഴകള്‍ പ്രോട്ടീനാല്‍ നിര്‍മ്മിതമാണ്. പ്രോട്ടീന്‍റെ അഭാവമാണ് ബലം കുറഞ്ഞതും പൊട്ടി പോകുന്നതും വരണ്ടതുമായ മുടിക്ക് പ്രധാനകാരണം. പാൽ,  മുട്ട, മാംസം,തൈര്, പയറു-പരിപ്പ് വര്‍ഗങ്ങള്‍, അണ്ടിപരിപ്പ് എന്നിവയെല്ലാം പ്രോട്ടീന്‍ സമൃദ്ധമായ ആഹാരപദാര്‍ഥങ്ങളാണ്.

അയണ്‍ : ശരീരത്തിലെ ഇരുമ്പിന്‍റെ അഭാവം കൊണ്ട് ഉണ്ടാകുന്ന വിളര്‍ച്ചരോഗം മൂലം മുടികൊഴിച്ചില്‍ സാധാരണമാണ്. ഇലക്കറികള്‍, മത്സ്യം, പയറുവര്‍ഗങ്ങള്‍, മാംസം എന്നിവയില്‍ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്.

വിറ്റമിന്‍ സി: ഇരുമ്പ് ശരീരം വലിച്ചെടുക്കാന്‍ വിറ്റമിന്‍ സി ആവശ്യമാണ്. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, നാരങ്ങാ മുതലായവയില്‍ വിറ്റമിന്‍ സി ധാരാളമുണ്ട്. സിട്രസ് പഴങ്ങളിലാണ് ഇതു കൂടുതല്‍ അടങ്ങിയിട്ടുള്ളത്. ഉദാഹരണത്തിന് ഓറഞ്ച്, മുസ്സമ്പിഎന്നിവ. വളരെ എളുപ്പത്തില്‍ തയാറാക്കുന്ന നാരങ്ങാ വെള്ളം കുടിക്കുന്നതും നല്ലതാണ്.

ഒമേഗ 3-യും മത്സ്യവും : ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന കൊഴുപ്പാണ് ഒമേഗ 3. ശിരോചര്‍മത്തിനും മുടിക്കും മാര്‍ദ്ദവവും ആരോഗ്യവും നല്‍കാന്‍ ഒമേഗ 3 സഹായിക്കുന്നു. മത്തി, നെയ്മത്തി, അയല മുതലായ മത്സ്യങ്ങളില്‍ ഇത് ധാരാളമുണ്ട്.

വിറ്റമിന്‍ എ അടങ്ങിയ പഴങ്ങള്‍: മുടിയുടെ പ്രകൃതിദത്ത കണ്ടീഷനറായി പ്രവര്‍ത്തിക്കുന്ന സേബം ഉല്‍പാദിപ്പിക്കുന്നതിന് വിറ്റമിന്‍റെ എ അത്യാവശ്യമാണ്. ആരോഗ്യമുള്ള ചര്‍മത്തിനും മുടിയിലെ വരള്‍ച കുറയ്ക്കാനും സേബം സഹായിക്കുന്നു. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാം. ഇവയിലെ ബീറ്റാകരോട്ടിന്‍ വിറ്റമിന്‍ എ ആയി ശരീരം രൂപാന്തരപ്പെടുത്തുന്നു. കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ്, പപ്പായ, ഓറഞ്ച് മു തലായവ കഴിക്കാം.

സിങ്കും സെലിനിയവും: തലമുടിയുടെ ആരോഗ്യത്തിന സിങ്കും സെലിനിയവും ആവശ്യമുള്ള ഘടകങ്ങളാണ്. മാംസം, കൂണ്‍, അണ്ടിപരിപ്പ്, ഞണ്ട്, കൊഞ്ച് തുടങ്ങിയ തോടുള്ള മത്സ്യങ്ങള്‍, മുഴുധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, മാംസം(പ്രത്യേകിച്ച് കോഴി) തോടുള്ള മത്സ്യങ്ങള്‍ എന്നിവയിലാണ് സിങ്ക് അടങ്ങിയിട്ടുള്ളത്.

 വിറ്റമിന് ബി ഇനത്തില്‍പ്പെട്ട ബയോട്ടിന്‍ മുടി പൊട്ടിപ്പോകാതെ തടയുന്ന വിറ്റമിന്‍ ആണ്. മുഴുധാന്യങ്ങള്, സോയ, ഈസ്റ്റ്, മുട്ടയുടെ മഞ്ഞ എന്നിവയിലെല്ലാം ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

മുടി വലിച്ചുകെട്ടുന്ന ശീലം, ഷാംപൂവിന്റെ അമിതമായ ഉപയോഗം, ഞെരുക്കമുള്ള ചീപ്പ്, അടിക്കടിയുള്ള മുടിചീകല്‍, കുളി കഴിഞ്ഞതിനു ശേഷം 'പനി വരാതിരിക്കാനു'ള്ള അമര്‍ത്തി തോര്‍ത്തല്‍ തുടങ്ങിയവ മുടികൊഴിച്ചിലിന് കാരണമാകാവുന്ന ശീലങ്ങളില്‍ ചിലതാണ്.

തലയിലെ ചര്‍മത്തിലുണ്ടാകുന്ന താരന്‍, പുഴുക്കടി, തഴമ്പുണ്ടാക്കുന്നതും അല്ലാത്തതുമായി രോമകൂപത്തിനുണ്ടാകുന്ന നിരവധി രോഗങ്ങള്‍ എന്നിവ മുടികൊഴിച്ചിലുണ്ടാക്കുന്ന' കാരണങ്ങളാണ്.

മനസ്സും ആധിയും
മാനസികസംഘര്‍ഷം മുടികൊഴിച്ചിലിന് കാരണമാകുന്നതുപോലെ ചില മാനസികരോഗങ്ങളും ഇതിനു കാരണമാകാം. രോഗിതന്നെ മുടി പിഴുതോ പൊട്ടിച്ചോ കളയുന്ന 'ട്രൈക്കോട്ടിലോമേനിയ' എന്ന രോഗം അപൂര്‍വമായല്ലാതെ കാണുന്നുണ്ട്.

മുടിയഴകിന് ആയുര്‍വേദം

ഹെന്ന ചെയ്യുന്നത് മുടിയഴകിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. നാല് ടീസ്പൂണ്‍ ചെറുനാരങ്ങാ നീരില്‍ കാപ്പിപ്പൊടി സമം ചേര്‍ത്ത് രണ്ട് മുട്ടയും ഒരു ടീസ്പൂണ്‍ ഉലുവപ്പൊടിയും ഇടുക. മൈലാഞ്ചിപ്പൊടിയും ചേര്‍ക്കുക. ഇത് തേയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കുക. ഒരു മണിക്കൂറിനു ശേഷം ഹെന്ന ബ്രഷ് ഉപയോഗിച്ച് തലയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം കഴുകാം. മഴക്കാലത്ത് നീര്‍വീഴ്ച വരുമെന്ന പേടിയുള്ളവര്‍ ഹെന്ന ചെയ്യുന്നതിനു മുമ്പ് നെറുകയില്‍ അല്‍പം രാസ്‌നാദിപ്പൊടി തടവുക. ഹെന്നയില്‍ ത്രിഫലപ്പൊടി കൂടി ചേര്‍ക്കുന്നതും നീര്‍വീഴ്ച വരാതിരിക്കാന്‍ സഹായിക്കും.

നാലു കപ്പ് ചൂടുവെള്ളത്തിലേക്ക് രണ്ടു കൈപ്പിടി വേപ്പില കുതിര്‍ത്തു വയ്ക്കുക. പിറ്റേ ദിവസം മുടി കഴുകാന്‍ ഈ വെള്ളം ഉപയോഗിക്കാം. വേപ്പില വെളളത്തില്‍ കുതിര്‍ത്തു വെച്ച് അരച്ചു കുഴമ്പാക്കി തലയോട്ടിയില്‍ അരമണിക്കൂര്‍ പുരട്ടുന്നതും മുടികൊഴിച്ചിലിനും താരനും പരിഹാരമാണ്. ആര്യവേപ്പിന്‍ തൊലി അരച്ച് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് വേപ്പിലയിട്ടു കാച്ചിയ വെള്ളത്തില്‍ കഴുകി കളയുന്നതും മുടിയഴകിന് നല്ലതാണ്.

മൂന്നു നേന്ത്രപ്പഴവും തേനും ചേര്‍ത്ത കുഴമ്പ് പരുവത്തിലാക്കി 50 മിനിട്ട് തലയില്‍ തേച്ചു പിടിപ്പിക്കുക. മുടി മിനുസമുള്ളതാവും. പുതീന ഇടിച്ചു പിഴിഞ്ഞ ചാറ് തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിച്ച് 10-15 മിനുട്ടിനു ശേഷം കഴുകി കളയുക. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

മുടിക്ക് നല്ല കറുപ്പു നിറം ലഭിക്കാന്‍ കറിവേപ്പില ഇട്ടു കാച്ചിയ വെളിച്ചെണ്ണനല്ലതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് മുടി കഴുകുക. പരുപരുത്ത മുടിയുള്ളവര്‍ കണ്ടീഷണര്‍ ഉള്ള ഷാംപു തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം

താരന്‍ മാറ്റാന്‍ ചില പൊടിക്കൈകള്‍:

ചെമ്പരത്തിപ്പൂവും ഇലയും അരച്ച്‌ തലയില്‍ പുരട്ടി അരമണിക്കൂറിന്‌ ശേഷം കുളിക്കുന്നതും താരന്‌ നല്ലതാണ്‌.

പുളിച്ച കഞ്ഞിവെള്ളം തലയില്‍ തേക്കുക.  താരന്‍ കുറയ്ക്കും

തേങ്ങപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടി പത്തുമിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ടു കാച്ചി തലയില്‍ തേച്ചു കുളിക്കുക.

തൈര് തലയിൽ തേച്ചു പിടിപ്പിച്ച് പത്തു മിനിറ്റിനു ശേഷം കുളിച്ചാൽ താരൻ കുറയും.

ചെറുപയര്‍ പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് മുടിയിലെ താരന്‍ മാറുന്നതിനും ശരീരകാന്തിക്കും ഗുണപ്രദമാണ്.

കടുക് അരച്ച് തലയില്‍ പുരട്ടി കുളിക്കുക.

ചീവയ്ക്കാ പൊടി തലേദിവസത്തെ കഞ്ഞിവെളളത്തില്‍ കലക്കി തല കഴുകുക.

പാളയംകോടന്‍ പഴം ഇടിച്ച് കുഴമ്പാക്കി തലയില്‍ തേച്ചുപിടിപ്പിച്ച് പത്തുമിനിറ്റിന് ശേഷം കുളിക്കുക.

രണ്ടു ടേബിള്‍ സ്പൂണ്‍ ഉലുവ ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക.
ഒരു രാത്രി മുഴുവനും അല്ലെങ്കില്‍ 12 മണിക്കൂര്‍ വരെ കുതിര്‍ത്ത ശേഷം ശേഷം അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് തലയില്‍ പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകുക.

മുടികൊഴിച്ചിലിന് ചില പരിഹാര മാര്‍ഗങ്ങള്‍

ജല മലിനീകരണം, ടെന്‍ഷന്‍, ക്ലോറിന്‍ അടങ്ങിയ വെള്ളം ഇതെല്ലാം മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളാണ്.

മുടി വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ് മുടികൊഴിച്ചില്‍ തടയാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗം. മുടി നന്നായി ചീകി തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുക. ഇത് മുടി കൊഴിച്ചിലിനെ ഒരു പരിധിവരെ തടയും.

കറ്റാര്‍ വാഴയുടെ നീരെടുത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. അത് ഉണങ്ങുന്നതുവരെ അങ്ങനെ വച്ചതിന് ശേഷം നന്നായി കഴുകി കളയുക. കറ്റാര്‍ വാഴയുടെ ജൂസ് കുടിക്കുന്നതും മുടികൊഴിച്ചില്‍ കുറയുന്നത് നല്ലതാണ്.

തലയില്‍ എണ്ണയിടാത്തതാണ് മുടി കൊഴിച്ചിലിന് ഒരു പ്രധാന കാരണം. ദിവസവും എണ്ണതേച്ച് കുളിക്കുന്നത് വളരെ നല്ലതാണ്. വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് മുടി കൊഴിച്ചില്‍ തടയാന്‍ നല്ലത്.

വെളിച്ചെണ്ണയില്‍ കുറച്ച് ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയോടില്‍ തേച്ച് പിടിപ്പിച്ച ശേഷം നന്നായി മസാജ് ചെയ്യുക. മസാജിന് ശേഷം പിറ്റേന്ന് രാവിലെ തല കഴുകിക്കളയുക.

 ആവണക്കെണ്ണ തേനില്‍ ചേര്‍ത്ത് മുടിയില്‍ നന്നായ് മസാജ് ചെയ്യുക. ആഴ്ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്..

നനഞ്ഞ മുടി ശക്തിയായി ചീകരുത്‌. കഴിയുന്നതും മുടിയെ തനിയെ ഉണക്കാന്‍ വിടുക. നനഞ്ഞമുടി കെട്ടിവയ്ക്കരുത്‌. .

അറ്റം പിളര്‍ന്ന മുടി രണ്ട്‌ മാസത്തിലൊരിക്കല്‍ അറ്റമൊപ്പിച്ച്‌ മുറിയ്കുക.

മുടി കൊഴിച്ചിൽ, അകാലനര , മുടി വിണ്ടുകീറൽ തുടങ്ങി മുടിയെ സംബന്ധിക്കുന്ന ഏതു പ്രശ്നവും പരിഹരിക്കാൻ മയിലാഞ്ചിയെ കൂട്ടു പി‌‌ടിക്കാം. മുടി കളർ ചെയ്യാൻ മാത്രമല്ല താരനും മറ്റും അകറ്റി മു‌ടി നന്നായി വളരാൻ ഹെന്ന സഹായിക്കുന്നു. പുരാതന കാലം മുതൽക്കേ മുടിയുടെ വളർച്ചക്കായി ആളുകൾ ഹെന്ന ഉപയോഗിച്ചിരുന്നു. മികച്ച ഒരു കണ്ടീഷനർ കൂടിയാണിത്. മുടി വളർച്ചയെ ത്വരിതപ്പെടുത്തുന്ന ചില മയിലാഞ്ചി കൂട്ടുകൾ ..

ഹെന്ന വീട്ടിൽ തയാറാക്കുന്നതാണ് ഉത്തമം. മയിലാഞ്ചിയില നന്നായി വെയിലത്തുവെച്ചുണക്കിയ ശേഷം മിക്സിൽ പൊ‌ടിച്ചെടുക്കാം. ഇങ്ങനെ തയാറാക്കിയ അഞ്ചു കപ്പ് ഹെന്ന കാൽ കിലോ എള്ളെണ്ണ ചെറു തീയിൽ ചൂടാക്കിയതിനു ശേഷം ഇതിലേക്ക് മിക്സ് ചെയ്യാം. നന്നായി തണുത്തതിനു ശേഷം ഈ എണ്ണ നനവില്ലാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.ആഴ്ചയിൽ രണ്ടു മൂന്നു തവണ ഈ എണ്ണ തലയിൽ തേച്ചു പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. രണ്ടു മാസം തുടർച്ചയായി ചെയ്താൽ താരനും മുടികൊഴിച്ചിലുമെല്ലാം അകന്ന് മുടി ഇടതൂർന്ന് വളരും.

മുടി കളർ ചെയ്യാൻ ഹെന്ന ഉപയോഗിക്കാം. രണ്ടു കപ്പ് ഹെന്ന പൗഡർ, തേയിലവെള്ളം, ഒരു നാരങ്ങയുടെ നീര്, രണ്ടു സ്പൂൺ കാപ്പിപ്പൊടി, ഒരു കപ്പ് ബീറ്റ്റൂട്ട് നീര് എന്നിവ നന്നായി ഒരു ഇരുമ്പു പാത്രത്തിൽ മിക്സ് ചെയ്യുക. കുഴമ്പു രൂപത്തിലുള്ള ഈ മിശ്രിതം ഒരു രാത്രി മുഴുവൻ വെച്ചതിനുശേഷം പിറ്റേന്ന് തലയിൽ പുരട്ടാം. മുടിയിൽ നന്നായി പുരട്ടി രണ്ടു മൂന്നു മണിക്കൂറിനു ശേഷം കഴുകിക്കളയാം. പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ ഹെയർകളറാണിത്.

കാൽ കപ്പ് ഉലുവ തലേന്ന് രാത്രിയിൽ വെള്ളത്തിലിട്ട് കുതിർന്ന ശേഷം പിറ്റേന്ന് കുഴമ്പ് പരുവത്തിൽ അരച്ചെയുക്കുക.ഇതിലേക്ക് രണ്ടു കപ്പ് മയിലാഞ്ചിപ്പൊടിയും രണ്ടു സ്പൂൺ കടുകെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഈ മിശ്രിതം മുടിയിൽ പുരട്ടി രണ്ടു മണിക്കൂർ ടവ്വൽ ഉപയോഗിച്ച് കെട്ടി വയ്ക്കാം.പിന്നീട് വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് തല തണുത്തവെള്ളത്തിൽ നന്നായി കഴുകാം. മുടി കരുത്തോടെ വളരാൻ ആഴ്ചയിൽ ഒരു തവണ ഈ പായ്ക്ക് ഉപയോഗിച്ചാൽ മതി.


തണുത്ത തേയിലവെള്ളത്തിൽ മുടി കഴുകിയാൽ ഭംഗിയും തിളക്കവും കിട്ടും.

ബദാം എണ്ണയും വെളിച്ചെണ്ണയും സമം ചേർത്തു തലയിൽ പുരട്ടുക. മുടി തഴച്ചു വളരും അകാലനരയും മാറും
.Visit for more post
https://www.blogger.com/blogger.g
*******************-

മുള്ളൻ പന്നി ഒരു പന്നിയല്ല.

മുള്ളൻ പന്നി.. ഒരു പന്നിയല്ല


അണ്ണാൻ ഉൾപ്പെടുന്ന കരണ്ടുതീനി നിരയിലെ ഒരു കുടുംബമാണ് മുള്ളൻ പന്നികൾ. ഈ നിരയിലെ ഏറ്റവും വലിപ്പമേറിയ ജീവിയാണ് മുള്ളൻ പന്നി.
പേരു സൂചിപ്പിക്കുന്ന വിധം പന്നി വർഗത്തിൽ‌പ്പെട്ടതല്ല ഈ ജീവി..
ഇവയുടെ ശരീരമാസകലം നീണ്ട മുള്ളുകൾ കാണപ്പെടുന്നു. മുള്ളൻ പന്നി ശത്രുക്കളെ നേരിടുന്നത് മുഖാമുഖമല്ല, പൃഷ്ഠം കൊണ്ടാണ്. പിന്നാക്കമോടുകയും പൃഷ്ഠം കൊണ്ട് ഇടിക്കുകയും ചെയ്യുന്നു. മുള്ളൻ പന്നിയുടെ മുള്ളുകൾ രോമങ്ങളുടെ രൂപാന്തരമാണ്.നെറ്റി മുതൽ മദ്ധ്യം വരെ നീളമുള്ള മുള്ളുകൾ നിറഞ്ഞിരിക്കുന്നു. വാൽ അവസാനികുന്നത് കട്ടിയുള്ള ഒരുകൂട്ടം വെള്ളമുള്ളുകളായാണ്. ശത്രുവിന്റെ ദേഹത്ത് തറയ്ക്കുന്ന മുള്ളുകൾ അതിന്റെ ശരീരത്തിൽ നിന്നും അടർന്നുപോകും. മുള്ളൻ പന്നികൾക്ക് എല്ലു കരണ്ടു തിന്നുന്ന സ്വഭാവമുണ്ട്, കാരണം മുള്ളുകൾ വളരാൻ എല്ലിൽ മാത്രം അടങ്ങിയിട്ടുള്ള കാത്സ്യവും ഫോസ്ഫറസും മറ്റും ആവശ്യമാണ്.ആക്രമണം മനസ്സിലാക്കിയാൽ അപകടം ഒഴിഞ്ഞുപോകുന്നിലെങ്കിൽ പുറം തിരിഞ്ഞ് അത് വേഗത്തിൽ ശത്രുവിന് നേരെ കുതികുക്കയും അതിന്റെ മുള്ളുകൾ ശത്രുജീവിയുടെ മാംസത്തിൽ തുളച്ചു കയറ്റുകയും ചെയ്യുന്നു. പുള്ളിപുലികളുടെയും കടുവകളുടെയും ശരിരത്തിൽ മാരകമായ മുറിവുണ്ടാക്കാൻ ഇവയ്ക്ക് കഴിയും എന്നാൽ ഉപദ്രവകാരികൾ അല്ലാത്ത മറ്റു മൃഗങ്ങൾക്ക് നേരെ മുള്ളൻപന്നി അതിന്റെ മുള്ളുകൾ ഉതിർക്കാറില്ലത്രേ. ഇതിന്റെ ശരിരത്തിന്റെ മൊത്തം നീളം: 60-90 സെ.മീ. തൂക്കം: 11-18 കിലോയുമാണ്.
പാറകൾ നിറഞ്ഞ കുന്നിൻചരുവിൽ, തുറസ്സായ ഗ്രാമപ്രേദേശങ്ങളിൽ, ഇലപൊഴിയുന്ന വനങ്ങളിൽ, മാളങ്ങളിലും കട്ടിയുള്ള കുറ്റിചെടികൾക്കിടയിലും പുല്ലുകൾകിടയിലും ഇവ  കഴിയുന്നു.പറമ്പിക്കുളം വെങ്കോളിക്കുന്നിന്റെ താഴ് വാരം ഈ ജീവിയുടെ ഒരു പ്രധാന ആവാസകേന്ദ്രമാണ്.
ഭൂമിയിലെ ഏറ്റവും വലിപ്പം കൂടിയ മുള്ളൻ പന്നി വർഗമാണ് ആഫ്രിക്കൻ മുള്ളൻ പന്നി. തെക്കേ ആഫ്രിക്കയിലാണ് ഇവ കണ്ട് വരുന്നത്. ഒരടിയോളം നീളമുണ്ട് ഇവയുടെ മുള്ളുകൾക്ക്. സസ്യഭുക്കുകളായ ഇവ മാളങ്ങൾ തുരന്നാണ് താമസിക്കുന്നത്. മാത്രമല്ല ഇവ നീന്താറുമുണ്ട്.

Thursday, September 12, 2019

ഇഷ്ടഗാനം-കണ്ണീർ പൂവിന്റെ (കിരീടം )

Raga Kappi based songs -കാപ്പി രാഗം (രാഗപരിചയം )

കാപ്പി
🎼🎼🎼🎼🎼

കർണാടക സംഗീതത്തിലെ
22-മതു മോളകര്‍ത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമാണ് കാപ്പി. ഹിന്ദുസ്ഥാനി സംഗീതത്തിലും കര്‍ണാടക സംഗീതത്തിലും തുല്യപ്രചാരം നേടിയിട്ടുള്ള ഒരു  രാഗമാണിത് . ഹിന്ദുസ്ഥാനി സംഗീതത്തില്‍നിന്ന്‌ ഉടലെടുത്ത ഈ രാഗം 19-ാം ശതകത്തിന്റെ ഉത്തരാര്‍ധകാലഘട്ടത്തിലാണ്‌ കര്‍ണാടകസംഗീതത്തില്‍ പ്രചരിച്ചുതുടങ്ങിയത്‌.

കര്‍ണാടകസംഗീതത്തില്‍ കര്‍ണാടകകാപ്പി, ഉപാംഗകാപ്പി, ഭാഷാംഗകാപ്പി എന്നിങ്ങനെ മൂന്നു തരത്തിലുള്ള കാപ്പിരാഗം കാണുന്നു ഹിന്ദുസ്ഥാനി സംഗീതത്തില്‍ നിന്നു വന്ന രാഗമായതിനാല്‍ ഹിന്ദുസ്ഥാനി കാപ്പി എന്നും പറയപ്പെടുന്നു.

ശൃംഗാരരസപ്രധാനവും കേള്‍ക്കാന്‍ സുഖമുള്ളതുമായ ഒരു ദേശീയരാഗമാണു് കാപ്പി.
കാപ്പി രാഗം എങ്ങനെയും രുചിക്കാം..സന്തോഷത്തിലും ദു:ഖത്തിലും ഒരുപോലെ ചേരുന്ന മഹനീയമായ സ്വരസ്ഥാനങ്ങൾ ഈ രാഗത്തിനുണ്ട്.
വിഷാദഭാവം ഉള്ളില്‍ സൂക്ഷിക്കുന്ന പ്രണയവതിയായ ഒരു രാഗം എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.

മലയാളത്തിന് ഒട്ടേറെ ഹിറ്റുകൾ നൽകിയ രാഗമാണിത്.

ഡിപ്രെഷൻ, ഓർമകുറവ് എന്നിവയുള്ളവർ ഈ രാഗം കേൾക്കുന്നതിലൂടെ വളരെയധികം ആശ്വാസം ലഭിക്കുമത്രേ.

കൃതികള്‍ :
 1.ഇന്ദാസൗഖ്യമനിനേ(ത്യാഗരാജസ്വാമികൾ ) 2.വഹരമാനസ(സ്വാതിതിരുനാൾ ) 3.ജഗദോദ്ധാരണ( സുന്ദരദാസർ )
4.എന്ന തവം ചെയ്തനേ യശോദ)
(പാപനാശം ശിവൻ )
5.  മായാ ഗോപാല'(കെ സി കേശവപിള്ള).

പ്രശസ്തമായ ചില സിനിമാഗാനങ്ങൾ

1.സന്യാസിനി' (രാജഹംസം)
2.മധുരം ജീവാമൃതബിന്ദു' (ചെങ്കോല്‍) 3.വാര്‍ത്തിങ്കളുറങ്ങുന്ന' (അഗ്നിസാക്ഷി), 4.കരിമിഴിക്കുരുവിയെ കണ്ടില്ല' (മീശമാധവന്‍), 5.കാതല്‍ റോജാവേ' (റോജാ-തമിഴ്  ) 6.വരമഞ്ഞള്‍' (പ്രണയവര്‍ണ്ണങ്ങള്‍) .
7.ഒരു പൂ വിരിയുന്ന സുഖ മറിഞ്ഞു (വിചാരണ )
8.ഓ പ്രിയേ പ്രിയേ (അനിയത്തി പ്രാവ് )
9.പ്രിയനേ നീ (വിസ്മയത്തുമ്പത്ത് )
10.വാവാവോ വാവേ  വാവേ വേ (എന്റെ വീട് അപ്പൂന്റേം )
11.കാണാക്കുയിലിൻ (കോളേജ്കുമാരൻ )
12.നിനവേ എൻ നിനവേ (മുല്ലവള്ളിയും തേന്മാവും )
13.കൊഞ്ചി കൊഞ്ചി (വിസ്മയ വിസ്മയതുമ്പത്ത്)
14.അഴകേ (കസ്തൂരിമാൻ )
15.സാന്ദ്രമാം സന്ധ്യതൻ (കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് )
19.എത്രയോ ജന്മമായ് (സമ്മർ ഇൻ ബത്‌ലഹേം )
20.അനുരാഗവിലോചനനായ് (നീലതാമര )
21.കിളിപെണ്ണെ നിലാവിൻ (ദോസ്ത് )
22.സ്വരകന്യകമാർ (സാന്ത്വനം )
23.ചെല്ലക്കാറ്റ് ചാഞ്ചക്കമാടും (നക്ഷത്രതാരാട്ട് )
24.കണ്ടു കണ്ടു കണ്ടില്ല (ഇഷ്ടം )
25.ഒരു മഴപക്ഷി പാടുന്നു (കുബേരൻ )
26.കുഴലൂതും പൂന്തെന്നലേ (ഭ്രമരം )
27.സുമംഗലീ നീ ഓർമ്മിക്കുമോ (വിവാഹിത )
28.സുന്ദരസ്വപ്നമേ (ഗുരുവായൂർ കേശവൻ )
29.എന്റെ ഖൽബിലെ വെണ്ണിലാവ് (ക്ലാസ്സ്‌മേറ്റ്സ് )
30.മുറ്റത്തെമുല്ലേ ചൊല്ലൂ (മായാവി )
31.ഇഷ്ടമല്ലേ ഇഷ്ടമല്ലേ (ചോക്ലേറ്റ്സ് )
32.സ്വർണമുകിലേ (ഇത് ഞങ്ങളുടെ കഥ )
33.മൗനസരോവരമാകെ (സവിധം )
34.പാലപൂവേ (ഞാൻ ഗന്ധർവ്വൻ )
35.ഇന്നലെ എന്റെ നെഞ്ചിലെ (ബാലേട്ടൻ )
36.മെഹറുബാ മെഹറുബാ (പെരുമഴക്കാലം )
37.തത്തക തത്തക (വടക്കും നാഥൻ )

സമ്പാദനം
JP കല്ലുവഴി

Sreenarayana Guru. ശ്രീനാരായണഗുരു

ശ്രീനാരായണഗുരു.


മദ്യ വില്പനയും മദ്യപാനവും തീയ്യന്റെ അവകാശവും കടമയുമായി വിശ്വസിച്ചിരുന്ന കാലം. മുഴുവണ തീയ്യ കുടിലുകളിലും വാറ്റ്. ഭക്തരെപ്പോലെ  തന്നെ മദ്യ സേവ നടത്തുന്ന പ്രാദേശിക ദേവന്മാർ. വാറ്റരുത് കുടിക്കരുതുകൊടുക്കരുതെന്ന് ഗുരു പറഞ്ഞു. വാറ്റുകാരനെ പിശാചിനെപ്പോലെ അകറ്റി നിര്ത്താനാവശ്യപ്പെട്ടു. കല്പവൃക്ഷത്തിൽ നിന്ന് നീറ്റിയെടുക്കുന്ന കാളകൂട വിഷമാണ് കള്ളെന്നു അത് പാനം ചെയ്യുന്നവരെ ഓർമ്മിപ്പിച്ചു . എന്നാൽ പിന്നീട് കേരളം കണ്ടത് മറിച്ചാണ്..
കേരളത്തിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു.
വയൽവാരം ശ്രീകാര്യം എന്ന ഗ്രാമത്തിനടുത്തായി ചെമ്പഴന്തിയിലെ മണയ്ക്കൽ ക്ഷേത്രം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ് നാരായണഗുരുവിന്റെ വയൽവാരം വീട് സ്ഥിതി ചെയ്യുന്നത്.
കൊല്ലവർഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്.
വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത്. അദ്ദേഹത്തിന്റെ പിതാവ്, കൊച്ചുവിളയിൽ മാടൻ സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്.

മൂന്നു സഹോദരിമാരുണ്ടായിരുന്നു ഗുരുദേവന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ അമ്മ മരിച്ചു , തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. തോട്ടപ്പണി അദ്ദേഹത്തിന്‌ ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു വെറ്റിലത്തോട്ടം അദ്ദേഹം വച്ചു പിടിപ്പിച്ചു. അതു നനക്കാനായി ഒരു കിണറും അദ്ദേഹം കുഴിച്ചു. ചെടികൾ വളരുന്നതു നോക്കി ഏതേത് ഭാഗത്ത് ജലം സുലഭമാണ്‌, എവിടെയൊക്കെ കുഴിച്ചാൽ വെള്ളം ലഭിക്കും എന്ന് അദ്ദേഹത്തിന്‌ മനഃസിദ്ധിയുണ്ടായിരുന്നു.

ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. പതിനെട്ട് വയസ്സായതോടെ അദ്ദേഹത്തിൽ സന്യാസിക്കുവേണ്ട എല്ലാ ലക്ഷണങ്ങളും തെളിഞ്ഞു തുടങ്ങി. അനികേതത്വം അദ്ദേഹം അനുഭവിച്ചു തുടങ്ങി. ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്‌ പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌‌വ്യാപാരിയുടെ സഹായത്താൽ തമിഴിലെ പ്രാചീന കൃതികളായ തൊൽകാപ്പിയം, മണിമേഖല, തിരുക്കുറൾ, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി.
ഇതെല്ലാം വായിച്ചിട്ടും.. മനസ്സിലാക്കിയിട്ടും.. ദൈവം പൂജ ആചാരങ്ങൾ ഇതെല്ലാം.. അദ്ദേഹം തന്റെ യുക്തിക്കനുസരിച്ചേ ചെയ്തുള്ളൂ എന്നത് ആ കാലത്ത് ഒരു വിഷയം തന്നെ ആയിരുന്നു.
താൻ സന്തോഷിച്ചാൽ ദൈവവും സന്തോഷിക്കും എന്നു പറഞ്ഞ് ആ കൃത്യത്തെ തടയാൻ ശ്രമിക്കുന്നവരെ കുട്ടി തോല്പിക്കുമായിരുന്നു. തീണ്ടാൻ പാടില്ലാത്ത കീഴ്ജാതിക്കാരെ ദൂരത്തെവിടെയെങ്കിലും കണ്ടാൽ ഓടിയെത്തി അവരെ തൊട്ടിട്ടു കുളിക്കാതെ അടുക്കളയിൽ കടന്നു സ്ത്രീകളെയും അധികം ശുദ്ധം ആചരിക്കാറുള്ള പുരുഷൻമാരെയും തൊട്ട് അശുദ്ധമാക്കുന്നത് കുട്ടിക്ക് ഒരു വിനോദമായിരുന്നു.
പഠിക്കുന്ന കാലത്ത് തന്നെ.. നാണുവിന്റെ ഗുരുനാഥൻ അദ്ദേഹത്തിന്റെ ജ്ഞാനവും കഴിവും മനസ്സിലാക്കി.
സഹപാഠികളുടെ സംശയങ്ങൾ പരിഹാരം നിർദ്ദേശിക്കുന്നത് നാണുവിന്റെ ഒരു ഇഷ്ടജോലി ആയിത്തീർന്നു. അലങ്കാരം, തർക്കം, വേദാന്തം, വ്യാകരണം തുടങ്ങിയ ശാസ്ത്രവിഷയങ്ങളിലേക്ക് അധ്യയനം നീണ്ടപ്പോഴും മറ്റുള്ളവരെ പ്രസ്തുത ശാസ്ത്രഭാഗങ്ങൾ ആശാൻ പഠിപ്പിച്ചിരുന്നത് ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുള്ള നാണുവിനു ആ ഭാഗങ്ങളൊക്കെ എളുപ്പത്തിൽ പഠിച്ചു തീർക്കാൻ കഴിഞ്ഞു.
തുടർന്ന് കായംകുളത്ത്.. അവിടെ.. അന്ന് പറ്റാവുന്ന എല്ലാ വിദ്യകളും കരസ്ഥമാക്കി
ഗ്രാമത്തിൽ തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയിൽ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആരംഭിച്ചു. അദ്ധ്യാപകവൃത്തി അദ്ദേഹത്തിനു നാണുവാശാൻ എന്ന പേരു നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടർന്നു, സമീപപ്രദേശങ്ങളിൽ അദ്ദേഹം കാൽനടയായി യാത്രചെയ്തു് പ്രസംഗിച്ചും തൻറെ കവിതകൾ ചൊല്ലിയും ജനങ്ങളിൽ തത്വചിന്തയും, സമഭാവനയും വളർത്താനും ശ്രമിച്ചു.
സഹോദരിമാരുടെ നിർബന്ധപ്രകാരം...ഒരു വിവാഹം തീരുമാനം ആയെങ്കിലും    സഹോദരിമാർപോയി നാണുവിനു വേണ്ടി പുടവയും കെട്ടുതാലിയും കൊടുത്ത് വധുവിനെയും കൂട്ടി വീട്ടിൽ തിരിച്ചെത്തുംമുമ്പേതന്നെ നാണു നാടുവിട്ടു. ഭാര്യാഭർത്തൃബന്ധം അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല,
വീട്ടിൽ നിന്നും ഇറങ്ങി നേരെപോയത് അഗസ്ത്യകൂടം മലയിലേക്കാണ്.അദ്ദേഹത്തെ തേടി വന്ന  സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും  അഭിപ്രായത്തെ കരുതി ഗുരുദേവൻ അവരോടൊപ്പം വീട്ടിലേക്ക് പുറപ്പെട്ടു. എന്നാൽഭർത്താവിനേക്കാൾ തന്നെ സ്നേഹിച്ച ഭർത്താവിന്റെ  അമ്മയുടെ മരണശേഷം ആ വീട്ടിൽ നിൽക്കുന്നത് നിരർത്ഥകമായി തോന്നിയ കാളിയമ്മ തിരികെ സ്വഗൃഹത്തിലേക്ക് മടങ്ങിപ്പോയി.
നാട്ടിൽ തിരിച്ചെത്തിയ ഗുരുദേവൻ കടൽത്തീരത്തും മലകളിലും പോയിരുന്നു ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയിൽ അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി കൃഷ്ണൻ വൈദ്യരുടെ വീട്ടിൽ വച്ചു് കുഞ്ഞൻപിള്ളയുമായി പരിചയപ്പെട്ടു. ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികൾ.
പിന്നീട് 1888-ൽ അന്ന് കാട്ടുപ്രദേശമായിരുന്ന അരുവിപ്പുറത്ത് അദ്ദേഹം വരാനിടയായി. അവിടത്തെ അരുവിയുടെ പ്രശാന്തതയിലും പ്രകൃതി രമണീയതയിലും ആകൃഷ്ടനായ അദ്ദേഹം അവിടത്തെ ഗുഹയിലും കുന്നിൻ മുകളിലും ധ്യാനത്തിലേർപ്പെടുക പതിവായി. അദ്ദേഹം ആ വർഷത്തിലെ ശിവരാത്രി നാളിൽ അരുവിപ്പുറത്ത് ഒരു ശിവ പ്രതിഷ്ഠ നടത്തി, ആ പ്രദേശം ഭക്ത സങ്കേതമാക്കിത്തീർത്തു. പിന്നീട് ചിറയിൻകീഴ് വക്കത്തു ദേവേശ്വരം എന്ന ക്ഷേത്രം പണികഴിപ്പിക്കുകയും പഴയ സുബ്രമണ്യസ്വാമിക്ഷേത്രം പുതുക്കി പ്രതിഷ്ഠ നടത്തുകയും ചെയ്തു.[8] വടക്കേ ദേവേശ്വരം ക്ഷേത്ര നിർമ്മാണ സമയത്താണ് കുമാരനാശാനെ അദ്ദേഹം കണ്ടു മുട്ടുന്നത്.
1888 മാർച്ച് മാസത്തിൽ ശിവരാത്രിനാളിൽ ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ഒരു ശിവക്ഷേത്രം സ്ഥാപിച്ചു. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത്
നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നുപറഞ്ഞുകൊണ്ട് നേരിടുകയുണ്ടായി. സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവൻ നടത്തിയത്.
എന്നുരുന്നാലും നമ്മുടെ കേരളം മുന്നോട്ടു പോകാൻ മദ്യം ലോട്ടറി.. എന്നിവയുടെ വരുമാനം തന്നെ വേണം.. എന്തു ചെയ്യാൻ..?

Wednesday, September 11, 2019

Water &health.. വെള്ളം കുടിച്ചോ...??

വെള്ളം കുടിച്ചോ...??

ശരീരത്തിന്‍റ ആരോഗ്യ - സൌന്ദര്യ സംരക്ഷണത്തില്‍ വെള്ളം വലിയൊരു പങ്ക് വഹിക്കുന്നു. ശരീരത്തിലടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ പുറന്തള്ളുവാനും രക്തോത്പാദനത്തിനും ശരീരോഷ്മാവ് നിലിനിര്‍ത്തുവാനും മറ്റ് ഉപാപചയപ്രവര്‍ത്തനങ്ങള്‍ നടക്കുവാനും എല്ലാം വെള്ളം വലിയൊരു പങ്ക് വഹിക്കുന്നു.
ശീതജലം ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ ആ ശരീരഭാഗത്തേക്ക് കൂടുതലായി രക്തം പ്രവഹിക്കുകയും താപനില കൃത്യമായി നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.വെറും വയറ്റില്‍ 1.50 ലിറ്റര്‍ വെള്ളം കുടിച്ചാൽ
രക്തസമ്മര്‍ദ്ദം 30 ദിവസം കൊണ്ടും ഉദരസംബന്ധമായ പ്രശ്നങ്ങള്‍ 10 ദിവസം കൊണ്ടും പ്രമേഹം ഒരു മാസം കൊണ്ടും മലബന്ധം 10 ദിവസം കൊണ്ടും ടിബി 90 ദിവസം കൊണ്ടും പരിഹരിക്കാന്‍ സാധിക്കുമത്രെ.
രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ 5-6 ഗ്ലാസ്സ് വെള്ളം കുടിക്കുക. വെള്ളം കുടിച്ച് ഒരു മണിക്കൂറിന് ശേഷമേ പ്രാതല്‍ കഴിക്കാന്‍ പാടുള്ളൂ എന്ന് മാത്രം. ഈ ഒരു മണിക്കൂറിന് ശേഷം സാധാരണ പോലെ തന്നെ ഭക്ഷണം കഴിക്കാവുന്നതാണ്. എന്നാല്‍ പ്രാതലിനും ഊണിനും അത്താഴത്തിനും ശേഷം രണ്ട് മണിക്കൂര്‍ നേരത്തേക്ക് എന്തെങ്കിലും കഴിക്കുവാനോ കുടിക്കുവാനോ പാടില്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.
ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വിഷലിപ്തമായ വസ്തുക്കളെ ശരീരം നാം കുടിച്ച വെള്ളത്തിന്റെ മാധ്യമത്തില്‍  പരമാവധി വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും പുറന്തള്ളാന്‍ തുടങ്ങും. ഫലമായി ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും ലഭിക്കുന്നതൊടൊപ്പം യൌവനം നിലനിര്‍ത്തുകയും ചെയ്യും.

വെള്ളം കുടിക്കാൻ ഇതാ 10.കാരണങ്ങൾ


1.രക്തശുദ്ധീകരണം  രക്തത്തിലെ 80 ശതമാനവും വെള്ളമാണ്.

2.എല്ലുകളുടെ ബലം വർധിപ്പിക്കുന്നതിന് വെള്ളം കുടിക്കുന്നത് നല്ലതാണ്. എല്ലുകളിൽ 50 ശതമാനം അടങ്ങിരിക്കുന്നത് ജലാംശമാണ്.

3.പുതിയ കോശങ്ങൾ ഉൽപാദിപ്പിക്കുന്നതിൽ വെള്ളത്തിന് നിർണായകമായ പങ്കുവഹിക്കാനാകും.

4.അസ്ഥിസന്ധികളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് ശരീരത്തിൽ ജലാംശം അത്യാവശ്യമാണ്.
5. അസ്ഥികളുടെ തേയ്മാനം കുറയ്ക്കുന്നതിന് വെള്ളം സഹായിക്കുന്നു. 6.വാതരോഗം നിയന്ത്രിക്കുന്നതിന്:
സന്ധികള്‍ തമ്മിലുള്ള ഘര്‍ഷണം സാധാരണമാണ്. ആവശ്യമായ ജലത്തിന്റെ അളവ് ഉപയോഗിച്ച് സന്ധികളുടെ സംയുക്തരൂപം നിലനിര്‍ത്താന്‍ കഴിയും

7.ദഹനപ്രക്രിയ വേണ്ടവിധം നടക്കുന്നതിന് ഭക്ഷണത്തോടൊപ്പം വെള്ളം കൂടിക്കുന്നത് അനിവാര്യമാണ്.
വെള്ളം വേണ്ടത്ര ലഭിക്കാതിരുന്നാൽ പെട്ടെന്നു തന്നെ ക്ഷീണം, തളർച്ച, തലവേദന എന്നിവ അനുഭവപ്പെട്ടേക്കാം.ജൈവിക വിഷം ശരീരത്തില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യാന്‍
ശരീരഭാഗങ്ങളില്‍ ഓക്‌സിജന്‍, പോഷകഘടകങ്ങള്‍, ഹോര്‍മോണുകള്‍ എന്നിവ എത്തിക്കാന്‍ മാത്രമല്ല, വിഷവസ്തുക്കള്‍, മൃതകോശങ്ങള്‍, മാലിന്യങ്ങള്‍ എന്നിവ നീക്കംചെയ്യുന്നതിനായി ഒരു മാധ്യമവുമാണ് ജലം.
യൂറിയയുടെ രൂപത്തില്‍ വിസര്‍ജനവസ്തുക്കള്‍ ശരീരത്തില്‍ തങ്ങുന്നത് കോശജാലങ്ങള്‍ക്ക് വളരെ ദോഷകരമാണ്. ഇവ ശരീരത്തില്‍ നിന്ന് പുറംതള്ളുന്നതിനു മുന്‍പ് ഇവയെ നേര്‍പ്പിക്കേണ്ടത് (സാന്ദ്രത കുറയ്‌ക്കേണ്ടത്) അത്യാവശ്യമാണ്. ഇതിനും ലായകമായ ജലം ആവശ്യംതന്നെ.
9. ചര്‍മസംരക്ഷണത്തിനു വേണ്ടി
ചര്‍മത്തെ സംരക്ഷിക്കുന്നതിന് വിലകൂടിയ ക്രീമുകളെ ആശ്രയിക്കുന്നതിലും നല്ലത് ശുദ്ധമായ വെള്ളം കുടിക്കുന്നതാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും അതുവഴി ചര്‍മത്തിലെ ചുളിവുകളെ ഒരു പരിധിവരെ മാറ്റിനിര്‍ത്താനും കഴിയും.

10.ശരീരഭാരം കുറയ്ക്കാന്‍
ധാരാളം വെള്ളം കുടിക്കുന്നത്  സഹായിക്കും. . ജലത്തിന് നമ്മുടെ ഉപാപചയ നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിയും .   അര ലിറ്റര്‍ (17 ഔണ്‍സ്) വെള്ളം കുടിക്കുന്നത് ഉപാപചയം 2430 ശതമാനം വരെ 1.5 മണിക്കൂര്‍ സമയത്തേക്ക്  വര്‍ധിപ്പിക്കുമെന്നതാണ്. അതായത്, ദിവസവും രണ്ട് ലിറ്റര്‍ വെള്ളം കുടിക്കുന്നത് മൊത്തം ഊര്‍ജ ചെലവ് ദിവസം 96 കലോറി വര്‍ധിപ്പിക്കും എന്നാണ്.
ഊണിന് അര മണിക്കൂര്‍ മുന്‍പ് ഒരുഗ്ലാസ് വെള്ളം കുടിക്കുക, ഇത് ഭാരം കുറയ്ക്കാന്‍ മാത്രമല്ല, വിശപ്പിനെ ശമിപ്പിക്കാനും സഹായകമാണ്. ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് വെള്ളം കുടിക്കുകയാണെങ്കില്‍, നമുക്ക് വയറുനിറഞ്ഞതായി തോന്നിപ്പിക്കുകയും അതിനാല്‍ അധികഭക്ഷണം കഴിക്കുന്നത് തടയാനും കഴിയും.
 അങ്ങനെ നിങ്ങള്‍ക്ക് അമിതവണ്ണം കുറയ്ക്കാനും കഴിയും.
ചെറുനാരങ്ങ, പൊതിന, മോര്, ജീരകം, ഉലുവ, ചുക്ക്  തുടങ്ങിയചേർത്ത് വെള്ളം സ്വാദിഷ്ടമാക്കാം കുടിക്കാം.

Note:
ആരോഗ്യപരമായ അവശതകള്‍ ഉള്ളവര്‍ തന്റെ ഡോക്ടറിനെ കണ്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്.

Tuesday, September 10, 2019

Sleeplessness ഉറക്കമില്ലായ്‌മ -കാരണങ്ങളും പരിഹാരങ്ങളും

ഉറക്കമില്ലായ്‌മ

രാത്രിയിൽ ഏഴു മണിക്കൂർ ഉറങ്ങുന്നത് തലച്ചോറിനെ വാർധക്യത്തിൽനിന്ന് രക്ഷിക്കുമെന്ന് പുതിയ ഗവേഷണ റിപ്പോർട്ട്.
ഒമ്പതു മണിക്കൂറോളം ഉറങ്ങുന്നവർക്കും അഞ്ചു മണിക്കൂറിൽ കുറവ് ഉറങ്ങുന്നവർക്കും ഓർമയുടെയും ശ്രദ്ധയുടെയും പ്രശ്നങ്ങളുണ്ടാകുമെന്നാണ് ഗവേഷണഫലം.
ഉറക്കത്തിലെ കൃത്യതയില്ലായ്മ വാർധക്യത്തോടടുത്തവരിൽ അൽഷൈമേഴ്സ് പോലുള്ള രോഗങ്ങളുടെ സാധ്യത കൂട്ടുന്നു. കൃത്യതയാർന്ന ഉറക്കം, ഭക്ഷണം, വ്യായാമം എന്നിവ ശരീരത്തിനു ഗുണം ചെയ്യുമെന്നു തന്നെയാണ് ഈ കണ്ടെത്തലും ആവർത്തിക്കുന്നത്. ഏഴു മണിക്കൂറിലേറെയുള്ള ഉറക്കം ഭാരം കൂട്ടാനും ഹൃദയരോഗങ്ങൾക്കും പ്രമേഹത്തിനും കാരണമാകാം.

രാത്രിയിൽ വേണ്ടത്ര ഉറക്കം കിട്ടിയില്ലെങ്കിൽ
അടുത്ത ദിവസം ഒട്ടും ചുറുചുറുക്ക് അനുഭവപ്പെടുകയില്ല.

 എത്ര നേരം ഉറക്കം ആവശ്യമാണ് എന്നത് ഓരോ ആളുകൾക്കും വ്യത്യസ്തമായിരിക്കും.
വ്യത്യസ്ത പ്രായത്തിൽ ഒരു ദിവസം ഉറങ്ങേണ്ട ശരാശരി സമയം

ജനിച്ച ഉടനെയുള്ള കുട്ടികൾ 18 മണിക്കൂർ വരെ

1-12 മാസം വരെയുള്ള കുട്ടികൾ 14–18 മണിക്കൂർ

1-3 വർഷം വരെ 12-15 മണിക്കൂർ

3-5 വർഷം വരെ 11-13 മണിക്കൂർ

5-12 വരെയുള്ള കുട്ടികൾ 9-11 മണിക്കൂർ

കൗമാരപ്രായക്കാർ 8-9 മണിക്കൂർ

പ്രായപൂർത്തിയായവർ 7-8 മണിക്കൂർ
ഗർഭിണികളായ സ്ത്രീകൾ 8  മണിക്കൂർ

ഉറക്കക്കുറവ്

മാരകരോഗങ്ങൾ, ശാരീരികക്ഷതങ്ങൾ, കാൻസർ, ആസ്ത്മ, ഹൃദ്രോഗങ്ങൾ തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങൾ ഉറക്കക്കുറവിന് കാരണമാകാം.
മാനസിക അസ്വാസ്ഥ്യങ്ങൾ--ഉൽക്കണ്ഠ, ലൈംഗികാവേശം,പരീക്ഷാഭയം, ജോലിഭാരം, സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ  രോഗഭീതി, വിഷാദരോഗം,
അസുഖകരമായ കിടക്കയും കിടപ്പറയും.
അമിത സ്വപ്നവും പേടിസ്വപ്നങ്ങളും.
പല ഔഷധങ്ങളുടെ ഉപയോഗം  എന്നിവ ഉറക്കമില്ലായ്‌മ ക്ക് കാരണമാകാറുണ്ട്.

അത്പോലെ ധാരാളം കാപ്പി കുടിക്കുക, ഉച്ചകഴിഞ്ഞ് ഉറങ്ങുക, രാത്രി ടെലിവിഷനില്‍ വികാര വേലിയേറ്റമുണ്ടാക്കുന്ന  കാര്യങ്ങള്‍ കാണുക തുടങ്ങിയ കാര്യങ്ങള്‍ ഉറക്കത്തെ ബാധിക്കുന്നു.

 പരിഹാരങ്ങൾ

1.ഉറങ്ങാന്‍ കിടക്കുന്നതിനും ഉണരുന്നതിനും ഒരു സ്ഥിരസമയം നിശ്ചയിക്കുകയെന്നത് പ്രധാനമാണ്.

2.ശാന്തതവരുത്തുന്ന
 ചികിത്സ:- ശ്വാസം പതുക്കെ ഉള്ളിലേക്ക് വലിച്ച് പതുക്കെ പുറത്തേക്കു വിടുന്നതിലൂടെ ശാന്തത കൈവരിക്കാം. ഇത് ഉറക്കത്തിന് സഹായകമാണ്.

3.ഉറങ്ങുന്നതിന് മുൻപായി നീല വെളിച്ചം കാണുന്നത് ഉറക്കത്തെ നിയന്ത്രിക്കുന്ന മെലാറ്റോണിൻ എന്ന ഹോർമോണെ തടയുന്നു. ഇതുമൂലം നാഡീവ്യൂഹത്തിൽ ഉണർച്ച ഉണ്ടാവുകയും, തൻമൂലം ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്നു. അതിനാൽ, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിർത്തുകയാണെങ്കിൽ സുഖനിദ്ര എളുപ്പത്തിൽ ലഭിക്കും..

4.കൃത്യമായ വ്യായാമം മാനസിക സമ്മർദ്ദം അകറ്റുകയും അതുവഴി ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

5.ഉറങ്ങുന്നതിന് മുൻപായി ചൂടുവെള്ളത്തിൽ ഒരു ചെറിയ കുളി കുളിക്കുന്നത് നല്ല ഉറക്കം ലഭിക്കുവാൻ സഹായിക്കുന്നു.

6.പാൽ ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം മുതലായവ സ്ഥിരമായി കഴിക്കുന്നത് ഉറക്കം നല്ലരീതിയിൽ ലഭിക്കുന്നതിന് സഹായിക്കുന്നു

7.പകൽ സമയത്ത് അൽപനേരം  സൂര്യപ്രകാശം കൊള്ളുന്നത് സുഖനിദ്ര പ്രദാനം ചെയ്യുന്നതിൽ
 നല്ല പങ്ക് വഹിക്കുന്നു.

8.ഒരു ടീസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണ, അര ടീസ്പൂൺ തേൻ, അൽപം ഉപ്പ്  ഇത്എല്ലാം നല്ലതു പോലെ മിക്സ് ചെയ്ത്ഒരു സ്പൂൺ ആക്കി ഉറങ്ങാൻ പോവുന്നതിന് മുൻപ്  കഴിച്ചാൽ ഉറക്കമില്ലായ്മ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

9.പഴം
രാത്രിയിൽ വാഴപ്പഴം കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാൻ സഹായിക്കും. പഴത്തിലുള്ള മഗ്നീഷ്യം മസ്തിഷ്കത്തിലെ ഉഷ്ണനില താഴ്ത്തി നിർത്തുന്നതിനും ഹോർമോണുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.

10.ഹെർബൽ ടീ.
നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഒരു  ഹെർബൽ ടീ തയ്യാറാക്കാം

തയ്യാറാക്കുന്ന വിധം...

ജാതിക്ക                      1 എണ്ണം
കറുവപ്പട്ട   ഒരു കഷ്ണം( ചെറുത്)
ജീരകം  ഒരു         ടീസ്പൂൺ
ഏലയ്ക്ക    2 എണ്ണം(പൊടിച്ചത്)

ആദ്യം ഒരു പാനിൽ വെള്ളം ചൂടാക്കുക. വെള്ളം നല്ല പോലെ തിളച്ച് വരുമ്പോൾ അതിലേക്ക് ജാതിക്ക, കറുവപ്പട്ട, ജീരകം, ഏലയ്ക്ക എന്നിവ ചേർക്കുക. ശേഷം തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം കുടിക്കാം.

11.നാരങ്ങ നീര്. കുളിക്കുന്ന വെള്ളത്തില്‍ അല്‍പം നാരങ്ങ നീര് കലര്‍ത്തി അത് കൊണ്ട് കുളിച്ചാല്‍ മതി. ഇത് ഉറക്കമില്ലായ്മക്ക് പരിഹാരം നല്‍കുന്നു
12.ഔഷധങ്ങള്‍:- ഒരു നിവൃത്തിയുമില്ലെങ്കില്‍ ഉറക്കമുണ്ടാക്കുന്ന ഔഷധങ്ങളുടെ സഹായം തേടാവുന്നതാണ്. ഡോക്ടറുടെ അഭിപ്രായത്തോടെ മാത്രം ഇവ ഉപയോഗിക്കുക.

Monday, September 9, 2019

Ragas -സംഗീതരാഗപരിചയം

സംഗീതരാഗപരിചയം


സംഗീതം നമ്മുടെ ആത്‌മാവിന്റെ തന്നെ ഭാഗമാണ്. ഭക്തി. കോപം, സങ്കടം , സന്തോഷം തുടങ്ങി എല്ലാവികാരങ്ങളെയും പ്രകടമാക്കുവാൻ സംഗീതത്തിന് കഴിയും.
അതുകൊണ്ടു തന്നെ സംഗീതം കേവലം ഒരു ആസ്വാദനം എന്നതിലുപരി ഒരു സാന്ത്വനമായും ഔഷധമായും അംഗീകരിക്കപ്പെട്ടിരിക്കുന്നു.

സംഗീതത്തിലെ വിവിധങ്ങളായ രാഗങ്ങൾ വിവിധ വികാരങ്ങൾ നമ്മിൽ ജനിപ്പിക്കുന്നു.
നമ്മുടെ മാനസിക സമ്മർദ്ദങ്ങൾക്ക് അയവു വരുത്തി സന്തോഷം പ്രദാനം ചെയ്യാനും ശരീരത്തെ രോഗമുക്തമാക്കാനുള്ള  ഔഷധമായിമാറാനും  സംഗീതത്തിനു കഴിയും.

ഓരോ രാഗവും പലതരത്തിലുള്ള ഗുണങ്ങളാണ് നമ്മിൽ ജനിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ രാഗചികിത്സ (Music Therapy)ഇന്ന് വളരെയേറെ ശ്രദ്ധിക്കപെട്ടു കഴിഞ്ഞിരിക്കുന്നു.

കർണ്ണാടക സംഗീതത്തിൽ 72 മേളകർത്താരാഗങ്ങൾ ആണ് ഉള്ളത്. അവയെ ജനകരാഗങ്ങൾ (സമ്പൂർണ രാഗങ്ങൾ )എന്ന് വിളിക്കുന്നു. ഇവയിൽ നിന്നും ജനിച്ചവ എന്ന അർത്ഥത്തിൽ മറ്റുള്ളരാഗങ്ങളെ ജന്യരാഗങ്ങൾ എന്നാണ് വിളിക്കുന്നത്. ജന്യരാഗങ്ങളുടെ എണ്ണം എത്രയും ആകാം.

ഒരോരോ രാഗങ്ങളുടെ സവിശേഷതകൾ, രാഗചികിത്സയിൽ വിവിധ രോഗങ്ങൾക്ക് ഉപയോഗിച്ച് വരുന്ന പ്രത്യേക രാഗങ്ങൾ,വിവിധ  രാഗങ്ങളിൽ ചിട്ടപ്പെടുത്തിയിട്ടുള്ള കീർത്തനങ്ങളും സിനിമാഗാനങ്ങളും എന്നിവയെല്ലാം പരിചയപെടുത്തുകയാണ് "സംഗീത രാഗപരിചയം  " എന്നതിലൂടെ ഉദ്ദേശിക്കുന്നത്.
പ്രശസ്തമായ പല  ഗാനങ്ങളിലും ഒന്നിലധികം രാഗങ്ങളുടെ രാഗമിശ്രണവും പതിവുണ്ട്. 

അടുത്ത ഭാഗങ്ങളിൽ ഓരോരോ രാഗങ്ങളുടെ പ്രത്യകതകളും അവയെ ആധാരമാക്കിയുള്ള ഗാനങ്ങളെയും പരിചയപ്പെടാം.
അഭിപ്രായം അറിയിക്കുമല്ലോ.

സമ്പാദനം. ജെ. പി. കല്ലുവഴി

Helmet -ഹെൽമെറ്റ്‌ ഒരു പിഴയല്ല

ഹെൽമെറ്റ്‌



ഇരുചക്ര വാഹന യാത്രികര്‍ അപകടങ്ങളില്‍ പെടുന്നതിനുള്ള സാധ്യത ഏറെയാണ്. ഇരുചക്ര വാഹനാപകടങ്ങളില്‍ മിക്കപ്പോഴും തലയ്ക്കാണ് പരിക്കേല്‍ക്കാറുള്ളത്. മരണകാരണം ആവുന്ന പരിക്കുകളില്‍ 50 ശതമാനത്തിലധികവും ഹെഡ് ഇഞ്ച്വറി മൂലം ഉള്ളതാണ്. മനുഷ്യ ശരീരത്തിന്റെ ജൈവീക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രമായ തലച്ചോര്‍ ഉള്‍പ്പെടെയുള്ള പ്രധാന അവയവങ്ങള്‍ പേറുന്ന ഭാഗമാണ് ശിരസ്സ്. തലയ്ക്കും കഴുത്തിനും മുഖത്തിനും ഉണ്ടാവുന്ന പരുക്കുകള്‍ മരണത്തിനും രോഗാതുരതയ്ക്കും കാരണമാവാന്‍ സാധ്യത ഏറെയാണ്. ഇത്തരം അപകടങ്ങളില്‍ ഹെല്‍മെറ്റ് ശരിയായ രീതിയില്‍ ധരിച്ചാല്‍ തലയ്ക്കു ഉണ്ടാവുന്ന പരിക്ക് 69 ശതമാനവും മരണ സാധ്യത 42 ശതമാനത്തോളവും കുറയും എന്നാണ് 2008ല്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

തലച്ചോറിന്റെ പരിക്കുകള്‍ മാത്രമല്ല നട്ടെല്ലിനുള്ളിലെ സുഷുംന നാഡിക്കേല്‍ക്കുന്ന പരിക്കുകള്‍ കുറയ്ക്കാനും ഹെല്‍മെറ്റ് ഉപയോഗിക്കുന്നതു വഴി സാധിക്കും.  .

ഹെല്‍മെറ്റ് ധരിക്കുന്നത് കേള്‍വിയെ ബാധിക്കും എന്നതു തെറ്റായ ധാരണയാണ്. ഹെല്‍മെറ്റ് ധരിക്കുന്നത് ശബ്ദ കോലാഹലം കുറയ്ക്കും. എന്നാല്‍, സ്വരഭേദങ്ങള്‍ വേര്‍തിരിച്ചറിയാനുള്ള ചെവിയുടെ പ്രവര്‍ത്തനത്തെ ഹെല്‍മെറ്റ് തടസ്സപ്പെടുത്തുന്നില്ല. അതിനാല്‍ വാഹനം ഓടിക്കുന്ന ആള്‍ കേള്‍ക്കേണ്ട ശബ്ദങ്ങള്‍ കേള്‍ക്കാനും തിരിച്ചറിയാനും ഹെല്‍മെറ്റ് തടസ്സമാവുന്നില്ല.
  വാഹനം ഉപയോഗിക്കുന്ന ഏതൊരു അവസരത്തിലും അതിപ്പോൾ ചെറിയ ദൂരം സഞ്ചരിക്കുമ്പോള്ലാണെങ്കിലും  അപകടം ഉണ്ടായേക്കാം. ആയതിനാല്‍ മുന്‍കരുതല്‍ എല്ലായ്‌പ്പോഴും ആവശ്യമാണ്.


. ശരിയായ ഹെല്‍മെറ്റ് ധരിക്കാതിരിക്കുന്നതും അതുപോലെതന്നെ ശരിയായ രീതിയില്‍ ഹെല്‍മെറ്റ് ധരിക്കാതിരിക്കുന്നതും പരുക്കുകള്‍ പറ്റാനുള്ള സാധ്യത കൂട്ടുന്നു. ഗുണ നിലവാരമുള്ള ഹെല്‍മെറ്റ് തന്നെ വാങ്ങുന്നതില്‍ പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്തണം.ഐ എസ് ഐ എസ് 4151 ആണ് ഇന്ത്യയിലെ നിശ്ചിത സ്റ്റാന്‍ഡേര്‍ഡ്.

വഴിയരികിലും മറ്റും വില്‍ക്കുന്ന വില കുറഞ്ഞ തരം ഹെല്‍മെറ്റ്കള്‍ വാങ്ങി ഉപയോഗിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. മോശമായ ഹെല്‍മെറ്റ് പരുക്കുകളെ തടയുന്നതില്‍ പരാജയപ്പെടുക മാത്രമല്ല ചിലപ്പോള്‍ ഇവയുടെ ഭാഗങ്ങള്‍ പൊട്ടി കണ്ണിലോ മുഖത്തോ ഒക്കെ തുളച്ചു കയറുകയും ചെയ്യാം.

പൂര്‍ണ്ണ മുഖാവരണം ഉള്ള ഹെല്‍മെറ്റ് ആണ് ഏറ്റവും സുരക്ഷിതം. അതോടൊപ്പം ശബ്ദകോലാഹലം കുറയ്ക്കാനും, വായു പ്രതിരോധം കുറയ്ക്കാനും, ഉള്ളിലെ വായു സഞ്ചാരം ക്രമീകരിക്കാനും ഉള്ള പ്രത്യേകതകള്‍ ഇവയുടെ അധിക യോഗ്യതകള്‍ ആയി കണക്കാക്കാം. 35% ത്തോളം അപകടങ്ങള്‍ താടി ഭാഗത്തിനും ക്ഷതം ഉണ്ടാക്കുന്നു എന്നാണു കണക്കുകള്‍.മുന്‍വശം കവര്‍ ചെയ്യാത്ത ഹെല്‍മെറ്റ് സ്വാഭാവികമായും താരതമ്യേന കുറഞ്ഞ സംരക്ഷണം ആണ് പ്രദാനം ചെയ്യുന്നത്.

പലരും ഉപയോഗിക്കുന്ന ഹാഫ് ഹെല്‍മെറ്റ് യഥാര്‍ഥത്തില്‍ മോട്ടോര്‍ വാഹന യാത്രയില്‍ സുരക്ഷ പ്രദാനം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതല്ല. നിയമത്തില്‍ നിന്ന് പരിരക്ഷ കിട്ടാന്‍ വേണ്ടി ചിലര്‍ വഴിപാടു പോലെ ഉപയോഗിക്കുന്ന ചട്ടി കമിഴ്ത്തിയത് പോലുള്ള ആകൃതിയുള്ള ഇത്തരം ഹെല്‍മെറ്റ്കള്‍ തലയോടിനെ വെയിലില്‍ നിന്ന് സംരക്ഷിക്കുക മാത്രമാണ് ചെയ്യുക. കൂടിപ്പോയാല്‍ പുറമേ ഉരസല്‍ മൂലമുള്ള പരുക്ക് തടഞ്ഞേക്കാം എന്നാല്‍ തലയോടിനും മസ്തിഷ്‌കത്തിനും ഒക്കെ ഉണ്ടായേക്കാവുന്ന ഗുരുതരമായ ആഘാതം തടയുകയില്ല.ആയതിനാല്‍ ഇത് സംരക്ഷണത്തിനു ഉപയോഗയോഗ്യം അല്ല.

 ഇരുണ്ട നിറങ്ങളെക്കാള്‍ ഇളം നിറമുള്ള ഹെല്‍മെറ്റ് ധരിക്കുന്നത് മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍ മാര്‍ക്ക് ഹെല്‍മെറ്റ് ധാരിയെ കാണാന്‍ സഹായിക്കുന്നു  അതിനാല്‍തന്നെ അപകട സാധ്യത കുറയുന്നു.   അമിതമായി അയഞ്ഞിരിക്കുന്ന ഹെല്‍മെറ്റ് ആഘാതം ഉണ്ടാവുന്ന സമയത്ത് ചലിക്കും എന്നതിനാല്‍ ഉദ്ദേശിക്കുന്ന സംരക്ഷണം നല്‍കാതെ പോയേക്കാം. ആയതിനാല്‍ അനുയോജ്യമായ സൈസ് നോക്കി തിരഞ്ഞെടുക്കുന്നതും പ്രധാനമാണ്.

ഹെല്‍മെറ്റ് ഉപയോഗിക്കുന്നവരില്‍ വലിയൊരു ശതമാനം ചിന്‍ സ്ട്രാപ് ശരിയായി ധരിക്കുന്നത് അവഗണിക്കുന്നു. ഹെല്‍മെറ്റ്‌ന്റെ സ്ട്രാപ് ധരിക്കാതെ ഉപയോഗിച്ചാല്‍ അപകടം നടക്കുന്ന സമയത്ത് ഹെല്‍മെറ്റ് ഊരി തെറിച്ചു പോവുകയും അത് കൊണ്ട് തന്നെ ഉദ്ദേശിച്ച ഫലമേ ഉണ്ടാവാതെ പോവുകയും ചെയ്യാം.ഹെല്‍മെറ്റ് ഉപയോഗിക്കുന്നതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് സ്ട്രാപ് കൃത്യമായി മുറുക്കി ഹെല്‍മെറ്റ്‌നെ സ്ഥാനഭ്രംശം ഉണ്ടാക്കാത്ത രീതിയില്‍ ധരിക്കേണ്ടത്.

ഹെല്‍മെറ്റ് ഒരിക്കല്‍ കാര്യമായ ഒരു ക്ഷതം ഏറ്റാല്‍ അതിന്റെ പ്രവര്‍ത്തന ക്ഷമത കുറയും. അകമേയുള്ള  പ്രതിരോധ സംവിധാനങ്ങള്‍ക്ക്  പ്രവര്‍ത്തന ക്ഷമത കുറഞ്ഞിട്ടുണ്ടാവം.ഒരു ഹെല്‍മെറ്റ് പലര്‍ മാറി മാറി ഉപയോഗിക്കുന്നത് നല്ലതല്ല തലയുടെ വലിപ്പ വത്യാസത്തിനു അനുസരിച്ച് ഹെല്‍മെറ്റ് വികസിക്കുകയും/അകമേ ഉള്ള സംരക്ഷണ ഫോം ചുരുങ്ങുകയും ചെയ്ത് എളുപ്പം ഊരിപ്പോവുന്ന അവസ്ഥയില്‍ ആവാം. സാധാരണഗതിയില്‍ ഒരു ഹെല്‍മെറ്റിന് ഏകദേശം അഞ്ചു വര്‍ഷമാണ് ആയുസ്സ്. എന്നാല്‍ നിരന്തരം ഉപയോഗിക്കുന്നുവെങ്കില്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ മാറണം.


തലയോട്ടി പൊട്ടുന്നത് തടയാന്‍ ആണ് ഹെല്‍മെറ്റ് എന്നൊരു ധാരണ ആയിരിക്കും പലരുടെയും മനസ്സിലേക്ക് വരുക. എന്നാല്‍ തലയോടിനുണ്ടാവുന്ന പൊട്ടല്‍ മാത്രമാണ് ഉണ്ടാവുന്നതെങ്കില്‍ അത് അത്ര ഗുരുതരം അല്ല. മസ്തിഷ്‌കത്തിനുണ്ടാവുന്ന പരുക്കാണ് ഗുരുതരാവസ്ഥ സൃഷ്ടിക്കുക. ആയതിനാല്‍ തന്നെ ഹെല്‍മെറ്റ്‌ന്റെ പ്രാഥമിക ധര്‍മ്മം തലച്ചോറിനു ഉണ്ടാവുന്ന പരുക്കുകള്‍ കുറയ്ക്കുക എന്നതാണ് തലയോടിനും മുഖത്തിനും ഉണ്ടാവുന്ന പരുക്കുകള്‍ രണ്ടാമത്തെ പരിഗണനാ വിഷയം മാത്രമാണ്.വീഴ്ച യുടെ ആഘാതത്തിൽ തലച്ചോറിലെ വിവിധ ഭാഗങ്ങള്‍ക്ക് ഇടയിലുള്ള രക്തക്കുഴലുകള്‍ പൊട്ടാന്‍ സാധ്യതയുണ്ട് അങ്ങനെ സംഭവിച്ചാല്‍ മാരകമായ ആന്തരിക രക്തസ്രാവം ഉണ്ടാവാനിടയുണ്ട്

ആഘാതം ശിരസ്സിലേക്ക് എത്തുന്നത് കുറയ്ക്കുക എന്ന ധര്‍മ്മമാണ് ഹെല്‍മെറ്റ്‌നുള്ളത്. പുറമേയുള്ള ഷെല്‍ കൂര്‍ത്ത വസ്തുക്കള്‍ ഉള്ളിലേക്ക് തുളച്ചു കയറുന്നതിനെ പരമാവധി പ്രതിരോധിക്കുകയും ഇന്നെര്‍ ലൈനെര്‍ ആഘാതത്തിന്റെ ഭാഗമായി തലച്ചോര്‍ വിഘടിച്ചു പോവുന്നത് തടയുകയും ചെയ്യുന്നു. ഇന്നെര്‍ ലൈനെര്‍ന്റെ ഉപയോഗം ആഘാതത്തിന്റെ സമയത്ത് സ്വയം ഞെരുങ്ങി ഹെല്‍മെറ്റ്‌നുള്ളില്‍ ശിരസ്സിനുണ്ടാകാവുന്ന ആഘാതം കുറയ്ക്കുക എന്നതാണ്.

നഗരങ്ങളിലെ ഇടവഴികളിലും ഊടുവഴികളിലും ഹെൽമറ്റ് തിരിച്ചറിയാൻ ശേഷിയുള്ള ക്യാമറകളുമായി പൊലീസ് വരുന്നു. ട്രാഫിക് നിയമപാലനം പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. പ്രധാനറോഡുകളിൽ മാത്രമല്ല, ഇടറോഡുകളിലും ഹെൽമറ്റ് വെക്കാത്തവരെ പിടികൂടുകയാണ് ഹെൽമറ്റ് ഡിറ്റക്ഷൻ ക്യാമറയുടെ ലക്ഷ്യം. നിലവിൽ വളവിലും തിരിവിലും മറഞ്ഞു നിന്ന് ബൈക്കുകൾ പിടികൂടുന്ന പൊലീസിന്റെ രീതി ഇതോടെ ഇല്ലാതാവും.

കേരളത്തില്‍ ഏറ്റവും അധികം പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന നിയമ ലംഘനം ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്രയാണ്. 100 രൂപയായിരുന്നു ഇതിന് പിഴ ഈടാക്കിയിരുന്നത്. എന്നാല്‍ പുതിയ നിയമ പ്രകാരം ആയിരം രൂപയാണ് പിഴ. മാത്രമല്ല, മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യാം.

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഹെല്‍മെറ്റ് ധരിക്കുന്നത് കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസ് എടുത്ത നടപടികളെ തുടര്‍ന്ന് കേരളത്തിലെ പല പ്രമുഖ ആശുപത്രികളിലും തലയ്ക്കു പരുക്കുമായി എത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു എന്ന് വാര്‍ത്തകളും അതെ തുടര്‍ന്ന് ചില പഠനങ്ങളില്‍ ഇതേ വിവരം സ്ഥിരീകരിക്കുകയും ഉണ്ടായിട്ടുണ്ട്.

.ജീവനോളം/ആരോഗ്യത്തോളം വില മറ്റൊന്നിനും ഇല്ലെന്നത് മനസ്സിലാക്കി സ്വമേധയാ ഹെല്‍മെറ്റ് ശീലമാക്കാന്‍ ഓരോ ഇരുചക്രവാഹന യാത്രികരും തീരുമാനം എടുക്കേണ്ടത് അവശ്യമാണ്.

Friday, September 6, 2019

Thottavadikal തൊട്ടാവാടികൾ (കവിത )

തൊട്ടാവാടികൾ
************
ജാലകങ്ങൾ കൊട്ടിയടച്ചെന്റെയാ ചിന്താമുറി....
ചിന്തിച്ചുചിന്തിച്ചു.. മടുത്തപ്പോളാ വാതായനം തുറന്നുഞാൻ...
ചിന്തകൾക്കുമുക്തിയേകാനെൻ പുഷ്‌പാങ്കണത്തിലേക്കൊന്നുനീങ്ങി.. .
കണ്ടു ഞാൻ ചിരിച്ചുല്ലസിക്കുമൊട്ടനേകം പുഷ്പങ്ങൾ....
ആഹ്ലാദിപ്പിക്കുമാ  നിമിഷങ്ങളിൽ...
അറിയാതെതൊട്ടുപോയോ...
തൊട്ടതിൽ മിക്കതും തൊട്ടാവാടികളോ...
ഇനിയില്ല.. തൊടില്ലഞാൻ..  വാടാതിരിക്കുമോയെൻ
പ്രിയപുഷങ്ങളെ നിങ്ങൾ...
ചിരിച്ചുല്ലസിക്കുമോ.പഴയ പോൽ..
 സുഗന്ധം നൽകീടുമോയെനിക്കായിനിയും..
വരാം വീണ്ടുമൊന്നുകാണാൻ..
വെറുതെ.. തൊടാതെ തൊട്ടുരുമ്മാതെ നോക്കിയിരിക്കാം ഞാൻ..

By
JP Kalluvazhi
🌱🍂🍁🌹🌷💐

Cholestrol -കൊളെസ്ട്രോൾ അറിയേണ്ടതെല്ലാം

കൊളസ്ട്രോൾ

ജീവികളുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ്‌ കൊളസ്ട്രോൾ.
ഭക്ഷണപദാർഥങ്ങളിൽ നിന്നും ആഗിരണം ചെയ്യപ്പെടുകയോ കരൾ തുടങ്ങിയ ആന്തരികാവയവങ്ങളിൽ സംശ്ലേഷിക്കപ്പെടുകയോ ചെയ്യുന്ന കൊളസ്ട്രോൾ, രക്തത്തിലൂടെയാണ്‌ ശരീരത്തിൽ വിതരണം ചെയ്യപ്പെടുന്നത്.
70 കിലോഗ്രാം ഭാരമുള്ള ഒരാളിൽ 140 ഗ്രാം കൊളസ്ട്രോളുണ്ട്. ഇതിൽ 30 ഗ്രാം മസ്തിഷ്കത്തിലും നാഡികളിലും 30 ഗ്രാം പേശികളിലും 30 ഗ്രാം ആഡിപ്പോസ് കലകളിലും 20 ഗ്രാം ത്വക്കിലും ആണുള്ളത്.
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ്‌ മനുഷ്യശരീരത്തിൽ നിശ്ചിതപരിധിയിൽ കൂടിയാൽ മാരകമായ പല രോഗങ്ങൾക്കും കാരണമാകും. ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ. രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ഉൾവ്യാപ്തി കുറക്കുകയും ചെയ്യുന്നു. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതു ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവക്ക് കാരണമായേക്കാം.
ശരീരത്തിലുള്ള കൊളസ്ട്രോളിന്റെ 70 ശതമാനം കരളിൽ ഉത്പാദിപ്പിക്കുന്നതും 30 ശതമാനം ഭക്ഷണത്തിൽനിന്നു ലഭിക്കുന്നതുമാണ്.

എച്ച്.ഡി.എൽ., എൽ.ഡി.എൽ. ട്രൈഗ്ലിസറൈഡ്, വി.എൽ.ഡി.എൽ. എന്നിങ്ങനെ കൊളസ്ട്രോളിലെ വിവിധഘടകങ്ങൾ പരിശോധിച്ചാണ് ചികിത്സ നിർദേശിക്കുന്നത്. ഇതിൽ എച്ച്.ഡി.എൽ. (40നുമുകളിൽ) ഹൃദയാരോഗ്യത്തിന് ഉത്തമവും എൽ.ഡി.എൽ. പ്രശ്നക്കാരനുമാണ്.

രക്തത്തിലെ ആകെ  കൊളസ്ട്രോൾ

200 മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കിന്നത് അഭികാമ്യം.
200 - 239 മില്ലിഗ്രാം/ഡെസീലിറ്റർ നേരിയ അപകടസാദ്ധ്യത ‍.
240 - മില്ലിഗ്രാം/ഡെസീലിറ്ററിൽ കൂടുതൽ - ഉയർന്ന അപകടസാദ്ധ്യത ‍.


എൽ.ഡി.എൽ കൊളസ്ട്രോൾ അഥവാ 'ചീത്ത കൊളസ്ട്രോൾ'

100 മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കിന്നത് അഭികാമ്യം.

100 - 129 മില്ലിഗ്രാം/ഡെസീലിറ്റർ അഭികാമ്യമായതിലും കൂടുതൽ‍.
130 to 159 മില്ലിഗ്രാം/ഡെസീലിറ്റർ നേരിയ അപകടസാദ്ധ്യത .
160 to 189 മില്ലിഗ്രാം/ഡെസീലിറ്റർ അപകടസാദ്ധ്യത .
190 മില്ലിഗ്രാം/ഡെസീലിറ്ററിൽ കൂടുതൽ - ഉയർന്ന അപകടസാദ്ധ്യത ‍

എച്‍.ഡി.എൽ കൊളസ്ട്രോൾ (നല്ല കൊളസ്ട്രോൾ)

പുരുഷന്മാരിൽ 40മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കുന്നതും സ്ത്രീകളിൽ 50മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കുന്നതും ഉയർന്ന അപകടസാദ്ധ്യത.
പുരുഷന്മാരിൽ 40-50മില്ലിഗ്രാം/ഡെസീലിറ്റർ സ്ത്രീകളിൽ 50-60മില്ലിഗ്രാം/ഡെസീലിറ്റർ സാധാരണ നില.
60മില്ലിഗ്രാം ഡെസീലിറ്ററിൽ കൂടുതൽ - ഹൃദയസംബന്ധമായ അസുഖങ്ങൾക്കെതിരെ സുരക്ഷ.

ട്രൈഗ്ലിസറൈഡുകൾ

150 മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കിന്നത് അഭികാമ്യം.
150 to 199 മില്ലിഗ്രാം/ഡെസീലിറ്റർ നേരിയ അപകടസാദ്ധ്യത .
200 to 499 മില്ലിഗ്രാം/ഡെസീലിറ്റർ അപകടസാദ്ധ്യത .
500 മില്ലിഗ്രാം/ഡെസീലിറ്ററിൽ കൂടുതൽ - ഉയർന്ന അപകടസാദ്ധ്യത ‍.

കൊളസ്ട്രോൾ കൂടുമ്പോൾ കാര്യമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. ചിലർക്ക് ആദ്യഘട്ടത്തിൽ കഴുത്തിനുപിന്നിൽ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്. ശ്രദ്ധിക്കാതിരുന്നാൽ ഭാവിയിൽ രക്തക്കുഴലുകളിൽ തടസ്സങ്ങൾക്കു കാരണമാവും.
ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കിൽ നെഞ്ചുവേദനയും പടികയറുമ്പോൾ കിതപ്പും ഉണ്ടാകാറുണ്ട്. കൊറോണറി ധമനികളിൽ തടസ്സമുണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കിൽ പക്ഷാഘാതസാധ്യത കൂടും. കാലിലേക്കുള്ളതാണെങ്കിൽ കൂടുതൽ സമയം നടക്കുമ്പോൾ കഴപ്പും വേദനയും അനുഭവപ്പെടാറുണ്ട്.

നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ പല ഭക്ഷണങ്ങളും സഹായിക്കും. അതില്‍ ഏറ്റവും പ്രധാനം ഒമേഗ ത്രി ഫാറ്റിആസിഡുകള്‍ (Omega 3 fatty acids) അടങ്ങിയിട്ടുള്ളവയാണ്. നാലു തരം ഭക്ഷണ പദാർഥങ്ങളില്‍ അവ അടങ്ങിയിരിക്കുന്നു.
മത്സ്യങ്ങള്‍ - മത്തി, അയല, ചൂര, ചാള, ട്യൂണ, മത്സ്യഎണ്ണകള്‍

അണ്ടിപ്പരിപ്പുകള്‍ (Nuts) - ബദാം, വാള്‍നട്സ്, കാഷ്യുനട്സ,് നിലക്കടല.

മുളകള്‍ (Seeds) – ഫ്ളാക്സ് സീഡ് (ചെറുചണവിത്ത്)

എണ്ണകള്‍ – ഒമേഗ ത്രി ഫാറ്റിആസിഡ് ധാരാളം അടങ്ങിയിട്ടുള്ള എണ്ണയാണ് ഒലീവ്ഓയില്‍. സാലഡിനും മറ്റും ഇത് ഉപയോഗിക്കാം. കടുകെണ്ണയും നല്ലതാണ്. ഇത് പാചകത്തിന് ഉപയോഗിക്കാം.

നാരുകള്‍ കൂടുതലുള്ള പയറുവര്‍ഗങ്ങള്‍, ചെറുപയര്‍, സോയാബീന്‍, ഇലക്കറികള്‍, പാഷന്‍ ഫ്രൂട്, പേരയ്ക്ക എന്നിവ നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ സഹായിക്കും. ആറു മണിക്കൂര്‍ കുതിര്‍ത്തെടുത്ത ചെറുപയര്‍ വളരെ ഫലപ്രദമാണ്. റെഡ് വൈന്‍ വളരെ നിയന്ത്രിത അളവില്‍ പ്രയോജനപ്പെടും.
ഉണക്കമുന്തിരിയിലെ നാരുകൾ ശരീരത്തിൽ പിത്തരസം ഉത്പാദിപ്പിക്കുന്നതോടെ ശരീരത്തിൽ കൊളസ്‌ട്രോൾ ഇല്ലാതാവുന്നു. ഇതോടെ ശരീരത്തിലെ ഹൃദയത്തിന്റെ പ്രവർത്തനം ഊർജിതമായി  നടക്കുന്നു. ഇത് ഹൃദയാഘാതം  ഉണ്ടാകാതെ ശരീരത്തെ സംരക്ഷിക്കുന്നു. ഓറഞ്ച് ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

പിസ്ത, വെണ്ണപ്പഴം, ബദാം, നിലക്കടല, വാല്‍നട്ട് എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന സാധനങ്ങളാണ്. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നട്‌സുകള്‍. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും കുതിര്‍ത്ത ബദാം കഴിക്കുന്നത് സഹായിക്കും. കൂടാതെ നല്ല കൊളസ്‌ട്രോളിന്റെ അളവ് ക്രമപ്പെടുത്താനും സഹായിക്കുന്നു. ബദാം രാത്രിയില്‍ വെള്ളത്തിലിട്ട് പിറ്റേന്ന് രാവിലെ കഴിക്കുന്നതാണ് നല്ലത്.  ഓട്‌സില്‍ ധാരാളം സോല്യുബിള്‍ ഫൈബറാണ് അടങ്ങിയിരിക്കുന്നത്. ഇവ കൊളസ്‌ട്രോളിനെതിരെ പ്രതിരോധിക്കാന്‍ സഹായിക്കും.

നല്ല കൊളസ്ട്രോള്‍ കുറയ്ക്കും ഭക്ഷണങ്ങള്‍

അന്നജം കൂടുതലുള്ളവയും (പഞ്ചസാര, ചോറ്) പൂരിതകൊഴുപ്പ്, ട്രാന്‍സ്ഫാറ്റ് എന്നിവ അടങ്ങിയിട്ടുള്ളവയും ശരീരത്തില്‍ കൂടുതലായി എത്തിയാല്‍ ശരീരത്തില്‍ കൊഴുപ്പ് അടിയും. ആ കൊഴുപ്പിന്റെ അളവു കൂടുമ്പോള്‍ കൊളസ്ട്രോള്‍ നിലവാരത്തില്‍ മാറ്റം വരും. ഈ മാറ്റം എച്ച്ഡിഎല്‍ കുറയാന്‍ കാരണമാവുന്നു.

പൂരിതകൊഴുപ്പ് കൂടുതലടങ്ങിയ റെഡ്മീറ്റ്, വെളിച്ചെണ്ണ, പാംഓയില്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, നെയ്യ്, മുട്ടയുടെ മഞ്ഞക്കരു, ട്രാന്‍സ്ഫാറ്റ്  കൂടുതലുള്ള കേക്ക് അടക്കമുള്ള ബേക്കറി ഉല്‍പന്നങ്ങള്‍, ജങ്ക്ഫൂഡ്, പ്രോസസ്ഡ് ഫൂഡ് എന്നിവയുടെയുമൊക്കെ ഉപയോഗം നിയന്ത്രിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് നല്ല കൊളസ്ട്രോളിന്‍റെ നിലവാരം കുറയാതിരിക്കാന്‍ സഹായിക്കും. ഒപ്പം ഹൃദയാഘാതം, സ്ട്രോക്ക്, അമിതവണ്ണം, പ്രമേഹം, ചില കാന്‍സറുകള്‍ എന്നിവയില്‍നിന്നു സംരക്ഷണവും ലഭിക്കും.

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്ന ഭക്ഷണം.

1. കാന്താരിമുളക്

 . ദിവസവും അഞ്ചോ ആറോ കാന്താരി മുളക് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ്.

2.സംഭാരം

പാട കളഞ്ഞ മോര് സംഭാരം തയ്യാറാക്കി ഉപയോഗിക്കുന്നത്‌കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ വളരെ നല്ലതാണ്. കൊളസ്‌ട്രോള്‍ കൂട്ടുന്ന ബെല്‍ ആസിഡുകളുടെ പ്രവര്‍ത്തനത്തെ തടയാന്‍ ഇവയ്ക്കാകുമെന്നതിനാലാണിത്. കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമാണിത്.

3.ഒലീവ് ഓയിലും നെല്ലിക്കയും

ഇതിലടങ്ങിയിരിക്കുന്ന മോണോ സാച്യുറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ്. എന്നാലിത് അധികമുപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ല. ചീത്ത കൊളസ്‌ട്രോളായ എല്‍ ഡി എല്‍ കൊളസ്‌ട്രോളിനെ കുറയ്ക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നല്ല കൊളസ്‌ട്രോളായ എച്ച് ഡി എല്‍ കൊളസ്‌ട്രോള്‍ കൂട്ടാനും ഇതുപകരിക്കും.

4.ഗ്രീന്‍ ടീ

ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്‌സ് കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ശരീരത്തിന് ദോഷകരമായ ട്രൈഗ്ലിസറൈഡുകളെ പുറന്തള്ളുകയും ചെയ്യും.

5.ഇഞ്ചി

വെറുതെ ചവച്ചു കഴിക്കുന്നതും ചായയില്‍ ചതച്ചിട്ട് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഉദര പ്രശ്‌നങ്ങള്‍ക്കും അത്യുത്തമമാണ് ഇഞ്ചി .

6.ഓട്സ്

ഓട്ട്സ് പ്രഭാത ഭക്ഷണമായി ഒരു പാത്രം ഓട്സ് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ ഉത്പാദിപ്പിക്കാൻ ഓട്സിന് കഴിവുണ്ട്

കൊളസ്ട്രോൾ നിയന്ത്രിക്കാൻ ആഹാരനിയന്ത്രണം മതി. നടത്തവും വ്യായാമവും നല്ല കൊളസ്ട്രോളിൻറെ അളവു കൂട്ടും. പറിച്ച ഉടനെയുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുക. അതിനായി അടുക്കള ത്തോട്ടം എല്ലാ വീട്ടിലും വേണം. പ്രകൃതി സൗഹൃദ കൃഷിരീതിയാവണം. കാന്താരി, ഇലിമ്പിപ്പുളി എന്നിവ കഴിക്കുക. ഒപ്പം കറിവേപ്പില അരച്ചു ചേർത്ത സംഭാരം കുടിക്കുക. വെളുത്തുള്ളിയും കൊളസ്ട്രോൾ കുറയ്ക്കും.

സമ്പാദനം
JP Kalluvazhi 

Snoring - കൂർക്കം വലി (കാരണങ്ങളും പരിഹാരങ്ങളും )

കൂര്‍ക്കം വലി

കൂര്‍ക്കം വലി അസ്വസ്ഥതയുണ്ടാക്കുന്നത് മറ്റുള്ളവരെയാണ്. കൂര്‍ക്കം വലിക്കുന്നവര്‍ക്ക് സുഖമായി വലിച്ചാല്‍ മതി. എന്നാല്‍ ഇത് മൂലം ഉറക്കം നഷ്ടമാവുന്നത് മറ്റുള്ളവര്‍ക്കാണ് എന്നതാണ് സത്യം. പലപ്പോഴും ഇതിന് മരുന്നുകളും സൂത്രവഴികളും നോക്കുന്നവരാണ് നമ്മളില്‍ പലരും. ആരോഗ്യകരമായ കാരണങ്ങള്‍ കൊണ്ടാണ് കൂര്‍ക്കം വലി പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്
പൂർണമായും മലർന്നു കിടന്നുള്ള ഉറക്കം കൂർക്കം വലിയുടെ പ്രധാന കാരണമാണ്. മലർന്ന് കിടന്ന് ഉറങ്ങിക്കഴിയുമ്പോൾ നാവ് തൊണ്ടയ്ക്കുള്ളിലേയ്ക്കു താഴ്ന്നു നിൽക്കും. ചിലരിൽ ഇത് വായു കടന്നു പോകുന്ന പാതയെ തടയുമ്പോൾ കൂർക്കം വലിക്കു കാരണമാകും. ഇതൊഴിവാക്കാൻ തല ചെരിച്ചു വെച്ചു കമിഴ്ന്നു കിടക്കുകയോ വശം ചരിഞ്ഞു കിടക്കുകയോ ചെയ്യുന്നതു സഹായിക്കും. എന്നാൽ, ഉറക്കത്തിൽ തനിയെ മലർന്നു കിടക്കാനും കൂർക്കം വലി പുനരാരംഭിക്കാനും കാരണമാകാം.
അലര്‍ജി പ്രശ്‌നങ്ങളും മൂക്കടപ്പും മിക്കപ്പോഴും കൂര്‍ക്കം വലിക്കു കാരണമാകും. മൂക്കിലൂടെ ശ്വാസം വലിക്കാന്‍ കഴിയാതെ വരുമ്പോള്‍ വായിലൂടെ ശ്വസിക്കുന്നതു സാധാരണം. ഇത് കൂര്‍ക്കം വലിക്കു കാരണമാവുകയും ചെയ്യും. മൂക്കടപ്പു മാറാനുള്ള മാര്‍ഗങ്ങളായ നേസല്‍ സ്ട്രിപ്പുകള്‍, മൂക്കിലൊഴിക്കാവുന്ന തുള്ളിമരുന്നുകള്‍ എന്നിവ ഇത്തരം കൂര്‍ക്കം വലിക്ക് പരിഹാരമാകും. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളും കൂര്‍ക്കം വലിക്കു കാരണമാകും. മദ്യപാനം ശ്വാസനാളിയുടെ മുകള്‍ഭാഗത്തെ ചുരുക്കും. ശരിക്കു ശ്വാസം വലിക്കാന്‍ കഴിയാതാകുമ്പോള്‍ കൂര്‍ക്കം വലിക്കാനുള്ള സാധ്യതയുണ്ട്. തടി കൂടുതലുള്ളവര്‍ കൂടുതലായി കൂര്‍ക്കം വലിക്കുന്നതു കണ്ടിട്ടില്ലേ. കൊഴുപ്പ് തൊണ്ടയില്‍ അടിയുന്നത് സുഗഗമായ ശ്വസനത്തിന് തടസമാകും. ഇത് കൂര്‍ക്കംവലിയുണ്ടാക്കും. തടിയും കൊഴുപ്പും കുറയ്ക്കുകയാണ് ഇവിടെ പരിഹാരം. കഴിക്കുന്ന ഭക്ഷണവും ഒരു പരിധി വരെ കൂര്‍ക്കം വലിക്കുന്നതിന് കാരണമാകുന്നുണ്ട്. ആസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ ശ്വാസനാളത്തിന്റെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇത് ശ്വാസം തടസപ്പെടുത്തുകയും ചെയ്യും. അസിഡിറ്റിയുണ്ടാകാത്ത ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കണം. കിടക്കുന്ന രീതിയും കൂര്‍ക്കം വലിക്കു കാരണമാകുന്നുണ്ട്. കമഴ്ന്നു കിടക്കുമ്പോള്‍ സ്വാഭാവികമായും നാക്ക് തൊണ്ടിയിലൂടെയുള്ള ശ്വസനപ്രക്രിയക്കു തടസം നില്‍ക്കും. ഇത് കൂര്‍ക്കം വലിക്കു കാരണമാകും. പൊന്തി നില്‍ക്കുന്ന പല്ലുകളും കൂര്‍ക്കം വലിക്കു കാരണമാകം. ഇത്തരത്തിലുള്ളവര്‍ക്ക് വായ മുഴുവനായി അടയ്ക്കാന്‍ പറ്റിയെന്നു വരില്ല. ഇതും കൂര്‍ക്കം വലിക്കു കാരണമാകും. ദന്തഡോക്ടറെ കണ്ട് ഇതിന് പരിഹാരം തേടാം.
തടികുറയ്ക്കുക:

കൂര്‍ക്കംവലിയുടെയും മറ്റ് ഉറക്കപ്രശ്‌നങ്ങളുടെയും മുഖ്യ കാരണങ്ങളിലൊന്ന് പൊണ്ണത്തടിയാണ്. തടി കുറയ്ക്കുന്നതു കൊണ്ടു തന്നെ വലിയൊരളവുവരെ ഈ പ്രശ്‌നം പരിഹരിക്കാനാവും.

തലയണ വേണ്ട:
മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ തലയണ ഒഴിവാക്കുക. ചരിഞ്ഞു കിടന്നുറങ്ങുമ്പോള്‍ കനം കുറഞ്ഞ തലയണ ഉപയോഗിക്കണം.
അത്താഴം നേരത്തേ കഴിക്കുക:

ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നിറഞ്ഞ വയറോടെ ഉറങ്ങാന്‍ പോകുന്നത് കൂര്‍ക്കംവലി കൂട്ടും.

ജലദോഷം അകറ്റുക:

മൂക്കടപ്പും ജലദോഷവും വിട്ടുമാറാതെ കൊണ്ടു നടക്കുന്നവര്‍ക്ക് കൂര്‍ക്കംവലിയും വിട്ടുമാറിയില്ലെന്നു വരാം

ആവിപിടിക്കുക:

ശ്വാസതടസ്സം, കഫക്കെട്ട് , ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ആവി പിടിക്കുന്നത് ഏറെ ഫലം ചെയ്യും.

പതിവായി വ്യായാമം ചെയ്യുക:

ഏതാണ്ടെല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാര്‍ഗങ്ങളിലൊന്നാണ് പതിവു വ്യായാമം. കഴുത്തിലെ പേശികള്‍ക്ക് ആയാസം കിട്ടും വിധം പതിവായി വ്യായാമം ചെയ്യുമ്പോള്‍ പേശികള്‍ക്കു ബലം കിട്ടും. ഇത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും.
ചികില്‍സകള്‍

ഗൗരവമായ പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ട് എന്നു കണ്ടെത്തിയാല്‍ കൂര്‍ക്കംവലി പരിഹരിക്കാന്‍ ചികില്‍സകള്‍ വേണ്ടിവരും. മൂക്കിന്റെയോ മുഖാകൃതിയുടെയോ പ്രശ്‌നങ്ങള്‍, ടോണ്‍സിലൈറ്റിസ് തുടങ്ങിയവയുള്ളവര്‍ക്ക് ചികില്‍സ വേണ്ടിവരും. ഉറങ്ങുമ്പോള്‍ കടിച്ചുപിടിക്കാനുള്ള ഒരുപകരണം ഇപ്പോള്‍ ലഭ്യമാണ്. ഉറങ്ങുമ്പോള്‍ പേശികള്‍ കുഴഞ്ഞ് കീഴ്ത്താടിയുടെയോ നാവിന്റെയോ സ്ഥാനം തെറ്റി പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും.

സി.പാപ്:

ഉറക്കത്തില്‍ ശ്വസിക്കാന്‍ വിഷമമുള്ളവര്‍ക്ക് കൃത്രിമമായി ശ്വാസം നല്‍കാനുള്ള സംവിധാനമാണ് സി പാപ്. കണ്ടിന്യുവസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍ എന്നതിന്റെ ചുരുക്കമാണ് സി.പാപ്. വെന്‍റിലേറ്ററിന്റെ പ്രവര്‍ത്തനത്തോടു സാദൃശ്യമുണ്ട് ഇതിന്. ഉയര്‍ന്ന മര്‍ദത്തില്‍ വായു മൂക്കിലൂടെ അടിച്ചുകയറ്റി വിടുന്ന ഉപകരണമാണിത്. വളരെ ലളിതമായി പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം കേരളത്തില്‍ ഇപ്പോള്‍ വളരെയധികം പേര്‍ ഉപയോഗിക്കുന്നുണ്ട്.

കൂര്‍ക്കംവലിക്കുള്ള മരുന്ന് .
1.വെളുത്തുള്ളി
ചതച്ച വെളുത്തുള്ളി വെള്ളത്തിലിട്ട് ആ വെള്ളത്തോടൊപ്പം വെളുത്തുള്ളി വിഴുങ്ങി നോക്കൂ. ഇത് നിങ്ങളുടെ കൂര്‍ക്കം വലി പിടിച്ച് കെട്ടിയതു പോലെ നിര്‍ത്തും. വെളുത്തുള്ളിക്ക് കൂര്‍ക്കം വലിയെ ഇല്ലാതാക്കാന്‍ പ്രത്യേക കഴിവാണ് ഉള്ളത്. മാത്രമല്ല ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളിയും ചേര്‍ക്കാം.

2.പുതിനയില
പുതിനയിലയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് ദഹന പ്രശ്‌നങ്ങളെ ഒതുക്കി നിര്‍ത്തി നല്ല ഉറക്കം നല്‍കുന്നു. ഗാഢനിദ്ര നിങ്ങളില്‍ നിന്ന് കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നു. പുതിനയില വെള്ളത്തിലിട്ട് വെച്ച് അല്‍പസമയം കഴിഞ്ഞ് അത് കുടിക്കുന്നത് കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നു

3.ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. തേനും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് കിടക്കാന്‍ നേരത്ത് കഴിക്കാം. ഇത് കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നു.
4.മഞ്ഞള്‍
ശ്വസനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് മഞ്ഞള്‍. ഒരു നുള്ള് മഞ്ഞള്‍പ്പൊടി പാലില്‍ മിക്‌സ് ചെയ്ത് കഴിച്ച് നോക്കൂ. ഇത് കൂര്‍ക്കം വലി സ്വിച്ചിട്ട പോലെ നിര്‍ത്താന്‍ സാധിക്കുന്നു.

5.കര്‍പ്പൂര തുളസിയെണ്ണ
കര്‍പ്പൂര തുളസിയെണ്ണയാണ് കൂര്‍ക്കം വലി ഇല്ലാതാക്കുന്ന ഒരു പരിഹാര മാര്‍ഗ്ഗം. ഇത് മൂക്കിനുള്ളിലും തൊണ്ടയിലും ഉണ്ടാവുന്ന കനം ഇല്ലാതാക്കുന്നു. ഇതിലൂടെ ശ്വാസതടസ്സമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. അല്‍പം ചൂടു വെള്ളത്തില്‍ രണ്ട് തുള്ളി കര്‍പ്പൂര തുളസിയെണ്ണ മിക്‌സ് ചെയ്ത് കവിള്‍ കൊള്ളുക. ഇത് എന്നും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ശീലമാക്കാം.

6.യൂക്കാലിപ്റ്റസ്.
യൂക്കാലിപ്റ്റസ് കൊണ്ട് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. കൂര്‍ക്കം വലി തടയാന്‍ ഇത്രയും ഫലപ്രദമായ മാര്‍ഗ്ഗം ഇല്ലെന്ന് തന്നെ പറയാം. ശ്വാസം മുട്ടല്‍ ഇല്ലാതാക്കി ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു.

7.പഴങ്ങള്‍
ധാരാളം പഴങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. ഇതില്‍ തന്നെ ശ്രദ്ധിക്കേണ്ടത് വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴം കഴിക്കുക എന്നതാണ്. നാരങ്ങ, പൈനാപ്പിള്‍, ഓറഞ്ച് എന്നിവയൊക്കെ സ്ഥിരമായി കഴിക്കാം. ഇത് കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നു.

8.ഏലക്കായ്
മൂക്കിലൂടെയുള്ള എല്ലാ തരത്തിലുള്ള തടസ്സങ്ങളേയും ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഏലക്കായ്. ഇതിന്റെ ഫലമായി കൂര്‍ക്കം വലിയെ നമുക്ക് ഫലപ്രദമായി ഇല്ലാതാക്കാം. ഉറങ്ങാന്‍ പോവുന്നതിന്റെ അരമണിക്കൂര്‍ മുന്‍പ് തന്നെ ഏലക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കണം. ഇത് കൂര്‍ക്കം വലിക്ക് പരിഹാരം നല്‍കുന്നു

9.മുള്ളു മുരുക്കില ചാറു -10 മില്ലി ( മുള്ള് മുരുക്ക് പണ്ട് കാലങ്ങളില്‍ അതിര്‍ത്തി വേലി കെട്ടുന്നതിനു ഉപയോഗിച്ചിരുന്നു . പല വീടുകളില്‍ ഇതിന്റെ ഇല ഇഡ്ഡലി തട്ടില്‍ വെച്ച് അതില്‍ ഇഡ്ഡലി പുഴുങ്ങി എടുക്കുമായിരുന്നു .അനാവശ്യ കൊഴുപ്പുകളെ അലിയിക്കാന്‍ ഇതിന്റെ കഴിവ് പൂര്‍വീകര്‍ അറിഞ്ഞിരുന്നു എന്ന് മനസിലാക്കണം )
തുളസി ഇല ചാറു -10 മില്ലി
ചുവന്നുള്ളി - 3 ഗ്രാം
കുരുമുളക് -10 എണ്ണം
തേന്‍ -50 മില്ലി
ചെയ്യണ്ട വിധം :
മുള്ളു മുരിക്കിന്റെ ഇലയും തുളസി ഇലയും അരച്ച് ചാറു എടുക്കുക .അതിനോടൊപ്പം ചുവന്നുള്ളി ,വെളുത്തുള്ളി ചെറുതാക്കി ചതച്ചു തയ്യാറാക്കി വെച്ചിരിക്കുന്ന ചാറില്‍ ചേര്‍ക്കുക .കുരുമുളകും പൊടിച്ചു ചേര്‍ക്കുക . നല്ലവണ്ണം ഇളക്കി ചേര്‍ത്തു അതില്‍ തേനും ചേര്‍ത്തു കൂര്‍ക്കംവലി ഉള്ളവര്‍ രാത്രി കിടക്കുന്നതിനു മുന്‍പ് ഒരു സ്പൂണ്‍ എടുത്തു ചതചിട്ടിരിക്കുന്ന ഉള്ളികള്‍ ചവച്ചു തിന്നുക . ചിലര്‍ക്ക് രാത്രി വീണ്ടും ഒരു സ്പൂണ്‍ കൂടെ കൊടുക്കാം . രാവിലെ വരെ കൂര്‍ക്കംവലി ഉണ്ടാകില്ല . ഈ മരുന്ന് കുട്ടികള്‍ക്ക് കൊടുക്കാം ൦ര് ടീ സ്പൂണ്‍ അളവില്‍ . നെഞ്ചില്‍ കഫകെട്ടു ഉണ്ടാകില്ല . മുല കുടിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ ഇതില്‍ ഒരു സ്പൂണ്‍ വീതം കുടിച്ചിട്ട് മുല കൊടുത്താല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഉണ്ടാകുന്ന നെഞ്ചിലെ കഫകെട്ടു മാറും .കൂര്‍ക്കംവലി ഇല്ലാത്തവര്‍ കുടിച്ചാല്‍ നെഞ്ചിലെ കഫം ഇളകി പോകും.

സമ്പാദനം
JP Kalluvazhi

Blood Sugar -പ്രമേഹം അറിയേണ്ടതെല്ലാം

പ്രമേഹം

രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി (ഭക്ഷണത്തിനു മുമ്പ് 126 എംജിയില്‍ കൂടുതലും ഭക്ഷണത്തിനുശേഷം രണ്ടു മണിക്കൂറില്‍ 200-ല്‍ കൂടുതലും) ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നതാണ്‌ പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്

പ്രമേഹരോഗത്തിന്റെ  വ്യത്യസ്തമായ ലക്ഷണങ്ങള്‍

1.ഇടവിട്ട് ഇടവിട്ട് മൂത്രമൊഴിക്കുക
2.ത്വക്കില്‍ ചൊറിച്ചില്‍
3.മങ്ങിയ കാഴ്ച
4.തളര്‍ച്ചയും ക്ഷീണവും
5.കാല്‍പ്പാദങ്ങളില്‍ നീര്
6.അമിതദാഹം
7.മുറിവുണങ്ങാന്‍ താമസം
8.അമിതവിശപ്പ്
9.ശരീരഭാരം കുറയുക
10.ത്വക്ക് രോഗങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് മാരകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.
കാലക്രമേണ ഉയര്‍ന്ന അളവിലുള്ള പഞ്ചസാര രക്തക്കുഴലുകള്‍, വൃക്കകള്‍, കണ്ണുകള്‍, നാഡികള്‍ എന്നിവയ്ക്ക് കേടുപാടുകളുണ്ടാക്കുന്നു.
നാഡികള്‍ക്കുണ്ടാകുന്ന ക്ഷതം സംവേദനം നഷ്ടപ്പെടാനിടയാക്കുന്നു.
രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കു കാരണമാകുന്നു.
കണ്ണിന്‍റെ തകരാറുകളില്‍ പ്രധാനപ്പെട്ടത് കണ്ണിലേക്ക് രക്തക്കുഴലുകളുടെ നാശമാണ് (റെറ്റിനോപ്പതി). കൂടാതെ കണ്ണിനുള്ളില്‍ മര്‍ദ്ദം കൂടുന്നു (glaucoma), ലെന്‍സ് അതാര്യമാകുന്നു (തിമിരം)
വൃക്കകള്‍ക്കുണ്ടാകുന്ന തകരാര്‍ രക്തത്തിലെ മാലിന്യങ്ങള്‍ അരിച്ചുമാറ്റുന്ന പ്രക്രിയയെ തടസപ്പെടുത്തുന്നു.
രക്താതിസമ്മര്‍ദ്ദം ഹൃദയത്തിന്‍റെ ആഘാതം കൂട്ടുന്നു

പ്രമേഹത്തിന്  ആയുർ‌വേദത്തിലും അലോപ്പതിയിലും ഹോമിയോപ്പതിയിലും
ചികിത്സ ലഭ്യമാണ്.
ഈ രോഗത്തില്‍ ചികിത്സയ്ക്കു കേവലം രണ്ടാംസ്ഥാനമേ ഉള്ളൂ. ആഹാരവിഹാരങ്ങളിലെ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്ന പഥ്യക്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാലേ ചികിത്സ ഫലപ്രദമാകൂ.

 പ്രമേഹത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്കും രോഗിയുടെ ശരീരപ്രകൃതിക്കും അനുയോജ്യമായ തരത്തിലുള്ള ധാരാളം മരുന്നുകള്‍ ആയുര്‍വേദത്തിലുണ്ട്. പാന്‍ക്രിയാസിനെ ഉത്തേജിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കി ഇന്‍സുലിന്‍ ഉല്‍പാദനം പൂര്‍വസ്ഥിതിയിലാക്കുക എന്നതാണ് ആയുര്‍വേദ ഔഷധങ്ങളുടെ മുഖ്യ ലക്ഷ്യം.

ആഹാരശൈലിയിലും വേണം മാറ്റങ്ങള്‍. വ്യക്തിയുടെ ജീവിത സാഹചര്യം, ശരീരപ്രകൃതി, ജോലിയുടെ സ്വഭാവം തുടങ്ങിയവ പരിഗണിച്ച്, അയാളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ അളവിലുള്ള ഊര്‍ജം പ്രധാനം ചെയ്യാന്‍ തക്ക അളവിലുള്ള ആഹാരക്രമത്തിനു രൂപം നല്‍കണം. കേവലം രോഗശമനം ലക്ഷ്യമാക്കി പ്രമേഹരോഗിയുടെ ആഹാരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ശരീരബലം, പോഷണം, ഓജസ്സ് എന്നിവയ്ക്കു മതിയാകാതെ വരികയും ധാതുക്ഷയം നിമിത്തം തരിപ്പ്, വേദന, കഴപ്പ് തുടങ്ങിയ കടുത്ത വാതരോഗങ്ങള്‍ക്ക് അതു കാരണമാകുകയും ചെയ്യും.


സ്വതവേ തടിച്ച ശരീരം ഉള്ളവര്‍ക്ക് തടി കുറയ്ക്കുന്നതും മേദോഹരമായതും ഗുരുത്വം ഏറിയതുമായ ആഹാരം പഥ്യമായിരിക്കും. മെലിഞ്ഞ ശരീരപ്രകൃതക്കാര്‍ക്ക് ലഘുവായതും പുഷ്ടിയുണ്ടാക്കുന്നതും ബലവര്‍ധകവുമായ ആഹാരമായിരിക്കും ഹിതം. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം കണക്കാക്കി അതിനു പറ്റിയ അളവിലുള്ള മാംസ്യവും കൊഴുപ്പും ഉള്‍ക്കൊള്ളുന്ന ആഹാരം നല്‍കണം. പൊതുവെ , മധുര പലഹാരങ്ങള്‍, പഴവര്‍ഗങ്ങള്‍, കിഴങ്ങു വര്‍ഗങ്ങള്‍, മുട്ട എന്നിവ പ്രമേഹരോഗിക്കു പഥ്യമല്ല. വെണ്ണ, കൊഴുപ്പിലധികമുള്ള ഭക്ഷ്യവസ്തുക്കള്‍, എണ്ണയില്‍ വറുത്ത ആഹാരം എന്നിവ ഒഴിവാക്കണം.

തവിടു കളയാത്ത ധാന്യങ്ങള്‍ മിതമായും നാരുകളടങ്ങിയ പച്ചക്കറികള്‍ ധാരാളമായും കഴിക്കാം. ഇതു മലബന്ധം അകറ്റുന്നതോടൊപ്പം ശരീരത്തിനു മതിയായ പോഷണം നല്‍കുകയും ചെയ്യും. അരിക്കു പകരം ഗോതമ്പ് ഉപയോഗിക്കാം എന്ന ധാരണ ശരിയല്ല. രണ്ടിലും അന്നജം ഒരേ അളവില്‍ത്തന്നെ അടങ്ങിയിരിക്കുന്നു. ഒരു പിടി ചോറ്, രണ്ട് ചപ്പാത്തി, ധാരാളം പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഉപയോഗപ്പെടുത്തണം. ഇടനേരങ്ങളില്‍ മധുരം ചേര്‍ക്കാത്ത ചായ, പാട നീക്കിയ പാല്‍, മോര്, ചെറുനാരങ്ങാ നീര് എന്നിവ ഉപയോഗിക്കാം. ഏകനായകം, പൊന്‍കുരണ്ടി വേര്, കരിങ്ങാലി ഇവയിലേതെങ്കിലും ചേര്‍ത്തു തിളപ്പിച്ച വെള്ളം ധാരാളമായി ഉപയോഗിക്കണം.

വ്യായാമം മറക്കരുത്
വ്യായാമത്തിന് മുന്തിയ പ്രാധാന്യം നല്‍കണം. ഒരു കിണര്‍ കുഴിക്കാനാണ് സുശ്രുതന്‍ പ്രമേഹരോഗിയെ ഉപദേശിക്കുന്നത്. നടക്കല്‍ നല്ല വ്യയാമമാണ്. രാവിലെ എണീറ്റ് ആഹാരം കഴിക്കാതെ വേണം നടക്കേണ്ടത്. രോഗപ്രതിരോധ ശേഷി കുറവായതിനാല്‍ നിസ്സാര രോഗം പോലും പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തില്‍ ഒരുതരത്തിലും മുറിവുകളുണ്ടാവാതെ ശ്രദ്ധിക്കണം. മനസ്സ് പ്രക്ഷുബ്ധമാകാതെ സൂക്ഷിക്കണം. മാംസപേശികള്‍, മൂത്രനാളം എന്നിവിടങ്ങളിലെ അണുബാധ, കൈകാലുകളില്‍ തരിപ്പും കഴമ്പും മരവിപ്പും, വൃക്കകളിലുണ്ടാകുന്ന രോഗാവസ്ഥകള്‍, കണ്ണിന്റെ കാഴ്ചശക്തിക്കുണ്ടാകുന്ന ക്ഷയം, ഞരമ്പുകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതിനാല്‍ ഹൃദയാഘാതമുണ്ടാകുമ്പോള്‍ വേദന അറിയാതിരിക്കുക എന്നിങ്ങനെ പലവിധ ഗൗരവമേറിയ ഉപദ്രവങ്ങളും പ്രമേഹരോഗിക്കുണ്ടാകും. തുടക്കംമുതല്‍ ഈ രോഗം നിയന്ത്രണവിധേയമാക്കി നിര്‍ത്തിയില്ലെങ്കില്‍ ദാമ്പത്യജീവിതം ദുഷ്‌കരമാകുംവിധം ലൈംഗിക പരാജയം സംഭവിക്കും.

 അമിതശരീരഭാരവും വ്യായാമമില്ലാത്ത ജീവിതവും പഞ്ചസാര അമിതമായി അകത്താക്കുന്നതും കൊഴുപ്പേറിയ ഭക്ഷണം കഴിക്കുന്നതുമെല്ലാം ഈ  അസുഖത്തിലേക്ക് ഏവരേയും എത്തിക്കുന്നു. എന്നാല്‍ ചില ഭക്ഷണപദാര്‍ഥങ്ങള്‍ ശീലമാക്കിയാല്‍ പ്രമേഹത്തെ ഒരളവ് വരെ തടയാനാകുമെന്ന് കണ്ടെത്തിയിരിക്കുന്നു

1. മഞ്ഞള്‍

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍കുമിന്‍ ന്ന പദാര്‍ഥം പ്രമേഹമുണ്ടാകുന്നത് തടയുന്നില്ലെങ്കിലും അത് താമസിപ്പിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ ഏറെക്കാലത്തേക്ക് പ്രമേഹം ശരീരത്തെ ഗ്രസിക്കുന്നതില്‍ നിന്ന് മഞ്ഞള്‍ തടയുമെന്ന് തെളിഞ്ഞിട്ടില്ലെങ്കിലും കുറച്ച് കാലത്തേക്കെങ്കിലും ഇത് പ്രമേഹം തടയാന്‍ മഞ്ഞള്‍ ആഹാരത്തിലുള്‍പ്പെടുത്തുന്നത് വഴി കഴിയുമത്രേ
2. സ്ട്രോബറി

കാണാനും അതുപോലെ തന്നെ രുചിയും ഏറെ ഹൃദ്യമായ ഒന്നാണ് സ്ട്രോബറി. അതിനാല്‍ തന്നെ ഇത് സ്ഥിരമായി കഴിക്കുകയെന്നത് ആര്‍ക്കും പ്രശ്നങ്ങളൊന്നും സൃഷ്ടിക്കുന്നില്ല. പ്രമേഹമുണ്ടാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന എല്‍ഡിഎല്‍ കൊളസ്ട്രോളും ബ്രഡ് ലിപിഡ്സും കുറയ്ക്കുന്ന ഒരു പ്രോട്ടീനെ ഊര്‍ജിതമാക്കാന്‍ സ്ട്രോബറിക്ക് കഴിയുമത്രേ. ബ്ളഡിലെ ഗ്ളൂക്കോസ് ലെവല്‍ കുറയ്ക്കാന്‍ സ്ട്രോബറിക്ക് കഴിയുമെന്ന് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു
3. ചീസ് ആന്‍ഡ് യോഗര്‍ട്ട്

കൊഴുപ്പു കുറഞ്ഞ ചീസും യോഗര്‍ട്ടുമാണ് ഇത് വഴി ഉദ്ദേശിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന ചില ബാക്ടീരിയകളാണ് പ്രമേഹം തടയുകയെന്നതിലേക്ക് നയിക്കുന്നത്
4. റെഡ് വൈന്‍

. ഇതിലടങ്ങിയിരിക്കുന്ന റെസ്വെരട്രോള്‍ എന്ന പദാര്‍ഥം ഇന്‍സുലിനെ നിയന്ത്രിച്ച് ബ്ളഡ്ഡിലെ ഷുഗര്‍ ലെവല്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഇക്കാരണത്തില്‍ ആവശ്യത്തിലധികം വൈന്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല
5.  ആപ്പിള്‍
ബ്ളഡ് ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ ആപ്പിളിലെ അന്തോസിനൈന്‍ എന്ന പദാര്‍ഥത്തിന് കഴിയും.
6. വെണ്ടക്ക.

ഫൈബര്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, വിറ്റാമിന്‍ കെ1, വിറ്റാമിന്‍ ബി6, മഗ്നീഷ്യം, ബീറ്റാ കരോട്ടിന്‍ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് വെണ്ടക്ക. വെണ്ടയിലെ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ ദഹനത്തെ സഹായിക്കും. രക്തത്തിലെ ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ വെണ്ടക്ക സഹായിക്കും. എന്നാല്‍ ഇതിനായി വെണ്ടക്ക പാകം ചെയ്തല്ല കഴിക്കേണ്ടത്. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് രണ്ട് വെണ്ടക്ക അഗ്രഭാഗങ്ങള്‍ മുറിച്ചുമാറ്റി ഇട്ടുവെ്ക്കുക. വെണ്ടക്കയില്‍ നിന്നും ഊറി വരുന്ന കറ വെള്ളത്തില്‍ കലരാന്‍ വേണ്ടിയാണിത്. മണിക്കൂറുകളോളം ഇങ്ങനെ വെണ്ടക്ക വെള്ളത്തില്‍ കിടന്നതിനു ശേഷം ആ വെള്ളം കുടിക്കുമ്ബോള്‍ ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ സാധിക്കും. ദിവസവും ഇങ്ങനെ ചെയ്താല്‍ പ്രമേഹ രോഗികള്‍ക്ക് വലിയ മാറ്റം അനുഭവിച്ചറിയാന്‍ കഴിയും. അതുപോലെ പകുതി വേവിച്ച വെണ്ടക്ക ഭക്ഷണത്തിനായി ഉപയോഗിക്കുന്നതും നല്ലതാണ്.

7.പച്ചനെല്ലിക്ക ഇടിച്ച് പിഴിഞ്ഞ നീരില്‍ മഞ്ഞള്‍പൊടിയും ചേര്‍ത്തു കഴിക്കുക. തൊട്ടാവാടിനീരില്‍ പാല്‍ ചേര്‍ത്തു കഴിക്കുക. ബ്രെഹ്മി ഉണക്കിപോടിച്ചുഓരോ സ്പൂണ്‍ പാലില്‍ ചേര്‍ത്തു കഴിക്കുക എന്നിവയും നല്ലതാണ്.

അരികൊണ്ടുള്ള വിഭവങ്ങളില്‍ പൊതുവേ സ്‌റ്റാര്‍ച്ച്‌ കൂടുതലാണ്‌. ചിലയിനം പയറുവര്‍ഗ്ഗങ്ങളിലും സ്‌റ്റാര്‍ച്ച്‌ കൂടുതലാണ്‌. ധാന്യങ്ങളില്‍ ഗോതമ്പ്‌ , മുത്താറി, തിന തുടങ്ങിയവയില്‍ സ്‌റ്റാര്‍ച്ച്‌ കുറവാണ്‌. പ്രമേഹരോഗികള്‍ അരിഭക്ഷണം ഒഴിവാക്കി ഗോതമ്പിലേക്കോ സ്‌റ്റാര്‍ച്ചിന്റെ അംശങ്ങള്‍ കുറവായ മറ്റു ധാന്യങ്ങളിലേക്കോ മാറിയാല്‍ രോഗാവസ്‌ഥ കൂടുതല്‍ നിയന്ത്രണവിധേയമാകും. സ്‌റ്റാര്‍ച്ച്‌ കുറവായ ധാന്യങ്ങളില്‍ പൊതുവേ ശരീരത്തിനാവശ്യമായ മാംസ്യം തുടങ്ങിയ മറ്റു പോഷകങ്ങളും ധാരാളമായി ലഭിക്കും. ലഘുവായ ഇന്‍സുലിന്‍ തകരാറുകള്‍ മാത്രമേ ഭക്ഷ്യക്രമത്തിലൂടെ നിയന്ത്രിക്കുവാന്‍ സാധിക്കുകയുള്ളൂ. രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ വളരെ കൂടുതലുള്ളവര്‍ കണിശമായ ഭക്ഷ്യക്രമത്തോടൊപ്പം പ്രമേഹവിരുദ്ധമരുന്നുകളും ഉപയോഗിക്കേണ്ടതുണ്ട്‌. പ്രമേഹരോഗമുള്ളവര്‍ പഞ്ചസാരയുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കണം.
പ്രഭാത ഭക്ഷനത്തില്‍ നിന്ന് മാംസത്തിനെ ഒഴിവാക്കി നിര്‍ത്തുന്നതാണ് നല്ലത്. കേരളീയ ഭക്ഷണമായ ഇഡ്ഡലി, ദോശ, പുട്ട് എന്നിവ പ്രഭാത ഭക്ഷണമായി ഉപയോഗിക്കാം. ഒപ്പം ചെറിയ പാത്രം നിറയെ പച്ചക്കറികള്‍, കുറച്ചു പഴങ്ങള്‍. ഇവകൂടിയായാല്‍ സമീകൃതക്ക് ആഹാരമായി. പ്രഭാത ഭക്ഷണം പ്രമേഹരോഗ നിയന്ത്രണത്തിനു മാത്രമല്ല തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണ് എന്നുകൂടി അറിഞ്ഞിരിക്കുക.

പ്രഭാതഭക്ഷണത്തിനു ശേഷമുള്ള എല്ലാ ഭക്ഷണവും അളവു കുറച്ചു കൃത്യസമയത്ത് കൃത്യ ഇടവേളകളില്‍ കഴിക്കുക. ചോറു കുറവും കറി കൂടുതലും കഴിക്കാം. എന്നാല്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ് ബേക്കറി പലഹാരങ്ങള്‍, വറുത്തതും പൊരിച്ചതുമായവ, സോഫ്റ്റ്ഡ്രിങ്ക്സ്, കൃത്രിമമധുരം, മദ്യം എന്നിവ.
.
പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്

1.ഇന്‍സുലിന്‍ കുത്തിവയ്ക്കാനുപയോഗിക്കുന്ന സൂചിയും സിറിഞ്ചും അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തണം.

2.ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്നുകളുടെ അളവില്‍ മാറ്റം വരുത്താവൂ.

3.പ്രമേഹബാധിതര്‍ ഇടയ്ക്കിടെ രക്തപരിശോധന നടത്തി പഞ്ചസാരയുടെ അളവു നിയന്ത്രണവിധേയമാണെന്ന് ഉറപ്പു വരുത്തണം.

 4.പ്രമേഹബാധിതരില്‍ ചിലപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴാനിടയുണ്ട്. അതിനാല്‍ യാത്രാവേളയില്‍ ഗ്ലൂക്കോസ് അടങ്ങിയ ബിസ്കറ്റ് കരുതുന്നതു ബോധക്കേട് ഒഴിവാക്കാന്‍ പ്രയോജനപ്പെടും.

5. മറ്റു രോഗങ്ങള്‍ക്കു മരുന്നു കഴിക്കുന്ന പ്രമേഹരോഗികള്‍ ചികിത്സിക്കുന്ന ഡോക്ടറോട് പുതുതായി കഴിക്കുന്ന മരുന്നുകളുടെ വിവരം അറിയിക്കണം. ഇത്തരം മരുന്നുകള്‍ പ്രമേഹനിയന്ത്രണത്തെ ബാധിക്കാതിരിക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രമേഹത്തിനു കഴിക്കുന്ന മരുന്നുകളുടെ ഡോസില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

6.പ്രമേഹരോഗികള്‍ മരുന്നു കഴിച്ചതിനു ശേഷമേ രക്തപരിശോധന നടത്താവൂ.

7.രാവിലത്തെ ഭക്ഷണത്തിനു മുമ്പും ഭക്ഷണംകഴിഞ്ഞ് രണ്ട് മണിക്കൂറിനു ശേഷവുമുളള രക്തപരിശോധനയാണ് ആവശ്യം.

8. ചര്‍മസംരക്ഷണത്തിന് അതീവപ്രാധാന്യം നല്കണം. ഫംഗസ് ബാധ ഒഴിവാക്കുന്നതിന് അതു സഹായകം

9.പാദസംരക്ഷണത്തില്‍ പ്രത്യേകശ്രദ്ധ ചെലുത്തണം.

10. പ്രമേഹം കാലുകളിലെ ഞരമ്പിനെ ബാധിക്കാനിടയുളളതിനാല്‍ ഇടയ്ക്ക് ഇതു സംബന്ധിച്ച പരിശോധ നയ്ക്കു വിധേയമാകണം.

11. മദ്യപാനം ഉപേക്ഷിക്കണം. ബിയര്‍ പോലും ഉപയോഗിക്കരുത്.

12.ആഹാരത്തിന്റെ അളവില്‍ നിയന്ത്രണം പാലിക്കണം; കഴിക്കുന്നതില്‍ സമയനിഷ്ഠയും.

13.വ്യായാമം എല്ലാ ദിവസവും ഒരേതോതില്‍ ചെയ്യണം. ഹൃദ്രോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുളള വ്യായാമമുറകള്‍ സ്വീകരിക്കണം.

14.. പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും അരമണിക്കൂറെങ്കിലും നടക്കണം. പ്രമേഹരോഗികള്‍ ഒരിക്കലും നടപ്പ് മുടക്കരുത്.

പ്രമേഹ രോഗികള്‍ ഏഴുമണിക്കൂറെങ്കിലും ഉറങ്ങണം

മാനസിക സമ്മര്‍ദം പരമാവധി കുറയ്ക്കണം. അനാവശ്യ ദേഷ്യം പ്രമേഹത്തെ കൂടുതല്‍ അപകടകരമാക്കും.
 ഏതുപ്രായക്കാരാണെങ്കിലും രോഗം രഹസ്യമായി വയ്ക്കരുത്.
കൃത്യമായി രക്തപരിശോധന നടത്തുക, ചികില്‍സിക്കുക.


.പ്രമേഹം രൂക്ഷമാവുന്ന കേസുകളിലാണ് കാല്‍ മുറിച്ചു കളയേണ്ടി വരുന്നത്. ഇതിനുള്ള ശസ്ത്രക്രിയയും അതീവ സങ്കീര്‍ണമാണ്. പ്രമേഹം പ്രധാനമായും കണ്ണുകള്‍, പാദം, വൃക്ക എന്നിവയെയാണ് ബാധിക്കുന്നത്
പ്രമേഹ രോഗികള്‍ കാല്‍ വിരലുകളില്‍ അസാധാരണമായ വേദനയോ, നിറ വ്യത്യാസമോ മറ്റോ സംഭവിക്കുന്ന പക്ഷം വിദഗ്ധ ചികിത്സക്ക് വിധേയമായാല്‍ രോഗം നേരത്തെ കണ്ടെത്താനും ഫലപ്രദമായി ചികിത്സിച്ച്‌ സുഖപ്പെടുത്താനും സാധിക്കുമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നുണ്ട്.

സമ്പാദനം
JP Kalluvazhi