മോഹനം
**********
28-മത്തെ മേളകര്‍ത്തരാഗമായ ഹരികാംബോജിയുടെ ജന്യരാഗമാണു
മോഹനം. സംഗീതം അഭ്യസിച്ചു തുടങ്ങുന്നവർ ആദ്യമായി പഠിക്കുന്ന രാഗങ്ങളിലൊന്നാണ് മോഹനം .
ഇന്ത്യൻ സംഗീതത്തിൽ മാത്രമല്ല ലോകമെമ്പാടും മെലഡിക്ക് ഉപോയോഗിക്കുന്ന രാഗമാണ് മോഹനം. കച്ചേരിയില്‍ പ്രധാന രാഗമായി ആലപിക്കാറുണ്ട്.
സൗന്ദര്യവും പ്രണയവുമാണ് ഈ രാഗത്തിന്റെ ഭാവം.
കാമം, ക്രോധം, മോഹം തുടങ്ങിയവ കാരണമായുള്ള മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ ഈ രാഗം കേൾക്കുന്നതിലൂടെ വളരെ യേറെ ആശ്വാസം ലഭിക്കുമത്രേ.
ദേഷ്യം, ടെൻഷൻ, തലവേദന, ദഹന പ്രശ്നങ്ങൾ എന്നിവ ഉള്ളവർക്ക് ഈ രാഗത്തിലെ പാട്ടുകൾ കേൾക്കുന്നത് വളരെയധികം ഉപകാരപ്രദമാകും.
ഈ രാഗത്തിന്റെ ഭാവം തന്നെ ശാന്തമാണ്. മനസ്സിനെശാന്തമാക്കാൻ പറ്റുന്ന രാഗമാണ്.
ഈ രാഗത്തിൽ ഒരുപാടു കീർത്തനങ്ങളും നിരവധി സിനിമാഗാനങ്ങളും ഉണ്ട്. അവയിൽ ചിലത്
കീർത്തനങ്ങൾ
1.സദാപാലയസാരസാക്ഷി. (G.N.ബാലസുബ്രമണ്യം )
2. രാമനിന്നു നമ്മിന.. (രാമനാഥപുരം ശ്രീനിവാസയ്യങ്കാർ )
3. പരിപാഹിമാം നൃ ഹരേ (സ്വാതി തിരുനാൾ )
4. സ്വാഗതം കൃഷ്ണാ ശരണാഗതം കൃഷ്ണാ (ഉതുക്കാട് വെങ്കിടസുബ്ബ അയ്യർ )
5. മോഹന രാമ (ത്യാഗരാജ സ്വാമികൾ )
സിനിമാഗാനങ്ങൾ
1.പൊന്നാമ്പലേ നിൻ ഹൃദയം (അരമന വീടും അഞ്ഞൂറേക്കറും )
2. വാർത്തിങ്കൾ തെല്ലല്ലേ (ഡ്രീംസ് )
3.സ്വർഗ്ഗപുത്രീ നവരാത്രി (നിഴലാട്ടം )
4. നീരാടുവാൻ നിളയിൽ നീരാടുവാൻ (നഖക്ഷതങ്ങൾ )
5. ആറ്റിറമ്പിലെ കൊമ്പിലെ (കാലാപാനി )
6. വാനമ്പാടി ഏതോ തീരങ്ങൾ (ദേശാടനകിളി കരയാറില്ല )
7. ഏതോ നിദ്രതൻ (അയാൾ കഥയെഴുതുകയാണ് )
8. പൂവരശിൻ കുടനിവർത്തി (ദില്ലിവലാ രാജകുമാരൻ )
9. ചന്ദനലേപസുഗന്ധം (ഒരു വടക്കൻ വീരഗാഥ )
10. വേളിക്ക് വെളുപ്പാൻകാലം (കളിയാട്ടം )
11. കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ.. (ദേശാടനം )
12. വാനമ്പാടി ഏതോ (ദേശാടനക്കിളി കരയാറില്ല )
13.മഞ്ഞലയിൽ മുങ്ങിതോർത്തി (കളിത്തോഴൻ )
14.പെരിയാറേ പെരിയാറേ (ഭാര്യ )
15.ഏഴ് സുന്ദര രാത്രി (അശ്വമേധം )
16.കണികാണുംനേരം (ഓമനക്കുട്ടൻ )
17.കണ്ണോട് കണ്ണായ സ്വപ്‌നങ്ങൾ (കളിയിൽ അല്പം കാര്യം )
18.ദേവസഭാതലം (ഹിസ് ഹൈനസ് അബ്ദുള്ള )
19.പട്ടു ചുറ്റി പൊട്ടും തൊട്ട് (വർണ്ണകാഴ്ചകൾ )
20.കണ്ണു നീർ പുഴയുടെ (മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും )
21.ചെമ്പകപൂമൊട്ടിനുള്ളിൽ വസന്തം (എന്ന് സ്വന്തം ജാനകി കുട്ടി
22.കിളിപെണ്ണല്ലേ മിണ്ടല്ലേ (രാമരാവണൻ )
23.കണ്ണാടി കൂടും കൂട്ടി (പ്രണയവർണങ്ങൾ )
24.അമ്പാടി പയ്യുകൾ (ചന്ദ്രനുദിക്കുന്ന ദിക്കിൽ )
25.ഒന്നാം കിളി (കിളിചുണ്ടൻ മാമ്പഴം )
26.ദേവമനോഹരി വീണ്ടും (സരോവരം )
27.ഓർമ്മകൾ ഓടി (മുകുന്ദേട്ടാ സുമിത വിളിക്കുന്നു )
28.തുമ്പയും തുളസിയും (മേഘം )
29.നീ എൻ സർഗ്ഗ.. (കാതോട് കാതോരം )
30.. മഞ്ഞൾ പ്രസാദവും (നഖക്ഷതങ്ങൾ )
31.ആരെയും ഭാവഗായകനനാക്കും (നഖക്ഷതങ്ങൾ )
32.പർവണേന്ദു മുഖി (പരിണയം)
33.ആലിപ്പഴം പെറുക്കാൻ (മൈ ഡിയർ കുട്ടിച്ചാത്തൻ )
സാമ്പാദനം.:J. P. Kalluvazhi
No comments:
Post a Comment