Tuesday, September 17, 2019

വിരുദ്ധാഹാരം വിഷം

വിരുദ്ധാഹാരം വിഷം


ഒന്നിച്ചു പാചകം ചെയ്യുന്നത് വഴിയോ കൂട്ടിച്ചേര്‍ക്കുന്നത് വഴിയോ ചില ആഹാരങ്ങള്‍ വിഷമയമാകാം. അവ ശരീരത്തിന് ഹാനികരമാണെന്നും ഇവ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും വൈദ്യശാസ്ത്രം പറയുന്നു. നാം നിത്യേന കഴിക്കുന്ന ഭക്ഷണങ്ങളിൽ വിഷ സമാനമായി ശരീരത്തിന് ദോഷം വരുത്തുന്ന ഭക്ഷ്യ വസ്തുക്കൾ എന്തെല്ലാമെന്ന് അറിഞ്ഞിരിക്കുന്നത്  രോഗബാധ ഒഴിവാക്കാനും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനും നല്ലതാണ്.  .

ചേര്‍ച്ചയില്ലാത്ത ആഹാരങ്ങളെയാണ് വിരുദ്ധാഹാരം എന്നതുകൊണ്ട് പൊതുവെ ഉദ്ദേശിക്കുന്നത്. ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്നവയാകാം  ഇവ. ധാതുക്കളെയും ഓജസ്സിനേയും ക്ഷയിപ്പിച്ച് രോഗ പ്രതിരോധശേഷിക്കുതന്നെ വെല്ലുവിളിയുയർത്തിയേക്കും വിരുദ്ധാഹാരങ്ങൾ. ആഹാരവിഹാരങ്ങള്‍ കൊണ്ട് ദോഷങ്ങളെ ഇളക്കിത്തീര്‍ത്ത് അവ പുറത്തുപോകാതെ ശരീരത്തിനുള്ളില്‍ തന്നെ നിലനിന്ന് സ്വാഭാവികപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്നെങ്കില്‍ അതിനെ വിരുദ്ധാഹാരമെന്ന് പറയുന്നു.
ചിലത് ഒരുമിച്ച് പാകപ്പെടുത്തിയാല്‍ വിരുദ്ധമാകുമ്പോള്‍, മറ്റു ചിലതാകട്ടെ ഒരു പ്രത്യേക അളവില്‍ ചേര്‍ത്താലാണ് വിരുദ്ധാഹാരമാകുക.

വിഷമാകുന്ന വിരുദ്ധാഹാരം
പണ്ടുകാലത്ത്‌ ശത്രുക്കളെ വകവരുത്തുന്നതിനായി ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത്‌ നല്‍കുന്ന രീതി ഉണ്ടായിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
വിഷമോ, കൂട്ടുവിഷമോ ശരീരത്തിനുള്ളില്‍ എത്താനിടയായാല്‍ അത്‌ മരണത്തിനും മാരകരോഗങ്ങ ള്‍ക്കുമൊക്കെ കാരണമാകും. വിരുദ്ധാഹാരങ്ങള്‍ ഇതേ ഫലങ്ങള്‍തന്നെയാണ്‌ മനുഷ്യശരീരത്തില്‍ സൃഷ്‌ടിക്കുന്നത്‌.

വിരുദ്ധാഹാരം ആയുര്‍വേദത്തില്‍


വെണ്ണക്കൊപ്പം ഇലക്കറികൾ

മത്തങ്ങക്കൊപ്പം പാൽ, മുട്ട, ധാന്യങ്ങൾ etc

മീനിനൊപ്പം മോര്, മുളപ്പിച്ച ധാന്യങ്ങൾ, തേൻ ഉഴുന്ന്‌ etc.

ചെമ്മീൻ +മോര്

പാലിനൊപ്പം ആട്ടിറച്ചി
, പോത്തിറച്ചി,
ചക്കപ്പഴം,
മാമ്പഴം, ഇളനീർ,
പുളിയുള്ള ആഹാര സാധനങ്ങൾ,
നെല്ലിക്ക,
ചെമ്മീൻ, മുതിര, തിന, ചിലയിനം പയറുകള്‍,
നാരങ്ങ, തുടങ്ങിയവ.

കൂൺകറി ക്കൊപ്പം മീൻ,
മോര്, നെയ്യ്, മാംസം തുടങ്ങിയവ.

ആട്ടിറച്ചി ക്കൊപ്പം തേൻ, ഉഴുന്ന്, പാൽതുടങ്ങിയവ.

പൈനാപ്പിള്നൊപ്പം ഉഴുന്ന്‌, പാൽ, തൈര്‌, നെയ്യ്‌, തേൻ തുടങ്ങിയവ.

വെള്ളം തേൻ തുല്യ അളവിൽ വിഷമായി മാറുന്നു.

മൃഗങ്ങളുടെയും പക്ഷികളുടെയും മാംസം, മത്സ്യം എന്നിവ ഉഴുന്ന്‌, പാല്‍, തേന്‍, സസ്യങ്ങളുടെ തളിര്‌, താമരക്കിഴങ്ങ്‌, മുള്ളങ്കി, ശര്‍ക്കര എന്നിവയോട്‌ കൂട്ടിച്ചേര്‍ത്താല്‍ വിരുദ്ധാഹാരമായിത്തീരുമെന്ന്‌ ആയുര്‍വേദം പറയുന്നു.

പ്രത്യേകിച്ച്‌ മത്സ്യത്തോട്‌ ഇവ കൂടിച്ചേരുമ്പോഴാണ്‌ ഏറ്റവും വിരുദ്ധമായിത്തീരുന്നത്‌.

മുള്ളങ്കിയും, പച്ചക്കറികളും ഉപയോഗിച്ചശേഷം പാല്‍ ഉപയോഗിക്കരുത്‌.മുള്ളന്‍ പന്നിയുടെ മാംസത്തോട്‌ ചേര്‍ന്ന്‌ പന്നിയുടെ മാംസവും, തൈരിനോട്‌ ചേര്‍ന്ന്‌ കോഴിയിറച്ചിയും കഴിക്കുന്നത്‌ നന്നല്ല.

ഉഴുന്നുപരിപ്പ്‌ ചേര്‍ത്ത്‌ മുള്ളങ്കിക്കിഴങ്ങ്‌ ഉപയോഗിക്കരുത്‌. ഉഴുന്നുപരിപ്പ്‌ ശര്‍ക്കര, പാല്‍, തേന്‍, നെയ്യ്‌, തൈര്‌ ഇവയില്‍ ഒന്നിനോടും ചേര്‍ന്ന്‌ അയനിപ്പഴം (ആനിക്ക) ഉപയോഗിക്കരുത്‌. മോര്‌, തൈര്‌, എന്നിവയോട്‌ കൂടി വാഴപ്പഴവും ഉപയോഗിക്കുന്നത്‌ ഒഴിവാക്കണം.

 ഇവയില്‍ ഏതെങ്കിലും കഴിച്ച്‌ അവ ദഹിച്ചതിനു ശേഷംമാത്രമേ മറ്റൊന്ന്‌ ഉപയോഗിക്കാവൂഎന്ന്‌ മനസിലാക്കണം.
അല്ലെങ്കി ല്‍ ആമാശയത്തില്‍ എത്തിച്ചേര്‍ന്നതിനു ശേഷം ഇവ വിരുദ്ധാഹാരമായി തീരാന്‍ സാധ്യതയുണ്ട്‌.

മീന്‍വറുത്ത നെയ്യില്‍ പാകപ്പെടുത്തി എടുത്ത തിപ്പലി, ഓട്ടുപാത്രത്തില്‍ 10 ദിവസം വരെ സൂക്ഷിച്ചുവച്ചിരുന്ന നെയ്യ്‌ എന്നിവയൊക്കെ വിരുദ്ധാഹാരങ്ങളാണ്‌.

കടുകെണ്ണയില്‍ കൂണ്‍ പാകപ്പെടുത്തി കഴിക്കുന്നതും വിരുദ്ധമാണ്‌. തേന്‍, നെയ്യ്‌, വെട്ടുനെയ്യ്‌, എണ്ണ, വെള്ളം എന്നിവയില്‍ ഏതെങ്കിലും രണ്ടോ മൂന്നോ എല്ലാം കൂടിയോ ഒരേ അളവില്‍ ചേര്‍ത്ത്‌ ഉപയോഗിക്കുന്നത്‌ വിരുദ്ധാഹാരമായി മാറും.

പച്ചവെള്ളം കുടിച്ചശേഷം അത്‌ ദഹിക്കുന്നതിനു മുമ്പ്‌ ചൂടുവെള്ളം കുടിക്കരുത്‌. .

തൈര്‌ രാത്രിയില്‍ ഭക്ഷിക്കരുത്‌.
ചൂടുള്ള തൈര്‌ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കണം.
ഉഷ്‌ണകാലത്തും വസന്തകാലത്തും ശരത്‌ കാലത്തും തൈര്‌ ഉപയോഗിക്കരുത്‌. ഇതിനു വിപരീതമായി തൈര്‌ ഉപയോഗിക്കുന്നത്‌ പനി, രക്‌തപിത്തം, ത്വക്ക്‌ രോഗങ്ങള്‍, ശരീരത്തിനു വിളര്‍ച്ച എന്നിവയുണ്ടാകാന്‍ കാരണമാകും.
തേന്‍ ചൂടോടുകൂടി ഉപയോഗിച്ചാലും, ശരീരം ചൂടായിരിക്കുമ്പോള്‍ ഉപയോഗിച്ചാലും , ഉഷ്‌ണകാലത്ത്‌ ഉപയോഗിച്ചാലും അത്‌ അപകടകരമാണ്‌. ഇപ്രകാരം തേന്‍ ഉപയോഗിക്കുമ്പോള്‍ ആ തേനിന്‌ അതിവീര്യം കൈവരും. അതാണ്‌ ശരീരത്തിന്‌ ഹാനികരമായി തീരുന്നത്‌.

മദ്യം ഉപയോഗിക്കുമ്പോള്‍ ചൂടുള്ള സാധനങ്ങള്‍ കൂട്ടിയോ, ഉഷ്‌ണ ഗുണപ്രധാനമായ ആഹാരങ്ങള്‍ കൂട്ടിയോ ഉപയോഗിക്കരുത്‌.


ആരോഗ്യമുള്ളവര്‍ക്ക്‌ രക്ഷ.
വ്യായാമം ചെയ്യുന്നവര്‍, ശരീരത്തില്‍ എണ്ണമയം ഉള്ളവര്‍, വിശപ്പുള്ളവര്‍, യുവാക്കള്‍, ബലവാന്മാര്‍ ഇവര്‍ക്ക്‌ വിരുദ്ധമായ ആഹാരം പോലും, സ്‌ഥിരമായി ഉപയോഗിച്ചാലോ അല്‍പം ഭക്ഷിച്ചാലോ ഉപദ്രവകാരിയാകുന്നില്ല.

ഭക്ഷിക്കപ്പെടുന്ന അന്നം ശരിയായ രീതിയില്‍ ദഹിപ്പിച്ച്‌ ശരീരപോഷണത്തിനായി ഉപയോഗിക്കുകയും, ബാക്കിവരുന്ന ഭാഗം മലത്തിലൂടെ ശരീരത്തില്‍ നിന്നും പുറന്തള്ളുന്നു. ഇതിനെല്ലാം എതിരായി വരുന്ന വീര്യത്തെ തടഞ്ഞു നിര്‍ത്തി നശിപ്പിക്കാനുമുള്ള ശേഷിയുള്ളവരെ സംബന്ധിച്ചിടത്തോളം വിരുദ്ധാഹാരത്തെ ഭയപ്പെടേണ്ടതില്ല.

ശരിയായ വിധം പാചകം  നടക്കാത്ത ആഹാരങ്ങളും, ശരീരത്തില്‍ നിന്നും വിസര്‍ജ്‌ജിക്കപ്പെട്ട്‌ പോകാത്ത ശാരീരിക മലങ്ങളുമാണ്‌ മിക്കവാറും രോഗങ്ങള്‍ക്കു കാരണമായിത്തീരുന്നത്‌.

 സ്വന്തം ശരീര ശക്‌തിയെ വര്‍ധിപ്പിക്കുകയും വിപരീത ശക്‌തികളെ സംഭരിക്കുകയും ചെയ്യുക എന്നതാണ്‌ നമ്മൾ ചെയ്യേണ്ട പ്രധാന കാര്യം.
ബലവാന്മാര്‍ക്കും യുവാക്കള്‍ക്കുംമറ്റും
വിരുദ്ധമായ ആഹാരം പോലും ശീലിച്ചു പോയിരുന്നാല്‍ അത്‌ ഉപദ്രവമുണ്ടാക്കില്ല.   എന്നാല്‍ ബലവും ദഹനശക്‌തിയും കുറയുന്ന അവസ്‌ഥകളില്‍ ദോഷകരമായിത്തീരും എന്നതുകൊണ്ട്‌ അത്തരം ആഹാര പദാര്‍ഥങ്ങള്‍ ഒഴിവാക്കുകതന്നെ വേണം.

വിരുദ്ധാഹാരങ്ങള്‍ ഉപയോഗിച്ചാല്‍ അതുകൊണ്ട്‌ ഉണ്ടാകുന്ന ദോഷങ്ങളെ പരിഹരിക്കുന്നതിനു വേണ്ടി പഞ്ചകര്‍മ ചികിത്സയിലെ വമനവിരേചനങ്ങളാണ്‌
-ഛര്‍ദ്ദിപ്പിക്കലും വയറിളക്കലും- ആയുര്‍വേദശാസ്‌ത്രം പ്രധാനമായും നിര്‍ദ്ദേശിക്കുന്നത്‌.

No comments:

Post a Comment