മുള്ളൻ പന്നി.. ഒരു പന്നിയല്ല
അണ്ണാൻ ഉൾപ്പെടുന്ന കരണ്ടുതീനി നിരയിലെ ഒരു കുടുംബമാണ് മുള്ളൻ പന്നികൾ. ഈ നിരയിലെ ഏറ്റവും വലിപ്പമേറിയ ജീവിയാണ് മുള്ളൻ പന്നി.
പേരു സൂചിപ്പിക്കുന്ന വിധം പന്നി വർഗത്തിൽപ്പെട്ടതല്ല ഈ ജീവി..
ഇവയുടെ ശരീരമാസകലം നീണ്ട മുള്ളുകൾ കാണപ്പെടുന്നു. മുള്ളൻ പന്നി ശത്രുക്കളെ നേരിടുന്നത് മുഖാമുഖമല്ല, പൃഷ്ഠം കൊണ്ടാണ്. പിന്നാക്കമോടുകയും പൃഷ്ഠം കൊണ്ട് ഇടിക്കുകയും ചെയ്യുന്നു. മുള്ളൻ പന്നിയുടെ മുള്ളുകൾ രോമങ്ങളുടെ രൂപാന്തരമാണ്.നെറ്റി മുതൽ മദ്ധ്യം വരെ നീളമുള്ള മുള്ളുകൾ നിറഞ്ഞിരിക്കുന്നു. വാൽ അവസാനികുന്നത് കട്ടിയുള്ള ഒരുകൂട്ടം വെള്ളമുള്ളുകളായാണ്. ശത്രുവിന്റെ ദേഹത്ത് തറയ്ക്കുന്ന മുള്ളുകൾ അതിന്റെ ശരീരത്തിൽ നിന്നും അടർന്നുപോകും. മുള്ളൻ പന്നികൾക്ക് എല്ലു കരണ്ടു തിന്നുന്ന സ്വഭാവമുണ്ട്, കാരണം മുള്ളുകൾ വളരാൻ എല്ലിൽ മാത്രം അടങ്ങിയിട്ടുള്ള കാത്സ്യവും ഫോസ്ഫറസും മറ്റും ആവശ്യമാണ്.ആക്രമണം മനസ്സിലാക്കിയാൽ അപകടം ഒഴിഞ്ഞുപോകുന്നിലെങ്കിൽ പുറം തിരിഞ്ഞ് അത് വേഗത്തിൽ ശത്രുവിന് നേരെ കുതികുക്കയും അതിന്റെ മുള്ളുകൾ ശത്രുജീവിയുടെ മാംസത്തിൽ തുളച്ചു കയറ്റുകയും ചെയ്യുന്നു. പുള്ളിപുലികളുടെയും കടുവകളുടെയും ശരിരത്തിൽ മാരകമായ മുറിവുണ്ടാക്കാൻ ഇവയ്ക്ക് കഴിയും എന്നാൽ ഉപദ്രവകാരികൾ അല്ലാത്ത മറ്റു മൃഗങ്ങൾക്ക് നേരെ മുള്ളൻപന്നി അതിന്റെ മുള്ളുകൾ ഉതിർക്കാറില്ലത്രേ. ഇതിന്റെ ശരിരത്തിന്റെ മൊത്തം നീളം: 60-90 സെ.മീ. തൂക്കം: 11-18 കിലോയുമാണ്.
പാറകൾ നിറഞ്ഞ കുന്നിൻചരുവിൽ, തുറസ്സായ ഗ്രാമപ്രേദേശങ്ങളിൽ, ഇലപൊഴിയുന്ന വനങ്ങളിൽ, മാളങ്ങളിലും കട്ടിയുള്ള കുറ്റിചെടികൾക്കിടയിലും പുല്ലുകൾകിടയിലും ഇവ കഴിയുന്നു.പറമ്പിക്കുളം വെങ്കോളിക്കുന്നിന്റെ താഴ് വാരം ഈ ജീവിയുടെ ഒരു പ്രധാന ആവാസകേന്ദ്രമാണ്.
ഭൂമിയിലെ ഏറ്റവും വലിപ്പം കൂടിയ മുള്ളൻ പന്നി വർഗമാണ് ആഫ്രിക്കൻ മുള്ളൻ പന്നി. തെക്കേ ആഫ്രിക്കയിലാണ് ഇവ കണ്ട് വരുന്നത്. ഒരടിയോളം നീളമുണ്ട് ഇവയുടെ മുള്ളുകൾക്ക്. സസ്യഭുക്കുകളായ ഇവ മാളങ്ങൾ തുരന്നാണ് താമസിക്കുന്നത്. മാത്രമല്ല ഇവ നീന്താറുമുണ്ട്.

No comments:
Post a Comment