Saturday, September 28, 2019

BOMMAKKOLU -ബൊമ്മക്കൊലു ആചാരം

ബൊമ്മക്കൊലു



നവരാത്രിയിലെ 9 ദിവസം തമിഴ് ബ്രാഹ്മണ ഗൃഹങ്ങളിൽ .  ബൊമ്മക്കൊലു ‘വയ്ക്കുക എന്നൊരാചാരം ഉണ്ട്. 
കളിമണ്ണിൽ കടഞ്ഞെടുത്ത‌ു നിറം കൊടുത്തു മനോഹരമാക്കിയ നവരാത്രി വിഗ്രഹങ്ങ‍ളാണ് ഇവയോരോന്നും...
രക്തചന്ദനത്തടി കൊണ്ടുണ്ടാക്കിയ മരപാച്ചികളില്‍ (ഷെല്‍ഫ്) പ്രത്യേകം അലങ്കരിച്ചാണ് പരമ്പരാഗതമായി ബ്രാഹ്മണസമൂഹം ബൊമ്മകൊലു തയ്യാറാക്കുന്നത്.
കുംഭത്തില്‍ നാളികേരം വച്ച് മാവിലകൊണ്ട് അലങ്കരിച്ച് ''പൂര്‍ണ്ണകുംഭം'' ഒരുക്കി അതില്‍ ദേവിയെ സങ്കല്‍പ്പിച്ച് ആവാഹിച്ച് ഒന്‍പത് ദിവസം  പൂജിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും
 ലക്ഷ്മിനാരായണന്‍, പാര്‍വതി പരമേശ്വരന്‍, അരുണാചലേശ്വരന്‍ ദേവി, പാണ്ഡുരംഗന്‍ ദേവി, ഭദ്രാചലം ശ്രീരാമന്‍ ദുര്‍ഗ ലക്ഷ്മി ,സരസ്വതി ദേവി, അര്‍ദ്ധനാരീശ്വരന്‍, ശങ്കരനാരായണന്‍, ഗോപികമാരോടൊത്തുള്ള കൃഷ്ണ ലീല തുടങ്ങിയ ബൊമ്മകളും ബൊമ്മക്കൊലുവില്‍ സ്ഥാനം പിടിക്കും

രാവിലെയും വൈകിട്ടും ബൊമ്മക്കൊലുവിന് സമീപമിരുന്ന് ദേവീപാരായണം നടത്തും. സുമംഗലികളെ വിളിച്ചുവരുത്തി താബൂലം നല്‍കുന്നതാണ് ബൊമ്മക്കൊലുവിന്റെ മറ്റൊരു പ്രത്യേകത. നവരാത്രിയിലെ ആദ്യ മൂന്ന് ദിവസം ശക്തി ലഭിക്കാനായി ദുര്‍ഗദേവിയെയും അടുത്ത മൂന്ന് ദിവസം സമ്പത്തിനും ഐശ്വര്യത്തിനും വേണ്ടി ലക്ഷ്മി ദേവിയെയും അവസാന മൂന്ന് ദിവസം വിദ്യാവിജയത്തിനായി സരസ്വതിദേവിയെയും പ്രത്യേകം ആരാധിക്കും.മുന്‍പ് ബ്രാഹ്മണ വീടുകളിലെല്ലാം ബൊമ്മകൊലു ഒരുക്കുമായിരുന്നു. ഇപ്പോള്‍ വീടുകളില്‍ അംഗങ്ങള്‍ കുറഞ്ഞതോടെ ബൊമ്മകൊലു ഒരുക്കുന്നത് നാമമാത്രമായി. ഇപ്പോള്‍ ബ്രാഹ്മണ സമൂഹം ഒന്നിച്ച് ഒരുസ്ഥലത്ത് ബൊമ്മക്കൊലു ഒരുക്കുകയാണ്. ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ദിനങ്ങള്‍ പ്രത്യേക പരിപാടികളും പൂജകളും നവരാത്രിയുടെ ഭാഗമായി നടക്കും. ഇതിന്റെ ഭാഗമായി ബ്രാഹ്മണ സമൂഹത്തില്‍ ശ്രീ മഹാലക്ഷ്മി ഹോമം നടത്താറുണ്ട്. ഹോമത്തിന്റെ ഭാഗമായി കന്യകാപൂജ, സുവാസിനി പൂജ, പൂര്‍ണ്ണാഹുതി, നക്ഷത്രഹോമം തുടങ്ങിയവയും നടക്കും.

No comments:

Post a Comment