മുടിയഴക്
മുടിയഴക് വര്‍ധിപ്പിക്കാനും സംരക്ഷിക്കാനും വിവിധ മാർഗങ്ങൾ.
സുന്ദരീ... ആ!... സുന്ദരീ ആ!!..
സുന്ദരീ നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍... എന്ന മനോഹരമായ പാട്ട് പോലെ
നീളന്‍മുടിയുടെ വശ്യതയും നെറ്റിയില്‍ പാറിക്കളിക്കുന്ന കുറുനിരകളുടെ ചാരുതയുമൊക്കെ പല കവികളും വരികളാക്കിയിട്ടുണ്ട്.
നീളവും ആരോഗ്യവുമുള്ള മുടി പലരും മോഹിക്കുന്നു.
അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
മുടി വളരാൻ
പോഷകാഹാരവും മുടിയും തമ്മിലും ആഴത്തിലുള്ള ബന്ധമുണ്ടെന്നു മനസ്സിലാക്കുക. ഇടതൂര്‍ന്ന മുടിക്ക് ഏറ്റവും അത്യാവശ്യമുള്ള ഘടകങ്ങള്‍ ഏതെല്ലാമെന്ന് അറിയാം.
പ്രോട്ടീന്‍ വേണം
മുടിയിഴകള്‍ പ്രോട്ടീനാല്‍ നിര്‍മ്മിതമാണ്. പ്രോട്ടീന്‍റെ അഭാവമാണ് ബലം കുറഞ്ഞതും പൊട്ടി പോകുന്നതും വരണ്ടതുമായ മുടിക്ക് പ്രധാനകാരണം. പാൽ, മുട്ട, മാംസം,തൈര്, പയറു-പരിപ്പ് വര്‍ഗങ്ങള്‍, അണ്ടിപരിപ്പ് എന്നിവയെല്ലാം പ്രോട്ടീന്‍ സമൃദ്ധമായ ആഹാരപദാര്‍ഥങ്ങളാണ്.
അയണ്‍ : ശരീരത്തിലെ ഇരുമ്പിന്‍റെ അഭാവം കൊണ്ട് ഉണ്ടാകുന്ന വിളര്‍ച്ചരോഗം മൂലം മുടികൊഴിച്ചില്‍ സാധാരണമാണ്. ഇലക്കറികള്‍, മത്സ്യം, പയറുവര്‍ഗങ്ങള്‍, മാംസം എന്നിവയില്‍ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്.
വിറ്റമിന്‍ സി: ഇരുമ്പ് ശരീരം വലിച്ചെടുക്കാന്‍ വിറ്റമിന്‍ സി ആവശ്യമാണ്. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, നാരങ്ങാ മുതലായവയില്‍ വിറ്റമിന്‍ സി ധാരാളമുണ്ട്. സിട്രസ് പഴങ്ങളിലാണ് ഇതു കൂടുതല്‍ അടങ്ങിയിട്ടുള്ളത്. ഉദാഹരണത്തിന് ഓറഞ്ച്, മുസ്സമ്പിഎന്നിവ. വളരെ എളുപ്പത്തില്‍ തയാറാക്കുന്ന നാരങ്ങാ വെള്ളം കുടിക്കുന്നതും നല്ലതാണ്.
ഒമേഗ 3-യും മത്സ്യവും : ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന കൊഴുപ്പാണ് ഒമേഗ 3. ശിരോചര്‍മത്തിനും മുടിക്കും മാര്‍ദ്ദവവും ആരോഗ്യവും നല്‍കാന്‍ ഒമേഗ 3 സഹായിക്കുന്നു. മത്തി, നെയ്മത്തി, അയല മുതലായ മത്സ്യങ്ങളില്‍ ഇത് ധാരാളമുണ്ട്.
വിറ്റമിന്‍ എ അടങ്ങിയ പഴങ്ങള്‍: മുടിയുടെ പ്രകൃതിദത്ത കണ്ടീഷനറായി പ്രവര്‍ത്തിക്കുന്ന സേബം ഉല്‍പാദിപ്പിക്കുന്നതിന് വിറ്റമിന്‍റെ എ അത്യാവശ്യമാണ്. ആരോഗ്യമുള്ള ചര്‍മത്തിനും മുടിയിലെ വരള്‍ച കുറയ്ക്കാനും സേബം സഹായിക്കുന്നു. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാം. ഇവയിലെ ബീറ്റാകരോട്ടിന്‍ വിറ്റമിന്‍ എ ആയി ശരീരം രൂപാന്തരപ്പെടുത്തുന്നു. കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ്, പപ്പായ, ഓറഞ്ച് മു തലായവ കഴിക്കാം.
സിങ്കും സെലിനിയവും: തലമുടിയുടെ ആരോഗ്യത്തിന സിങ്കും സെലിനിയവും ആവശ്യമുള്ള ഘടകങ്ങളാണ്. മാംസം, കൂണ്‍, അണ്ടിപരിപ്പ്, ഞണ്ട്, കൊഞ്ച് തുടങ്ങിയ തോടുള്ള മത്സ്യങ്ങള്‍, മുഴുധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, മാംസം(പ്രത്യേകിച്ച് കോഴി) തോടുള്ള മത്സ്യങ്ങള്‍ എന്നിവയിലാണ് സിങ്ക് അടങ്ങിയിട്ടുള്ളത്.
വിറ്റമിന് ബി ഇനത്തില്‍പ്പെട്ട ബയോട്ടിന്‍ മുടി പൊട്ടിപ്പോകാതെ തടയുന്ന വിറ്റമിന്‍ ആണ്. മുഴുധാന്യങ്ങള്, സോയ, ഈസ്റ്റ്, മുട്ടയുടെ മഞ്ഞ എന്നിവയിലെല്ലാം ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
മുടി വലിച്ചുകെട്ടുന്ന ശീലം, ഷാംപൂവിന്റെ അമിതമായ ഉപയോഗം, ഞെരുക്കമുള്ള ചീപ്പ്, അടിക്കടിയുള്ള മുടിചീകല്‍, കുളി കഴിഞ്ഞതിനു ശേഷം 'പനി വരാതിരിക്കാനു'ള്ള അമര്‍ത്തി തോര്‍ത്തല്‍ തുടങ്ങിയവ മുടികൊഴിച്ചിലിന് കാരണമാകാവുന്ന ശീലങ്ങളില്‍ ചിലതാണ്.
തലയിലെ ചര്‍മത്തിലുണ്ടാകുന്ന താരന്‍, പുഴുക്കടി, തഴമ്പുണ്ടാക്കുന്നതും അല്ലാത്തതുമായി രോമകൂപത്തിനുണ്ടാകുന്ന നിരവധി രോഗങ്ങള്‍ എന്നിവ മുടികൊഴിച്ചിലുണ്ടാക്കുന്ന' കാരണങ്ങളാണ്.
മനസ്സും ആധിയും
മാനസികസംഘര്‍ഷം മുടികൊഴിച്ചിലിന് കാരണമാകുന്നതുപോലെ ചില മാനസികരോഗങ്ങളും ഇതിനു കാരണമാകാം. രോഗിതന്നെ മുടി പിഴുതോ പൊട്ടിച്ചോ കളയുന്ന 'ട്രൈക്കോട്ടിലോമേനിയ' എന്ന രോഗം അപൂര്‍വമായല്ലാതെ കാണുന്നുണ്ട്.
മുടിയഴകിന് ആയുര്‍വേദം
ഹെന്ന ചെയ്യുന്നത് മുടിയഴകിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. നാല് ടീസ്പൂണ്‍ ചെറുനാരങ്ങാ നീരില്‍ കാപ്പിപ്പൊടി സമം ചേര്‍ത്ത് രണ്ട് മുട്ടയും ഒരു ടീസ്പൂണ്‍ ഉലുവപ്പൊടിയും ഇടുക. മൈലാഞ്ചിപ്പൊടിയും ചേര്‍ക്കുക. ഇത് തേയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കുക. ഒരു മണിക്കൂറിനു ശേഷം ഹെന്ന ബ്രഷ് ഉപയോഗിച്ച് തലയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം കഴുകാം. മഴക്കാലത്ത് നീര്‍വീഴ്ച വരുമെന്ന പേടിയുള്ളവര്‍ ഹെന്ന ചെയ്യുന്നതിനു മുമ്പ് നെറുകയില്‍ അല്‍പം രാസ്‌നാദിപ്പൊടി തടവുക. ഹെന്നയില്‍ ത്രിഫലപ്പൊടി കൂടി ചേര്‍ക്കുന്നതും നീര്‍വീഴ്ച വരാതിരിക്കാന്‍ സഹായിക്കും.
നാലു കപ്പ് ചൂടുവെള്ളത്തിലേക്ക് രണ്ടു കൈപ്പിടി വേപ്പില കുതിര്‍ത്തു വയ്ക്കുക. പിറ്റേ ദിവസം മുടി കഴുകാന്‍ ഈ വെള്ളം ഉപയോഗിക്കാം. വേപ്പില വെളളത്തില്‍ കുതിര്‍ത്തു വെച്ച് അരച്ചു കുഴമ്പാക്കി തലയോട്ടിയില്‍ അരമണിക്കൂര്‍ പുരട്ടുന്നതും മുടികൊഴിച്ചിലിനും താരനും പരിഹാരമാണ്. ആര്യവേപ്പിന്‍ തൊലി അരച്ച് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് വേപ്പിലയിട്ടു കാച്ചിയ വെള്ളത്തില്‍ കഴുകി കളയുന്നതും മുടിയഴകിന് നല്ലതാണ്.
മൂന്നു നേന്ത്രപ്പഴവും തേനും ചേര്‍ത്ത കുഴമ്പ് പരുവത്തിലാക്കി 50 മിനിട്ട് തലയില്‍ തേച്ചു പിടിപ്പിക്കുക. മുടി മിനുസമുള്ളതാവും. പുതീന ഇടിച്ചു പിഴിഞ്ഞ ചാറ് തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിച്ച് 10-15 മിനുട്ടിനു ശേഷം കഴുകി കളയുക. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
മുടിക്ക് നല്ല കറുപ്പു നിറം ലഭിക്കാന്‍ കറിവേപ്പില ഇട്ടു കാച്ചിയ വെളിച്ചെണ്ണനല്ലതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് മുടി കഴുകുക. പരുപരുത്ത മുടിയുള്ളവര്‍ കണ്ടീഷണര്‍ ഉള്ള ഷാംപു തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം
താരന്‍ മാറ്റാന്‍ ചില പൊടിക്കൈകള്‍:
ചെമ്പരത്തിപ്പൂവും ഇലയും അരച്ച് തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുന്നതും താരന് നല്ലതാണ്.
പുളിച്ച കഞ്ഞിവെള്ളം തലയില്‍ തേക്കുക. താരന്‍ കുറയ്ക്കും
തേങ്ങപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടി പത്തുമിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.
വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ടു കാച്ചി തലയില്‍ തേച്ചു കുളിക്കുക.
തൈര് തലയിൽ തേച്ചു പിടിപ്പിച്ച് പത്തു മിനിറ്റിനു ശേഷം കുളിച്ചാൽ താരൻ കുറയും.
ചെറുപയര്‍ പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് മുടിയിലെ താരന്‍ മാറുന്നതിനും ശരീരകാന്തിക്കും ഗുണപ്രദമാണ്.
കടുക് അരച്ച് തലയില്‍ പുരട്ടി കുളിക്കുക.
ചീവയ്ക്കാ പൊടി തലേദിവസത്തെ കഞ്ഞിവെളളത്തില്‍ കലക്കി തല കഴുകുക.
പാളയംകോടന്‍ പഴം ഇടിച്ച് കുഴമ്പാക്കി തലയില്‍ തേച്ചുപിടിപ്പിച്ച് പത്തുമിനിറ്റിന് ശേഷം കുളിക്കുക.
രണ്ടു ടേബിള്‍ സ്പൂണ്‍ ഉലുവ ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക.
ഒരു രാത്രി മുഴുവനും അല്ലെങ്കില്‍ 12 മണിക്കൂര്‍ വരെ കുതിര്‍ത്ത ശേഷം ശേഷം അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് തലയില്‍ പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകുക.
മുടികൊഴിച്ചിലിന് ചില പരിഹാര മാര്‍ഗങ്ങള്‍
ജല മലിനീകരണം, ടെന്‍ഷന്‍, ക്ലോറിന്‍ അടങ്ങിയ വെള്ളം ഇതെല്ലാം മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളാണ്.
മുടി വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ് മുടികൊഴിച്ചില്‍ തടയാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗം. മുടി നന്നായി ചീകി തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുക. ഇത് മുടി കൊഴിച്ചിലിനെ ഒരു പരിധിവരെ തടയും.
കറ്റാര്‍ വാഴയുടെ നീരെടുത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. അത് ഉണങ്ങുന്നതുവരെ അങ്ങനെ വച്ചതിന് ശേഷം നന്നായി കഴുകി കളയുക. കറ്റാര്‍ വാഴയുടെ ജൂസ് കുടിക്കുന്നതും മുടികൊഴിച്ചില്‍ കുറയുന്നത് നല്ലതാണ്.
തലയില്‍ എണ്ണയിടാത്തതാണ് മുടി കൊഴിച്ചിലിന് ഒരു പ്രധാന കാരണം. ദിവസവും എണ്ണതേച്ച് കുളിക്കുന്നത് വളരെ നല്ലതാണ്. വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് മുടി കൊഴിച്ചില്‍ തടയാന്‍ നല്ലത്.
വെളിച്ചെണ്ണയില്‍ കുറച്ച് ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയോടില്‍ തേച്ച് പിടിപ്പിച്ച ശേഷം നന്നായി മസാജ് ചെയ്യുക. മസാജിന് ശേഷം പിറ്റേന്ന് രാവിലെ തല കഴുകിക്കളയുക.
ആവണക്കെണ്ണ തേനില്‍ ചേര്‍ത്ത് മുടിയില്‍ നന്നായ് മസാജ് ചെയ്യുക. ആഴ്ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്..
നനഞ്ഞ മുടി ശക്തിയായി ചീകരുത്. കഴിയുന്നതും മുടിയെ തനിയെ ഉണക്കാന്‍ വിടുക. നനഞ്ഞമുടി കെട്ടിവയ്ക്കരുത്. .
അറ്റം പിളര്‍ന്ന മുടി രണ്ട് മാസത്തിലൊരിക്കല്‍ അറ്റമൊപ്പിച്ച് മുറിയ്കുക.
മുടി കൊഴിച്ചിൽ, അകാലനര , മുടി വിണ്ടുകീറൽ തുടങ്ങി മുടിയെ സംബന്ധിക്കുന്ന ഏതു പ്രശ്നവും പരിഹരിക്കാൻ മയിലാഞ്ചിയെ കൂട്ടു പിടിക്കാം. മുടി കളർ ചെയ്യാൻ മാത്രമല്ല താരനും മറ്റും അകറ്റി മുടി നന്നായി വളരാൻ ഹെന്ന സഹായിക്കുന്നു. പുരാതന കാലം മുതൽക്കേ മുടിയുടെ വളർച്ചക്കായി ആളുകൾ ഹെന്ന ഉപയോഗിച്ചിരുന്നു. മികച്ച ഒരു കണ്ടീഷനർ കൂടിയാണിത്. മുടി വളർച്ചയെ ത്വരിതപ്പെടുത്തുന്ന ചില മയിലാഞ്ചി കൂട്ടുകൾ ..
ഹെന്ന വീട്ടിൽ തയാറാക്കുന്നതാണ് ഉത്തമം. മയിലാഞ്ചിയില നന്നായി വെയിലത്തുവെച്ചുണക്കിയ ശേഷം മിക്സിൽ പൊടിച്ചെടുക്കാം. ഇങ്ങനെ തയാറാക്കിയ അഞ്ചു കപ്പ് ഹെന്ന കാൽ കിലോ എള്ളെണ്ണ ചെറു തീയിൽ ചൂടാക്കിയതിനു ശേഷം ഇതിലേക്ക് മിക്സ് ചെയ്യാം. നന്നായി തണുത്തതിനു ശേഷം ഈ എണ്ണ നനവില്ലാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.ആഴ്ചയിൽ രണ്ടു മൂന്നു തവണ ഈ എണ്ണ തലയിൽ തേച്ചു പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. രണ്ടു മാസം തുടർച്ചയായി ചെയ്താൽ താരനും മുടികൊഴിച്ചിലുമെല്ലാം അകന്ന് മുടി ഇടതൂർന്ന് വളരും.
മുടി കളർ ചെയ്യാൻ ഹെന്ന ഉപയോഗിക്കാം. രണ്ടു കപ്പ് ഹെന്ന പൗഡർ, തേയിലവെള്ളം, ഒരു നാരങ്ങയുടെ നീര്, രണ്ടു സ്പൂൺ കാപ്പിപ്പൊടി, ഒരു കപ്പ് ബീറ്റ്റൂട്ട് നീര് എന്നിവ നന്നായി ഒരു ഇരുമ്പു പാത്രത്തിൽ മിക്സ് ചെയ്യുക. കുഴമ്പു രൂപത്തിലുള്ള ഈ മിശ്രിതം ഒരു രാത്രി മുഴുവൻ വെച്ചതിനുശേഷം പിറ്റേന്ന് തലയിൽ പുരട്ടാം. മുടിയിൽ നന്നായി പുരട്ടി രണ്ടു മൂന്നു മണിക്കൂറിനു ശേഷം കഴുകിക്കളയാം. പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ ഹെയർകളറാണിത്.
കാൽ കപ്പ് ഉലുവ തലേന്ന് രാത്രിയിൽ വെള്ളത്തിലിട്ട് കുതിർന്ന ശേഷം പിറ്റേന്ന് കുഴമ്പ് പരുവത്തിൽ അരച്ചെയുക്കുക.ഇതിലേക്ക് രണ്ടു കപ്പ് മയിലാഞ്ചിപ്പൊടിയും രണ്ടു സ്പൂൺ കടുകെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഈ മിശ്രിതം മുടിയിൽ പുരട്ടി രണ്ടു മണിക്കൂർ ടവ്വൽ ഉപയോഗിച്ച് കെട്ടി വയ്ക്കാം.പിന്നീട് വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് തല തണുത്തവെള്ളത്തിൽ നന്നായി കഴുകാം. മുടി കരുത്തോടെ വളരാൻ ആഴ്ചയിൽ ഒരു തവണ ഈ പായ്ക്ക് ഉപയോഗിച്ചാൽ മതി.
തണുത്ത തേയിലവെള്ളത്തിൽ മുടി കഴുകിയാൽ ഭംഗിയും തിളക്കവും കിട്ടും.
ബദാം എണ്ണയും വെളിച്ചെണ്ണയും സമം ചേർത്തു തലയിൽ പുരട്ടുക. മുടി തഴച്ചു വളരും അകാലനരയും മാറും
.Visit for more post
https://www.blogger.com/blogger.g
*******************-

No comments:
Post a Comment