Wednesday, September 4, 2019

Raga -Shankarabharanam രാഗം ശങ്കരാഭരണം. രാഗപരിചയം




ശങ്കരാഭരണം
🎼🎼🎼🎼🎼
കർണ്ണാടകസംഗീതത്തിലെ ഇരുപത്തൊൻപതാം മേളകർത്താരാഗമാണ്‌  ശങ്കരാഭരണം.

ലോകത്താകമാനമുള്ള സംഗീതശൈലികളിൽ ഇതിനു തത്തുല്യമായ രാഗങ്ങൾ നിലവിലുണ്ട്. ഉദാഹരണത്തിന്‌ ഹിന്ദുസ്ഥാനി സംഗീതത്തിലെ ബിലാവൽ, പാശ്ചാത്യ സംഗീതത്തിലെ സി മേജർ തുടങ്ങിയവ

ബുദ്ധിവൈകല്യമുള്ളവർക്കു കേൾക്കാവുന്ന ഏറ്റവും നല്ല രാഗമാണ് ശങ്കരാഭരണം. മനസികപിരിമുറുക്കമുള്ളവർക്കും വിഷാദരോഗമുള്ളവർക്കും മരുന്നിനേക്കാൾ ഫലപ്രദമാവും  ഈ രാഗം എന്നാണ് വൈദ്യശാസ്ത്രം തെളിയിച്ചിരിക്കുന്നത്. തലച്ചോറിന് ക്ഷതം പറ്റിയവർക്കും ഈ രാഗം കേൾക്കുന്നത് വളരെയധികം ഗുണം ചെയ്യും. ഈ രാഗം കേൾക്കുന്നതിലൂടെ ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ഭാഗ്യവും വന്നുചേരുമെന്ന ഒരു വിശ്വാസവും ഉണ്ടത്രേ.

കീർത്തനങ്ങൾ
1. സരോജ ദളനേത്രി ഹിമഗിരിപുത്രി.. (ശ്യാമശാസ്ത്രി )
2. ദേവി ജഗജനനി അംബ(സ്വാതിതിരുനാൾ )
3. സ്വര രാഗ സുധ (ത്യാഗരാജ സ്വാമി)
4. ബാഗു മീരകനുനാതോ(കുപ്പയ്യർ )
..
കഥകളി പദങ്ങൾ

1.പ്രീതിപുണ്ടരുളുകയേ - (നളചരിതം ഒന്നാം ദിവസം)
2.കത്തുന്ന വനശിഖി മദ്ധ്യഗനാരെടോ - (നളചരിതം മൂന്നാം ദിവസം)
3.സൂതകുലാധമ നിന്നൊടിദാനീം - (കീചകവധ
4.പുണ്ടരീക നയന - (കിർമ്മീരവധം)
5.പാഞ്ചാലരാജ തനയേ - (കല്ല്യാണസൗഗധികം)
6.ഭീതിയുള്ളിലരുതൊട്ടുമേ -( കല്ല്യാണസൗഗധികം)
7.വിജയതേ ബാഹുവിക്രമം - (കാലകേയവധം)
8.സലജ്ഞോഹം തവ ചാടു - (കാലകേയവധം)
9.പാണ്ടവെ‍ൻറ രൂപം - (കാലകേയവധം)
10.പരിദേവിതം മതി മതി - (സന്താനഗോപാലം)
11.രാവണ കേൾക്ക നീ സാമ്പ്രതം - (ബാലിവിജയം)
12.കലയാമി സുമതേ - (കുചേലവ്യത്തം)
13.ആരടാ നടന്നീടുന്നു - (സീതാസ്വയംവരം)

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼🎼🎼
1പൊൻ വെയിൽ മണിക്കച്ചയഴിഞ്ഞുവീണു(നൃത്തശാല  )
2. അമ്പലപ്പുഴ ഉണ്ണികണ്ണനോട് നീ.. (അദ്വൈതം  )
3. സൂര്യനാളം (തച്ചോളി വർഗീസ് ചേകവർ )
4. തൃപ്രായരപ്പാശ്രീരാമ (ഓർമ്മകൾ മരിക്കുമോ )
5. കേരളം കേരളം കേളികൊട്ടുണരുന്ന കേരളം (മിനിമോൾ )
6.മാണിക്യവീണയുമായെൻ (കാട്ടുപൂക്കൾ )
7. അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ
8. ആയിരം കണ്ണുമായ് (നോക്കെത്താ ദൂരത്തു കണ്ണും നട്ട് )
9. കുന്നിമണി ചെപ്പുതുറന്നു (പൊന്മുട്ടയിടുന്ന താറാവ് )
10. .. രഘുവംശപതേ (ഭരതം )
11.എല്ലാവർക്കും കിട്ടിയ (ആയിരപ്പറ ) ..
12. ഓമനതിങ്കൾ കിടാവോ.. (ഇന്ദുലേഖ )
13. ശ്രീ ലോലയാം (ഈ പുഴയും കടന്ന് )
14. എന്നു വരും നീ...(കണ്ണകി )
15.ആദിയിൽ മൽസ്യമായ് (ശ്രീ ഗുരുവായൂരപ്പൻ )
16.വെള്ളാരപ്പൂമല മേലെ (വരവേൽപ് )
17.ഊഞ്ഞാലുറങ്ങി (കുടുംബം സമേതം )
18.ശ്രീ ലോലയാം (ഈ പുഴയും കടന്ന് )
19.ദേവകന്യക (ഈ പുഴയും കടന്ന് )
20.കിളിയെ കിളിയെ (ധിം തരികിട തോം  )
21.പിണക്കമാണോ എന്നോടിണക്കമാണോ  (അനന്തഭദ്രം )
22.കാക്കാല കണ്ണമ്മാ (യാത്രാമൊഴി )
23.എന്ത് പറഞ്ഞാലും നീ  (അച്ചുവിന്റെ അമ്മ )
24.മാവേലി നാടു വാണീടും കാലം (മഹാബലി )
25.അല്ലിയാമ്പൽകടവിലന്നു(റോസി )
സമ്പാദനം
JP Kalluvazhi
🎼🎼🎼🎼🎼🎼🎼

No comments:

Post a Comment