Sunday, September 15, 2019

Cold - ജലദോഷം ശമിക്കാൻ പ്രകൃതിദത്ത മാർഗങ്ങൾ

ജലദോഷം


നമ്മുടെ നാട്ടിൽ കണ്ടുവരുന്ന രോഗമാണ് ജലദോഷം. നൂറിലധികം തരത്തിൽപ്പെട്ട വൈറസുകളുടെ ഒരു കുടുംബമാണ് ജലദോഷത്തിനു കാരണം.
ഏഴുമുതൽ 10 ദിവസം വരെ ഈ രോഗം നീണ്ടു നിൽക്കും. ചുമ, തുമ്മൽ, മൂക്കടപ്പ്, തലവേദന, തൊണ്ട വേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
ജലദോഷം തുടങ്ങുന്നതിന്റെ ഒരു പ്രധാന ലക്ഷണമാണ്‌ തൊണ്ടവേദന. തൊണ്ട വേദന അനുഭപ്പെട്ടു തുടങ്ങുമ്പോള്‍ തന്നെ ചൂട്‌ വെള്ളത്തില്‍ അല്‍പം ഉപ്പിട്ട്‌ കവിള്‍ കൊള്ളുക. ഇത്‌ തൊണ്ട വേദന കുറയ്‌ക്കുന്നതിനും വൈറസിന്റെ തുടര്‍ ആക്രമണം ചെറുക്കുന്നതിനും സഹായിക്കും.
ജലദോഷം വരാന്‍ സാധ്യത ഉണ്ടെന്ന്‌ തോന്നിയാല്‍ ഉടന്‍ തന്നെ ചൂടുവെള്ളത്തില്‍ ആവി പിടിക്കുന്നത്‌ നല്ലതാണ്‌. അടഞ്ഞ മൂക്ക്‌ തുറക്കുന്നതിനും മൂക്കിലെ രോഗാണുക്കള്‍ നശിക്കുന്നതിനും ഇത്‌ സഹായിക്കും.
 ജലദോഷം വന്നു കഴിഞ്ഞാണ്‌ ആവി പടിക്കുന്നതെങ്കില്‍ ഏതെങ്കിലും ബാം പുരട്ടിയിട്ട്‌ ആവി പിടിയ്‌ക്കുന്നത്‌ കൂടുതല്‍ ആശ്വാസം നല്‍കും. ആവി പിടിക്കുമ്പോള്‍ ചൂട്‌ അധികമാകാതെ ശ്രദ്ധിക്കണം, ഇത്‌ മൂക്കിലെ കോശങ്ങള്‍ നശിക്കാന്‍ ചിലപ്പോള്‍ കാരണമാവും.

ജലദോഷം ശമിക്കാൻ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചില മാർഗങ്ങളുണ്ട്.
 പ്രകൃതിദത്തവും പാർശ്വഫലങ്ങളില്ലാത്തതും ആണ് അവ.

1.ചുവന്ന തുളസിയില നീരിൽ ചെറുതേൻ സമം ചേർത്ത് പലവട്ടം കഴിക്കുക

2.കരിംജീരകം പൊടിച്ച് കിഴികെട്ടി മണപ്പിക്കുക

3.ചെറുനാരങ്ങാ നീരിൽ രാസ്നാദി പൊടി ചേർത്ത് ചൂടാക്കി തണുപ്പിച്ചശേഷം വൈകുന്നേരം നെറുകയിൽ പുരട്ടി മുക്കാൽ മണിക്കൂറിനു ശേഷം കഴുകിക്കളയുക

4.തുളസിയില കഷായം വച്ച് കുരുമുളകു പൊടിച്ച് ചേർത്ത് കഴിക്കുക

5.ചുക്ക്, കുരുമുളക്, തിപ്പലി ഇവ കരിപ്പെട്ടി ചേർത്ത് കഷായം വച്ച് കഴിക്കാം

6.കുരുമുളകു നന്നായി പൊടിച്ച് തേനും നെയ്യും ചേർത്തു കഴിക്കുക

7.ചുക്ക് കഷായം വച്ച് ചെറു ചൂടോടെ പലവട്ടമായി കഴിക്കുക

8.ഗ്രാമ്പൂ പൊടിച്ച് തേനിൽ ചാലിച്ചു കഴിക്കുക

9.ചൂട്‌ രസം
പുളിയും കുരുമുളകും ചേര്‍ത്തുണ്ടാക്കുന്ന ചൂടുള്ള രസം കുടിക്കുന്നത്‌ ആവശ്യമില്ലാത്ത കഫവും ഉള്‍വിഷങ്ങളും ശരീരത്തില്‍ നിന്നും പുറത്ത്‌ പോകാന്‍ സഹായിക്കും. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം വരുമ്പോള്‍ അടഞ്ഞിരക്കുന്ന മൂക്ക്‌ പതുക്കെ തുറക്കും.
10.വെളുത്തുള്ളി സൂപ്പ്‌. കുറച്ച്‌ വെളുത്തുള്ളി അല്ലികള്‍ ഇട്ട്‌ വെള്ളം തിളപ്പിച്ചുണ്ടാക്കുന്ന വെളുത്തിള്ളി സൂപ്പ്‌ ജലദോഷത്തിന്റെ ശക്തി കുറയാന്‍ സഹായിക്കും.വെളുത്തുള്ളില്‍ രസത്തില്‍ ചേര്‍ത്ത്‌ കഴിക്കുന്നതും നല്ലതാണ്‌

12. തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നത് ഫലം ചെയ്യും.

13∙ ഒരു കഷ്ണം മഞ്ഞൾ എടുത്ത് കരിച്ച് അതിന്റെ പുക മൂക്കിലൂടെ അകത്തേക്ക് എടുക്കുക. ജലദോഷത്തിന് ശമനം കിട്ടും.

14.കുരുമുളക്, തിപ്പലി, ജീരകം എന്നിവ 10ഗ്രാം വീതമെടുത്ത് 200 മില്ലി വെള്ളത്തിൽ വേവിച്ച് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ദിവസവും നാലു പ്രാവശ്യമെങ്കിലും കുടിക്കുക. ഫലം ലഭിക്കും.

15.തുളസിയിലയും കൽക്കണ്ടവും ചേർത്തരച്ച് മിശ്രിതമാക്കി ഭക്ഷിക്കുക.

16∙ ഏതാനും തുള്ളി യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച് തിളപ്പിച്ച ശേഷം അതിൽ ആവി പിടിക്കുന്നത് നല്ല ഫലം നൽകും. ജലദോഷത്തിനൊപ്പമുള്ള കഫം, മൂക്കടപ്പ്, തലവേദന എന്നിവയ്ക്ക് ഇത് നല്ലതാണ്.

17.ഒരുകപ്പ് വെള്ളത്തിൽ കുരുമുളകും ഇഞ്ചിയും ചേർത്ത് തിളപ്പിച്ച് കഷായമാക്കി കുടിക്കുന്നത് ഫലം ചെയ്യും. ദിവസവും രണ്ടോ മൂന്നോ ആവർത്തി കുടിക്കുക.

18.ഏതാനും തുള്ളി പുൽതൈലം ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നത് ഫലം ചെയ്യും. രാവിലെയും വൈകുന്നേരവും ചെയ്യുന്നതായിരിക്കും കൂടുതൽ ഗുണകരം.

18.രണ്ടു  ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ്സ് തിളപ്പിച്ച വെള്ളത്തിൽ ഒഴിച്ചശേഷം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ചെറുചൂടോടെ രാത്രി ഭക്ഷണത്തിനുശേഷം കഴിക്കുക. ഇത് രണ്ടോ മൂന്നോ ദിവസം ആവർത്തിക്കുക. ജലദോഷത്തിന് ശമനമുണ്ടാകും.

ഐസ്‌ക്രീം, തണുത്ത ജ്യൂസ്‌, വെള്ളം തുടങ്ങിയ തണുപ്പുള്ള ആഹാരങ്ങള്‍ കഴിക്കുന്നത്‌ കുറയ്‌ക്കുക


നീണ്ടുനിൽക്കുന്ന ജലദോഷം മറ്റുരോഗങ്ങളിലേക്ക് നയിക്കുവാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ തോന്നുന്ന പക്ഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാൽ മറ്റു രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും.
Visit for more post
https://www.blogger.com/blogger.g

No comments:

Post a Comment