പ്രമേഹം
രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി (ഭക്ഷണത്തിനു മുമ്പ് 126 എംജിയില്‍ കൂടുതലും ഭക്ഷണത്തിനുശേഷം രണ്ടു മണിക്കൂറില്‍ 200-ല്‍ കൂടുതലും) ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നതാണ് പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്
പ്രമേഹരോഗത്തിന്റെ വ്യത്യസ്തമായ ലക്ഷണങ്ങള്‍
1.ഇടവിട്ട് ഇടവിട്ട് മൂത്രമൊഴിക്കുക
2.ത്വക്കില്‍ ചൊറിച്ചില്‍
3.മങ്ങിയ കാഴ്ച
4.തളര്‍ച്ചയും ക്ഷീണവും
5.കാല്‍പ്പാദങ്ങളില്‍ നീര്
6.അമിതദാഹം
7.മുറിവുണങ്ങാന്‍ താമസം
8.അമിതവിശപ്പ്
9.ശരീരഭാരം കുറയുക
10.ത്വക്ക് രോഗങ്ങള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് മാരകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.
കാലക്രമേണ ഉയര്‍ന്ന അളവിലുള്ള പഞ്ചസാര രക്തക്കുഴലുകള്‍, വൃക്കകള്‍, കണ്ണുകള്‍, നാഡികള്‍ എന്നിവയ്ക്ക് കേടുപാടുകളുണ്ടാക്കുന്നു.
നാഡികള്‍ക്കുണ്ടാകുന്ന ക്ഷതം സംവേദനം നഷ്ടപ്പെടാനിടയാക്കുന്നു.
രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കു കാരണമാകുന്നു.
കണ്ണിന്‍റെ തകരാറുകളില്‍ പ്രധാനപ്പെട്ടത് കണ്ണിലേക്ക് രക്തക്കുഴലുകളുടെ നാശമാണ് (റെറ്റിനോപ്പതി). കൂടാതെ കണ്ണിനുള്ളില്‍ മര്‍ദ്ദം കൂടുന്നു (glaucoma), ലെന്‍സ് അതാര്യമാകുന്നു (തിമിരം)
വൃക്കകള്‍ക്കുണ്ടാകുന്ന തകരാര്‍ രക്തത്തിലെ മാലിന്യങ്ങള്‍ അരിച്ചുമാറ്റുന്ന പ്രക്രിയയെ തടസപ്പെടുത്തുന്നു.
രക്താതിസമ്മര്‍ദ്ദം ഹൃദയത്തിന്‍റെ ആഘാതം കൂട്ടുന്നു
പ്രമേഹത്തിന് ആയുർവേദത്തിലും അലോപ്പതിയിലും ഹോമിയോപ്പതിയിലും
ചികിത്സ ലഭ്യമാണ്.
ഈ രോഗത്തില്‍ ചികിത്സയ്ക്കു കേവലം രണ്ടാംസ്ഥാനമേ ഉള്ളൂ. ആഹാരവിഹാരങ്ങളിലെ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്ന പഥ്യക്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാലേ ചികിത്സ ഫലപ്രദമാകൂ.
പ്രമേഹത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്കും രോഗിയുടെ ശരീരപ്രകൃതിക്കും അനുയോജ്യമായ തരത്തിലുള്ള ധാരാളം മരുന്നുകള്‍ ആയുര്‍വേദത്തിലുണ്ട്. പാന്‍ക്രിയാസിനെ ഉത്തേജിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കി ഇന്‍സുലിന്‍ ഉല്‍പാദനം പൂര്‍വസ്ഥിതിയിലാക്കുക എന്നതാണ് ആയുര്‍വേദ ഔഷധങ്ങളുടെ മുഖ്യ ലക്ഷ്യം.
ആഹാരശൈലിയിലും വേണം മാറ്റങ്ങള്‍. വ്യക്തിയുടെ ജീവിത സാഹചര്യം, ശരീരപ്രകൃതി, ജോലിയുടെ സ്വഭാവം തുടങ്ങിയവ പരിഗണിച്ച്, അയാളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ അളവിലുള്ള ഊര്‍ജം പ്രധാനം ചെയ്യാന്‍ തക്ക അളവിലുള്ള ആഹാരക്രമത്തിനു രൂപം നല്‍കണം. കേവലം രോഗശമനം ലക്ഷ്യമാക്കി പ്രമേഹരോഗിയുടെ ആഹാരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ശരീരബലം, പോഷണം, ഓജസ്സ് എന്നിവയ്ക്കു മതിയാകാതെ വരികയും ധാതുക്ഷയം നിമിത്തം തരിപ്പ്, വേദന, കഴപ്പ് തുടങ്ങിയ കടുത്ത വാതരോഗങ്ങള്‍ക്ക് അതു കാരണമാകുകയും ചെയ്യും.
സ്വതവേ തടിച്ച ശരീരം ഉള്ളവര്‍ക്ക് തടി കുറയ്ക്കുന്നതും മേദോഹരമായതും ഗുരുത്വം ഏറിയതുമായ ആഹാരം പഥ്യമായിരിക്കും. മെലിഞ്ഞ ശരീരപ്രകൃതക്കാര്‍ക്ക് ലഘുവായതും പുഷ്ടിയുണ്ടാക്കുന്നതും ബലവര്‍ധകവുമായ ആഹാരമായിരിക്കും ഹിതം. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം കണക്കാക്കി അതിനു പറ്റിയ അളവിലുള്ള മാംസ്യവും കൊഴുപ്പും ഉള്‍ക്കൊള്ളുന്ന ആഹാരം നല്‍കണം. പൊതുവെ , മധുര പലഹാരങ്ങള്‍, പഴവര്‍ഗങ്ങള്‍, കിഴങ്ങു വര്‍ഗങ്ങള്‍, മുട്ട എന്നിവ പ്രമേഹരോഗിക്കു പഥ്യമല്ല. വെണ്ണ, കൊഴുപ്പിലധികമുള്ള ഭക്ഷ്യവസ്തുക്കള്‍, എണ്ണയില്‍ വറുത്ത ആഹാരം എന്നിവ ഒഴിവാക്കണം.
തവിടു കളയാത്ത ധാന്യങ്ങള്‍ മിതമായും നാരുകളടങ്ങിയ പച്ചക്കറികള്‍ ധാരാളമായും കഴിക്കാം. ഇതു മലബന്ധം അകറ്റുന്നതോടൊപ്പം ശരീരത്തിനു മതിയായ പോഷണം നല്‍കുകയും ചെയ്യും. അരിക്കു പകരം ഗോതമ്പ് ഉപയോഗിക്കാം എന്ന ധാരണ ശരിയല്ല. രണ്ടിലും അന്നജം ഒരേ അളവില്‍ത്തന്നെ അടങ്ങിയിരിക്കുന്നു. ഒരു പിടി ചോറ്, രണ്ട് ചപ്പാത്തി, ധാരാളം പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഉപയോഗപ്പെടുത്തണം. ഇടനേരങ്ങളില്‍ മധുരം ചേര്‍ക്കാത്ത ചായ, പാട നീക്കിയ പാല്‍, മോര്, ചെറുനാരങ്ങാ നീര് എന്നിവ ഉപയോഗിക്കാം. ഏകനായകം, പൊന്‍കുരണ്ടി വേര്, കരിങ്ങാലി ഇവയിലേതെങ്കിലും ചേര്‍ത്തു തിളപ്പിച്ച വെള്ളം ധാരാളമായി ഉപയോഗിക്കണം.
വ്യായാമം മറക്കരുത്
വ്യായാമത്തിന് മുന്തിയ പ്രാധാന്യം നല്‍കണം. ഒരു കിണര്‍ കുഴിക്കാനാണ് സുശ്രുതന്‍ പ്രമേഹരോഗിയെ ഉപദേശിക്കുന്നത്. നടക്കല്‍ നല്ല വ്യയാമമാണ്. രാവിലെ എണീറ്റ് ആഹാരം കഴിക്കാതെ വേണം നടക്കേണ്ടത്. രോഗപ്രതിരോധ ശേഷി കുറവായതിനാല്‍ നിസ്സാര രോഗം പോലും പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തില്‍ ഒരുതരത്തിലും മുറിവുകളുണ്ടാവാതെ ശ്രദ്ധിക്കണം. മനസ്സ് പ്രക്ഷുബ്ധമാകാതെ സൂക്ഷിക്കണം. മാംസപേശികള്‍, മൂത്രനാളം എന്നിവിടങ്ങളിലെ അണുബാധ, കൈകാലുകളില്‍ തരിപ്പും കഴമ്പും മരവിപ്പും, വൃക്കകളിലുണ്ടാകുന്ന രോഗാവസ്ഥകള്‍, കണ്ണിന്റെ കാഴ്ചശക്തിക്കുണ്ടാകുന്ന ക്ഷയം, ഞരമ്പുകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതിനാല്‍ ഹൃദയാഘാതമുണ്ടാകുമ്പോള്‍ വേദന അറിയാതിരിക്കുക എന്നിങ്ങനെ പലവിധ ഗൗരവമേറിയ ഉപദ്രവങ്ങളും പ്രമേഹരോഗിക്കുണ്ടാകും. തുടക്കംമുതല്‍ ഈ രോഗം നിയന്ത്രണവിധേയമാക്കി നിര്‍ത്തിയില്ലെങ്കില്‍ ദാമ്പത്യജീവിതം ദുഷ്‌കരമാകുംവിധം ലൈംഗിക പരാജയം സംഭവിക്കും.
അമിതശരീരഭാരവും വ്യായാമമില്ലാത്ത ജീവിതവും പഞ്ചസാര അമിതമായി അകത്താക്കുന്നതും കൊഴുപ്പേറിയ ഭക്ഷണം കഴിക്കുന്നതുമെല്ലാം ഈ അസുഖത്തിലേക്ക് ഏവരേയും എത്തിക്കുന്നു. എന്നാല്‍ ചില ഭക്ഷണപദാര്‍ഥങ്ങള്‍ ശീലമാക്കിയാല്‍ പ്രമേഹത്തെ ഒരളവ് വരെ തടയാനാകുമെന്ന് കണ്ടെത്തിയിരിക്കുന്നു
1. മഞ്ഞള്‍
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍കുമിന്‍ ന്ന പദാര്‍ഥം പ്രമേഹമുണ്ടാകുന്നത് തടയുന്നില്ലെങ്കിലും അത് താമസിപ്പിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ ഏറെക്കാലത്തേക്ക് പ്രമേഹം ശരീരത്തെ ഗ്രസിക്കുന്നതില്‍ നിന്ന് മഞ്ഞള്‍ തടയുമെന്ന് തെളിഞ്ഞിട്ടില്ലെങ്കിലും കുറച്ച് കാലത്തേക്കെങ്കിലും ഇത് പ്രമേഹം തടയാന്‍ മഞ്ഞള്‍ ആഹാരത്തിലുള്‍പ്പെടുത്തുന്നത് വഴി കഴിയുമത്രേ
2. സ്ട്രോബറി
കാണാനും അതുപോലെ തന്നെ രുചിയും ഏറെ ഹൃദ്യമായ ഒന്നാണ് സ്ട്രോബറി. അതിനാല്‍ തന്നെ ഇത് സ്ഥിരമായി കഴിക്കുകയെന്നത് ആര്‍ക്കും പ്രശ്നങ്ങളൊന്നും സൃഷ്ടിക്കുന്നില്ല. പ്രമേഹമുണ്ടാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന എല്‍ഡിഎല്‍ കൊളസ്ട്രോളും ബ്രഡ് ലിപിഡ്സും കുറയ്ക്കുന്ന ഒരു പ്രോട്ടീനെ ഊര്‍ജിതമാക്കാന്‍ സ്ട്രോബറിക്ക് കഴിയുമത്രേ. ബ്ളഡിലെ ഗ്ളൂക്കോസ് ലെവല്‍ കുറയ്ക്കാന്‍ സ്ട്രോബറിക്ക് കഴിയുമെന്ന് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു
3. ചീസ് ആന്‍ഡ് യോഗര്‍ട്ട്
കൊഴുപ്പു കുറഞ്ഞ ചീസും യോഗര്‍ട്ടുമാണ് ഇത് വഴി ഉദ്ദേശിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന ചില ബാക്ടീരിയകളാണ് പ്രമേഹം തടയുകയെന്നതിലേക്ക് നയിക്കുന്നത്
4. റെഡ് വൈന്‍
. ഇതിലടങ്ങിയിരിക്കുന്ന റെസ്വെരട്രോള്‍ എന്ന പദാര്‍ഥം ഇന്‍സുലിനെ നിയന്ത്രിച്ച് ബ്ളഡ്ഡിലെ ഷുഗര്‍ ലെവല്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഇക്കാരണത്തില്‍ ആവശ്യത്തിലധികം വൈന്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല
5. ആപ്പിള്‍
ബ്ളഡ് ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ ആപ്പിളിലെ അന്തോസിനൈന്‍ എന്ന പദാര്‍ഥത്തിന് കഴിയും.
6. വെണ്ടക്ക.
ഫൈബര്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, വിറ്റാമിന്‍ കെ1, വിറ്റാമിന്‍ ബി6, മഗ്നീഷ്യം, ബീറ്റാ കരോട്ടിന്‍ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് വെണ്ടക്ക. വെണ്ടയിലെ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ ദഹനത്തെ സഹായിക്കും. രക്തത്തിലെ ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ വെണ്ടക്ക സഹായിക്കും. എന്നാല്‍ ഇതിനായി വെണ്ടക്ക പാകം ചെയ്തല്ല കഴിക്കേണ്ടത്. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് രണ്ട് വെണ്ടക്ക അഗ്രഭാഗങ്ങള്‍ മുറിച്ചുമാറ്റി ഇട്ടുവെ്ക്കുക. വെണ്ടക്കയില്‍ നിന്നും ഊറി വരുന്ന കറ വെള്ളത്തില്‍ കലരാന്‍ വേണ്ടിയാണിത്. മണിക്കൂറുകളോളം ഇങ്ങനെ വെണ്ടക്ക വെള്ളത്തില്‍ കിടന്നതിനു ശേഷം ആ വെള്ളം കുടിക്കുമ്ബോള്‍ ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ സാധിക്കും. ദിവസവും ഇങ്ങനെ ചെയ്താല്‍ പ്രമേഹ രോഗികള്‍ക്ക് വലിയ മാറ്റം അനുഭവിച്ചറിയാന്‍ കഴിയും. അതുപോലെ പകുതി വേവിച്ച വെണ്ടക്ക ഭക്ഷണത്തിനായി ഉപയോഗിക്കുന്നതും നല്ലതാണ്.
7.പച്ചനെല്ലിക്ക ഇടിച്ച് പിഴിഞ്ഞ നീരില്‍ മഞ്ഞള്‍പൊടിയും ചേര്‍ത്തു കഴിക്കുക. തൊട്ടാവാടിനീരില്‍ പാല്‍ ചേര്‍ത്തു കഴിക്കുക. ബ്രെഹ്മി ഉണക്കിപോടിച്ചുഓരോ സ്പൂണ്‍ പാലില്‍ ചേര്‍ത്തു കഴിക്കുക എന്നിവയും നല്ലതാണ്.
അരികൊണ്ടുള്ള വിഭവങ്ങളില്‍ പൊതുവേ സ്‌റ്റാര്‍ച്ച് കൂടുതലാണ്. ചിലയിനം പയറുവര്‍ഗ്ഗങ്ങളിലും സ്‌റ്റാര്‍ച്ച് കൂടുതലാണ്. ധാന്യങ്ങളില്‍ ഗോതമ്പ് , മുത്താറി, തിന തുടങ്ങിയവയില്‍ സ്‌റ്റാര്‍ച്ച് കുറവാണ്. പ്രമേഹരോഗികള്‍ അരിഭക്ഷണം ഒഴിവാക്കി ഗോതമ്പിലേക്കോ സ്‌റ്റാര്‍ച്ചിന്റെ അംശങ്ങള്‍ കുറവായ മറ്റു ധാന്യങ്ങളിലേക്കോ മാറിയാല്‍ രോഗാവസ്‌ഥ കൂടുതല്‍ നിയന്ത്രണവിധേയമാകും. സ്‌റ്റാര്‍ച്ച് കുറവായ ധാന്യങ്ങളില്‍ പൊതുവേ ശരീരത്തിനാവശ്യമായ മാംസ്യം തുടങ്ങിയ മറ്റു പോഷകങ്ങളും ധാരാളമായി ലഭിക്കും. ലഘുവായ ഇന്‍സുലിന്‍ തകരാറുകള്‍ മാത്രമേ ഭക്ഷ്യക്രമത്തിലൂടെ നിയന്ത്രിക്കുവാന്‍ സാധിക്കുകയുള്ളൂ. രക്‌തത്തില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലുള്ളവര്‍ കണിശമായ ഭക്ഷ്യക്രമത്തോടൊപ്പം പ്രമേഹവിരുദ്ധമരുന്നുകളും ഉപയോഗിക്കേണ്ടതുണ്ട്. പ്രമേഹരോഗമുള്ളവര്‍ പഞ്ചസാരയുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കണം.
പ്രഭാത ഭക്ഷനത്തില്‍ നിന്ന് മാംസത്തിനെ ഒഴിവാക്കി നിര്‍ത്തുന്നതാണ് നല്ലത്. കേരളീയ ഭക്ഷണമായ ഇഡ്ഡലി, ദോശ, പുട്ട് എന്നിവ പ്രഭാത ഭക്ഷണമായി ഉപയോഗിക്കാം. ഒപ്പം ചെറിയ പാത്രം നിറയെ പച്ചക്കറികള്‍, കുറച്ചു പഴങ്ങള്‍. ഇവകൂടിയായാല്‍ സമീകൃതക്ക് ആഹാരമായി. പ്രഭാത ഭക്ഷണം പ്രമേഹരോഗ നിയന്ത്രണത്തിനു മാത്രമല്ല തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണ് എന്നുകൂടി അറിഞ്ഞിരിക്കുക.
പ്രഭാതഭക്ഷണത്തിനു ശേഷമുള്ള എല്ലാ ഭക്ഷണവും അളവു കുറച്ചു കൃത്യസമയത്ത് കൃത്യ ഇടവേളകളില്‍ കഴിക്കുക. ചോറു കുറവും കറി കൂടുതലും കഴിക്കാം. എന്നാല്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ് ബേക്കറി പലഹാരങ്ങള്‍, വറുത്തതും പൊരിച്ചതുമായവ, സോഫ്റ്റ്ഡ്രിങ്ക്സ്, കൃത്രിമമധുരം, മദ്യം എന്നിവ.
.
പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്
1.ഇന്‍സുലിന്‍ കുത്തിവയ്ക്കാനുപയോഗിക്കുന്ന സൂചിയും സിറിഞ്ചും അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തണം.
2.ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്നുകളുടെ അളവില്‍ മാറ്റം വരുത്താവൂ.
3.പ്രമേഹബാധിതര്‍ ഇടയ്ക്കിടെ രക്തപരിശോധന നടത്തി പഞ്ചസാരയുടെ അളവു നിയന്ത്രണവിധേയമാണെന്ന് ഉറപ്പു വരുത്തണം.
4.പ്രമേഹബാധിതരില്‍ ചിലപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴാനിടയുണ്ട്. അതിനാല്‍ യാത്രാവേളയില്‍ ഗ്ലൂക്കോസ് അടങ്ങിയ ബിസ്കറ്റ് കരുതുന്നതു ബോധക്കേട് ഒഴിവാക്കാന്‍ പ്രയോജനപ്പെടും.
5. മറ്റു രോഗങ്ങള്‍ക്കു മരുന്നു കഴിക്കുന്ന പ്രമേഹരോഗികള്‍ ചികിത്സിക്കുന്ന ഡോക്ടറോട് പുതുതായി കഴിക്കുന്ന മരുന്നുകളുടെ വിവരം അറിയിക്കണം. ഇത്തരം മരുന്നുകള്‍ പ്രമേഹനിയന്ത്രണത്തെ ബാധിക്കാതിരിക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രമേഹത്തിനു കഴിക്കുന്ന മരുന്നുകളുടെ ഡോസില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
6.പ്രമേഹരോഗികള്‍ മരുന്നു കഴിച്ചതിനു ശേഷമേ രക്തപരിശോധന നടത്താവൂ.
7.രാവിലത്തെ ഭക്ഷണത്തിനു മുമ്പും ഭക്ഷണംകഴിഞ്ഞ് രണ്ട് മണിക്കൂറിനു ശേഷവുമുളള രക്തപരിശോധനയാണ് ആവശ്യം.
8. ചര്‍മസംരക്ഷണത്തിന് അതീവപ്രാധാന്യം നല്കണം. ഫംഗസ് ബാധ ഒഴിവാക്കുന്നതിന് അതു സഹായകം
9.പാദസംരക്ഷണത്തില്‍ പ്രത്യേകശ്രദ്ധ ചെലുത്തണം.
10. പ്രമേഹം കാലുകളിലെ ഞരമ്പിനെ ബാധിക്കാനിടയുളളതിനാല്‍ ഇടയ്ക്ക് ഇതു സംബന്ധിച്ച പരിശോധ നയ്ക്കു വിധേയമാകണം.
11. മദ്യപാനം ഉപേക്ഷിക്കണം. ബിയര്‍ പോലും ഉപയോഗിക്കരുത്.
12.ആഹാരത്തിന്റെ അളവില്‍ നിയന്ത്രണം പാലിക്കണം; കഴിക്കുന്നതില്‍ സമയനിഷ്ഠയും.
13.വ്യായാമം എല്ലാ ദിവസവും ഒരേതോതില്‍ ചെയ്യണം. ഹൃദ്രോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുളള വ്യായാമമുറകള്‍ സ്വീകരിക്കണം.
14.. പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും അരമണിക്കൂറെങ്കിലും നടക്കണം. പ്രമേഹരോഗികള്‍ ഒരിക്കലും നടപ്പ് മുടക്കരുത്.
പ്രമേഹ രോഗികള്‍ ഏഴുമണിക്കൂറെങ്കിലും ഉറങ്ങണം
മാനസിക സമ്മര്‍ദം പരമാവധി കുറയ്ക്കണം. അനാവശ്യ ദേഷ്യം പ്രമേഹത്തെ കൂടുതല്‍ അപകടകരമാക്കും.
ഏതുപ്രായക്കാരാണെങ്കിലും രോഗം രഹസ്യമായി വയ്ക്കരുത്.
കൃത്യമായി രക്തപരിശോധന നടത്തുക, ചികില്‍സിക്കുക.
.പ്രമേഹം രൂക്ഷമാവുന്ന കേസുകളിലാണ് കാല്‍ മുറിച്ചു കളയേണ്ടി വരുന്നത്. ഇതിനുള്ള ശസ്ത്രക്രിയയും അതീവ സങ്കീര്‍ണമാണ്. പ്രമേഹം പ്രധാനമായും കണ്ണുകള്‍, പാദം, വൃക്ക എന്നിവയെയാണ് ബാധിക്കുന്നത്
പ്രമേഹ രോഗികള്‍ കാല്‍ വിരലുകളില്‍ അസാധാരണമായ വേദനയോ, നിറ വ്യത്യാസമോ മറ്റോ സംഭവിക്കുന്ന പക്ഷം വിദഗ്ധ ചികിത്സക്ക് വിധേയമായാല്‍ രോഗം നേരത്തെ കണ്ടെത്താനും ഫലപ്രദമായി ചികിത്സിച്ച് സുഖപ്പെടുത്താനും സാധിക്കുമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നുണ്ട്.
സമ്പാദനം
JP Kalluvazhi

No comments:
Post a Comment