Wednesday, September 4, 2019

Raga- Kalyani കല്യാണി രാഗം (രാഗപരിചയം )




കല്യാണി
🎼🎼🎼🎼
കർണാടക സംഗീതത്തിലെ 65ആം മേളകർത്താരാഗമാണ് കല്യാണി.ഇതൊരു സമ്പൂർണരാഗമാണ്.ഏറ്റവും പ്രചാരമുള്ള ഒരു രാഗമാണ്കല്യാണി . ഏകദേശം 700ഓളം കീർത്തനങ്ങൾ ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്.ഹിന്ദുസ്ഥാനി സംഗീതത്തിലെ യമൻ എന്ന രാഗവുമായി ഈ രാഗത്തിന് സാദൃശ്യമുണ്ട്.നിരവധി ജുഗൽബന്ദികൾ ഈ രണ്ട് രാഗങ്ങളേയും സം‌യോജിപ്പിച്ച് ചിട്ടപ്പെടുത്തിയിട്ടുണ്ട്.ബാലമുരളികൃഷ്ണ-ഭിംസെൻ ജോഷി,ശേഷഗോപാലൻ-അജോയ് ചക്രവർത്തി എന്നിവർ ഈ രാഗത്തെ നല്ലപോലെ  പ്രോത്സാഹിപ്പിച്ചവരിൽ ചിലരാണ്.
കല്യാണി എന്നാൽ മംഗളം എന്ന് തന്നെയാണ്.
സന്തോഷം മാതൃഭക്തി, സ്നേഹം എല്ലാം പ്രകടമാക്കാൻ കഴിവുള്ള രാഗമാണ് കല്യാണി. ഈ രാഗം കേൾക്കുമ്പോൾ നമുക്ക് മനസ്സിനൊരു സന്തോഷം തോന്നും. ആത്‌മവിശ്വാസം ഉണ്ടാകുകയും ഭയത്തെ അകറ്റുവാനും സഹായിക്കുന്നു. എപ്പോഴും എന്തെങ്കിലു കാരണത്താൽ ദുഃഖം തോന്നുന്ന ഒരാൾക്ക് ഈ രാഗം കേൾക്കുമ്പോൾ മനസ്സിന് ആശ്വാസം ലഭിക്കുന്നു .ഗർഭിണികൾ കല്യാണി" രാഗം ദിവസേന 20 മിനിറ്റോളം കേൾക്കുന്നത് കുഞ്ഞിന്റെ പ്രതികരണശേഷിയും ഗർഭകാലത്തെ ചലനശേഷിയും വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കല്യാണി രാഗം ഒരു സർവ്വകാലിക രാഗമാണെങ്കിലും
സായാഹ്നങ്ങളിൽ ഈ രാഗാലാപനം വളരെ  വിശേഷപ്പെട്ടതാണെന്നാണ് അഭിപ്രായം .

കല്യാണരാഗത്തിലുള്ള ഏതാനും കൃതികളും ഗാനങ്ങളും

കീർത്തനങ്ങൾ
1.അഭയാംബാ ജഗദാംബാ രക്ഷതു (മുത്തുസ്വാമി ദീക്ഷിതർ)
2പാഹി മാം ശ്രീ വാഗീശ്വരി (സ്വാതിതിരുനാൾ)
3.ഭജരേ രഘുവീരം ത്യാഗരാജ സ്വാമികൾ
5..നിധിചാല സുഖമാ(ത്യാഗരാജ സ്വാമി )
6..ഹിമാദ്രി സുതേ (ശ്യാമശാസ്ത്രി )
'7.നിധിചാലസുഖമാ(ത്യാഗരാജ സ്വാമി )
8.വനജാക്ഷി' (വര്‍ണ്ണം-നാഗപട്ടണം രക്തി  )
9.പങ്കജലോചന(സ്വാതിതിരുനാൾ )

തുടങ്ങിയവാണു് ചില പ്രധാന കൃതികള്‍.

കഥകളിപദങ്ങൾ

1.കുണ്ഡിനനായക നന്ദിനിയെക്കാത്തൊരു - (നളചരിതം ഒന്നാം ദിവസം)
2.അംഗനമാർ മൗലേ ബാലേ - (നളചരിതം ഒന്നാം ദിവസം)
3.ഘോരവിപിനമെന്നാലെഴു - (നളചരിതം മൂന്നാം ദിവസം)
4.വരിക ബാഹുക എന്നരികിൽ - (നളചരിതം മൂന്നാം ദിവസം)
5.താരിൽത്തേൻമൊഴിമാർമണേ - (ഉത്തരാസ്വയംവരം)
6.കണ്ണിണയക്കാനന്ദം നൽകിടുന്നു പാരം - (ദക്ഷയാഗം)
7.കുവലയവിലോചനേ കുമതിയാകിയ ദക്ഷൻ -( ദക്ഷയാഗം)
8.സാദരമയി തവ മാതരിദാനീം - (ബകവധം)
9.കലുഷകരം സുഖനാശനമെന്നും - (ദുര്യോധനവധം)

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼🎼🎼
1.കണ്ണാടി ആദ്യമായെൻ (സർഗം )
2.സംഗീതമേ (ഗസൽ ) ..
3.വൈശാഖ പൗർണ്ണമിയോ (പരിണയം )
4.ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം (ഞാൻ ഗന്ധർവ്വൻ )
5.വെള്ളിനിലാ (വർണ്ണപകിട്ട് )
6.പൊന്മുളം (ചന്ദ്രോത്സവം )
7.അനുരാഗിണി ഇതാ എൻ (ഒരു കുടക്കീഴിൽ )
8. പാതി മെയ് മറഞ്ഞതെന്തേ (പാവം പാവം രാജകുമാരൻ )
9. കുക്കു കുക്കു  തീവണ്ടി (മില്ലേനിയം സ്റ്റാർസ് )
10. എത്ര ചിരിച്ചാലും (കണ്ണൂർ ഡീലക്സ് )
11. സുന്ദരസ്വപ്നമേ.. (ഗുരുവായൂർ കേശവൻ )
12. ആയിരം പൂ വിരിഞ്ഞാൽ (ദീപങ്ങൾ സാക്ഷി )
13. കർപ്പൂര ദീപത്തിൻ കാന്തിയിൽ (ദിവ്യദർശനം )
14. ഓമലാളെ കണ്ടുഞാൻ(സിന്ദൂരച്ചെപ്പ്
15.ജ്ഞാനപഴം (ശ്രീമുരുകൻ )
16.മണ്ണിലും വിണ്ണിലും (സ്വാമി അയ്യപ്പൻ )
17.നീലകടമ്പിൻ പൂവോ (നിങ്ങളെന്നെ കമ്യൂണിസ്ററ് ആക്കി )
18.സുന്ദരി നീ (ഭരതം )
19.ദേവാംഗനെ നീയി  (സ്വർണപക്ഷികൾ )
20.താമരകിളിപാടുന്നു തെയ് (മൂന്നാംപക്കം )
21.ഉണരുമീ ഗാനം (മൂന്നാം പക്കം )
22.കൊട്ടാരകെട്ടിലെ (ഫ്രണ്ട്സ് )
23.മന്ദാര
പൂ (വിനോദയാത്ര )
24.പൂങ്കാറ്റിനോടും (പൂമുഖ പടിയിൽ നിന്നെയും കാത്ത)
25.മൗനം സ്വരമായ് (ആയുഷ്കാലം
26.മേഘഹംസങ്ങൾ ദൂത് പോയ്‌ വരും (സൂര്യപുത്രൻ )
27.പാതിരാ പാൽകടവിൽ (ചെങ്കോൽ )
28.ഇനിയൊന്നു പാടൂ (ഗോളാന്തര വാർത്ത )
29.പൂത്താലം (കളിക്കളം )
30.ആദിയുഷസ്സിൽ (മനുഷ്യൻ )
സമ്പാദനം
JP Kalluvazhi
🎼🎼🎼🎼🎼🎼🎼🎼🎼

3 comments:

  1. 8. പാതിമെയ് മറഞ്ഞതെന്തേ (പാവം പാവം രാജകുമാരൻ)

    ReplyDelete
  2. ആജ് ജാനെ കി സിദ് നാ കരോ....

    ReplyDelete