Monday, September 9, 2019

Ragas -സംഗീതരാഗപരിചയം

സംഗീതരാഗപരിചയം


സംഗീതം നമ്മുടെ ആത്‌മാവിന്റെ തന്നെ ഭാഗമാണ്. ഭക്തി. കോപം, സങ്കടം , സന്തോഷം തുടങ്ങി എല്ലാവികാരങ്ങളെയും പ്രകടമാക്കുവാൻ സംഗീതത്തിന് കഴിയും.
അതുകൊണ്ടു തന്നെ സംഗീതം കേവലം ഒരു ആസ്വാദനം എന്നതിലുപരി ഒരു സാന്ത്വനമായും ഔഷധമായും അംഗീകരിക്കപ്പെട്ടിരിക്കുന്നു.

സംഗീതത്തിലെ വിവിധങ്ങളായ രാഗങ്ങൾ വിവിധ വികാരങ്ങൾ നമ്മിൽ ജനിപ്പിക്കുന്നു.
നമ്മുടെ മാനസിക സമ്മർദ്ദങ്ങൾക്ക് അയവു വരുത്തി സന്തോഷം പ്രദാനം ചെയ്യാനും ശരീരത്തെ രോഗമുക്തമാക്കാനുള്ള  ഔഷധമായിമാറാനും  സംഗീതത്തിനു കഴിയും.

ഓരോ രാഗവും പലതരത്തിലുള്ള ഗുണങ്ങളാണ് നമ്മിൽ ജനിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ രാഗചികിത്സ (Music Therapy)ഇന്ന് വളരെയേറെ ശ്രദ്ധിക്കപെട്ടു കഴിഞ്ഞിരിക്കുന്നു.

കർണ്ണാടക സംഗീതത്തിൽ 72 മേളകർത്താരാഗങ്ങൾ ആണ് ഉള്ളത്. അവയെ ജനകരാഗങ്ങൾ (സമ്പൂർണ രാഗങ്ങൾ )എന്ന് വിളിക്കുന്നു. ഇവയിൽ നിന്നും ജനിച്ചവ എന്ന അർത്ഥത്തിൽ മറ്റുള്ളരാഗങ്ങളെ ജന്യരാഗങ്ങൾ എന്നാണ് വിളിക്കുന്നത്. ജന്യരാഗങ്ങളുടെ എണ്ണം എത്രയും ആകാം.

ഒരോരോ രാഗങ്ങളുടെ സവിശേഷതകൾ, രാഗചികിത്സയിൽ വിവിധ രോഗങ്ങൾക്ക് ഉപയോഗിച്ച് വരുന്ന പ്രത്യേക രാഗങ്ങൾ,വിവിധ  രാഗങ്ങളിൽ ചിട്ടപ്പെടുത്തിയിട്ടുള്ള കീർത്തനങ്ങളും സിനിമാഗാനങ്ങളും എന്നിവയെല്ലാം പരിചയപെടുത്തുകയാണ് "സംഗീത രാഗപരിചയം  " എന്നതിലൂടെ ഉദ്ദേശിക്കുന്നത്.
പ്രശസ്തമായ പല  ഗാനങ്ങളിലും ഒന്നിലധികം രാഗങ്ങളുടെ രാഗമിശ്രണവും പതിവുണ്ട്. 

അടുത്ത ഭാഗങ്ങളിൽ ഓരോരോ രാഗങ്ങളുടെ പ്രത്യകതകളും അവയെ ആധാരമാക്കിയുള്ള ഗാനങ്ങളെയും പരിചയപ്പെടാം.
അഭിപ്രായം അറിയിക്കുമല്ലോ.

സമ്പാദനം. ജെ. പി. കല്ലുവഴി

No comments:

Post a Comment