Friday, September 6, 2019

Snoring - കൂർക്കം വലി (കാരണങ്ങളും പരിഹാരങ്ങളും )

കൂര്‍ക്കം വലി

കൂര്‍ക്കം വലി അസ്വസ്ഥതയുണ്ടാക്കുന്നത് മറ്റുള്ളവരെയാണ്. കൂര്‍ക്കം വലിക്കുന്നവര്‍ക്ക് സുഖമായി വലിച്ചാല്‍ മതി. എന്നാല്‍ ഇത് മൂലം ഉറക്കം നഷ്ടമാവുന്നത് മറ്റുള്ളവര്‍ക്കാണ് എന്നതാണ് സത്യം. പലപ്പോഴും ഇതിന് മരുന്നുകളും സൂത്രവഴികളും നോക്കുന്നവരാണ് നമ്മളില്‍ പലരും. ആരോഗ്യകരമായ കാരണങ്ങള്‍ കൊണ്ടാണ് കൂര്‍ക്കം വലി പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്
പൂർണമായും മലർന്നു കിടന്നുള്ള ഉറക്കം കൂർക്കം വലിയുടെ പ്രധാന കാരണമാണ്. മലർന്ന് കിടന്ന് ഉറങ്ങിക്കഴിയുമ്പോൾ നാവ് തൊണ്ടയ്ക്കുള്ളിലേയ്ക്കു താഴ്ന്നു നിൽക്കും. ചിലരിൽ ഇത് വായു കടന്നു പോകുന്ന പാതയെ തടയുമ്പോൾ കൂർക്കം വലിക്കു കാരണമാകും. ഇതൊഴിവാക്കാൻ തല ചെരിച്ചു വെച്ചു കമിഴ്ന്നു കിടക്കുകയോ വശം ചരിഞ്ഞു കിടക്കുകയോ ചെയ്യുന്നതു സഹായിക്കും. എന്നാൽ, ഉറക്കത്തിൽ തനിയെ മലർന്നു കിടക്കാനും കൂർക്കം വലി പുനരാരംഭിക്കാനും കാരണമാകാം.
അലര്‍ജി പ്രശ്‌നങ്ങളും മൂക്കടപ്പും മിക്കപ്പോഴും കൂര്‍ക്കം വലിക്കു കാരണമാകും. മൂക്കിലൂടെ ശ്വാസം വലിക്കാന്‍ കഴിയാതെ വരുമ്പോള്‍ വായിലൂടെ ശ്വസിക്കുന്നതു സാധാരണം. ഇത് കൂര്‍ക്കം വലിക്കു കാരണമാവുകയും ചെയ്യും. മൂക്കടപ്പു മാറാനുള്ള മാര്‍ഗങ്ങളായ നേസല്‍ സ്ട്രിപ്പുകള്‍, മൂക്കിലൊഴിക്കാവുന്ന തുള്ളിമരുന്നുകള്‍ എന്നിവ ഇത്തരം കൂര്‍ക്കം വലിക്ക് പരിഹാരമാകും. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളും കൂര്‍ക്കം വലിക്കു കാരണമാകും. മദ്യപാനം ശ്വാസനാളിയുടെ മുകള്‍ഭാഗത്തെ ചുരുക്കും. ശരിക്കു ശ്വാസം വലിക്കാന്‍ കഴിയാതാകുമ്പോള്‍ കൂര്‍ക്കം വലിക്കാനുള്ള സാധ്യതയുണ്ട്. തടി കൂടുതലുള്ളവര്‍ കൂടുതലായി കൂര്‍ക്കം വലിക്കുന്നതു കണ്ടിട്ടില്ലേ. കൊഴുപ്പ് തൊണ്ടയില്‍ അടിയുന്നത് സുഗഗമായ ശ്വസനത്തിന് തടസമാകും. ഇത് കൂര്‍ക്കംവലിയുണ്ടാക്കും. തടിയും കൊഴുപ്പും കുറയ്ക്കുകയാണ് ഇവിടെ പരിഹാരം. കഴിക്കുന്ന ഭക്ഷണവും ഒരു പരിധി വരെ കൂര്‍ക്കം വലിക്കുന്നതിന് കാരണമാകുന്നുണ്ട്. ആസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ ശ്വാസനാളത്തിന്റെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇത് ശ്വാസം തടസപ്പെടുത്തുകയും ചെയ്യും. അസിഡിറ്റിയുണ്ടാകാത്ത ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കണം. കിടക്കുന്ന രീതിയും കൂര്‍ക്കം വലിക്കു കാരണമാകുന്നുണ്ട്. കമഴ്ന്നു കിടക്കുമ്പോള്‍ സ്വാഭാവികമായും നാക്ക് തൊണ്ടിയിലൂടെയുള്ള ശ്വസനപ്രക്രിയക്കു തടസം നില്‍ക്കും. ഇത് കൂര്‍ക്കം വലിക്കു കാരണമാകും. പൊന്തി നില്‍ക്കുന്ന പല്ലുകളും കൂര്‍ക്കം വലിക്കു കാരണമാകം. ഇത്തരത്തിലുള്ളവര്‍ക്ക് വായ മുഴുവനായി അടയ്ക്കാന്‍ പറ്റിയെന്നു വരില്ല. ഇതും കൂര്‍ക്കം വലിക്കു കാരണമാകും. ദന്തഡോക്ടറെ കണ്ട് ഇതിന് പരിഹാരം തേടാം.
തടികുറയ്ക്കുക:

കൂര്‍ക്കംവലിയുടെയും മറ്റ് ഉറക്കപ്രശ്‌നങ്ങളുടെയും മുഖ്യ കാരണങ്ങളിലൊന്ന് പൊണ്ണത്തടിയാണ്. തടി കുറയ്ക്കുന്നതു കൊണ്ടു തന്നെ വലിയൊരളവുവരെ ഈ പ്രശ്‌നം പരിഹരിക്കാനാവും.

തലയണ വേണ്ട:
മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ തലയണ ഒഴിവാക്കുക. ചരിഞ്ഞു കിടന്നുറങ്ങുമ്പോള്‍ കനം കുറഞ്ഞ തലയണ ഉപയോഗിക്കണം.
അത്താഴം നേരത്തേ കഴിക്കുക:

ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നിറഞ്ഞ വയറോടെ ഉറങ്ങാന്‍ പോകുന്നത് കൂര്‍ക്കംവലി കൂട്ടും.

ജലദോഷം അകറ്റുക:

മൂക്കടപ്പും ജലദോഷവും വിട്ടുമാറാതെ കൊണ്ടു നടക്കുന്നവര്‍ക്ക് കൂര്‍ക്കംവലിയും വിട്ടുമാറിയില്ലെന്നു വരാം

ആവിപിടിക്കുക:

ശ്വാസതടസ്സം, കഫക്കെട്ട് , ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ആവി പിടിക്കുന്നത് ഏറെ ഫലം ചെയ്യും.

പതിവായി വ്യായാമം ചെയ്യുക:

ഏതാണ്ടെല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാര്‍ഗങ്ങളിലൊന്നാണ് പതിവു വ്യായാമം. കഴുത്തിലെ പേശികള്‍ക്ക് ആയാസം കിട്ടും വിധം പതിവായി വ്യായാമം ചെയ്യുമ്പോള്‍ പേശികള്‍ക്കു ബലം കിട്ടും. ഇത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും.
ചികില്‍സകള്‍

ഗൗരവമായ പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ട് എന്നു കണ്ടെത്തിയാല്‍ കൂര്‍ക്കംവലി പരിഹരിക്കാന്‍ ചികില്‍സകള്‍ വേണ്ടിവരും. മൂക്കിന്റെയോ മുഖാകൃതിയുടെയോ പ്രശ്‌നങ്ങള്‍, ടോണ്‍സിലൈറ്റിസ് തുടങ്ങിയവയുള്ളവര്‍ക്ക് ചികില്‍സ വേണ്ടിവരും. ഉറങ്ങുമ്പോള്‍ കടിച്ചുപിടിക്കാനുള്ള ഒരുപകരണം ഇപ്പോള്‍ ലഭ്യമാണ്. ഉറങ്ങുമ്പോള്‍ പേശികള്‍ കുഴഞ്ഞ് കീഴ്ത്താടിയുടെയോ നാവിന്റെയോ സ്ഥാനം തെറ്റി പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും.

സി.പാപ്:

ഉറക്കത്തില്‍ ശ്വസിക്കാന്‍ വിഷമമുള്ളവര്‍ക്ക് കൃത്രിമമായി ശ്വാസം നല്‍കാനുള്ള സംവിധാനമാണ് സി പാപ്. കണ്ടിന്യുവസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍ എന്നതിന്റെ ചുരുക്കമാണ് സി.പാപ്. വെന്‍റിലേറ്ററിന്റെ പ്രവര്‍ത്തനത്തോടു സാദൃശ്യമുണ്ട് ഇതിന്. ഉയര്‍ന്ന മര്‍ദത്തില്‍ വായു മൂക്കിലൂടെ അടിച്ചുകയറ്റി വിടുന്ന ഉപകരണമാണിത്. വളരെ ലളിതമായി പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം കേരളത്തില്‍ ഇപ്പോള്‍ വളരെയധികം പേര്‍ ഉപയോഗിക്കുന്നുണ്ട്.

കൂര്‍ക്കംവലിക്കുള്ള മരുന്ന് .
1.വെളുത്തുള്ളി
ചതച്ച വെളുത്തുള്ളി വെള്ളത്തിലിട്ട് ആ വെള്ളത്തോടൊപ്പം വെളുത്തുള്ളി വിഴുങ്ങി നോക്കൂ. ഇത് നിങ്ങളുടെ കൂര്‍ക്കം വലി പിടിച്ച് കെട്ടിയതു പോലെ നിര്‍ത്തും. വെളുത്തുള്ളിക്ക് കൂര്‍ക്കം വലിയെ ഇല്ലാതാക്കാന്‍ പ്രത്യേക കഴിവാണ് ഉള്ളത്. മാത്രമല്ല ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളിയും ചേര്‍ക്കാം.

2.പുതിനയില
പുതിനയിലയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് ദഹന പ്രശ്‌നങ്ങളെ ഒതുക്കി നിര്‍ത്തി നല്ല ഉറക്കം നല്‍കുന്നു. ഗാഢനിദ്ര നിങ്ങളില്‍ നിന്ന് കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നു. പുതിനയില വെള്ളത്തിലിട്ട് വെച്ച് അല്‍പസമയം കഴിഞ്ഞ് അത് കുടിക്കുന്നത് കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നു

3.ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. തേനും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് കിടക്കാന്‍ നേരത്ത് കഴിക്കാം. ഇത് കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നു.
4.മഞ്ഞള്‍
ശ്വസനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് മഞ്ഞള്‍. ഒരു നുള്ള് മഞ്ഞള്‍പ്പൊടി പാലില്‍ മിക്‌സ് ചെയ്ത് കഴിച്ച് നോക്കൂ. ഇത് കൂര്‍ക്കം വലി സ്വിച്ചിട്ട പോലെ നിര്‍ത്താന്‍ സാധിക്കുന്നു.

5.കര്‍പ്പൂര തുളസിയെണ്ണ
കര്‍പ്പൂര തുളസിയെണ്ണയാണ് കൂര്‍ക്കം വലി ഇല്ലാതാക്കുന്ന ഒരു പരിഹാര മാര്‍ഗ്ഗം. ഇത് മൂക്കിനുള്ളിലും തൊണ്ടയിലും ഉണ്ടാവുന്ന കനം ഇല്ലാതാക്കുന്നു. ഇതിലൂടെ ശ്വാസതടസ്സമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. അല്‍പം ചൂടു വെള്ളത്തില്‍ രണ്ട് തുള്ളി കര്‍പ്പൂര തുളസിയെണ്ണ മിക്‌സ് ചെയ്ത് കവിള്‍ കൊള്ളുക. ഇത് എന്നും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ശീലമാക്കാം.

6.യൂക്കാലിപ്റ്റസ്.
യൂക്കാലിപ്റ്റസ് കൊണ്ട് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. കൂര്‍ക്കം വലി തടയാന്‍ ഇത്രയും ഫലപ്രദമായ മാര്‍ഗ്ഗം ഇല്ലെന്ന് തന്നെ പറയാം. ശ്വാസം മുട്ടല്‍ ഇല്ലാതാക്കി ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു.

7.പഴങ്ങള്‍
ധാരാളം പഴങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. ഇതില്‍ തന്നെ ശ്രദ്ധിക്കേണ്ടത് വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴം കഴിക്കുക എന്നതാണ്. നാരങ്ങ, പൈനാപ്പിള്‍, ഓറഞ്ച് എന്നിവയൊക്കെ സ്ഥിരമായി കഴിക്കാം. ഇത് കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നു.

8.ഏലക്കായ്
മൂക്കിലൂടെയുള്ള എല്ലാ തരത്തിലുള്ള തടസ്സങ്ങളേയും ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഏലക്കായ്. ഇതിന്റെ ഫലമായി കൂര്‍ക്കം വലിയെ നമുക്ക് ഫലപ്രദമായി ഇല്ലാതാക്കാം. ഉറങ്ങാന്‍ പോവുന്നതിന്റെ അരമണിക്കൂര്‍ മുന്‍പ് തന്നെ ഏലക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കണം. ഇത് കൂര്‍ക്കം വലിക്ക് പരിഹാരം നല്‍കുന്നു

9.മുള്ളു മുരുക്കില ചാറു -10 മില്ലി ( മുള്ള് മുരുക്ക് പണ്ട് കാലങ്ങളില്‍ അതിര്‍ത്തി വേലി കെട്ടുന്നതിനു ഉപയോഗിച്ചിരുന്നു . പല വീടുകളില്‍ ഇതിന്റെ ഇല ഇഡ്ഡലി തട്ടില്‍ വെച്ച് അതില്‍ ഇഡ്ഡലി പുഴുങ്ങി എടുക്കുമായിരുന്നു .അനാവശ്യ കൊഴുപ്പുകളെ അലിയിക്കാന്‍ ഇതിന്റെ കഴിവ് പൂര്‍വീകര്‍ അറിഞ്ഞിരുന്നു എന്ന് മനസിലാക്കണം )
തുളസി ഇല ചാറു -10 മില്ലി
ചുവന്നുള്ളി - 3 ഗ്രാം
കുരുമുളക് -10 എണ്ണം
തേന്‍ -50 മില്ലി
ചെയ്യണ്ട വിധം :
മുള്ളു മുരിക്കിന്റെ ഇലയും തുളസി ഇലയും അരച്ച് ചാറു എടുക്കുക .അതിനോടൊപ്പം ചുവന്നുള്ളി ,വെളുത്തുള്ളി ചെറുതാക്കി ചതച്ചു തയ്യാറാക്കി വെച്ചിരിക്കുന്ന ചാറില്‍ ചേര്‍ക്കുക .കുരുമുളകും പൊടിച്ചു ചേര്‍ക്കുക . നല്ലവണ്ണം ഇളക്കി ചേര്‍ത്തു അതില്‍ തേനും ചേര്‍ത്തു കൂര്‍ക്കംവലി ഉള്ളവര്‍ രാത്രി കിടക്കുന്നതിനു മുന്‍പ് ഒരു സ്പൂണ്‍ എടുത്തു ചതചിട്ടിരിക്കുന്ന ഉള്ളികള്‍ ചവച്ചു തിന്നുക . ചിലര്‍ക്ക് രാത്രി വീണ്ടും ഒരു സ്പൂണ്‍ കൂടെ കൊടുക്കാം . രാവിലെ വരെ കൂര്‍ക്കംവലി ഉണ്ടാകില്ല . ഈ മരുന്ന് കുട്ടികള്‍ക്ക് കൊടുക്കാം ൦ര് ടീ സ്പൂണ്‍ അളവില്‍ . നെഞ്ചില്‍ കഫകെട്ടു ഉണ്ടാകില്ല . മുല കുടിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ ഇതില്‍ ഒരു സ്പൂണ്‍ വീതം കുടിച്ചിട്ട് മുല കൊടുത്താല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഉണ്ടാകുന്ന നെഞ്ചിലെ കഫകെട്ടു മാറും .കൂര്‍ക്കംവലി ഇല്ലാത്തവര്‍ കുടിച്ചാല്‍ നെഞ്ചിലെ കഫം ഇളകി പോകും.

സമ്പാദനം
JP Kalluvazhi

No comments:

Post a Comment