Friday, September 6, 2019

Cholestrol -കൊളെസ്ട്രോൾ അറിയേണ്ടതെല്ലാം

കൊളസ്ട്രോൾ

ജീവികളുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ്‌ കൊളസ്ട്രോൾ.
ഭക്ഷണപദാർഥങ്ങളിൽ നിന്നും ആഗിരണം ചെയ്യപ്പെടുകയോ കരൾ തുടങ്ങിയ ആന്തരികാവയവങ്ങളിൽ സംശ്ലേഷിക്കപ്പെടുകയോ ചെയ്യുന്ന കൊളസ്ട്രോൾ, രക്തത്തിലൂടെയാണ്‌ ശരീരത്തിൽ വിതരണം ചെയ്യപ്പെടുന്നത്.
70 കിലോഗ്രാം ഭാരമുള്ള ഒരാളിൽ 140 ഗ്രാം കൊളസ്ട്രോളുണ്ട്. ഇതിൽ 30 ഗ്രാം മസ്തിഷ്കത്തിലും നാഡികളിലും 30 ഗ്രാം പേശികളിലും 30 ഗ്രാം ആഡിപ്പോസ് കലകളിലും 20 ഗ്രാം ത്വക്കിലും ആണുള്ളത്.
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ്‌ മനുഷ്യശരീരത്തിൽ നിശ്ചിതപരിധിയിൽ കൂടിയാൽ മാരകമായ പല രോഗങ്ങൾക്കും കാരണമാകും. ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ. രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ഉൾവ്യാപ്തി കുറക്കുകയും ചെയ്യുന്നു. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതു ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവക്ക് കാരണമായേക്കാം.
ശരീരത്തിലുള്ള കൊളസ്ട്രോളിന്റെ 70 ശതമാനം കരളിൽ ഉത്പാദിപ്പിക്കുന്നതും 30 ശതമാനം ഭക്ഷണത്തിൽനിന്നു ലഭിക്കുന്നതുമാണ്.

എച്ച്.ഡി.എൽ., എൽ.ഡി.എൽ. ട്രൈഗ്ലിസറൈഡ്, വി.എൽ.ഡി.എൽ. എന്നിങ്ങനെ കൊളസ്ട്രോളിലെ വിവിധഘടകങ്ങൾ പരിശോധിച്ചാണ് ചികിത്സ നിർദേശിക്കുന്നത്. ഇതിൽ എച്ച്.ഡി.എൽ. (40നുമുകളിൽ) ഹൃദയാരോഗ്യത്തിന് ഉത്തമവും എൽ.ഡി.എൽ. പ്രശ്നക്കാരനുമാണ്.

രക്തത്തിലെ ആകെ  കൊളസ്ട്രോൾ

200 മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കിന്നത് അഭികാമ്യം.
200 - 239 മില്ലിഗ്രാം/ഡെസീലിറ്റർ നേരിയ അപകടസാദ്ധ്യത ‍.
240 - മില്ലിഗ്രാം/ഡെസീലിറ്ററിൽ കൂടുതൽ - ഉയർന്ന അപകടസാദ്ധ്യത ‍.


എൽ.ഡി.എൽ കൊളസ്ട്രോൾ അഥവാ 'ചീത്ത കൊളസ്ട്രോൾ'

100 മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കിന്നത് അഭികാമ്യം.

100 - 129 മില്ലിഗ്രാം/ഡെസീലിറ്റർ അഭികാമ്യമായതിലും കൂടുതൽ‍.
130 to 159 മില്ലിഗ്രാം/ഡെസീലിറ്റർ നേരിയ അപകടസാദ്ധ്യത .
160 to 189 മില്ലിഗ്രാം/ഡെസീലിറ്റർ അപകടസാദ്ധ്യത .
190 മില്ലിഗ്രാം/ഡെസീലിറ്ററിൽ കൂടുതൽ - ഉയർന്ന അപകടസാദ്ധ്യത ‍

എച്‍.ഡി.എൽ കൊളസ്ട്രോൾ (നല്ല കൊളസ്ട്രോൾ)

പുരുഷന്മാരിൽ 40മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കുന്നതും സ്ത്രീകളിൽ 50മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കുന്നതും ഉയർന്ന അപകടസാദ്ധ്യത.
പുരുഷന്മാരിൽ 40-50മില്ലിഗ്രാം/ഡെസീലിറ്റർ സ്ത്രീകളിൽ 50-60മില്ലിഗ്രാം/ഡെസീലിറ്റർ സാധാരണ നില.
60മില്ലിഗ്രാം ഡെസീലിറ്ററിൽ കൂടുതൽ - ഹൃദയസംബന്ധമായ അസുഖങ്ങൾക്കെതിരെ സുരക്ഷ.

ട്രൈഗ്ലിസറൈഡുകൾ

150 മില്ലിഗ്രാം/ഡെസീലിറ്ററിൽ കുറവായിരിക്കിന്നത് അഭികാമ്യം.
150 to 199 മില്ലിഗ്രാം/ഡെസീലിറ്റർ നേരിയ അപകടസാദ്ധ്യത .
200 to 499 മില്ലിഗ്രാം/ഡെസീലിറ്റർ അപകടസാദ്ധ്യത .
500 മില്ലിഗ്രാം/ഡെസീലിറ്ററിൽ കൂടുതൽ - ഉയർന്ന അപകടസാദ്ധ്യത ‍.

കൊളസ്ട്രോൾ കൂടുമ്പോൾ കാര്യമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. ചിലർക്ക് ആദ്യഘട്ടത്തിൽ കഴുത്തിനുപിന്നിൽ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്. ശ്രദ്ധിക്കാതിരുന്നാൽ ഭാവിയിൽ രക്തക്കുഴലുകളിൽ തടസ്സങ്ങൾക്കു കാരണമാവും.
ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കിൽ നെഞ്ചുവേദനയും പടികയറുമ്പോൾ കിതപ്പും ഉണ്ടാകാറുണ്ട്. കൊറോണറി ധമനികളിൽ തടസ്സമുണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കിൽ പക്ഷാഘാതസാധ്യത കൂടും. കാലിലേക്കുള്ളതാണെങ്കിൽ കൂടുതൽ സമയം നടക്കുമ്പോൾ കഴപ്പും വേദനയും അനുഭവപ്പെടാറുണ്ട്.

നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ പല ഭക്ഷണങ്ങളും സഹായിക്കും. അതില്‍ ഏറ്റവും പ്രധാനം ഒമേഗ ത്രി ഫാറ്റിആസിഡുകള്‍ (Omega 3 fatty acids) അടങ്ങിയിട്ടുള്ളവയാണ്. നാലു തരം ഭക്ഷണ പദാർഥങ്ങളില്‍ അവ അടങ്ങിയിരിക്കുന്നു.
മത്സ്യങ്ങള്‍ - മത്തി, അയല, ചൂര, ചാള, ട്യൂണ, മത്സ്യഎണ്ണകള്‍

അണ്ടിപ്പരിപ്പുകള്‍ (Nuts) - ബദാം, വാള്‍നട്സ്, കാഷ്യുനട്സ,് നിലക്കടല.

മുളകള്‍ (Seeds) – ഫ്ളാക്സ് സീഡ് (ചെറുചണവിത്ത്)

എണ്ണകള്‍ – ഒമേഗ ത്രി ഫാറ്റിആസിഡ് ധാരാളം അടങ്ങിയിട്ടുള്ള എണ്ണയാണ് ഒലീവ്ഓയില്‍. സാലഡിനും മറ്റും ഇത് ഉപയോഗിക്കാം. കടുകെണ്ണയും നല്ലതാണ്. ഇത് പാചകത്തിന് ഉപയോഗിക്കാം.

നാരുകള്‍ കൂടുതലുള്ള പയറുവര്‍ഗങ്ങള്‍, ചെറുപയര്‍, സോയാബീന്‍, ഇലക്കറികള്‍, പാഷന്‍ ഫ്രൂട്, പേരയ്ക്ക എന്നിവ നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ സഹായിക്കും. ആറു മണിക്കൂര്‍ കുതിര്‍ത്തെടുത്ത ചെറുപയര്‍ വളരെ ഫലപ്രദമാണ്. റെഡ് വൈന്‍ വളരെ നിയന്ത്രിത അളവില്‍ പ്രയോജനപ്പെടും.
ഉണക്കമുന്തിരിയിലെ നാരുകൾ ശരീരത്തിൽ പിത്തരസം ഉത്പാദിപ്പിക്കുന്നതോടെ ശരീരത്തിൽ കൊളസ്‌ട്രോൾ ഇല്ലാതാവുന്നു. ഇതോടെ ശരീരത്തിലെ ഹൃദയത്തിന്റെ പ്രവർത്തനം ഊർജിതമായി  നടക്കുന്നു. ഇത് ഹൃദയാഘാതം  ഉണ്ടാകാതെ ശരീരത്തെ സംരക്ഷിക്കുന്നു. ഓറഞ്ച് ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

പിസ്ത, വെണ്ണപ്പഴം, ബദാം, നിലക്കടല, വാല്‍നട്ട് എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന സാധനങ്ങളാണ്. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നട്‌സുകള്‍. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും കുതിര്‍ത്ത ബദാം കഴിക്കുന്നത് സഹായിക്കും. കൂടാതെ നല്ല കൊളസ്‌ട്രോളിന്റെ അളവ് ക്രമപ്പെടുത്താനും സഹായിക്കുന്നു. ബദാം രാത്രിയില്‍ വെള്ളത്തിലിട്ട് പിറ്റേന്ന് രാവിലെ കഴിക്കുന്നതാണ് നല്ലത്.  ഓട്‌സില്‍ ധാരാളം സോല്യുബിള്‍ ഫൈബറാണ് അടങ്ങിയിരിക്കുന്നത്. ഇവ കൊളസ്‌ട്രോളിനെതിരെ പ്രതിരോധിക്കാന്‍ സഹായിക്കും.

നല്ല കൊളസ്ട്രോള്‍ കുറയ്ക്കും ഭക്ഷണങ്ങള്‍

അന്നജം കൂടുതലുള്ളവയും (പഞ്ചസാര, ചോറ്) പൂരിതകൊഴുപ്പ്, ട്രാന്‍സ്ഫാറ്റ് എന്നിവ അടങ്ങിയിട്ടുള്ളവയും ശരീരത്തില്‍ കൂടുതലായി എത്തിയാല്‍ ശരീരത്തില്‍ കൊഴുപ്പ് അടിയും. ആ കൊഴുപ്പിന്റെ അളവു കൂടുമ്പോള്‍ കൊളസ്ട്രോള്‍ നിലവാരത്തില്‍ മാറ്റം വരും. ഈ മാറ്റം എച്ച്ഡിഎല്‍ കുറയാന്‍ കാരണമാവുന്നു.

പൂരിതകൊഴുപ്പ് കൂടുതലടങ്ങിയ റെഡ്മീറ്റ്, വെളിച്ചെണ്ണ, പാംഓയില്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, നെയ്യ്, മുട്ടയുടെ മഞ്ഞക്കരു, ട്രാന്‍സ്ഫാറ്റ്  കൂടുതലുള്ള കേക്ക് അടക്കമുള്ള ബേക്കറി ഉല്‍പന്നങ്ങള്‍, ജങ്ക്ഫൂഡ്, പ്രോസസ്ഡ് ഫൂഡ് എന്നിവയുടെയുമൊക്കെ ഉപയോഗം നിയന്ത്രിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് നല്ല കൊളസ്ട്രോളിന്‍റെ നിലവാരം കുറയാതിരിക്കാന്‍ സഹായിക്കും. ഒപ്പം ഹൃദയാഘാതം, സ്ട്രോക്ക്, അമിതവണ്ണം, പ്രമേഹം, ചില കാന്‍സറുകള്‍ എന്നിവയില്‍നിന്നു സംരക്ഷണവും ലഭിക്കും.

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്ന ഭക്ഷണം.

1. കാന്താരിമുളക്

 . ദിവസവും അഞ്ചോ ആറോ കാന്താരി മുളക് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ്.

2.സംഭാരം

പാട കളഞ്ഞ മോര് സംഭാരം തയ്യാറാക്കി ഉപയോഗിക്കുന്നത്‌കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ വളരെ നല്ലതാണ്. കൊളസ്‌ട്രോള്‍ കൂട്ടുന്ന ബെല്‍ ആസിഡുകളുടെ പ്രവര്‍ത്തനത്തെ തടയാന്‍ ഇവയ്ക്കാകുമെന്നതിനാലാണിത്. കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമാണിത്.

3.ഒലീവ് ഓയിലും നെല്ലിക്കയും

ഇതിലടങ്ങിയിരിക്കുന്ന മോണോ സാച്യുറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ്. എന്നാലിത് അധികമുപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ല. ചീത്ത കൊളസ്‌ട്രോളായ എല്‍ ഡി എല്‍ കൊളസ്‌ട്രോളിനെ കുറയ്ക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നല്ല കൊളസ്‌ട്രോളായ എച്ച് ഡി എല്‍ കൊളസ്‌ട്രോള്‍ കൂട്ടാനും ഇതുപകരിക്കും.

4.ഗ്രീന്‍ ടീ

ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്‌സ് കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ശരീരത്തിന് ദോഷകരമായ ട്രൈഗ്ലിസറൈഡുകളെ പുറന്തള്ളുകയും ചെയ്യും.

5.ഇഞ്ചി

വെറുതെ ചവച്ചു കഴിക്കുന്നതും ചായയില്‍ ചതച്ചിട്ട് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഉദര പ്രശ്‌നങ്ങള്‍ക്കും അത്യുത്തമമാണ് ഇഞ്ചി .

6.ഓട്സ്

ഓട്ട്സ് പ്രഭാത ഭക്ഷണമായി ഒരു പാത്രം ഓട്സ് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ ഉത്പാദിപ്പിക്കാൻ ഓട്സിന് കഴിവുണ്ട്

കൊളസ്ട്രോൾ നിയന്ത്രിക്കാൻ ആഹാരനിയന്ത്രണം മതി. നടത്തവും വ്യായാമവും നല്ല കൊളസ്ട്രോളിൻറെ അളവു കൂട്ടും. പറിച്ച ഉടനെയുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുക. അതിനായി അടുക്കള ത്തോട്ടം എല്ലാ വീട്ടിലും വേണം. പ്രകൃതി സൗഹൃദ കൃഷിരീതിയാവണം. കാന്താരി, ഇലിമ്പിപ്പുളി എന്നിവ കഴിക്കുക. ഒപ്പം കറിവേപ്പില അരച്ചു ചേർത്ത സംഭാരം കുടിക്കുക. വെളുത്തുള്ളിയും കൊളസ്ട്രോൾ കുറയ്ക്കും.

സമ്പാദനം
JP Kalluvazhi 

2 comments:

  1. കൊള്ളാം ജെപി, ഉപകാരപ്രദമായ വിവരങ്ങൾ

    ReplyDelete